15/10/2026 നു സെന്ററിൽ വെച്ച് നടന്ന ഫാക്കൽറ്റി സഹകരണ പരിശീലനത്തിന്റെ റിപ്പോർട് :
ലത സി വി , രാധാകൃഷ്ണൻ സി കെ , ഗ്രീഷ്മ ജോസ് എന്നിവർ ക്ളാസ്സുകൾ നയിച്ചു .സെന്ററിലെ എല്ലാ ഫാക്കൽറ്റിമാരും പങ്കെടുത്തു . ക്ളാസ് രാവിലെ 10 മണി മുതൽ 3 മണി വരെയുള്ള Professional Ethics, Emotional Management, Support Systems എന്നിങ്ങനെ
3 സെഷനുകളിലായി നടന്നു .ഫാക്കൽറ്റിമാർ ചർച്ചകളിലും പ്രവർത്തന ങ്ങളിലും സജീവമായി പങ്കെടുത്തു .
****************************************************************************
കഴിഞ്ഞ ദിവസം നടന്ന ട്രെയിനിങ് ക്ലാസ്സിൽ Professional Ethics Code, Emotional Management, Role of Support System എന്നീ മൂന്ന് സെഷനുകളാണ് ഉൾപ്പെടുത്തിയിരുന്നത്. ഈ സെഷനുകളിലൂടെ തൊഴിൽസ്ഥലത്തും കുടുംബത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളെ എങ്ങനെ വിവേകത്തോടെയും ക്ഷമയോടെയും അഭിമുഖീകരിക്കാമെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാതെ അവ പരിഹരിക്കാമെന്നും മനസ്സിലാക്കാൻ സാധിച്ചു. സഹപ്രവർത്തകർ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അവരെ എങ്ങനെ പിന്തുണയ്ക്കണമെന്നും മറ്റുള്ളവരോട് ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും തിരിച്ചറിയാൻ കഴിഞ്ഞു.
സ്വന്തം വികാരങ്ങളെ നിയന്ത്രിക്കുന്നതിന്റെയും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴും പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയും പ്രവർത്തിക്കുന്നതിന്റെയും പ്രാധാന്യം മനസ്സിലാക്കാൻ സാധിച്ചു. കൂടാതെ, ഒരു വ്യക്തിയുടെ ജീവിതത്തിലും തൊഴിൽമേഖലയിലും സപ്പോർട്ട് സിസ്റ്റത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും വ്യക്തമായ ധാരണ ലഭിച്ചു. വ്യക്തിബന്ധങ്ങൾ ഊഷ്മളമായി നിലനിർത്തിക്കൊണ്ട് കൂട്ടായ്മയോടെ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ സഹായിച്ച ഈ ട്രെയിനിങ് സെഷൻ ഏറെ വിജ്ഞാനപ്രദവും പ്രയോജനകരവുമായിരുന്നു.
- ASWATHI RAJU 22/10/2026
**********************************************************************
ഇന്നലത്തെ ട്രെയിനിങ് സെഷൻ എനിക്ക് വളരെ ഉപകാരപ്രദം ആയിരുന്നു. എനിക്ക് സ്വയവും വീട്ടിലും ജോലിസ്ഥലത്തും എങ്ങനെ മറ്റുള്ളവരോട് ഇടപഴകണമെന്നും ഒരു പ്രതിസന്ധി ഘട്ടത്തിൽ എങ്ങനെ ആത്മസംയമനം പാലിക്കാം എന്നും ഓരോരുത്തർക്കും പരസ്പരം എങ്ങനെ സഹായകമാകാം എന്നും വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു. സഹപ്രവർത്തകർ തമ്മിലുള്ള വിയോജിപ്പ് ഒരു സ്ഥാപനത്തിൽ എന്നല്ല.. കുടുംബത്തി ലായാൽപോലും അത് പരാജയത്തിലേ കലാശിക്കൂ. അതിനാൽ ഓരോ അംഗങ്ങളും പരസ്പര ബഹുമാനത്തോടെയും സഹവർത്തിത്തത്തോടെയും പെരുമാറേണ്ടത്തിന്റെ ആവശ്യകത മനസിലായി.
