ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Monday, March 24, 2025

മിഷൻ പാനൂർ SLDSC പ്രവർത്തനങ്ങൾ

 21/ 3 / 2025  - പാനൂർ 



പ്രശസ്ത് ഉപയോഗിക്കുന്ന വിധം       PART 1        PART 2

പാനൂർ  BRC യുടേയും MMLDK (മിഷൻ ഫോർ മാനേജ്‌മന്റ് ഒഫ് ലേർണിംഗ് ഡിസബിലിറ്റീസ് ,കേരള ) യുടേയും സംയുക്താഭിമുഖ്യത്തിൽ  മിഷൻ പാനൂർ SLDSC  പ്രവർത്തനങ്ങൾ തുടങ്ങി .കടവത്തൂർ UP സ്‌കൂളിൽ 11 മണിക്ക് തുടങ്ങിയ സ്ക്രീനിംഗ് 5 മണിക്ക് പൂർത്തിയായി .46 കുട്ടികൾ പങ്കെടുത്തു .

ലേണിംഗ്  ഡിസബിലിറ്റി മാനേജ്മെന്റ് വിദഗ്ദ്ധരായ പത്മജ തളിപ്പറമ്പ് , ആശാലത  കണ്ണൂർ  ,ബിജിമ പി പി പെരളശ്ശേരി , ,  ,ഷീബ മുയ്യം , ഗ്രീഷ്‌മ ചെറുപുഴ ,ഷിൽന പ്രസാദ് വെള്ളൂർ ,റിഷാന കണ്ണൂർ , ഷെറിൻ കണ്ണൂർ ,സുനിത പിലാത്തറ ,തുടങ്ങിയ 10   ഫാക്കൽറ്റിമാർ അഭിനന്ദനീയമായ സേവനം നടത്തി.കടവത്തൂർ UP സ്‌കൂൾ ഹെഡ്മാസ്റ്ററും സ്റ്റാഫും പാനൂർ  എ ഇ ഒ ബിജു മാസ്റ്റർ , ക്യാമ്പ് കോഡിനേറ്റർ   പ്രദീപൻ  പാനൂർ , പവിത്രൻ കോട്ടയംപൊയിൽ , രാജേന്ദ്രൻ പാനൂർ ,രാധാകൃഷ്ണൻ ആലക്കോട് എന്നിവരും  പ്രവർത്തനങ്ങൾ നിയന്ത്രിച്ചു .

,തുടർന്ന് , ഇന്നത്തെ ക്യാമ്പ് റിപ്പോർട് പ്രകാരം(TOTAL-46 ; LG-25, SLD s-17,LG+SLD-3,ID 1) പഠന  വിടവ് ഉള്ളതായി ഉറപ്പാക്കിയ  25  കുട്ടികൾക്ക് അതാതു സ്‌കൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ  BRC നിർദ്ദേശ പ്രകാരം  പഠന പിന്തുണാ ക്‌ളാസ്സുകൾ നടക്കുന്നതാണ് .

SLD സംശയിക്കപ്പെടുന്ന കുട്ടികൾക്ക് ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന വിധത്തിൽ വ്യക്തി ഗത വിദ്യാഭ്യാസ പദ്ധതി(IEP)യുടെ അടിസ്ഥാനത്തിൽ ക്‌ളാസ്സുകളും സൗകര്യങ്ങളും (ACCOMODATIONS AND MODIFICATIONS )ഉടൻ ആലോചിക്കേണ്ടതാണ്  .

****************************************************************************

തുടർന്നും മാർച്ച് 24  മുതൽ  ഫാക്കൽറ്റിമാരുടെ ലഭ്യത അനുസരിച്ചു വിവിധ സ്‌കൂളുകളിൽ സ്ക്രീനിങ് ക്യാമ്പ്‌ നടക്കുന്നതാണ് .

