ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

പഠന വൈകല്യ മാനേജ്‍മെന്റ് -പരിശീലനം

 Mission for Management of LD in Kerala

WHAT TO DO AFTER CMLD/DMLD ?

 WOULD LIKE TO JOIN A PROJECT ON LD MANAGEMENT IN A PANCHAYATH ?

 CALL US ON 9447739033

*MISSION FOR MANAGEMENT OF LD IN KERALA* https://cmldbatch3tpba.blogspot.com/p/mission-for-mld.html



എന്താണ്  പഠന വൈകല്യം ?  ( കൂടുതൽ  അറിയാൻ ഈ പോസ്റ്റിന്റെ  ഏറ്റവും ചുവടെ കൊടുത്ത ലേഖനം വായിക്കുക )

assessment tools

പാഠങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കും. എഴുത്തു പരീക്ഷയില്‍ തോല്‍ക്കും, ചില അക്ഷരങ്ങള്‍ പറയാനും എഴുതാനും ബുദ്ധിമുട്ട്, കണക്കു കൂട്ടുമ്പോള്‍ ശരിയാകും എടുത്തെഴുതുമ്പോള്‍ തെറ്റും. ഇരുന്നു പഠിച്ചാല്‍ മാര്‍ക്ക് കിട്ടും, എന്നാല്‍ അഞ്ചു മിനിറ്റ് ഇരിക്കാന്‍ പറ്റാത്ത പെടപെടപ്പ്… ഇങ്ങനെ പോകുന്നു കുട്ടികളെക്കുറിച്ച് പല രക്ഷിതാക്കളുടെ ആവലാതി. കുട്ടികളെ അലസന്മാരായും ബുദ്ധിയില്ലാത്തവരായും കുറ്റപ്പെടുത്തുന്നവരാകും ഇവരില്‍ പലരും.

എന്നാല്‍, ഇത് കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ, ശ്രദ്ധാ വൈകല്യങ്ങളാണെന്നു തിരിച്ചറിയുന്നവര്‍ ചുരുക്കം. കുട്ടികളില്‍ എഴുത്തിലും വായനയിലും ഭാഷ സംസാരിക്കുന്നതിലും കണക്കു കൂട്ടുന്നതിലും പെരുമാറ്റത്തിലും ശ്രദ്ധയിലും കണ്ടു വരുന്ന പ്രത്യേക തരം ബുദ്ധിമുട്ടുകളെയാണ് പൊതുവെ വൈകല്യങ്ങള്‍ എന്നു പറയുന്നത്.

തലച്ചോറിലെ നാഡീകോശങ്ങളുടെ കൂടിച്ചേർന്നുള്ള പ്രവർത്തനത്തിൽ എവിടെയെങ്കിലും വരുന്ന ചെറിയ തകരാറുകളാണ്  പഠന പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത് .

40 കുട്ടികളുള്ള ഒരു ക്‌ളാസിൽ 4 പേർക്കെങ്കിലും ഒരു പഠനപ്രശ്നം ഉണ്ടാകാൻ ഇടയുണ്ട് . ഇങ്ങനെയുള്ള കുട്ടികളുടെ തകരാറുകൾ പെട്ടെന്ന് അദ്ധ്യാപകരുടെ ശ്രദ്ധയിൽ വരാറുമില്ല .ഇവർക്ക്      പഠനപ്രശ്നത്തിന്റെ കൂടെ  അതിപ്രവർത്തനവും അമിത സാധുത്തരവും   അച്ചടക്ക പ്രശ്നങ്ങളും ഒക്കെ കാണും .   ഇ വരെയാണ്  വായിക്കാനറിയാത്തതുകൊണ്ട് /  ശരിയായി എഴുതാത്തത്  കൊണ്ട്  / കണക്കു ചെയ്യാത്തതിനാൽ / ക്‌ളാസിൽ ബഹളം വെച്ചതിന്   അദ്ധ്യാപകർ ചെവി പിടിച്ചു തിരിക്കുന്നതും  തലകൾ കൂട്ടി മുട്ടിക്കുന്നതും  ചെകിടത്തടിക്കുന്നതും പുറത്താക്കുന്നതുമൊക്കെ . ഇതിനൊരു മാറ്റം   വരേണ്ടേ ?  മീനിനോട് മരം കയറാൻ പറയുന്ന രീതിയിലല്ലേ നമ്മുടെ പരീക്ഷകൾ  ?


