ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Sunday, March 7, 2021

ഭിന്നപഠന വ്യക്തികൾ ഭൂമിയിലെ നക്ഷത്രങ്ങളോ ?

 ഭിന്നപഠന വ്യക്തികൾ ഭൂമിയിലെ നക്ഷത്രങ്ങളോ ? TARE ZMIN PER (REVIEW) 

DYSLEXIA AND COMORBIDITIES -ഡിസ്‌ലെക്സിയ യും അനുബന്ധ തകരാറുകളും 

താരേ സമീൻ പർ എന്ന സിനിമ ഡിസ്‌ലെക്സിയ എന്ന പ്രത്യേക പഠന പ്രശ്‌നം നല്ല ആഴത്തിലും സമഗ്രമായും ആണ് ചർച്ച ചെയ്യുന്നത് . ഈ  സിനിമ അത്  കൊണ്ട് തന്നെ സ്‌കൂൾ അധികൃതരും അദ്ധ്യാപകരും നിർബന്ധമായും കാണുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് നിരവധി കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഉപകാര പ്രദമായിരിക്കും .

പഠന വൈകല്യ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു ഈ സിനിമയെ വിലയിരുത്താനുള്ള ഒരു ശ്രമമാണ് ഞാൻ ഇവിടെ നടത്തുന്നത് .

പഠന വൈകല്യങ്ങൾ വിലയിരുത്തുന്നതിന് 4  അവസ്ഥകൾ (CRITERIA ) പാലിക്കപ്പെടണ്ടതുണ്ട്  എന്ന് CMLD പരിശീലന മോഡ്യൂളിൽ പറയുന്നുണ്ട് .

1 .നിരീക്ഷിക്കപ്പടുന്ന പഠന പ്രശ്നങ്ങൾ സ്‌കൂൾ വിദ്യാഭ്യാസം തുടങ്ങിയതിനു ശേഷം ശ്രദ്ധയിൽപ്പെട്ടതായിരിക്കണം  

2 .എഴുത്തു വായന  കണക്ക്‌കൂട്ടൽ , യുക്തിചിന്തയുടെ പ്രയോഗം എന്നിവയിൽ സ്ഥിരമായ പ്രശ്നങ്ങൾ പ്രാഥമിക മായ  ഒരു പരിശീലന ഇടപെടലിന് ശേഷവും ആറു മാസക്കാലത്തേ ക്കെങ്കിലും നിലനിൽക്കുന്നതായി കാണണം 

3 . കുട്ടിയുടെ ഇപ്പോഴത്തെ അക്കാദമിക് നിലവാരം  പ്രതീക്ഷപ്പെടുന്ന ശരാശരി നിലവാരത്തിൽ നിന്നും നന്നേ കുറവായിരിക്കണം .(2 വർഷങ്ങളുടെയെങ്കിലും വ്യത്യാസം കാണണം )

4 .കുട്ടിക്ക് എട്ട് വയസ്സെങ്കിലും ആയിരിക്കണം .

ഈ സിനിമയിലെ കേന്ദ്ര കഥാ പാത്രമായ ഇഷാൻ എന്ന കുട്ടിക്ക്  എട്ട് വയസ്സായിട്ടുണ്ട് .3 ഗ്രേഡിൽ ആണല്ലോ ഇപ്പോൾ ഉള്ളത് .വായനയിലും എഴുത്തിലും കണക്കു കൂട്ടുന്നതിലും വല്ലാതെ പിന്നാക്കം നില്കുന്നു .കൂടാതെ സ്വഭാവ വ്യതിയാനങ്ങളുമുണ്ട് . പെട്ടെന്ന് ദ്വേഷ്യം വരുന്നു . അനുവാദമില്ലാതെ സ്‌കൂളിന് വെളിയിൽ ഒറ്റയ്ക്ക് പോകുന്നു .അശ്രദ്ധമായി നടക്കുന്നു .പരീക്ഷകളിൽ തീരെ കുറഞ്ഞ മാർക്കാണ് ലഭിക്കുന്നത് .ക്‌ളാസിൽ അശ്രദ്ധയോടെ (ATTENTION DEFICIT )പെരുമാറുന്നു .ശരിയായി കാര്യങ്ങൾ വായിച്ചു മനസ്സി ലാക്കുന്നില്ല . 


അവ്യക്തവും ധിക്കാരപരമെന്നു തോന്നുന്ന വിധത്തിലും വാക്കുകൾ ഉച്ചരിക്കുന്നു .3 ഉം 9 ഉം കൂട്ടിയിടാൻ പോലും അറിയില്ല.ബോഡിൽ അടയാളപ്പെടുത്തിയ ഒരു ബിന്ദു കണ്ടു പിടിക്കാൻ പോലും കഴിയുന്നില്ല . ക്‌ളാസ്സിൽ  ശല്യം ആയി പരിഗണിക്കപ്പെടുന്നു .പലപ്പോഴും പുറത്താക്കപ്പെടുന്നു .പരീക്ഷ പേപ്പറുകൾ വീട്ടിൽ കാണിക്കുന്നില്ല .ഹാജരാകാത്തതിന് വിശദീകരണം സഹോദരനെ കൊണ്ട് എഴുതിച്ചു 'അമ്മ എഴുതിയതാണെന്ന് കളവു പറയുന്നു . സ്വഭാവ വ്യതിയാനങ്ങൾ വന്നിരിക്കുന്നു എന്നും പറയാം .ഡിസ്‌ലെക്സിയ ആകാനുള്ള സാദ്ധ്യതകൾ വളരെ കൂടുതലുള്ള കുട്ടി തന്നെയാണ് ഇശാൻ . ഇതേക്കുറിച്ചു DSM 4 (Diagnostic and Statistical Manual for Mental disorders - 4 th edition )ൽ പറഞ്ഞിട്ടുള്ള എല്ലാ വ്യവസ്ഥകളും പാലിക്കപെടുന്നുണ്ട്  എന്നു തോന്നിപ്പിക്കാൻ സ്ക്രിപ്റ്റിന് കഴിയുന്നു .




