ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

SLDC CHERUPUZHA GP പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം

 

WHAT TO DO AFTER CMLD/DMLD ?

 WOULD LIKE TO JOIN A PROJECT ON LD MANAGEMENT IN A PANCHAYATH ?

 CALL US ON 9447739033

*MISSION FOR MANAGEMENT OF LD IN KERALA* https://cmldbatch3tpba.blogspot.com/p/mission-for-mld.html


പഞ്ചായത്തുതല പ്രത്യേക  പഠന പരിമിതി പിന്തുണാ  കേന്ദ്രം  , ചെറുപുഴ 

05 02 2023 : പഠന  പരിമിതി പിന്തുണക്കു സ്വന്തം വാർഷിക സാമ്പത്തിക  വിഹിതം (PLAN ഫണ്ട് ) നീക്കി  വെക്കുന്ന      ഇന്ത്യയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്തു - ചെറുപുഴ (കണ്ണൂർ ,കേരള )


CLICK HERE FOR MORE.........https://sldccherupuzha.blogspot.com/

********************************************************************








 ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ പഞ്ചായത്തുതല പഠന പരിമിതി പിന്തുണാ  കേന്ദ്രം  ( SPECIFIC LEARNING DISABILITY SUPPORT CENTRE) ജാനകി  മെമ്മോറിയൽ യു പി സ്‌കൂളിൽ  വെച്ച്      പ ഞ്ചായത്തു പ്രസിഡണ്ട് ശ്രീ കെ എഫ്  അലക്സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ  വകുപ്പിൻറെ അഡിഷണൽ ഡി പി ഐ  ശ്രീ സന്തോഷ് സി എ ഉൽഘാടനം ചെയ്തു . പയ്യന്നൂർ എ ഇ ഒ രാധാകൃഷ്ണൻ മാസ്റ്റർ ,രാമചന്ദ്രൻ കെ ടി CREATIVE EARTH MIND CARE ,THALIPARAMBA തുടങ്ങിയവർ സംസാരിച്ചു .

 തുടർന്ന്  മിഷൻ ഫോർ മാനേജ്‍മെന്റ് ഓഫ്  ലേർണിംഗ്  ഡിസബിലിറ്റീസ്  എന്ന സംഘടനയുടെ നേതൃത്വത്തിൽ       നടന്ന  പഠന പരിമിതി നിർണയ ക്യാമ്പിൽ     പഞ്ചായത്തിലെ  വിവിധ മേഖലകളിൽ  നിന്നും എത്തിയ 150 ഓളം വിദ്യാർത്ഥികളുംഅവരുടെ  രക്ഷിതാക്കളും   പങ്കെടുത്തു .സി ഭക്ത ദാസ്  സാറിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി IEP യെ കുറിച്ചുള്ള ബോധവല്കരണ ക്‌ളാസ് നടന്നു .ക്യാമ്പിൽ പ്രൊഫസർ റ്റി കെ ജയരാജ്  രക്ഷിതാക്കൾക്കായി പ്രത്യേക  കൗൺസിലിങ്  ക്‌ളാസ്സുകൾ നടത്തി.അസ്സെസ്സ്മെന്റിൽ ശ്രദ്ധയിൽ പെട്ട പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ചു അവരുടെ കൂടി പങ്കാളിത്തത്തോടെ IEP BODHAVA   കുട്ടികളുടെ   ഇനി തുടർപ്രവർത്തനങ്ങളും ഉണ്ടാകുന്നതാണ് .     സ്റ്റേറ്റ്  റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് പ്രോഗ്രാം കൺവീനർ  ശ്രീമതി ഡോക്ടർ  ബൈജു ഇ.ബി , ശ്രീ സി ഭക്തദാസ് മാസ്റ്റർ , ശ്രീ  രാമചന്ദ്രൻ മാസ്റ്റർ കെ റ്റി  ,പ്രൊഫസർ  ടി കെ ജയരാജ് 






























 വേണുഗോപാലൻ മാസ്റ്റർ ,  ആർ സി ഗോപാൽ ,   പവിത്രൻ മണാട്ട്  കോട്ടയംപൊയിൽ MA BEd.,PG Diploma in counselling   ,പി  സുഭാഷ് മാസ്റ്റർ തളിപ്പറമ്പ , Trainers trainer     , സുരേഷ്  ഇ ജി , സൗമ്യ .ഇ ,അഡ്വ .ഷീല വി .ടി ,ഡോക്ടർ അജിത , പ്രകാശൻ മാസ്റ്റർ  BRC പയ്യന്നൂർ ;സി കെ രാധാകൃഷ്ണൻ , ലേർണിംഗ്  ഡിസബിലിറ്റി മാനേജ്മെന്റ് വിദഗ്ദ്ധരായ പത്മജ തളിപ്പറമ്പ് , എ.  രമ കാഞ്ഞങ്ങാട്‌ ,  