സ്കൂളുകൾക്ക്  ചെയ്യാവുന്നത് -

1 .പഠന പ്രശ്ങ്ങളുള്ളവർക്ക്  പ്രത്യേക പഠന വൈകല്യം ആണോ എന്ന് തിരിച്ചറിയാൻ   identification camp നടത്തുക .ഇതിനു പഠന വൈകല്യ മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് നേടിയ അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തുക .(9447739033 എന്ന നമ്പറിൽ വിളിച്ചാൽ ഇത്തരം ക്യാമ്പുകൾ നടത്താം )

2 .ഈ ക്യാമ്പിൽ പ്രത്യേക പഠന വൈകല്യം ( SPECIFIC LEARNING DISABILITY ) ഉള്ളതായി തിരിച്ചറിയപ്പെട്ട കുട്ടികൾക്ക് വേണ്ടുന്ന വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി ( IEP ) നടപ്പിലാക്കുക . ഇതിനു വേണ്ടി ONE TO  ONE അദ്ധ്യാപക സഹായം ഏർപ്പെടുത്തുക . 2016 ലെ RPWD ACT പ്രകാരം ഇങ്ങനെ ഓരോ കുട്ടിക്കും വേണ്ടുന്ന പ്രത്യേക സഹായം നൽകേണ്ടത് അതാതു സ്‌കൂളുകളുടേയും പ്രാദേശിക ഭരണകൂടങ്ങളുടേയും ഉത്തരവാദിത്തം കൂടിയാണ് . 



***************************************

ABOUT A COURSE IN THE MANAGEMENT OF DISABILITY

ASSESSMENT TOOLS / FILES

TRAINING IN LEARNING DISABILITY

പഠന വൈകല്യ മാനേജ്‍മെന്റ് -പരിശീലനം CDMRP

പഠനവൈകല്യ പരിഹാര മാർഗങ്ങളുംപരിശീലനവുംഅധ്യായം -1, Series-1

പഠനവൈകല്യ പരിശീലനം-ഇംഗ്ലീഷ്അക്ഷരപഠനം

പഠനവവൈകല്യ പരിഹാ രമാർഗങ്ങളുംപരിശീലനവുംഅധ്യായം-2

പഠനവൈകല്യ പരിഹാരമാർഗങ്ങളുംപരിശീലനവുംഅധ്യായം-3

പഠനവൈകല്യ  പരിഹാരമാർഗങ്ങളുംപരിശീലനവുംഅധ്യായം-4 

Prepared By: Beena George ( Clinical Psychologist CDMRP)

*****************************************************************

പഠനപ്രശ്നങ്ങളുടെ ഉള്ളറകളിലേക്ക്- K.T.Ramachandran

*********************************************************************

പഠന വൈകല്യ മാനേജ്‌മന്റ് ആപ്ലികേഷൻ - 

ഇലകൾ പച്ച Download app Here 

(ഇത് പുതിയ ആപ്പ് .സൗജന്യമല്ല . ഫല പ്രാപ്തിയെ കുറിച്ച് അറിയില്ല -CKR ) 

ഇലകൾ പച്ച -എന്തിനു 

എന്ത് കൊണ്ട് എഴുത്തും വായനയും മോശമാകുന്നു? 

പരിഹാരങ്ങൾ| പഠനവൈകല്യം

കൂടുതൽ വിശദാംശങ്ങൾ ഈ പേജിൽ മുകളിലായി  കൊടുത്തിട്ടുണ്ട് .

****************************************************************

പുതിയ കാലത്തു ഭിന്ന ശേഷി കളുള്ളവർക്കായി  നൽകാവുന്ന പരിശീലനങ്ങൾ 

വീട്ടിൽ ഒരു വിദ്യാലയം HOME SCHOOLING PROGRAMME FOR CHILDREN WITH ID ETC...