പഠന പ്രശനങ്ങളുള്ളവർക്ക് എഴുത്തു , വായന , കണക്കു കൂട്ടൽ  എന്നിവയിലെ  പോരായ്മകൾക്കു പുറമേ  മറ്റു വൈകല്യങ്ങളും കാണാം . അത് അമിതമായ പ്രവർത്തന രീതി( ADHD) , അകാരണമായ താൽ പ്പര്യക്കുറവ് , കൈ വിരലുകളുടെ ചലന ക്കുറവ് (Dyspraxia), വേഗത , ദിശ , സമയം ഇവ ഒരേ സമയം വിലയിരുത്താനുള്ള ശേഷി , ഒരുപാടു നിർദേശങ്ങൾ ഒന്നിച്ചു കിട്ടിയാൽ അവ മനസ്സിലാക്കാൻ കഴിയാതിരിക്കുക എന്നതൊക്കെ ഇവർക്ക് കാണാം . ഇഷാന്  ഇതിൽ കൈ വിരലുകളുടെ ചലന ക്കുറവ് (Dyspraxia), വേഗത , ദിശ , സമയം ഇവ ഒരേ സമയം വിലയിരുത്താനുള്ള ശേഷി ,മനസ്സിലാക്കാനും  നിർദേശങ്ങൾ ഒന്നിച്ചു കിട്ടിയാൽ അവ മനസ്സിലാക്കാൻ കഴിയാതിരിക്കുക എന്നതൊക്കെ കൂടി ഉണ്ടെന്ന് അയാളുടെ ചിത്ര കലാ ധ്യാപകൻ തിരിച്ചറിയുകയും അവന്റെ രക്ഷിതാക്കളോട് അത്  വിശദീകരിച്ചു കൊടുക്കയും ച്യ്യുന്നിടത്താണ്  പഠന വൈകല്യ മാനേജ്‌മെന്റിന്റെ ആദ്യപടി യായ Screening and identification തുടങ്ങുന്നത് 

Identification പ്രശ്‌നം തിരിച്ചറിയൽ :

  സ്‌പെഷൽ എഡ്യൂകേഷനിൽ പരിശീലനം കിട്ടിയ വിദഗ്ധരാണ് നിർവഹിക്കുന്നത് .ഇവിടെ ചിത്ര കലാ ധ്യാപകൻ  ആയ നികുംഭിന് അത്തരം പരിശീലനം കിട്ടിയതായി സിനിമയിൽ എവിടെയും പറയുന്നില്ല . എന്നാൽ ഭിന്നശേഷികൾ ഉള്ള കുട്ടികളെ പരിശീലിപ്പിക്കുന്ന പരിപാടികളിൽ അദ്ദേഹവും അദ്ദേഹത്തിന്റെ ശ്രീ സുഹൃത്തും സന്തോ ഷത്തോടെ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ധാരാളം കാണുന്നതിൽ നിന്നും ആ മേഖലയുമായി അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ടെന്നു അനുമാനിക്കാവു ന്നതാണ് .കൂടാതെ 2007 ൽ ഈ സിനിമ ഇറങ്ങുന്ന കാലത്തു അത്തരം പരിശീലനകേന്ദ്രങ്ങൾ വ്യാപകമായിട്ടുണ്ടാ കണമെന്നുമില്ലല്ലോ .കൂടാതെ അദ്ദേഹത്തിന് കുട്ടി കാലത്തു ഇ ത്തരം പഠന പ്രശ്നങ്ങൾ ഉണ്ടായിരുന്നതിൽ നിന്നുള്ള തിരിച്ചറിവും ഇശാന്റെ പ്രശ്നങ്ങൾ പെട്ടെന്ന്  മനസ്സിലാക്കാനും അനു താ പത്തോടെ ഇടപെടാനും അദ്ദേഹത്തെ സഹായിക്കുന്നുണ്ട് എന്നത് തീർച്ച .

