CLICK HERE FOR A TRAINING IN VIVA
MODEL QUESTIONS PREPARED BY ME
Learning through blogging
Blogging can be an effective learning tool.This is evident from my recent experience.I have completed a certificate course in MANAGEMENT OF LEARNNG DISORDERS.I joined the course after my retirement as I wanted to do somethong specific for the children with learning and behavioural issues.I thought I should retrain myself as a teacher as I find myself having lower EQ . As part of the course I had to attend regular classes on consecutive Sundays from 10 AM TO 4 PM in 2019 till covid began to restrict human movements.
I was recording the audios and videos of the classes bit by bit , saved them in my phone , later uploaded them in my blog and shared them with my batchmates .
I had a habit of recording the facts and definitions , question by question and listening to the audio files now and then every day.
As there were to be 4 descrptive tests based on each module in March 2020 , I prepared for each test with the help of question bank provided by SRC noting down the important points in news print papers and learning them by rote memory each day. The cooordinators of Thaliparambau Centre were really sympathetic with us , advising us to focus only on the questions given in the question banks.They told us that with the help of this preparation,it would be easy to get a pass in the tests and that we need not dwelve into the pages of the modules in detail.But all this went in vain as the written exams got pstponed indefinitely due to the restrictins imposed because of Covid19. The wait for the new dates ended on 28 OCTOBER 2020 with the SRC announcing that the exams will be in online mode using objective type questions on 16(module 1,module 2) and 23 (module 3,module 4 of Novemeber 2020.
With no model questions or question bank on multiple choice type questions , we were left with just 18 days to prepare for 4 tests on 4 modules.This meant reading each text in detail , preparing model questions with multiple choice answers ,practising with these questions .The SRC authorities turned a deaf ear when I requested for more time for preparation and for model questions on each module. Howewever, they were kind enough to conduct 2 mock tests of 1 hour duration just 4 days before the first test.that was not enough but still helped us a lot to get oursenves acquainted wit the new pattern of questions.
Thats how I began preparing model multiple choice questions for each unit and publishing them in this blog every day..The answers were also given in a separate file and the link would also be shared with my batchmates.It was easy to write a tet evey day , check the answers and idenify what went wrong or not.My batch mates would go through these files and check these questions and answers every day and send their opinion by email. this became a sort of combined stdy every day and was really helpful for me to remember most of the questions and their aswers.Usually 25 /30 questions were prepared discussed and practised everyday except on the days of the exams.Thus blogging has helped us a lot in scoring higher marks in the examination and viva.
More on exam related experiences
പുതിയ മാതൃകയിലുള്ള പരീക്ഷയെ ഞാൻ / ഞങ്ങൾ നേരിട്ടവിധം
ഓരോ അധ്യായത്തിന്റെയും ചോദ്യ മാതൃകകൾ സ്വയം ഉണ്ടാക്കി പരസ്പരം പങ്കു വെച്ചു .ഉത്തരങ്ങളായി എത്ര എണ്ണം വേണം എന്ന് ഉറപ്പില്ലാത്തതിനാൽ 4 / 5 ചോയ്‌സുകൾ ഉള്ള ഉത്തരങ്ങളാണ് കൊടുത്തത് .ഇതിനു കൂടുതൽ ശ്രദ്ധയും സമയവും വേണ്ടി വന്നു. പിന്നീട് പരീക്ഷക്ക് ഒരാഴ്ച മുൻപേ ആദ്യത്തെ മാതൃക കിട്ടിയപ്പോൾ 3 ചോയ്സുകൾ മാത്രമേ കണ്ടുള്ളൂ .അതിനു ശേഷം നിർമിച്ചവയിൽ 3 ചോയ്‌സുകൾ ഉള്ള ഉത്തരങ്ങളാണ് കൊടുത്തത് .
