ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Monday, March 24, 2025

പ്രശസ്ത് ഉപയോഗിക്കുന്ന വിധം

പ്രശസ്ത് -SLD ഭാഗം 1 ( സ്‌കൂൾ തലം ) 

1.ഈ കുട്ടി  സാധാരണയിലും അല്ലെങ്കിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ വേഗതയിൽ എഴുതുകയോ വായിക്കുകയോ ചെയ്യുന്നു.

2. വേണ്ടത്ര പരിശീലനം കൊടുത്തിട്ടും ഈ വിദ്യാർത്ഥിക്ക് വായിക്കാൻ കഴിയാത്ത വിധം നല്ലതല്ലാത്ത /   വ്യക്തതയില്ലാത്ത  കൈയക്ഷരമാണുള്ളത്  .

3. വായിച്ചു കൊടുത്തതിന്റെ അർത്ഥം മനസ്സിലാക്കുന്നതിന് ഈ കുട്ടിക്ക് സ്ഥിരമായ പ്രയാസങ്ങൾ ഉണ്ട്.

4. പലതവണ പഠിപ്പിച്ചിട്ടും ഈ കുട്ടിക്ക് വ്യാകരണത്തിലും ചിഹ്നത്തിലും വാക്കുകൾ ചേർക്കുന്നതിനും പഠിച്ച വാക്കുകളുടെ സ്പെല്ലിംഗ് ഓർക്കുന്നതിലും നല്ല പ്രയാസം കാണുന്നു.

5 കുട്ടിക്ക്  കൊടുത്ത ഒരു പ്രവർത്തനത്തിൽ അയാൾക്ക്‌  കുറച്ചുനേരം പോലും ശ്രദ്ധിക്കാൻ കഴിയില്ല . താരതമ്യേന വളരെ കുറഞ്ഞ ശ്രദ്ധാ  സമയമാണുള്ളത്.

6.കുട്ടിക്ക് ഏതെങ്കിലും ഒരു പ്രവർത്തനം കൃത്യസമയത്ത് ചെയ്തുതീർക്കാൻ കഴിയുന്ന വിധത്തിൽ സ്വയം ക്രമീകരിക്കുന്നതിൽ പ്രയാസം കാണുന്നു.

7.കുട്ടി ദിശാബോധമില്ലാത്ത പോലെ പെരുമാറുന്നു .ഇടത് /  വലത് /  മുൻപോട്ട്/  പുറകിലോട്ട്/  മുകളിലോട്ട് /  താഴോട്ട് തുടങ്ങിയവ തിരിച്ചറിയാൻ സാധിക്കാതിരിക്കുന്നു.

8 .ഈ വിദ്യാർത്ഥി. അക്ഷരങ്ങളോ ചിഹ്നങ്ങളോ വാക്കുകളോ സംഖ്യകളോ എഴുതുമ്പോൾ ,വശം തിരിച്ച് എഴുതുന്നു .അതായത് ഇടതുഭാഗത്ത് വരേണ്ടത് വലതുഭാഗത്തും വലതുഭാഗത്തും വരേണ്ടത് ഇടതുഭാഗത്തും എന്ന രീതിയിലാണ് ഇടയ്ക്കിടെ ഉദാഹരണമായി q/p  ,b/d ,w/m,u/v, ല/ ഥ ,

9 .ഈ കുട്ടികൾ വരുത്തിവെക്കുന്ന തെറ്റുകളിൽ ഒരു പ്രത്യേക പാറ്റേൺ അല്ലെങ്കിൽ ഒരു സ്ഥിരത ദൃശ്യമായിരിക്കും.

10 .ഈ വിദ്യാർത്ഥിക്ക് ഗണിതപരമായ ചിഹ്നങ്ങൾ മനസ്സിലാക്കുന്നതിൽ പ്രയാസം കാണും ഉദാഹരണമായി സങ്കലനം  +,വ്യവകലനം -,ഗുണനം x ,ഹരണം .....

11.ഈ വിദ്യാർത്ഥിക്ക് നമ്മുടെ നേരെ നോക്കുന്നതിനോ,നമ്മളുമായി കണ്ണുടക്കി  സംസാരിക്കുന്നതിനോ  പ്രയാസം കാണും.

12.ഈ കുട്ടി വാക്കുകളോ വാക്യങ്ങളോ ആവർത്തിക്കുന്നതോ പ്രതിധ്വനിപ്പി ക്കുന്നതോ കാണാം. ഉദാഹരണമായി "നിൻറെ പേര് എന്താ"ണെന്ന് ചോദിക്കുമ്പോൾ "നിൻറെ പേര് എന്താ" എന്ന് തന്നെ സ്വന്തം പേര് പറയുന്നതിനു പകരം ആവർത്തിക്കുന്നത് കാണാം.

13.ഈ വിദ്യാർത്ഥിക്ക് സമ പ്രായക്കാരുമായോ സഹപാഠികളുമായോ കളിക്കുന്നതിനോ   ചങ്ങാത്തം  സ്ഥാപിക്കുന്നതിനോ ഇടപെടുന്നതിനോ   പ്രയാസം കാണാം.

