ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Tuesday, March 2, 2021

ABOUT CMLD COURSE ( TO THE PUBLIC)

 ABOUT CMLD COURSE ( TO THE PUBLIC)

CMLD കോഴ്‌സിനെക്കുറിച്ചു 

പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികളെ വിലയിരുത്തുമ്പോൾ പലപ്പോഴും അവരുടെ സാഹചര്യമാണ് അല്ലെങ്കിൽ ബുദ്ധിമാന്ദ്യം ആണ് അവരുടെ പഠന പ്രശ്നത്തിന് കാരണം എന്നാണ് പൊതുവേ വിലയിരുത്തി പോന്നിട്ടുള്ളത് . എന്നാൽ ഇത്തരം കുട്ടികൾ പലരും ശരാശരി അല്ലെങ്കിൽ അതിലും കവിഞ്ഞ ബുദ്ധിയുള്ളവരായിരിക്കും . പലർക്കും അവരുടെ തലച്ചോറിലെ ന്യൂറോണുകളുടെ പരസ്പര ബന്ധത്തിൽ ഉണ്ടാകുന്ന തകരാറു കൊണ്ടാണ് പഠന പ്രശ്‍നങ്ങൾ ഉണ്ടാകുന്നത് എന്ന് അടുത്തകാലത്തായി മനസ്സിലാക്കപ്പെട്ടിട്ടുണ്ട് .ഇത്തരം പഠന പ്രശ്നങ്ങ ളെ പ്രത്യേക പഠനവൈകല്യം SPECIFIC LEARNING DISABILITY (SLD)എന്ന്  പറയുന്നു . നമ്മുടെ കുട്ടികളിൽ  100 ൽ 5  മുതൽ 10 വരെ പേർക്ക് ഇത്തരം പഠന വൈകല്യങ്ങൾ ആണ് എന്ന് കണക്കാക്കുന്നു . 

ശ്രവണം ,ഭാഷണം ,വായന ,ലേഖനം കാര്യകാരണ ചിന്ത ,ഗണിത ശേഷികൾ എന്നിവ ആർജിക്കുന്നതിലും ഉപയോഗിക്കുന്നതിലുമുള്ള ശ്രദ്ധേയമായ വിഷമതകളുടെ രൂപത്തിൽ  അനുഭവപ്പെടുന്ന ഒരു കൂട്ടം വ്യത്യസ്ത വൈകല്യങ്ങളാണ്  പഠന വൈകല്യം എന്ന് അറിയപ്പെടുന്നത് .

വായനയിൽ അനുഭവപ്പെടുന്ന വിഷമതകളെ ഡിസ്ലെക്സിയ dyslexia എന്നും എഴുത്തിൽ അനുഭവപ്പെടുന്ന  വിഷമതകളെ ഡിസ് ഗ്രാഫിയ dysgraphia എന്നും കണക്കുകൾ കൈകാര്യം ചെയ്യുന്നതിലുള്ള  വിഷമതകളെ ഡിസ് കാൽ കു ലി യ dysalculia എന്നും  കൈവിരലുകളുടേയും മറ്റും സൂക്ഷ്മചലനങ്ങളിൽ ഉള്ള വിഷമതകളെ ഡിസ്പ്രാക്സിയ dyspraxia എന്നും വേർതിരിച്ചു  സൂചിപ്പിക്കാറുണ്ട് .ഇതുപോലെ ശബ്ദ സന്ദേശങ്ങൾ സ്വീകരിച്ചു അവയുടെ അർത്ഥം / ആശയം മനസ്സിലാക്കുന്നതിനുള്ള  വിഷമതകൾ  , ദൃശ്യങ്ങൾ സ്വീകരിച്ചു അവയുടെ അർത്ഥം / ആശയം മനസ്സിലാക്കുന്നതിനുള്ള  വിഷമതകൾ , ഭാഷാ പ്രയോഗത്തിലും വ്യാകരണത്തിലുമുള്ള  വിഷമതകൾ തുടങ്ങിയവയും " പ്രത്യേക പഠന വൈകല്യങ്ങൾ " എന്ന വിഭാഗത്തിൽ പെടുന്നു . സാധാരണയായി ഒരു വ്യക്തിയിൽ ഇത്തരം ഒന്നിലധികം വിഷമതകൾ കാണാറുണ്ട് . 

