ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

CREATIVE SPACE

WHAT TO DO AFTER CMLD/DMLD ?

 WOULD LIKE TO JOIN A PROJECT ON LD MANAGEMENT IN A PANCHAYATH ?

 CALL US ON 9447739033

*MISSION FOR MANAGEMENT OF LD IN KERALA* https://cmldbatch3tpba.blogspot.com/p/mission-for-mld.html


മൗനാക്ഷരങ്ങൾ  എന്ന സിനിമ കാണുക

200ൽപരം ബധിര സഹോദരങ്ങൾ അഭിനയിച്ച ലോകത്തിലെ ആദ്യ സിനിമ മൗനാക്ഷരങ്ങൾ 

ജന്മനാ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത ഇരുനൂറിൽ പരം ബധിര കലാകാരന്‍മാർ മാത്രം അഭിനേതാക്കളാകുന്ന "മൗനാക്ഷരങ്ങള്‍' എന്ന ശബ്ദസിനിമ പ്രദർശന സജ്ജമായി. ദേവദാസ് കല്ലുരുട്ടി കഥയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നത് രമേശ് മാവൂരാണ്. *വിദ്യാർഥികളടക്കമുള്ള ബധിരരാണ് തങ്ങളുടെ സര്‍ഗശേഷി ഈ സിനിമയിലൂടെ ദൃശ്യവൽക്കരിക്കുന്നത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന നിശബ്ദ സഹോദരങ്ങളുടെ കഴിവുകള്‍ സമൂഹത്തിന് ബോധ്യപ്പെടുത്തുകയും വ്യത്യസ്തമായ കഥയിലൂടെ ശക്തമായ സന്ദേശം പ്രചരിപ്പിക്കുകയുമാണ് ഈ കുടുംബചിത്രത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഭിന്നശേഷിയുള്ളവരുടെ ആത്മവിശ്വാസം വളര്‍ത്തി ജീവിതത്തിനു മുന്നില്‍ പതറാതെ പിടിച്ചു നില്‍ക്കാന്‍ ഈ ചിത്രം പ്രേരണയാകും. ബധിരര്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ ചലചിത്രമാണിത്.

നാട്ടിന്‍പുറത്തെ ഒരു സാധാരണ കുടുംബത്തിലെ മിടുക്കിയായ വിദ്യാർഥിനിയെ സംഗീതം പഠിപ്പിക്കാന്‍ വേണ്ടി സ്വന്തം മാതാവ് നടത്തുന്ന ശ്രമങ്ങളെ, സമൂഹത്തില്‍ ചിലര്‍ നടത്തുന്ന അപവാദ പ്രചരണത്തെ വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ട് ഒരു സാധാരണ വീട്ടമ്മ ജീവിതത്തില്‍ അനുഭവിക്കുന്ന ദുരനുഭവങ്ങളെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുകയാണ് മൗനാക്ഷരങ്ങളിൽ. ജിവിതത്തിൽ  ഉരിയാടാത്തവരും കേൾക്കാത്തവരുമാണെങ്കിലും ഈ സിനിമയിൽ നിശബ്ദ പോരാളികൾ നിറഞ്ഞാടുന്നതും വാക്കുകളുടെ ശരവർഷവും അഭിനയത്തിന്റെ അങ്ങേയറ്റത്തെ തികവും കണ്ട് നിങ്ങൾ അൽഭുതപ്പെട്ടം''''

പ്രേംദാസ് ഗുരുവാര്‍, രാജി രമേശ് കാക്കൂര്‍, ഫസല്‍ കൊടുവള്ളി, മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി, സിബി പടിയറ എന്നിവര്‍ രചിച്ച   4 മനോഹരമായ ഗാനങ്ങളും ഒരു കവിതയും ഈ ചിത്രത്തിലുണ്ട്. ബിജു നാരായണന്‍, ശ്രേയ ജയ ദീപ് ,ഗൗരി ലക്ഷ്മി ,സിന്ധു പ്രേംകുമാര്‍,  ജ്യോതി കൃഷ്ണഎന്നിവരാണ് ഗായകർ.
ക്യാമറ - രാജീവ് കൗതുകം,,അസോസിയേറ്റ് ഡയറക്റ്റര്‍  ഭിന്നശേഷിക്കാരനായ - ബവീഷ് ബാല്‍ താമരശേരി, എഡിറ്റിങ് : ലിന്‍സണ്‍ റാഫേല്‍ സംഗീതം- സലാം വീരോളി
 ,വി .പി .ഉസ്മാൻ, ഉസ്മാൻ പി.ചെമ്പ്ര (കോ-ഓർഡിനേഷൻ & പി.ആർ.ഒ. )
 എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. ട്രൈലർ & സേംഗ്സ് പ്രകാശനം കോഴിക്കോട് ടൗൺ ഹാളി നടന്ന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു ചിത്രം ഈ മാസം ഒക്ടോബർ 18 ന് തിയേറ്ററുകളിലെത്തും. വടക്കുംനാഥൻ ക്രിയേഷൻസിന്റെ ബാനറിൽ താമരശ്ശേരി റീജ്യണൽ ഡഫ് സെന്ററിന്റെ സഹകരണത്തോടെയാണ് 2 വർഷത്തെ കഠിന പരിശ്രമത്തിന്റെ ഭാഗമായി ഈ ചലചിത്രം പൂർത്തീകരിച്ചിരിക്കുന്നത്. നമ്മളൊക്കെ ഈ കുടുംബ ചിത്രം കുടുംബസമേതം വന്ന് കണ്ട്  പ്രോൽസാഹിപ്പിക്കണമെന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഷെയർ ചെയ്ത് അറിയിക്കണമെന്നും സ്നേഹപൂർവ്വം അഭ്യർഥിക്കുന്നു '
(മൗനാക്ഷരങ്ങൾ ടീം Ph.. 9847443774 ,9495863987)

No comments:

Post a Comment