L D MANAGEMENT - ൽ നിങ്ങളുടെ പ്രായോഗിക അറിവുകൾ താഴെകൊടുത്ത ചോദ്യാവലിയുടെ സഹായത്തോടെ പരിശോധിക്കാം
*******************************************************************
വിലയിരുത്തൽ ചോദ്യങ്ങൾ : ക്‌ളാസ് 2
1 . അപസ്മാരം (എപിലെപ്സി) കാരണം ഓട്ടിസത്തിൽ എന്നതുപോലെയുള്ള വളർച്ചക്കുറവ് സംഭവിക്കാം .(ശരിയോ തെറ്റോ എന്ന് പറയുക )
2.അപ്പുറത്തെ മുറിയിൽ നിന്ന് ഫാൻ കറങ്ങുന്ന ശബ്ദം കുട്ടിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു .ഇത് എന്തിൻറെ ഉദാഹരണമാണ് ?
A.Special Education സ്പെഷ്യൽ എഡ്യൂക്കേഷൻ
B.Hypersensitivity ഹൈപ്പർ സെൻസിറ്റിവിറ്റി
C. Autism ഓട്ടിസം
D.Anxiety Disorder ആംക്സൈറ്റി ഡിസോർഡർ
3.മാനസികവും വൈകാരികവുമായ പ്രശ്നങ്ങളുള്ള വിഭാഗമാണ് PDD, CD,ED,UCD എന്നിവ (ശരിയോ തെറ്റോ എന്ന് പറയുക )
4 .കുട്ടി ലൈബ്രറിയിൽ വരുന്നു .പുസ്തകങ്ങൾ വേഗം വേഗം വായിച്ച് തിരിച്ചു വെക്കുന്നു. അയാൾക്ക് വായനയെക്കുറിച്ച് അഭിമാനമാണ്. പക്ഷേ ക്ലാസ്സിൽ ഇരിക്കാൻ ഇഷ്ടമല്ല. ചോദിച്ചാൽ നന്നായിട്ടു ഉത്തരങ്ങൾ പറയും. എക്സാമിന് എഴുതാതെ എഴുന്നേറ്റു പോകും . എന്താണ് പ്രശ്നമെന്ന് പറയാൻ താല്പര്യമില്ല ഇത് ഏതുതരം പ്രശ്നത്തിന് ഉദാഹരണമാണ് ?
A.ആശയ പ്രകടനം EXPRESSION OF IDEAS ,B.സാമൂഹ്യ ഇടപെടൽ SOCIAL MINGLING , C.ഓട്ടിസം AUTISM , D.സ്വഭാവ വ്യതിയാനം CONDUCT DISORDER
5. അമ്മ കുഞ്ഞിനെ വളരെക്കാലമായി വിശദമായി അക്ഷരങ്ങൾ എഴുതാൻ ഒക്കെ പഠിപ്പിച്ചുകൊണ്ടേയിരുന്നു .കുറെനാൾ കഴിഞ്ഞിട്ടും അവൻ ഒന്നും തിരിച്ച് എഴുതുകയോ പറയുകയോ ചെയ്യുന്നില്ല .അമ്മയ്ക്ക് വിഷമമായി .അമ്മയ്ക്ക് മടുത്തു. "ഒരക്ഷരം എങ്കിലും നീ എഴുതിക്കാണിച്ചെങ്കിൽ " എന്നു പറഞ്ഞു കയ്യിലിരുന്ന പുസ്തകം വലിച്ചെറിഞ്ഞ അമ്മ ഓടിപ്പോയി. കുറേക്കഴിഞ്ഞ് അമ്മ തിരിച്ചുവന്നു .അപ്പോൾ കമ്പ്യൂട്ടറിൽ മോൻ ടൈപ്പ് ചെയ്തിരിക്കുന്നു. " 'അമ്മ കുറച്ചു കൂടെ ക്ഷമിക്കൂ .ഞാൻ മെച്ചപ്പെടും "-അമ്മയും മകനും കെട്ടിപ്പിടിച്ച് കരഞ്ഞു .ഇവിടെ കുട്ടിയുടെ പ്രശ്നം എന്തായിരുന്നു ? (CLICK HERE TO READ THE STORY OF THE CHILD,KRISHNA AND THE MOTHER ,JALAJA NARAYAN)
A.ആശയ പ്രകടനം EXPRESSION OF IDEAS ,B.സാമൂഹ്യ ഇടപെടൽ SOCIAL MINGLING , C.ഓട്ടിസം AUTISM , D.സ്വഭാവ വ്യതിയാനം CONDUCT DISORDER
6. ജന്മനായുള്ള തകരാറു കൊണ്ടോ തലച്ചോറിലെ രസതന്മാത്രകളുടെ അസന്തുലിതാവസ്ഥ കൊണ്ടോ , കുറ്റമാണ് ചെയ്യുന്നതെന്ന് അറിഞ്ഞു കൊണ്ട് തന്നെ കുറ്റം ചെയ്യുന്ന കുട്ടികളുടെ സ്വഭാവ രീതിക്ക് കാരണം എന്ത് ?
