ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Saturday, June 17, 2023

MANAGEMENT OF LD PRACTICAL TIPS : STEP 1-LOOK FOR PHYSICAL ISSUES

L D MANAGEMENT - ൽ നിങ്ങളുടെ പ്രായോഗിക അറിവുകൾ താഴെകൊടുത്ത ചോദ്യാവലിയുടെ സഹായത്തോടെ പരിശോധിക്കാം 


വിലയിരുത്തൽ ചോദ്യങ്ങൾ  : ക്‌ളാസ് 1 

1 .പഠന പ്രശ്നങ്ങൾക്കു  കാരണം സ്വഭാവ പ്രശ്നങ്ങളാകാം .( A .ശരി B .തെറ്റ് C.ഉറപ്പില്ല  )

2.സ്വഭാവ പ്രശ്നങ്ങളുടെ കാരണം ഒരിക്കലും പഠനപ്രശ്നങ്ങൾ ആകാറില്ല. ( A .ശരി B .തെറ്റ് C.ഉറപ്പില്ല  )

3.കുട്ടി വിളി കേൾക്കാതിരിക്കുകയോ ടീച്ചർക്ക്  നിർദ്ദേശങ്ങൾ പലതവണ ആവർത്തിക്കേണ്ടി വരികയോ ചെയ്യുമ്പോൾ എന്താണ് ചെയ്യേണ്ടത് ?

A .കുട്ടിയെ ആറടി അകലത്തിൽ നിർത്തി കേൾവി ശക്തി പരിശോധിക്കുക B.കുട്ടിയെ പത്തടി അകലത്തിൽ നിർത്തി കേൾവി ശക്തി പരിശോധിക്കുക C.കുട്ടിയെ അഞ്ചടി അകലത്തിൽ നിർത്തി പരിശോധിക്കുക

D. കുട്ടിയെ കയ്യെത്തുന്ന അകലത്തിൽ നിർത്തി കേൾവി ശക്തി പരിശോധിക്കുക 

4.നാലാം ക്ലാസിലെ പഠിക്കുന്ന കുട്ടിക്ക് ഒന്നാംതരത്തിലെ നിലവാരമേയുള്ളൂ. ഓർമ്മക്കുറവ് ഉള്ളതായി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഐക്യൂ കുറവുള്ളതായി തോന്നുന്നില്ല .നിങ്ങൾ ആദ്യം എന്ത് നിർദ്ദേശം കൊടുക്കും ? A. കേൾവി പരിശോധിക്കാൻ പറയും B.കാഴ്ച പരിശോധിക്കുവാൻ പറയും C. തൈറോയ്ഡ് ടെസ്റ്റ് ചെയ്യാൻ പറയും D.കുട്ടി പഠനത്തിൽ ചെറിയ കുറവല്ലേ ഉള്ളൂ , വേഗത്തിൽ മെച്ചപ്പെട്ടുകൊള്ളും എന്ന് പറയും .

5.നാലാംക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് രണ്ടാം ക്ലാസിന് താഴെയുള്ള നിലവാരമേയുള്ളൂ .സ്പെല്ലിംഗ് അറിയാതെയുണ്ട് .കൺഫ്യൂഷൻ ഉണ്ട് അക്ഷരങ്ങൾ മാറി എഴുതുന്നു .അറിയില്ല ,അറിയില്ല എന്ന് പറയുന്നു. വലിയ തോതിൽ  എൽഡി അല്ല  എന്നാണ് നമ്മുടെ നിരീക്ഷണം. നമ്മൾ ശ്രദ്ധിച്ചു നോക്കുമ്പോൾ നമ്മൾ പറയുന്നത് കേൾക്കാൻ വേണ്ടി കുട്ടി വല്ലാതെ ചെവി കൂർപ്പിച്ചിരിക്കുന്ന ഒരു അവസ്ഥയുണ്ട് .ഫാമിലി ഹിസ്റ്ററി നോക്കുമ്പോൾ അമ്മ HEARING IMPAIRED (കേൾവിക്ക് പ്രശ്നം)  കാണുന്നു . കുട്ടിയുടെ രക്ഷിതാവിനു എന്ത്  നിർദ്ദേശമാണ് കൊടുക്കുക ?

 A.അമ്മയുടെ ചെവി ടെസ്റ്റ് ചെയ്യാൻ പറയണം. 

