ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Friday, May 12, 2023

പഠന നേട്ട വിലയിരുത്തൽ സംഗമം ചെറുപുഴ 12 05 2023


പഞ്ചായത്തുതല പ്രത്യേക  പഠന പരിമിതി പിന്തുണാ  കേന്ദ്രം  , ചെറുപുഴ 

12 05 2023 : പഠന  പരിമിതി പിന്തുണക്കു സ്വന്തം വാർഷിക സാമ്പത്തിക  വിഹിതം (PLAN ഫണ്ട് ) നീക്കി  വെക്കുന്ന      ഇന്ത്യയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്തു - ചെറുപുഴ (കണ്ണൂർ ,കേരള )

പഠന നേട്ട വിലയിരുത്തൽ സംഗമം ചെറുപുഴ 12 05 2023 :

 വിദ്യാഭ്യാസ മേഖലയിൽ പഠനപ്രശ്നപരിഹാരബോധനപരിപാടിയിൽ ഇന്ത്യയിൽ തന്നെ ആദ്യത്തെ ചുവടുവെപ്പ്..


CLICK HERE  FOR PHOTOS AND VIDEOS കൂടുതൽ ചിത്രങ്ങൾക്കും വീഡിയോകൾക്കും ഇവിടെ ക്ലിക്കുക 



ചെറുപുഴ പഞ്ചായത്തിന്റെ ഒരു നൂതന പദ്ധതി..

One to One Remedial ടീച്ചിങ്ങിന്റെ ആദ്യത്തെ സെഷൻ അവസാനിക്കുമ്പോൾ നാൽപതോളം കുട്ടികൾ തങ്ങളുടെ പഠനപ്രശ്നങ്ങളോട് വിട പറയുന്നു. ആത്മവിശ്വാസം നേടുന്നു. തുടർപ ഠനത്തിനു സന്നദ്ധമാകുന്നു.മികച്ച പരിശീലനത്തിലൂടെ ചെറുപുഴയിലെ താരകൾ മുൻപന്തിയിലേക്ക്...



കുട്ടികളിലെ അഭിരുചികൾ കണ്ടറിഞ്ഞു യോജിച്ച രീതിയിൽ പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായി പഠിപ്പിക്കുന്ന പുതിയ മാതൃകയുമായി  Mission for Management of LD in Kerala. ചെറുപുഴ പഞ്ചായത്തുമായി സഹകരിച്ചു കുട്ടികൾക്ക് ആവശ്യമായ ഇടപെടലുകൾ നടത്തി മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നു.

12/05/2023 വെള്ളിയാഴ്ച്ച ചെറുപുഴയിലെ താരകളായ കുട്ടികളെയും അമ്മമാരെയും ചേർത്തു അപൂർവമായ    ഒരു പഠന നേട്ട വിലയിരുത്തൽ സംഗമം പഞ്ചായത്ത്‌ ഹാളിൽ വെച്ചു നടന്നു . ഗ്രാമപഞ്ചായത്തു മെമ്പർ  പ്രവീൺ ( പ്രോജക്ട് കമ്മിറ്റി അംഗം ), അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ബാലകൃഷ്‌ണൻ വിലയിരുത്തൽ  യോഗം ഉദ്‌ഘാടനം ചെയ്തു .നിരവധി രക്ഷിതാക്കൾ പ്രോജക്ട്  ക്‌ളാസ്സുകൾ കുട്ടികളിൽ നല്ല മാറ്റം ഉണ്ടാക്കിയതായി അഭിപ്രായപ്പെട്ടു . ഷീബ , ആശാലത , പദ്‌മജ ,പ്രസീത , റിൻസി ,രമ തുടങ്ങിയ  ഫാക്കൽറ്റിമാർ കുട്ടികളുടെ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രവർത്തന ങ്ങൾക്ക്  നേതൃത്വം നൽകി .










ഒന്നാംഘട്ടത്തിലെ ക്‌ളാസ്സുകളെ കുറിച്ചു നല്ല അഭിപ്രായമാണ് രക്ഷിതാക്കൾ രേഖപ്പെടുത്തിയത് .തുടർക്‌ളാസ്സുകൾ വേണമെന്നും സാമ്പത്തിക വിഹിതം എടുക്കാൻ തയ്യാറാണെന്നും ചില രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു . മികച്ച ഈ പ്രതികരണങ്ങൾ തന്നെയാണ് ഈ കൂട്ടായ്മയുടെ പ്രവർത്തനം തുടരാനുള്ള  പ്രചോദനം. 





ഇനിയും മികവുറ്റ രീതിയിലുള്ള വേറിട്ട ശൈലികളുമായി രണ്ടാം ഘട്ടത്തിലേക്ക്.. എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഓരോ കുട്ടിയേയും ചേർത്തുപിടിച്ചു കൊണ്ട് ചെറുപുഴപഞ്ചായത്തിനൊപ്പം Mission for Management of LD in Kerala..

