ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Friday, June 6, 2025

SLDSC 2025-26 : പുതുക്കിയ പ്രതിഫല നിരക്ക് അനുസരിച്ചുള്ള ക്രമീകരണങ്ങൾ

 SLDSC ൽ ഫലപ്രദമായ  നടത്തിപ്പിനുള്ള    ക്രമീകരണങ്ങൾ

( നിർദ്ദേശങ്ങൾ )

പ്രിയരേ ,

 1).  ദിവസം 6 മണിക്കൂർ എങ്കിലും പ്രവർത്തിക്കുന്ന ഫാക്കൽ റ്റിക്ക് (resource person ) ആണ്   പ്രതിദിനം 770 രൂപ വീതം പ്രതിഫലം (ടി എ ഇല്ല ) അനുവദിച്ചിട്ടുള്ളത് എന്ന കാര്യം പ്രത്യേകം ശ്രദ്ധയിൽ പെടുത്തുന്നു.ഈ നിയമനങ്ങൾ 2025 മാർച്ച് 31 വരെയുള്ളതും താല്കാലികവുമാണ് .സ്ഥിര ജീവനക്കാർക്കുള്ള മറ്റു യാതൊരു അനൂകൂല്യവും സെന്ററിലെ ഫാക്കൽറ്റിമാർക്ക്    ഉണ്ടായിരിക്കുന്നതല്ല .

2). ഒരു ദിവസം വ്യത്യസ്തരായ 4 കുട്ടികൾക്കെങ്കിലും ക്‌ളാസ്സുകൾ നൽകിയിരിക്കണം .

3).ഒരു ദിവസം  ഒരേ കുട്ടിക്ക് ഒരേ വിഷയത്തിൽ ഒരു മണിക്കൂറിൽ കൂടുതൽ ക്‌ളാസ്സ്‌ നൽകേണ്ടതി ല്ല .

4).ഒരു ഫാക്കൽറ്റി  തന്നെ ഒരു കുട്ടിക്കു തുടർച്ചയായി 1 മണിക്കൂറിൽ അധികം -2 വിഷയങ്ങൾ ആയാലും -ക്‌ളാസ് നല്കരുത് .

5).ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന ക്രമത്തിലാണ് ക്‌ളാസ്സുകൾ നൽകുന്നത് . കാബിനിൽ ഒരേ സമയം ഒന്നിലധികം കുട്ടികൾ ഉണ്ടാകരുത് .

6) .സെന്ററിന്റെ  പ്രവർത്തനം  10 AM -4.30  PM ( 30 MINUTES LUNCH BREAK) എന്ന സമയ ക്രമം   പാലിച്ചു കൊണ്ടായിരിക്കും .നേരത്തേ എത്തുന്നവരും വൈകി ക്‌ളാസ്സു അവസാനിപ്പിക്കുന്നവരും ഫാക്കൽറ്റി കോഡിനേറ്ററെ അക്കാര്യം അതാതു ദിവസങ്ങളിൽ മുൻകൂട്ടി അറിയിക്കേണ്ടതാണ് .

7) .ഫാക്കൽറ്റിമാർ ഹാജർ പട്ടികയിൽ സെന്ററിൽ എത്തുന്ന സമയവും സെന്ററിൽ നിന്നും പോകുന്ന സമയവും രേഖപ്പെടുത്തേണ്ടതാണ് .ക്‌ളാസ്സുകളുടെ വിശദവിവരം ദിവസവും മിനുറ്റ്സ് ബുക്കിൽ രേഖപ്പെടുത്തേണ്ടതാണ് .

8 ) സെന്ററിൽ മാസത്തിൽ  ഓരോ ദിവസം  സ്റ്റാഫ് മീറ്റിംഗിനും  രക്ഷിതാക്കളുടെ യോഗത്തിനും(പരമാവധി 3 മണിക്കൂർ വീതം )  സമയം കണ്ടെത്തേണ്ടതാണ് .

9 )  40 മിനിട്ടിലധികം തുടർച്ചയായി കുട്ടിയെ ഒരേ ക്ലാസിൽ ഇരുത്ത രുത്.ആവശ്യത്തിന് ചലനങ്ങൾ ഉറപ്പാക്കുക.ക്‌ളാസ്സുകൾക്കിടയിൽ 10 മിനിട്ട് എങ്കിലും ഇടവേള നൽകുക.

