ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Monday, October 3, 2022

To the parents ( LD ID CAMP)

  കുട്ടികളിലെ പഠന വൈകല്യങ്ങള്‍ അറിയാം; പഠന നിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കാം-credits to SAJINI (WHATSAPP GROUP CRC KAMBALLUR )


പാഠങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കും എഴുത്തു പരീക്ഷയില്‍ തോല്‍ക്കും, ചില അക്ഷരങ്ങള്‍ പറയാനും എഴുതാനും ബുദ്ധിമുട്ട്, കണക്കു കൂട്ടുമ്പോള്‍ ശരിയാകും എടുത്തെഴുതുമ്പോള്‍ തെറ്റും. ഇരുന്നു പഠിച്ചാല്‍ മാര്‍ക്ക് കിട്ടും, എന്നാല്‍ അഞ്ചു മിനിറ്റ് ഇരിക്കാന്‍ പറ്റാത്ത പെടപെടപ്പ്… ഇങ്ങനെ പോകുന്നു കുട്ടികളെക്കുറിച്ച് പല രക്ഷിതാക്കളുടെ ആവലാതി. കുട്ടികളെ അലസന്മാരായും ബുദ്ധിയില്ലാത്തവരായും കുറ്റപ്പെടുത്തുന്നവരാകും ഇവരില്‍ പലരും.


എന്നാല്‍, ഇത് കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ, ശ്രദ്ധാ വൈകല്യങ്ങളാണെന്നു തിരിച്ചറിയുന്നവര്‍ ചുരുക്കം. കുട്ടികളില്‍ എഴുത്തിലും വായനയിലും ഭാഷ സംസാരിക്കുന്നതിലും കണക്കു കൂട്ടുന്നതിലും പെരുമാറ്റത്തിലും ശ്രദ്ധയിലും കണ്ടു വരുന്ന പ്രത്യേക തരം ബുദ്ധിമുട്ടുകളെയാണ് പൊതുവെ വൈകല്യങ്ങള്‍ എന്നു പറയുന്നത്.


മനുഷ്യ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്‌ക കോശങ്ങളില്‍ ചില അസ്വാഭാവികതയാണ് ഈ വൈകല്യങ്ങള്‍ക്കു കാരണം. ഇത് രോഗമല്ലാ എന്ന് നമ്മള്‍ മനസ്സിലാക്കണം. ശരീരത്തിന്റെ പ്രത്യേക അവസ്ഥയാണ്. ഇത്തരം കുട്ടികള്‍ക്ക് ബുദ്ധിക്കുറവില്ല. എന്നാല്‍, മസ്തിഷ്‌ക വളര്‍ച്ചയിലെ പ്രത്യേക തരം താമസമാണ് കാണുന്നത്. ജനിതകപരവും പാരമ്പര്യവുമായി മസ്തിഷ്‌ക വളര്‍ച്ചയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇതിനു കാരണമാകാറുണ്ട്.


ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോഴോ അതിനു ശേഷമോ കുട്ടിക്ക് അപകടങ്ങളിലോ അല്ലാതെയോ മസ്തിഷ്‌കത്തിനു സംഭവിക്കുന്ന ക്ഷതങ്ങളും ഇതിനു കാരണമാകാറുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഈ വൈകല്യങ്ങള്‍ കുറച്ചു കൊണ്ടുവന്ന് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ കഴിയും.

എഡിസണും ഐന്‍സ്റ്റീനുംപോലുളള പ്രഗത്ഭ ശാസ്ത്രജ്ഞര്‍ ഈ വൈകല്യങ്ങള്‍ അതീജിവിച്ചവരാണെന്ന് നാം ഓര്‍ക്കേണ്ടതാണ്.


എന്തൊക്കെയാണ് പഠനവൈകല്യങ്ങള്‍?