ANNOUNCEMENT FROM BHAKTHADAS SIR, SRC

കണ്ണൂർ ജില്ലയിലുള്ള SRC യുടെ CMLD course കഴിഞ്ഞവരുടെ അറിവിലേക്ക് പാനൂർ BRC ൽ നിന്നുള്ള ഒരു request താഴെ കൊടുക്കുന്നു. Service ചെയ്യാൻ സന്മനസ്സ് ഉള്ളവർ പ്രതീപ് സാറിനെയോ  ( 97443 22582 ) രാധാകൃഷ്ണൻ സാറിനെയോ( 9447739033 ) contact ചെയ്യണം. 

വിശദ വിവരങ്ങൾ : 

സർ/ മാഡം, പാനൂർBRC ലേക്ക്  Learning Gap / SLD സ്ക്രീനിംഗിനായി മാര്ച്ച് 21 മുതൽ ഏപ്രിൽ 14 വരെ  ധാരാളം ഫാക്കൽറ്റിമാരെ ആവശ്യമുണ്ട്.മിതമായ പ്രതിഫലം പ്രതീക്ഷിക്കാം . Learning Gap or Not എന്ന റിപ്പോർട്ട് മതി. ഒരു ഫാക്കൽറ്റി ഒരു ദിവസത്തെ എങ്കിലും സേവനം എന്ന നിലക്ക് ഈ ആഴ്ച പരമാവധി ഫാക്കൽറ്റിമാരുടെ സേവനം പ്രതീക്ഷിക്കുന്നു . _ CKR

*****************************************************************

                                                            എ ഇ ഒ പാനൂർ 9495325884

                                             പ്രൊജക്ട് കോഡിനേറ്റർ ,  പ്രദീപൻ മാസ്റ്റർ 97443 22582 























24/ 3 / 25 :മൊകേരി UP















പ്രിയരേ,ഇന്നത്തെ (24/3/25 തിങ്കൾ) സേവനത്തിൽ പങ്കെടുത്ത  ഗിരിജ ടീച്ചർ, ജീജാ ബായി ടീച്ചർ, പവിത്രൻ മാസ്റ്റർ, ദേവദാസ് മാസ്റ്റർ എന്നിവരെMMLD Kഅഭിനന്ദിക്കുന്നു. നാളെ മുതൽ വെള്ളിയാഴ്ച വരെ March 25-28) സേവനത്തിന് തയ്യാറായവർക്ക് Panoor AEO / Pradeepan Sir എന്നിവരെ നേരിട്ട് contact ചെയ്ത് Work allottment വാങ്ങാവുന്നതാണ്. ഓർക്കുക.ഇത് ജോലി അല്ല. മഹത്തായ ഒരു സേവന സാധ്യതയുടെ തുടക്കമാണ്. Every Long Journey begins with a small step ! - CKR.

അടുത്ത  ക്യാമ്പ്  @ 29/3 / 25 കൊളവല്ലൂർ  :

29/1: ശനി  സ്ക്രീനിംഗ് സേവനം @ Panoor BRC.... 9 AM - 3 PM : :

1. Bijima 

2. Greeshma 

3. Sunitha 

4. Rishana 

5. Rajasree 

6. Suma... 

7. Rema 

8. Jayanthi  

9. Shilna. Prasad.. 

10. Padmaja KV....... 

11. Sheeba  ....

 11 പേർ  തയ്യാർ.... Thank you all.

 Over to Camp coordinator, Pradeep.

കുറിപ്പുകൾ  :

പഠന വിടവ് (LEARNING GAP )എന്നത് ഒരു വിദ്യാർത്ഥിയുടെ പ്രതീക്ഷിക്കുന്ന പ്രകടനവും യഥാർത്ഥ നേട്ടവും തമ്മിലുള്ള പൊരുത്തക്കേടിനെയാണ് സൂചിപ്പിക്കുന്നത്, പലപ്പോഴും മോശം വിദ്യാഭ്യാസം അല്ലെങ്കിൽ നഷ്ടപ്പെട്ട പഠന അവസരങ്ങൾ പോലുള്ള ഘടകങ്ങൾ മൂലമാണ്, അതേസമയം ഒരു പ്രത്യേക പഠന വൈകല്യം (SLD) എന്നത് വായന, എഴുത്ത് അല്ലെങ്കിൽ ഗണിതം പോലുള്ള പഠനത്തിന്റെ പ്രത്യേക മേഖലകളെ ബാധിക്കുന്ന ഒരു നാഡീവ്യവസ്ഥാ അവസ്ഥയാണ്, ശരാശരിയോ അതിൽ കൂടുതലോ ബുദ്ധിശക്തിയുണ്ടെങ്കിൽ പോലും. 