ഇത്തരം കുട്ടികളുടെ സൃഷ്ടിപരത ഏതുമേഖലയിലാണ് എന്ന് തിരിച്ചറിയലും അതിനനുസരിച്ചുള്ള വ്യക്തി ഗത വിദ്യാഭ്യാസ പദ്ധതി  തയ്യാറാക്കി കുട്ടിയുടെ രക്ഷിതാവിന്റെയും സ്‌കൂൾ അധികൃതരുടേയും അംഗീകാരത്തോ ടെ  കുട്ടിക്ക് സ്ഥിരമായ പരിശീ ലനം നടപ്പിലാക്കുക എന്നതാണ് അടുത്ത നടപടി .മറ്റു കുട്ടികളുടെ കൂടെ പഠിക്കുന്നതോടൊപ്പം, അധിക സമയം ഉപയോഗിച്ച് ഒരു കുട്ടിക്ക്  ഒരു അദ്ധ്യാപകൻ എന്ന നിലയിൽ പ്രത്യേക പരിശീലനം ഉറപ്പു വരുത്തുകയാണ് ഇവിടെ നടക്കുന്നത് .ഇതിനു കുട്ടിയുടെ ക്‌ളാസ്സിലെ മറ്റു അധ്യാപകരുടെ അറിവും സഹകരണവും വേണ്ടതാണ് . അവരുടെ പാഠ്യ ആസൂ ത്രണങ്ങളിൽ പഠന വൈകല്യമുള്ള കുട്ടികൾക്കായുള്ള മാറ്റങ്ങൾ ഉണ്ടാകണം എന്നാണ് ഫല  പ്രദമായ പഠന വൈകല്യ മാനേജ്‌മെന്റ്  രീതികൾ കൊണ്ട് ഉദ്ദേശിക്കുന്നത് .ഇശാന്റെ ബോർഡിങ് സ്‌കൂളിലെ മറ്റ്‌ അദ്ധ്യാപകർ ഇതൊക്കെ തിരിച്ചറിയാൻ കുറെ സമയ എടുക്കുന്നുണ്ട് .

സ്‌കൂളിലെ പ്രത്യേക ഹാളിൽ നികുംഭ് എന്ന ചിത്രകലാധ്യാപകൻ  ഇശാൻ എന്ന കുട്ടിക്ക് വിവിധ മാർഗങ്ങളിലൂടെ നൽകുന്ന പരിശീലനത്തിന്റെ ദൃശ്യങ്ങൾ  ശരിയായ പഠന വൈകല്യ മാനേജ്‌മെന്റു  നടപടികൾക്ക് ഉദാഹരണങ്ങളാണ് .

Evaluationപഠന പ്രശ്ന നിർണയം

പഠന വൈകല്യ മാനേജ് മെന്റിൽ  പഠന പ്രശ്ന നിർണയം (ഇവാല്യൂവേഷൻ evaluation ) അതി പ്രധാനമാണ് .അത് സ്റാൻഡേഡൈ സ്‌ഡ് സൈക്കോളജിക്കൽ ടെസ്റ്റുകൾ ഉപയോഗിച്ചാണ് ചെയ്യുന്നത് .കുട്ടികളുടെ പരിമിതികളും കഴിവുകളും കൃത്യമായി തിരിച്ചറിയുന്നതിനും ബുദ്ധി മാന്ദ്യം തുടങ്ങിയ അവസ്ഥകൾ അല്ല എന്നുറപ്പാക്കുന്നതിനും ഈ ഘട്ടം ഉപകരിക്കും .താരേ സമീൻ പ ർ എന്ന സിനിമയിൽ ഇത്തരം പഠന പ്രശ്ന നിർണയം നടന്നതായി സൂചനകൾ ഒന്നുമില്ല . ഒരു പക്ഷേ ആ കാലഘട്ടത്തിൽ  ഈ മേഖലയിലെ  സമീപനങ്ങൾ ഇത്രത്തോളം  മുന്നോട്ടു വന്നു കാണില്ല .

Parental Awareness രക്ഷിതാവിനുള്ള ബോധവൽക്കരണം 

പ്രത്യേക പഠന വൈകല്യങ്ങൾ കുട്ടിയുടെ ജീവിതകാലംമുഴുവൻ നിലനിൽക്കുന്ന ഒന്നാണ് .അവ തിരിച്ചറിഞ്ഞു വേണ്ടുന്ന പിന്തുണകളും പരിവർത്തനങ്ങളും ഇളവുകളും നൽകണമെങ്കിൽ രക്ഷിതാവിന്റെ പൂർണമായ പങ്കാളിത്തംഎന്ന് നിർണായകമാണ്  . ഇശാൻ പലപ്പോഴും പൊട്ടിത്തെറിക്കുന്നതും സങ്കടത്തിലാവുന്നതും അവന്റെ പ്രശ്നങ്ങൾക്കുള്ള കാരണം രക്ഷിതാവിനു അറിയാത്തതു കൊണ്ടാണ് . അവർ കരുതുന്നത് കുട്ടിയുടേ തെറ്റായ സമീപനം / വികൃതി / ധിക്കാരം കൊണ്ടാണ് അവനു മാർക്കു കുറയുന്നത് എന്നാണ് .രക്ഷിതാക്കളുടെ അമിത പ്രതീക്ഷയും തന്റെ കുട്ടിയെ കുറിച്ചുള്ള അതിരു കവിഞ്ഞ  ആകാംക്ഷയും പ്രധാന ഘടകങ്ങളാണ് . കുട്ടിയുടെ സഹോദരങ്ങളോടോ സമപ്രായക്കാരായ മറ്റു കുട്ടികളോടോ താരതമ്യം ചെയ്തു കുട്ടിയെ വിലയിരുത്തുന്നത്  മിക്ക രക്ഷിതാക്കളുടേയും കുടുംബ സുഹൃത്തുക്കളുടേയും ശീലമാണ് .കൂടിയ വിദ്യാഭ്യാസം നേടിയ രക്ഷിതാക്കൾക്കിടയിൽ ഈ തെറ്റിദ്ധാരണകൾ ഇക്കാലത്തു വളരെ കൂടുതലാണ് . അങ്ങിനെയുള്ളവർക്കുള്ള ഒരു പാഠ പുസ്തകമാണ് ഈ  സിനിമ .ഓരോ കുട്ടിയും വ്യത്യസ്തനാണ്  എന്ന് ഈ കലാസൃഷ്ടി  നമ്മെ ബോധ്യപ്പെടുത്തുന്നു .ഒരു കുട്ടിയും മോശക്കാരിയോ മോശക്കാരനോ അല്ല .ഓരോ കുട്ടിക്കും സവിശേഷതകളുണ്ട്  എന്ന്  നാം തിരിച്ചറിയേണ്ടതുണ്ട് .EVERY CHILD IS UNIQUE. EVERY CHILD IS SPECIAL.അതുകൊണ്ട് തന്നെ പഠന പിന്നാക്കാവസ്ഥയുള്ള കുട്ടിയെ നിരന്തരം കുറ്റപ്പെടുത്തുന്നതും "പോരാ പോരാ" എന്ന്  കൂടെ ക്കൂടെ ഓർമിപ്പിച്ചു സഹോദരങ്ങളെ പോലെ മാർക്ക് വാങ്ങിച്ചു കൂടെ എന്ന് നിർബന്ധിക്കുന്നതും കുട്ടിയെ, വാസ്തവത്തിൽ ലഹരി  ഉപയോഗത്തിലേക്കും ആത്മ ഹത്യ യെ കുറിച്ച് പോലും പ്രേരിപ്പിക്കുന്ന നടപടികളിലേക്കും നയിക്കുന്നു . 