ആദ്യ കാലങ്ങളില്‍ പഠന വൈകല്യങ്ങള്‍ പൊതുവെ ഡിസ്ലക്‌സിയ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, പഠന വൈകല്യങ്ങളെ പൊതുവെ നാലായി തിരിക്കാം. വായന വൈകല്യം, രചനാ വൈകല്യം, ഗണിത ശാസ്ത്ര വൈകല്യം, നാമ വൈകല്യം.


വായനാ വൈകല്യം


തപ്പിത്തടഞ്ഞ് വായിക്കുക. ഓരോ വാചകങ്ങളും കഴിഞ്ഞ് നിര്‍ത്താതെ തുടര്‍ച്ചയായി വായിക്കുക. ചില വാക്കുകള്‍ ഉച്ചരിക്കാതെ വിടുക. വായിക്കുമ്പോള്‍ ചില വരികള്‍ വിട്ടുപോകുക. വാചകങ്ങള്‍ അപൂര്‍ണമായി പറയുക.


രചനാ വൈകല്യം


നന്നായി പഠിച്ച് കാണാതെ പറയുന്ന പാഠങ്ങള്‍ പോലും എഴുതുമ്പോള്‍ തെറ്റുക. അപൂര്‍ണമാകുക. വാക്യങ്ങളിലെ പേരു മാറുക. അക്ഷരം വായിക്കാന്‍ കഴിയാത്ത വിധം വികൃതമായിരിക്കുക. പുസ്തകത്തില്‍ പല പേജിലും പല തരത്തില്‍ തോന്നിയ പോലെ എഴുതുക. പേന പിടിക്കുന്നതു പോലും ശരിയായ രീതിയില്‍ അല്ലാതെയിരിക്കുക. അറിയാവുന്ന വാക്കുകള്‍ കുറവായതു കൊണ്ട് എഴുതുമ്പോള്‍ അനുയോജ്യ വാക്കുകള്‍ കിട്ടാതിരിക്കുക.


ഗണിതശാസ്ത്ര വൈകല്യം


കണക്കില്‍ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുതുന്നതും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുന്നതിനു പകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക. ഉദാ: 26 ല്‍നിന്ന് ഒമ്പത് കുറയ്ക്കാന്‍ പറഞ്ഞാല്‍, ഒമ്പതില്‍നിന്ന് ആറു കുറയ്ക്കുക. എഴുതുമ്പോള്‍ 21, പന്ത്രണ്ടായും 61 പതിനാറായും മാറുക. മാര്‍ജിനില്‍ കണക്കുകൂട്ടി എഴുതിയ ശേഷം പേജില്‍ എടുത്തെഴുതുമ്പാള്‍ ചില അക്കങ്ങള്‍ വിട്ടു പോകുക. ഉദാ: 2651 എടുത്തെഴുതുന്നത് 251 എന്നാകുക.


നാമ വൈകല്യം


പേരുകള്‍ മറന്നുപോകുക. വ്യക്തികളെയും സ്ഥാപനങ്ങളെയും ഓര്‍മയില്‍ ഉണ്ടെങ്കിലും അവയുടെ പേര് ഓര്‍ക്കാതിരിക്കുക. തെറ്റായി ഓര്‍ത്തിരിക്കുക. പേര് എഴുതുമ്പോള്‍ തന്നെ സ്ഥിരമായി മാറിപോകുക. ഉദാ: രാജീവ്‌സിങ് എന്നാണ് ഉത്തരമെങ്കില്‍ രാജീവ് ധവാന്‍

എന്നോ മറ്റോ എഴുതുക.


പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധാ വൈകല്യങ്ങളും


ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യത്തിലും മനസ്സുറപ്പിക്കാന്‍ കഴിയാതെ വരിക. ഇരിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നും. ഒരു കാര്യം ചെയ്യുമ്പോള്‍ മറ്റൊന്ന് ചെയ്യാന്‍ തോന്നും. ഇത്തരം കുട്ടികള്‍ക്ക് ഒരു കാര്യം ഓര്‍മിച്ചു വെച്ച്‌ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഉദാ: രണ്ടു കാര്യം ഒന്നിച്ചു പറഞ്ഞാല്‍ ഒരു കാര്യം മറന്നു പോകും. കേള്‍വിയിലുള്ള വൈകല്യങ്ങളും ചില കുട്ടികളില്‍ ഉണ്ടാകാം. നേഴ്‌സറി ക്ലാസ് മുതല്‍ കണ്ടു വരുന്ന ഈ സ്വഭാവ വിശേഷം പരിഹരിച്ചില്ലെങ്കില്‍ പഠന വൈകല്യമായും പെരുമാറ്റ വൈകല്യമായും മാറാനിടയുണ്ട്. പഠന വൈകല്യമുള്ളവര്‍ക്ക് ശ്രദ്ധാ വൈകല്യവും ശ്രദ്ധാ വൈകല്യമുള്ളവര്‍ക്ക് പഠന വൈകല്യവും ഉണ്ടാകാനിടയുണ്ട്.


അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം


കാഴ്ചയില്‍ പെട്ടെന്നു കാണാനാവാത്ത വൈകല്യങ്ങളായതു കൊണ്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും, പ്രത്യേകിച്ച് നേഴ്‌സറി ക്ലാസുകളിലെ അധ്യാപകര്‍, കുട്ടികളിലുള്ള അതീവ ശ്രദ്ധയിലൂടെയേ ഇതു കണ്ടുപിടിക്കാനാകൂ. കുട്ടികളില്‍ കാണുന്ന ചില വൈകല്യങ്ങള്‍ വളരുമ്പോള്‍ സ്വയം മാറുന്നതായി കാണുന്നു. അവ പഠന, പെരുമാറ്റ വൈകല്യങ്ങള്‍ ആകണമെന്നില്ല. 5, 6, 7 ക്ലാസുകളിലെ കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ വൈകല്യങ്ങള്‍ ഗൗരവത്തോടെ കണ്ട് പരിശീലനം നല്‍കണം.


കുട്ടികളെ വെറുതെ കുറ്റപ്പെടുത്തുന്നതിനു പകരം ഇത്തരം പഠന, പെരുമാറ്റ, ശ്രദ്ധാ വൈകല്യങ്ങള്‍ രക്ഷിതാക്കള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം. എല്‍കെജി, യുകെജി ക്ലാസുകളിലെയും മറ്റ് എല്‍പി ക്ലാസുകളിലെയും അധ്യാപകര്‍ക്കും പഠന വൈകല്യം തിരിച്ചറിയാന്‍ കഴിയും ഇതിനുള്ള പരിശീലന കേന്ദ്രങ്ങളില്‍ 

വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്‍ (എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ്), പ്രത്യേക പരിശീലനം നല്‍കുന്ന അധ്യാപകന്‍ (സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍),

 ശ്രവണ, സംസാര വിദഗ്ധന്‍ (സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്), ശിശുരോഗ വിദഗ്ധന്‍ (പീഡിയാട്രീഷ്യന്‍), 

മനോരോഗ വിദഗ്ധന്‍ (സൈക്യാട്രിസ്റ്റ്) എന്നിവരുടെ പരിശോധനയിലൂടെ വൈകല്യം എത്രയെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍ കഴിയും.


വൈകല്യം മനസ്സിലായാല്‍ തീര്‍ച്ചയായും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം, അതീവ ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ അവ കുറച്ചു കൊണ്ടുവരാന്‍ കഴിയും. ഈ കുട്ടികള്‍ക്ക് പഠനത്തിലും പരീക്ഷ എഴുതുന്നതിലും കൂടുതല്‍ സമയം നല്‍കുന്നത് ഉള്‍പ്പടെയുള്ള പ്രത്യേക ശ്രദ്ധ നല്‍കലും പ്രധാനമാണ്. പരിശീലനം തുടങ്ങിയാല്‍ കുട്ടികള്‍ വളരുന്തോറും വൈകല്യം കുറയുന്നതായും പഠനനിലവാരം ഉയരുന്നതായും കാണാം.