കൂടുതൽ വിശദമായ വിശദീകരണം ഇതാ:

പഠന വിടവുകൾ:

നിർവചനം:


ഒരു വിദ്യാർത്ഥിക്ക് അവരുടെ ഗ്രേഡ് തലത്തിൽ അറിയാൻ പ്രതീക്ഷിക്കുന്നതും യഥാർത്ഥത്തിൽ അറിയുന്നതും തമ്മിലുള്ള വ്യത്യാസമാണ് പഠന വിടവ്. 

കാരണങ്ങൾ:

മോശം അഭ്യാസം

വിഭവങ്ങളുടെ അഭാവം

അഭാവം

സ്കൂളുകൾക്കിടയിൽ മാറ്റം

പഠന ബുദ്ധിമുട്ടുകൾ

പാരിസ്ഥിതിക ഘടകങ്ങൾ (ഉദാ. പിന്തുണയുള്ള പഠന അന്തരീക്ഷത്തിന്റെ അഭാവം)

കഴിവുകളിലെ വിടവുകൾ (ഉദാ. അവശ്യ കഴിവുകൾ വികസിപ്പിക്കുന്നതിൽ പരിശീലനത്തിന്റെ അഭാവം)

സ്വാധീനം:

സഹപാഠികളുമായി പൊരുത്തപ്പെടുന്നതിലെ ബുദ്ധിമുട്ട്

ആത്മവിശ്വാസത്തിലും മാനസികാരോഗ്യത്തിലും നെഗറ്റീവ് ആഘാതം

സാമൂഹിക ബന്ധങ്ങളിലും വികസനത്തിലും ഉണ്ടാകാവുന്ന ആഘാതം


കുറിപ്പ്:

പഠന വിടവുകൾ പലപ്പോഴും താൽക്കാലികമാണ്, ലക്ഷ്യബോധമുള്ള ഇടപെടലുകൾ ഉപയോഗിച്ച് പരിഹരിക്കാൻ കഴിയും.

**********************************************************************

നിർദ്ദിഷ്ട പഠന വൈകല്യങ്ങൾ (SLD):


നിർവചനം: വായന, എഴുത്ത് അല്ലെങ്കിൽ ഗണിതം പോലുള്ള പ്രത്യേക കഴിവുകൾ പഠിക്കാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ ബാധിക്കുന്ന തലച്ചോറിനെ അടിസ്ഥാനമാക്കിയുള്ള വൈകല്യങ്ങളാണ് SLDകൾ.

ഉദാ.: ഡിസ്ലെക്സിയ (വായന), ഡിസ്ഗ്രാഫിയ (എഴുത്ത്), ഡിസ്കാൽക്കുലിയ (ഗണിതം).

സ്വഭാവഗുണങ്ങൾ:

സാധ്യതയും യഥാർത്ഥ നേട്ടവും തമ്മിലുള്ള കാര്യമായ വ്യത്യാസം

ആജീവനാന്ത അവസ്ഥ

പ്രത്യേക നിർദ്ദേശവും പിന്തുണയും ആവശ്യമായി വന്നേക്കാം

കുറിപ്പ്:

SLDകളുള്ള ആളുകൾക്ക് ശരാശരി അല്ലെങ്കിൽ ശരാശരിക്ക് മുകളിലുള്ള ബുദ്ധിശക്തി ഉണ്ടായിരിക്കാം.

