ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Friday, March 5, 2021

പഠന വൈകല്യവും ഞാനും ഒരേ പ്രായക്കാർ

 പഠന വൈകല്യവും ഞാനും  ഒരേ  പ്രായക്കാർ 

ഡോ .സാമുവൽ എ കിർക്  ( Samuel A Kirk) ആണ് പഠന വൈകല്യം (LEARNING DISABILITY) എന്ന പദം ലോകത്തു  ആദ്യമായി ഉപയോഗിക്കുന്നത്  .അതാകട്ടെ അദ്ദേഹം 1963 ൽ ചിക്കാഗോ ൽ ഒരു  വിദ്യാഭ്യാസ സമ്മേളനത്തിൽ നടത്തിയ ഒരു പ്രസംഗത്തിലാണ് .ഞാൻ ജനിച്ചതും അതേ വർഷമാണ് .അപ്പോൾ "പഠന വൈകല്യവും ഞാനും  ഒരേ  പ്രായക്കാർ "എന്ന് പറയാമല്ലോ ..പൂന്തേനരുവീ ...പൂന്തേനരുവീ ....പൊന്മുടി പ്പുഴയുടെ അനുജത്തീ  എന്ന ചലച്ചിത്രഗാനത്തിൽ പറയുന്നത് പോലെ ...ലേർണിംഗ് ഡിസെബിലിറ്റീ ...നമുക്കൊരേ പ്രായം !

  സാമുവൽ എ കിർക്   1963 ൽ നടത്തിയ ഈ പ്രസംഗത്തിനു പഠന വൈകല്യമുള്ളവർക്കായി അമേരിക്കയിൽ ഉള്ള സാമൂഹ്യനയങ്ങളിൽ അതിപ്രധാനമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞു .

സാമുവേൽ എ കിർക്  നൽകിയ നിർവ്വചനമാണ്  പഠന വൈകല്യത്തിനായി  IDEA ( ഐഡിയ ) ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത് .

 “specific learning disability” means “a disorder in 1 or more of the basic psychological processes involved in understanding or in using language, spoken or written, which disorder may manifest itself in the imperfect ability to listen, think, speak, read, write, spell, or do mathematical calculations.”

 Such term “includes such conditions as perceptual disabilities, brain injury, minimal brain dysfunction, dyslexia, and developmental aphasia.” Such term does not include “a learning problem that is primarily the result of visual, hearing, or motor disabilities, of intellectual disabilities, of emotional disturbance, or of environmental, cultural, or economic disadvantage.

തന്റെ സഹോദരിക്കുണ്ടായിരുന്ന  ബുദ്ധിപരമായ  വെല്ലുവിളികളിൽ വ്യാകുലപ്പെട്ടിരുന്ന  അമേരിക്കൻ പ്രസിഡണ്ട്  ജോൺ എഫ് കെന്നഡിയെ  നന്നായി സ്വാധീനിച്ച ഈ പ്രസംഗത്തെ തുടർന്ന് അമേരിക്കയിലെ സ്‌കൂൾ കുട്ടികളിൽ പഠന വൈകല്യമുള്ളവരെ അതാതു സ്‌കൂളുകൾ പ്രത്യേക സഹായം നൽകേണ്ടതുണ്ടെന്നു നിർബന്ധിക്കുന്ന നിയമങ്ങൾ നിലവിൽ വന്നു .ഈ നിയമങ്ങൾ രൂപീകരിക്കാനുള്ള പ്രവർത്തന ങ്ങളുടെ ചുമതല ഡോ .കിർക്കിനാണ് പ്രസിഡന്റ് നൽകിയതു .1964ൽ രൂപീകരിക്കപ്പെട്ട പൊതു നയത്തിൽ പഠന വൈകല്യമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി  പണം നീക്കിവെക്കാൻ അദ്ദേഹം അമേരിക്കൻ പ്രസിഡന്റിനെ പ്രേരിപ്പിച്ചു . സ്‌പെഷൽ എഡ്യൂകേഷൻ വകുപ്പിലെ ജനകീയ സ്ഥാപനമായ Institute for Research on Exceptional Children (ILLINOIS UNIVERSITY,USA) അമ്പതു വർഷങ്ങൾക്കു  മുൻപ് സ്ഥാപിതമായതിനും ഡോ കിർകിനു പഠന വൈകല്യ മുള്ള  കുട്ടികളോടുണ്ടായിരുന്ന   പ്രതിബദ്ധത വ്യക്തമാക്കുന്നു .ഇത് കൊണ്ട്‌  ഒക്കെ തന്നെയാണ് അദ്ദേഹം സ്‌പെഷൽ എഡ്യൂക്കേഷന്റെ പിതാവ് എന്നറിയപ്പെടുന്നത് . ( അവലംബം : വിക്കി പീഡിയ,https://www.nytimes.com/1996/07/28/us/samuel-a-kirk-92-pioneer-of-special-education-field.html )

