ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

INTERVENTION CLASS DIARIES

 18.03.2023, വെള്ളരിക്കുണ്ട് ആണ് എനിക്ക് അലോട്ട് ചെയ്തു കുട്ടികൾക്ക് പ്രത്യേക പരിശീലനം കൊടുത്തത്.നാല് കുട്ടികളെ വിവരം അറിയിച്ചിരുന്നെങ്കിലും രണ്ടു കുട്ടികൾ മാത്രമേ എത്തിയുള്ളൂ.

CLICK HERE FOR MORE CLASS REPORTS WITH PHOTOS 

CLICK HERE FOR MATERIALS LIST 


XXXXXXX (110922) എന്ന ഒൻപതാം ക്ലാസുകാരൻ ആദ്യമെത്തി. അവനു higher verbal skill ഉണ്ടെങ്കിലും എഴുത്തും വായനയും പ്രശ്നമാണ്. Blending, decoding ഇവ അറിയുന്നില്ല. സ്വരചിഹ്നങ്ങൾ ശരിയായി ഉപയോഗിക്കാൻ കൂട്ടക്ഷരങ്ങൾ എഴുതാനോ പറ്റുന്നില്ല. ക, ഗ,    ച, ജ,   ട, ഡ ഇവയൊക്കെ മാറ്റിയാണ് ഉപയോഗിക്കുന്നത്. കൂടാതെ ശ്രദ്ധക്കുറവും ഓർമ്മക്കുറവും കാണിക്കുന്നുണ്ട്.

ആദ്യമായി അവന്റെ പേര് കളർ sequence എന്ന ഒരു പ്രവർത്തനം കൊടുത്തു. ആദ്യത്തെ അക്ഷരം തെറ്റിച്ചു. നിർദേശം ആവർത്തിച്ചപ്പോൾ തുടർന്ന് വരുന്ന അക്ഷരങ്ങൾ ശരിയാക്കി. മാത്രമല്ല പൂർണശ്രദ്ധയും ഉണ്ടായിരുന്നു.പിന്നീട് മലയാളം അക്ഷരങ്ങൾ അവനെക്കൊണ്ട് എഴുതിച്ചു. സ്വരചിഹ്നങ്ങൾ പരിചയപ്പെടുത്തി. ചിഹ്നങ്ങൾ വരുന്ന 10വാക്കുകൾ (അവന്റെ ചുറ്റുപാടും കണ്ടും കേട്ടും, തൊട്ടും, രുചിച്ചും മണത്തും അറിയുന്നവ)എഴുതാൻ പറഞ്ഞു. തെറ്റുകൾ കാണാമായിരുന്നു. അവ തിരുത്താൻ നിർദേശം കൊടുത്തു. ചിഹ്നം ഒഴിവാക്കി അക്ഷരം മാത്രം കൊടുത്ത് വാക്കുകൾ ഉണ്ടാക്കാൻ പറഞ്ഞു. അവനു രാവിലെയും ഉച്ച കഴിഞ്ഞും രണ്ട് ക്ലാസ്സ്‌ എടുത്തു.

Cocentration കൂട്ടാൻ കുറച്ചു focus breathing practice ചെയ്തു. അത് ദിവസേന ചെയ്യാൻ പറഞ്ഞു. പരീക്ഷ ആയത് കൊണ്ട് വീട്ടിലേക്കു പ്രവർത്തനങ്ങൾ കൊടുത്തില്ല.-REMA

***************************************************************************





12മണിക്ക് XXXXX(CODE NO.220301),( CLICK HERE FOR A PSYCHOLOGICAL REPORT) മൂന്നാംക്ലാസുകാരൻ എത്തി. അവൻ ഒരു ADHD ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടിയാണ്. അഞ്ച് മിനിറ്റിൽ കൂടുതൽ അടങ്ങിയിരിക്കാത്ത പ്രകൃതം, മാത്രമല്ല ഒരു 6വയസ്സുകാരന്റെ മാനസിക വളർച്ച..

അക്ഷരങ്ങൾ ഏകദേശം അവന് അറിയാം.. സ്വരചിഹ്നങ്ങൾ, കൂട്ടക്ഷരങ്ങൾ, സ്വന്തമായി ഒരു വാക്യം ഉണ്ടാക്കൽ ഇതൊക്കെ അവന് ബുദ്ധിമുട്ടാണ്.കുറച്ചു exercises അവനെ അടങ്ങി ഇരുത്താൻ ചെയ്യിപ്പിച്ചു. നന്നായി പാടും.. അതിന് പ്രോത്സാഹനം കൊടുത്തപ്പോൾ കുറേ പാട്ടുകൾ പഠിത്തന്നു. അഭിനന്ദനo കൊതിക്കുന്ന കുട്ടിയാണെന്ന് മനസ്സിലായി. അവന്റെ ശ്രദ്ധ പൂർണമായും അറിയാൻ വേണ്ടി ഒരു നിറം കൊടുക്കൽ പ്രവർത്തനം കൊടുത്തു. അതവൻ വാരിവലിച്ചു ചെയ്തു. പിന്നെ രണ്ട് നിറം മാത്രമുപയോഗിച്ച് അവന്റെ പേര് fill ചെയ്യാൻ പറഞ്ഞു. അതവൻ ആസ്വദിച്ചു ചെയ്തു. കുട്ടി കയ്യിലൊതുങ്ങിയപ്പോൾ സ്വരാക്ഷരങ്ങൾ എഴുതിപ്പിച്ചു. അതിൽ വന്ന തെറ്റുകൾ തിരുത്തി.. വീണ്ടും പാട്ട് പാടി. പിന്നെ അവന് സമയം നോക്കാനറിയുന്നില്ല എന്ന പരാതിയുമായി വന്നു. കല്ലുകൾ കൊണ്ട് ചില ഗണിതപ്രവർത്തനങ്ങൾ അവനെക്കൊണ്ട് ചെയ്യിപ്പിച്ചു.5ന്റെ ഗുണനപ്പട്ടിക അവനെക്കൊണ്ട് എന്റെ നിർദേശനുസരണം എഴുതിപ്പിച്ചു. അടുത്ത ആഴ്ച അത് പഠിച്ചു ഒരു ക്ലോക്ക് ഉണ്ടാക്കി കൊണ്ട് വരാൻ പറഞ്ഞു.-REMA

***************************************************************************

Sreedev- on 11 th saturday- intervention class 1.

Topics covered:

English letters and its sounds till 'i' using flash cards.

Few Malayalam letters using multi sensory method.

Aadish - on 11 th saturday.

Intervention class 1:

English letters and sounds a, b, and c.

Because, the child need more practice to process.

Few malayalam letters also were taught.

The child was asked to trace using crayons and then was allowed to join the dots of the letters, which will help to fix the letters in his brain.

The parents were asked to follow up, what is been taught.-LEMES 

*********************************************************************


CLICK HERE FOR MORE 


WHAT TO DO AFTER DMLD ?

 WOULD LIKE TO JOIN A PROJECT ON LD MANAGEMENT IN A PANCHAYATH ?

 CALL US ON 9447739033

*MISSION FOR MANAGEMENT OF LD IN KERALA* https://cmldbatch3tpba.blogspot.com/p/mission-for-mld.html







No comments:

Post a Comment