10 ) ഒരേ വിഷയം 1 മണിക്കൂറിലധികം നേരം തുടർച്ചയായി പഠിപ്പിക്കരുത്.

11 )ക്‌ളാസ്സുകളിൽ Attention ,G MC improvement ഉപകരണങ്ങൾ ഉപയോഗിക്കണം.

12 ) ഓരോ പിരിയഡിനുമുള്ള Teaching Manual/plan പഠിപ്പിക്കുന്ന സമയത്തു ഫാക്കൽറ്റിയുടെ പക്കൽ  ഉണ്ടായിരിക്കണം. 

13 ) ക്ലാസിൻ്റെ ചുരുക്കം (Annual goals/ Short Term goals, ഇന്ന് പഠിപ്പിച്ച കാര്യങ്ങൾ, ഉപയോഗിച്ച പഠനോപകരണങ്ങൾ എന്നിവ ) monitoring whatsapp ൽ  അതതു ദിവസം  രേഖപ്പെടുത്തണം.

14 )ഓരോ കുട്ടിക്കും Class എടുക്കുന്നതിൻ്റെ 1 Image വീതം അതതു ദിവസം തന്നെ  ഗ്രൂപ്പിൽ അയക്കണം.

15 )കുട്ടികൾക്കുള്ള രജിസ്റ്ററിലും പുതിയ Minutes ബുക്കിലും ഹാജർ രേഖപ്പെടുത്തണം.

16 )  Faculty അതത് ദിവസം തന്നെ ക്ലാസെടുത്ത Total hours പ്രത്യേകം എഴുതണം.

17 ) കുട്ടികളുടെ മുഴുവൻ പേര്, ഇനിഷ്യൽ, ഈ വർഷത്തെ ക്ലാസ്,SLD/L G Suspected ഇവ കൂടി Minutes book ൽ എഴുതണം.കുട്ടിയെക്കൊണ്ടു തന്നെ പേരു /  ഒപ്പ് എഴുതിക്കണം. 

18 )ഇക്കാര്യങ്ങൾ കൃത്യമായി നടക്കുന്നുവെന്ന് ജോയിൻ്റ് ഫാക്കൽറ്റി കോഡിനേറ്റർ ഉറപ്പാക്കേണ്ടതാണ്. 

19 )ഏതു സമയവും ക്ലാസ് വിലയിരുത്തൽ ടീം (Project committee member / Implementing officer / BRC അംഗങ്ങൾ) വരാവുന്നതാണ് 

20 ) 1 PM_ 1.30 PM സമയത്ത് നിർബന്ധമായും എല്ലാവരും ഒരേ സമയത്ത് Lunch Break കൊടുക്കണം.

 21 ) ശബ്ദങ്ങൾ അതത് ക്യാബിനിൽ ഒതുങ്ങുന്ന വിധം ക്ലാസുകൾ നടക്കാൻ വേണ്ട നിർദ്ദേശങ്ങൾ ക്ലാസിൽ ഉള്ള കുട്ടികൾക്കും  wait ചെയ്യുന്ന കുട്ടികൾക്കും ഫാക്കൽറ്റി മാർ നൽകേണ്ടതാണ്.

22 ) ഒരു ക്യാബിനിൽ ഒരേ സമയം 10 മിനിട്ടിൽ അധികം നേരം ഒന്നിലധികം കുട്ടികൾ ഇരുന്ന് പഠിക്കുന്ന സാഹചര്യം (ചില പ്രത്യേക സാഹചര്യങ്ങളിൽ അല്ലാതെ) ഒഴിവാക്കേണ്ടതാണ്.

23 ) ഓരോ ആഴ്ചയിലും തൊട്ടടുത്ത ആഴ്ചയിലേക്കുള്ള ക്‌ളാസ്സുകൾ ഏതൊക്കെ ദിവ സങ്ങളിൽ ആയിരിക്കുമെന്ന് കുട്ടിയുടെ രക്ഷിതാവിനെ നേരത്തെ  അറിയിക്കേണ്ടതും തലേദിവസം ഓര്മിപ്പിക്കേണ്ടതുമാണ് .ഒരു അവധി ദിവസവും ഒരു പ്രവൃത്തി ദിവസവും / 2 പ്രവൃത്തി ദിവസങ്ങൾ എന്ന നിലയിൽ ഓരോ ആഴ്ചയിലും ആവശ്യമായ  വിഷയങ്ങളിൽ ക്‌ളാസ്  1/ 2 മണിക്കൂർ ക്‌ളാസ്സുകൾ  മുൻകൂട്ടി  ക്രമീകരിക്കേണ്ടതാണ് .SLD / SLD  SUSPECTED ആയ കുട്ടികൾക്ക് മുൻഗണന നൽകേണ്ടതാണ് .