ഈ രംഗത്ത്( പഠന വൈകല്യ മാനേജ്‌മന്റ് )പരിശീലനം കിട്ടിയ അദ്ധ്യാപകർക്ക് ഈ കുട്ടികളെ സഹായിക്കാൻ ഏറെ കഴിയും .INCLUSIVE EDUCATION തുടരുന്നതോടൊപ്പം ഒരു കുട്ടിക്ക് ഒരു അദ്ധ്യാപകൻ എന്ന നിലയിൽ വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (I E P ) യിലൂടെ ഈ കുട്ടികൾക്ക് അധിക സമയ പിന്തുണ നൽകേണ്ടതുണ്ട് .

RPWD ACT 2016 പ്രകാരം ,ഇങ്ങനെ അധിക സഹായം ലഭിക്കുക എന്നത് ഓരോ കുട്ടിയുടേയും അവകാശമാണ് 

. പ്രശ്നങ്ങൾ സ്‌കൂളിൽ ചേർന്ന ഉടനെ കണ്ടുപിടിക്കുക (Early Identification )എന്നത്അതിപ്രധാനമാണ് .രക്ഷിതാക്കളെ  പ്രശ്‌നം ബോദ്ധ്യപ്പെടുത്തി കുട്ടിയുടെകൂടെ  അവർ എങ്ങനെ ഇടപെടണം എന്നതിൽ ബോധവത്കരണം നൽകേണ്ടതുണ്ട് .കുട്ടിക്ക് നൽകേണ്ട കൂടുതൽ സൗകര്യങ്ങൾ ,ഇളവുകൾ ,അയാളുടെ പ്രത്യേക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കൽ ഇതൊക്കെ തുടർച്ചയായി നടക്കുന്നു എന്നുറപ്പ് വരുത്തണം  . ഓരോ കുട്ടിയും വ്യത്യസ്തമാണ് . എന്നതിനാൽ ഈ രംഗത്ത്  നല്ല പരിശീലനം  ആവശ്യമുണ്ട്


കുട്ടികൾക്ക് ലഭിക്കേണ്ട പഠനാനുകൂല്യങ്ങളും സൗകര്യങ്ങളും 


what to do at home / school  :

As a parent, you can do your part at home to reinforce this important family-school partnership. To help prepare your children for school readiness to stay on track and expand their learning opportunities:

  • Set up a daily family routine, including healthy eating and sleeping habits
  • Provide a place and time at home for homework
  • Check on assignments, homework and projects
  • Talk each day with your child about his/her activities
  • Promote literacy by reading to your child and by reading yourself
  • Limit and monitor TV watching, gaming, social media and computer time
  • Express high expectations and standards for your child’s learning
  • Attend parent-teacher conferences, Open House and Back-To-School events
  • Participate in decisions that affect your child’s education
  • Tap into community resources with visits to a library, museum, zoo or theater and encourage participation in after-school clubs, sports and art activities

Keep in the Loop

With pre-teens and teens, staying connected with student learning remains critical. Yet, studies show that family engagement in school drops as students move from elementary to middle and high school.

With this transition to higher grades, parents often face new challenges including figuring out ways to best support student success at home.

Parent involvement at middle and high school takes many forms. Whether it’s checking homework, talking more about college and career choices, attending Open House or volunteering for PTA and booster clubs, your engagement makes a difference.

By knowing what’s happening in the classroom and on campus, you can help your student to focus on coursework and school activities to ensure college and career readiness.


Being a good communicator
  1. use accessible language.
  2. avoid jargon or long words that might be hard to understand.
  3. be prepared to use different communication tools.
  4. follow the lead of the person you're communicating with.
  5. go at the pace of the person you're communicating with, check you have understood and be creative.