ഇവർക്ക് പഠന പ്രശ്നങ്ങളുടെ കൂടെ മറ്റു സ്വഭാവ വ്യതിയാനങ്ങളും ഉണ്ടാകാറുണ്ട് . ചിലർ വല്ലാതെ ബഹളം വെക്കുന്നവരായി രിക്കും .മറ്റു ചിലരാവട്ടെ  വളരെ ഒറ്റപ്പെട്ട പ്രകൃതവും . എന്നാൽ ഈ കുട്ടികൾക്ക് ചില മേഖലകളിൽ നല്ല കഴിവുകൾ ഉണ്ടായിരിക്കുകയും ചെയ്യും . ഇത്തരം സവിശേഷതകൾ ഉള്ള കുട്ടികളെ നേരത്തെ കണ്ടെത്തി ഉചിതമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നൽകുകയാണെങ്കിൽ  അവർക്കു നല്ല ആത് മവിശ്വാസം ഉണ്ടാവുകയും ജീവിത വിജയം നേടുകയും ചെയ്യും . ഇവരെ മറ്റു കുട്ടികളോടൊപ്പം തന്നെ പഠിക്കാൻ അനുവദിക്കുകയും ( INCLUSIVE EDUCATION ) അതോടൊപ്പം അവരവരുടെ പ്രശ്നമേഖലകൾക്കു അനുസൃതമായി അധിക സമയമെടുത്ത് പ്രത്യേക പരിശീലനം നൽകുകയും പഠന രീതിയിലും ഉള്ളടക്കത്തിലും ആവശ്യമായ മാറ്റങ്ങളും ഇളവുകളും നൽകുകയും വേണം (ADAPTIVE SPECIAL EDUCATION). ഒരു കുട്ടിക്ക് ഒരു അദ്ധ്യാപകൻ എന്ന നിലയിൽ പരിശീലനം നടക്കേണ്ടതുണ്ട് .അത്തരം പരിശീലനങ്ങൾ വിശകലനം ചെയ്യുന്ന പഠന ശാഖയാണ്  പഠന വൈകല്യ മാനേജ്‌മെന്റ് ( Management of Learning Disabilities).


 പ്ലസ് 2  പാസ്സായ ഏതൊരു വ്യക്തിക്കും ചേർന്ന് പഠിക്കാവുന്ന ഈ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഭാഗമായി  നടത്തുന്ന  സൗജന്യ  സ്‌ക്രീനിങ് ക്യാംപുകളിൽ ( ഓരോ ബാച്ചിനും 3 മേഖലകളിലായി  ഒരു വർഷം 3 എണ്ണം  എങ്കിലും ) 50 മുതൽ 100 വരെ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുകയും  ട്രെയിനികളുടെ  സഹായത്തോടെ ആ കുട്ടികളുടെ പഠന പ്രശ്‍നങ്ങൾക്കു പുറകിലുള്ള കാരണം പ്രത്യേക പഠന വൈകല്യം  (SPECIFIC LEARNING DISORDER) തന്നെയാണോയെന്ന്  പ്രാഥമികമായി വിശകലനം ചെയ്യപ്പെടുകയും  ഓരോ കുട്ടിക്കും ആവശ്യമുള്ള  പ്രത്യേക തുടർ പരിശീലനത്തെക്കുറിച്ചും പിന്തുണകളെക്കുറിച്ചും  അതാതു രക്ഷിതാവിനെയും സ്‌കൂൾ അധികൃതരേയും പ്രത്യേകം അറിയിക്കുകയും ചെയ്യുന്നുണ്ട് .ഒരു സെന്ററിൽ ശരാശരി 150 കുട്ടികൾ എന്ന നിലയിൽ കേരളത്തിലെ 6 സെന്ററുകളിലായി ചുരുങ്ങിയത് 900 കുട്ടികൾ എങ്കിലും ഓരോ വർഷവും സൗജന്യ പരിശോധനക്കു വിധേയമാവുന്നു എന്നത് 250  അദ്ധ്യാപകർക്ക്  പ്രത്യേക പരിശീലനം നല്കന്നതു് പോലെ പ്രധാനമായ സംഗതിയാണ് .