(AN INITIATIVE BY CDMRP( DEP OF PYCHOLOGY,UNIVERSITY OF CALICUT AND  AND SOCIL JUSTICE DEPARTMENT , GOVT OF KERALA)

മുകളിൽ കൊടുത്ത  ഫയലിന്റെ ഉള്ളടക്കം  ചുവടെ ചേർക്കുന്നു 


(സൗജന്യമായി   TEACHING LEARNING MATERIAL (TLM kits) വിതരണം( CONTACT CMDRP)

റ്റെലി റീഹാബിലിറ്റേഷൻ ,രക്ഷിതാക്കൾക്കായി പരിശീലന വീഡിയോകൾ )

രക്ഷിതാക്കൾക്കുള്ള കോവിഡ്  കാല മാർഗ്ഗരേഖ  (UNESCO& CDMRP) & ഓൺലൈൻ പരിശീലനവും ENGLISH VERSION

CDMRP ട്രെയിനിങ്  മാർഗ രേഖകൾ , ബുക്ക്സ്  എന്നിവ ഡൌൺ ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

SOCIAL SKILL TRAINING -GUIDELINES( സാമൂഹ്യ നൈപുണ്യ പരിശീലനം )

FUNCTIONAL, LANGUAGE SKILLS TRAINING THROUGH GAMES( കളികളിലൂടെ വൈജ്ഞാനിക ഭാഷാ പ രിശീലനം )

BEHAVIOURAL DEVELOPMENT TRAINING (സ്വഭാവ രൂപീകരണ പരിശീലനം )


APP FOR LEARNING DISORDER  MANAGEMENT - PACHHA


നല്ല നാളേക്കായി ഒരു ചെടി (orticulture initiative for a better future)


FREE TEACHING LEARNING MATERIALS

CDMRPതയ്യാറാക്കിയ മാർഗരേഖ (കോവി ഡ് -19 കാലത്തേക്ക് )

 ഭിന്നശേഷി വിദ്യാർത്ഥികളുടെ വ്യക്തി ശുചിത്വം  

 ഭിന്നശേഷി വിദ്യാർത്ഥികളുടെ ഉത്തരവാദിത്തങ്ങൾ

ഭിന്നശേഷി വിദ്യാർത്ഥികളുടെ ഭക്ഷണവും ആരോഗ്യവും 

ദിനചര്യ പരിശീലനം  ബ്രഷിങ് 1 

വ്യക്തിശുചിത്വ പരിശീലനം ബ്രഷിങ് 2 

മുഖംവൃത്തിയാക്കൽ

ചെരുപ്പ്   /   ഷൂസ്  സ്വയം ധരിക്കൽ 

സ്വയം ഭക്ഷണം കഴിക്കാനുള്ള പരിശീലനം 

വസ്ത്ര ധാരണ പരിശീലനം 

സ്വഭാവ പ്രശ്നങ്ങൾ കണ്ടെത്തലും പരിഹാരവും 

സംസാരവൈകല്യ പരിശീലനം -1

സംസാരവൈകല്യ പരിശീലനം -2

സംസാരവൈകല്യ പരിശീലനം -3

സംസാരവൈകല്യ പരിശീലനം -4

സംസാരവൈകല്യ പരിശീലനം -5 -കുട്ടിയെ പഠിപ്പിക്കാനുള്ള വാക്കുകൾ തിരഞ്ഞെടുക്കുന്ന വിധം 

സംസാരവൈകല്യ പരിശീലനം -6  കുട്ടികളോട് സംസാരിക്കുമ്പോൾ  ശ്രദ്ധിക്കേണ്ടവ 

സംസാരവൈകല്യ പരിശീലനം -7  നി ത്യ ജീവിതത്തിലെ   സംസാര പരിശീലനമാർഗങ്ങൾ

സംസാരവൈകല്യ പരിശീലനം -8  കു ട്ടികളോട് സംസാരിക്കുമ്പോൾ  ശ്രദ്ധിക്കേണ്ടവ പാർട് 2 

Physiotherapy Training, Occupational Therapy and Motor skill training

( to be  continued )