ആകെ 18 +6 = 24ദിവസം ഉള്ളത് 4 പേപ്പറുകൾക്കു ഓരോന്നിനും 4 +2 ദിവസം വീതം ( 4 ദിവസം ചോദ്യ പേപ്പർ തയ്യാറാക്കൽ ,അപ്‌ലോഡ് ചെയ്യൽ , ഉത്തരങ്ങൾ പരിശോധിക്കൽ ,.2 ദിവസം റിവിഷൻ )എന്നിങ്ങനെ കലണ്ടർ ക്രമീകരിച്ചു .
paper 1 ന്റെ ചോദ്യ പേപ്പറുകൾ ആദ്യ 2 ദിവസം ,paper 2 ന്റെ ചോദ്യ പേപ്പറുകൾ തൊട്ടടുത്ത 2 ദിവസം ,എന്നിങ്ങനെ ...8 ദിവസം കൊണ്ട് 4 പേപ്പറുകൾക്കായി ഒരു റൌണ്ട് question പേപ്പർ തയ്യാറാക്കലും പഠിത്തവും .പിന്നീട് രണ്ടാമത്തെ റൗണ്ട് വീണ്ടും 4 പേപ്പറുകൾക്കായി question പേപ്പർ തയ്യാറാക്കലും പഠിത്തവും . എന്നതായിരുന്നു പ്ലാൻ .
ഒരു ദിവസത്തെ പ്ലാൻ
രാവിലത്തെ 4 മണിക്കൂർ ഒരു പേപ്പർ ഒന്നാം അദ്ധ്യായം വായന , പ്രധാന ഭാഗങ്ങൾ , സാധ്യതയുള്ള ചോദ്യങ്ങൾ കോഡ് രൂപത്തിൽ എഴുതൽ , ഉത്തരങ്ങളുള്ള ഭാഗം അടയാളപ്പെടുത്തൽ, question and answer typing,ബ്ലോഗിൽ അപ്‌ലോഡ് ചെയ്യൽ , ബ്ലോഗ് പോസ്റ്റിലേക്കുള്ള ലിങ്ക് വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യൽ .
ഉച്ചക്കു ശേഷം 4 മണിക്കൂർ ഒരു പേപ്പർ അടുത്ത അദ്ധ്യായം വായന , പ്രധാന ഭാഗങ്ങൾ , സാധ്യതയുള്ള ചോദ്യങ്ങൾ കോഡ് രൂപത്തിൽ എഴുതൽ , ഉത്തരങ്ങളുള്ള ഭാഗം അടയാളപ്പെടുത്തൽ, question and answer typing, ബ്ലോഗിൽ അപ്‌ലോഡ് ചെയ്യൽ , ബ്ലോഗ് പോസ്റ്റിലേക്കുള്ള ലിങ്ക് വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യൽ
രാത്രി 2-3 മണിക്കൂർ അതാത് ദിവസം തയ്യാറാക്കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതി ഉത്തരങ്ങൾ താരതമ്യം ചെയ്യുക . ഉത്തരങ്ങൾ തെറ്റിയവ യുടെ ശരി ഉത്തരം കണ്ടെത്തി അതിന്റെ കാരണം / വിശദീകരണം മനസ്സിലാക്കാൻ ടെക്സ്റ്റ് വീണ്ടും വായിക്കൽ , cmld visit ഗ്രൂപ്പിൽ സംശയങ്ങൾ പങ്കുവെക്കൽ ഇങ്ങനെ 10 -14 മണിക്കൂർ ഓരോ ദിവസവും പഠിക്കാനായി മാറ്റി വെക്കാൻ കഴിഞ്ഞു .
അതായതു 240 മണിക്കൂർ ഈപരിശീലനത്തിനു ഉപയോഗിച്ചു ആണ് എനിക്ക് തിയറിയിൽ ഇത്രയൊക്കെ സ്‌കോർ ചെയ്യാൻ കഴിഞ്ഞത് .