അതുപോലെ ഈ കോഴ്സിന്റെ ഭാഗമായി "പ്രത്യേക പഠന വൈകല്യം (SLD )ഉണ്ട്"  എന്ന     സാധ്യത ഉറപ്പായും ഉള്ള കുട്ടികൾക്കായി വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി Individual Education Plan (IEP) ആസൂത്രണം ചെയ്യുകയും  ഒരു  CMLDട്രെയിനി (ഈ കോഴ്‌സിൽ പങ്കെടുത്തു പരിശീലനം  നേടുന്ന വ്യക്തി ) 2 കുട്ടികളെ വീതം ഏറ്റവും ചുരുങ്ങിയത് 5 ക്‌ളാസ്സുകളെങ്കിലും എടുത്ത് കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുകയും ചെയ്യുന്നുണ്ട്  . സാദ്ധ്യമെങ്കിൽ ഈ ക്‌ളാസ്സുകൾ അതതു കുട്ടികൾക്കായി സ്‌കൂളിന്റെയും രക്ഷിതാവിന്റെയും  അംഗീകാരത്തോടെ ആവശ്യമുള്ളിടത്തോളം തുടരാവുന്നതാണ് . അങ്ങിനെ  ഒരു വർഷം 40 ട്രെയിനികൾ ഉള്ള ഒരു സെന്ററിന്റെ സമീപ പ്രദേശങ്ങളിലുള്ള 80 വിദ്യാർത്ഥികൾക്ക് ഈ കോഴ്സിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കുകയാണ്  .  ഇവരെ മറ്റു കുട്ടികളോടൊപ്പം തന്നെ പഠിക്കാൻ അനുവദിക്കുകയും അതോടൊപ്പം അവരവരുടെ പ്രശ്നമേഖലകൾക്കു അനുസൃതമായി അധിക സമയമെടുത്ത് പ്രത്യേക പരിശീലനം നൽകുകയും പഠന രീതിയിലും ഉള്ളടക്കത്തിലും ആവശ്യമായ മാറ്റങ്ങളും ഇളവുകളും പിന്തുണകളും നൽകുകയും ചെയ്യുക  എന്നതാണ്  ഉദ്ദേശിക്കപ്പെടുന്നത്  .ഇതിനു അതാതു രക്ഷിതാവിന് വേണ്ടുന്ന പരിശീലനം നൽകുക എന്നതും ഈ പ്രവർത്തനത്തിന്റെ ഭാഗമാണ് .നേരത്തെ സൂചിപ്പിച്ച സ്ക്രീനിങ് ക്യാമ്പുകളുടെ ഭാഗമായി നടക്കുന്ന രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്‌ളാസ്സുകളും പിന്നീട് IEP യുടെ ഭാഗമായി രക്ഷിതാവിനെയും സ്‌കൂൾഅധികൃതരേയും ഉൾപ്പെടുത്തി   നടക്കുന്ന ആലോചനായോഗങ്ങളും വിലയിരുത്തൽ യോഗ ങ്ങളും  രക്ഷിതാവിനു വേണ്ടുന്ന പിന്തുണയും പരിശീലനവും ഉറപ്പു വരുത്തുന്നു.


സംസ്ഥാനത്താകപ്പാടെ  നോക്കുകയാണെങ്കിൽ ഒരോ  വർഷവും ആറ് സെന്ററുകളിലായി  500 ഓളം വിദ്യാർത്ഥികളുടെ പഠന കാര്യങ്ങളിൽ ,കാര്യമായ അധിക സാമ്പത്തിക ബാധ്യതകൾ ഇല്ലാതെ തന്നെ, ശ്രദ്ധേയമായ മാറ്റം ഉണ്ടാകുന്നതിനു ഈ കോഴ്സ് ഉപകരിക്കുന്നു എന്നു കാണാം .ഇത്തരത്തിൽ ഒരു കോഴ്സ് ഏറ്റെടുത്തു നടത്തുവാൻ താല്പര്യം കാണിക്കുന്ന SRC അധികൃതരും വിവിധ സെന്ററുകളുടെ കോഡിനേറ്റർമാരും  കോഴ്‌സുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അധ്യാപകരും ജീവനക്കാരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു .ഈ രംഗത്തു പ്രവർത്തിക്കാൻ താല്പര്യമുള്ള അദ്ധ്യാപകരും പഠന പ്രശ്നങ്ങൾ ഉള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ഈ കോഴ്സ് ചെയ്യുന്നത് കേരളത്തിലെ വിദ്യാർത്ഥികളുടെ പഠനം സന്തോഷകരമാക്കുന്നതിനും ഫലപ്രദമാക്കുന്നതിനും ഏറെ ഉപകരിക്കുമെന്നുള്ളതിന് യാതൊരു സംശയവുമില്ല .