24 ) സെന്ററിൽ ഇപ്പോൾ ഒരേ സമയം 6 കാബിനുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത് .അതിനാൽ 2025 -26 വർഷം പരമാവധി 6/7 ഫാക്കൽറ്റിമാരെ മാത്രമേ നിയമിക്കാൻ കഴിയുകയുള്ളു .എന്നാൽ ഒരു സ്‌പെഷൽ ടീച്ചറെ അവധി ദിവസങ്ങളിൽ consulting faculty ആയി ആവശ്യമെങ്കിൽ താത്കാലികമായി നിയമിക്കാവുന്നതാണ് .

25 ) 2025 -26 വർഷം ലഭ്യമായ ഫണ്ടിൻറെ അടിസ്ഥാനത്തിൽ മാസം ശരാശരി 36000 രൂപാ മാത്രമേ ആകെ ഫാക്കൽറ്റി വേതനമായി നൽകാൻ കഴിയുകയുള്ളൂ .അതായതു 6 ഫാക്കൽറ്റിമാർക്ക് കൂടി  ആകെ 46 ദിവസങ്ങൾ  .അതായത്ഒരു ഫാക്കൽറ്റിക്ക്  ഒരു മാസം  7 / 8 ദിവസങ്ങൾക്കുള്ള വേതനം നല്കാൻ മാത്രമേ നിലവിലുള്ള ഫണ്ട് തികയുകയുള്ളൂ .അങ്ങിനെ നോക്കിയാൽ ,2026 മാർച്ച് വരേയുള്ള കാലയളവിൽ ,  ആകെ 70 -80 ദിവസങ്ങൾ മാത്രമേ ഒരു ഫാക്കൽറ്റിക്കു  ലഭ്യമാവുകയുള്ളൂ .

ആയതിനാൽ മാസം 7 ദിവസങ്ങളിൽ( ആഴ്ചയിൽ 2 ദിവസങ്ങളിൽ  / 12 മണിക്കൂർ )കൂടുതൽ ക്‌ളാസ്സെ ടുക്കുന്നവർക്കു അധിക ക്‌ളാസ്സുകൾക്കു നിലവിലുള്ള സാഹചര്യത്തിൽ പ്രതിഫലം ലഭ്യമായിരിക്കില്ല.

അതനുസരിച്ചു ,  മാസം 7-8  ദിവസങ്ങളിൽആയി ആകെ 46 മണിക്കൂർ -ൽ ( ആഴ്ചയിൽ 2 ദിവസങ്ങളിൽ  / 12 മണിക്കൂർ )കൂടുതൽ ക്‌ളാസ്സെ ടുക്കുന്നവർ അക്കാര്യം പ്രത്യേകം കോഡിനേറ്ററെ അറിയിച്ചു മുൻകൂട്ടി സമ്മതം വാങ്ങേണ്ടതാണ് . 

26) പ്രൊജക്ട് കമ്മിറ്റിയുടെ അടുത്ത യോഗം വരെ മുകളിൽ കൊടുത്ത ക്രമത്തിൽ ക്‌ളാസ്സുകൾ തുടരേണ്ടതാണ് .

27  ) ഇതിൻപ്രകാരം ഒരുമാസം 6 ഫാക്കൽറ്റിമാർക്കു 46  മണിക്കൂർ വീതം ലഭ്യമായാൽ 276 മണിക്കൂർ മാത്രമേ ക്‌ളാസ്സു നൽകാൻ പറ്റുകയുള്ളൂ .65 കുട്ടികൾ ഉള്ളതിനാൽ ഓരോ കുട്ടിക്കും  പ്രതിമാസം 4 മണിക്കൂർ ( 2/ 4  days  വീതം ) ക്‌ളാസ്സുകൾ നൽകാനേ ഇപ്പോഴത്തെ ഫണ്ടിങ്ങിൽ കഴിയുകയുള്ളൂ .

