ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

TRAINING IN PROPER COMMUNICATION

 TRAINING IN PROPER COMMUNICATION

ശരിയായ ആശയ വിനിമയത്തിനുള്ള ഒരു ശാസ്ത്രീയ പരിശീലനത്തിന്റെ  ആവശ്യകത 

CMLD   കോഴ്‌സിന്റെ ഭാഗമായി ഏതെങ്കിലും ഒരു മൊഡ്യൂളിൽ "ശരിയായ ആശയ വിനിമയത്തിനുള്ള ഒരു ശാസ്ത്രീയ പരിശീലനം" എന്ന ഒരു അദ്ധ്യായം കൂടി ഉൾപ്പെടുത്തണം എന്നാണ് എനിക്ക് നിർദേശിക്കാനുള്ളത് .ഇപ്പോൾ മൂന്നാമത്തെയോ നാലാമത്തെയോ മൊഡ്യൂളിൽ ഒരു ചെറു ഖണ്ഡിക മാത്രമാണ് ഈ വിഷയത്തിൽ ഉള്ളത് .

SRC അധികൃതരുടേയും തളിപ്പറമ്പ  SRC കേന്ദ്രത്തിലെ അദ്ധ്യാപകരുടെയും ഇടപെടലുകളും  പ്രതികരണങ്ങളും ആശയവിനിമയത്തിന്റെ കാര്യത്തിൽ ഒരു പരിധി വരെ ഉയർന്ന നിലവാരത്തിലുള്ളതാണ് .ആ നിലവാരത്തിലേക്കു ട്രെയിനികളെ എത്തിക്കാൻ ഇപ്പോൾ നൽകുന്ന പരിശീലനം മതിയാണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ് .

CMLD ട്രയിനിയും  കുട്ടികളും തമ്മിലുള്ളത് ,CMLD ട്രയിനിയും കുട്ടിയുടെ രക്ഷിതാവും തമ്മിലുള്ളത് , CMLD ട്രയിനിയും പൊതുജനങ്ങളും തമ്മിലുള്ളത് ,CMLD ട്രയിനിയും കോഴ്‌സ്‌ അദ്ധ്യാപകരും  തമ്മിലുള്ളത് ,  CMLD ട്രയിനികൾ തമ്മിലുള്ളത്  , SRCഅധികൃതരും CMLD ട്രയിനിയും തമ്മിലുള്ളത്   എന്നിങ്ങനെ പല തലങ്ങളിലും ഉള്ള ആശയവിനിമയങ്ങൾ ഈ കോഴ്സിന്റെ ഫലപ്രാപ്തിക്കു നിർണായകമാണ് . 

കുട്ടിയും രക്ഷിതാവുമായി ഒരുമിച്ചും  വെവ്വേറെയുമുള്ള നേരിട്ടുള്ള സംഭാഷണങ്ങളും നവമാധ്യമങ്ങൾ മുഖേനയുള്ള സന്ദേശങ്ങളും മുഖേന    ,ക്‌ളാസ്സുകൾ എടുക്കുമ്പോഴും കേൾക്കുമ്പോഴുമുള്ളത് , അസ്സസ്സ്മെന്റ് ക്യാമ്പിലും IEP പ്രവർത്തനങ്ങളിലുമുള്ളതു , പൊതു പരിപാടികളിൽ  സദസ്സിനെ അഭിമുഖീകരിക്കുമ്പോഴുള്ളത് , നവ മാധ്യമങ്ങളിൽ ഇടപെടുമ്പോൾ , കോഴ്‌സുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുമ്പോൾ   എന്നിങ്ങനെ പല സമയങ്ങളിൽ / തലങ്ങളിൽ ഉള്ള ഫലപ്രദമായ ആശയവിനിമയം  കോഴ്സിന്റെ വിജയത്തിന് ഒഴിച്ചു കൂടാൻ പറ്റാത്തതാണ് .

ഒരു സർട്ടിഫിക്കറ്റ് കോഴ്സ് എന്നനിലയിൽ  CMLD കോഴ്‌സിൽ ചേർന്നിരിക്കുന്ന ചിലരെങ്കിലും  12 ആം  ക്‌ളാസ്സ് യോഗ്യത മാത്രമുള്ളവരായിരിക്കും . കോഴ്‌സിന്റെ പല ഘട്ടങ്ങളിലും "മനഃശാസ്ത്ര"പരമായ പ്രയോഗങ്ങൾ പ്രത്യേകിച്ചും ഇംഗ്ലീഷിൽ ആണ് ഉപയോഗിക്കപ്പെടുന്നത് . കോഴ്സ്  മോഡ്യൂളുകൾ   മുഴുവൻ ഇംഗ്ലീഷിലാണുള്ളത് .പരീക്ഷാ ചോദ്യങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ടെങ്കിലും ഉത്തരങ്ങൾ ഇംഗ്ലീഷ് പദങ്ങളിൽ നിന്നും തെരഞ്ഞെടുക്കാനുള്ള വിധത്തിലാണ് . ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾ വേണ്ടത്ര ശ്രദ്ധയില്ലാതെ തർജമ ചെയ്തു മലയാളത്തിൽ ചേർക്കുമ്പോൾ വരുന്ന അർത്ഥ വ്യത്യാസവും ശരിയായ ആശയവിനിമയത്തിന് തടസ്സമാകുന്നുണ്ട് .