200 കുട്ടികൾ ഉള്ള ഒരു സ്കൂളിൽ പ്രത്യേക പഠന വൈകല്യം ( SLD )ഉള്ള  10 മുതൽ 20 വരെ കുട്ടികൾ ഉണ്ടാകും എന്നാണ് ഈ മേഖലയിൽ നടന്നിട്ടുള്ള പഠനങ്ങൾ പറയുന്നത് ..ഇവരുടെ പഠന വൈകല്യം ഏതുമേഖലയിൽ ആണെന്ന്  ആദ്യത്തെ രണ്ടു സ്‌കൂൾ വർഷങ്ങൾക്കു ശേഷം തിരിച്ചറിയണം .അതിനനുസരിച്ചു ഓരോ കുട്ടിക്കും Individualised Education Programme ( IEP) നല്കേണ്ടതുണ്ട് .ഒരുകുട്ടിക്കു ഒരു അദ്ധ്യാപകൻ എന്ന നിലയിൽ ഇത് ക്രമീകരിക്കാനുണ്ട്‌ .സാധാരണ ക്ലാസ് സമയങ്ങളിൽ മറ്റു കുട്ടികളോടൊപ്പം തന്നെ കുട്ടിയെ പഠിക്കാൻ അനുവദിക്കുകയുംവേണം .അതിനർത്ഥം അധികസമയങ്ങളായാണ് ഈ ക്‌ളാസ്സുകൾ ക്രമീകരിക്കേണ്ടത് എന്നാണ് .ഒരു സമയത്തു ഒരു അദ്ധ്യാപകൻ ഒരു കുട്ടിയെ മാത്രമാണ് ശ്രദ്ധിക്കേണ്ടതും . ഒരു അദ്ധ്യാപകൻ  ഒരു ദിവസം ഒരു മണിക്കൂർ ഒരു കുട്ടിക്കായി  ചിലവഴിക്കുന്നുവെങ്കിൽ  അദ്ദേഹത്തിന്  ഒരു ദിവസം 5 കുട്ടികളെ ശ്രദ്ധിക്കാനേ കഴിയുകയുള്ളൂ . അപ്പോൾ 10 കുട്ടികൾക്ക്  2 അദ്ധ്യാപകരുടെ ആവശ്യം വരും .500 കുട്ടികൾ ഉള്ള സ്കൂളുകൾ ആണെങ്കിൽ SLD മാനേജ്‌മെന്റ്‌ പരിശീലനം കിട്ടിയ 10 പേരെങ്കിലും വേണ്ടിവരും .ഇത്തരത്തിൽ കേരളത്തിൽ  എല്ലാ  സ്കൂളുകളിലേക്കുമായി  എത്ര  അദ്ധ്യാപകരുടെ  ആവശ്യം വരുമെന്ന്  ചിന്തിക്കുക .ഇവിടെയാണ് ഇപ്പോൾ സർവീസിലുള്ള എല്ലാ അദ്ധ്യാപരും ഈ പരിശീലനം നേടണമെന്ന് പറയുന്നതിന്റെ പ്രസക്തി ഉൾകൊള്ളാൻ കഴിയുന്നത്  .RPwD Act 2016 പ്രകാരം പഠനവൈകല്യ മുള്ള കുട്ടികൾക്ക് ആവശ്യമായ പ്രത്യേക പരിശീലനം നൽകാൻ കഴിവുള്ള അധ്യാപകരെ നിയമിക്കേണ്ടത് ഗവൺമെൻറിന്റെ ഉത്തരവാദിത്തമാണെങ്കിലും അത്തരം യോഗ്യതകളുള്ള അധ്യാപകർ കറവായതിനാൽ താൽപര്യമുള്ള അധ്യാപകർക്ക്  അത്തരം പ്രത്യേക പരിശീലനം നൽകുന്നതിനായിട്ടാണ്  ഈ പുതിയ കോഴ്സ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.