അപ്പോൾ ഒരു കാര്യം വ്യക്തമാണ് . ശരാശരി ദിവസം 3 മണിക്കൂർ പരീക്ഷ പരിശീലനത്തിന് മാറ്റിവെക്കാൻ കഴിയുന്ന ഒരാൾക്ക് 80 ദിവസമെങ്കിലും എല്ലാ പേപ്പറുകളും തയ്യാറാകാൻ വേണം .ഇവിടെയാണ് SRC പരീക്ഷാർത്ഥികളോട് കാണിച്ച വലിയ അശ്രദ്ധ വെളിച്ചത്തുവരുന്നത് . OBJECTIVE TYPE ആയി മാതൃക മാറ്റിയതിനു ശേഷം ഒരു മാതൃകാ പേപ്പർ പോലും പ്രസിദ്ധീകരിക്കാതെ വെറും 20 ദിവസമാണു തയ്യാറെടുപ്പിന് ലഭിച്ചത് . ഒരു മാതൃക പേപ്പർ കണ്ടതിനു ശേഷം 2 പേപ്പറുകൾക്ക് ആകെ ഒരാഴ്ചയും .ഓരോ പേപ്പറിനും ചുരുങ്ങിയത് 14-20 ദിവസമെങ്കിലും ലഭിക്കേണ്ടയിടത്താണ് ശരാശരി 4 -5 ദിവസം കിട്ടിയത് .
സമയക്കുറവിൽ പരാതിപ്പെട്ടപ്പോൾ 4 പരീക്ഷകൾ തൊട്ടടുത്ത 2 ദിവസം കൊണ്ട് തീർക്കുന്നതിന് പകരം "അവസാനത്തെ 2 പരീക്ഷകൾക്കു ഒരാഴ്ചത്തെ ഇടവേള തന്നില്ലേ ?" എന്നും കഴിഞ്ഞ മാർച്ച് തൊട്ടു വിശദമായി വായിക്കാമായിരുന്നില്ലേ എന്നും കളിയാക്കുന്ന സ്വരത്തിലാണ് പ്രതികരണമുണ്ടായത് .പുതിയ തീയതികൾ പ്രഖ്യാപിക്കാതെ പരീക്ഷ മാറ്റി വെച്ചതിനുശേഷം കോവിഡ് കാലഘട്ടത്തിൽ ആർക്കാണ് പുസ്തകം വായിക്കാൻ കഴിഞ്ഞത് ? ഇനി അഥവാ തയ്യാറെടുത്തവർ തന്നെ തന്നിട്ടുള്ള ചോദ്യബാങ്കിന്റെ അടിസ്ഥാനത്തിൽ വിവരണാല്മക ചോദ്യങ്ങളുടെ ഉത്തരം പഠിച്ചു വെക്കുകയായിരുന്നു..
മാത്രമല്ല , "ചോയ്‌സ് കുറവായതു കൊണ്ട് കറക്കി കുത്തിയാലും 24 മാർക് വാങ്ങി പാസാകാം ", "വലിയ ചോദ്യങ്ങൾ അതിന്റെ വലിയ ഉത്തരങ്ങൾ അതിനെ വിഭാജിച്ചാണ് objective type ചോദ്യങ്ങൾ ഉണ്ടാക്കുന്നത്."എന്നിങ്ങനെയുള്ള വിചിത്രമായ ചില വിശദീകരണങ്ങളും കിട്ടി .എന്നാൽ പരീക്ഷക്ക് വന്ന പല ചോദ്യങ്ങളും പ്രയാസമുള്ളതും നന്നായി വായിച്ചാൽ മാത്രം ഉത്തരം കിട്ടുന്ന വിധത്തിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതും സൈക്കോളജിയിൽ നല്ല അറിവുള്ളവർക്കു മാത്രം ഉത്തരം പറയാൻ കഴിയുന്നതുമായിരുന്നു . നല്ലോരു തയ്യാറെടുപ്പിനുള്ള സമയം തന്നിരുന്നുവെങ്കിൽ കുറേക്കൂടി നന്നായി പരീക്ഷ എഴുതാമായിരുന്നു . ചോദ്യങ്ങളിൽ ചിലതു ഇംഗ്ലീഷിലും മലയാളത്തിലും വ്യത്യസ്ത അർത്ഥം തോന്നിപ്പിക്കുന്നവയായിരുന്നു .ചിലതിന്റെ മലയാള തർജ്ജമ ഇംഗ്ലീഷിൽ ഉള്ളതിനേക്കാൾ കടുകട്ടി ആയിരുന്നു . തിരക്കിട്ടു തയ്യാറാക്കിയത് കൊണ്ടാണ് ഈ തകരാറുകൾ .ഓരോ വിഷയത്തിലും മാതൃക ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചശേഷം വേണമായിരുന്നു പരീക്ഷ നടത്തുവാൻ .