A.HYPERACTIVITY ഹൈപ്പർ ആക്ടിവിറ്റി
B.ADHD
C.CD കണ്ടക്ട് ഡിസോഡർ
D.PDD പെർവാസീവ് ഡെവലപ്മെന്റ് ഡിസോർഡർ
7. ചെയ്തത് പോരാ എന്ന് തോന്നി വിചിത്രമായ ആവർത്തനങ്ങൾ ചെയ്യുക (ഉദാ: ഒരു വരി വായിക്കുന്നതിന് മുൻപേ വായിച്ച വാക്കുകൾ വേഗം വേഗം 10-20 തവണ വായിക്കാൻ ശ്രമിക്കുക )-ഇത്തരം പ്രവർത്തനങ്ങൾ ഏത് പ്രശ്നത്തിന്റെ ഭാഗമാണ് ?
(A). PDD (B). CD (C). OCD (D). ADHD
8.താഴെപ്പറയുന്ന ഏതാണ് ഓ സി ഡി (OCD) അല്ലാത്തത്
(A). കാലിനടിയിൽ എണ്ണ തേച്ച് നടക്കൽ
(B) സോറി എന്ന് പറയൽ
(C) പടവ് കയറുന്നത് ശരിയായോ എന്നറിയുന്നതിന് പല തവണ താഴോട്ടിറങ്ങി വീണ്ടും മുകളിലോട്ടു വന്നു നോക്കുന്നത്
(D). പല തവണ പ്രാർത്ഥിക്കാൻ ശ്രമിക്കൽ
9. പിഡിഡി (PDD) ഉള്ള കുട്ടികളുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കാനുള്ള വിവിധ സ്റ്റെപ്പുകൾ ഏതൊക്കെ ?
(a)ബിഹേവിയർ തെറാപ്പി കൊടുക്കണം
(b) എഴുത്ത് വായന ഗണിത മേഖലയിലെ പ്രശ്നങ്ങൾക്ക് പ്രത്യേക ക്‌ളാസ്സുകൾ (IEP) നൽകണം .
(c) കുട്ടിക്കു സ മപ്രായക്കാരിൽ കുറച്ചു പേരുടെയെങ്കിലും പിന്തുണ ഉണ്ടാക്കിയെടുക്കണം
(d) ഒരു മെന്ററുണ്ട് എന്ന് ഉറപ്പാക്കണം
(e).ഇതൊന്നുമല്ല
10. കണ്ടക്റ്റ് ഡിസോഡർ ഉള്ള ഒരു കുട്ടിക്ക് ചെയ്തു കൊടുക്കാവുന്ന കാര്യങ്ങൾ :
(a) മനഃശാസ്ത്രപരമായ ഇടപെടലിനും കൗൺസലിംഗിനും ശ്രമിക്കുക
(b)വിദഗ്ദ്ധ ഉപദേശം ല ഭ്യമാക്കലും വിദ്യാഭ്യാസ ആസൂത്രണവും .
(c) സാധ്യമായിടത്തോളം സഹായിക്കുക .ഉപേക്ഷിക്കാതിരിക്കുക
(d)കുട്ടിയുടെ വീട്ടിലെ സാഹചര്യം ടീച്ചർമാരും രക്ഷിതാക്കളും മനസ്സിലാക്കുക
(e) കുട്ടിക്കായി ഒരു മെന്ററെ /മീഡിയേറ്ററെ സ്കൂളിൽ ലഭ്യമാക്കുക
(f) ഇതൊന്നുമല്ല
CLICK HERE TO GO TO MLD -CLASS 1 TIPS
11 കണ്ടക്ട് ഡി സോഡർ ഉള്ള കുട്ടികൾക്ക് ഒരിക്കലും പഠനപ്രശ്നങ്ങൾ ഉണ്ടാകാറില്ല ..(ശരിയോ തെറ്റോ എന്ന് പറയുക )
12. കണ്ടക്ട് ഡി സോഡർ ഉള്ള കുട്ടികളെ പരമാവധി സ്നേഹത്തോടെ ഇടപെട്ടാൽ അവരിൽ പെട്ടെന്ന് മാറ്റം പ്രതീക്ഷിക്കാം ..(ശരിയോ തെറ്റോ എന്ന് പറയുക )
13 .താഴെപ്പറയുന്നവയിൽ ജലജ നാരായണൻ എഴുതിയ പുസ്തകം അല്ലാത്തത് ഏത് ?