********************************************************************

THANKS TO MISS SHALINI KANHANGAD FOR FORWRDING THIS FILE-CKR

CMLD കോഴ്‌സിനെ കുറിച്ച് അറിയുക 

MORE CONTENTS OF THIS BLOG

മൊബൈലിൽ കാണുന്നവർ എല്ലാ പേജുകളും  ഉൾപ്പെടുന്ന മെനു കാണുന്നതിന്  ഈ മെനുവിന്റെ താഴെയുള്ള 

VIEW WEB VERSION എന്ന ലിങ്ക് അമർത്തുക 

 കുട്ടികളിലെ പഠന വൈകല്യങ്ങള്‍ അറിയാം; പഠന നിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കാം-SAJINI (WHATSAPP GROUP CRC KAMBALLUR )


പാഠങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കും എഴുത്തു പരീക്ഷയില്‍ തോല്‍ക്കും, ചില അക്ഷരങ്ങള്‍ പറയാനും എഴുതാനും ബുദ്ധിമുട്ട്, കണക്കു കൂട്ടുമ്പോള്‍ ശരിയാകും എടുത്തെഴുതുമ്പോള്‍ തെറ്റും. ഇരുന്നു പഠിച്ചാല്‍ മാര്‍ക്ക് കിട്ടും, എന്നാല്‍ അഞ്ചു മിനിറ്റ് ഇരിക്കാന്‍ പറ്റാത്ത പെടപെടപ്പ്… ഇങ്ങനെ പോകുന്നു കുട്ടികളെക്കുറിച്ച് പല രക്ഷിതാക്കളുടെ ആവലാതി. കുട്ടികളെ അലസന്മാരായും ബുദ്ധിയില്ലാത്തവരായും കുറ്റപ്പെടുത്തുന്നവരാകും ഇവരില്‍ പലരും.


എന്നാല്‍, ഇത് കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ, ശ്രദ്ധാ വൈകല്യങ്ങളാണെന്നു തിരിച്ചറിയുന്നവര്‍ ചുരുക്കം. കുട്ടികളില്‍ എഴുത്തിലും വായനയിലും ഭാഷ സംസാരിക്കുന്നതിലും കണക്കു കൂട്ടുന്നതിലും പെരുമാറ്റത്തിലും ശ്രദ്ധയിലും കണ്ടു വരുന്ന പ്രത്യേക തരം ബുദ്ധിമുട്ടുകളെയാണ് പൊതുവെ വൈകല്യങ്ങള്‍ എന്നു പറയുന്നത്.


മനുഷ്യ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്‌ക കോശങ്ങളില്‍ ചില അസ്വാഭാവികതയാണ് ഈ വൈകല്യങ്ങള്‍ക്കു കാരണം. ഇത് രോഗമല്ലാ എന്ന് നമ്മള്‍ മനസ്സിലാക്കണം. ശരീരത്തിന്റെ പ്രത്യേക അവസ്ഥയാണ്. ഇത്തരം കുട്ടികള്‍ക്ക് ബുദ്ധിക്കുറവില്ല. എന്നാല്‍, മസ്തിഷ്‌ക വളര്‍ച്ചയിലെ പ്രത്യേക തരം താമസമാണ് കാണുന്നത്. ജനിതകപരവും പാരമ്പര്യവുമായി മസ്തിഷ്‌ക വളര്‍ച്ചയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇതിനു കാരണമാകാറുണ്ട്.


ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോഴോ അതിനു ശേഷമോ കുട്ടിക്ക് അപകടങ്ങളിലോ അല്ലാതെയോ മസ്തിഷ്‌കത്തിനു സംഭവിക്കുന്ന ക്ഷതങ്ങളും ഇതിനു കാരണമാകാറുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഈ വൈകല്യങ്ങള്‍ കുറച്ചു കൊണ്ടുവന്ന് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ കഴിയും.

എഡിസണും ഐന്‍സ്റ്റീനുംപോലുളള പ്രഗത്ഭ ശാസ്ത്രജ്ഞര്‍ ഈ വൈകല്യങ്ങള്‍ അതീജിവിച്ചവരാണെന്ന് നാം ഓര്‍ക്കേണ്ടതാണ്.


എന്തൊക്കെയാണ് പഠനവൈകല്യങ്ങള്‍?


