പത്രക്കുറിപ്പ്
പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ കേന്ദ്രം ഉത്ഘാടനവും സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പഠന പരിമിതി നിർണായ ക്യാമ്പും:
പ്രിയ സുഹൃത്തേ ,
STATE RESOURCE CENTER , KERALA ; CREATIVE EARTH MIND CARE , THALIPARAMBA, MISSION FOR MANAGEMENT OF LEARNING DISABILITIES ,KERALA എന്നീ സംഘടനകളുടെ സഹകരണത്തോടെ ,ചെറുപുഴ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ കേന്ദ്രം" പദ്ധതി പഞ്ചായത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ , പ്രത്യേകിച്ചും പഠന പരിമിതി ഉള്ളവരുടെ സർവ്വതോമുഖമായ പുരോഗതി ഉറപ്പുവരുത്താനുള്ളതാണ് .2016 ലെ RPWD ACT പ്രകാരം നമ്മുടെ രാജ്യത്തെ പഠന പരിമിതി ഉള്ള സ്‌കൂൾ വിദ്യാർത്ഥികളെ നേരത്തേ തിരിച്ചറിഞ്ഞു ഓരോ കുട്ടിക്കും വേണ്ട വ്യക്തി ഗത വിദ്യാഭ്യാസ പദ്ധതി IEP ഏർപ്പാടാക്കി കൊടുക്കുക എന്നതിൽ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളോടൊപ്പം പ്രാദേശിക ഭരണകൂടങ്ങൾക്കും നിർണായക പങ്കു വഹിക്കാൻ ഉണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് നാം ഒരു പക്ഷേ രാജ്യത്തു തന്നെ ഗ്രാമപഞ്ചായത്തുകൾക്കിടയിൽ ആദ്യത്തേതായ പഞ്ചായത്ത്തല പഠന പരിമിതി പിന്തുണാ കേന്ദ്രം എന്ന ഈ പദ്ധതിക്ക് ചെറിയ ഒരു വാർഷിക സാമ്പത്തിക വിഹിതം എങ്കിലും മാറ്റിവെക്കുന്നത് .പഠന പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കു ആത്മവിശ്വാസവും ലക്ഷ്യബോധവും ഊർജസ്വലതയും കൈവരിക്കാനുതകുന്ന വിവിധതല പ്രവർത്തനങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഈ പ്രോജക്ടിന്റെ ഉത്ഘാടന കർമ്മം 2023 ഫിബ്രവരി 5 ന് രാവിലെ 10 മണിക്ക് ചെറുപുഴ ജെ എം യൂ പി സ്‌കൂളിൽ വെച്ച് ചെറുപുഴ ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് , കെ എഫ് അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹുമാനപ്പെട്ട പയ്യന്നൂർ ML A ശ്രീ ടി ഐ മധുസൂദനൻ നിർവഹിക്കുന്നു .പ്രസ്തുത ചടങ്ങിൽ താങ്കളുടെ സാന്നിദ്ധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു .
അന്നേ ദിവസം രാവിലെ 9 മണി മുതൽ 3 മണി വരെ ഈ പ്രൊജെക്ടിനോട് അനുബന്ധിച്ചു നേരത്തെ രജിസ്റ്റർ ചെയ്തവരും പഠന പ്രശ്നങ്ങൾ ഉള്ള വരുമായ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുന്ന സൗജന്യ പഠനപരിമിതി നിർണയ ക്യാമ്പുംബോധവൽക്കരണ ക്‌ളാസ്സുകളും നടത്തപ്പെടുന്നതാണ് .
സ്‌കൂൾ കുട്ടികളിൽ വായന ,എഴുത്തു , കണക്കു കൂട്ടൽ , പരീക്ഷയിൽ പെട്ടെന്ന് മാർക്ക് കുറയൽ,സ്വഭാവമാറ്റം,അതി പ്രവർത്തനം തുടങ്ങിയ പ്രശ്നങ്ങൾ അടുത്തകാലത്തായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ അത്തരം കുട്ടികൾക്കു രക്ഷിതാവിന്റെ കൂടെ ഈ ക്യാമ്പിൽ പങ്കെടുത്ത് മന:ശാസ്ത്ര വിദഗ്‌ധരുടെയും ഈ രംഗത്ത് പ്രാവീണ്യം നേടിയിട്ടുള്ള അദ്ധ്യാപകരുടെയും നിർദ്ദേശങ്ങൾ സ്വീകരിക്കാവുന്നതാണ് .ഈ ക്യാമ്പിൽ പങ്കെടുക്കുന്നതിന് അതാതു സ്‌കൂൾ അധികൃതർ മുഖേന പഞ്ചായത്തിൽ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്‌തു സമ്മതപത്രം നൽകേണ്ട താണ് .
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
VIP details :
Bhakthadas Sir; Former District project officer, SSA.
Senior Lecturer, DIET.
Member, Indian Counsellors Association.
No comments:
Post a Comment