ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Wednesday, March 3, 2021

What is lost in translation.തർജ്ജമയിൽ നഷ്ടപ്പെടുന്നത്

 Mind your language !- 


തർജ്ജമയിൽ നഷ്ടപ്പെടുന്നത്  .What is lost in translation.  


ഇംഗ്ലീഷിലുള്ള ചോദ്യവും അതിന്റെ മലയാള രൂപാന്തരവും വായിച്ചാൽ തർജ്ജമ നമ്മളെ എങ്ങിനെയാണ് ആശയക്കുഴപ്പത്തിലാക്കുന്നത് എന്ന് കാണാം .


ഇംഗ്ലീഷിലുള്ള ചോദ്യത്തിൽ അവസാന ഭാഗത്തു (she) ......have trouble answering even simple questions എന്നു കാണാം . എന്താണ് ഇതിന്റെ ആശയം  ? "അവൾക്കു ലളിതമായ ചോദ്യങ്ങൾക്കു പോലും മറുപടി പറയാൻ പ്രയാസമാണ്  "എന്നാണ്  അതിന്റെ അർത്ഥം . ഇവിടെ has എന്നാണ് വേണ്ടിയിരുന്നത് .വ്യാകരണം ശ്രദ്ധിക്കാതെയാണ് ചോദ്യം തയ്യാറാക്കിയത്  എന്നത് മറ്റൊരു കാര്യം .

ഇനി ചോദ്യത്തിന്റെ മലയാള രൂപത്തിൽ പ്രിന്റ് ചെയ്ത് വന്നിരിക്കുന്നത് നോക്കുക .

"അവൾക്കു ലളിതമായ ചോദ്യങ്ങൾക്കു മാത്രം ഉത്തരം പറയാനുമേ കഴിയൂ ."

ഇത്  രണ്ടും ഒരേ ആശയമാണെന്ന്  ആരെങ്കിലും പറയുമോ ?

വളരെ തിരക്കിട്ടും അശ്രദ്ധമായുമാണ് ഈ ചോദ്യം തയാറാക്കപ്പെട്ടിട്ടുള്ളത് എന്ന് കാണാം . 



  

No comments:

Post a Comment