***********************************************************************************

More COMMENTS:

ഫാക്കൽറ്റിമാരുടെ മികവാർന്ന ആസൂത്രണ പാടവം 

 സംഘ ബോധത്തിലൂന്നിയ പ്രവർത്തനങ്ങളാണ് ഇന്നലെ കുട്ടികൾക്ക് നൽകിയത്. Meditation (ഏകാഗ്ര ധ്യാനം), ധാരാളം ആശയ പ്രകടന സാധ്യതകൾ ഉള്ള സംഘ മത്സരങ്ങൾ, നൃത്തച്ചുവടുകൾ, റിംഗ് ലക്ഷ്യത്തിൽ എറിഞ്ഞു പോയന്റ് നേടുന്ന കളി, വിവിധ കലാപ്രകടനങ്ങൾ ,രക്ഷിതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്ലാസുകളുടെ വിലയിരുത്തൽ യോഗം, ക്ലാസിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും ചാർട്ടുകളുടേയും പ്രദർശനം,  എന്നിവ രാവിലെ10.30 മുതൽ 2 മണി വരെ നീണ്ടു നിന്ന സെഷനിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. ഹാൾ വൃത്തിയായും വർണ മനോഹരമായും കുട്ടികളുടെ കൂടി പങ്കാളിത്തത്തോടെ ക്രമീകരിക്കാൻ ഫാക്കൽറ്റി മാർ ശ്രദ്ധിച്ചിരുന്നു. കുട്ടികളിൽ സാമൂഹ്യ ജീവിതത്തിനുള്ള കഴിവുകളും ആത്മവിശ്വാസവും  മെച്ചപ്പെടുത്തിയതിനോടൊപ്പം ഈ മേഖലയിൽ അവരുടെ പ്രശ്നങ്ങൾ/ പെരുമാറ്റ രീതികൾ അവരറിയാതെ നിരീക്ഷിക്കുന്നതിനും അതനുസരിച്ച്  തുടർ ക്ലാസുകൾ ആസൂത്രണം ചെയ്യുന്നതിനും   ഈ സെഷൻ നന്നായി ഉപകരിച്ചു. കൂടാതെ ഫാക്കൽറ്റിമാരുടെ മികവാർന്ന ആസൂത്രണ പാടവവും നേതൃത്വ ശേഷിയും ഇടപെടൽ സാമർത്ഥ്യങ്ങളും ആശയ വിനിമയശേഷിയും പഠന നിർവഹണ ശേഷിയും വാങ്ങിയ പഠനോപകരണങ്ങളുടെ വ്യത്യസ്ത സാധ്യതകളും പ്രൊജക്റ്റ് കമ്മിറ്റി അംഗങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ഇടയായി. പ്രൊജക്ടിന്റെ കാര്യക്ഷമതയും സാമ്പത്തിക വശവും ഉൾപ്പെടെയുള്ള അടിയന്തിര പ്രശ്നങ്ങൾ പഞ്ചായത്ത് പ്രതിനിധികളുടെ ശ്രദ്ധയിൽ കൊണ്ടു വരാനും പ്രവർത്തനം ഉപകരിച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തവും സമീപനവും പ്രതീക്ഷകൾക്കപ്പുറം സജീവവും സൗഹാർദ്ദപൂർണവുമായി രുന്നു.
റിൻസി ഒരിടത്തു പറയുന്നുണ്ട്- ഈ മരം ഒരു മഹാ സംഭവമാണെന്ന്. ഞാൻ കൂട്ടിച്ചേർക്കുന്നു. നമ്മുടെ ഫാക്കൽറ്റി മാർ വലിയ മനുഷ്യരാണ്, ഉയർന്ന ശേഷികളുള്ള മഹാസംഭവങ്ങൾ  ആണ്.- CKR 