Establish a sincere relationship with the child: Try to explain to them what learning difficulty is

If you want to help a child who has a learning disability diagnosis, it is best to start with building a sincere relationship by explaining what exactly a learning disability entails. Therefore, depending on the child’s age, you need to explain that having some sort of learning disability is not a problem that makes them any less valuable – that they just need a bit different approach to learning that will help them reach the same results as their peers in class. Depending on the difficulty in question, the teacher can try out various approaches to learning and see what suits the child the best.

Focus on praising effort, not results

Bearing in mind that children with learning difficulties cannot always reach high grades, parents and teachers must explain to them that effort must always be above the result itself. By placing focus on the result, the children can easily get demotivated and disappointed, especially if they keep comparing their results to other children’s. 

The key to success is in surpassing yourself and your abilities, and this is possible only through investing effort into mastering a certain skill or acquiring certain knowledge. When sufficient effort is invested, the desired result will surely be achieved; it is only a matter of time.

Concentrate on child’s strengths, not weaknesses

As Albert Einstein once quipped, “Everybody is a genius. But if you judge a fish by its ability to climb a tree, it will live its whole life believing that it is stupid.” This neatly sums up the multidimensional nature of intelligence in humans. Bearing this quote in mind, we are obliged to perceive the strengths of a child with a learning disability and, through dedication to cultivating these strengths, create exceptional skills that will enable the child to stand out among their peers. 

For instance, if a child has a problem with dyscalculia, and the same child is talented for kinesthetic activities such as acting, we will strive for the best results through developing the kinesthetic activities such as rhetoric, reciting and dramaturgy. After all, one of the great advantages of living in these particular times is that everyone can find their place on the great global market, instead of fitting the general molds of traditional professions.

Provide them with role models

Every human being strives to realize their archetypes (12 universal archetypes according to Jung, in Jung, Carl Gustav, 1875–1961. The Archetypes and the Collective Unconscious. Princeton, NJ: Princeton University Press, 1980.) and they usually do it through finding role models, often celebrities. By pointing out the examples of celebrities with similar or even the same learning difficulties, you will probably encourage them to stay motivated and move forward with the realization of their goals. 

For instance, Albert Einstein was autistic, Leonardo da Vinci exhibited signs of dyslexia and ADHD, Richard Branson has dyslexia and considers it his “greatest strength”, while Michael Phelps was diagnosed with ADHD in fifth grade.

Motivate them and regularly assess their emotions

Children with learning difficulties often struggle both in the classroom and outside of it. It is, therefore, the teachers’ and parents’ duty to monitor the child’s emotional state. And the best way to motivate the child when their spirits are low is through talking to them. There are several ways to solve a problem the child is facing through conversation:

  • Deconstruct the unpleasant situation into parts – This approach will allow you to perceive the main causes of the initial conflict, and understand what actually happened.
  • Give them examples from your own life – Any advice is welcome, but it’s best when it comes from a person who has overcome a situation similar to what one’s going through. This is why it’s a good idea to see if you or someone from your circle of family and friends has experienced a similar situation and have them explain how it was overcome.
  • Teach them to value themselves – This might be the most valuable way to overcome an unpleasant situation and prevent similar situations from occurring. By encouraging the child and pointing out the child’s comparative strengths and advantages, you help build a strong, healthy personality. 

Nourish children’s intellectual curiosity

If you pay attention, you will notice that every child starts their life with a hefty dose of curiosity. However, as children get older, if they keep facing stern and negative responses from parents and teachers, this curiosity often gets suppressed. For children with learning disabilities, curiosity is one of the crucial factors when it comes to maintaining continuity in their activities and finding creative alternative solutions for problems. 

So, don’t discourage children when they ask a lot of questions, but provide answers and refer them to materials where they can dive deeper into the subjects that they find interesting. Exploring the fields that the child is curious about is a good way to find the area in which they can achieve great results.

Teach the child to reach the flow state easier through play

Many view play as separate from learning, which is a part of the heritage of the strict traditional formal education. Playing used to be associated with being unstructured, whereas learning used to be perceived as a serious activity. 

