കേരള വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തിരശ്രദ്ധക്കായുള്ള അപേക്ഷ -
TO
....................................................
സർ ,
കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്തു നടപ്പിലാക്കി വരുന്ന "പഞ്ചായത്തുതല പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ( SPECIFIC LEARNING DISABILI TY SUPPORT CENTRE) "പ്രോജക്ടിന്റെ പ്രവര്ത്തന റിപ്പോർട്ടിലേക്കും( അനുബന്ധം -1,ചുവടെ ചേർത്ത അനുബന്ധം -2 ) താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു .
സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ,കേരള (SRC KERALA) ; CREATIVE EARTH MIND CARE , THALAIPARAMBA എന്ന പരിശീലന കേന്ദ്രം ; CMLD / DMLD പരിശീലനം ലഭിച്ചവരുടെ സംസ്ഥാനതല കൂട്ടായ്മ ആയ MMLD എന്നീ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഈ പ്രൊജക്റ്റ് ആവിഷ്ക്കരിച്ചിട്ടുള്ളത് .
ഈ പദ്ധതി തുടങ്ങുന്നതിനും വിജയിപ്പിക്കുന്നതിനും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നും തുടക്കത്തിൽ തന്നെ നല്ല സഹകരണം ലഭിച്ചതിൽ സന്തോഷം രേഖപ്പെടുത്തുന്നു . വിദ്യാഭ്യാസ വകുപ്പിലെ അഡിഷണൽ ഡപ്യൂട്ടി ഡയറക്ടർ ശ്രീ സന്തോഷ് സി എ 2023 ഫിബ്രവരി 5 നു ചെറുപുഴയിൽ എത്തി ഈ പ്രൊജക്ട് ഉദ്‌ഘാടനം നിർവഹിക്കുകയും തുടർപ്രവർത്തങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ തരികയും ചെയ്തിട്ടുണ്ട് എന്നതും ചൂണ്ടിക്കാണിക്കട്ടെ .
പ്രോജക്ടിന്റെ ഒന്നാംഘട്ടം ഇപ്പോൾ പൂർത്തിയാവുകയാണ് .ഇതിന്റെ ഭാഗമായി പഞ്ചായത്തു തല അസ്സസ്‌മെന്റ് ക്യാമ്പ് ,നടന്നു കഴിഞ്ഞു .സ്കൂൾതല പ്രൊജക്ട് വിശദീകരണ സന്ദർശനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു .
(സ്‌കൂൾ തല പ്രൊജക്ട് വിശദീകരണ യോഗങ്ങളിൽ നിന്നും മനസ്സിലായ വസ്തുതകൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ അനുബന്ധമായി വിശദമായി ചേർത്തിട്ടുണ്ട് .)
പ്രൊജക്ടിന്റെ തുടർപ്രവർത്തനമായി പഞ്ചായത്തു തല പഠന കേന്ദ്രത്തിൽ ഒരു കുട്ടിക്ക് ഒരു പരിശീലകൻ എന്ന രീതിയിൽ CMLD / DMLD (Certificate / Diploma in Management of Learning Disability) പാസായവർക്ക് ചുമതല നൽകുകയാണ് ചെയ്തിട്ടുള്ളത് .പഞ്ചായത്തിൽ താമസക്കാരായ പരിശീലകർ ലഭ്യമല്ല എന്നത് ഈ പ്രോജക്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണ് .
കേരളത്തിലെ വിവിധജില്ലകളിൽ നിന്നും, വിശേഷിച്ചും , കണ്ണൂർ ജില്ലയിലെ വിദൂരമേഖലകളിൽ നിന്നും ഈ പ്രവർത്തനത്തിലുള്ള സേവന താല്പര്യം ഒന്ന് കൊണ്ട് മാത്രം വന്നെത്തുന്ന കുറച്ചു പരിശീലകരെ ആശ്രയിച്ചാണ് ഈ പ്രവർത്തനം മുന്നോട്ടു പോകുന്നത് . ഇപ്പോൾ ഈ പഞ്ചായത്തിലെ "SLD ഉള്ളതായി സംശയിക്കപ്പെടുന്ന" 70 കുട്ടികൾക്കുള്ള പ്രാഥമിക ഇന്റർവെൻഷൻ ക്‌ളാസ്സുകൾ ( ഒരു കുട്ടിക്ക് ഒരു മണിക്കൂർ സമയം) തുടങ്ങിയിട്ടുണ്ട് .