14.ഈ വിദ്യാർത്ഥി ഈ സ്വന്തം ജീവിതചര്യകൾ / സമയക്രമങ്ങ ൾ-ൽ വരുന്ന പെട്ടെന്നുള്ള വ്യത്യാസവുമായി പൊരുത്തപ്പെടാൻ പ്രയാസം അനുഭവിക്കുന്നു. കൂടാതെ ക്ലാസ് ടീച്ചർ മാറിയാലോ ക്ലാസ് മുറി മാറിയാലോ  ടൈംടേബിൾ മാറിയാലോ ഇരിപ്പിടം മാറിയാലോ പൊരുത്തപ്പെട്ടു പോകാൻ പ്രയാസം കാണിക്കുന്നു.

 15.വിദ്യാർത്ഥി. ആവർത്തിക്കുന്ന ചില ആംഗ്യ ചലനങ്ങൾ കാണിക്കുന്നു. ഉദാഹരണത്തിന് കൈകൾ / തല / കാൽ  വെറുതേ കുലുക്കുക , വിരലുകളുടെ ചലനത്തിൽ ആവർത്തനങ്ങൾ ഉണ്ടാവുക, ശരീരം മുഴുവൻ ചലിപ്പിക്കുക  ചില  വാക്കുകൾ /   ശബ്ദങ്ങൾ അർത്ഥരഹിതമായി ആവർത്തിക്കുക . 

 16.ഈ വിദ്യാർത്ഥിക്ക് എണ്ണാൻ അറിയുമെങ്കിലും. എണ്ണം പറയുന്നതിനനുസരിച്ച് വസ്തുക്കൾ എടുത്തു തരാൻ കഴിയുന്നില്ല ഉദാഹരണത്തിന് ഒന്നു മുതൽ 100 വരെ എണ്ണാൻ അറിയാം എന്നാൽ രണ്ട് പെൻസിലുകൾ തരൂ / മൂന്നു പേനകൾ തരൂ എന്ന് പറയുമ്പോൾ അത് കൃത്യമായി തരാൻ പറ്റുന്നില്ല.

17.വിദ്യാർത്ഥിക്ക് ഒരു കൂട്ടം ( ഗ്രൂപ്പ് ) കുട്ടികൾക്ക് കൊടുക്കുന്ന നിർദ്ദേശങ്ങൾ അനുസരിക്കുന്നതിൽ പ്രയാസമുണ്ട്.പ്രത്യേകിച്ചും പേരെടുത്തു പറഞ്ഞ് ഉള്ള വിശദമായ നിർദ്ദേശങ്ങൾ ആവശ്യമുണ്ട്. ഉദാഹരണത്തിന് ക്ലാസ്സിനെ മൊത്തം പഠിപ്പിക്കുമ്പോൾ നിങ്ങളുടെ പാഠപുസ്തകം തുറക്കൂ എന്ന് പറയുന്നതിനുപകരം " ഈ കുട്ടിയോട് രോഹിത് നീ നിൻറെ ഗണിത  പാഠപുസ്തകം തുറക്കു" എന്ന്  പ്രത്യേക നിർദ്ദേശം ആവശ്യമായി വരാം.

.........................................................................................................................

പ്രശസ്ത് -SLD ഭാഗം 2 ( സ്‌പെഷൽ ടീച്ചർ / SLD MANAGER  )


1 . ഈ വിദ്യാർത്ഥി  വായിക്കുന്നതും  എഴുതുന്നതും  താരതമ്യേന പതുക്കെയാണോ ?

2. വേണ്ടത്ര പരിശീലനവും അഭ്യാസങ്ങളും കൊടുത്തതിനുശേഷവും  ഈ വിദ്യാർത്ഥിയുടെ കയ്യക്ഷരം നല്ലതല്ല /  വ്യക്തത കുറവുണ്ട് .

3. സംഖ്യകൾ /  തുകകൾ  ഇവ ഓർമിക്കുന്നതിൽ വിദ്യാർഥിക്ക് പ്രയാസമുണ്ടാവുകയോ കഷ്ടപ്പാട് ഉണ്ടാവുകയോ ചെയ്യുന്നുണ്ടോ. ? അതായത് തീയതികൾ / വർഷങ്ങൾ അല്ലെങ്കിൽ സംഖ്യാപരമായ  വസ്തുതകൾ.?

4.എന്താണോ വായിക്കപ്പെട്ടത് അതിൻറെ അർത്ഥം മനസ്സിലാക്കുന്നതിൽ വിദ്യാർഥിക്ക് തുടർച്ചയായ പ്രയാസങ്ങൾ ഉണ്ടോ.?

5. ചെറിയ വാക്കുകളുടെ പോലും സ്പെല്ലിംഗ്  അറിയാൻ / പറയാൻ / എഴുതാൻ പ്രയാസമുണ്ട്.