നികുംഭ് എന്ന ചിത്രകലാധ്യാപകൻ ഇക്കാര്യത്തിൽ കൃത്യമായ ഇടപെടലുകൾ ആണ് നടത്തുന്നത് .കുട്ടികളോടുള്ള നമ്മുടെ കരുതൽ എങ്ങിനെയായിക്കൂടാ എന്ന് അയാൾ വളരെ സമർത്ഥമായി അവസ്തിയെ ബോധ്യപ്പെടുത്തുന്നുണ്ട് . രക്ഷിതാക്കളെ മുഴുവനായി ഉൾപ്പെടുത്തി ഇത്തരം ബോധവൽകരണം പല തട്ടു കളായി  നടത്തേണ്ടതുണ്ട് .ഈ സിനിമ കാണിച്ച ശേഷം തുടർ ചർച്ചകൾ  എന്ന നിലക്ക് ആ പ്രോഗ്രാം ക്രമീകരിക്കാവുന്നതാണ് .

INTERVENTION പഠന വൈകല്യ മാനേജ്‌മെന്റിന്റെ ഭാഗമായ ഇടപെടലുകൾ 

നികുംഭ് എന്ന ചിത്രകലാധ്യാപകൻ  ഒരു  Individual Education Plan തയ്യാറാക്കിയല്ല ഇഷാന്റെ പഠനപ്രശ്നങ്ങൾ ക്കു വേണ്ട പിന്തുണ നല്‌കുന്നത്‌ . എന്നാൽ ഇതു സിനിമയിലെ ഭാവനാ ലോകമാണല്ലോ . യഥാർത്ഥത്തിൽ കുട്ടിയുടെ രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ഒക്കെ കൂടിയി രുന്നാണ് Individual Education Plan തയ്യാറാക്കുകയും  ചർ ച്ച  ചെയ്യുകയും  ഓരോ വർഷവും പുനരവലോകനം നടത്തുകയും ചെയ്യേണ്ടത്   .


Assistive Technology ;Accomodations and Modifications

 പരിതഃസ്ഥിതി പരിവർത്തനങ്ങളും കരുതലുകളും  അതിനു സാങ്കേതിക വിദ്യയുടെ സഹായവും 


INDIVIDUALISED EDUCATION PROGRAMME( IEP) 

വ്യക്തിഗത വിദ്യാഭ്യാസ  പദ്ധതിയുടെ ഭാഗമായ പ്രത്യേക പരിശീലനം നടക്കുന്നു .

സ്പർശനത്തിലൂടെ  അറിവു  നൽകുന്ന പഠന പരിശീലനം ( catering to tactile  learning)


വർണ വ്യത്യാസങ്ങൾ തിരിച്ചറിവുണ്ടാക്കുന്നു .(coloured materials add to learning)


ഗ്രാഫ്ഷീറ്റുകൾ ഉപയോഗിച്ചു വിശകലനരീതിയിൽ പഠനം നടക്കുന്നു .Learning shapes analytically using graphs 

സർഗപരമായ  പ്രവർത്തനങ്ങളിലൂടെ പഠിക്കുന്നു learning through creative activities( Montessori method).

Text to speech software കൾ ഉപയോഗിച്ച് വായിക്കാൻ പഠിക്കുന്നു .(assistive technology)

Build confidence through a friendly , close , intense and patient listening

 സൗഹൃദത്തോടെ അടുത്തിരുന്നു ക്ഷമയോടെ കേട്ടു പഠിക്കാൻ അനുവദിക്കുകയും അങ്ങിനെ ആത്മ വിശ്വാസം കൂട്ടുകയും ചെയ്യുന്നു .