പഠന വിടവ് (learning gap ) കൊണ്ട് മാത്രം വായന ,എഴുത്തു , കണക്കു കൂട്ടൽ തുടങ്ങിയ മേഖലകളിൽ പിന്നാക്കാവസ്ഥയിലുള്ള 40 കുട്ടികൾക്കായി അതതു സ്‌കൂളുകളിലെ SRG യുടെ നേതൃത്വത്തിൽ ഈ അവധിക്കാലത്തു പ്രത്യേക പരിശീലന പരിപാടികൾ നടത്താവുന്നതാണ് .
"SLD ഉള്ളതായി സംശയിക്കപ്പെടുന്ന" 70 കുട്ടികൾക്കുള്ള പ്രാഥമിക ഇന്റർവെൻഷൻ ക്‌ളാസ്സുകൾ ഓരോ കുട്ടിക്കുമുള്ള പ്രത്യേകമായ (unique ) വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (IEP) തയ്യാറാക്കാനുള്ള അധിക വിവരങ്ങൾ ശേഖരിക്കാൻ കൂടിയാണ് നടത്തിയത് .ഏപ്രിൽ മെയ് മാസങ്ങളിൽ ഈ IEP യുടെ അടിസ്ഥാനത്തിൽ ഒരു കുട്ടിക്ക് ഒരു പരിശീലകൻ എന്ന രീതിയിൽ ഇന്റർവെൻഷൻ (INTERVENTION) ക്‌ളാസ്സുകൾ തുടർച്ചയായി നടത്താനാണ് പ്രൊജക്ടിന്റെ അടുത്ത ഘട്ടത്തിൽ ഉദ്ദേശിക്കുന്നത് ,
ഈ പ്രവർത്തനങ്ങളിൽ എല്ലാം അതാതു സ്‌കൂൾ മേധാവികളുടേയും അധ്യാപകരുടേയും പി റ്റി എ അംഗങ്ങളുടേയും പൊതുവായ സഹകരണം ലഭിച്ചു വരുന്നുണ്ട് .
3600 നടുത്തു കുട്ടികൾ 11 സ്‌കൂളുകളിലായി പഠിക്കുന്ന ഈ പഞ്ചായത്തിൽ ചുരുങ്ങിയത് 360 കുട്ടികളെങ്കിലും SLD ഉള്ളവരായി (10 %-15 % )കാണേണ്ടതാണ് .എന്നാൽ 112 പേർ മാത്രമേ പ്രാഥമിക ക്യാമ്പിൽ എത്തിയിട്ടുള്ളു .സാമൂഹ്യതലത്തിലും സ്‌കൂൾതലത്തിലും കൂടുതൽ വിപുലമായ ബോധവത്കരണ പരിപാടികളുടേയും വകുപ്പ് തലത്തിലുള്ള കൂടുതൽ നിർദ്ദേശങ്ങളുടെയും ആവശ്യം ഈ കണക്കുകളിൽ നിന്നും വ്യക്തമാണ് .കൂടുതൽ അസ്സെസ്സ്മെന്റ് ക്യാമ്പുകളുടേയും തുടർപ്രവർത്തന ങ്ങളുടേയും ആവശ്യമുണ്ട് .ഇത്തരം ഏകോപിത പ്രവർത്തനങ്ങൾ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നടക്കേണ്ടതുമുണ്ട് എന്നും തിരിച്ചറിയാവുന്നതാണ് .
ഈ കാരണങ്ങൾ ഒക്കെ മുൻനിർത്തി വിശകലനം നടത്തുമ്പോൾ ,ഇപ്പോൾ ലഭിക്കുന്നതിനു പുറമേ താഴെ ചേർത്ത വിധത്തിൽ ,ഓരോ കുട്ടിക്കും ഒരു IEP തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള ഈ പ്രോജക്ടിന്റെ അടുത്തഘട്ടങ്ങളുടെ വിജയത്തിനായി സ്‌കൂളുകളിൽ നിന്നും ഇനിയും വിവിധ പ്രത്യേക പിന്തുണാ നടപടികൾ ആവശ്യമുണ്ട് എന്നു കാണാം . അവയിലേക്ക് താങ്കളുടെ സത്വര ശ്രദ്ധ ക്ഷണിക്കുന്നു .
