ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Monday, March 8, 2021

Success wih Dyslexia-BEN WORTHINGTON

സ്ഥിരപരിശ്രമത്തെ തോല്പിക്കാൻ ഈ ഭൂമിയിൽ ഒന്നിനും കഴിയില്ല
 

 Ben Worthington , the proud owner of a fine website selling online courses for IELTS.


IELTS ഓൺലൈൻ കോഴ്‌സുകളെ വിൽക്കുന്ന ഒരു നല്ല  വെബ്‌സൈറ്റിന്റെ (https://www.ieltspodcast.com/)അഭിമാനിയായ ഉടമസ്ഥൻ ബെൻ വേതിങ്ങ്ടൺ  തന്റെ പഠന പ്രശ്നങ്ങളെ താൻ എങ്ങിനെ നേരിട്ടുവെന്നു വിവരിക്കുന്നു .

സ്‌പെഷൽ വിദ്യാഭ്യാസ ക്ലാസ്സിൽ പങ്കെടുക്കാൻ ഇഷ്ടപ്പെട്ടില്ല 

എനിക്ക്   പതിനൊന്നു  വയസ്സായപ്പോഴാണ് എനിക്ക് ഒരു പഠന വൈകല്യം ഉണ്ടെന്നു  എന്റെ അമ്മ സംശയിച്ചത് . ഹില ടെസ്റ്റുകളിലൂടെ അത് ഉറപ്പാക്കപ്പെടുകയും ചെയ്തു .എന്തായാലും ഇതിന്റെ പ്രത്യാഘാതങ്ങൾക്കെതിരേയുള്ള എന്റെ ആദ്യ നടപടിക്രമങ്ങൾ അത്ര സമർത്ഥമല്ലായിരുന്നു .

ഞാൻ പ്രത്യേക ക്ലാസുകളിൽ പങ്കെടുക്കാൻ ഞാൻ പോയതില്ല .അതിനോട് ചേർന്ന പൊതുവെയുള്ള  ഒരു അകൽച്ച  അല്ലെങ്കിൽ വെറുപ്പ് കാരണം .ഒരു  വെള്ളി ആഴ്ച്ച സാർ നടത്തിയ സ്പെല്ലിങ്  ടെസ്റ്റിൽ എനിക്ക് കിട്ടിയതു 10 ൽ 0 .പിന്നീട് നടന്ന ഓരോ ആഴ്ചയിലും നടന്ന പരീക്ഷാ സമയത്തു് ഞാൻ മൈഗ്രയിൻ അഭിനയിച്ചു .ഞാൻ സാമർഥ്യമല്ല കാട്ടിയത് .

പക്ഷേ അമ്മ എന്റെ മടി കണ്ടുപിടിച്ചു .അങ്ങിനെ ഞങ്ങൾ സ്പെല്ലിങ് ടെസ്റ്റുകൾക്കുള്ള  തയ്യാറെടുപ്പുകൾ  നിരന്തരമായി തുടങ്ങി .ഞങ്ങൾ എന്റെ വിരലുകൾ ഉപയോഗിച്ച്   ചിത്രങ്ങൾ ,വരകൾ ,വാക്കുകൾ പോലും ട്രേസിങ് ചെയ്തു കടലാസിൽ പകർത്താൻ തുടങ്ങി .ഇതു നല്ല ഫലം തരാൻ തുടങ്ങി .കഠിനാധ്വാനത്തിലൂടെ ,ദൃഢ നിശ്ചയത്തിലൂടെ ഞാൻ  പതിവായി 10 ൽ 7 നു മുകളിൽ സ്‌കോർ നേടുന്നുണ്ടായിരുന്നു 

എഴുതുന്നതിനു പകരം ചരിത്ര കുറിപ്പുകൾ വരച്ചുണ്ടാക്കിയ കാലം 

പിന്നീട് ഹൈസ്കൂൾ കാലത്തു മാർക്കുകൾ നന്നാകാൻ ഞാൻ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമായി തയ്യാറെടുക്കേണ്ടതുണ്ടെന്നു എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു . ഇതു കൊണ്ട് ഉദ്ദേശിച്ചത്  ക്ലാസ് കുറിപ്പുകളെ മൈൻഡ് മേപ്പുകൾ ( Mind maps മനോ രൂപരേഖകൾ  ) , നിറങ്ങൾ ,അസ്ത്രചിഹ്നങ്ങൾ ,ചിത്രങ്ങൾ  പിന്നെ അല്പം ഫലിതവും ചേർത്ത് അവ മറക്കാൻ പറ്റാത്തവയാക്കും . 