DSM-5 അനുസരിച്ച്, ഒരു പ്രത്യേക പഠന വൈകല്യം (SLD) നിർണ്ണയിക്കുന്നത്, ഒരു വ്യക്തിക്ക് കുറഞ്ഞത് ഒരു മേഖലയിലെങ്കിലും (വായന, എഴുത്ത്, ഗണിതം) അവരുടെ പ്രായത്തിന് ശരാശരിയേക്കാൾ വളരെ താഴെയായി അനുഭവപ്പെടുകയും, അക്കാദമിക്, തൊഴിൽ, അല്ലെങ്കിൽ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, മറ്റ് അവസ്ഥകൾ മൂലമല്ലാതിരിക്കുകയും ചെയ്യുമ്പോൾ ആണ്. 


SLD-യുടെ DSM-5 മാനദണ്ഡങ്ങളുടെ കൂടുതൽ വിശദമായ വിശകലനം ഇതാ:

1. സ്ഥിരമായ ബുദ്ധിമുട്ടുകൾ:

കുറഞ്ഞത് ഒരു മേഖലയെങ്കിലും:

വ്യക്തിക്ക് വായന, എഴുത്ത്, അല്ലെങ്കിൽ ഗണിതം (അല്ലെങ്കിൽ ഒരു സംയോജനം) എന്നിവയിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരിക്കണം.

കുറഞ്ഞത് ആറ് മാസത്തേക്ക്:

ലക്ഷ്യമിട്ട ഇടപെടലുകളോ പിന്തുണയോ ഉണ്ടായിരുന്നിട്ടും, ഈ ബുദ്ധിമുട്ടുകൾ കുറഞ്ഞത് ആറ് മാസത്തേക്ക് നിലനിൽക്കണം.

ലക്ഷണങ്ങൾ:

ഈ ബുദ്ധിമുട്ടുകൾ ഇങ്ങനെ പ്രകടമാകാം:

വായന: കൃത്യതയില്ലാത്തതോ മന്ദഗതിയിലുള്ളതോ ആയ വായന, അക്ഷരവിന്യാസത്തിലെ ബുദ്ധിമുട്ട്, അല്ലെങ്കിൽ വായിച്ചതിന്റെ അർത്ഥം മനസ്സിലാക്കുന്നതിലെ ബുദ്ധിമുട്ട്.

എഴുത്ത് പദപ്രയോഗം: വ്യക്തതയില്ലാത്ത മോശം എഴുത്ത് പദപ്രയോഗം, വ്യാകരണം, ചിഹ്നനം അല്ലെങ്കിൽ ഓർഗനൈസേഷൻ എന്നിവയിലെ പ്രശ്നങ്ങൾ.

ഗണിതം: സംഖ്യാ ആശയങ്ങൾ, സംഖ്യ വസ്തുതകൾ അല്ലെങ്കിൽ കണക്കുകൂട്ടൽ എന്നിവ മനസ്സിലാക്കുന്നതിലെ ബുദ്ധിമുട്ട്, അല്ലെങ്കിൽ ഗണിതശാസ്ത്ര യുക്തിയിലെ ബുദ്ധിമുട്ട്.

2. ശരാശരിയിലും താഴെയുള്ള അക്കാദമിക് കഴിവുകൾ:

ശരാശരിയിലും താഴെയുള്ളത്: ബാധിത പ്രദേശത്തെ (പ്രദേശങ്ങളിലെ) വ്യക്തിയുടെ അക്കാദമിക് കഴിവുകൾ അവരുടെ പ്രായത്തിന് ശരാശരിയിലും താഴെയുള്ളതായിരിക്കണം, കൂടാതെ സ്കൂൾ, ജോലി, അല്ലെങ്കിൽ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും വേണം. 

3. സ്കൂൾ വർഷങ്ങളിൽ ബുദ്ധിമുട്ടുകൾ ആരംഭിക്കുന്നു:

ആരംഭം: സ്കൂൾ പ്രായത്തിൽ തന്നെ ബുദ്ധിമുട്ടുകൾ ആരംഭിച്ചിരിക്കണം.