4 പേപ്പറുകള്ക്കും കൂടി 57 ,52 ,50 ,5 2 എന്നിങ്ങനെ മാർക്കുകൾ പ്രതീക്ഷിച്ചിടത്തു എനിക്ക് കിട്ടിയത് 52 ,49 ,49 ,51 എന്നിങ്ങനെയാണ് .അതായതു ആകെ 39 ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഇപ്പോഴും എനിക്ക് തീരെ അറിയാതെയുണ്ട് .ഓരോ പരീക്ഷയും ഒരു പഠന പ്രവർത്തനം കൂടിയാണ് എന്ന ഗൗരവത്തിലല്ല കാര്യങ്ങൾ നീങ്ങുന്നത് . പരീക്ഷ കഴിഞ്ഞു റിസൾട്ട് പ്രഖ്യാപിച്ചിട്ടും ചോദ്യങ്ങളും അവയുടെ ശരി ഉത്തരങ്ങളും ഇതേവരെ പ്രസിദ്ധീകരിച്ചുകാണുന്നില്ല .
അവസാനത്തെ 2 പേപ്പറുകളുടെ പരീക്ഷ നടക്കുന്നതിനു 2 ദിവസം മുൻപ് മോഡ്യൂളിലെ ചില ഭാഗങ്ങൾ മാത്രം വായിച്ചാൽ മതി എന്ന സൂചന നൽകികൊണ്ട് വാട്സാപ്പിൽ വന്ന അറിയിപ്പും രസകരമായി തോന്നി . കാരണം ആ കുറിപ്പിലെ ഓരോ ഐറ്റവും പ്രത്യേകം പ്രത്യേകം ഏതൊക്കെ യൂണിറ്റിൽ നിന്നാണ് എന്ന് നോക്കിയപ്പോഴാണ് എല്ലാ യൂണിറ്റിലെയും എല്ലാ ഭാഗങ്ങളും ആ കുറിപ്പിൽ ഉണ്ടെന്നു മനസ്സിലായത് !
ഇതൊക്കെ മാറ്റി നിറുത്തിയാൽ ഈ കോവിഡു കാലത്തും പരിമിതികൾക്കിടയിൽ പരീക്ഷകളും വൈവയും നടത്തി റിസൾട് പ്രസിദ്ധീകരിക്കാൻ SRC കാണിച്ച അർപ്പണമനോഭാവത്തിനും പരീക്ഷ നടത്തിപ്പിൽ കാണിച്ച അനുതാപ പൂർണമായ സമീപനങ്ങൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു . കാലഘട്ടത്തിനു യോജിച്ച വിധത്തിൽ പരീക്ഷകൾ ഓൺലൈൻ മോഡിലേക്ക് മാറ്റുകയും വീട്ടിലിരുന്നു പോലും പരീക്ഷ എഴുതാൻ സൗകര്യമൊരുക്കിയതും സാങ്കേതിക പ്രശ്നങ്ങൾക്ക് അപ്പപ്പോൾ കൃത്യമായ ഫോള്ലോ അപ്പ് ഉണ്ടാവുകയും ചെയ്തത് പ്രത്യേക അനുമോദനം അർഹിക്കുന്നു .