ഇത് എനിക്ക് വളരെ ഉപകാരപ്രദമായെങ്കിലും , എന്റെ പല ചങ്ങാതിമാരും എനിക്ക് വട്ടാണെന്ന് കരുതി .

പിന്നീട് ഞാൻ കോളെജിൽ പഠനം തുടങ്ങി .ഡിസൈൻ , ഫൈൻ ആർട്സ് തുടങ്ങി എന്റെ കഴിവിനു ചേർന്ന വിഷയങ്ങളാണ് ഞാൻ തെരഞ്ഞെടുത്തത് .ഇത് വളരെ നല്ലതായി അനുഭവപ്പെട്ടു .എന്റെ പ്രവർത്തനങ്ങൾ എങ്ങിനെ  സമയോചിതമായി ക്രമീകരിക്കും എന്നതായിരുന്നു ഞാൻ നേരിട്ട വെല്ലുവിളി  .എന്റെ അതാതു ദിവസത്തെ അസൈന്മെന്റുകൾ തീർക്കുന്നതിന് , അവസാന തീയതികളി ലെങ്കിലും ജോലി തീർക്കുന്നതിന്   ഞാൻ എപ്പോഴും രാത്രി  വൈകുവോളം ഉണർന്നിരിക്കേണ്ടിവന്നു .അന്നത്തെ അനുഭവങ്ങൾ ഭയാനകമായിരുന്നു .

ഏതായാലും ഞാൻ പ്രത്യേക പഠന രീതികളൊന്നും വികസിപ്പിച്ചെടുത്തില്ല .കൗമാരകാലം ,സ്വതന്ത്രൻ , ഞാൻ എന്റെ പ്രയാസങ്ങളിലൂടെ  എങ്ങിനെയൊക്കെയോ   കടന്നു പോയി .ഏതാണ്ട് ഒരു  ഇടത്തരം നിലവാരത്തിലെത്തി . ചെറിയ എന്നാൽ മോശമല്ലാത്ത ഗ്രേഡുകളിലൂടെ വിഷമിച്ചു കടന്നു കൂടുകയും യൂണിവേഴ്സിറ്റിയിൽ ഒരു സീറ്റ് നേടുകയും ചെയ്തു .

പഠന വൈകല്യം ഉണ്ട് എന്ന് ഞാൻ സ്വയം ബോധ്യപ്പെട്ടതോടെ സഹായങ്ങൾ ലഭിച്ചു തുടങ്ങി 

കോളേജിൽ എന്റെ നിരാശാജനകമായ ഗ്രേഡുകൾക്കു ശേഷം ഞാൻ  അസൈന്മെന്റുകൾ തീർക്കേണ്ട അവസാനതീയതികളിലും , പരീക്ഷക്ക് അധികസമയം എന്ന നിലയിലും   പ്രബന്ധങ്ങളുടെ  വിലയിരുത്തലിൽ സ്പെല്ലിങ് പരിഗണിക്കാതിരിക്കാനും ചില  ഇളവുകൾ  ആവശ്യപ്പെട്ടിരുന്നു . നോട്ടു  തയ്യാറാക്കുമ്പോൾ മൈൻഡ്  മേപ്പുകളും , ചിത്രങ്ങളും ,നിറഭേദങ്ങളും ഉപയോഗിക്കാനും തുടങ്ങി . കുറേ ബുദ്ധിമുട്ടിയിട്ടാണെങ്കിലും ഞാൻ യൂണിവേഴ്സിറ്റി പഠന പരിപാടികൾ ഒരു പോരാട്ടത്തിലെന്ന പൊലെ കഴിച്ചു കൂട്ടി .യൂണിവേഴ്സിറ്റിയിലെ  അവസാന വർഷം ഞങ്ങൾക്ക് യൂറോപ്യൻ കൈമാറ്റ പരിപാടി എന്ന യാത്രാനുഭവത്തിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു  . അതിന്റെ ഭാഗമായി എനിക്ക് സ്പാനിഷ് ഭാഷ അതിവേഗത്തിൽ നന്നായി പഠിക്കാനുമു ണ്ടായിരുന്നു .