ഭിന്നശേഷി വിദ്യാർത്ഥികൾക്കായി  സ്വകാര്യ സ്‌കൂളുകളിൽ  പലതിലും ഒരു സ്‌പെഷൽ അധ്യാപകനെ / അധ്യാപികയെ  നിയമിച്ചു കാണുന്നുണ്ട് .BRC മുഖേന നിയമിക്കപ്പെടുന്ന സ്‌പെഷൽ എഡ്യൂക്കേറ്റർസ് ന്റെ സേവനം ഇപ്പോൾ ഗവ .സ്‌കൂളുകളിൽ ആഴ്ചയിൽ ചിലദിവസങ്ങളിൽ മാത്രമായി ലഭിക്കുന്നുണ്ട് എങ്കിലും അവർക്ക് വിപുലമായ ഒരു മേഖലയിൽ പ്രവൃത്തിക്കാനുള്ളത് കൊണ്ട് തന്നെ ഈ പ്രവർത്തനം കൂടി ഏറ്റെടുത്തു ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നതല്ല .എന്നാൽ സ്ക്രീനിംഗ് , ഇവാലുവേഷൻ ,IEP തുടങ്ങിയവയുമായി  ബന്ധപ്പെട്ട്   കുട്ടിയെ കുറിച്ച് തീരുമാനങ്ങൾ എടുക്കേണ്ടുന്ന ഘട്ടങ്ങളിൽ ഇവരുടെ വിദഗ് ധാ ഭിപ്രായവും കൂടി ഉപയോഗപ്പെടുത്താൻ കഴിയും .നമുക്ക് ഹൈ ടെക് ക്‌ളാസ്സുകൾ ഉണ്ടായാൽ മാത്രം വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടില്ല. കുട്ടികൾക്കിടയിലെ വ്യക്തിപരമായ വ്യത്യാസങ്ങളെ പരിഗണിക്കുന്ന പാഠ്യ ആ സൂത്രണങ്ങൾ വേണം .പഠന വൈകല്യമുള്ള കുട്ടികളെ തിരിച്ചറിഞ്ഞു അവർക്കു അധിക സമയവും പ്രത്യേക ക്ലാസ്സ്‌റൂം അസിസ്റ്റന്റും  ഇരിപ്പിട ക്രമീകരണങ്ങളും ഹോം  വർക്കിൽ സാദ്ധ്യമായ അനുവർത്തന ങ്ങളും ഉണ്ടാകുന്ന വിധത്തിൽ ക്‌ളാസ്സ്‌മുറികൾ ചിട്ടപ്പെടുത്താനുണ്ട് . ഇത്തരം കുട്ടികളുടെ കഴിവുകൾ ഏതു മേഖലയിൽ ആണെന്ന്  നേരത്തെ തിരിച്ചറിഞ്ഞു പരിശീലനം കിട്ടിയ ഒരു അധ്യാപകന്റെ നേതൃത്വത്തിൽ അവന്റെ പഠനരീതികളും അവളെ / അവനെ വിലയിരുത്തുന്ന രീതികളും മാറേണ്ടതുണ്ട് . താരേ സ മീൻ പ ർ എന്ന സിനിമയിലെ ഇഷാൻ എന്ന കുട്ടിയെ ആത്മവിശ്വാസത്തിന്റെയും സൃഷ്ടിപരതയുടെയും കൊടുമുടിക്കലേക്കുയർത്താൻ കഴിഞ്ഞ ഒരു അദ്ധ്യാപകനുണ്ടല്ലോ .അത്തരം ആയിരക്കണക്കിന് അദ്ധ്യാപകരെ മെനഞ്ഞെടുക്കാൻ CMLD കോഴ്‌സിന് കഴിയേണ്ടതുണ്ട് .


കുട്ടിയുമായി അടുത്ത സൗഹൃദം സ്ഥാപിച്ചു ശാന്തവും സൗമ്യവും കരുതലോടെയുള്ളതുമായ നീക്കങ്ങളോടെയാണ്  ഇത്തരം പഠന വൈകല്യ  മാനേജ്‌മെന്റ്  ക്‌ളാസ്സുകൾ  നടക്കേണ്ടത് . എന്നാൽ  മഹാമാരി പടർന്നു പിടിച്ചു സാമൂഹ്യ അകലവും മാസ്‌ക്കും നിർബന്ധിതമായ ഈ കാലഘട്ടത്തിൽ എത്രത്തോളം നന്നായി ഈ ക്‌ളാസ്സുകൾ തുടർന്ന് പോകാൻ പറ്റും എന്നത് ഗൗരവമായി പ രിഗണിക്കേണ്ട മറ്റൊരു വിഷയമാണ് . അദ്ധ്യാപകനും വിദ്യാർത്ഥിയും രക്ഷിതാവും  വാക്‌സിനെറ്റ്‌ ചെയ്യപ്പെടുകയും സുരക്ഷിത അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും  സോപ്പ് ഉപയോഗിക്കുകയും ഒക്കെ ചെയ്യേണ്ടതുണ്ട് . പരമാവധി സുരക്ഷാ നടപടികൾ സ്വീകരിച്ചു കൊണ്ട്  ഇത്തരം ക്‌ളാസ്സുകൾക്കു വിധേയമാകേണ്ടുന്നതിന്റെ ആവശ്യകത രക്ഷിതാവിനേയും കുട്ടിയേയും ബോധ്യപ്പെടുത്താനുള്ള അറിയിപ്പുകളും ക്‌ളാസ്സുകളും സ്‌കൂൾ തുറക്കുന്ന മുറക്ക്  കാലതാമസമില്ലാതെ നടക്കേണ്ടതുണ്ട് . കൂടാതെ കോവിഡ് വാക്‌സിനേഷൻ കുട്ടികൾക്കു ആവശ്യമില്ലാ എന്ന പൊതു സമീപനം  ഭിന്നശേഷി വിദ്യാർത്ഥികളുടേയും    പ്രത്യേക പഠന വൈകല്യമുള്ളവരുടേയും കാര്യത്തിൽ   - കൂടുതൽ സമ്പർക്ക സാധ്യതയുള്ളവർ , സ്വതവേ ശ്രദ്ധ കുറഞ്ഞവർ എന്ന നിലക്ക് - ഗുണകരമായിരിക്കുമോ എന്നതും ചിന്തിക്കേണ്ടതുണ്ട് . ഏതായാലും കോവിഡ് നിയന്ത്രണ വിധേയമാകുന്ന കാലഘട്ടത്തിൽ  മറ്റു പഠന പ്രവർത്തനങ്ങൾ വീണ്ടും ശക്തിപ്പെടുന്ന മുറക്ക്  പഠന വൈകല്യ മാനേജ് മെന്റ് ക്ളാസുകളും കാര്യക്ഷമമായി നടത്താനാകും എന്ന ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് മുന്നോട്ട് പോകാം .