***************************************************************************
ഒരു ജന്മനിയോഗം പോലെ

അവിസ്മരണീയമായ മുഹൂർത്തങ്ങൾ ജീവിതത്തിൽ എന്നുമൊരു ഗൃഹാതുരത്വമായ ഓർമ്മകൾ നൽകും. അങ്ങനെയൊരു നിമിഷം ഇന്നുമുണ്ടായി, മനസ്സിന്റെ മണിചെപ്പിൽ ഒരു മഞ്ഞുതുള്ളിയുടെ നൈർമല്യത്തോടെ, മുത്ത്‌ പോലെ ചേർത്തു പിടിക്കാൻ ഒരു കൂട്ടം കുഞ്ഞുമക്കൾ..
ക്ലാസ്സ്‌ മുറികളിൽ എന്നും ഒറ്റപ്പെടുന്നവർ.. ഉറക്കെ വായിക്കാൻ പറയുമ്പോൾ നിസ്സഹായതയോടെ നോക്കി നിൽക്കുന്നവർ...
അവരുടെ പ്രയാസങ്ങൾ മൂലം കഴിവുണ്ടായിട്ടും നല്ലൊരു പൊതുവേദി പോലും കയറാൻ പറ്റാത്ത ബാല്യങ്ങൾ..
കൂടെ ചേർത്തു പിടിക്കാനോ എന്തിന് നല്ലൊരു അഭിനന്ദനം പോലും നൽകേണ്ടത് എങ്ങനെ എന്നറിയാതെയുഴലുന്ന രക്ഷിതാക്കൾ...
ആ മക്കളെ ഒന്ന് ചേർത്ത് പിടിച്ചപ്പോൾ, അടുത്തിരുത്തി കാര്യങ്ങൾ പഠിപ്പിച്ചുകൊടുത്തപ്പോൾ അവരിൽ വന്ന മാറ്റങ്ങൾ, അവരിലുണ്ടായ ആത്മവിശ്വാസം ഇതൊക്കെ കേവലം വാക്കുകളിൽ ഒതുക്കുക അസാധ്യം.മക്കളിലുണ്ടായ മാറ്റങ്ങൾക്ക് പകരമായി രക്ഷിതാക്കളുടെ ഹൃദയത്തിൽ നിന്നൂറി വരുന്ന കൃതജ്ഞത പറഞ്ഞറിയിക്കാൻ വാക്കുകൾക്ക് പുറമെ അവരുടെ ഹൃദയം തന്നെ തുറന്നു കാണിക്കുന്നു.അവരുടെ കുടുംബത്തിലെ ഒരാളായി നമ്മളെ ചേർത്തു പിടിക്കുന്നു. വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താൻ സമയപരിമിതി മൂലം പറ്റിയില്ല, എങ്കിലും നന്മ നിറഞ്ഞ കുറച്ചു മനസ്സുകളുടെ നിറഞ്ഞ ചിരിയിൽ ഇന്നത്തെ ദിവസം ധന്യമായി.
ഒരു ജന്മനിയോഗം പോലെ വന്നു ചേരുന്ന ചില അവസരങ്ങൾ, ബന്ധങ്ങൾ ഇതൊക്കെ മനസ്സിൽ ആഴത്തിൽ വേരോടും.
അറിയാതെ അടുത്തുപോയി ചെറുപുഴയെന്ന ഗ്രാമത്തെ... അവിടത്തെ നന്മ നിറഞ്ഞ ഭരണകൂടത്തെ... പ്രിയരക്ഷിതാക്കളെ.. പിന്നെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ...
പ്രിയപ്പെട്ട സഹപ്രവർത്തകരെ...
ഒപ്പം ഈ ഒരവസരം ഉണ്ടാക്കാൻ അക്ഷീണം പ്രയത്നിച്ച പ്രിയഗുരുനാഥനെ...

സ്വീകരിക്കുക വാക്കുകളാൽ കോറിയിട്ട ഈ ഗുരുദക്ഷിണ 🙏-രമ എ 

***************************************************************************

 കൂടുതൽ ചെയ്യാൻ ഉള്ള ഉത്തരവാദിത്വത്തോടെ 

ഇന്നലെ എനിക്കും ഹൃദയത്തോട് ചേർത്ത സന്തോഷമുണ്ടായിട്ടുണ്ട്. സാറിനെ പോലെയുള്ളവരുടെ ഉയർന്ന ശേഷിയും ദീർഘവീക്ഷണവുമുള്ളവരുടെ കൂടെ നിൽക്കുവാനും എന്തെങ്കിലും ചെയ്യാൻ കഴിയുക എന്നത് ഞങ്ങൾക്കും പ്രചോദനമാണ്.. ഇനിയും കൂടുതൽ ചെയ്യാൻ ഉള്ള ഉത്തരവാദിത്വമാണ് തുറന്നു തരുന്നത്....-റിൻസി 
****************************************************************************
 പഠനം  മാത്രം പോരാ ,ഇത്തരം അനുഭവങ്ങൾ നൽകേണം 

നമ്മൾ കുട്ടികൾക്ക് പഠനം  മാത്രം കൊടുത്തിട്ട് വന്നാൽ അവർ  നമ്മളെ ഓർക്കുമായിരിക്കും .പക്ഷെ ഇന്നത്തെ അവരുടെ അനുഭവം ആ  മക്കൾ  എന്നും ഓർമയിൽ  സൂക്ഷിച്ചു വെക്കും- പദ്‌മജ 





No comments:

Post a Comment