ഡിസ്ലെക്സിയ ആഘോഷവും സ്പെയിനും 

അവസാന വർഷം ഞാൻ സ്പെയിനിൽ പോയിരുന്നു .സ്പാനിഷ് ഭാഷ പഠിക്കാൻ നല്ല പേടിതോന്നിയിരുന്നെകിലും അക്കാര്യത്തിൽ ഞാൻ ദൃഢ നിശ്ചയം ചെയ്തിരുന്നു .വായനയിലും എഴുത്തിലും ആണ് എന്റെ ബലഹീനത എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഞാൻ ക്‌ളാസ്സുകൾ പൂർണമായും കേട്ടു മനസ്സിലാക്കുന്നതിലും പാഠ്യ വിഷയവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളിൽ ഏർപ്പെടുവാനും ഏതാണ്ട് ശ്രദ്ധ മുഴുവൻ കേന്ദ്രീകരിച്ചു .ഈ രണ്ട് കഴിവുകളും വളരെ ഉയർന്ന നിലവാരത്തിൽ ആയിരുന്നതിനാൽ സ്പാനിഷ് എഴുത്തിന്റെയും വായനയുടെയും കാര്യത്തിൽ ഞാൻ ഇംഗ്ലീഷ് കാരായ സഹപാഠികളേക്കാൾ വളരെ മുന്നിലായി .

സ്പാനിഷ് വിദ്യാഭ്യാസം ഓർമശക്തിക്കു ഒരു പാട് പ്രാധാന്യം കൊടുത്തതിനാൽ അത് എനിക്ക് ഒരു പുതിയ വെല്ലു വിളിയായി  മാറി .എനിക്ക് ഒരുപാടു സംഗതികൾ ഓർമയിൽ സൂക്ഷിക്കാനുണ്ടായിരുന്നു  .ലൈബ്രറിയാകട്ടെ എനിക്ക് ഒരു വധമായി തോന്നി .അവസാനം ഞാൻ ഫുട്ബോൾ പരിശീലനത്തിന്റെ ഭാഗമായ ശാരീരിക വ്യായാമങ്ങൾക്കിടയിൽ  മൈൻഡ് മാപ്പുകൾ ഓർമ്മിക്കാൻ പരിശ്രമിച്ചു തുടങ്ങി . ഇങ്ങനെ മാനസിക പ്രയത്നങ്ങൾ കായികപരിശീലനവുമായി കൂട്ടി കലർത്തുന്നത്  പഠന വേഗതയെ വർദ്ധിപ്പിക്കുന്നു എന്നത് ഇതിനകം തെളിയിക്കപ്പെട്ട സംഗതിയാണല്ലോ .

അങ്ങിനെ കാലക്രമത്തിൽ ഞാൻ യൂനിവേഴ്സിറ്റി പരീക്ഷ പാസാവുകയും ഒരു ഇംഗ്ലിഷ് അധ്യാപകൻ ആയി (ചിരിക്കല്ലേ )തൊഴിൽ ആരംഭിക്കുകയും ചെയ്തു .

സ്പെയിനിൽ ഇംഗ്ലിഷ്‌ അദ്ധ്യാപകർക്ക് ക്ഷാമം ഉണ്ടായിരുന്ന കാലം .കുറച്ചു കഠിനമായ ക്‌ളാസുകൾ എടുത്തപ്പോഴേക്കും ഈ തൊഴിലിനെ ഞാൻ ശരിക്കും ഇഷ്‍ടപ്പെട്ടു തുടങ്ങി .