SPECIFIC LEARNING DISABILITY ( പ്രത്യേക പഠന പരിമിതി / പ്രത്യേകപഠന വൈകല്യം )ഉള്ള കുട്ടികൾക്ക് ഉള്ള പ്രശ്നങ്ങൾ മാനേജ് ചെയ്യാൻ സ്റ്റേറ്റ് റിസോഴ്സ് സെന്റര് മുഖേന പരിശീലനം കിട്ടിയ 1000 ലേറെ അഭ്യസ്ത വിദ്യർ ( LD MANAGER / LD REMEDIATOR ) കേരളത്തിൽ ഉണ്ട് . സ്‌കൂൾ ക്‌ളാസ്സുകൾക്ക് പുറമെയായി അവധി ദിവസങ്ങളിൽ അധിക സമയം ചെലവഴിച്ചു ഇത്തരം LD മാനേജർമാരെ ഉപയോഗപ്പെടുത്തി കുട്ടികൾക്ക് തുടർച്ചയായ ക്‌ളാസ്സുകൾ നൽകാൻ കഴിയും .
വായനയിലോ എഴുത്തിലോ കണക്കുകൂട്ടലിലോ അടിസ്ഥാനകഴിവുകൾ ആർജിച്ചിട്ടില്ലാത്ത കുട്ടികൾക്ക് ഇങ്ങനെയുള്ള ദീർഘകാല പരിശീലനത്തിലൂടെ പഠനത്തിലും പെരുമാറ്റത്തിലും അളന്നെടുക്കാവുന്നതും ദൃശ്യമായതുമായ ( measurable and observable) മാറ്റങ്ങൾ വരുത്താവുന്നതാണ് . ഇക്കാര്യം ICCONS, SRC THIRUVANATHAPURAM തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടേയും നേതൃത്വത്തിലും നടന്നു വരുന്ന പഠന വൈകല്യ മാനേജ്‌മന്റ് പ്രവർത്തനങ്ങളും ഈ മേഖലയിൽ നടന്നു വരുന്ന പഠനങ്ങളും ഗവേഷണങ്ങളും അനുഭവങ്ങളും തെളിയിക്കുന്നുണ്ട് .
എന്നാൽ ഇപ്പോൾ സർവീസിലുള്ള അദ്ധ്യാപകരിൽ CMLD / DMLD യോഗ്യത ഉള്ളവർ വിരലിൽ എണ്ണാവുന്നത്ര മാത്രമാണെന്നും അഥവാ അത്തരത്തിലുള്ള അദ്ധ്യാപകർക്കായാലും മറ്റു സ്‌കൂൾ പ്രവർത്തനങ്ങളോടൊപ്പം ONE TO ONE EDUCATION നടത്താൻ പ്രായോഗിക പ്രയാസങ്ങൾ ഉണ്ട് എന്നതും പരിഗണിക്കണം .
SSA / BRC മുഖേന സ്‌കൂളുകളിൽ നിയമിതരാകുന്ന സ്പെഷ്യൽ എഡ്യൂക്കേഷൻ അദ്ധ്യാപകർക്ക് ജോലിഭാരം കാരണവും LD MANAGEMENT പരിശീലനത്തിന്റെ അഭാവം കാരണവും പ്രത്യേക പഠന പരിമിതിയുള്ള കുട്ടികൾക്ക് വേണ്ടുന്ന അളവിലുള്ള സേവനം അവരുടെ ഭാഗത്തു നിന്നു ലഭ്യമാകുന്നില്ല എന്നതും പരിഗണിക്കേണ്ട വസ്തുതയാണ് .
എങ്കിലും സ്‌കൂൾ അദ്ധ്യാപകരല്ലാത്ത , ധാരാളം അഭ്യസ്ത വിദ്യർ CMLD / DMLD യോഗ്യത നേടി അവധിദിവസങ്ങളിൽ ഇത്തരത്തിലുള്ള പഠന പ്രശ്നങ്ങൾ ഉള്ള കുട്ടികൾക്ക് പ്രൈവറ്റ് ആയി ക്‌ളാസ്സുകൾ എടുത്തു പോരുന്നുമുണ്ട് . ഈ ക്‌ളാസ്സുകൾ ഫലപ്രദമാകണമെങ്കിൽ ഇത്തരം വിദ്യാഭ്യാസപ്രവർ ത്തകർക്ക് (അവരെ LD REMEDIATOR / LD MANAGER എന്ന പേരിൽ സൂചിപ്പിക്കാം ) അതാതു സ്‌കൂൾ അധികൃതരുടേയും അദ്ധ്യാപകരുടെയും സമ്പൂർണമായ പിന്തുണ ആവശ്യമുണ്ട് .
ഓരോ കുട്ടിയുടേയും ഇപ്പോഴത്തെ പഠന നിലവാരവും പഠന പ്രശ്നങ്ങളും മറ്റു അനുബന്ധ പ്രശ്നങ്ങൾ ( Comorbidities) ഉണ്ടെങ്കിൽ അവയും കൃത്യമായ അറിയുന്നതിന് LD REMEDIATOR / LD MANAGER ആയി പ്രവർത്തിക്കാനുള്ള വ്യക്തി കുട്ടിയുടെ സ്‌കൂൾ മേധാവിയിൽ നിന്നോ / ക്‌ളാസ് അധ്യാപകനിൽ നിന്നോ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട് .
ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ കുട്ടിക്കുമുള്ള പ്രത്യേകമായ (unique ) വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (IEP) തയ്യാറാക്കുന്നത് .അതിൻ്റെ പിന്ബലത്തിലാണ് കുട്ടിക്കായുള്ള intevention ക്‌ളാസ്സുകൾ നടത്തുന്നത് .ഇതിനു അവധി ദിവസങ്ങളിൽ ലഭ്യമായ സമയമാണ് ഉപയോഗപ്പെടുത്തുക . അധിക പഠന ഉപകരണങ്ങൾ ഉപയോഗിക്കാനുണ്ട് .കുട്ടിയുടെ സംവേദന ക്ഷമത ഏതു മേഖലയിലാണെന്ന് തിരിച്ചറിഞ്ഞു അതിനനുസൃതമായ പഠന രീതികളും ഈ പദ്ധതിയിൽ പ്രയോഗിക്കപ്പെടണം .
ഓരോ കുട്ടിക്കും വിവിധ മേഖലകളിൽ നൽകേണ്ടുന്ന പ്രത്യേക പരിഗണനകൾ ഉൾപ്പെടെ കുട്ടിയുടെ IEP ( INDIVDUALISD EDUCATION PLAN - വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി) യിലെ വിശദാംശങ്ങൾ നേരത്തെ തന്നെ സ്‌കൂൾ അദ്ധ്യാപകർ അറിയേണ്ടതാണ് . അവരുടെ കൂടി അഭിപ്രായം ഉൾക്കൊണ്ട് കൊണ്ടാണ് IEP തയ്യാറാക്കേണ്ടത് എന്നതും പരിഗണിക്കേണ്ടതാണ്.
.സ്‌കൂളിലും ക്‌ളാസിലും ഈ മാനേജ്‌മന്റ് പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടിക്ക് അപ്പപ്പോൾ അനുകൂലനങ്ങളും(ACCOMODATIONS ) പരിഷ്ക്കരണങ്ങളും( MODIFICATIONS ), VAKT സംവേദനക്ഷമതകൾ ക്കനുസരിച്ചുള്ള ഇടപെടൽക്‌ളാസ്സുകളും നൽകേണ്ടതുമുണ്ടല്ലോ. അദ്ധ്യാപകന്റെ പാഠ്യ ആസൂത്രണരേഖയിലും ഈ കുട്ടികൾക്കായുള്ള കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും വരേണ്ടതുണ്ട്. ഇത്തരം കുട്ടികൾക്കു ഉൾച്ചേർന്ന വിദ്യാഭ്യാസം ( INCLUSIVE EDUCATION ) കൂടുതൽ ഫലപ്രദമാകണമെങ്കിൽ .UDL(UNIVERSAL DESIGN OF LEARNING) ക്‌ളാസുകളിലേക്കു അദ്ധ്യയനം മാറേണ്ടതുമുണ്ട് .
RPWD ACT 2016 പ്രകാരം , സ്‌കൂൾ കാലഘട്ടത്തിൽ നേരത്തെ തന്നെ പഠനപ്രശ്നങ്ങൾ തിരിച്ചറിഞ്ഞു ആവശ്യമുള്ള പിന്തുണകളും അർഹമായ അവകാശങ്ങളും നടപ്പിലാക്കി കിട്ടേണ്ടത് കുട്ടിയുടെ അവകാശം കൂടിയാണല്ലോ .
എന്നാൽ SSA യിൽ നിന്നും ലഭ്യമായ ഒരു കണക്കു പ്രകാരം സംസ്ഥാനത്തു 1-8 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ 8,818 പേർക്ക് SLD ഉള്ളതായും അവർക്കു സംസ്ഥാനത്തു ഒട്ടാകെ 1521 റിസോഴ്സ് ടീച്ചർമാരെ നിയമിച്ചതായും കാണുന്നു .അതുപോലെ 9 -12 (സെക്കണ്ടറി ) വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ 12 651 പേർക്ക് SLD ഉള്ളതായും അവർക്കു സംസ്ഥാനത്തു ഒട്ടാകെ 1365 റിസോഴ്സ് ടീച്ചർമാരെ നിയമിച്ചതായും കാണുന്നു. കണ്ണൂർ ജില്ലയിൽ ആകട്ടെ 1-8 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ 598 പേർക്ക് SLD ഉള്ളതായും അവർക്കു സംസ്ഥാനത്തു ഒട്ടാകെ 97 റിസോഴ്സ് ടീച്ചർമാരെ നിയമിച്ചതായും കാണുന്നു .അതുപോലെ 9 -12 (സെക്കണ്ടറി ) വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ 787 പേർക്ക് SLD ഉള്ളതായും അവർക്കു ജില്ലയിലാകെ 80 റിസോഴ്സ് ടീച്ചർമാരെ നിയമിച്ചതായും കാണുന്നു.എന്നാൽ ഓരോ കുട്ടിക്കും ONE TO ONE വിദ്യാഭ്യാസം നല്കാൻ മാത്രം ഈ ക്രമീകരണം ഫലപ്രദമാകുന്നില്ല എന്നതാണ് അനുഭവം .
