പ്രിയരേ , നമ്മൾ നൽകിയ റിപ്പോർട് അനുഭാവ പൂർവം പരിഗണിച്ചു ഫാക്കൽറ്റിമാരുടെ വേതനം വർധിപ്പിക്കാൻ തീരുമാനിച്ച ചെറുപുഴ ഗ്രാമ പഞ്ചായത്തു ഭരണ സമിതിയെ അഭിനന്ദിക്കുന്നു -ഫാക്കൽറ്റി കോഡിനേറ്റർ
***************************************************************************
ചെറുപുഴ ഗ്രാമപഞ്ചായത്ത് SLDS സെന്റർ , 2025-26
-പുതുക്കിയ സേവന വേതന വ്യവസ്ഥകൾ 29/5/2025
************************************************
1) .2023 -24 ,2024 -25 കാലയളവുകളിൽ ചെറുപുഴ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചു വന്ന പഠന പരിമിതി പിന്തുണാ പ്രൊജക്ടിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും മാനസിക വെല്ലുവിളികൾ നേരിടുന്നതിനും പ്രോജക്ട് പ്രവർത്തനങ്ങൾ ഏറെ പ്രയോജനപ്പെട്ടതായി വാർഷിക റിപ്പോർട്ടുകളിൽ നിന്നും ( അനുബന്ധം 1,2) മനസ്സിലാക്കുന്നതിനാൽ പഠന വൈകല്യമുള്ള/ പഠനവൈകല്യം സംശയിക്കപ്പെടുന്നതായി വിലയിരുത്തപ്പെട്ട വിദ്യാർത്ഥികൾക്ക് ആവശ്യമായി വരുന്ന ക്‌ളാസ്സുകൾ നൽകാനുള്ള ക്യാമ്പുകളും മറ്റു തുടർ പ്രവർത്തനങ്ങളും ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക പഠനപരിമിതി പിന്തുണാ കേന്ദ്രത്തിൽ (SPECIFIC LEARNING DISABILITY SUPPORT CENTRE ,SLDSC )വെച്ച് തുടരാൻ തീരുമാനിച്ചിരിക്കുന്നു .
2) 31 /3 /2025 നു പുറപ്പെടുവി ച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി ഉത്തരവ് പ്രകാരം ഈ ക്‌ളാസ്സുകൾ ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പഠനപരിമിതി പിന്തുണാ കേന്ദ്രത്തിൽ (SPECIFIC LEARNING DISABILITY SUPPORT CENTRE ,SLDSC )വെച്ച് 2025 ഏപ്രിൽ 1 മുതൽ തുടരുന്നതായി കണക്കാക്കേണ്ടതാണ് .ഇതിനുള്ള ഫാക്കൽറ്റി നിയമനവും പ്രവർത്തനം തുടരുന്നതിനുള്ള അടിയന്തിര നിർദ്ദേശങ്ങളും 30 /3 /2025 നു പുറപ്പെടുവി ച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി ഉത്തരവ് പ്രകാരം നല്കപ്പെട്ടിട്ടുണ്ട് .
3) .പഠന വൈകല്യമുള്ളതായി / പഠനവൈകല്യം സംശയിക്കപ്പെടുന്നതായി വിലയിരുത്തപ്പെട്ട വിദ്യാർത്ഥികൾക്കു ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനുള്ള ഈ സെന്ററിന്റെ പ്രവർത്തനത്തിനുള്ള നിർദ്ദേശങ്ങളും അതിനായുള്ള പ്രോജക്ട് ഫണ്ടിന്റെ ( 5 ലക്ഷം രൂപാ ) വിനിയോഗവും കണ്ണൂർ ജില്ലാ ആസൂത്രണ സമിതി യുടെ 23/ 4 / 2025 .തീയതിയിലെ തീരുമാനം നമ്പർ 17 / 2025 / DPC/DPO കണ്ണൂർ ജില്ല ; ഖണ്ഡിക 24 പ്രകാരമുള്ളതും പയ്യന്നൂർ എ ഇ ഒ . അംഗീകരിച്ചിട്ടുള്ളതുമാണ് .