ആദ്യമൊക്കെ  അത് ( ഇംഗ്ലീഷ് ക്‌ളാസ്സെടുക്കൽ ) ഭയങ്കരമായി തോന്നി . ബ്ലാക്ക് ബോർ ഡിൽ ഞാൻ എഴുതുന്ന സ്പെല്ലിങ് തെറ്റും എന്നതായിരുന്നു എന്റെ പേടി .

ഭാഗ്യവശാൽ ഈ കരുതൽ എനിക്ക് അനുഗ്രഹമായി മാറി .

എന്റെ തയ്യാറെടുപ്പുകൾ 

1 . ഞാൻ ഓരോ ക്‌ളാസ്സിനു വേണ്ടിയും നന്നായി ( ഒരു പക്ഷേ ആവശ്യത്തിലധികം )പാഠാസൂത്രണം നടത്തി .കെണികളുള്ള  സ്പെല്ലിങ്ങുകൾ ഞാൻ നേരത്തെ  കാണുകയും പഠിക്കുകയും ചെയ്തു .

2 .ഞാൻ എല്ലായ്‌പോഴും നിന്നിട്ടാണ് ക്‌ളാസ് എടുത്തത് .ഇത്  കുട്ടികളെ   കർമ്മ  നിരതരാക്കുകയും ക്‌ളാസിനെ കൂടുതൽ ചലനാല്മകവും പരസ്പര സംവേദനാൽമകവും ആക്കി തീർക്കുകയും ചെയ്തു .

3.ഞാൻ ധാരാളം ഫ്ലാഷ് കാർഡുകൾ ഉപയോഗിച്ചാണ് ക്ലാസ്സു മുന്നോട്ടു കൊണ്ടുപോയത് .പതിവ് പെൻസിൽ പേപ്പർ രീതി ഉപയോഗിച്ചല്ല .

4 . കേട്ടെഴുത്തു നടത്തുമ്പോൾ ഒരു കംപ്യൂട്ടറിന്റെ സഹായത്തോടെ ഞാൻ സ്പെല്ലിങ്ങുകൾ പരിശോധിച്ചിരുന്നു .

5 .കുട്ടികൾക്കുള്ള എഴുത്തു പരിശീലനങ്ങൾ അവർ വീട്ടിൽ നിന്ന് ചെയ്താൽ മതിയെന്നും അങ്ങിനെ ചെയ്തു കൊണ്ട് വന്നവ  ഞാൻ എന്റെ റൂമിൽ കൊണ്ടു പോയി പരിശോധിക്കുകയും ചെയ്യുന്ന രീതി നടപ്പിലാക്കി .

സാങ്കേതിക വിദ്യയിലൂടെ പഠിപ്പിക്കൽ 

എഴുത്തിലെ തെറ്റുകൾ തിരുത്തിയത് യൂ ട്യൂബ് വഴിയാണ് .കുട്ടികൾ അവരുടെ എഴുത്തു പ്രവർത്തനങ്ങലേക്കുള്ള ലിങ്കുകൾ    എനിക്ക് ഇ മെയിൽ ചെയ്യും .ഞാൻ സ്‌ക്രീൻ പകർത്തുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചു അവ തുറക്കുകയും ഓരോ കുട്ടിയുടേയും എഴുത്തിലെ വ്യാകരണവും സ്പെല്ലിംഗും പരിശോധിക്കുകയും ചെയ്യും .എന്റെ വിദ്യാർത്ഥികൾ ഈ പ്രവർത്തനം വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു .ഞാൻ കുട്ടികളെ അനുമോദിക്കാനായി  വാക്കുകൾ കുറിക്കുന്നതിനു പകരം ഓരോരുത്തരേയും വീഡിയോ- ൽ നേരിട്ട് കണ്ടു അനുമോദിക്കുകയും ചെയ്തു .

പഠിപ്പിക്കുന്നതിലുള്ള എന്റെ താല്പര്യവും അതിനായി സാങ്കേതിക വിദ്യ തെരഞ്ഞെടുത്തതും IELTS നായി ഓൺലൈൻ കോഴ്‌സുകൾ തയാറാക്കി നൽകുന്ന പുതിയ സംരംഭം തുടങ്ങു ന്നതിനും എന്നെ സഹായിച്ചു .