കേരളത്തിൽ ഉള്ള 18 ലക്ഷം സ്കൂൾ വിദ്യാർത്ഥികളിൽ 2 ലക്ഷം വിദ്യാർത്ഥികൾക്ക് (10 %-15 %) പ്രത്യേക പഠന പരിമിതി ഉണ്ടാകാൻ സാധ്യതയുള്ളതായി ഈ രംഗത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നു..അത് കൊണ്ട് തന്നെ മുകളിൽ സൂചിപ്പിച്ച കണക്കുകൾ എത്രത്തോളം യഥാർത്ഥ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ് .SLD മാനേജ്‌മന്റ് പരിശീലനം കിട്ടിയ കൂടുതൽ റിസോഴ്സ് ടീച്ചർമാരെ ഈ രംഗത്ത് ആവശ്യമുണ്ട് എന്നത് സുവ്യക്തമാണ് .
ആയതിനാൽ LD REMEDIATOR/ LD MANAGER മാരെ ഏകോപിപ്പിച്ചു കൊണ്ടുള്ള പഞ്ചായത്തുതല പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രത്തിന്റെ ഇനിയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ താങ്കളുടെ അടിയന്തിര പരിഗണനക്കായി ഞങ്ങൾ മുന്നോട്ടുവെക്കുന്നു .
(1 ) കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്തു നടപ്പിലാക്കുന്ന ന്ന " പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ കേന്ദ്രം " പ്രോജക്ടിന്റെ ഭാഗമായി LD REMEDIATOR/ LD MANAGER ആയി പഞ്ചായത്തിനാൽ ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ള അദ്ധ്യാപകർ IEP തയ്യാറാക്കുന്നതിനായി കുട്ടിയുടെ സ്‌കൂൾ അധികൃതരെ സമീപിക്കുന്നതാണ് .ആ സന്ദർഭങ്ങളിൽ അവർക്കു ഇപ്പോൾ നൽകിവരുന്ന സൗകര്യങ്ങളോടൊപ്പം , ഓരോ കുട്ടിക്കുമുള്ള IEP തീരുമാനിക്കുന്നതിനുള്ള യോഗങ്ങൾ നടത്താനുള്ള അനുവാദം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്‌കൂൾതലത്തിൽ ചെയ്തു കൊടുക്കുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിർദ്ദേശങ്ങൾ കണ്ണൂർ ജില്ലയിലെ ഉപ വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണമെന്ന് അപേക്ഷിക്കുന്നു
(2) പഠന വിടവ് (learning gap ) കൊണ്ട് വായന ,എഴുത്തു , കണക്കു കൂട്ടൽ തുടങ്ങിയ മേഖലകളിൽ പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്കായി അതതു സ്‌കൂളുകളിൽ ഈ അവധിക്കാലത്തു പ്രത്യേക പരിശീലന പരിപാടികൾ നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ കൂടി നൽകേണ്ടതാണ് .
(3 ) സ്ക്കൂൾ അദ്ധ്യാപകർക്കെല്ലാം LD MANAGEMENT പരിശീലനം ലഭ്യമാക്കിയും സ്‌കൂൾ ചുറ്റുപാടിൽ / പഞ്ചായത്തിൽ ലഭ്യമായ LD MANAGERS നെ ക്കൂടി ഉൾപ്പെടുത്തിയും ഈ പ്രോജെക്ടിനെ ഒരു ദീർഘകാല പ്രവർത്തനപദ്ധതി ആയി പരിവർത്തനം ചെയ്യാനുള്ള(from medical mode of intervention to a social mode of intervention ) ഒരു ആസൂത്രണത്തിനു വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നൽകേണ്ടതാണ് .
ചുരുക്കത്തിൽ .