ഗണിതപഠനത്തിനു ചലനാത്മക പഠനം പ്രയോഗിക്കുന്നു KINESTHETIC LEARNING

സിനിമയിൽ ഇശാന്റെ പഠന പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിനും ഉചിതമായ പിന്തുണ നൽകുന്നതിനും സാങ്കേതിക വിദ്യ നല്ലപോലെ ഉപയോഗിച്ചിട്ടുള്ളത്  മാതൃകാപരമാണ് .

Learning through COMPUTER GAMES : ശരിയായി തെരഞ്ഞെടുക്കപ്പെട്ട കമ്പ്യൂട്ടർ ഗെയിമുകൾ ആശയ പ്രകാശനത്തിനും മാനസിക ഉല്ലാസത്തിനും അത് വഴി പഠനത്തിനും പ്രയോജനപ്പെടുത്താം .


Building on Strengths : .കുട്ടിയുടെ കഴിവുകൾ വികസിപ്പിച്ചു കൊണ്ട് പഠിപ്പിക്കുന്ന വിധം 


കുട്ടിയുടെ കഴിവുകൾ വികസിപ്പിച്ചു കൊണ്ട് പഠിപ്പിക്കുകയെന്നത്  പഠന വൈകല്യ മാനേജ്‌മെന്റിലെ ഒരു പ്രധാന തന്ത്രമാണ് . സ്‌കൂളുകളിലെ ക്ലബ് പ്രവർത്തനങ്ങളിൽ അതിന്റെ ഓരോ അംഗത്തിനും പങ്കാളിത്തവും മികവും കാണിക്കാനുതകുന്ന അർഥപൂർണമായ നിരവധി പഠ്യേതര പ്രവർത്തനങ്ങൾ ഇങ്ങനെ സമർത്ഥമായി ഉപയോഗപ്പെടുത്തുന്ന നി രവധി അധ്യാപകരെ എനിക്ക് നേരിട്ടറിയാം .സ്കൗട് ആന്റ് ഗൈഡ്  മാസ്റ്റർ , ജൂനിയർ റെഡ് ക്രോസ്  പരിശീലകർ ,എൻ സി സി ഓഫിസർ , സ്റ്റുഡന്റ്  പോലീസ്  കേഡറ്റ്  ട്രെയിനർ ,നാഷണൽ സർവീസ്  സ്‌കീം പ്രോഗ്രാം ഓഫിസർമാർ ,പി ഇ ടി , സംഗീത അദ്ധ്യാപകർ , മറ്റു ക്ലബുകളുടെ ചാർജ് വഹിക്കുന്ന അദ്ധ്യാപകർ ഇവരൊക്കെ കുട്ടികൾക്ക് അവരുടെ കഴിവുള്ള മേഖല തിരിച്ചറിയാൻ സഹായിച്ചു അങ്ങിനെ പഠിക്കാൻ സഹായിക്കുന്നവരാണ് .അവർക്കെല്ലാം എന്റെ സ്നേഹാഭിവാദ്യങ്ങൾ . സ്കൂളിന്റെ നൂറു ശതമാനം റിസൾട്ടിലും  വിദ്യാർത്ഥികളുടെ ജീവിതവിജയത്തിലും ഏറ്റവുമധികം പങ്കു വഹിക്കുന്ന ഈ അദ്ധ്യാപകർ പലപ്പോഴും വേണ്ടത് പോലെ അംഗീകരിക്കപ്പെടാറില്ല എന്നതാണ് പരമാർത്ഥം .  ഈ അധ്യാപകർക്ക്  പഠന വൈകല്യ മാനേജ്‌മെന്റിന്റെ വിവിധ വശങ്ങളിൽകൂടി  പരിശീലനം ലഭ്യമാക്കുകയും  അത്തരത്തിൽ പ്രവർത്തിക്കാനുള്ള പിന്തുണ  അവർക്ക് നൽകുകയും ചെയ്യുക എന്നത്  സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ് . കാരണം ഇന്ത്യയിൽ  2016 ൽ നിലവിൽ വന്ന RPwD Act പ്രകാരം പഠന വൈകല്യം ഉള്ള ഓരോ കുട്ടിക്കും ഇത്തരത്തിലുള്ള ഒരു പ്രത്യേക പഠന പിന്തുണക്കുള്ള അവകാശമുണ്ട് .അത് നൽകുക എന്നത് ഇന്ത്യയിലെ ഭരണ സംവിധാന ങ്ങളുടെ ഉത്തരവാദിത്തമാണ് . "നീ ഇതിനൊക്കെ നടക്കുന്ന സമയത്തു പോയിരുന്നു വല്ലതും പഠിച്ചൂടെ "എന്ന്  വിദ്യാർത്ഥി വളന്റിയർമാരെ തക്കം കിട്ടുമ്പോൾ ഒക്കെ ഉപദേശിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവികൾ തീർച്ചയായും ഇത്തരം സിനിമകൾ കാണുകയും  പഠന വൈകല്യ മാനേജ്‍മെന്റു രംഗത്തു വന്നിട്ടുള്ള മാറ്റങ്ങൾ അറിയുകയും ചെയ്യേണ്ടതാണ് . വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കു നൽകുന്ന പ്രത്യേക പരിശീലനങ്ങളിൽ പഠന വൈകല്യ മാനേജ്‍മെന്റു രംഗത്തു വന്നിട്ടുള്ള മാറ്റങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്തുന്ന സെഷനുകൾ കൂടി ഉൾപ്പെടുത്തേണ്ടതാണ്‌ .