അബ്ദുള്ള  , അഡ്വക്കേറ്റ് ഷീല വി  റ്റി തിരുവങ്ങാട്  ,ആമിന ഷെരീഫ് (Bsc Psychology , കൂട്ടുപുഴ ),ആശാലത  Diploma in Mental Retardation കണ്ണൂർ  ,ബിജിമ പി പി ,ബിജിരാജ് ,ദേവദാസ് കണ്ണൂർ , ദിവ്യാദാമോദരൻ ചാല  കണ്ണൂർ , ഡോക്ടർ അഞ്ജു BAMS തളിപ്പറമ്പ  , ഡോക്ടർ പി അജിത BHMS( Rajiv Gandhi University of Health Science) ,കല്ലൂർ തൃശൂർ  ,,  ഫർസാന നിസാർ കണ്ണൂർ , ജംഷീന PPTTC,Diploma Counselling Psychology കൊടുവള്ളി കോഴിക്കോട് ,ജയന്തി കടന്നപ്പള്ളി , ജീന ജാസ്മിൻ താഴെ ചൊവ്വ , മറിയം ജെബിൻ, മഷ്റൂദ് മുഹമ്മദ് ,മസ്‌ന കണ്ണൂർ ,,നീഹാര (Audiologist &Speech language pathologist. Msc.Counselling &Family therapy,കൂത്തുപറമ്പ ) ,ജീജ കൂത്തുപറമ്പ  ,നിത്യ തളിപ്പറമ്പ , പത്മജ തളിപ്പറമ്പ Diploma in psychological Counselling( Calicut University) , പവിത്രൻ കോട്ടയംപൊയിൽ ,പ്രസീത ചിറക്കൽ , ആർസി ഗോപാൽ ; MTech (Applied Sciences, IIT), MA (Psychology, Clinical )Psychological counseling & DSM/Mental Disorders വഞ്ചിയ്യൂർ , തിരുവനന്തപുരം  ;രജനി മയ്യിൽ , രാജേന്ദ്രൻ പൂക്കോട് , സജ്‌ന റ്റി പി ,സൗമ്യ.ഇ MA Psychology, Certificate in Guidance കല്യാശ്ശേരി , വൈഷ്ണ ,റിൻസി പെരിങ്കരി ,ഷിൽന പ്രസാദ് വെള്ളൂർ  ,ഷിബിലി.എം (സദ്ഗമയ ,GOVT ഹോമിയോപ്പതി ഹോസ്പിറ്റൽ,കണ്ണൂർ PGDMLD, MA PSYCHOLOGY, DYT,)  ,ഷീബ മുയ്യം 
തുടങ്ങിയവർ നേതൃത്വം നൽകി.


മനോജ്  ചെറുപുഴയുടെ   നേതൃത്വത്തിൽ   സെൻറ് മേരീസ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികൾ ക്യാമ്പിലെ  വളന്റിയർമാരായി സേവനമനുഷ്ഠിച്ചു കൊണ്ട് മികച്ച പിന്തുണ തന്നു .BRC യിൽ നിന്നുള്ള സ്‌പെഷൽ എഡ്യൂക്കേഷൻ അദ്ധ്യാപകർ , കണ്ണിവയൽ ഗവ .ടി ടി ഐ അധ്യാപക വിദ്യാർത്ഥികൾ തുടങ്ങിയവരുടെ നിരീക്ഷകർ എന്നനിലയിലുള്ള സാന്നിധ്യവും ക്യാമ്പിനെ സജീവമാക്കി .ജെ എം യു പി സ്‌കൂൾ മാനേജ്‌മെന്റ് ,അദ്ധ്യാപകർ ,മറ്റു സംഘാടക സമിതി അംഗങ്ങൾ എന്നിവരുടേയുംനാട്ടുകാരുടേയും  അകമഴിഞ്ഞ സഹകരണം ക്യാംപിനെ മഹത്തായ ഒരു അനുഭവമാക്കി മാറ്റി .

55000 മുതൽ 1 ,50 ,000 വരെ കൺസൾറ്റേ ഷൻ ഫീ  വാങ്ങിക്കാവുന്ന പ്രവർത്തനമാണ് ഇന്നലെ MISSION FOR MANAGEMENT OF LEARNING DISABILITIES ൻറെ നേതൃത്വത്തിൽ  ചെറുപുഴയിൽ സൗജന്യമായി നടത്തപ്പെട്ടത് .


പ്രൊജക്ട് വിശദാംശങ്ങൾ :

STATE RESOURCE CENTER , KERALA ; CREATIVE EARTH MIND CARE , THALIPARAMBA, MISSION FOR MANAGEMENT OF LEARNING DISABILITIES ,KERALA എന്നീ സംഘടനകളുടെ  സഹകരണത്തോടെ  ,ചെറുപുഴ ഗ്രാമപഞ്ചായത്ത്   നടപ്പിലാക്കുന്ന പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ കേന്ദ്രം"  പദ്ധതി പഞ്ചായത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ , പ്രത്യേകിച്ചും പഠന പരിമിതി ഉള്ളവരുടെ  സർവ്വതോമുഖമായ പുരോഗതി ഉറപ്പുവരുത്താനുള്ളതാണ് .2016 ലെ  RPWD ACT പ്രകാരം നമ്മുടെ രാജ്യത്തെ പഠന പരിമിതി ഉള്ള സ്‌കൂൾ  വിദ്യാർത്ഥികളെ നേരത്തേ തിരിച്ചറിഞ്ഞു ഓരോ കുട്ടിക്കും  വേണ്ട വ്യക്തി ഗത വിദ്യാഭ്യാസ പദ്ധതി IEP ഏർപ്പാടാക്കി കൊടുക്കുക എന്നതിൽ  കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളോടൊപ്പം പ്രാദേശിക ഭരണകൂടങ്ങൾക്കും നിർണായക പങ്കു വഹിക്കാൻ ഉണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ്  നാം ഒരു പക്ഷേ രാജ്യത്തു തന്നെ ഗ്രാമപഞ്ചായത്തുകൾക്കിടയിൽ ആദ്യത്തേതായ പഞ്ചായത്ത്തല പഠന പരിമിതി പിന്തുണാ കേന്ദ്രം എന്ന ഈ പദ്ധതിക്ക്  ചെറിയ  ഒരു വാർഷിക സാമ്പത്തിക വിഹിതം എങ്കിലും മാറ്റിവെക്കുന്നത് .പഠന പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കു  ആത്മവിശ്വാസവും ലക്ഷ്യബോധവും ഊർജസ്വലതയും കൈവരിക്കാനുതകുന്ന വിവിധതല പ്രവർത്തനങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട് .




watch this  video : 

പ്രോജെക്ടിനെ കുറിച്ച് കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുക 


WHAT TO DO AFTER DMLD ?

 WOULD LIKE TO JOIN A PROJECT ON LD MANAGEMENT IN A PANCHAYATH ?

 CALL US ON 9447739033

*MISSION FOR MANAGEMENT OF LD IN KERALA*

 https://cmldbatch3tpba.blogspot.com/p/mission-for-mld.html


LETTER SENT TO THE EDUCATION DEPARTMENT IN JULY2025  

സ്വീകർത്താവ് 
പൊതു വിദ്യാഭ്യാസ ഡയറക്ടർ
കേരള സർക്കാർ
തിരുവനന്തപുരം

വിഷയം: കേരളത്തിലെ വിദ്യാലയങ്ങളിൽ പഠനൈവകല്യമുള്ള (SLD) വിദ്യാർത്ഥികൾക്ക് നൽകുന്ന പിന്തുണ ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ.

ആദരപൂർവ്വം,

സർക്കാർ ഉത്തരവ് നമ്പർ IED1/13577/2025/DGE, 27-08-2025-ൽ പുറത്തിറക്കിയ SLD തിരിച്ചറിയൽ, പിന്തുണ സംബന്ധിച്ച ഉത്തരവ് പ്രഗത്ഭമായൊരു ചുവടുവെയ്പാണ്.

എന്നാൽ, RCI-യിൽ രജിസ്റ്റർ ചെയ്ത വിദഗ്ധരുടെ കടുത്ത കുറവ് കാരണം, ഇവരെ മാത്രം ആശ്രയിക്കുന്നത് പ്രായോഗികമല്ല. നിലവിൽ ഇന്ത്യയിൽ RCI രജിസ്റ്റർ ചെയ്ത മാത്രം 3,372 ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ (≈0.07 പേർ / 1 ലക്ഷം ജനസംഖ്യ) മാത്രമാണ് ഉള്ളത്. RCI പരിശീലനം നേടിയവരുടെ എണ്ണം 268 ദിവ്യാംഗർക്ക് ഒരാൾ മാത്രമാണെന്നതാണ് യാഥാർഥ്യം.

