Importance of 'Person First' Language in managing disabilities
People-first language emphasizes the individuality, equality and dignity of people with disabilities. Rather than defining people primarily by their disability, people-first language conveys respect by emphasizing the fact that people with disabilities are first and foremost just that—people. Employers should use people-first language when communicating about disability issues, whether verbally or in writing. It is important to note that many people with disabilities, particularly younger people, are choosing to use “identity-first” language such as “autistic” or “disabled.” How a person chooses to self-identify is up to them, and they should not be corrected or admonished if they choose not to use identify-first language.
EXAMPLES: We don't say "the blind" anymore. Instead, we have to use "a person who can not see clearly"Similarly, "a person with problems in walking "is used instead of " a lame person""He is deaf " is rather rude. "He can not hear well" or "She has problems with her hearing" is empathetic.
" പ്രശ്നങ്ങൾക്കു മുൻഗണന " എന്ന വഴക്കത്തിൽ നിന്ന് " ആളുകൾക്കു മുൻഗണന "എന്ന രീതിയിലേക്ക് നമ്മുടെ വാമൊഴിയും വരമൊഴിയും ഉയരേ ണ്ടിയിരിക്കുന്നു .ഒരിയ്ക്കലും മാറാത്ത ഒരു പ്രശ്നമുള്ള വ്യക്തി എന്ന രീതിയിൽ ഒരാളെ മുദ്രകുത്തി നമ്മിൽ നിന്നും മാറ്റി നിർത്തുകയാണ് "ആദ്യം പ്രശ്നങ്ങൾ" എന്ന വഴക്കത്തിൽ സംഭവിക്കുന്നത് .അതായത് ഒരാളെ" മുടന്തൻ/ ചട്ടുകാലൻ " എന്ന് സൂചിപ്പിച്ചു പരാമർശിക്കുമ്പോൾ ആ "മുടന്തു" അയാളുടെ മാത്രം കുറ്റമോ പ്രശ്നമോ ആവുകയും അത് സ്ഥിരമായ ഒരു അവസ്ഥയാവുകയും അയാളെ നമ്മളിൽ നിന്നും വ്യതിരിക്തമാകുന്നത് ഈ മുടന്തു മാത്രമാണെന്ന ഒരു തെറ്റായ ധാരണയുണ്ടാക്കുകയും ചെയ്യുന്നു .അയാളാകട്ടെ ഈ ഒരു പരാമർശം അപമാനകരമോ , ശല്യമോ , വിവേചനപരമോ നിഷേധാൽമകമോ ആയി പരിഗണിക്കുകയും ചെയ്തേക്കാം എന്നത് കൊണ്ട് ശരിയായ ആശയവിനിമയ ത്തിനു ഇത്തരം പ്രയോഗങ്ങൾ തടസ്സമാകുകയും ചെയ്യുന്നു .നടക്കാനുള്ള ബുദ്ധിമുട്ടുണ്ടെങ്കിലും അയാൾ മികച്ച ഒരു കലാകാരനോ ഡ്രൈവറോ എൻജിനീയറോ ഒക്കെ ആയിരിക്കും . അതുകൊണ്ട് തന്നെ ഏറെ ബഹുമാനവും പരിഗണനയും അർഹിക്കുന്ന ഒരു വ്യക്തിയെയാണ് നമ്മുടെ തെറ്റായ ചില പേരിടൽരീതികൾ കൊണ്ട് നാം വിഷമിപ്പിക്കുന്നത് . അത് കൊണ്ടാണ് കൂനൻ ,പൊട്ടൻ , മന്ദബുദ്ധി ,മണ്ടൻ , കുരുടൻ , ചെവിടൻ , വികലാം ഗ ൻ ,കറുമ്പൻ തുടങ്ങിയ പ്രയോഗങ്ങളെ തീർത്തും ഒഴിവാക്കുകയും പകരം അതാതു മേഖലയിൽ വെല്ലവിളികൾ ( പ്രശ്നങ്ങൾ ) നേരിടുന്ന വ്യക്തികൾ എന്ന രീതിയിലുള്ള പരാമർശങ്ങൾ മാത്രം ഉപയോഗിക്കുകയും ചെയ്യേണ്ടത് ആവശ്യമാകുന്നത് .