 -CKR 04 03 2021

CMLD SYLLABUS     CMLD SCREENING CAMP      CMLD I E P



SRC CENTRE THALIPARAMBA(KANNUR, KERALA )

CONTACT DETAILS

അവധി ദിവസങ്ങളിലുള്ള പഠന വൈകല്യമാനേജ്മെന്റ് -ഗവണ്മെന്റ് കോഴ്സ് (CMLD)

       -------------------- -- 

    കേരളാ ഗവണ്മെന്റിന്റെ  State Resource Centre (SRC)അവധി ദിവസങ്ങളിൽ  മാത്രമായി  നടത്തുന്ന Certificate in Management of Learning Disability (CMLD)കോഴ്സ്  പുതിയ ബാച്ചിലേക്കു അപേക്ഷ ക്ഷണിച്ചു. SRC യുടെ കണ്ണൂർ ജില്ല പഠനകേന്ദ്രമായ തളിപ്പറമ്പ( മഹാത്മാ  ബിൽഡിംഗ്‌ . opp :ബസ് സ്റ്റാൻഡ് )ആണ് പഠനകേന്ദ്രം പുതിയ സാഹചര്യത്തിൽ ഓൺലൈൻ സംവിധാനം ഉപയോഗിക്കും.തളിപ്പറമ്പ കേന്ദ്രത്തിലെ നാലാമത്തെ ബാച്ച് ആണ് ഇത് .കോഴ്സ് കാലാവധി :6 മാസം, യോഗ്യത :പ്ലസ് ടു അല്ലെങ്കിൽ SSLC+ഏതെങ്കിലും ടീച്ചർ ട്രെയിനിങ്. ഫീസ് 8000രൂപ (4000 വീതം രണ്ട് തവണ. ). അഡ്മിഷൻ ഫീസ് 200 രൂപ.

For admission details pls contact 89 21 272 179,  62 82 880 280.

                          PRINCIPAL.

SRC THIRUVANANTHAPURAM

Dr. Baiju E.B

State Resource Center

Nandavanam

Vikas Bhavan

Thiruvananthapuram

Ph:9446330827


COMMENTS FROM PARENTS ON OUR SCREENNG CAMP FEB 2020





***********************************************************

REQUIREMENT MODELS

**********************************************************

Downsyndrom ഉള്ള  ഒരു 3 ആം ക്ലാസുകാരനെ(8 വയസ്സ് ) പഠന കാര്യങ്ങളിൽ സഹായിക്കാൻ താല്പര്യമുള്ള  LD/spl education teacher ഉണ്ടെങ്കിൽ pls contact .........

Nr.  Pappinisseri....കുട്ടിയെ ടീച്ചറുടെ സൗകര്യമുള്ള സമയത്ത് ടീച്ചറുടെ സ്ഥലത്തു  കൊണ്ടാക്കാൻ തയ്യാറാണ്

*******************************************************************

No comments:

Post a Comment