A quote from Bible, "Love your neighbor as yourself." -THERESA SEBASTIAN 16/10/2026
**********************************************************************
ഇന്നലെ നടന്ന Professional Ethics, Emotional Management, Support Systems എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള sessions എനിക്ക് വളരെ പ്രയോജനകരവുമായിരുന്നു.
സ്വന്തം വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാം, പ്രതിസന്ധി ഘട്ടങ്ങളിൽ എങ്ങനെ ആത്മസംയമനം പാലിക്കാം(,off stage rile പോലുള്ളവ )മറ്റുള്ളവരോട് ക്ഷമയോടെയും സഹാനുഭൂതിയോടെയും എങ്ങനെ പെരുമാറാം എന്ന് മനസ്സിലാക്കാൻ ഈ സെഷൻ സഹായിച്ചു.
ജോലിസ്ഥലത്തും കുടുംബത്തിലും വ്യക്തിബന്ധങ്ങളിലും പരസ്പര ബഹുമാനം, നല്ല ആശയവിനിമയം, സഹകരണം( buddy system)എന്നിവയുടെ പ്രാധാന്യം തിരിച്ചറിയാൻ സാധിച്ചു. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം എന്നാൽ അതിനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അത് ബന്ധങ്ങളെയും കൂട്ടായ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും പരസ്പരം മനസ്സിലാക്കുകയും ആവശ്യമായ സമയങ്ങളിൽ പിന്തുണ നൽകുകയും ചെയ്യുന്നതിലൂടെ നല്ലൊരു വ്യക്തിബന്ധവും തൊഴിൽ അന്തരീക്ഷവും സൃഷ്ടിക്കാൻ കഴിയുമെന്നും തിരിച്ചറിഞ്ഞു.
എന്റെ വ്യക്തിജീവിതത്തിലും തൊഴിൽജീവിതത്തിലും കൂടുതൽ പക്വതയോടെയും ഉത്തരവാദിത്വത്തോടെയും മറ്റുള്ളവരോട് ഇടപെടാൻ സഹായിച്ച ഈ വിലപ്പെട്ട പരിശീലനത്തിന് നേതൃത്വം നൽകിയ രാധാകൃഷ്ണൻ മാഷിനും ലത ടീച്ചർക്കും ആശയങ്ങൾ പങ്കുവച്ച സഹപ്രവർത്തകർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.- GREESHMA JOSE 16/10/2026
********************************************************************************
ഇന്നലെ നടത്തിയ പ്രൊഫഷണൽ Ethics പരിശീലന ക്ലാസ് വളരെ വിജ്ഞാന പ്രദവും പ്രയോജനകരവുമായിരുന്നു. ലത ടീച്ചറുടെ അവതരണം ലളിതവും എന്നാൽ അർത്ഥവത്തതുമായ കാര്യങ്ങളാണ് ടീച്ചർ വിശദീകരിച്ചു തന്നത്. ഒരു തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന വർ പാലിക്കേണ്ട ധാർമ്മിക മൂല്യങ്ങൾ, ഉത്തരവാദിത്വങ്ങൾ, അച്ചടക്കം, പരസ്പര ബഹുമാനം, സഹകരണം എന്നിവയുടെ പ്രാധാന്യം മനസിലാക്കാൻ ഈ ക്ലാസ് വളരെയധികം സഹായിച്ചു. പ്രത്യേകിച്ച് സഹപ്രവർത്തകരോടും കുട്ടികളോടും രക്ഷിതാക്കളോടും മാന്യമായതും ഉത്തരവാദിത്വത്തോടെയും പെരുമാറുന്നതിന്റെ ആവശ്യകത മനസിലാക്കാൻ സാധിച്ചു. നമ്മുടെ പെരുമാറ്റവും വാക്കുകളും മറ്റുള്ളവരിൽ ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് ചിന്തിക്കാനും സ്വയം വിലയിരുത്താനും ഈ പരിശീലനക്ലാസ് അവസരം നൽകി. തൊഴിൽ പരമായ പ്രശ്നങ്ങൾ പക്വതയോടെയും സൂഷ്മതയോടെയും കൈകാര്യം ചെയ്യുന്നതിനും തൊഴിൽ മേഖലയിലെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും ഇത്തരം പരിശീലന ക്ലാസുകൾ ഏറെ സഹായകരമാണ്. ഈ ക്ലാസിൽ ലഭിച്ച അറിവുകൾ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കാമെന്നും മുമ്പോട്ടുള്ള യാത്രയിൽ കൂടുതൽ ഉത്തരവാദിത്വ ബോധത്തോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിക്കാൻ ഈ ക്ലാസ് പ്രയോജനമായെ ന്നും സന്തോഷത്തോടെ അറിയിക്കുന്നു. ഇങ്ങനെയൊരു പരിശീലന ക്ലാസ് സംഘടിപ്പിച്ച ബഹുമാനപ്പെട്ട രാധാകൃഷ്ണൻ സാറിനും ക്ലാസ് ഭംഗിയായി അവതരിപ്പിച്ച ലത ടീച്ചറിനും കോഡിനേറ്റർ ഗ്രീഷ്മ ടീച്ചറിനും അതോടൊപ്പം മറ്റു ഫാക്കൽറ്റിമാർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. ചില വ്യക്തിപരമായ അത്യാവശ്യങ്ങൾ വന്നു ചേർന്നതിനാൽ ഗ്രീഷ്മ ടീച്ചറുടെ ക്ലാസ് കേൾക്കാൻ സാധിക്കാതെ വന്നതിൽ വിഷമമുണ്ട്.
professional Ethics Trainingന്റെ ഭാഗമായ Support Systems എന്ന Topic ഉള്ള sessionകേൾക്കാൻ അവസരത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
ഷീബ കെ.വി. 16/10/2026
*********************************************************************
Professional ethics code, Emotional management Role of support system. എന്നീ മൂന്ന് സേഷൻസ് ഉൾക്കൊള്ളിച്ചതായിരുന്നു ഇന്നലെ നടന്ന ട്രെയിനിങ് ക്ലാസ്സ്
നമുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ അഭിമുഖികരിക്കണം എന്നും അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ എങ്ങനെ പരിഹരിക്കണം എന്നും സഹപ്രവർത്തകർക്ക് എന്തെങ്കിലും പ്രതിസന്ധി ഘട്ടം ഉണ്ടായാൽ അവരെ എങ്ങനെ സഹായിക്കണം എന്നും മറ്റുള്ളവരോട് പെരുമാറുമ്പോൾ എന്നൊക്കെ കാരങ്ങൾ ശ്രദ്ധിക്കണം എന്നും മാസിലാക്കാൻ സാധിച്ചു തൊഴിലിടങ്ങളിലായാലും കുടുംബത്തിൽ ആയാലും നമ്മുടെ ഇമോഷൻസ് എങ്ങനെ നിയന്ത്രിക്കണം എന്നതിനെ കുറിച്ചും മനസിലാക്കാൻ സാധിച്ചു. Buday system ത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും വ്യക്തി ബന്ധങ്ങളിൽ വിള്ളലേൽക്കാതെ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാനം മനസ്സിലാക്കാൻ സാധിച്ചു. ഈ Training Session വളരെ ഉപകാരപ്രദമായിരുന്നു.-LATHA C V 16/10/2026
*************************************************************************
ഇന്നലെ നടന്ന class വളരെ ഉപകാരപ്രദമായിരുന്നു. സഹപ്രവർത്തകരോട് എങ്ങനെ പെരുമാറണമെന്നും എങ്ങനെ സഹായിക്കണമെന്നും മനസ്സിലാക്കാൻ
കഴിഞ്ഞു. തൊഴിലിടങ്ങളിലും വീട്ടിലും നമ്മുടെ വികാരങ്ങൾ എങ്ങനെ നിയന്ത്രിക്കാമെന്നും
നമുക്ക് പഠിക്കാൻ സാധിച്ചു.-SUMA K V 16/10/2026
********************************************************************
Professional ethics code, Emotional management, Role of support system.
