ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Sunday, August 17, 2025

ബഡ്‌സ് കേന്ദ്രം പഠന സന്ദർശനം Aug15 16

                   ബഡ്‌സ് പുനരധിവാസ കേന്ദ്രം  പഠന സന്ദർശനം 



                                                  

ICCP ഇന്റേൺഷിപ്പിന്റെ ഭാഗമായി നടന്ന OUT POSTING വ്യത്യസ്തമായ ഒരു അനുഭവം ആയി .സെന്ററിൽ ബുദ്ധിപരമായ  വെല്ലുവിളികൾ( intellectual disability  - 

What causes intellectual disability?

Intellectual disabilities can happen for many reasons. Experts also suspect that in many cases, there are multiple causes and contributing factors. Causes and contributing factors can influence the development of intellectual disability before or during birth or during the earliest years of childhood.

Prebirth causes or contributing factors include, but aren’t limited to, the following:

Genetics and inheritance. Many conditions that cause intellectual disability happen because of genetic mutations. Some of these mutations can be passed from generation to generation. Examples include Down syndrome, Fragile X syndrome or Prader-Willi syndrome.

Infections. Some infections — like toxoplasmosis and rubella — can disrupt fetal development, resulting in conditions that can cause intellectual disability, such as cerebral palsy.

Teratogens. These are substances that can disrupt fetal development. Examples include alcohol, tobacco, certain medications, radiation exposure and more.

Medical conditions. Having certain medical conditions while pregnant can cause developmental differences in a fetus. Those can later result in intellectual disability. Examples include hormonal conditions like hypothyroidism.

Causes that can happen during birth include:

Lack of oxygen (hypoxia).,Premature birth.,Other types of brain injury during birth.

Causes that can happen during early childhood include:Injuries or accidents. These can cause intellectual disability if they result in brain damage.

Toxic exposures. Heavy metals like lead and mercury can damage your brain and cause intellectual disability.

Infections. Common infections that spread to your nervous system, such as measles or meningitis, can cause intellectual disability.

Tumors or growths in the brain. This includes cancers and benign (noncancerous) growths.

Medical conditions. Seizures and various types of epilepsy, such as Lennox-Gastaut syndrome, can cause brain damage. That can cause intellectual disability.- )

 നേരിടുന്ന കുട്ടികൾ ആണ് വന്നു ചേരുന്നത് .ASD /DOWN SYNDROME ഉള്ളവരും ഉണ്ട് .10 മുതൽ 45 വയസ്സു വരെ പ്രായം ഉള്ളവർ ഉണ്ട് . അവരെ നന്നായി നോക്കാൻ സിന്ധു ടീച്ചർക്കും സഹപ്രവർത്തകർക്കും കഴിയുന്നതായി തോന്നി .ഒരു അമ്മയുടെ കരുതലും സ്നേഹവും അവർക്കു ലഭിക്കുന്നു .കൂടാതെ പരസ്പരം നന്നായി ഇടപെടാനും അംഗീകാരം ലഭിക്കാനും സന്തോഷിക്കാനും കഴിയുന്ന അവസരങ്ങളായി സ്വാതന്ത്ര്യ ദിന ആഘോഷത്തേയും ബഡ്‌സ് ദിനാചരണത്തേയും അവർ മാറ്റിയെടുത്തു .