ഉദാഹരണമായി  ഈ  സിനിമയിൽ ഉള്ളത് പോലെ പെയിന്റിങ്ങിലുള്ള കുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞ ശേഷം നന്നായി പെയിന്റ് ചെയ്യാൻ ആ  കുട്ടിക്ക് ധാരാളം അവസരങ്ങൾ നൽകേണ്ടതുണ്ട് . അത്തരം പ്രവർത്തന ങ്ങളുടെ കുറച്ചു ദൃശ്യങ്ങൾ കൂടി കാണിച്ച ശേഷം  പെയിന്റിംഗ് മത്സരത്തിലേക്ക്  വരുന്നത്  കുറേക്കൂടി  സ്വാഭാവികമായേനെ . കുട്ടികളുടെ സൃഷ്ടിപരത  വളർത്തിയെടുക്കാനുള്ള  മറ്റൊരു പ്രവർത്തനം  ജലാശയ സന്ദർശനവും ഇഷ്ടപ്പെട്ട ഒരു വസ്തുവിന്റെ നിർമാണവുമാണ് . ഇതിൽ കുട്ടികളെല്ലാം ആവേശ പൂർവം  പങ്കെടുക്കുന്ന ഈ മത്സരത്തിൽ സ്വയം ചലിക്കുന്ന ഒരു ബോട്ട്  നിർമിച്ചു ഇഷാന്റെ എല്ലാവരുടെയും അഭിനന്ദനത്തിനു പാത്രമാവുന്നു . ഹെലികോപ്ടറിന്റെ രൂപരേഖ നിർമ്മിച്ച ലിയോ നാർഡോ ഡാവിഞ്ചിയെ കുറിച്ച് ക്‌ളാസ്സിനു പരിചയപ്പെടുത്തിയ ശേഷം ഇത്തരമൊരു നിർമ്മാണ പ്രവർത്തനം അവതരിപ്പിക്കുന്നത് സ്ക്രിപ്റ്റിന്റെ ശക്തിയേയും മികവിനേയും വ്യക്തമാക്കുന്നു .

അതിനു ശേഷം കുട്ടിയുടെ മികവ് തെളിയിക്കാനുള്ള മത്സരങ്ങൾ സ്വന്തം ഇടപെടൽ കൊണ്ട് നടത്തിയെടുക്കുകയാണ്   നികുംഭ് എന്ന ചിത്രകലാധ്യാപകൻ ചെയ്യുന്നത് .

ഇത്തരത്തിൽ സ്വന്തമായി ഇടപെടൽ നടത്തി കുട്ടികളെ ഉന്നതിയിലേക്കെത്തിക്കുന്ന നിസ്വാർത്ഥരായ എത്രയോ അദ്ധ്യാപകരെ ഞാൻ എന്റെ അദ്ധ്യാപക സേവന കാലഘട്ടത്തിൽ കണ്ടുമുട്ടിയിട്ടുണ്ട് .അവർക്കു സാദ്ധ്യമായ എല്ലാ പിന്തുണയും നല്കിയിട്ടുണ്ട് . എന്നാൽ ഇത്തരം പ്രവർത്തനങ്ങളെ പരിഹസിക്കുകയും അവഗണിക്കുകയും "നീയൊക്കെ ഇത്തരം പ്രവർത്തങ്ങൾക്ക് പോകുന്നതിനു പകരം വല്ല ട്യൂഷനും പോയിക്കൂടേ "എന്നു കുട്ടിയെ നേരിൽ വിളിച്ചു ഉപദേശിക്കുകയും ചെയ്യുന്ന 'പഠിപ്പിസ്റ്റു'കളായ അദ്ധ്യാപക സുഹൃത്തുക്കളുമുണ്ട്‌ .അവരൊക്കെ നിർബന്ധമായും ഈ സിനിമ കാണുകയും സ്വന്തം കാഴ്ച്ചപ്പാട് തിരുത്തിയെടുക്കേണ്ടതുമാണ് 

LIFE SKILL TRAINING ജീവിതചര്യാ  പരിശീലനം 

നികുംഭിൽ  നിന്നും എഴുത്തിലും വായനയിലും സംഖ്യകൾ കൂട്ടാനും പ്രത്യേക പരിശീലനം (INTERVENTION)കിട്ടിത്തുടങ്ങിയത് മുതൽ ഇശാനിൽ വരുന്ന മാറ്റം ശ്രദ് ധാർഹ മാണ്  . ജലാശയ സന്ദർശനവും ഇഷ്ടപ്പെട്ട ഒരു വസ്തുവിന്റെ നിർമാണവും നടത്തി അഭിനന്ദനത്തിനു പാത്രമായതിനു ശേഷം ഇശാ ൻ  എന്ന കുട്ടിയിൽ ആത്മവിശ്വാസം നിറയുന്നതും ദൈനം ദിന പ്രവർത്തനങ്ങളടക്കം സ്വന്തമായി ചിട്ടയോടെ ചെയ്തു തുടങ്ങുന്നതും  പെയിന്റിങ് മത്സരത്തിൽ അയാളുടെ  വ്യക്തിത്വം ഏറ്റവും മികവിലേയ്ക്കുയരുന്നതും  നന്നായി ചിത്രീകരിച്ചു കാണാം .