4. മറ്റ് സാഹചര്യങ്ങൾ കാരണം മാത്രമല്ല:

മറ്റ് സാഹചര്യങ്ങൾ ഒഴിവാക്കിയിരിക്കുന്നു: ബുദ്ധിപരമായ വൈകല്യം, കാഴ്ച അല്ലെങ്കിൽ കേൾവി പ്രശ്നങ്ങൾ, നാഡീസംബന്ധമായ അവസ്ഥ, സാമൂഹിക സാമ്പത്തിക പോരായ്മ, മോശം അധ്യാപനം, അല്ലെങ്കിൽ പഠന മാധ്യമത്തിലുള്ള പരിചയക്കുറവ് തുടങ്ങിയ മറ്റ് അവസ്ഥകളുമായി പഠന ബുദ്ധിമുട്ടുകൾ ബന്ധപ്പെട്ടിരിക്കില്ല.

അടിസ്ഥാന ഘടക കഴിവുകൾ 

വിദ്യാർത്ഥികൾക്ക്, വായന, എഴുത്ത്, ഗണിതം എന്നിവയിലെ അടിസ്ഥാന ഘടക കഴിവുകളിൽ സ്വരസൂചക അവബോധം, സ്വരസൂചകം, ഒഴുക്ക്, പദാവലി, വായനയ്ക്കുള്ള ഗ്രാഹ്യം; വ്യാകരണം, അക്ഷരവിന്യാസം, എഴുത്തിനുള്ള ഓർഗനൈസേഷൻ; ഗണിതത്തിനായുള്ള സംഖ്യാബോധം, പ്രശ്നപരിഹാരം, യുക്തി എന്നിവ ഉൾപ്പെടുന്നു. 

വായന:

സ്വരസൂചക അവബോധം: വാക്കുകളിലെ ശബ്ദങ്ങൾ തിരിച്ചറിയാനും കൈകാര്യം ചെയ്യാനുമുള്ള കഴിവ്.

സ്വരസൂചകം: ശബ്ദങ്ങളും അക്ഷരങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കൽ.

ഒഴുക്ക്: കൃത്യമായി, വേഗത്തിൽ, ആവിഷ്കാരത്തോടെ വായിക്കൽ.

പദാവലി: വാക്കുകളുടെ അർത്ഥം മനസ്സിലാക്കുകയും അവ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുക.

ഗ്രഹണം: വായിക്കുന്നത് മനസ്സിലാക്കൽ.

എഴുത്ത്:

വ്യാകരണം: ഭാഷയുടെ നിയമങ്ങൾ മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

അക്ഷരവിന്യാസം: വാക്കുകളുടെ ശരിയായ അക്ഷരവിന്യാസം.

ഓർഗനൈസേഷൻ: യുക്തിസഹമായും സ്ഥിരതയോടെയും എഴുത്ത് ഘടന.

വ്യക്തത: ആശയങ്ങൾ വ്യക്തമായും സംക്ഷിപ്തമായും പ്രകടിപ്പിക്കൽ.


ഗണിതം:

സംഖ്യാബോധം: സംഖ്യകളുടെ അർത്ഥവും ബന്ധങ്ങളും മനസ്സിലാക്കൽ.

പ്രശ്നപരിഹാരം: പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗണിത കഴിവുകൾ പ്രയോഗിക്കൽ.

ന്യായവാദം: യുക്തിസഹമായി ചിന്തിക്കുകയും ഗണിതത്തിൽ കണക്ഷനുകൾ ഉണ്ടാക്കുകയും ചെയ്യുക.

കമ്പ്യൂട്ടേഷണൽ കഴിവുകൾ: കണക്കുകൂട്ടലുകൾ കൃത്യമായും കാര്യക്ഷമമായും നിർവഹിക്കുക.