നവസംരഭകത്വം കരുണയറ്റ ഒരു ഭീകര പരിശീലന കേന്ദ്രമാണ് .

നവ സംരംഭകത്വത്തിന്റെ ലോകം എന്നെ  കാര്യങ്ങൾ കൃത്യമായി സ്വയം നിയന്ത്രിക്കുന്ന ഒരു പ്രകൃതത്തിലേക്കു പരുവപ്പെടുത്തി . നിങ്ങൾക്കറിയാമല്ലോ ,ഇവിടെ ഓരോ ദിവസത്തേയും പ്രവർത്തനങ്ങൾ സൃഷ്ടിപരമല്ലെങ്കിൽ നമ്മൾ പാപ്പരായിത്തീരും .തുടക്കത്തിൽ ഓരോ  പ്രഭാതവും  ഒരു വമ്പൻ വെല്ലുവിളി ആയി മാറിയിരുന്നു .ഒരു പാട് ചെയ്യാനുമുണ്ടായിരുന്നു .ചെയ്‌തു തുടങ്ങാനായി നിരന്തര ശ്രദ്ധയും വേണ്ടിയിരുന്നു .


ശ്രദ്ധ കേന്ദ്രീ കരിക്കുക എന്നത്  പരിപൂർണമായും അതിവിമർശനപരമാണ് 

പഠന വൈകല്യമുള്ള എന്റെ  ഒട്ടേറെ നവസംരംഭക സുഹൃത്തുക്കൾ  അതൃപ്തവും അസംതുലിതവുമായ  ഒരു മനസ്സുമായി  "മിന്നുന്നതിന്റെ പുറകെ ഓടുന്ന" പ്രകൃതക്കാരാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു .

മനസ്സിന്റെ ഈ അസംതുലിതാവസ്ഥ  ചില മേഖലകളിൽ ഒരു നേട്ടവും ചിലതിൽ ഒരു പോരായ്മയുമാണ് . ഈ അവസ്ഥയെ ഉണർത്താനും  കെടുത്താനുമുള്ള ഒരു കഴിവു വികസിപ്പിക്കുക എന്നതാണ്  പ്രധാനമെന്ന് ഞാൻ കരുതുന്നു .

ശ്രദ്ധ  ഒരിടത്തു തന്നെ കേ ന്ദ്രീകരിക്കാനുള്ള കഴിവ് നേടാത്തിടത്തോളം ഒരാൾക്ക് എവിടെയും എത്താൻ കഴിയില്ല ഇത് ഞാൻ സ്വന്തമായി എന്റെ പദ്ധതികളിൽ നിന്നും അനുകൂല ഫലങ്ങൾ ഇല്ലാത്ത അവസ്ഥയിൽ നിന്നും അറിഞ്ഞതാണ് .ഇപ്പോൾ ഞാൻ ഉപയോഗിക്കുന്ന ത ന്ത്രങ്ങൾ പൂർണശ്രദ്ധ നേടുന്നതിനും സുസംഘടിതമായിരിക്കാനും സഹായിക്കുന്നുണ്ട് .

ഡിസ്‌ലെക്സിയ ഉണ്ടായിട്ടും നവസംരംഭകത്വത്തിൽ വിജയിക്കാനുള്ള എന്റെ തന്ത്രങ്ങൾ 

1 .പട്ടികപ്പെടുത്തൽ 

ഓരോ ദിവസവും ഞാൻ എന്റെ ഒരു വർഷത്തെ , പാദ വർഷത്തെ , മാസത്തെ ,ഒരു ദിവസത്തെ ലക്ഷ്യങ്ങൾ എഴുതിവെക്കുന്നു .
2 .ധ്യാനത്തിൽ ഏർപ്പെടൽ 

