Learning disability (LD) and learning problems -Malayalam by K.T.Ramachandran
+918304054424
പഠിക്കാൻ പറ്റാത്ത കുട്ടികൾക്ക് എല്ലാം പഠനവൈകല്യം ആണെന്ന് പൊതുവേ ഒരു തെറ്റിദ്ധാരണയുണ്ട് .
പഠിക്കാൻ പറ്റാത്ത കുട്ടികൾക്ക് എല്ലാം ബുദ്ധി മാന്ദ്യം ആണെന്നും പലരും കരുതുന്നു .
യഥാർത്ഥ കാരണം ഇതൊന്നുമായിരിക്കില്ല . കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക .
വീഡിയോയിൽ നിന്നും ലഭിക്കുന്ന വസ്തുതകൾ :
പഠന പ്രശ്നം ഉള്ള കുട്ടികളെ 3 ആയി തരംതിരിക്കാം
1.പഠന പിന്നാക്കാവസ്ഥ നേരിടുന്നവർ CHILDREN WITH SCHOLASTIC BACKWARDNESS
2. പഠനമാന്ദ്യം നേരിടുന്നവർ SLOW LEARNERS
A .ബുദ്ധിമാന്ദ്യം നേരിടുന്നവർ (MR / ID) ആയ കുട്ടികൾ ഇവയിൽ ഏതു വിഭാഗത്തിൽ പെടുന്നു ? വീഡിയോ കണ്ട ശേഷം ഉത്തരം കണ്ടെത്താം .
**********************************************************************
വീഡിയോ കണ്ട ശേഷം താഴെ കൊടുത്ത ചോദ്യങ്ങൾക്കു ഉത്തരം കാണാം .
1 .പഠന വൈകല്യം നേരിടുന്ന കുട്ടികൾ സാധാരണയോ അതിൽ കവിഞ്ഞതോ ആയ ബുദ്ധിശക്തി ഉള്ളവരാണ് . ഈ പ്രസ്താവന ........( ശരിയാണ് / ശരിയല്ല / പ്രസക്തമല്ല ).
2 .പഠന വൈകല്യത്തെക്കുറിച്ചു ലോകത്തിൽ കൃത്യമായ ഒരു ബോധം ഉണ്ടായിത്തുടങ്ങുന്നതു എപ്പോൾ ?
(1940-50, 1950-1980,1980-2016 )
3 ........ ഓടെ LEARNING DISABILITYഎന്ന പേര് പ്രത്യേക അർത്ഥത്തിൽ ഉപ യോഗിക്കപ്പെട്ടുതുടങ്ങുന്നു .
( 1940-50, 1950-1960,1960-1970 )
4. സാധാരണ ബുദ്ധിശക്തിയുടെ വ്യാപ്തി ......ആണ് .( 90 -110 ,110-150,70-110)
5 . പഠനമാന്ദ്യം നേരിടുന്നവർ SLOW LEARNERS ആയവരുടെ ബുദ്ധിശക്തി യുടെ വ്യാപ്തി പൊതുവേ ..........ആയിരിക്കും . ( 90 -110,110-150,70-90)
6 . ബുദ്ധിമാന്ദ്യം നേരിടുന്നവർ (MR / ID) ആയവരുടെ ബുദ്ധിശക്തി യുടെ വ്യാപ്തി...........ആയിരിക്കും
( 70 ൽ കുറവ് ,70 -90 , 90 -110 )
7 .LEARNING DISABILITYഅനുഭവപ്പെടുന്ന പ്രധാന മേഖലകൾ ............എന്നിവയാണ് .
( വായന , എഴുത്തു , ഗണിതം ,ചലനം ,
8 .ചലന പ്രശനങ്ങളുടെ സ്വാധീനം കൊണ്ടുണ്ടാകുന്ന പഠന വൈകല്യമാണ് .................( ഡിസ്‌ലെക്സിയ ,ഡിസ് ഗ്രാഫിയ ,ഡിസ് കാല്കുലിയ , ഡിസ്പ്രാക്സിയ )
9 . പഠന വൈകല്യത്തിന്റെ കൂടെ കാണുന്ന പ്രശ്‌നമാണ് ...........................................(ഉന്മേഷക്കുറവ് ,ശ്രദ്ധക്കുറവ് ,അതിവേഗത )
10 . പഠന വൈകല്യം ഉള്ള കുട്ടികൾക്ക് വായന , എഴുത്തു ,കണക്കു കൂട്ടൽ ,തുടങ്ങി ഏതെങ്കിലും ഒരു മേഖലയിൽ മാത്രമേ പ്രശ്നം ഉണ്ടാവുകയുള്ളൂ എന്ന ഈ പ്രസ്താവന ............................(ശരിയാണ് / ശരിയല്ല / പ്രസക്തമല്ല .)
11. പഠന വൈകല്യം ശരാശരി ............ ശതമാനം കുട്ടികളിൽ കണ്ടുവരുന്നു. ( 17,7 ,27,12)
12 . പഠന വൈകല്യം ഉള്ള കുട്ടികൾക്കായി നമുക്ക് എന്ത് ചെയ്യാൻ പറ്റും ?
FOR ANSWERS, WATCH THE ABOVE VIDEO . ( check your answers here )
പഠനവൈകല്യവുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോകൾ
പഠനവൈകല്യം അറിയേണ്ടതെല്ലാം- By Dr.Abraham K Paul
Indira Gandhi Co operative hospital
Ernakulum കുട്ടികളിലെ പഠന വൈകല്യങ്ങൾ ( Dr.Soumya M.V,NEUOLOGIST,ASTER MIMS, KANNUR)
For appointment with Dr. Soumya contact : 09947099099) ലക്ഷണങ്ങൾ -ഓട്ടിസം ,ADHD,പഠന വൈകല്യം .