(അനുബന്ധം 4 : പ്രൊജക്ട് നിർദ്ദേശങ്ങൾ -പേജ് ......... ഖണ്ഡിക 24 ).
4) .ഇതിൻ പ്രകാരം 2025 ഏപ്രിൽ 1 മുതൽ പ്രത്യേക പഠനപരിമിതി പിന്തുണാ കേന്ദ്രത്തിൽ താൽകാലികമായി നിയമിക്കപ്പെട്ട് ക്‌ളാസ്സുകൾ എടുത്തുവരുന്ന ഫാക്കൽറ്റി( റിസോഴ്‌സ് പേഴ്‌സൺ ) മാർക്കു പ്രതിദിനം 770 . രൂപ (മാസം പരമാവധി 20 ,790 രൂ ) പ്രതിഫല വ്യവസ്ഥയിൽ
( പരാമർശം - KPM-Dailywges_rate_enhanced_GO(P)No54-2025-Fin Date_19/ 04/ 25, ANNEXURE CATEGORY-2( PART TIME SPECIAL TEACHER /INSTRUCTOR ; അനുബന്ധം -5 )
- ഓരോരുത്തരും പ്രതിദിനം മിനിമം 6 മണിക്കൂർ പ്രവർത്തനം എങ്കിലും ചെയ്‌തു എന്ന് ഉറപ്പാക്കിക്കൊണ്ട് ,-ജോലി ചെയ്ത ദിവസങ്ങൾക്കു ആനുപാതികമായി അവർ ഓരോരുത്തർക്കും ലഭിക്കേണ്ട പ്രതിമാസ വേതനം കണക്കാക്കേണ്ടതാണ്.
2025 ഏപ്രിൽ ,മെയ് മാസങ്ങളിലെ ഫാക്കൽറ്റി വേതന റിപ്പോർട് ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ പഞ്ചായത്തിലേക്ക് ഉടൻ കൈമാറുന്നതിന്ന് ഫാക്കൽറ്റി കോഡിനേറ്ററെ ചുമതലപ്പെടുത്തുന്നു.
5) .പ്രൊജക്ട് ഫാക്കൽറ്റി കോഡിനേറ്റർ ക്കു ഹാജരായ ദിവസങ്ങളിലെ അനുവദനീയമായ ടി എ ( പ്രതിദിനം Rs.300 /- ) ഒഴികെ മറ്റു യാതൊരു വിധ പ്രതിഫലത്തിനും അർഹത ഉണ്ടായിരിക്കുന്നതല്ല .
6) .പ്രതിമാസ സാമ്പത്തിക അവലോകനത്തിനു ശേഷം , ഈ വർഷം(2025 -26 ) ലഭ്യമായ പ്രോജക്ട് ഫണ്ടിന് ആനുപാതികമായ വിധത്തിൽ- പ്രൊജക്ട് കമ്മിറ്റി ഇക്കാര്യത്തിൽ എടുക്കുന്ന തീരുമാന പ്രകാരം -മാത്രം ഖണ്ഡികകൾ 4 ,5 ൽ പറഞ്ഞ സേവന വേതന വ്യവസ്ഥകളോടെ അതാതു മാസങ്ങളിൽ പ്രത്യേക പഠനപരിമിതി പിന്തുണാ കേന്ദ്രത്തിന്റെ(SLDSC) പ്രവർത്തനങ്ങൾ തുടരേണ്ടതാണ് .
********************************************************************
വെറ്റിങ്ങ് നടത്തിയത് എ ഇ ഒ
*********************************************************************
പ്രിയരേ , നമ്മൾ നൽകിയ റിപ്പോർട് അനുഭാവ പൂർവം പരിഗണിച്ചു ഫാക്കൽറ്റിമാരുടെ വേതനം വർധിപ്പിക്കാൻ തീരുമാനിച്ച ചെറുപുഴ ഗ്രാമ പഞ്ചായത്തു ഭരണ സമിതിയെ അഭിനന്ദിക്കുന്നു -ഫാക്കൽറ്റി കോഡിനേറ്റർ
******************************************************************************
***********************************************************************************
No comments:
Post a Comment