However, through the recent concept of flow state (the mental state where a person performs an activity fully immersed into a sense of focus, total dedication and joy of the activity) we learn that any strictness in learning diminishes the chances of proper concentration. Therefore, the child needs to learn to approach learning as a game, to study when it’s convenient and not worry how long the studying will take, following their own aspirations and pace instead.

Divide the task into smaller parts with clear instructions

This is valid advice for any child, but especially for children with ADHD. Namely, due to the deficit of attention, it would be best to divide a task into steps, where the child can look back at the completed part after each step and gradually perceive the bigger picture of the task. There are other benefits of splitting tasks into parts, primarily the regular secretion of the happiness hormone serotonin and decreasing the odds of giving up due to the scope of the task and the delayed gratification. 

There are solutions for helping children with learning difficulties, you just need to implement them

Discovering the gifts of children with learning difficulties and adjusting those gifts to these general supportive approaches will help them avoid many unpleasant situations at school and elsewhere. Your job as a teacher or parent is to implement them and, after a while, see their positive effect on healthy psychological development and the realization of all their desired goals.

Organizational Problems

  1. Provide structure as best as possible within your family. Structuring the entire family along with your LD/ADHD child will provide the child with the guidance he needs. An example: arise at 7 a.m., dress by 7:15 a.m., bed made by 7:30 a.m., teeth and hair done by 7:40 a.m., breakfast done by 8:00 a.m., and out the door by 8:05 a.m. for the bus at 8:15 a.m. Book bags, homework from the night before should be by the front door.
  2. Do not allow your child to gain control of any situation. You are to structure the tasks. If he throws a “fit” when given responsibilities (for age), then he should be told, “When you are finished you may start with your responsibilities.”
  3. List jobs appropriate for age. Start with short work periods, i.e., 10-20 minutes in length. Increase the time as his/her interest grows. Compliment on the job done. Try very hard not to redo it. If the bed is not made the way you would have done it, then he did it the way he knew best. Turn it into a teaching lesson and say, “I like the way you tried your best to make your bed, especially how you pulled the bed spread up and tucked it in.”
  4. Color-code drawers and hangers in his room. For example, red hangers for shirts, drawers with the red dot for underwear. Then make a chart so they can follow the colors and hang it on his wall.
  5. Put a chart with words and pictures in the bathroom for times and chores. An example would be brushing his teeth with toothpaste (be explicit) at 7:30.
  6. Always be prepared to redirect the child. Never take for granted that the child remembers, but try not to hang over him while he is doing the responsibility. Present the task in short directions and have the child repeat them.

Auditory Problems

  1. Make sure you have facial contact with the child when communicating with him.
  2. Allow sufficient time for the child to process and respond to the given task. Remember to give one step at a time.
  3. Give multiple forms of instructions, i.e., visual, auditory, written (charts), tactile.
  4. Make sure your child sits in the most advantageous seat in the classroom, i.e., if the teacher talks with her back to the child, poor instructions will take place.
  5. Alert the child to important information, i.e., “This is important. Please listen carefully.”

Visual and Visual Motor

  1. Make a window in a cardboard and have the child track words through this window.
  2. Allow the child to point to the words.
  3. Underline important concepts.
  4. For directionality, use green line to start on the left side and a red dot to stop on the right side.
  5. Visual sensitivity may work well with yellow paper.
  6. Encourage the child to memorize and recite the material.
  7. Have realistic expectations of the child’s handwriting and neatness and do not demand speed. Consider a note taker for the older child.
  8. Ask for alternative test methods for the child, i.e., having the student answering orally, highlighting instead of writing answers.
  9. Limit copying from the board.

Language-Expressive

  1. Encourage letter writing to friends, relatives. Have decorative paper or stationary with their name on it to make it fun to use.
  2. Keep a daily journal with your child. Have them write feelings or happenings to you and you write back the next day. Let them know that this is a special project between the two of you (also helps to promote relationships!!).
  3. Have the child relate daily activities. Encourage complete sentences if possible.
  4. Have fun. Do a “nonsense” story. Make up the first sentence and have the child do the next. Laughter encouraged!! (Also promotes self esteem!!)
  5. Use puppets to act out stories. Create your own plot. Also use puppets to have the child talk about something that happened during the day that he might have trouble communicating to you.