SUCCESS WITH DYSLEXIAപഠനപ്രശ്നങ്ങൾ ഉണ്ടായിട്ടും ജീവിത വിജയം

പഠനപ്രശ്നങ്ങൾ ഉണ്ടായിട്ടും ജീവിത വിജയം നേടിയ പ്രശസ്ത വ്യക്തികളെ  ആമിർഖാൻ വളരെ ആകർഷകമായ വിധത്തിൽ അവതരിപ്പിക്കുന്നുണ്ട് . ആൽബെർട്  ഐൻസ്റ്റെയിൻ  അഗത ക്രിസ്റ്റീ , വാൾട്  ഡിസ്നി , എഡിസൺ , ലിയോ നാർഡോ ഡാവിഞ്ചി (1452- 1519), അഭിഷേക് ബച്ചൻ (1976 -...)തുടങ്ങിയവരുടെ ജീവിത കഥ പഠിക്കാൻ ഈ ചിത്രം നമ്മെ പ്രേരിപ്പിക്കും .

ലിയോ നാർഡോ ഡാവിഞ്ചിയെ ക്കുറിച്ചു  ലഭ്യമായ  ലേഖന ങ്ങളിൽ എവിടെയും അവർക്കു എന്തെകിലും പഠന പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി  പ്രത്യേകിച്ച് സൂചനകൾ ഇല്ല എന്നതും കൗതുകകരമാണ് .ഇവിടെ സിനിമയിൽ തൊട്ടടുത്ത് വരാനിരിക്കുന്ന ജലാശയ സന്ദർശനത്തിനു ശേഷമുള്ള  "താനെ സഞ്ചരിക്കുന്ന ബോട്ട്" ന്റെ   നിർമാണത്തിലേക്ക്  സംക്രമിക്കുന്ന ഒരാശയം തന്നെ വേണമെന്ന നിർബന്ധ ബുദ്ധി ആയിരിക്കാം തെറ്റായ ഉദാഹരണം നില നിർത്താൻ സ്ക്രിപ്റ്റെഴുത്തുകാരെ പ്രേരിപ്പിച്ചത് .


ആൽബർട്ട് ഐൻസ്റ്റൈനു  പഠന പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും അത്തരം പ്രശ്നങ്ങൾ  ഒന്നുമേ ഇല്ലായിരുന്നു എന്നും പഠ ന വൈകല്യം  അല്ല ഓട്ടിസത്തിന്റെ ചെറു വക ഭേദമായ ആസ്പെഗ്ഗേർസ് സിൻഡ്രോം (  MY NAME IS KHAN എന്ന സിനിമ ഓർമ്മിക്കുക )ആയിരുന്നു എന്നും അഭിപ്രായങ്ങൾ ഉണ്ട് .ഈ ഉദാഹരണങ്ങൾ പ്രയോഗിക്കുമ്പോൾ  സിനിമ ,ഒരു നല്ല ഉദ്ദേശത്തിനാണെകിലും ,കളവാണ് പറയുന്നത് .വ്യത്യസ്തമായ , സത്യത്തോട് നീതിപുലർത്തുന്ന ഉദാഹരണങ്ങൾ തന്നെ തെരെഞ്ഞെടുക്കേണ്ടതായിരുന്നു  . 
                                          ലിയോ നാർഡോ ഡാവിഞ്ചിയുടെ  നോട്ടിൽ നിന്നെടുത്ത ഒരു പേജ് 
( അവലംബം - വിക്കി പീഡിയ) ലിയോയുടെ കുറിപ്പുകൾ ഇന്നും മെഡിക്കൽ വിദ്യാർത്ഥികൾക്ക് പാഠപുസ്തകം .  ഗർഭസ്ഥ ശിശുവിനെ കുറിച്ച് ലിയോ തയ്യാറാക്കിയ കുറിപ്പും ചിത്രവും .ലിയോ ഇടതുകൈ കൊണ്ട് വലതു നിന്ന് ഇടത്തോട്ടാണ് എഴുതിയത് . എഴുത്തിൽ പ്രതിബിംബ രീതികളും( miror imaging) കൂട്ടെഴുത്തും (cursive writing)  കാണാം .

അതുപോലെ അതി ബുദ്ധിമാനായിരുന്ന എഡിസൺ  ADHDയുടെ ചില ലക്ഷണങ്ങൾ കാണി ച്ചിട്ടുണ്ട്  എന്നെ ഉള്ളൂ .12 ആം വയസ്സിൽ അദ്ദേഹത്തിന്  കേൾവിക്കുറവും തുടങ്ങിയതായി പറയപ്പെടുന്നു .ക്ലാസ്സിൽ നിരന്തരം ചോ ദ്യങ്ങൾ ഉന്നയിച്ചു ശല്യപ്പെടുത്തിയതിനാൽ അദ്ധ്യാപകൻ പരാതിപ്പെടുകയും അതിനാൽ അമ്മ കുഞ്ഞിനെ വീട്ടിലിരുത്തി പഠിപ്പിക്കാൻ തീരുമാനിക്കുകയുമാണുണ്ടായത് .പഠന പ്രശ്ന ങ്ങളെക്കാൾ ഉപരി "പെരുമാറ്റ "ദൂഷ്യമായിരുന്നു എന്നു പറയാം !