ആദ്യ കാലങ്ങളില്‍ പഠന വൈകല്യങ്ങള്‍ പൊതുവെ ഡിസ്ലക്‌സിയ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, പഠന വൈകല്യങ്ങളെ പൊതുവെ നാലായി തിരിക്കാം. വായന വൈകല്യം, രചനാ വൈകല്യം, ഗണിത ശാസ്ത്ര വൈകല്യം, നാമ വൈകല്യം.


വായനാ വൈകല്യം


തപ്പിത്തടഞ്ഞ് വായിക്കുക. ഓരോ വാചകങ്ങളും കഴിഞ്ഞ് നിര്‍ത്താതെ തുടര്‍ച്ചയായി വായിക്കുക. ചില വാക്കുകള്‍ ഉച്ചരിക്കാതെ വിടുക. വായിക്കുമ്പോള്‍ ചില വരികള്‍ വിട്ടുപോകുക. വാചകങ്ങള്‍ അപൂര്‍ണമായി പറയുക.


രചനാ വൈകല്യം


നന്നായി പഠിച്ച് കാണാതെ പറയുന്ന പാഠങ്ങള്‍ പോലും എഴുതുമ്പോള്‍ തെറ്റുക. അപൂര്‍ണമാകുക. വാക്യങ്ങളിലെ പേരു മാറുക. അക്ഷരം വായിക്കാന്‍ കഴിയാത്ത വിധം വികൃതമായിരിക്കുക. പുസ്തകത്തില്‍ പല പേജിലും പല തരത്തില്‍ തോന്നിയ പോലെ എഴുതുക. പേന പിടിക്കുന്നതു പോലും ശരിയായ രീതിയില്‍ അല്ലാതെയിരിക്കുക. അറിയാവുന്ന വാക്കുകള്‍ കുറവായതു കൊണ്ട് എഴുതുമ്പോള്‍ അനുയോജ്യ വാക്കുകള്‍ കിട്ടാതിരിക്കുക.


ഗണിതശാസ്ത്ര വൈകല്യം


കണക്കില്‍ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുതുന്നതും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുന്നതിനു പകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക. ഉദാ: 26 ല്‍നിന്ന് ഒമ്പത് കുറയ്ക്കാന്‍ പറഞ്ഞാല്‍, ഒമ്പതില്‍നിന്ന് ആറു കുറയ്ക്കുക. എഴുതുമ്പോള്‍ 21, പന്ത്രണ്ടായും 61 പതിനാറായും മാറുക. മാര്‍ജിനില്‍ കണക്കുകൂട്ടി എഴുതിയ ശേഷം പേജില്‍ എടുത്തെഴുതുമ്പാള്‍ ചില അക്കങ്ങള്‍ വിട്ടു പോകുക. ഉദാ: 2651 എടുത്തെഴുതുന്നത് 251 എന്നാകുക.


നാമ വൈകല്യം


പേരുകള്‍ മറന്നുപോകുക. വ്യക്തികളെയും സ്ഥാപനങ്ങളെയും ഓര്‍മയില്‍ ഉണ്ടെങ്കിലും അവയുടെ പേര് ഓര്‍ക്കാതിരിക്കുക. തെറ്റായി ഓര്‍ത്തിരിക്കുക. പേര് എഴുതുമ്പോള്‍ തന്നെ സ്ഥിരമായി മാറിപോകുക. ഉദാ: രാജീവ്‌സിങ് എന്നാണ് ഉത്തരമെങ്കില്‍ രാജീവ് ധവാന്‍

എന്നോ മറ്റോ എഴുതുക.


പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധാ വൈകല്യങ്ങളും


ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യത്തിലും മനസ്സുറപ്പിക്കാന്‍ കഴിയാതെ വരിക. ഇരിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നും. ഒരു കാര്യം ചെയ്യുമ്പോള്‍ മറ്റൊന്ന് ചെയ്യാന്‍ തോന്നും. ഇത്തരം കുട്ടികള്‍ക്ക് ഒരു കാര്യം ഓര്‍മിച്ചു വെച്ച്‌ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഉദാ: രണ്ടു കാര്യം ഒന്നിച്ചു പറഞ്ഞാല്‍ ഒരു കാര്യം മറന്നു പോകും. കേള്‍വിയിലുള്ള വൈകല്യങ്ങളും ചില കുട്ടികളില്‍ ഉണ്ടാകാം. നേഴ്‌സറി ക്ലാസ് മുതല്‍ കണ്ടു വരുന്ന ഈ സ്വഭാവ വിശേഷം പരിഹരിച്ചില്ലെങ്കില്‍ പഠന വൈകല്യമായും പെരുമാറ്റ വൈകല്യമായും മാറാനിടയുണ്ട്. പഠന വൈകല്യമുള്ളവര്‍ക്ക് ശ്രദ്ധാ വൈകല്യവും ശ്രദ്ധാ വൈകല്യമുള്ളവര്‍ക്ക് പഠന വൈകല്യവും ഉണ്ടാകാനിടയുണ്ട്.


അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം


കാഴ്ചയില്‍ പെട്ടെന്നു കാണാനാവാത്ത വൈകല്യങ്ങളായതു കൊണ്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും, പ്രത്യേകിച്ച് നേഴ്‌സറി ക്ലാസുകളിലെ അധ്യാപകര്‍, കുട്ടികളിലുള്ള അതീവ ശ്രദ്ധയിലൂടെയേ ഇതു കണ്ടുപിടിക്കാനാകൂ. കുട്ടികളില്‍ കാണുന്ന ചില വൈകല്യങ്ങള്‍ വളരുമ്പോള്‍ സ്വയം മാറുന്നതായി കാണുന്നു. അവ പഠന, പെരുമാറ്റ വൈകല്യങ്ങള്‍ ആകണമെന്നില്ല. 5, 6, 7 ക്ലാസുകളിലെ കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ വൈകല്യങ്ങള്‍ ഗൗരവത്തോടെ കണ്ട് പരിശീലനം നല്‍കണം.


കുട്ടികളെ വെറുതെ കുറ്റപ്പെടുത്തുന്നതിനു പകരം ഇത്തരം പഠന, പെരുമാറ്റ, ശ്രദ്ധാ വൈകല്യങ്ങള്‍ രക്ഷിതാക്കള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം. എല്‍കെജി, യുകെജി ക്ലാസുകളിലെയും മറ്റ് എല്‍പി ക്ലാസുകളിലെയും അധ്യാപകര്‍ക്കും പഠന വൈകല്യം തിരിച്ചറിയാന്‍ കഴിയും ഇതിനുള്ള പരിശീലന കേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്‍ (എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ്), പ്രത്യേക പരിശീലനം നല്‍കുന്ന അധ്യാപകന്‍ (സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍), ശ്രവണ, സംസാര വിദഗ്ധന്‍ (സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്), ശിശുരോഗ വിദഗ്ധന്‍ (പീഡിയാട്രീഷ്യന്‍), മനോരോഗ വിദഗ്ധന്‍ (സൈക്യാട്രിസ്റ്റ്) എന്നിവരുടെ പരിശോധനയിലൂടെ വൈകല്യം എത്രയെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍ കഴിയും.


വൈകല്യം മനസ്സിലായാല്‍ തീര്‍ച്ചയായും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം, അതീവ ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ അവ കുറച്ചു കൊണ്ടുവരാന്‍ കഴിയും. ഈ കുട്ടികള്‍ക്ക് പഠനത്തിലും പരീക്ഷ എഴുതുന്നതിലും കൂടുതല്‍ സമയം നല്‍കുന്നത് ഉള്‍പ്പടെയുള്ള പ്രത്യേക ശ്രദ്ധ നല്‍കലും പ്രധാനമാണ്. പരിശീലനം തുടങ്ങിയാല്‍ കുട്ടികള്‍ വളരുന്തോറും വൈകല്യം കുറയുന്നതായും പഠനനിലവാരം ഉയരുന്നതായും കാണാം.-SAJINI 

