എ ഡി എച് ഡി യും ,വേവലാതി കുറക്കലും
-ജാക്വിലിൻ സിൻഫീൽഡ് ,ADHD COACH
കുറച്ച് മുമ്പേ ഞാനൊരു ഇൻറർവ്യൂവിൽ പങ്കെടുക്കുകയുണ്ടായി.അതിൽ നാവിക ഉദോഗസ്ഥനും The Attributes എന്ന പുസ്തകത്തിന്റെ കർത്താവുമായ റിച്ച് ദ് വി നി ഒരു പ്രായോഗിക നിർദ്ദേശം മുന്നോട്ടുവച്ചു . നിങ്ങൾക്ക് വലിയ ആകാംക്ഷ അനുഭവപ്പെടുകയും പ്രത്യേകിച്ചും വലിയ വേവലാതി തോന്നുകയും ചെയ്യുമ്പോൾ എന്താണ് ചെയ്യാൻ കഴിയുക ? അപ്പോൾ നിങ്ങൾക്ക് വളരെ ഉപകരിക്കുന്നുമായ ഒരു കാര്യം പറയാം .
ആകാംക്ഷ എന്നു പറയുന്നത് ആഭ്യന്തരമായ ഒരു പ്രതികരണമാണ്. അതിന് കാരണമാകുന്നത് ബാഹ്യമായ ചുറ്റുപാടുകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വമാണ് .ഒരു പ്രശ്നത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് മനുഷ്യർക്ക് വ്യക്തത ഇല്ലാതാകുമ്പോഴാണ് നമ്മളെല്ലാം പല വിധ സാധ്യതകളെക്കുറിച്ച് ചിന്തിക്കുകയും കൂട്ടത്തിലെ ഏറ്റവും മോശമായ സ്ഥിതി മുന്നേ കാണുകയും അത് മനസ്സിൽ വീണ്ടും പലതവണ പ്രദർശിപ്പിക്കപ്പെടുകയും അതെ ചൊല്ലിയുള്ള വേവലാതിയിൽ ചുറയുകയും ചെയ്യുന്നത്.
എ ഡി എച്ച് ഡി കൂടി ഉള്ള ഒരാൾ എന്ന നിലയ്ക്ക്, നിങ്ങളുടെ മനസ്സ് കൂടുതൽ സൃഷ്ടിപരവും മറ്റു മനസ്സുകളെക്കാൾ അതിവേഗം പ്രവർത്തിക്കുന്നതും ആയതുകൊണ്ട്, നിങ്ങൾ ഏറ്റവും മോശമായ കാര്യങ്ങളെ മുൻകൂട്ടി കാണുന്നതിലും നല്ല വേഗതയുള്ള ആളാണ്. അത് നിങ്ങളുടെ ആകാംക്ഷയെ സാധാരണയിൽ കവിഞ്ഞു വല്ലാതെ വർദ്ധിപ്പിക്കുകയും ചെയ്യും. ഇങ്ങനെയൊരു സന്ദർഭത്തിൽ നിങ്ങൾ എന്ത് ചെയ്യണമെന്നാണ് റിച്ച് നിർദ്ദേശിക്കുന്നതെന്നോ ?
നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കുക ." എനിക്ക് ശരിക്കും ഇപ്പോൾ എന്താണ് നിയന്ത്രിതമായി ചെയ്യാൻ കഴിയുക ? ".
ഇത് വളരെ പ്രയോജനകരമാണ്. കാരണം നിങ്ങൾ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു പ്രവർത്തനത്തിലേക്ക് നീങ്ങുമ്പോൾ...... ഒരു ചെറിയ ചുവടു മുന്നോട്ട് വെക്കുമ്പോൾ ............നിങ്ങൾക്ക് ഡോപമിൻറെ (dopomine)* ഒരു ചെറിയ അളവ് തലച്ചോറിന്റെ ഉള്ളിലേക്ക് കിട്ടുകയും അത് നിങ്ങൾക്ക് സന്തോഷകരമായ ഒരു മാനസികാവസ്ഥ പ്രദാനം ചെയ്യുകയും ചെയ്യുന്നു .
ഉദാഹരണമായി നിങ്ങൾ ഒരു വിമാനത്താവളത്തിൽ എത്തിപ്പെട്ടതേയുള്ളൂ എന്ന് കരുതുക . നിങ്ങളുടെ സ്യുട്ട് കേസ് നിങ്ങളുടെ അടുത്ത് എത്തിയിട്ടില്ല. നിങ്ങൾ ആകാംക്ഷാഭ രിതനാകുന്നു . നിങ്ങൾ ആ പെട്ടി നഷടപ്പെട്ടാലുള്ള എല്ലാ സാധ്യതകളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ആലോചിക്കുന്നു. ഇതുവരെയും നിങ്ങളുടെ പെട്ടി തിരിച്ചു വന്നിട്ടില്ല .പേടി കൂടുന്നു. അപ്പോൾ നിങ്ങൾ എടുക്കേണ്ട ആദ്യത്തെ നടപടി ഇതാണ്. ഇങ്ങനെ ആലോചിക്കുക -" എനിക്ക് ശരിക്കും ഇപ്പോൾ എന്താണ് നിയന്ത്രിതമായി ചെയ്യാൻ കഴിയുക ? ".