ഏതായാലും പരീക്ഷ ചോദ്യങ്ങൾ ഒബ്ജക്റ്റീവ് ടൈപ്പ് ആക്കിയത് വളരെ നന്നായി എന്നാണ് എന്റെ അഭിപ്രായം .ടെക് സ്റ്റുകൾ ആഴത്തിൽ വായിക്കാൻ തുടങ്ങിയത് അതിന് ശേഷമാണ് . ഓർമ്മ ശക്തിയേക്കാളുപരി തിരിച്ചറിവും വിശകലന പാടവവും വർദ്ധിപ്പിക്കുന്നതിനു ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉപകരിക്കുന്നു .മോഡ്യൂളിലും ഇത്തരം മാതൃകാ ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും പരിശീലന സെഷനുകളിൽ ഇവക്ക് ഉത്തരം കാണുന്ന വിധത്തിൽ 10 മിനിട്ടു വീതമുള്ള അസൈന്മെന്റുകൾ നൽകുകയും വേണം .കൂടാതെ എല്ലാ മൊഡ്യൂളുകളിലെയും പ്രധാന ഭാഗങ്ങലെ അടിസ്ഥാനപ്പെടുത്തി ഒരു വിവരണാ ത്മക (DESCRIPTIVE TYPE) ചോദ്യപേപ്പറും ഉണ്ടാകണം .
ഈ പ്രധാന ഭാഗങ്ങളെ അടിസ്ഥാനമാക്കിയാകണം വൈവയിലെ ചോദ്യങ്ങൾ നൽകേണ്ടതും .
വൈവ അനുഭവങ്ങൾ
വൈവ വലിയ തയ്യാറെടുപ്പ് വേണ്ടെന്നും L D യുടെ നിർവചന ങ്ങളും രണ്ട് റെക്കോഡുകളുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളേ ഉണ്ടാവുകയുള്ളൂ എന്നുമാണ് ആദ്യ സൂചനകൾ കിട്ടിയത് . അതുകൊണ്ട് വൈവയുടെ ഡേറ്റ് വരുന്നതുവരെ കാര്യമായി ഒന്നും ചെയ്തില്ല .വൈവ തീയതി വന്നപ്പോൾനോക്കി അതിന്റെ കൂടെ നിർദ്ദേശങ്ങളും വരാൻ തുടങ്ങി . എല്ലാ മോഡ്യൂളും വായിക്കണം . ചോദ്യം എവിടെ നിന്നും വരാം . ഓൺലൈൻ ആയിരിക്കും .5 മിനുട്ടു നേരം ഉണ്ടാകും . പണി കിട്ടിയെന്നു സാരം . എല്ലാ മോഡ്യൂളും വായിക്കാനൊന്നും ഇനി നേരമില്ല . നേരത്തെ സ്വന്തമായി ചെയ്തുവെച്ച ചോദ്യ പേപ്പറുകൾ വർക്ക് ഔട്ട് ചെയ്തു തുടങ്ങി .L D യുടെ നിർവചനങ്ങൾ പാടി പഠിക്കാനും തുടങ്ങി . src പരീക്ഷാ ചോദ്യങ്ങൾ പരീക്ഷാക്കാലത്തു print screen ചെയ്തു വെച്ച നിരവധി ഇമേജുകൾ ഉപയോ ഗിച്ചു 60 ചോദ്യങ്ങളും പുനർ നിർമ്മിച്ചു .അവയുടെ ഉത്തരങ്ങൾ കണ്ടെത്തി ഉറപ്പിക്കുന്നതിനു മൊഡ്യൂളുകൾ മറിച്ചു നോക്കാനും വായിക്കാനും തുടങ്ങി . അപ്പോൾ പ്രായോഗികതക്ക് പ്രാധാന്യമുള്ളവ പ്രത്യേകം അടയാളപ്പെടുത്തി വൈവക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ള ചോദ്യങ്ങൾ എന്ന് ഗ്രൂപ്പ് ചെയ്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുകയും whatapp ഗ്രൂപ്പിൽ എല്ലാ സഹപ്രവർത്തകർക്കും ഓരോ ദിവസവും ഷെയർ ചെയ്യുകയും തുടങ്ങി .ലെമിസ് , ബിന്ദു തുടങ്ങിയവർ അവർക്കു പ്രധാനമെന്ന് തോന്നിയ ചോദ്യങ്ങൾ ഇങ്ങോട്ടും അയച്ചു തന്നു . അതും ഷെയർ ചെയ്തു പോന്നു .അതിനിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട മേഖലകൾ ഏതൊക്കെ എന്ന് രാമചന്ദ്രൻ മാസ്റ്ററും ഓഡിയോയിലൂടെ വിവരിച്ചു തന്നത് ഉപകാരമായി .