ഞങ്ങൾ INTERNS നെ സംബന്ധിച്ചിടത്തോളം , നിരവധി വസ്തുതകൾ പഠിക്കാനും നിരീ ക്ഷിക്കാനും ചിന്തിക്കാനും ഉപകരിച്ച രണ്ടു ദിനങ്ങൾ . INTELLLECTUAL DISORDERS,DROWN SYNDROME, ASD തുടങ്ങിയ വെല്ലുവിളികളെ നേരിടുന്ന വ്യക്തികളുടെ സ്വഭാവ രീതികൾ മനസ്സിലാക്കാനും  അവരോട്   നന്നായി ഇടപെടാനും   കഴിഞ്ഞു .കുട്ടികളുടെ സാമൂഹ്യമായ പെരുമാറ്റവും പരസ്പര സ്നേഹവും പുതിയ ആളുകളെ കൂടി ഉൾക്കൊള്ളാനുള്ള കഴിവും എൻ്റെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു ."ഞങ്ങളുടെ കളിയും കൂടി കണ്ടിട്ടു പോകാ"മെന്ന കുട്ടികളുടെ നിർബന്ധവും സിന്ധു ടീച്ചർ കൂടി പങ്കെടുത്തു കൊണ്ടുള്ള കുട്ടികളുടെആട്ടവും പാട്ടും  ഞങ്ങളെ രണ്ടാം ദിവസം ഏറെ വൈകുന്നത് വരെ അവിടെ പിടിച്ചു നിർത്തി .രണ്ടു ദിവസവും വന്നെത്തിയ രക്ഷിതാക്കളുടെ പങ്കാളിത്തവും സഹകരണവും പ്രതീക്ഷാപരവും വ്യത്യസ്തവുമായി .പഞ്ചായത്തു തല ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും  സഹകരണവും ദൃശ്യമായി .


ഇത്തരമൊരു "പുതിയ" സ്ഥാപനം തുടങ്ങാനും മറ്റു ചൂഷണങ്ങൾക്കും സ്വാർത്ഥതാത്പര്യങ്ങൾക്കും വിധേയമാകാതെ അതിനെ നിലനിർത്താനും സിന്ധു ടീച്ചർ നടത്തിയ ഇടപെടലുകൾ അവർ വിവരിച്ചു കേട്ടത് ഞങ്ങൾക്ക് മനസ്സു വിങ്ങുന്ന അനുഭവമായി .എതിർക്കുന്നവരേക്കാൾ  ഏറെ കൂടുതലായി ടീച്ചർക്കു താങ്ങും തണലുമായി സമൂഹത്തിൽ നിരവധി പ്രസ്ഥാനങ്ങൾ കൈകോർത്തിട്ടുണ്ട് എന്നും മനസ്സിലാക്കാൻ കഴിഞ്ഞു . കുട്ടികളുടെ ക്ഷേമത്തിനായി തൊട്ടടുത്ത സ്ഥാപനങ്ങളിലെ മനുഷ്യശക്തിയേയും വിഭവങ്ങളേയും നിരന്തരം ഉപയോഗപ്പെടുത്തുന്ന രീതി അനുമോദനം അർഹിക്കുന്നതും മാതൃകാപരവുമാണ് .

LIFE SKILL TRAINING നല്കുന്നതോ ടൊപ്പം കുട്ടികളുടെ മികവുകൾ തിരിച്ചറിഞ്ഞു വിവിധ തൊഴിലുകൾ പഠിപ്പിച്ചു സർട്ടിഫിക്കറ്റ് നൽകുന്ന രീതിയും നല്ലതാണ് . രക്ഷിതാക്കൾക്കും നിരന്തര പ്രചോദന പരിശീലനം നടക്കുന്നതും കൊള്ളാം .നമ്മുടെ സംസ്ഥാനത്തു നടക്കുന്ന ബഡ്‌സ് സെന്ററുകളിൽ പകർത്താവുന്ന/ പകർത്തേണ്ടുന്ന  മികച്ച പ്രവർത്തനങ്ങൾ ആണ് ഞങ്ങൾ പരിചയപ്പെട്ടത് .

ചെറുപുഴ ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രത്തിന്റെ ഒരു പ്രതിനിധി 

SLDC CHERUPUZHA GP പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം CLICK HERE TO READ MORE ABOUT... )

കൂടിയായ എനിക്ക് ഞങ്ങളുടെ കേന്ദ്രത്തിൽ നടക്കുന്ന വിവിധ പ്രവർ ത്തനങ്ങൾ എത്രത്തോളം വൈവിധ്യ വല്കരിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മനസ്സിലാക്കാനും ഈ അനുഭവം ഉപകരിച്ചു .