B.കുട്ടിയുടെ ചെവി ടെസ്റ്റ് ചെയ്യാൻ പറയും .

C.ഹിയറിങ്  എയിഡ്ഉപയോഗിക്കാൻ പറയും .

 D.വീട്ടിൽ എല്ലാവരും ഉറക്കെ സംസാരിക്കണം എന്ന് പറയും .

6. കേൾവിക്ക് ചെറിയ കുറവുള്ള കുട്ടിക്ക്  സോഷ്യൽ സ്‌കിൽസ്   കുറയാൻ യാതൊരു സാധ്യതയുമില്ല .( A .ശരി B .തെറ്റ് C.ഉറപ്പില്ല  )

7. ഒമ്പതിലോ പത്തിലോ പഠിക്കുന്ന ഒരു കുട്ടിക്ക്  ഉള്ള  പഠന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഡോക്ടർമാർ പ്രിസ്ക്രിപ്ഷനിൽ കുറിക്കുന്ന പദം പി .എസ്. പി. എൻ  ,റഫര്‍ ഐക്യു ടെസ്റ്റ് PSPN, REFER IQ TEST എന്നാണ് . ഇത് ഒരു ഡയഗ്നോസിസ് (രോഗനിർണ്ണയം ) ആണ് .( A .ശരി B .തെറ്റ് C.ഉറപ്പില്ല  )

8.പഠന പ്രശ്നങ്ങളുള്ള ഒരു കുട്ടി നിങ്ങളെ സമീപിക്കുമ്പോൾ ആദ്യം നിരീക്ഷിക്കേണ്ടത് കുട്ടിക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടോ എന്നാണ്‌ .( A .ശരി B .തെറ്റ് C.ഉറപ്പില്ല  )

9.ശാരീരിക പ്രശ്നങ്ങൾ കാരണം ഉള്ള പഠന പിന്നാക്കാവസ്ഥ അവർക്കുള്ള പരിഹാരം കണ്ടെത്തിയാൽ പഠന പ്രശ്നങ്ങൾ മാറിപ്പോകുന്നത്  കാണാം .( A .ശരി B .തെറ്റ് C.ഉറപ്പില്ല  )

10.പോഷകാഹാരങ്ങൾ കിട്ടാത്ത കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകാറില്ല .( A .ശരി B .തെറ്റ് C.ഉറപ്പില്ല  )

11.FITS അപസ്മാരം ഉള്ള കുട്ടികൾ  പഠനത്തിൽ പിന്നാക്കം പോകാൻ സാധ്യതയുണ്ട് .( A .ശരി B .തെറ്റ് C.ഉറപ്പില്ല  )

12 .എപ്പോഴും ബോഡിന്റെ തൊട്ടടുത്തിരുന്നു നോട്ടു പകർത്തുന്ന കുട്ടിക്ക് എന്തു പ്രശ്‌നം സംശയിക്കാം ? 

A .ടീച്ചറോടുള്ള വൈകാരിക അടുപ്പം ,B.കാഴ്ച കുറവ് C.കേൾവിക്കുറവ്  

13.ഓർമക്കുറവിനു കാരണം തൈറോയിഡ് ഹോർമോൺ അളവിലുള്ള കുറവോ കൂടുതലോ ആകാം . ( A .ശരി B .തെറ്റ് C.ഉറപ്പില്ല  )

14 .TSH പരിശോധന ഏതു അവയവവുമായി ബന്ധപ്പെട്ടതാണ് ?

A.ചെവി B. ബ്രയിൻ C. തൈറോയിഡ്

15.  PSPM എന്നതിൻറെ പൂർണരൂപം ........

A.   PHYSICAL SOCIAL  PEFRFOMANCE MANAGEMENT 

B.   POOR SOCIAL  PEFRFOMANCE MANAGEMENT

C.  PHYSICAL SCHOLASTIC   PEFRFOMANCE MANAGEMENT 

D.  POOR SCHOLASTIC   PEFRFOMANCE MANAGEMENT


ഈ ചോദ്യങ്ങളുടെ ശരി ഉത്തരങ്ങൾ..................................................................................  

അറിയാൻ താഴെപ്പറയുന്ന കോഴ്‌സിൽ പങ്കെടുക്കുക :




CLICK HERE TO GO TO വിലയിരുത്തൽ ചോദ്യങ്ങൾ  : ക്‌ളാസ് 2   



No comments:

Post a Comment