വൈവ തുടങ്ങിയപ്പോൾ ഓരോ ദിവസവും ഏതൊക്കെ ചോദ്യങ്ങളാണ് ഒരോരുത്തർക്കും കിട്ടിയതെന്ന് whatsapp വഴി അപ്പോഴപ്പോൾ ഷെയർ ചെയ്യാനും ഡ്രൈവിൽ അപ്‌ലോഡ് ചെയ്തു ബ്ളോഗിൽ ലിങ്ക് ചെയ്യാനും പുസ്തകം നോക്കി ഉത്തരം കണ്ടുവെക്കാനും ഓഡിയോ ആക്കി കേട്ട് പഠിക്കാനും തുടങ്ങി .RPw D Act പ്രകാരമുള്ള 21 disorders ഏതൊക്കെ എന്നും ഒരാളോട് ചോദിച്ചു എന്ന് കേട്ടപ്പോൾ അവ ഓർമിക്കാനായി ഉണ്ടാക്കിയ ഒരു പ്രാകൃത ഗാനം ബ്ളോഗിൽ പരതിക്കണ്ട് പിടിച്ചു ഡൌൺലോഡ് ചെയ്തു അത് പോലെ വീണ്ടും പാടി പഠിച്ചു മനഃപാഠമാക്കി ദിവസവും പേപ്പറിൽ എഴുതി നോക്കി .( ബ്ലൈൻഡ് ലോവി ലെപ്ര ഹിയറിങ് ......).
വൈവയുടെ ഞാൻ ഉൾപ്പെടുന്ന ദിവസം വന്നപ്പോൾ നല്ല പരിഭ്രമവും തോന്നിത്തുടങ്ങിയത് കൊണ്ട് അന്ന് ഒന്നും പഠിക്കാനേ പറ്റിയില്ല . അതുവരെ പഠിച്ചത് ഓർത്തു നോക്കാൻ പോലും ധൈ ര്യമില്ല . ഉച്ചക്ക് ശേഷമാണ് എന്റെ ഊഴം . രാവിലെ വൈവ കഴിഞ്ഞവരെല്ലാം അവരവർക്ക് കിട്ടിയ ചോദ്യങ്ങൾ അയച്ചു തുടങ്ങി .പല ചോദ്യങ്ങളും കുഴപ്പമില്ല .കിട്ടിയാൽ ഒരു കൈ നോക്കാം എന്ന് വിചാരിക്കുമ്പഴാണ് പുതിയൊരു ചോദ്യം . സ്റ്റേഷൻ ടീച്ചിങ് എന്ന് പറഞ്ഞാൽ എങ്ങനെയാണെന്നും ചോ ദിച്ചത്രേ . അതോടെ എന്റെ സ്റ്റേഷൻ പോയ പോലെ ആയി . പിന്നെ ചോദ്യങ്ങൾ നോക്കാനോ ഉത്തരം ആലോചിക്കാനോ പോയില്ല . വരുമ്പോലെ വരട്ടെ .
പക്ഷെ വൈവ വളരെ സൗഹാർദ്ദപരമായിരുന്നു . പ്രാക്ടിക്കൽ റെക്കോഡുകളെ അഭിനന്ദിച്ചും അറിയാവുന്ന മേഖലകൾ കേന്ദ്രീകരിച്ചും ആണ് ചോദ്യങ്ങൾ വന്നത് . അറിയാത്തതിന്റെ ഉത്തരം പറഞ്ഞും തന്നു . ആഴത്തിലുള്ള ചോദ്യങ്ങൾക്കു കൃത്യമായി ഉത്തരം കൊടുക്കാൻ കഴിഞ്ഞു . തയ്യാറെടുപ്പുകൾ നല്ല പോലെ ഉപകരിച്ചു .