(a) From a Mother's Heart (b) A Journal of Survival (d) Autism and Solutions (c) Challenge and Hope
14.പെർവാസീവ് ഡെവലപ്മെൻറ് ഡിസോഡർ (Pervasiv Development Disorder -P D D) ൽ പെടുന്ന ഒരു വിഭാഗമാണ് ഓട്ടിസം .(ശരിയോ തെറ്റോ എന്ന് പറയുക )
15. ASD -Autism Spectrum Disorder ഉള്ള കുഞ്ഞുങ്ങൾക്ക് എല്ലാം ആശയവിനിമയ തക രാറുകൾ (Communication Disorders ) ഉണ്ടാകും .(ശരിയോ തെറ്റോ എന്ന് പറയുക )
16.ഓട്ടിസം വിഭാഗത്തിൽപ്പെട്ട കുഞ്ഞുങ്ങൾക്ക് സാമൂഹ്യ ഇടപെടലിനുള്ള പ്രശ്നങ്ങൾ ഉണ്ടാകും .(ശരിയോ തെറ്റോ എന്ന് പറയുക )
18. ഒരു കുട്ടി വേദിയിൽ നന്നായി പാട്ടുപാടുന്നു. പാട്ടുപാടുമ്പോൾ നല്ല ഭാവപ്രകടനം ഉണ്ട്. എന്നാൽ അതല്ലാതെ പാട്ടിനു ശേഷം മറ്റു കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്നില്ല, പ്രതികരണമില്ല . ഇത് ഏത് തരം പ്രശ്നമാണ് ?
A.ആശയ പ്രകടനം ,B.സാമൂഹ്യ ഇടപെടൽ , C.ഓട്ടിസം , D.സ്വഭാവ വ്യതിയാനം
19. സാധാരണയായി ഒന്നര -രണ്ടു വയസ്സ് കഴിയുമ്പോഴാണ് ഓട്ടിസവുമായി ബന്ധപ്പെട്ട വളർച്ചക്കുറവ് ( ഓട്ടിസ്റ്റിക് റിഗ്രഷൻ-Autistic Regression ) തിരിച്ചറിയുന്നത്. (ശരിയോ തെറ്റോ എന്ന് പറയുക )
20.ഒരിക്കൽ സംസാരിച്ചു തുടങ്ങിയ കുട്ടി പിന്നീട് കുറെ മാസങ്ങൾക്കു ശേഷം സംസാരിക്കാതിരിക്കാൻ യാതോരു സാധ്യതയുമില്ല ..
(ശരിയോ തെറ്റോ എന്ന് പറയുക ).
21.PDD, CD,ED,UCD ,ANXIETY DISORDERS ഉള്ള കുട്ടികൾക്ക് പഠന പിന്നാക്കാവസ്ഥ ഉണ്ടാകാൻ സാധ്യത ഇല്ല .(ശരിയോ തെറ്റോ എന്ന് പറയുക ).
22. സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം ചെയ്യുന്ന കുറ്റങ്ങൾ കണ്ടക്റ്റ് ഡിസോഡറിൽപ്പെടുന്നു .(ശരിയോ തെറ്റോ എന്ന് പറയുക )
***********************************************************************************
ഈ ചോദ്യങ്ങളുടെ ശരി ഉത്തരങ്ങൾ..................................................................................
അറിയാൻ താഴെപ്പറയുന്ന കോഴ്‌സിൽ പങ്കെടുക്കുക :
CLICK HERE TO GO TO MLD -CLASS 1 TIPS
കുട്ടികളെ കൂടുതൽ അടുത്തറിയാനും അവരുടെ പ്രശ്നങ്ങളെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാനും സഹായിക്കുന്ന ഈ course ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.Special Educators,അധ്യാപകർ, രക്ഷിതാക്കൾ,ആരോഗ്യപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ,കൗൺസിലിംഗ് രംഗത്തുള്ളവർ എന്നിവരെ കൂടാതെ ഈ വിഷയത്തിൽ താല്പര്യമുള്ള ഏതൊരാൾക്കും ഈ കോഴ്സിൽ ചേരാവുന്നതാണ്. വരൂ, കുട്ടികളെ പഠിക്കാം
No comments:
Post a Comment