FOR MORE DETAILS ABOUT THIS IMAGE  CLICK HERE

ഒരു കർഷക കുടുംബത്തിൽ പിറന്നു വളർന്ന സാമുവേൽ കിർക് കുട്ടിക്കാലത്തേ തന്റെ സഹോദരങ്ങൾക്കും  മറ്റു കർഷകതൊഴിലാളികൾക്കും  രാത്രി കാല ക്‌ളാസ്സുകൾ എടുത്തു കൊടുക്കുമായിരുന്നു . പട്ടാള സേവനം ചെയ്തിരുന്ന കാലത്തു അദ്ദേഹം തന്റെ സഹപ്രവർത്തകരുടെ വായനയിലും എഴുത്തിലും ഉള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി  പ്രത്യേക പ്രോഗ്രാമുകൾ തന്നെ ആവിഷ്കരിച്ചു . സൈക്കോളജിയിൽ ബിരുദവും ബിരുദാനന്തരവും  നേടിയ സാമുവേൽ കിർക് പിന്നീട് അതേ  വിഷയത്തിൽ ഗവേഷണ ബിരുദവും സമ്പാദിച്ചിരുന്നു .ബുദ്ധിപരമായ വെല്ലിവിളികൾ നേരിടുന്ന വ്യക്തികൾക്കും പഠന വൈകല്യമുള്ളവർക്കുവേണ്ടിയും ഒരു അദ്ധ്യാപകനായും കൗൺസലർ ആയും കൂടെയുള്ളവരെല്ലാം പ്രചോദിപ്പിച്ചിരുന്ന ഗവേഷകൻ ആയും ഭരണാധികാരി ആയും  തന്റെ ജീവിതകാലം  മുഴുവൻ മാറ്റിവെച്ച മഹാ പ്രതിഭ ആയിരുന്നു ഡോ ,സാമുവേൽ .എ .കിർക് .


"പഠന വൈകല്യവും ഞാനും  ഒരേ  പ്രായക്കാർ " എന്ന് കുറിക്കുമ്പോഴും  ഡോ .സാമുവേൽ .എ .കിർക്കിന്റെ ജീവിതമാണ് എന്നെ പ്രചോദിപ്പിക്കുന്നത് . ബുദ്ധിപരവും ശരീരിക വും മാനസികവും ആയി പല തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി എന്റെ സേവനകാലത്തു കാര്യമായി ഒന്നും ചെയ്യാൻ എനിക്കു കഴിഞ്ഞില്ല എന്ന ഒരു നൊമ്പരം മനസ്സിലുള്ളത് കൊണ്ടാണ് എന്റെ ശ്രദ്ധ ഇപ്പോൾ ഈ രംഗത്തേക്ക് തിരിഞ്ഞിട്ടുള്ളത് .better late than never.എന്നാണല്ലോ - CKR 05 03 2021

*******************************************************

CASE STUDY CHALLEGE (UPDATED EVERYDAY)

ABOUT CMLD   

ABOUT LEARNING DISORDERS

CONTENTS OF THE BLOG



3 comments:

  1. സർ, ഈ വിവരണം ഏറെ ശ്രദ്ധേയമാണ്. ചില തിരിച്ചറിവുകൾ വിലപ്പെട്ടതാണ്.നന്മയുടെ വെളിച്ചമായതു മാറും.എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
    Replies
    1. നന്ദി.സർ,താങ്കളുടെ ലേഖനങ്ങൾ /കഥകൾ/ കവിതകൾ അയച്ചു തരൂ. ബ്ലോഗിന് അവ മുതൽക്കൂട്ടുകളാകട്ടെ.

      Delete
  2. സാർ ഇനിയും ഒരുപാട് കുഞ്ഞുങ്ങളുടെ തണലാവേണ്ടയാളാണ്
    എല്ലാ ആശംസകളും
    നന്ദി
    സ്നേഹം

    ReplyDelete