ഔദാര്യമല്ല ,അവകാശം 

SAJINI എഴുതിയ കാര്യങ്ങൾ വളരെ പ്രധാനമാണ് . ലേഖനത്തിന്റെ അവസാന ഭാഗത്തു  ഡോക്ടറെ കണ്ടതിനു ശേഷമുള്ള "അതീവ ശ്രദ്ധയോടെയുള്ള പരിചരണ"മെന്ന ഭാഗം കൂടുതൽ വിശദീകരിക്കാവുന്നതാണ് . ഈ രംഗത്ത്( പഠന വൈകല്യ മാനേജ്‌മന്റ് )പരിശീലനം കിട്ടിയ അദ്ധ്യാപകർക്ക് ഈ കുട്ടികളെ സഹായിക്കാൻ ഏറെ കഴിയും .INCLUSIVE EDUCATION തുടരുന്നതോടൊപ്പം ഒരു കുട്ടിക്ക് ഒരു അദ്ധ്യാപകൻ എന്ന നിലയിൽ വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (I E P ) യിലൂടെ ഈ കുട്ടികൾക്ക് അധിക സമയ പിന്തുണ നൽകേണ്ടതുണ്ട് .RPWD ACT 2016 പ്രകാരം ,ഇങ്ങനെ അധിക സഹായം ലഭിക്കുക എന്നത് ഓരോ കുട്ടിയുടേയും അവകാശമാണ് . പ്രശ്നങ്ങൾ സ്‌കൂളിൽ ചേർന്ന ഉടനെ കണ്ടുപിടിക്കുക (Early Identification )എന്നത്അതിപ്രധാനമാണ് .രക്ഷിതാക്കളെ  പ്രശ്‌നം ബോദ്ധ്യപ്പെടുത്തി കുട്ടിയുടെകൂടെ  അവർ എങ്ങനെ ഇടപെടണം എന്നതിൽ ബോധവത്കരണം നൽകേണ്ടതുണ്ട് .കുട്ടിക്ക് നൽകേണ്ട കൂടുതൽ സൗകര്യങ്ങൾ ,ഇളവുകൾ ,അയാളുടെ പ്രത്യേക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കൽ ഇതൊക്കെ തുടർച്ചയായി നടക്കുന്നു എന്നുറപ്പ് വരുത്തണം  . ഓരോ കുട്ടിയും വ്യത്യസ്തമാണ് . എന്നതിനാൽ ഈ രംഗത്ത്  നല്ല പരിശീലനം  ആവശ്യമുണ്ട് .കൂടുതൽ വായിക്കാൻ മുകളിലത്തെ ലിങ്കുകളിൽ ക്ലിക്കുക ---രാധാകൃഷ്ണൻ   സി കെ 

ഔദാര്യമല്ല ,അവകാശം  ക്ലിക്ക് here to read more


കുറിപ്പ് :      ഈ റാങ്ക് തളിപ്പറമ്പ്  സെന്ററിൻറെ  നേട്ടം തന്നെയായിട്ടാണ്  ഞാൻ കാണുന്നത് എന്നു സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു .റാ ങ്ക് ഞാൻ ആഗ്രഹിച്ചതല്ല. റാങ്കിനു വേണ്ടി ശ്രമിച്ചിട്ടുമില്ല.  അഹങ്കരിക്കുന്നില്ല. നോട്സ്, റെക്കോഡ് സ് ഒക്കെ എല്ലാവർക്കും അതത് സമയത്ത്  സ്വന്തം ഗ്രൂപ്പിലും ബാച്ചിലും share ചെയ്തുമാണ്. Blogൽ upload ചെയ്തു കൊടുത്തതുമാണ്. ഉയർന്ന മാർക്കു വന്നത് മറ്റുള്ളവർ കുറഞ്ഞ മാർക്കു നേടിയത് കൊണ്ടും പരീക്ഷക്കാലത്ത് തയ്യാറെടുപ്പിന്റെ ഭാഗമായി  നമ്മുടെ കേന്ദ്രത്തിലെ എല്ലാവരും പരസ്പരം നന്നായി സഹകരിച്ചു പ്രവർത്തിച്ചത് കൊണ്ടുമാണ്. (കോപ്പിയടിച്ചിട്ടല്ല  ).-CKR 


CLICK HERE TO READ MORE CONTENTS OF THIS BLOG



No comments:

Post a Comment