പ്രത്യേക പഠന പരിമിതി പിന്തുണാ രംഗത്തേക്ക് ധാരാളം അഭ്യസ്തവിദ്യർ കടന്നു വരികയും പഠന പ്രശ്നമുള്ള വിദ്യാർത്ഥികൾക്ക് നിരന്തര പിന്തുണ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട് .അതിനു സഹായകമായ വിധത്തിൽ വിദ്യാഭ്യാസ വകുപ്പിന്റേയും സ്‌കൂൾ അധികൃതരുടെയും ഭാഗത്തു നിന്നും മുകളിൽ സൂചിപ്പിച്ച വിധത്തിൽ കൃത്യവും നിരന്തരവുമായ പങ്കാളിത്തവും പ്രോത്സാഹനവും ഉണ്ടാകേണ്ടതുണ്ട് . അതിനു വേണ്ട അടിയന്തിര നിർദ്ദേശങ്ങൾ വകുപ്പ് തലത്തിൽ എത്രയും വേഗം നൽകണമെന്ന് അങ്ങയോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു .
എന്ന് ,
1 .
2 .
3.
4 .
MMLD ഗ്രൂപ്പ് അംഗങ്ങളോട് : ഈ അപേക്ഷയിൽ ഉൾപ്പെടുത്താവുന്ന കൂടുതൽ വസ്തുതകളും അഭിപ്രായങ്ങളും 9447739033 എന്ന നമ്പറിൽ WHATSAPP സന്ദേശം ആയി രണ്ട് ദിവസങ്ങൾക്കുള്ളിൽ അറിയിക്കേണ്ടതാണ് .
********************************************************************
പ്രോജക്ട് റിപ്പോർട് - ഏറ്റവു പുതിയ നിഗമനങ്ങൾ (അനുബന്ധം -2 )
പ്രൊജ ക്ടിന്റെ അടുത്തഘട്ടമായ INTERVENTION ക്‌ളാസ്സുകൾ തുടങ്ങുന്നതിന് മുൻപ് നടത്തിയ സ്‌കൂൾ തല പ്രൊജക്ട് വിശദീകരണ യോഗങ്ങളിൽ നിന്നും മനസ്സിലായ വസ്തുതകൾ :
(1 ) SLD , IEP, ONE TO ONE EDUCATION തുടങ്ങിയ പദങ്ങൾ മിക്ക അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിചിതമല്ല .
(2 ) ACCOMODATIONS , MODIFICATIONS , SLD യോട് കൂടിയ കുട്ടികളുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ചും ക്യാംപസുകളിൽ വലിയ ധാരണയില്ല .
(3 ) എഴുത്തു, വായന , കണക്കു കൂട്ടൽ,ശ്രദ്ധ , ഓർമ എന്നിവയുടെ SUBSKILLS മേഖലയിൽ ആവശ്യമുള്ള പരിശീലനം ദീർഘകാലം ക്ഷമയോടെയും കുട്ടിയുടെ ബഹുമുഖ സംവേദന ക്ഷമതകൾ (VAKT) വിലയിരുത്തിയും നൽകിയാൽ ഈ മേഖലകളിൽ കുട്ടിയുടെ കഴിവുകളിൽ അളക്കാവുന്ന തോതിൽ മാറ്റങ്ങൾ വരുത്താൻ കഴിയും എന്ന് പലർക്കും ധാരണയില്ല .
(4 ) കുട്ടികൾക്കു എ പ്ലസ് വാങ്ങിച്ചു കൊടുക്കാൻ വേണ്ടിയുള്ള മറ്റൊരു പദ്ധതിയാണ് ഇത് എന്നാണ് ചിലരുടെ ധാരണ .
(5 ) പല രക്ഷിതാക്കളും കുട്ടിക്ക് വേണ്ടി മിനക്കെടാൻ തയ്യാറല്ല .
(6 ) കോളനികളിൽ നിന്ന് വരുന്ന അല്ലെങ്കിൽ സാമ്പത്തിക ,സാമൂഹ്യ പിന്നാക്കാവസ്ഥകളിൽ നിന്ന് വരുന്ന കുറച്ചു കുട്ടികൾക്കാണ് ഇത്തരം പ്രശ്നമെന്നും ഈ അവസ്ഥകൾ മാറാതെ കുട്ടികളിൽ ഒരു മാറ്റവുമുണ്ടാകില്ലെന്നും ചില അദ്ധ്യാപകർ കരുതുന്നു .