എന്നാൽ മിക്ക കുട്ടികൾക്കും രണ്ടോ മൂന്നോ വിഷയങ്ങളിൽ സ്ഥിരമായി ക്‌ളാസ്സുകൾ ലഭിക്കേണ്ടതായുണ്ട് .

അതായത് ഓരോ കുട്ടിക്കും 2 / 3 വിഷയങ്ങളിൽ 1 മണിക്കൂർ  ക്‌ളാസ് വീതം         ആ ഴ്ചയിൽ 2/ 3 മണിക്കൂർ വീതം  മാസം 8 -12 മണിക്കൂർ ക്‌ളാസ് ലഭിക്കേണ്ടതാണ് .    

ആയതിനാൽ നിലവിൽ അനുവദിച്ച 5 ലക്ഷം രൂപാ വാർഷിക ഫണ്ട് തീരെ അപര്യാപ്‌തമാണ് എന്ന കാര്യം പ്രോജക്ട് കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തുന്നുണ്ട്  .വാർഷിക ഫണ്ട്  14   ലക്ഷം രൂപയെങ്കിലും  മാറ്റി വെച്ചാൽ മാത്രമേ ക്‌ളാസ്സുകൾ ഫലപ്രദമായി നടത്താൻ  കഴിയുകയുള്ളൂ - എന്ന കാര്യവും  പ്രോജക്ട് കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തുന്നുണ്ട്.

details : (65 students  x 12 hrs x12months / 6  ) days X Rs. 770=  12,01,200 രൂ + 12 X 3000=36000  രൂ ( ഫാക്കൽറ്റി കോഡിനേറ്റർ ) + സ്റ്റേഷനറി etc  10  % = 1 , 00,000 = 14   ലക്ഷം രൂപ

28  ) ഫാക്കൽറ്റി കോഡിനേറ്റർ ദിവസം 3 മണിക്കൂർ എങ്കിലും സെന്ററിൽ ഹാജരാകേണ്ടതാണ് .

ഫാക്കൽറ്റിമാരുടെ പ്രവർത്തനം ഏകോപിപ്പി ക്കുന്നതും  ഹാജർ പുസ്തകങ്ങൾ, ഓഫിസ് ഡോക്കുമെന്റുകൾ സൂക്ഷിക്കുകയും വേണ്ടുന്ന മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടതും  കോഡിനേറ്ററുടെ ചുമതലയാണ്   .

ഹാജരാകുന്ന ദിവസങ്ങളിലെ ടി എ (നിലവിൽ പ്രതിദിനം 300 രൂപാ എന്ന നിരക്കിൽ   പ്രതിമാസം പരമാവധി ടി എ 3000 രൂപ  ) മാത്രമാണ് കോഡിനേറ്ററുടെ പ്രതിഫലം .

ആഴ്ചയിൽ മിനിമം 2 ദിവസം എന്ന തോതിൽ കോഡിനേറ്റർ ഹാജരാവുകയും സെന്ററിലെ എല്ലാ പ്രവർത്തന ങ്ങളും ഏകോപിപ്പിക്കുകയും വേണ്ടതാണ് . 

കോഡിനേറ്റർക്കു സൗകര്യമെങ്കിൽ , ഫാക്കൽറ്റി എന്ന നിലയിൽ പ്രവർത്തിക്കാവുന്നതും ,അങ്ങിനെ പഠിപ്പിച്ച മണിക്കൂറുകൾക്ക് 6 മണിക്കൂറിന് 770 രൂപ എന്ന നിരക്കിൽ പ്രതിഫലം വാങ്ങാവുന്നതുമാണ് .

എന്നാൽ ഒരേ ദിവസം പ്രതിഫലവും ടി എ യും അനുവദനീയമല്ല .

-ഫാക്കൽറ്റി കോഡിനേറ്റർ  6 / 6 / 2025 

*****************************************************************************

ഈ നിർദ്ദേശങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ 2 ദിവസങ്ങൾക്കുള്ളിൽ ഫാക്കൽറ്റി കോഡിനേറ്ററെ അറിയിക്കേണ്ടതാണ് .

*******************************************************************************

STAFF MEETING Minutes 4/6/2025








No comments:

Post a Comment