സംസ്കാര ത്തിന്റെയും അനുതാപ ബോധത്തിന്റയും അടിസ്ഥാനത്തിൽ നമ്മുടെ ദൈനം ദിന ഭാഷയിൽ അത്യാവശ്യമായി വരുത്തേണ്ടുന്ന മാറ്റമാണ് പറഞ്ഞു വരുന്നത് . നമ്മുടെ തൊട്ടടു ത്തെ ബന്ധുക്കളെ കുറിച്ച് പറയുമ്പോൾ ഈ കരുതൽ നമ്മു ടെ ഭാഷയിലുണ്ട് . "എന്റച്ഛൻ കുരുടനാണ് " എന്ന് പറയുന്നതിന് ആരെങ്കിലും മുതിരുമോ ? "എൻ്റെ അച്ഛന് കാഴ്ചക്ക് ചെറിയ പ്രശ്‌നമുണ്ട് "എന്നല്ലേ പറയുക . ഇതേ കരുതൽ പൊതുവായ പരാമർശങ്ങളിലേക്കും വിവരണങ്ങളി ലേക്കും സാഹിത്യത്തിലേക്കും കലാരൂപങ്ങളിലേക്കും സംക്രമിപ്പിക്കുക എന്നത് നാമെല്ലാവരും ഏറ്റെടുക്കേണ്ട അതി പ്രധാനമായ എന്നാൽ ശ്രമകരമായ ദൗത്യമാണ് .ഇങ്ങിനെ ആലോചിക്കുമ്പോൾ "നോർത്ഡ്രാമിലെ കൂനൻ" എന്നത് അരോചകമായ ഒരു തലവാചകമായി മാറുന്നത് ശ്രദ്ധിക്കുക .ഇതിനു പകരമുള്ള അനുതാപപൂർണമായ ഒരു പ്രയോഗം കണ്ടെത്തുക എന്നതും ഭാഷാസ്നേഹികൾ ക്കു ശ്രമകരമായ ഏർപ്പാടായി മാറും . പക്ഷെ അത്തരമൊരു ശ്രമം ശാരീരീരികമോ മാനസികമോ ആയ വ്യക്തികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ ഒന്നായിത്തീരും .
"എൻ്റെ ഓഫിസിലെ പ്യൂണിന് സ്ഥലമാറ്റമായി"
."ഏതു പ്യൂണിന് ?"
" ആ ചട്ടുകാലനായ അവനു"
എന്ന സംഭാഷണം കേൾക്കേണ്ടിവരുന്ന ആ പ്യുണിന്റെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ .അയാൾക്ക് ആ നിമിഷം എന്നല്ല രണ്ട് വർഷം മുൻപേ അവിടെ നിന്ന് പോകണമയിരുന്നുവെന്ന് തോന്നും .
അതിനു പകരം "ആദ്യം ആളുകൾ "എന്ന രീതിയിലേക്ക് നമ്മുടെ വാമൊഴിയും വരമൊഴിയും മാറിയാലോ ?
" ആ നടക്കാൻ കുറച്ചു പ്രയാസമുള്ള / കാലിനു പ്രശ്നങ്ങളുള്ള മനുഷ്യനില്ലേ അയാൾ , ഈ കാലിൻറെ പ്രശ്‍നമുണ്ടെങ്കിലും അയാൾ നന്നായി ഡ്രൈവ് ചെയ്യും കേട്ടോ" എന്നൊക്കെയായിരുന്നെങ്കിലോ ?
അത് വാസ്തവത്തോട് അടുത്ത് നിൽക്കുകയും പോസിറ്റീവ് ആവുകയും പരാമർശിക്കപ്പെടുന്ന വ്യക്തിയെക്കൂടെ ഉൾപ്പെടുത്തുകയും ( inclusive) ചെയ്യുന്ന സംഭാഷണ ശകലമാകും . നമ്മുടെ ഓഫീസുകളിലും മാദ്ധ്യമങ്ങളിലും ഉപയോഗിക്കപ്പെടുന്ന ഭാഷ ഇതുപോലെ അനുതാപപൂർണമാകുന്ന വിധത്തിൽ പരിഷ്കരിക്കപ്പെടേണ്ടതുണ്ട് .
കൂനൻ ,പൊട്ടൻ , മന്ദബുദ്ധി ,മണ്ടൻ , കുരുടൻ , ചെവിടൻ , വികലാം ഗ ൻ ,കറുമ്പൻ തുടങ്ങിയ പ്രയോഗങ്ങളെ അനുതാപപൂർണമാകുന്ന വിധത്തിൽ എങ്ങിനെ മാറ്റാം ?