(7 ) പല സ്കൂളുകളിലും കുട്ടികൾ നന്നേ കുറവാണെന്നും അതിനാൽ കുട്ടികളെ മുമ്പത്തേക്കാൾ ഏറെ ശ്രദ്ധിക്കാൻ അദ്ധ്യാപകർ ക്കു കഴിയുന്നുണ്ടെന്നും അതിനാൽ പഠന പ്രശ്നങ്ങൾ ഉള്ള കുട്ടികളുടെ എണ്ണം മുമ്പത്തേക്കാൾ കുറഞ്ഞിട്ടുണ്ടെന്നും ചില അധ്യാപകർ ചിന്തിക്കുന്നു .അത് കൊണ്ട് ഇത്തരം പ്രൊജക്ടുകളുടെ വലിയ ആവശ്യം അല്ല എന്നും അവർ സൂചിപ്പിച്ചു .
(8 ) തങ്ങളുടെ സ്‌കൂളിൽ തന്നെയാണെങ്കിൽ കുട്ടികളെ എത്തിക്കാമെന്നും 6 / 8 കി മി അകലെയുള്ള ചെറു നഗരത്തിൽ പതിവായി എത്തിക്കുന്നത് പല വിധത്തിൽ ബുദ്ധിമുട്ടാണെന്നും ചില രക്ഷിതാക്കൾ സൂചിപ്പിച്ചു .ഇങ്ങനെ സ്ഥിരമായി നഗരത്തിലേക്ക് വരുമ്പോൾ തങ്ങളുടെ കുട്ടികളെ വൈകല്യമുള്ളവരായി പലരും കളിയാക്കുമെന്നും ചിലർ സൂചിപ്പിച്ചു .
(9 ) അസ്സെസ്സ്മെന്റ് ക്യാമ്പിൽ ഒരു കുട്ടിക്ക് I Q ടെസ്റ്റിന് പോവുന്നത് നല്ലതാണെന്നു സൂചിപ്പിച്ചപ്പോൾ "ഓ ന് അങ്ങിനത്തെ പ്രശ്‌നമൊന്നുമില്ല ,അതിന്റെ ആവശ്യമൊന്നുമില്ല "എന്നു പറയുകയും ടെസ്റ്റിന് ഇതേ വരെ പോവാതിരിക്കുകയും ചെയ്യുന്ന രീതിയും ശ്രദ്ധയിൽ പെട്ടു .
(10 ) പഠന പരിമിതികളുടെ രംഗത്തെ പ്രശ്നങ്ങളും ശരിയായ ഇടപെടലുകളും ചിത്രീകരിക്കുന്ന താരേ സമീൻ പർ എന്ന സിനിമ കണ്ടവർ ഈ കൂട്ടായ്‍മകളിൽ ഇല്ല അല്ലെങ്കിൽ ഒന്നോ രണ്ടോ പേർ മാത്രം എന്നു പറയാം .ഈ രംഗത്തെ പൊതു അവബോധം വളരെ കുറവാണെന്നു ഇതിൽ നിന്നും മനസ്സിലാകുന്നു . ഈ സിനിമ സൗജന്യമായി https://www.youtube.com/watch?v=W8MgImHLk24 എന്ന ലിങ്കിൽ നിന്നും കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ആകാം
(11) RPWD ആക്ട് 2016 പ്രകാരം പിന്തുണ ലഭിക്കുക എന്നത് SLD ഉള്ള കുട്ടികളുടെ പ്രത്യേക അവകാശമാണെന്ന് ക്യാംപസുകളിൽ ആർക്കും അറിയില്ല .
(12) RPWD ആക്ട് 2016 പ്രകാരം പിന്തുണ ലഭിക്കേണ്ട 21 വിഭാഗം കുട്ടികളിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് SLD ഉള്ള കുട്ടികൾ എന്ന കാര്യം ക്യാംപസുകളിൽ ഉള്ള ആർക്കും അറിയില്ല .
(13 ) EARLY IDENTIFICATION,IEP, ONE TO ONE EDUCATION,ACCOMODATIONS ,MODIFICATIONS ,അതിനൊക്കെയായി ഭരണകൂടങ്ങൾ നൽകേണ്ടുന്ന പിന്തുണ, ജോലിക്കും വിദ്യാഭ്യാസ അവസരങ്ങൾക്കും റിസർവേഷൻ തുടങ്ങിയവ SLD കുട്ടികളുടെ അവകാശമാണ് എന്ന ധാരണ ക്യാംപസ് മേധാവികൾക്കോ മറ്റു ജീവനക്കാർക്കോ വിദ്യാർത്ഥികൾക്കോ ഇല്ല .