അഭിഷേക് ബച്ചൻ ,  വാൾട്  ഡിസ്നി , അഗത ക്രിസ്റ്റീ  എന്നിവരുടേതു  മാത്രമാണ്  ഇവിടെ തികച്ചും ശരിയായ ഉദാഹരണങ്ങൾ  . അവരെ  കുറിച്ച്  സിനിമയിൽ ഒരു വരി വീതം പറഞ്ഞുപോകുന്നതേ ഉള്ളൂ . കാർട്ടൂണുകളുടെ  / പുസ്തകങ്ങളുടെ   വിഷ്വലുകൾ  ഒക്കെ ഉപയോഗിച്ച് കുറേക്കൂടി  നല്ല ചോദ്യങ്ങൾ  ആ അദ്ധ്യാപകന് ഉന്നയിക്കാമായിരുന്നു . 

അഭിഷേക് ബച്ചനെ ഓർമിപ്പിച്ച ക്ലാസ്സ്‌റൂം ദൃശ്യങ്ങൾ ചടുലങ്ങളാണ് .എങ്കിലും അതിൽ ബച്ചനെ ഓർമിപ്പിക്കാനായി ഉപയോഗിച്ച ഗാനരംഗത്തിൽ അഭിഷേക് ബച്ചന് വലിയ റോളൊന്നുമില്ല എന്നതും കൗതുകകരം . അഭിഷേക് ബച്ചനെന്ന  നടനെ വലിയ പരിചയമില്ലാത്തവർ അദ്ദേഹം വലിയ ഒരു ഡാൻസർ ആയി വിജയിച്ചു എന്നാണ് തോന്നുക . നിരവധി അവാർഡുകൾ വാരിക്കൂട്ടിയ നല്ല നടനെന്ന നിലയിലും ദേശിയ അവാർഡ് നേടിയ പാ (paa ) പോലുള്ള സിനിമകളുടെ നിർമാതാവെന്ന നിലയിലുമാണ് സിനിമയിൽ അദ്ദേഹം സ്ഥാനമുറപ്പിച്ചിരിക്കുന്നത് .ഒൻപതാം വയസ്സിൽ ഡിസ്‌ലെക്സിയ ഉള്ള കുട്ടിയായി തിരിച്ചറിയപ്പെട്ട ഒരാളാണ് ഈ നേട്ടങ്ങൾ കൈവരിച്ചത് എന്നറിയുക 

പ്രത്യേക പഠന പ്രശ്ന ങ്ങളെക്കുറിച്ചു വലിയ ധാരണയൊന്നുമില്ലാതിരുന്നി ട്ടും അത്തരത്തിലുള്ള പരിശീലനം ലഭിച്ച അദ്ധ്യാപകർ സഹായിക്കാനില്ലാതിരുന്നിട്ടും നേട്ടങ്ങൾ കൈവരിക്കാൻ തക്ക അതുല്യ പ്രതിഭകളായി യിരുന്നു  സിനിമയിൽ  പരാമർശിക്കപ്പെട്ട  ഈ വ്യക്തികൾ . അത്രയൊന്നും പ്രതിഭകൾ അല്ലാത്ത വ്യക്തികൾക്കും തീർച്ചയായും നേരത്തെയുള്ള ഇടപെടലുകളും ശരിയായ പിന്തുണാ സംവിധാനങ്ങളും കൊണ്ട് ആത്മവിശ്വാസം കൈവരിക്കാനും സ്വന്തമായ ജീവിത മാർഗം കൈവരിക്കാനും കഴിയും  എന്നതാണ് എടുത്തു കാണിക്കേണ്ടിയിരുന്നത് . ബാല്യ കാലം മുതൽ അന്ധത അലട്ടിയിരുന്ന ഹെലൻ കെല്ലറിന്റെ ജീവിതം വിജയകരമാകുന്നത് ആൻസലിവൻ എന്ന സ്നേഹ സമ്പന്നയായ ഒരു അദ്ധ്യാപികയുടെ ഫലപ്രദമായ ഇടപെടലാണ് . ഇശാനെപ്പോലെ ഒറ്റപ്പെടുകയും വേദനിക്കുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന കുഞ്ഞുങ്ങളെ ഭൂമിയിലെ നക്ഷത്രങ്ങളാക്കി മാറ്റാൻ ഫല  പ്രദമായ പഠന വൈകല്യ മാനേജ്‌മെന്റ്  രീതികൾക്ക് കഴിയും എന്നതിൽ സംശയമില്ല .


-CKR KANNUR 13/ 03/2021

********************************************************************

CLICK HERE TO KNOW MORE ABOUT

 A COURSE FOR FOR TEACHERS IN CERTIFICATE IN MANAGEMENT OF LEARNING DISORDERS 

STRICTLY ON HOLIDAYS AND MOSTLY ONLINE.

*************************************************************

MORE CONTENTS OF THIS BLOG


PARTICIPATE IN A QUIZ ON TARE ZEMIN PER AND CHECK YOUR AWARENESS AFTER WATCHING THE FILM



















REFERENCES:

Dyslexia and tare zamin per Ambar Chakrabarthy

https://www.indiastudychannel.com/resources/175486-Dyslexia-and-relevance-of-Taare-Zameen-Par-for-parents-and-children.aspx




More CONTENTS of this blog ഉള്ളടക്കം


No comments:

Post a Comment