ഇത് നിങ്ങളുടെ തലച്ചോറിനെ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു പ്രവർത്തന നടപടിയിലേക്ക് നയിക്കുന്നു .നിങ്ങൾക്ക് വരാൻ പോകുന്ന ചില സംഭവങ്ങളുടെ മേലെ ഒരു നിയന്ത്രണവും ഇല്ല എന്നുള്ളത് ശരിയാണ് .നിങ്ങളുടെ പെട്ടി എവിടെയാണ് ? അത് നിങ്ങളുടെ ഫ്ലൈറ്റിലേക്ക് അല്ലെങ്കിൽ നിങ്ങളുടെ സ്ഥലത്തേക്ക് എത്തിപ്പെടുമോ എന്ന കാര്യത്തിൽ നിങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ല. പക്ഷേ നിങ്ങൾക്ക് ഇങ്ങനെ ചിന്തിക്കാമല്ലോ .എനിക്ക് എയർലൈൻ കൗണ്ടറിലേക്ക് നടന്നു പോകാം .എന്നിട്ട് അവിടെ എന്റെ പെട്ടി കാണുന്നില്ല എന്നുള്ള കാര്യം അറിയിക്കാം . അങ്ങനെ ആലോചിക്കുമ്പോൾ തന്നെ നിങ്ങളുടെ ആകാംക്ഷ കുറയുകയും നിങ്ങൾ അങ്ങോട്ടു നടന്നു തുടങ്ങുന്നതോടൊപ്പം നിങ്ങളുടെ വേവലാതി നന്നായി കുറയുകയും ചെയ്യുന്നു.
ഇപ്പോൾ നിങ്ങൾക്ക് എന്തിനെകുറിച്ചെങ്കിലും വേവലാതി ഉണ്ടോ ?
അങ്ങനെയുണ്ടെങ്കിൽ നിങ്ങൾ സ്വയം ചോദിക്കുക.
" എനിക്ക് ശരിക്കും ഇപ്പോൾ എന്താണ് നിയന്ത്രിതമായി ചെയ്യാൻ കഴിയുക ? ".
- പരാവർത്തനം : രാധാകൃഷ്ണൻ സി കെ , കണ്ണൂർ
*************************************
(dopomine)*- സന്തോഷം തോന്നുന്നതിനു കാരണമായി ,തലച്ചോറിൽ നാഡീകോശങ്ങളിൽ ഉല്പാദിക്കപ്പെടുന്ന അതി സൂക്ഷ്മ രാസഘടകം.
*************************************
ORIGINAL TEXT : ADHD and an Anxiety Tip
A few weeks ago, I listened to an interview with former Navy Seal and author of the book, The Attributes, Rich Dviney.
Rich gave a practical suggestion to use when you are feeling anxious, and I wanted to share it because it's really simple yet powerful.
Anxiety is an internal response that is often triggered by uncertainty in the external environment.
When humans aren’t sure what will happen, we think of all the possible (usually worst case) scenarios and play those over and over in our mind.
As someone with ADHD, your mind is more creative and faster than other minds, so you are really good at thinking of worst case scenarios, which can increase your anxiety.
When this happens, Rich suggests you ask yourself,
"What can I control right now?"
This is helpful because when you start moving towards that (by taking a small action), you get a little shot of dopamine and that makes you feel better.
For example, imagine you had just landed in an airport and your suitcase didn’t arrive. You start to feel anxious as you think of all the possible problems you might run into as you are trying to get your suitcase back.
The first step is to ask yourself the powerful question:
What can I control right now?
This allows your brain to come up with an action step you can do.
You don’t have any control over where the suitcase is, or whether it will be put on a flight to your new location, etc.
But you might think,
“I can walk over to the airline counter and report my suitcase missing.”
Straight away, your anxiety is reduced as you start walking towards the counter.
Is there something you feel anxious about at the moment?
If so, ‘What can you control right now?’
-Credits to Additude
*******************************************************
Here are four ways you can seek help*
1) Read The Untapped Brilliance Blog
This award-winning blog is a treasure trove of helpful articles about adult ADHD, and how to live well with it!
Read at UntappedBrilliance.com
2) Hang out in The Untapped Brilliance Facebook Group
It's a free community of kind, insightful peeps who are open about their personal experience living with ADHD.
Come see where we hang out every day
3) Get your copy of the Untapped Brilliance book
You will learn 11 steps to reach your full potential as an adult with ADHD
'Full of hope and practical wisdom, this book is a treasure' --Dr Hallowell
Pick up your book here
4) Join The Untapped Brilliance Club
The Club has everything you need to build a productive, organized, validating life you love--in an ADHD-friendly way.
There's a complete course library, group coaching calls, body double sessions, and more!
Get everything you need to know about The Untapped Brilliance Club
No comments:
Post a Comment