ഈ മൂന്ന് സെഷൻസിലൂടെ നമുക്ക് നമ്മുടെ ജീവിതത്തിലും, സഹപ്രവർത്തകരോടും, കുട്ടികളോടും, കുംബാംഗങ്ങളോടും എങ്ങനെ പെരുമാറണമെന്ന് മനസ്സിലായി. കൂടുതലായി ദേഷ്യം കാണിക്കുന്ന വരുമായി എങ്ങനെ സൗഹൃദo നടത്താമെന്നും ഇന്നലത്തെ ക്ലാസോടു കൂടി കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു.
സെഷൻ കൈകാര്യം ചെയ്ത രാധാകൃഷ്ണൻ മാഷും ഗ്രീഷ്മ ടീച്ചറും, ലത ടീച്ചറും വളരെ വ്യക്തമായിചർച്ചയിലൂടെ പറഞ്ഞു തന്നു. ഇനിയും ഇതു പോലുളള ക്ലാസുകൾ നമുക്കും centre നും വളരെയേറെ ഉപകാരപ്രദമായിരിക്കും -SUNITHA 16/10/2026
*********************************************************************
പരിശീലന സെഷനുകളിൽ വന്ന അഭിപ്രായങ്ങൾ ഉൾപ്പെടുത്തി സെന്ററിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ താഴെ ചേർത്ത നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നു .അവ നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ് .
1.ഓരോ ദിവസവും തുടക്കത്തിൽ (പരമാവധി അന്ന്എത്താനുള്ള എ ല്ലാ ഫാക്കൽറ്റി മാരും ഒത്തു ചേരുന്ന സമയത്ത് )കോഡിനേറ്റർ റൂമിൽ വെച്ച് pledge എടുക്കണം.
അതിൻ്റെ ഓഡിയോ/ വീഡിയോ പ്രൊജക്റ്റ് ഫാസിലിറ്റേറ്റർക്കു അ യക്കണം.
2.ഫാക്കൽറ്റിമാർ സെൻ്ററിൽ ഉള്ള സമയത്ത് ബാഡ്ജ് ധരിക്കേണ്ടതാണ്. pledge നു മുൻപ് ഇത് ചെയ്യണം. ഇന്ന് അഥവാ ബാഡ്ജ് ധരിച്ചില്ലെങ്കിൽ അതിൻ്റെ കാരണം സ്നേഹ പൂർവം അന്വേഷിച്ച് അടുത്ത ദിവസം മുതൽ ബാഡ്ജ് ധരിക്കാൻ വേണ്ട നിർദ്ദേശങ്ങൾ കോഡിനേറ്റർ നൽകേണ്ടതാണ്.
വെള്ള overcoat ഉള്ളവർക്ക് അത് ജോലി സമയത്ത് ധരിക്കാവുന്നതാണ്. അത് നിർബന്ധമില്ല.
3.ക്യാബിനിൽ നിന്ന് ക്യാബിനിലേക്ക് ഉറക്കെ വിളിക്കുകയോ , സംസാരിക്കുകയോ , അനാവശ്യ സന്ദർശനം നടത്തുകയോ, ചെയ്യരുത് .
4. ശബ്ദം താഴ്ത്തി ( ആവശ്യത്തിന് മാത്രം) ക്ലാസ് എടുക്കാൻ ശ്രമിക്കേണ്ടതാണ്.
5.IEP, Daily Lesson plan, materials ഇവ ക്ലാസ് എടുക്കുന്ന ഫാക്കൽറ്റിയുടെ മേശപ്പുറത്ത് ഉണ്ടായിരിക്കേണ്ടതും, അതിൻ്റെ വ്യക്തമായ image ഓരോ പീരിയഡ് ലും ഇവിടെ അതത് സമയം update ചെയ്യേണ്ടതുമുണ്ട്.
6.Mobile Phone ഫാക്കൽറ്റിമാർ silent mode ൽ വെക്കേണ്ടതാണ്.