Language-Receptive

  1. Go for walks and trips. Name trees, flowers, and animals to the child.
  2. Reading to the child helps with receptive language. Ask what, when, and where questions about the story.
  3. Read a story and ask the child to draw a picture of the story. Draw a picture and have the child tell a story about the picture.
  4. Always have the child repeat directions back to you.
  5. Explain words and phrases that have hidden meanings (idioms, puns, metaphors).
  6. Paraphrase using simple language.

For Parents Only

Raising a special child takes 180% of parenting. Often a spouse or siblings feel left out. Consider the following:

  1. Family Reward Chart. List several special things to do. When a reward is due, have the LD/ADHD child pick from that list. (It could be as simple as a trip to the park.) When the family goes or does the special event, others in the family can compliment the special child because they are all rewarded. (Builds self esteem too!!)
  2. Try to maintain family dinners as much as possible. Each family should tell what happened during the day.
  3. Mom and Dad need to support one another. If one has given a rule or punishment, the other should support and enforce what has been said. NEVER allow the child to come between you and your spouse. If you disagree with what has been done, do it later when the child is not around.
  4. Maintain your relationship with your spouse. Make a date with your spouse at least one time per month. Get a sitter and get away, even if it’s for a walk in the park or to McDonald’s for a shake and a hamburger. So much energy is placed working with the child, marriages can falter. By setting aside special time, communication can remain open and marriages can be made stronger. After your children are grown and gone, your relationship with your spouse will be sound.

The above are only a few tips that help in raising an LD/ADHD child. Your local LDA parent group can often offer more tips and most importantly, offer you parental support that you need.


രണ്ടു പുറത്തടികളുടെ കഥ 



രക്ഷിതാക്കൾക്ക്  എന്ത് ചെയ്യാൻ പറ്റും  ?

എഡിസന്റെ അമ്മയെപ്പോലെ , കുട്ടിക്ക് ആവശ്യമായ വിദ്യാഭ്യാസം / പ്രോത്സാഹനം നൽകുക 



എന്താണ് ചെയ്യാൻ പാടില്ലാത്തതു  ?



ഏതു മേഖലയിൽ പ്രോത്സാഹനം നൽകണം ?


ഈ ക്യാമ്പിൽ നിന്നും മനസ്സിലാകും .


ഏതൊക്കെയാണ് വിഷമത കാണുന്ന മേഖലകൾ -ചർച്ച >>>>പഠന വൈകല്യം നിർവചനം ---ഏതൊക്കെ പഠന വൈകല്യമല്ല .....

എന്തിനാണ്  പഠന വൈകല്യം തിരിച്ചറിയുന്നത് 

-RPWD ACT 2016 ലെ ആനുകൂല്യങ്ങൾ നേടാൻ .....കുട്ടിക്ക് അർഹമായ വ്യക്തിഗത വിദ്യാഭ്യാസ പദ്ധതിയും മറ്റു സൗകര്യങ്ങളും  സ്‌കൂളിൽ നിന്നും നടപ്പാക്കി കിട്ടാൻ ----പഠിപ്പിക്കുന്ന രീതി UDL ലിലേക്കു മാറ്റിയെടുക്കാൻ അദ്ധ്യാപകരിൽ സമ്മർദം ചെലുത്താൻ 




ഉദാ : ഞാൻ കണക്കിൽ മോശമായിരുന്നു .



നീന്തലിൽ ജയിച്ച രാജകുമാരന്റെ  ചോദ്യം (കഥ )

ചർച്ച 


വീട്ടിൽ നിന്നും നല്കാവുന്ന പിന്തുണ എങ്ങിനെയൊക്കെ ?




No comments:

Post a Comment