പഠന വൈകല്യ മേഖലയിലെ തെറ്റിദ്ധാരണകളും ചൂഷണങ്ങളും
കുട്ടിക്ക് പഠന വൈകല്യം ഉണ്ടോ എന്നു പരിശോധിക്കാനായി ഒരു സ്വകാര്യ സൈക്കോളജിസ്റ് ആവശ്യപ്പെട്ടത് 1000 രൂപാ ഫീസാണ് .ഈ ആയിരം രൂപാ കുട്ടി കൊടുത്തത് അവൻ കോവിഡ് കാലഘട്ടത്തിനിടയിലും കായികാദ്ധ്വാനം ചെയ്തു നേടിയ കൂലിയിൽ നിന്നാണ് . 1000 രൂപാ വാങ്ങി സൈക്കോ അവനു കൊടുത്ത സര്ട്ടിഫിക്കറ്റാകട്ടെ 86 % വൈകല്യം എന്നും . ഇനി പരീക്ഷക്ക് അവനു കിട്ടാൻ പോകുന്ന ആനുകൂല്യം അധിക സമയം മാത്രം . നേരെ എഴുതാൻ കഴിയാത്തവന് അധിക സമയം കൊടുത്തിട്ടു എന്തു കാര്യം ? 90 ശതമാനം ആയിരുന്നെങ്കിൽ സ്ക്രൈബിനെ കിട്ടിയേനെ .എന്തോരു കൃത്യത ! 86 ശതമാനം റൌണ്ട് ചെയ്താൽ എന്താകും സാർ ?
വിജയത്തിനായി കുട്ടികളിൽ വൈകല്യത്തിന്റെ മുദ്ര കുത്തരുത് എന്ന് സൈക്കോളജി പ്രൊഫസ്സർ പറയുന്നുമുണ്ട് .എന്നാൽപ്പിന്നെ ഈ വൈകല്യം എന്നുള്ള പദം തന്നെ ഒഴിവാക്കിക്കൂടെ ,സാർ ? അതിനു പകരം ആ കുട്ടിയുടെ കഴിവ് ഏതു മേഖലയിലാണോ ആ മേഖലയിൽ പരൂക്ഷ നടത്തി അതിലൊരു സർട്ടിഫിക്കറ്റ് നല്കുന്നതല്ലേ ഉചിതം .?പഠന വൈകല്യം എന്നതിന് പകരം ഭിന്ന പഠന ശേഷികൾ എന്നായാലോ ?
നാൽപതു ശതമാനം ശാരീരിക , മാനസിക വൈകല്യങ്ങൾ ഉള്ളവർക്കാണത്രെ സ്ക്രൈബ് തുടങ്ങിയ ആനുകൂല്യങ്ങൾ .അങ്ങിനെ യല്ലല്ലോ റിപ്പോർട്ടറെ.പഠന വൈകല്യം(SPECIFIC LEARNING DISABILITY) ഒരു മാനസിക വൈകല്യം അല്ല.എന്നാൽ R Pw D ACT 2016 പ്രകാരം 40 ശതമാനം പഠന വൈകല്യവുമുള്ളവരും ഈ ആനുകൂല്യങ്ങൾക്ക് അർഹരാണ് .കേരളത്തിൽ അത്തരം കുട്ടികൾക്ക് കൃത്യമായി അർഹമായ ആനുകൂല്യം നൽകേണ്ടതാണ് എന്നല്ലേ താങ്കൾ റിപ്പോർട് ചെയ്യേണ്ടിയിരുന്നത് .
ചില സ്‌കൂളുകൾ സ്ക്രൈബ് ആയി നിയോഗിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ക്‌ളാസ്സു നൽകുന്നു .പരീക്ഷാർത്ഥിയെ വിജയിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് പത്ര റിപ്പോർട്ടർക്കും പരാതിയുണ്ട് . മൊത്തത്തിൽ കുരുടന്മാർ ആനയെ കണ്ട പ്രതീതീയുണ്ട് .പരീക്ഷാർത്ഥിയെ തോൽപ്പിക്കാനാണോ ശ്രമിക്കേണ്ടത് റിപ്പോർട്ടറേ ? സ്ക്രൈബ് ആയി പ്രവർത്തിക്കാൻ ജൻമനാ പരിശീലനം കിട്ടിയവരാണോ ഒൻപതാം ക്‌ളാസ്സുകാർ ? മരം കേറാൻ മാത്രം അറിയുന്നവനു നീന്തൽ അറിയുമോ എന്നു പരിശോധിക്കുന്ന സമ്പ്രദായമാണ് sslc പരീക്ഷ എന്ന പേരിൽ നടക്കുന്നത് എന്ന് താങ്കൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലേ ?
നമ്മുടെ പത്താം ക്‌ളാസ്സു പരീക്ഷയുടെ വിലയിരുത്തൽ രീതികൾ ഭിന്ന ശേഷി ഉള്ളവരുടെ കാര്യത്തിൽ മാറ്റേണ്ടതുണ്ട് എന്നല്ലേ പരമാർത്ഥം ? അക്ഷരം എഴുതാനോ വായിക്കാനോ എഴുതാൻ ക ഴിയാത്തവരെ എട്ടാം ക്‌ളാസ്സിൽ തന്നെ തിരിച്ചറിഞ്ഞു അവർക്കു വേണ്ടി അവരുടെ കഴിവുള്ള മേഖലകളിൽ മികവിൽ എത്താൻ ഉതകുന്ന പാഠ്യ പദ്ധതിയും പരിശീലനവും ഉണ്ടാകണം .അക്ഷരം എഴുതാൻ അറിയാത്തവൻ സ്‌കൂളിലെ സകല ചടങ്ങുകൾക്കും മൈക്ക് ഓപ്പറേറ്റർ ആയി വിജയിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ് .അവനു വയറിങ്ങിലും മൈക്ക് ഓപ്പറേഷനിലുമുള്ള പ്രായോഗിക പരീക്ഷകൾ നടത്തി സർട്ടിഫിക്കറ്റ് നൽകണം .ഇത്തരത്തിലുള്ള മാറ്റങ്ങൾ ഇനി എപ്പോഴാണോ വിദ്യാഭ്യാസ രംഗത്ത് വരിക .! ഇതൊക്കെയല്ലേ സൈക്കോ മാർ സമൂഹത്തോട് പറയേണ്ടത് .!
***************************************************************
No comments:
Post a Comment