6. എഴുതപ്പെടുന്ന പ്രയോഗങ്ങളുമായി( വാക്കുകൾ / വാക്യങ്ങൾ / ഖണ്ഡികകൾ ) ബന്ധപ്പെട്ട് പ്രയാസം അനുഭവിക്കുന്നുണ്ടോ ? അതായത്, വ്യാകരണം  , ചിഹ്നങ്ങൾ ചേർക്കൽ , വാക്കുകൾ/ ആശയങ്ങൾ  എന്നിവ കൂട്ടി യോജിപ്പിക്ക ൽ  എന്നിവയിൽ ( പലതവണ പരിശീലിപ്പിച്ചിട്ടും )  പ്രയാസം നിലനിൽക്കുന്നുണ്ടോ.?

7.ഈ വിദ്യാർത്ഥിക്ക് വളരെ കുറഞ്ഞ ശ്രദ്ധാസമയം ആണോ  ഉള്ളത് ? ഏതെങ്കിലും ഒരു പ്രവർത്തനത്തിൽ  ഒരു മണിക്കൂർ / അരമണിക്കൂർ പോലും   ശ്രദ്ധിക്കാൻ കഴിയാതെയുണ്ടോ.?

8.സമയബോധമില്ലാതെയാണോ പെരുമാറുന്നത് ?  മാത്രമല്ല നിർദിഷ്ട സമയത്തിനുള്ളിൽ തീർക്കേണ്ടുന്ന പല പ്രവർത്തനങ്ങളും അങ്ങനെ തീർക്കാതെ തുടർച്ചയായി പരാജയപ്പെടുന്ന രീതിയുണ്ടോ ? .

9. കുട്ടി  തുടർച്ചയായി നിർദ്ദേശങ്ങൾ മനസ്സിലാക്കാനുള്ള കഴിവുകേട്  പ്രകടിപ്പിക്കുന്നുണ്ടോ ?

10. ചിഹ്നങ്ങളോ അക്ഷരങ്ങളോ എഴുതുമ്പോൾ   ഇടത് / വലത് ; മുകളിൽ / താഴെ  എന്നിങ്ങനെ വശം തിരിഞ്ഞു പോകുന്നുണ്ടോ ?  ;  ഉദാഹരണത്തിന്  b/d, u/v, w/m, മലയാളം അക്ഷരങ്ങൾ  വ / പ , ഹിന്ദി  അക്ഷരങ്ങൾ ച / പ ,......,ഗണിത ചിഹ്നങ്ങൾ +,- ,x , ഹരണം 


***********************************************************************************

*1 -കുറഞ്ഞ അളവിൽ  * 2 -കൂടിയ തോതിൽ 

ADDITIONAL INFORMATION

DSM- 5 CRITERIA FOR SLD:

A .കുറഞ്ഞത് ഒരു മേഖലയെങ്കിലും:വ്യക്തിക്ക് വായന, എഴുത്ത്, അല്ലെങ്കിൽ ഗണിതം (അല്ലെങ്കിൽ ഒരു സംയോജനം) എന്നിവയിൽ സ്ഥിരമായ ബുദ്ധിമുട്ടുകൾ ഉണ്ടോ ?കുറഞ്ഞത് ആറ് മാസത്തേക്ക് ലക്ഷ്യമിട്ട ഇടപെടലുകളോ പിന്തുണയോ ഉണ്ടായിരുന്നിട്ടും, ഈ ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നുണ്ടോ ? YES / NO     ; YES  >>>  SLD

B.ബാധിത പ്രദേശത്തെ (പ്രദേശങ്ങളിലെ) വ്യക്തിയുടെ അക്കാദമിക് കഴിവുകൾ അവരുടെ പ്രായത്തിന് ശരാശരിയിലും താഴെയുള്ളതാണോ ? കൂടാതെ സ്കൂൾ, ജോലി, അല്ലെങ്കിൽ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടോ?.  YES / NO   ; YES  >>>  SLD

C.സ്കൂൾ പ്രായത്തിൽ ആണോ ബുദ്ധിമുട്ടുകൾ ആരംഭിച്ചത് ?  YES / NO   ; YES >>>  SLD

D.പഠന ബുദ്ധിമുട്ടുകൾ  ബുദ്ധിപരമായ വൈകല്യം, കാഴ്ച അല്ലെങ്കിൽ കേൾവി പ്രശ്നങ്ങൾ, നാഡീസംബന്ധമായ അവസ്ഥ, സാമൂഹിക സാമ്പത്തിക പോരായ്മ, മോശം അധ്യാപനം, അല്ലെങ്കിൽ പഠന മാധ്യമത്തിലുള്ള പരിചയക്കുറവ് തുടങ്ങിയ മറ്റ് അവസ്ഥകളുമായി ബന്ധപ്പെട്ടതാണോ ?   NO / YES    ;          NO  >>>  SLD


No comments:

Post a Comment