അപ്പത്തിന്റെ മാവു  പോലെ കുഴഞ്ഞു കിടക്കുന്ന എന്റെ മനസ്സിനെ ധ്യാനം നേരെയാക്കി നല്ല പലഹാരത്തിന്റെ അടുക്കുകളാക്കി മാറ്റുന്നു .
3 . ദൃശ്യ രൂപ രേഖ 
ഇക്കാലത്തു ഞാനിതു സ്ഥിരമാക്കിയിട്ടുണ്ട് . എന്റെ ചിന്തകളെ ഞാനൊരു മൈന്റ് മാപ്പിലേക്കു അടുക്കി വെക്കുന്നു .ഇത് എപ്പോഴും എന്റെ മനസ്സിന് ചിന്തിക്കാനുള്ള സൗകര്യങ്ങൾ  നൽകുന്നു .Dean Jackson’s 50 minute Focus Finder എന്ന സമ്പ്രദായവും ഞാൻ ഉപയോഗിച്ച് പോരുന്നു .


എന്റെ സന്ദേശം :

ദൗർബല്യങ്ങളെ ശക്തിയാക്കി മാറ്റുന്ന ഒരു സ്ഥിരം പാറ്റേൺ എന്റെ ജീവിതകഥയിൽ നിങ്ങൾ കണ്ടു കാണും .ഒരു സംരംഭകൻ എന്ന രീതിയിലുള്ള എന്റെ ജീവിതമാർഗത്തിൽ ഇത് കണ്ടെത്താൻ നിങ്ങൾക്കു കഴിയും .ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കവേ , നിങ്ങൾ നിങ്ങളുടെ ആദ്യ ലക്ഷ്യത്തെ മറികടക്കുകയും കരുത്തിന്റെ പ്രതീകമായി മാറുകയും ചെയ്യും .
റേ ക്രോക് തന്റെ ജീവചരിത്രത്തിൽ ഉൾപ്പെടുത്തിയ ഒരു വാചകം ഞാനിവിടെ ഉദ്ധരിക്കട്ടെ .

സ്ഥിരപരിശ്രമത്തെ തോല്പിക്കാൻ ഈ ഭൂമിയിൽ ഒന്നിനും കഴിയില്ല .പ്രതിഭക്കു പോലും .പ്രതിഭയുണ്ടായിട്ടും വിജയിക്കാൻ കഴിയാതെ പോകുന്നത് സാധാരണ മാണ് . അതി ബുദ്ധിക്കും കഴിയില്ല .അതിബുദ്ധിയുണ്ടായിട്ടും വിജയിക്കാത്തവരുണ്ട് എന്നത്   ഒരു പഴഞ്ചൊല്ല് പോലെയായി .വിദ്യാഭ്യാസത്തിനും കഴിയില്ല .വിദ്യ നേടിയിട്ടും ജീവിതത്തിൽ വിജയിക്കാത്ത നിരവധി പേരുണ്ട് .സ്ഥിരപരിശ്രമവും  ദൃഢനിശ്ചയവും സർവ്വശക്തരാണ് .- കാൽവിൻ കൂളിജ്ജ് 


***************************************************************
TRANSATED BY CKR ON  08032021

TEXT IN ENGLISH
Refused special needs classes

When I was around 11 my mom suspected I had a learning difficulty and this was confirmed after taking a few tests. However, my initial strategy to deal with the consequences weren’t exactly smart.

I refused to go to “special needs” classes because of the stigma attached. Unfortunately, every Friday the teacher held a spelling test; the first one I got 0/10; and after that, whenever it was test time I faked a migraine. Not smart.

Eventually my mom found out and we started preparing for the spelling tests relentlessly. We used pictures, drawings, and even traced words using my finger on a paper. This worked well and through sweat, grit, and determination I was regularly scoring above 7/10. Happy days.

.Drawing history notes instead of writing

Then during high school, in order to do well I realized I had to prepare differently from the other students. This meant drawing out the class notes into mind maps, with colors, arrows, pictures and humor- to make it memorable. This worked well but a lot of colleagues thought I was bananas.

Captain Chaos

Later I started college and played to my strengths again by just taking art subjects like design, fine arts, etc. This worked well, but now my challenge was organizing my work. I was always up in the night finishing assignments or even just straight up missing deadlines. Terrible.

This time, however, I didn’t really develop any strategies; I was adolescent, independent and just worked through it and almost reached mediocrity.  I scraped through with semi-acceptable grades and managed to wing a spot in university.

