Every child is speciaL .
എല്ലാവർക്കും നമസ്കാരം .നിങ്ങൾ "താരേ സമീൻ പർ" എന്ന ഹിന്ദി സിനിമ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ തീർച്ചയായും കാണണം . ഇവിടെ ക്ലിക്ക് ചെയ്തു ഓൺലൈനിൽ കാണുക .മലയാളം സബ് ടൈറ്റിൽ ഉണ്ട് .ഇവിടെ ക്ലിക്കുക . എന്നിട്ടു ഒരു ചർച്ചയിൽ പങ്കെടുക്കാം .
ഇന്നത്തെ ക്ലാസ്സിൽ പഠന പരിമിതി ഉള്ള കുട്ടികളെ പിന്തുണക്കാൻ രക്ഷിതാക്കൾ എന്തൊക്കെ ചെയ്യണം ? എന്ന് പഠന പരിമിതി മേഖലയി ലെ ഏറ്റവും പുതിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കപ്പെട്ടു .
കുട്ടിയിൽ സ്വഭാവ വ്യതിയാനങ്ങൾ കാണുന്നുവോ ?
ഒരു സ്‌കൂളിലെ പഠനപ്രശ്ന ങ്ങൾ ഉള്ള മുഴുവൻ കുട്ടികൾക്കുമായി ഇത്തരമൊരു ക്യാമ്പ് / പഠന പദ്ധതി വേണമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ?
സമയം കളയാതെ ഞങ്ങളുമായി ബന്ധപ്പെടുക .
വേണ്ടുന്ന പരിഹാര പ്രവർത്തനങ്ങൾ ഒരു വ്യക്തിഗത വിദ്യാഭ്യാസ പദ്ധതിയുടെ(IEP) സഹായത്തോടെ നൽകിയാൽ , നിങ്ങളുടെ കുട്ടിയുടെ പഠന നിലവാരം മെച്ചപ്പെടുകയും ആത്മവിശ്വാസം വർദ്ധിക്കുകയും സ്വഭാവ വ്യതിയാനങ്ങൾ മാറുകയും ചെയ്യും .കൂടാതെ പഠന പരിമിതിയുള്ള കുട്ടികൾക്ക് നിയമപരമായി കിട്ടേണ്ടുന്ന ചില അവകാശങ്ങൾ ഉണ്ട് .അവ മനസ്സിലാക്കാനും ഞങ്ങളുടെ ക്ലാസുകൾ ഉപകരിക്കുംrpwd .
പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ സംവിധാനം -ഔദാര്യമല്ല ,അവകാശം
പഠന പരിമിതി , പ്രത്യേക പഠന വൈകല്യം(Specific Learning Disability) ആണോ എന്ന് തിരിച്ചറിയുന്നതിന് കേന്ദ മാനവ വിഭവ ശേഷി വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരള അതിന്റെ പഠന വൈകല്യ മാനേജ്‌മന്റ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഭാഗമായി നടത്തുന്ന ഐഡന്റിഫിക്കേഷൻ ക്യാമ്പുകൾ ഉപകരിക്കും എന്ന് അറിയുന്നു .ക്യാംപിനു ശേഷം സ്‌കൂൾ വിദ്യാഭ്യാസത്തോടൊപ്പം വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി ആസൂത്രണം ചെയ്തു ക്‌ളാസ്സുകൾ നൽകേണ്ടതുമുണ്ട് .
പരീക്ഷകളിൽ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടുന്നതിന്,ഈ ക്യാമ്പിൽ പ്രത്യേക പഠന വൈകല്യം(SLD) തിരിച്ചറിയപ്പെട്ട കുട്ടികൾ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ അടുത്ത് നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക കൂടി ചെയ്യേണ്ടതുണ്ട് .
85 -110 വരെ IQ ഉള്ള കുട്ടികൾക്കാണ് പ്രത്യേക പഠന വൈകല്യ (SLD) ആനുകൂല്യങ്ങൾക്കു അർഹതയെങ്കിലും സമാന പ്രശ്നങ്ങൾ ഉള്ളതും 70 -84 വരെ I Q ഉള്ളവർക്കും ആനുകൂല്യങ്ങൾക്കു അർഹതയുണ്ടെന്നു നിർദ്ദേശിക്കുന്ന ഒരു ഉത്തരവ് അടുത്ത കാലത്തു സംസ്ഥാന ഭിന്നശേഷിവിഭാഗ കമ്മീഷണർ വിദ്യാഭ്യാസ വകുപ്പിലേക്ക് നൽകിയിട്ടുമുണ്ട് .
മാത്രമല്ല,പഠന വൈകല്യത്തിനു ആവശ്യമായ പിന്തുണ കൃത്യ സമയത്തു ലഭിക്കാത്ത വിദ്യാർത്ഥികളിൽ അച്ചടക്ക പ്രശ്നങ്ങളും ആത്മവിശ്വാസക്കു റവും സ്വഭാവ വൈകൃതങ്ങളും കൂടുതലാണെന്നും ഇത്തരം വിദ്യാർത്ഥികളിൽ പലരും മദ്യം ,മയക്കു മരുന്ന് -വിതരണം , അത്മ പോലെയുള്ള മ റ്റു കുറ്റകൃത്യങ്ങൾ പലതും നടത്തുന്ന സംഘങ്ങളു ടെ ഭാഗമാകുന്നുവെന്നും പഠനങ്ങളിൽ കാണുന്നു .
ആയതിനാൽ പഠന പരിമിതി ഉള്ള കുട്ടികൾക്കായി മേല്പറഞ്ഞ പിന്തുണാ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ നമ്മുടെ പഞ്ചായത്തിൽ കൃത്യമായി നടപ്പിലാക്കുന്നതിനായി ഒരു
പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ സംവിധാനം
നിലവിൽ വരേണ്ടതാകുന്നു .ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കു നീക്കി വെക്കുന്ന ഫണ്ടിന്റെ ഒരു കാര്യമായ വിഹിതം( 2 ലക്ഷം രൂപയെങ്കിലും ; ബജറ്റ് അന്യത്ര ചേർക്കുന്നു ) ഈ സാമ്പത്തിക വർഷം ഉപയോഗിക്കാൻ പാകത്തിൽ നീക്കി വെക്കേണ്ടതാണ് .
CONTACT NUMBERS- RAMACHANDRAN SIR 9496233868 -MINDCARE THALIPARAMBA;
RADHAKRISHNAN C K-9447739033-MANAGEMENT OF LEARNING DISORDERS
MANAGEMENT OF LEARNING DIFFICULTIES
ഈ പുസ്തകത്തിന്റെ കോപ്പി വേണ്ടവർ അറിയിക്കുക- 9447739033മലയാളത്തിന്റെ എഴുത്തു രീതിCLICK HERE
No comments:
Post a Comment