നാൽപ്പതോളം പേരുള്ള  ഒരു ബാച്ചിൽ ഉള്ള cmld ട്രെയിനികൾ പലരും ഒരു ശരാശരി ക്‌ളാസിൽ കാണുന്ന എല്ലാ പഠന പ്രശ്ന ങ്ങളും ഉള്ളവർ ആകാം . വ്യത്യസ്തമായ ശാരീരിക ,മാനസിക പ്രശ്നങ്ങളും കണ്ടേക്കാം . നിലവിലുള്ള  തൊഴിൽ / ജീവിത രീതിയുമായി ബന്ധപ്പെട്ട  ആകുലതകൾക്കിടയിൽ നിന്നും വരുന്നവർ എന്ന നിലയിൽ കുട്ടികളുടെ ഒരു കൂട്ടത്തിൽ കാണുന്നതിനേക്കാൾ  സങ്കീ ർണമായിരിക്കും  ഈ ഗ്രൂപ്പിന്റെ പ്രശ്നങ്ങൾ .ഇവർക്കിടയിൽ പ്രവർത്തിക്കുന്നവരും ആശയവിനിമയത്തിൽ നല്ല പരിശീലനം ലഭിച്ചവർ ആയിരിക്കണം . ഓരോ കുട്ടിയും വ്യത്യസ്തയാ ണ് ( Every child is unique ) എന്നതു പോലെ  ഒരോ ട്രെയിനിയും വ്യത്യസ്തയാണ് /വ്യത്യസ്തനാണ്  എന്ന്  അംഗീകരിച്ചു കൊണ്ടുള്ള ഇടപെടലുകളും പ്രതികരണങ്ങളുമാണ് കോഴ്സ്  അധികൃതരിൽ നിന്നും എല്ലായ്‌പോഴും ഉണ്ടാകേണ്ടത് . "ശരിയായ ആശയ വിനിമയത്തിനുള്ള ഒരു ശാസ്ത്രീയ പരിശീലനം" എന്ന ഒരു അദ്ധ്യായം മൊഡ്യൂളിൽ ഉൾപ്പെടുത്തുന്നത് ട്രെയിനികൾക്കും കോഴ്സ് നടത്തിപ്പിനും ഏറെ ഉപകാര പ്രദമായിരിക്കും എന്ന് പറയുന്നത് ഇത് കൊണ്ട് കൂടിയാണ് .

ശരിയായ ആശയവിനിമയത്തിന്  ക്ളാസ്സ്‌റൂം ജനാധിപത്യത്തെ  മറ്റു തലങ്ങളിലേക്ക്  വ്യാപിപ്പിച്ചു കൊണ്ട് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് .വസ്തുതകൾ മറച്ചു വെച്ചു കൊണ്ടുള്ള  കേവലം ഉപചാര രീതികൾക്കും   ഉദ്യോഗസ്ഥ മേധാവിത്ത ദുരഭിമാനങ്ങൾക്കുമപ്പുറം ഉയരാൻ കഴിയുന്ന ആശയ വിനിമയത്തിന്  പഠന വൈകല്യ മാനേജ്‌മെന്റിൽ വലിയ പ്രാധാന്യമുണ്ട് .