പഠനത്തിൽ മോശമായ കുട്ടികളും വിജയിക്കും. നമ്മളവരെ വളച്ചൊടിക്കാതിരുന്നാൽ മതി.
"പഠന വൈകല്യങ്ങൾ" FOR KTET EXAM
ഇലകൾ പച്ച Ilakal Pacha - Excellent app for learning : https://play.google.com/store/apps/de...
Helpline : 9778 320 893
കുട്ടികളിലെ പഠന വൈകല്യങ്ങൾ വീട്ടിലിരുന്ന് തന്നെ കണ്ടെത്തുന്നതിനു test (Psychologist Jayesh , Thrissur ) www.jayeshkg.com
Ph: 9605767923My Learning Disability: A Love Story | Chandni Kazi | TEDxBerkeley
( Have you ever struggled to remember something you just read? Join Chandni Kazi on an inspiring personal journey as she recounts her struggle with memory and academics )
ഉപകാരപ്രദമായ മറ്റു വീഡിയോകൾ
ജീവിതം രക്ഷപെടാൻ എന്തു ചെയ്യണം മലയാളം How to Escape in Life- Malayalam by:K.T. Ramachandran
VIEWS ON LEARNING DISABILITY
1.എന്റെ മോൻക്ക് Lkg, Ukg, ഒന്നാം ക്ലാസ്സിൽ 3 മാസം വരെ അക്ഷരങ്ങൾ തിരിച്ചിടുന്ന സ്വഭാവം ഉണ്ടായിരുന്നു.അതുപോലെ വാക്കുകൾ പടിയാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നു.അന്ന് മുതൽ അവനെ പഠിപ്പിക്കുന്ന രീതി ഞാൻ മാറ്റി.
ഇതിനൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന തല തിരിച്ചിടുന്ന വാക്കുകൾ മണ്ണിൽ ചൂണ്ട് വിരൽ കൊണ്ട് എഴുതിപ്പിച്ചും സ്പെല്ലിങ് പഠിപ്പിക്കുന്നതിന് പകരം സൗണ്ട് പഠിപ്പിച്ചു ആലോചിച്ചു വാക്കുകൾ പറയിപ്പിച്ചും
പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുന്ന വാക്കുകൾ അവൻക്ക് മനസിലാകുന്ന ട്യൂണിൽ പഠിപ്പിച്ചെടുത്തും ആണ്.
3 വേടുകൾ ഉണ്ടെങ്കിൽ അത് ഒരു ട്യൂണിൽ പഠിപ്പിക്കും.
അങ്ങനെ ട്യൂണിൽ പഠിക്കുന്നത് ഓർമയിൽ തങ്ങി നിൽക്കും.ആ രീതി ഒരു മാസം കൊണ്ട് തന്നെ ഗുണം കണ്ടു തുടങ്ങി.
അത്രയും കാലം പഠിപ്പിൽപിന്നിലായിരുന്ന എന്റെ മോൻക്ക്
ഒന്നാം ക്ലാസ്സിൽ ഓൾറൗണ്ടർ സർട്ടിഫിക്കേറ്റ് വാങ്ങാനും കഴിഞ്ഞു.
രണ്ടാം ക്ലാസ്സ് തുടങ്ങി ഗൾഫിൽ ആണ് പഠിക്കുന്നത്. ഇപ്പോൾ പ്ലസ് 2 ആണ്.85 % to 90% മാർക്കൊക്കെ കിട്ടാറുണ്ട്. ഞാൻ ഇത്രയും ഇവിടെ എഴുതാൻ കാരണം ഞാൻ ഒരു ടീച്ചർ ഒന്നും അല്ല.
നമ്മുടെ മക്കളെ നമ്മൾ അവരുടെ പ്രോബ്ലം മനസിലാക്കി പ്രാക്ടീസ് ചെയ്യിച്ചാൽ കുറച്ചു മാസം കൊണ്ട് നേരെയാക്കാം.അതിനു നമ്മൾ അമ്മമാർ കുറച്ചു സമയം കണ്ടെത്തണം.- A PARENT
*************************************************************************
Ente makan ezhuthumbol English letters ellam thirinj pokunnu.maths also.3 7 9 anjane kureee number ellam ethra padippichittum maripokunnu.njan enthu cheyyanam.cheripp polum thirich an idunnath.40 enn ezhuthumbol 04 ennay pokunnu-
**********************************************************************************************************
Sir,
എന്റെ മകന് 6 വയസ്സാണ്. ഇപ്പോൾ UKG യിൽ പഠിക്കുന്നു. എല്ലാം കാര്യത്തിലും താൽപര്യത്തോടെ ചെയ്യും. പഠനകാര്യത്തിൽ മാത്രം താൽപര്യമില്ല. പഠന കാര്യം പറഞ്ഞാൽ തന്നെ ദേഷ്യം വരും. CP കുട്ടിയാണ്. Online ലൂടെ പഠന വൈകല്യം മാറ്റി എടുക്കാൻ പറ്റുമോ ?
***********************************************************************************************
******************************************************************************
MUST WATCH THIS FILM : TARE ZEMIN PER (HNDI MOVIE WITH ENGLISH SUBTITLES)
No comments:
Post a Comment