****************************************************************

***************************************************************
REVIEWS:21 / 3 / 2025 
ചെറുപുഴ വരെ കഴിഞ്ഞ vacation യാത്ര ചെയ്തു വന്ന എന്നെ സംബന്ധിച്ചിടത്തോളം പാനൂർ assessment യാത്രയുടെ കാര്യത്തിൽ വളരെ സൗകര്യമാണ്.assessment ഇന്നലെ നടത്തിയപ്പോൾ learning gap ആണ് കൂടുതലും ആ കുട്ടികൾക്കു വെക്കേഷനിൽ തന്നെ ക്ലാസുകൾ കൊടുക്കാനും അത് നമ്മുടെ മിഷനെ തന്നെ ഏൽപ്പിച്ചാൽ അത് നല്ല ഒരു മതിപ്പ് ഉണ്ടാക്കുകയും ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും ഇത് മാതൃകയാക്കി മാറ്റാൻ സാധിക്കും.-BIJIMA
ഇന്നലെ 5 കുട്ടികളെ മാത്രം അല്ല 6 കുട്ടികളെയും 4 കുട്ടികളെയും അസസ്സ് ചെയ്തവരുണ്ട് എല്ലാവർക്കും ഒരേ തുക  തന്നെ ആണ് നൽകിയത്. ഇനി മുന്നോട്ട് ഉള്ള അസസ്സ്മെന്റിൽ  ഇത്ര കുട്ടികളെ അസസ്സ് ചെയണം എന്നു എല്ലാവർക്കും കൊടുക്കുന്ന payement  ഒരുപോലെ ആയിരിക്കുകയും വേണം . അഭിപ്രായം പറയാൻ പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്-PADMAJA
Halo sir     ഒരു ദിവസം  വരാൻ നോക്കാം വെക്കേഷൻ ടൈം സെന്ററിൽ നല്ല തിരക്കായിരിക്കും  . അതു പോലെ ഇന്നലെ യാത്രക്ഷീണം നല്ലത് പോലെ ബാധിച്ചു  കിട്ടുന്ന പേയ്‌മെന്റ് വളരെ കുറവും . ഇതിൽ എന്തെങ്കിലും മാറ്റം വരുത്താൻ  സാധിക്കുമെങ്കിൽ നല്ലതാണ് നമ്മുടെ കഷ്ടപ്പാടിന് ന്യായമായ  പ്രതിഫലം തരാൻ cordinate ചെയുന്നവരോട് ആവശ്യപെട്ടാൽ ഉപകാരം ആയിരിക്കും-PADMAJA
സർ , മിക്ക സെന്ററുകളിലും ഒരു അസ്സസ് മെന്റിന് ഏറ്റവും കുറഞ്ഞത് 500 രൂപ മുതലാണ് വാങ്ങുന്നത്. നമുക്ക് 5 കുട്ടികളുടെ അസ്സസ് മെന്റിന് ആകെ കിട്ടിയത് 500 രൂപയാണ്. ഇത് എല്ലാ ഫാക്കൽറ്റിമാരെ സംബന്ധിച്ചും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. (ബസ് ചാർജ് കിട്ടിയതിൽ സന്തോഷം.) ഇനിയുള്ള ദിവസങ്ങളിൽ ഇത്രയും ചെറിയ തുകയ്ക്ക് ക്യാമ്പിൽ പങ്കെടുക്കാൻ പ്രയാസമുണ്ട്. മാത്രമല്ല  2-30 മണിക്കൂർ വീതമുള്ള യാത്രാ ക്ഷീണം വേറെയും..  ഇതിൽ എന്തെങ്കിലും മാറ്റും വരുത്താൻ സാധിക്കുമെങ്കിൽ വെക്കേഷൻ സമയങ്ങളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വരാൻ ഞാൻ തയ്യാറാണ്.-SHEEBA

വെക്കേഷൻ ടൈമിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ വരാം സർ-SUNITHA

യാത്ര ബുദ്ധിമുട്ടായതുകൊണ്ടാണ് sir -SHERIN

Monday  to friday സ്കൂളിൽ exam time ആയത് കൊണ്ട് അവധി എടുക്കാൻ കഴിയില്ല saturday ok ആണ്.vacation time ok ആണ്

വരാൻ ആഗ്രഹമുണ്ട് പക്ഷെ തിരിച്ച് വരാൻ bus കിട്ടാൻ പ്രയാസമാണ്. Vacation നിൽ ആണെങ്കിൽ ok ആണ്.
29 Saturday possibility-GREESHMA
സാർ വരുന്നു ആഴ്ച എനിക്ക് വരാൻ സാധിക്കില്ല-ASHALATHA
Tuesday and Thursday i can come.-RISHANA










No comments:

Post a Comment