ഇത്തരം സാഹചര്യത്തിൽ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, കേരള (SRC-K) മുഖേന Learning Disability Management Certificate/Diploma നേടിയ വിദഗ്ധരെ അംഗീകരിക്കുകയും സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും റമീഡിയേഷൻ സ്പെഷലിസ്റ്റുകളായി വിന്യസിക്കുകയും ചെയ്യുന്നത് അത്യാവശ്യമാണ്.

ഇതിനോടൊപ്പം, കണ്ണൂർ ജില്ലയിലെ  പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ   ചെറുപുഴ 

ഗ്രാമപഞ്ചായത്തിൽ 2023 മുതൽ പ്രവർത്തിക്കുന്ന  SLD Support Centre വിജയകരമായ മാതൃകയായി എടുത്തുപറയാം. ഇത് ബോധവത്കരണം, പ്രാരംഭ സ്ക്രീനിംഗ്, റിമീഡിയൽ ക്ലാസുകൾ എന്നിവ ഗ്രാമതലത്തിൽ തന്നെ നൽകുന്നു.

പ്രധാന നിർദ്ദേശങ്ങൾ:

  • പഠന പ്രശ്നമുള്ള കുട്ടിക്ക് എട്ടുവയസ്സു കഴിയുമ്പോൾ തന്നെ ഉൾച്ചേർന്ന വിദ്യാഭ്യാസത്തോടൊപ്പം ഒരു കുട്ടിക്കു ഒരു ടീച്ചർ എന്ന വിധത്തിൽ  IEP അടിസ്ഥാനപ്പെടുത്തിയ ക്ലാസുകൾ , ACCOMODATIONS AND MODIFICATIONS എന്നിവ ഉറപ്പാക്കണം .
  • അതിനുള്ള  അധ്യാപക പരിശീലനം, റമീഡിയേഷൻ സ്പെഷലിസ്റ്റു  നിയമനം തുടങ്ങിയവ  ഉൾപ്പെടെയുള്ള  പ്രാരംഭ ഇടപെടലുകൾ ശക്തിപ്പെടുത്തുക.
  • SRC പരിശീലനം നേടിയവരെ റിമീഡിയേഷൻ സ്പെഷലിസ്റ്റുകളായി വിന്യസിക്കുക.
  • പഞ്ചായത്ത് തല SLD Support Centres സംസ്ഥാനത്തുടനീളം ആരംഭിക്കുക.
  • രക്ഷിതാക്കളുടെ പങ്കാളിത്തവും തുടർച്ചയായ പഠനസൗകര്യങ്ങളും ഉറപ്പാക്കുക.
  • ഇടപെടലുകളും ഫലങ്ങളും കൃത്യമായി നിരീക്ഷിക്കുക.

ഈ നിർദ്ദേശങ്ങൾ സ്വീകരിച്ചാൽ, തിരിച്ചറിവിനും സർട്ടിഫിക്കേഷനും അപ്പുറം, കുട്ടികൾക്ക് സ്ഥിരമായും അർത്ഥവത്തായും സഹായം ലഭ്യമാക്കാൻ കേരളത്തിന് കഴിയും.

വിശ്വാസത്തോടെ,




March 2026

EXISTING/NEW PROJECTS

CHERUPUZHA GP 

NADUVIL  GP

PANOOR AEO

KALLIASERI

4/3/2026 : ഇന്ന് രാവിലെ കല്യാശ്ശേരി panchayath പ്രസിഡണ്ട് നേയും സെക്രട്ടറിയെയും  സന്ദർശിച്ചു. കല്യാശ്ശേരി പഞ്ചായത്ത് തല പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം തുടങ്ങാനുള്ള പ്രാഥമിക ആലോചനകൾ നടന്നു.ഷെറിൻ ടീച്ചർ, രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. സ്റ്റേറ്റ് റിസോഴ്സ് സെൻറർ,MMLD, BRC പ്രതിനിധികളെ ഉൾപ്പെടുത്തി പ്രോജക്ട് കമ്മിറ്റി രൂപീകരിക്ക ണമെന്ന് നിർദേശിച്ചു. project ന് പ്രാഥമികമായി 3 ലക്ഷം രൂപ വകയിരുത്തതായി പ്രസിഡണ്ട് അറിയിച്ചു.



...................................


Files related to SLDSC for approaching Panchayath/Muncipalities to initiate a project on specific learning disability support

CLICK HERE TO DOWNLOAD



No comments:

Post a Comment