കുടുംബശ്രീ മിഷന്റെ സംസ്ഥാന തല പരിശീലകൻ കൂടിയായ ശ്രീ റഹീമിന്റെ പരിശീലന രീതികളും  ഭിന്ന ശേഷി വിഭാഗത്തിലെ കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും സംവദിക്കാൻ നമ്മൾ ആർജ്ജിച്ചെടുക്കേണ്ട മികവുകളും മനസ്സിലാക്കാൻ രണ്ടാമത്തെ ദിവസത്തെ സെഷനുകൾ ഉപകരിച്ചു .

എല്ലാ അർത്ഥത്തിലും ഈ ഔട്പോസ്റ്റിങ് ഞങ്ങൾക്ക് ഏറെ ഉപകരിച്ചിട്ടുണ്ട് .ഡോ സുവ്രതിനും സഹപ്രർത്തകർക്കും നന്ദി .-CKR 


























സഹപഠിതാക്കളുടെ പ്രതികരണങ്ങൾ :

Sindhu Miss നു ഞങ്ങളുടെ ഒക്കെ ഹൃദയത്തിൽ വളരെ വലിയ ഒരു സ്ഥാനം കിട്ടീട്ടുണ്ട്....അത്രേം ആദരവോടെയാണ് ആ പേര് ഇനി ഓർക്കാനാവുക... ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാതെ അനുഭവങ്ങളും കുറെ നല്ല നിമിഷങ്ങളും സമ്മാനിച്ച ഈ ഔട്പോസ്റ്റിംഗ് തന്നതിനും കൂടെ നിന്നതിനും സാറിനും ടീമിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.
****************************************************************
വീട്ടിൽ വന്നു ഒരു ദിവസം മുഴുവൻ അടിപൊളിയാക്കിത്തന്നവർക്കും ടീമിലെ ഓരോരുത്തർക്കും സ്പെഷ്യൽ താങ്ക്സ്... ബാക്കി ഓണത്തിന് കാണാം 😄.

ഇനിugc ഈ സൈക്കോളജി തന്നില്ലേലും iccp നെ തന്നല്ലോ എന്ന് ആശ്വസിക്കും
******************************************************************************
വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്ത വിധം നന്ദിയുള്ള ഒരു പ്രോഗ്രാമാണ്.... കഴിഞ്ഞ രണ്ടു ദിവസം നടന്നത്

 ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവെച്ച സിന്ധു ടീച്ചറുടെ ജീവിതം നാം കേട്ടപ്പോൾ  എന്തെന്നില്ലാത്ത ഒരു വിസ്മയ ലോകത്തായ പോലെ തോന്നി..
ദേശീയ അവാർഡ് നൽകുന്നുണ്ടങ്കിൽ  അതിനു ഏറ്റവും അർഹയായ ഒരാളെ നമ്മൾ കണ്ടെത്തി...

 സംഘടിപ്പിച്ച ഐസിസിപി സംഘാടകാർക്കും സിന്ധു ടീച്ചർക്കും
നമ്മുടെ കോഡിനേറ്റർക്കും സഹായികൾക്കും ഹൃദയത്തിൽ നിന്നും നന്ദി...നന്ദി.. നന്ദി..
*****************************************************************

Ee 2 divasum eniki Psychology internship cheydha ne upari oru Life lesson ayi thoni. Sindhu teacher de journey ayalaum , avade ulla pala development disorders ulla kuttikala kanumbo padichadhu illadhe for a moment nammade jeevitham oke ethra oru Gifted ennu thonipoyi.

Pala Pala issues book il padichadhu neritu kanumbo sherikum oru different perspective ayirunnu.