ചില ഉദാഹരണങ്ങൾ ചേർക്കുന്നു .(ഇങ്ങനെയേ പാടുള്ളൂ എന്നല്ല .മാറ്റങ്ങൾ ആകാം )
കൂനൻ - എപ്പഴും കുനിഞ്ഞു നടക്കുന്നയാൾ / ഒരു കൂനു കൊണ്ട് പ്രയാസപ്പെടുന്നയാൾ
പൊട്ടൻ - ശരിക്കു മിണ്ടാനും പറയാനും കഴിയാത്തയാൾ
മന്ദബുദ്ധി- ബുദ്ധിക്ക് ചെറിയ പ്രശ്നങ്ങൾ കാണിക്കുന്നയാൾ
മണ്ടൻ - അത്ര ശരിയായി കാര്യങ്ങൾ മനസ്സിലാക്കാത്തയാൾ
കുരുടൻ - കാഴ്ചക്ക് പ്രശ്‍നങ്ങൾ ഉള്ളയാൾ
ചെവിടൻ - കേൾവിക്ക് പ്രശ്‍നങ്ങൾ ഉള്ളയാൾ
വികലാംഗൻ ശാ രീരിക പ്രശ്‍നങ്ങൾ ഉള്ളയാൾ
കറുമ്പൻ -അത്ര നിറമില്ലാത്ത ആൾ
കിറുക്കൻ -സ്ഥിരബുദ്ധിക്ക് പ്രശ്‍നങ്ങൾ ഉള്ളയാൾ
ഭാഷ അനുതാപപൂർണമാകുന്ന വിധത്തിൽ എങ്ങിനെ മാറ്റാം എന്ന് മുതിർന്നവർക്ക് മിക്കവാറും അറിയാം .പക്ഷെ പലരും പലപ്പോഴും എളുപ്പവഴിയിൽ കാര്യം കഴിക്കുന്നതാണ് . എന്നാൽ വിദ്യാർത്ഥികളിൽ പലരും ഇത്തരം വാക്കുകളെ ഇങ്ങിനെ മാത്രമേ ഉപ യോഗിക്കാൻ കഴിയൂ എന്ന് കരുതി ഉപയോഗിക്കുന്നവരാണ് .അവർക്കു "ആദ്യം ആളുകൾ "എന്ന രീതിയിലേക്ക് നമ്മുടെ വാമൊഴിയും വരമൊഴിയും മാറ്റാൻ വേണ്ട പരിശീലനം നിർബന്ധമായും നൽകേണ്ടതാണ് . ശാരീരികമോ മാനസികമോ പഠനപരമോ ആയ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് തങ്ങളുടെ സമപ്രായക്കാരിൽ നിന്നും അനുതാപ പൂ ർണമായ ആശയ വിനിമയം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണല്ലോ .
കൂനൻ ,പൊട്ടൻ , മന്ദബുദ്ധി ,മണ്ടൻ , കുരുടൻ , ചെവിടൻ , വികലാം ഗ ൻ ,കറുമ്പൻ തുടങ്ങിയ പ്രയോഗങ്ങൾ ഭാഷയിലെ കുറുക്കുവഴികളാണ്. .കുറുക്കുവഴികൾ രാജപാതകളല്ല എന്നും നമ്മൾ ഓർക്കേണ്ടതുണ്ട് . ആളുകൾക്ക് അപമാനകരവും നിരാശാജനകവുമായ വഴികളിൽ നിന്നും ഭാഷയെ മാറ്റി പണിയുക എന്നത് ശ്രമകരമാണ് .പക്ഷേ നിർബന്ധമായും ചെയ്യേണ്ടതുമാണ് .
ഭിന്നശേഷിക്കാർ അനുഭവിക്കുന്ന പ്രധാന തടസ്സങ്ങളിൽ ഒന്നാണ് സാംസ്കാരികമായ തടസ്സം .Cultural Barrier).സാംസ്കാരിക തടസ്സങ്ങളിൽ ഭാഷയും വാക്പ്രയോഗങ്ങളുമാണ് പ്രധാനം .ഭിന്ന ശേഷി വ്യക്തികളുടെ അവകാശ സംരക്ഷണത്തിനായി ഇന്ത്യയിൽ നിലവിലുള്ള നിയമമായ 2016 ലെ RPwD Act പ്രകാരം ശാരീരികമോ മാനസികമോ പഠനപരമോ ആയ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ ആക്ഷേപിക്കുന്നതോ അപമാ നിക്കുന്നതോ പരിഹസിക്കുന്നതോ ഉപദ്രവിക്കുന്നതോ ആയ പ്രവൃത്തികൾ നിശ്ചിത തുക പിഴയും തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കുന്നു എന്ന കാര്യവും ശ്രദ്ധയിൽ പെടുത്തുന്നു .കൂനൻ ,പൊട്ടൻ , ചട്ടൻ , മന്തുകാലൻ ,മന്ദബുദ്ധി ,മണ്ടൻ , കുരുടൻ , ചെവിടൻ , വികലാം ഗ ൻ ,കറുമ്പൻ തുടങ്ങിയ പ്രയോഗങ്ങൾ ആക്ഷേപകരമാണ് എന്നതിൽ യാതോരു സംശയവുമില്ല എന്നതിനാൽഅത്തരം വാക്കുകളുടെ ഉപയോഗം അങ്ങിനെ ഇപ്പോൾ നിയമവിരുദ്ധവുമാണ് .ഇതൊക്കെക്കൂടി പരിഗണിക്കുമ്പോൾ " ആളുകൾക്കു മുൻഗണന "എന്ന രീതിയിലേക്ക് നമ്മുടെ വാമൊഴിയും വരമൊഴിയും മാറേണ്ടിയിരിക്കുന്നു എന്നതിൽ സംശയമില്ല .-CKR 17 / 04 / 2021
കൂടുതൽ വായിക്കാൻ