CLICK HERE FOR A TRAINING IN VIVA
MODEL QUESTIONS PREPARED BY ME
*****************************************************************************
RESULT :
തളിപ്പറമ്പ പറനകേന്ദ്രത്തിലെ ശ്രീ സീ കെ രാധാകൃഷ്ണൻ 600ൽ 533മാർക്ക് നേടി ഒന്നാം റാങ്കിനു അർഹനായി... തിരുവനന്തപുരം SRC പഠനകേന്ദ്രത്തിലെ അശ്വിനി പ്രേംനാഥ് 525മാർക്ക് നേടി രണ്ടാമത്തെ സ്ഥാനവും എറണാകുളം മാർത്തോമാ കേന്ദ്രത്തിലെ സാറാമ്മ വർഗീസ് 518മാർക്കോടെ മൂന്നാം സ്ഥാനവും നേടി...
അഭിനന്ദനങ്ങൾ- for Director,SRC
NEWS CUTTINGS
CMLD പരീക്ഷയിൽl സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടി കയനി സ്വദേശിസി.കെ. രാധാകൃഷ്ണൻ
മട്ടന്നൂർ വാർത്ത✒️ 28.02.2021
SRC കേരള നവമ്പർ 2020 ൽ നടത്തിയ CMLD ( Certificate in Management of Learning Disabilities ) പരീക്ഷയിൽ സംസ്ഥാന തലത്തിൽ ശ്രീ സി.കെ. രാധാകൃഷ്ണൻ ഒന്നാം റാങ്ക് നേടി. കുട്ടികളിൽ കാണുന്ന പഠന വൈകല്യങ്ങൾക്ക് കൃത്യമായ പരിഹാരമാർഗങ്ങൾ വിശകലനം ചെയ്യുന്ന പുതിയ പഠന ശാഖയാണ് CMLD. കേന്ദ്ര ഗവൺമെൻറിന്റെ കീഴിലുള്ള State Resource Centre ന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 6 പഠന കേന്ദ്രങ്ങളിലായി ചുരുങ്ങിയത് 250 - പേർ പങ്കെടുത്ത കോഴ്സിന്റെ അവസാന ഭാഗമായാണ് ഈ പരീക്ഷ നടത്തപ്പെടുന്നത്. RPwD Act 2016 പ്രകാരം പഠനവൈകല്യ മുള്ള കുട്ടികൾക്ക് ആവശ്യമായ പ്രത്യേക പരിശീലനം നൽകാൻ കഴിവുള്ള അധ്യാപകരെ നിയമിക്കേണ്ടത് ഗവൺമെൻറിന്റെ ഉത്തരവാദിത്തമാണെങ്കിലും അത്തരം യോഗ്യതകളുള്ള അധ്യാപകർ കറവായതിനാൽ താൽപര്യമുള്ള അധ്യാപകർക്ക് അത്തരം പ്രത്യേക പരിശീലനം നൽകുന്നതിനായിട്ടാണ് ഈ പുതിയ കോഴ്സ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.
മാത്തിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ആയി വിരമിച്ച ശ്രീ സി. കേ.രാധാകൃഷ്ണൻ മാസ്റ്റർ കയനി സ്വദേശിയാണ്
******************************************************************************8
CMLD കോഴ്‌സിനെ കുറിച്ച് അറിയുക
മൊബൈലിൽ കാണുന്നവർ എല്ലാ പേജുകളും ഉൾപ്പെടുന്ന മെനു കാണുന്നതിന് ഈ മെനുവിന്റെ താഴെയുള്ള
VIEW WEB VERSION എന്ന ലിങ്ക് അമർത്തുക
No comments:
Post a Comment