സാധാരണ പരിതഃസ്ഥിതികളിൽ വളരെ ശാന്തമായി ആശയ വിനിമയം നടത്തുന്ന പലരും ഒരല്പം പ്രകോപനമുള്ള , അപ്രതീക്ഷിതമോ അസാധാരണമോ ആയ അവസ്ഥകളിൽ അസ്വസ്ഥതോയോടെ പ്രതീകരിക്കുന്നതു കാണാം .ഈ അസ്വസ്ഥതയുടെ പ്രകടനത്തിന്  വ്യക്തിപരമായ ഏറ്റ കുറച്ചിലുകൾ കാണാം . ഈ "അസ്വസ്ഥത"യോട്  മറ്റുള്ളവർ എങ്ങിനെ പ്രതികരിക്കണം എന്നിടത്താണ് പരിശീലനത്തിന്റെ പ്രാധാന്യം . ഈ അസ്വസ്ഥത കുറക്കുന്നതിന് അയാളെ സഹായിക്കുക എന്നത് തന്നെയാണ് സമൂഹ ജീവി എന്ന നിലയിൽ മറ്റുള്ളവരുടെ ഉത്തരവാദിത്തം ."തൽക്കാലത്തേക്ക് അയാളെ വെറുതെ വിടുക "എന്നത് താത്കാലികമായ ഒരു പരിഹാരം തന്നെ .ആ അസ്വസ്ഥതകൾക്കു  കാരണമായ ഘടകങ്ങൾ മനസ്സിലാക്കാൻ അയാളുടെ ഭാഗത്തു നിന്നു കൊണ്ട് ശ്രമിക്കുക(empathy ) എന്നതാണ്  മറ്റൊരു രീതി . "അയാളെ കുറ്റപ്പെടുത്തികൊണ്ടും  അയാളെപ്പോലെയല്ല മറ്റുള്ളവർ " എന്നും   ഒരു പ്ര തികരണവുമില്ലാത്ത മറ്റുള്ളവരെല്ലാം "നല്ല കുട്ടി"കളാണെന്നും അയാളുടെ ഭാഷാരീതിയേ  ശരിയല്ലെന്നും " അസ്വസ്ഥത കളോടെ തിരിച്ചു പ്രതികരിക്കുന്ന രീതിയുമുണ്ട് . "ആ അസ്വസ്ഥത കൾക്കു പുറകിൽ ഉള്ള കാരണങ്ങൾ മനസ്സിലാക്കുന്നു"വെന്നും "എന്നാൽ ഒഴിവാക്കാൻ പറ്റാത്തതും മനുഷ്യ സാധ്യവുമല്ലാത്ത ചില ഘടകങ്ങൾ ഉള്ളതിനാൽ പ്രശ്നങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നിലവിലുള്ള സംവിധാനത്തോട് സഹകരിക്കണ"മെന്നും "സാധ്യമായ ഇളവുകളും ക്രമീകരണങ്ങളും ചെയ്തു തരാമെന്നും "എന്നൊക്കെ  ശാന്തമായ ഭാഷയിൽ ,അധികാര സ്വഭാവമില്ലാതെ , കുറ്റപ്പെടുത്തലില്ലാതെ സംസാരിക്കുന്നതു വേറൊരു പ്രതികരണ  രീതിയാണ് .

അതുപോലെ  ഒരു രക്ഷാകർത്താവിനോടോ  ഒരു സ്ഥാപന  മേധാവിയുമായോ ഇടപെടുമ്പോൾ ട്രെയിനികൾ സൂക്ഷിക്കേണ്ട ചില മര്യാദകളുണ്ട് . "സാർ ", 'മാഡം"  ,"അങ്ങ് ", "ഭവതി "തുടങ്ങിയ പ്രയോഗങ്ങൾ ഇഷ്ടപ്പെടുന്നവരാണ് പലരും .കൂടാതെ പ്രാദേശിക ഭാഷയുടെ ഉപയോഗം ,നേരിട്ടുള്ള വിമർശനം ,അനവസരത്തിലുള്ള തമാശകൾ ഇവ ഒഴിവാക്കപ്പെടേണ്ടതുണ്ട് .കൂടാതെ പരിശീലന കാലഘട്ടത്തിൽ നാം ഇടപെടേണ്ടുന്ന കുട്ടിയുടെ കുടുംബ പശ്ചാത്തലം , രക്ഷിതാവായ സ്ത്രീകളുടെ  പ്രസവകാല പ്രശ്നങ്ങൾ , കുട്ടി  ജനിച്ചതിനു ശേഷം ശ്രദ്ധയിൽ പെട്ട പ്രശ്നങ്ങൾ ഇവയൊക്കെ ആളും തരവും മാനസികാവസ്ഥയും ഒക്കെ ശ്രദ്ധിച്ചു സൂക്ഷ്മമായി തെരഞ്ഞെടുത്ത വാക്കുകൾ ഉപയോഗിച്ച് അന്വേഷിച്ചറിയുന്നതിൽ നല്ല ഭാഷാ പരിശീലനം വേണ്ടതുണ്ട് .

ശരിയായ ആശയവിനിമയം എങ്ങിനെ ആയിരിക്കണമെന്ന്  മനസ്സിലാക്കാനും ഈ സർട്ടിഫിക്കറ്റു  നേടിയ ശേഷം  പഠന  വൈകല്യം ഉള്ള കുട്ടികൾക്ക് വേണ്ടി വിദ്യാഭ്യാസ  പ്രവർത്തനങ്ങൾ നടത്തുമ്പോൾ   പല തരത്തിലുള്ള   നേരിയ / കൂടിയ  'പ്രകോപനങ്ങളു 'മുള്ള ഘട്ടങ്ങളിൽ  ശാന്തമായും ഉചിതമായും പ്രതികരിക്കാനും വേണ്ട ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ  പരിശീലനം ട്രെയിനികൾക്കു നൽകുക എന്നത് തന്നെയാണ്  ഈ കോഴ്സ്  ഏറ്റെടുക്കേണ്ട പ്രധാന വെല്ലുവിളി .


-CKR 03032021 


CMLD കോഴ്‌സിനെ കുറിച്ച് അറിയുക 

MORE CONTENTS OF THIS BLOG

മൊബൈലിൽ കാണുന്നവർ എല്ലാ പേജുകളും  ഉൾപ്പെടുന്ന മെനു കാണുന്നതിന്  ഈ മെനുവിന്റെ താഴെയുള്ള 

VIEW WEB VERSION എന്ന ലിങ്ക് അമർത്തുക 






No comments:

Post a Comment