Thank you for the opportunity Suvrad sir and the entire ICCP team for the support.
*********************************************************************************
Good morning all...🥰
മനസ്സറിഞ്ഞു സന്തോഷിച്ച രണ്ടു ദിനങ്ങളായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങൾ. ഇതുവരെ ഞാൻ ഇറങ്ങി ചെല്ലാത്ത ഒരു ലോകം ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന  suvrad sir നു ഒരുപാടു നന്ദി...
ഒരു ടീച്ചർ എങ്ങനെ ആയിരിക്കണം എന്ന് നമുക്ക് കാണിച്ചു തന്ന
സിന്ധു മിസ്.... അവരുടെ ജീവിത യാത്ര ഒരു പ്രചോദനമാണ് ... വാക്കുകൾക്ക് അതീതമാണ്  അവരോടുള്ള ബഹുമാനം ...
പറയാതെ വയ്യ.. വളരെയധികം സ്നേഹത്തോടെ ഞങ്ങളോടു സഹകരിച്ച അവിടുത്തെ ജനപ്രതിനിധികളും നാട്ടുകാരും മാതാപിതാക്കളും ... എല്ലാത്തിനുമുപരി കൗതുകത്തോടെ നിഷ്കളങ്കമായ സ്നേഹത്തോടെ ഞങ്ങളെ സ്വീകരിച്ച ആ മക്കൾ...
ഇത്തരം കുട്ടികളെ ഇനി ഞങ്ങൾ ഒരിക്കലും ഒറ്റപ്പെടുത്തില്ല എന്ന തോന്നലുണ്ടാക്കാൻ ഈ രണ്ടു ദിവസം ഞങ്ങളെ സഹായിച്ചു.. അതിനു കാരണമായ ICCP യിലെ അംഗങ്ങൾ...
സ്വന്തം വീട്ടുകാരെ പോലെ ഞങ്ങളോട് പെരുമാറിയ ശ്രീജിതയുടെ കുടുംബം ... അച്ഛൻ, അമ്മ, മക്കൾ.... എല്ലാവർക്കും ഒരുപാടു നന്ദി.
Bookish knowledge നേക്കാൾ ഉപരി അനുഭവ സമ്പത്താണ് വേണ്ടതെന്ന് ഒരിക്കൽ കൂടി ഈ രണ്ടു ദിവസം കൊണ്ട് ഞങ്ങൾക്ക് ബോധ്യമാക്കി തരാൻ ഈ outposting  ഉപകരിച്ചു. തീർന്നു പോയല്ലോ എന്ന വിഷമം ആണ് തിരിച്ചു പോരുമ്പോൾ തോന്നിയത്.. ഞങ്ങളിൽ ..... ഈ കുട്ടികളോടുള്ള ഞങ്ങളുടെ സമീപനത്തിൽ ... അവരുടെ രക്ഷിതാക്കളോടുള്ള കാഴ്ചപ്പാടിൽ ..ഒത്തിരി മാറ്റങ്ങൾ ഉണ്ടാക്കാൻ ഈ outposting കാരണമായി എന്ന് നിസ്സംശയം പറയാം.
കൂടെ നിന്ന എല്ലാവർക്കും നന്ദി.
ഇനിയും ഇതു പോലുള്ളവ പ്രതീക്ഷിച്ചുകൊണ്ട് ..

ഫെബിന
**********************************************************










































































 





BUDS REHABILITATION CENTRE, THIRUNAVAYA :ADDRESS :Puthanathani - Thirunavaya Rd, Pattarnadakkavu, Ananthavoor, Kerala 676301, India. It is about 1.71 kilometers away from the Tirunnavaya railway station.
Thirunnavaya Grama Panchayath innovative programme for differentially abled persons.It is a rehabilitation program.

***************************************************************************

Nish-Chintha, A dream project, is unique and first of its kind in India, where parents of persons with developmental / intellectual disabilities migrate to a common space and settle there for the wellbeing of their children. The special needs children / individuals shall be trained to live independently with help of care givers, so that they can lead a comfortable life even after their parents are no more.

NISH CHINTHA
Towards worry-free living



+91 9447798108
+91 8714057316
contact@nishchintha.org
Mulanjur PO, Lakkidi
Palakkad Dist. 679511
***************************************************************************