Accepting my “disability” opened the door for help.


After disappointing grades from college, I asked for help in the form of flexibility for deadlines, extra exam time, and spelling allowances on the essays. I also continued with mind maps, pictures, and colors for making notes. Although it was still difficult, I battled through university and reached the final year European exchange program and needed to improve my Spanish real fast! 

Hola dyslexia and Spain!

For my final year I went to Spain, terrified but determined to learn Spanish. Knowing my weaknesses were in reading and writing, I focused almost entirely on listening and speaking. By getting these skills to high level I had a huge advantage compared to my English colleagues when it came to reading and writing.

The Spanish education system focuses a lot on memorization, which was a new challenge for me. I had so much to memorize and the library was just killing me, so I ended up memorizing the mindmaps while doing keep ups with a football. It has been proven that mixing mind tasks with physical tasks greatly enhances learning speed. Eventually I passed university and started a new career path as an English teacher (don’t laugh!).

Scared while teaching English in Spain


In Spain there was a very strong demand for English teachers and after a few nerve racking classes I realized I simply loved it.

At first it was terrifying, I was so scared I would misspell something on the blackboard.

Fortunately though I changed this into my advantage:

  1. I over-prepared for the class- each session had a plan, and tricky spellings were foreseen and dealt with beforehand.
  2. I always taught standing up, I never sat down. This kept the students engaged because I was moving, and pushing the class towards being more interactive and dynamic.
  3. I used a lot of flash cards while standing up- avoiding the typical pencil and paper classroom.
  4. I had my computer with me to check a spelling before dictating it to the class.
  5. I pushed writing exercises to do as homework, and I would correct their assignments while at home.

Teaching with technology

The writing corrections were done via Youtube, the students would email me their work and I would open screen capture software and go through correcting all the grammar and using the computer for the spelling.

My students really appreciated this and I could motivate them via video rather just writing “Good work, Pablo!”.

My love of teaching and preference for technology lead me to create my business where I sell online courses for International English Language Testing System (IELTS).

Entrepreneurship is a cruel school!



Entering the world of entrepreneurship really whipped me into shape in regards to getting a control of my situation.

You see, unless I could make each day productive, I was going to end up a real pauper.

Initially each morning was a massive challenge, I had so much to do and needed to focus relentlessly in order to get started.

I believe finding focus is absolutely hypercritical!


I see too many dyslexics/ADHD wantrepreneur friends suffering shiny object syndrome through rancid scatty minds*.

*This scattyness is an asset in some areas and a deficit in others- I believe the key is to develop the ability to switch it on and off.

Unless the ability to focus is conquered, it’s practically impossible to get anywhere. I discovered this first hand through my own pain and lack of results. The techniques I use nowadays really help me to become laser focused and hyper-organized.

My strategy to succeed in Entrepreneurship with Dyslexia

Making lists

Eeryday I write out my goals for the year, the quarter, the month, the week, and the day! (Mr. List)

Meditation

Imagine your mind is a bowl of spaghetti. Meditation for me straightens it all out and back into straight solid pasta sticks. Delicious!

Mindmap everything!

I hardly realize I am doing it nowadays. If my mind is full of noise, I just dump it all it into a mindmap. This frees up resources to focus. I use Dean Jackson’s 50 minute Focus Finder technique.

My message

Throughout my story hopefully you have seen a recurring theme of turning weaknesses into strengths. I think this is most evident with my path to business owner.

I am now extremely well organized and infinitely more productive than I was a few years ago. I believe when you start on the path of remedying a problem, if you keep on this path, eventually you surpass your initial goal and it becomes a strength.

I got the quote below from Ray Croc’s biography, and it has served me well:

Nothing in the world can take the place of Persistence. Talent will not; nothing is more common than unsuccessful men with talent. Genius will not; unrewarded genius is almost a proverb. Education will not; the world is full of educated derelicts. Persistence and determination alone are omnipotent.
- Calvin Coolidge



More CONTENTS of this blog ഉള്ളടക്കം


No comments:

Post a Comment