(14 ) SPECIFIC LEARNING DISABILITY ഉള്ള കുട്ടികൾക്ക് ഉള്ള പ്രശ്നങ്ങൾ മാനേജ് ചെയ്യാൻ വിവിധമാർഗങ്ങൾ മുന്നോട്ടു വെക്കുന്ന Certificate in Management of Learning Disability കോഴ്‌സിനെ കുറിച്ച് അദ്ധ്യാപക രുടെയിടയിലോ മറ്റു വിദ്യാഭ്യാസ പ്രവർത്തകരുടെയിടയിലോ വേണ്ടത്ര അവബോധമില്ല .
*************************************************************************
WARNING : ഈ ഡാറ്റ മറ്റിടങ്ങളിൽ ഉപയോഗിക്കുന്നവർ MMLD (CHERUPUZHA GRAMA PANCHAYATH ) PROJECT FINDINGS എന്ന് പ്രത്യേകമായി പരാമർശിക്കേണ്ടതാണ്
A REPORT ON ASSESSMENT CAMP DATA
അസ്സെസ്സ്മെന്റ് ക്യാമ്പിൽ എത്തിയവർ -112 കുട്ടികൾ ;
രണ്ടുപേർക്ക് പ്രശ്നങ്ങളൊന്നുമില്ല എന്ന് വിലയിരുത്തിയിട്ടുണ്ട് .
എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയ കുട്ടികളുടെ എണ്ണം - 110 ;
1 .IQ ടെസ്റ്റ് വേണ്ടവർ -2 ;
2 .സ്പീച് തെറാപ്പി വേണ്ടവർ - 2 ;
3 .ബിഹേവിയറൽ തെറാപ്പി - 2 ;
4 .സ്വഭാവ / വൈകാരിക പ്രശ്നങ്ങൾ ഉള്ളവർ 16 പേർ (15%) ;
5.മറ്റു ചില പ്രശ്നങ്ങളുള്ളവർ -6 (5 %)
6.ശ്രദ്ധ കുറവ്/ തകരാറുകൾ ഉള്ളവർ - 30 (27% )
7.ഗ്രോസ് മോട്ടോർ പ്രശ്നങ്ങൾ ഉള്ളവർ- 10 (9%)
8.ഫൈൻ മോട്ടോർ പ്രശ്നങ്ങൾ ഉള്ളവർ- 8 (7 %)
9.വിഷ്വൽ ഡിസ്ക്രിമിനേഷൻ പ്രശ്നങ്ങളുള്ളവർ- 13 ( 12% )
10.വിഷ്വൽ മെമ്മറി പ്രശ്നങ്ങളുള്ളവർ 26 ( 24%)
11.ഓഡിറ്ററി ഡിസ്ക്രിമിനേഷൻ പ്രശ്നങ്ങൾ ഉള്ളവർ 23( 21 %)
12.ഓഡിറ്റോറിയം മെമ്മറി പ്രശ്നങ്ങളുള്ളവർ 33 ( 30% )
13.സ്പീച്ച് ലാംഗ്വേജ് മേഖലയിൽ കുറവുകൾ ഉള്ളവർ 28 (25%)
14.റീഡിങ് പ്രശ്നങ്ങളുള്ളവർ 83 (75% )
15.എഴുത്തിൽ പ്രശ്നങ്ങളുള്ളവർ 93 (85 %)
16.ഗണിതത്തിൽ പ്രശ്നങ്ങൾ ഉള്ളവർ 88 (80 % )
17.എ ഡി ഡി പ്രശ്നങ്ങൾ ഉള്ളവർ- 8 (7 % )
18.എ ഡി എച്ച് ഡി പ്രശ്നങ്ങൾ ഉള്ളവർ -5 ( 5 %)
19.പഠന വിടവ് ഉറപ്പായും ഉള്ള കുട്ടികളുടെ എണ്ണം - 40 (35 %) ;
20. പ്രത്യേക പഠന പരിമിതി SPECIFIC LEARNING ഡിസബിലിറ്റി ഉണ്ട് എന്നു സംശയിക്കുന്ന കുട്ടികളുടെ എണ്ണം 70 (65 %) ശതമാനം .
പഞ്ചായത്തിൽ വിവിധ സ്‌കൂളുകളിൽ നിന്നായി ഇനിയും ക്യാമ്പിൽ പങ്കെടുക്കാനുള്ളവർ -ഏതാണ്ട് 240 പേർ .
WARNING : ഈ ഡാറ്റ മറ്റിടങ്ങളിൽ ഉപയോഗിക്കുന്നവർ MMLD (CHERUPUZHA GRAMA PANCHAYATH ) PROJECT FINDINGS എന്ന് പ്രത്യേകമായി പരാമർശിക്കേണ്ടതാണ്