7.ഇന്ന് 16/10/2026 മുതൽ 2027 മാർച്ച് 31 വരെയുള്ള ഫാക്കൽറ്റി പെർഫോമൻസിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ അടുത്ത അക്കാദമിക് വർഷം സെൻ്ററിൽ intervention ക്ലാസുകൾ തുടരാൻ ഉളള പ്രൊപ്പോസൽ നൽകുകയുള്ളൂ
*****************************************************************************
8.ഓരോ ദിവസവും ഉച്ചക്ക് ശേഷമുള്ള / അന്നത്തെ അവസാന period ,ഫാക്കൽറ്റി കോഡിനേറ്റർ duty ആയി എടുക്കുക.
ആ സമയത്ത് കോഡിനേറ്റർ ക്ലാസ് എടുക്കേണ്ട.ഫാക്കൽറ്റി മാർക്കുവേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക. ബസിന് പോകാനുള്ളവർക്ക് മെറ്റീരിയലുകൾ തിരിച്ചു അലമാരയിൽ വെക്കാൻ വേണ്ട സ്നേഹപൂർണമായ ഇടപെടലുകൾ ചെയ്യണം.
കൂടാതെ രജിസ്റ്റർ അപ്ഡേഷൻ, പഞ്ചായത്ത് വിസിറ്റ്,doc collection, system closing ഒക്കെ ഈ സമയത്ത്,കോഡിനേറ്റർ നേതൃത്വത്തിൽ ചെയ്യണം.
ഈ ഡ്യൂട്ടി ഒന്നിച്ച് കണക്കാക്കി കോഡിനേറ്റർ ഡ്യൂട്ടി days ആയി പ്രതിഫലം വാങ്ങാവുന്നതാണ്.( പരമാവധി 6 days). ഏതെങ്കിലും കാരണവശാൽ ലാസ്റ്റ് പീരിയഡ് കോഡിനേറ്റർക്ക് ക്ലാസ് എടുക്കേണ്ടി വന്നാൽ, അന്ന് മറ്റൊരു ഫാക്കൽറ്റിക്ക് last period samayam കോഡിനേറ്റrude അധിക ചുമതല നൽകണം. അവർക്കു aa ഡ്യൂട്ടി ചെയ്തതിനുള്ള അധിക പ്രതിഫലം പിന്നീട് നൽകുകയും വേണം. അതായത്, ഏതു ദിവസവും ലാസ്റ്റ് പീരിയഡ് ക്ലാസ് നടക്കുന്ന സമയത്ത് ഒരു ഫാക്കൽറ്റി ക്ലാസ് എടുക്കാതെ,കോഡിനേറ്റർ ഡ്യൂട്ടി യിൽ ഉണ്ടാകണം.
9.ഫാക്കൽറ്റിമാർ അതിനായി കോഡിനേറ്ററെ സഹായിക്കുകയും വേണം.
10. സെന്ററിൽ ഫാക്കൽറ്റിമാർക്കു പ്രത്യേകമായി ഒരു വിശ്രമ മുറി ഉണ്ടായിരിക്കേണ്ടതാണ് .
11. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ ദിവസം 6 മണിക്കൂർ കൈകാര്യം ചെയ്യുന്നവർ എന്ന നിലയിൽ ഫാക്കൽറ്റിമാർ സ്വന്തം മാനസിക സമ്മർദ്ദങ്ങൾ ( STRESS/ANXIETY) കുറക്കുന്നതിന് വേണ്ട തന്ത്രങ്ങൾ / പ്രവർത്തനങ്ങൾ ( 5 മിനിറ്റ് ഇടവേള / സമാധാനപരമായ ഗ്രൂപ്പ് ചർച്ച / ജേർണൽ എഴുത്ത് / ........) സ്ഥാപനത്തിന് ദോഷകരമാവാത്ത വിധത്തിൽ ഓരോ ദിവസവും പ്ലാൻ ചെയ്യേണ്ടതാണ് .





.jpeg)



.png)
.png)
.png)
.png)
.png)
