Pages

ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Sunday, March 12, 2023

FINGER MATHS :To multiply two numbers between five and ten

 To multiply two numbers between five and ten do the following:

  • Encode the two numbers, one on each hand, and count 10 for each finger raised.
  • Count the number of unraised fingers on each hand and multiply together those two counts.
  • Add the results of steps one and two. This is the desired product.

1 .രണ്ടു കൈപ്പത്തിയിലേയും ഉൾഭാഗം നമ്മൾ കാണുന്ന വിധംചേർത്ത് വെക്കുക 

2.ഓരോ സംഖ്യയും ഓരോ കൈപ്പത്തിയിൽ നിവർത്തിയ വിരലുകൾ ഉപയോഗിച്ച് കാണിക്കുക . ഉദാഹരണമായി 7 കാണിക്കുന്നതിന് 2 വിരലുകൾ മാത്രം നിവർത്തിയാൽ മതി .(5 കഴിഞ്ഞു ഒന്നാമത്തെ വിരൽ 6നെയും  ,രണ്ടാമത്തെ വിരൽ 7 നെയും സൂചിപ്പിക്കുന്നു ) 

3.  രണ്ടു കൈയ്യിലേയും ആകെ നിവർത്തിയ വിരലുകൾ എണ്ണുക .ആ എണ്ണം ഗുണന ഫലത്തിന്റെ പത്തിന്റെ സ്ഥാനത്തെ കുറിക്കുന്നു .

4 .ഓരോ കയ്യിലും മടക്കിയ വിരലുകളുടെ എണ്ണങ്ങൾ  തമ്മിൽ ഗുണിച്ചാൽ കിട്ടുന്നത് ഗുണനഫലത്തിന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം ആയിരിക്കും .




ഇതിനു വേണ്ട subskills .....?

more tricks in maths ....


FINGERS AND TOES: One can compute higher products using the same method with all twenty digits, fingers and toes. For example, interpret 17×18 as, among the fingers, seven raised fingers for 17 and, among the toes, eight raised toes for 18. This time count each raised digit as worth 
 (we have twenty digits after all) and multiply the count of down digits. This yields 17×18=15×20+3×2=306 .









വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തിരശ്രദ്ധക്കായുള്ള അപേക്ഷ

കേരള  വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തിരശ്രദ്ധക്കായുള്ള അപേക്ഷ -DRAFT

TO 

....................................................


സർ ,

കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്തു നടപ്പിലാക്കി വരുന്ന "പഞ്ചായത്തുതല  പ്രത്യേക പഠന   പരിമിതി പിന്തുണാ കേന്ദ്രം ( SPECIFIC LEARNING DISABILI TY SUPPORT CENTRE) "പ്രോജക്ടിന്റെ പ്രവര്ത്തന  റിപ്പോർട്ടിലേക്കും( അനുബന്ധം -1,ചുവടെ ചേർത്ത അനുബന്ധം -2  ) താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു .  

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ,കേരള (SRC KERALA)  ; CREATIVE EARTH MIND CARE , THALAIPARAMBA  എന്ന  പരിശീലന കേന്ദ്രം ; CMLD / DMLD പരിശീലനം ലഭിച്ചവരുടെ സംസ്ഥാനതല കൂട്ടായ്മ  ആയ MMLD  എന്നീ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഈ പ്രൊജക്റ്റ് ആവിഷ്ക്കരിച്ചിട്ടുള്ളത് .

ഈ  പദ്ധതി തുടങ്ങുന്നതിനും  വിജയിപ്പിക്കുന്നതിനും  വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നും തുടക്കത്തിൽ തന്നെ നല്ല സഹകരണം ലഭിച്ചതിൽ സന്തോഷം രേഖപ്പെടുത്തുന്നു . വിദ്യാഭ്യാസ വകുപ്പിലെ  അഡിഷണൽ ഡപ്യൂട്ടി ഡയറക്ടർ ശ്രീ സന്തോഷ് സി എ  2023 ഫിബ്രവരി 5 നു ചെറുപുഴയിൽ എത്തി ഈ പ്രൊജക്ട് ഉദ്‌ഘാടനം നിർവഹിക്കുകയും തുടർപ്രവർത്തങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ തരികയും ചെയ്തിട്ടുണ്ട് എന്നതും ചൂണ്ടിക്കാണിക്കട്ടെ .

പ്രോജക്ടിന്റെ ഒന്നാംഘട്ടം ഇപ്പോൾ പൂർത്തിയാവുകയാണ് .ഇതിന്റെ ഭാഗമായി  പഞ്ചായത്തു തല അസ്സസ്‌മെന്റ് ക്യാമ്പ് ,നടന്നു കഴിഞ്ഞു .സ്കൂൾതല പ്രൊജക്ട്  വിശദീകരണ  സന്ദർശനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു .

(സ്‌കൂൾ തല പ്രൊജക്ട്  വിശദീകരണ യോഗങ്ങളിൽ നിന്നും മനസ്സിലായ  വസ്തുതകൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ അനുബന്ധമായി  വിശദമായി ചേർത്തിട്ടുണ്ട് .)

പ്രൊജക്ടിന്റെ തുടർപ്രവർത്തനമായി  പഞ്ചായത്തു തല പഠന കേന്ദ്രത്തിൽ  ഒരു കുട്ടിക്ക്  ഒരു പരിശീലകൻ  എന്ന രീതിയിൽ CMLD / DMLD (Certificate / Diploma in Management of Learning Disability) പാസായവർക്ക്‌   ചുമതല നൽകുകയാണ് ചെയ്തിട്ടുള്ളത്  .പഞ്ചായത്തിൽ താമസക്കാരായ പരിശീലകർ ലഭ്യമല്ല എന്നത് ഈ പ്രോജക്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണ് . 

കേരളത്തിലെ വിവിധജില്ലകളിൽ നിന്നും, വിശേഷിച്ചും ,  കണ്ണൂർ ജില്ലയിലെ വിദൂരമേഖലകളിൽ നിന്നും ഈ പ്രവർത്തനത്തിലുള്ള സേവന താല്പര്യം ഒന്ന് കൊണ്ട് മാത്രം വന്നെത്തുന്ന   കുറച്ചു പരിശീലകരെ ആശ്രയിച്ചാണ് ഈ പ്രവർത്തനം മുന്നോട്ടു പോകുന്നത് . ഇപ്പോൾ ഈ   പഞ്ചായത്തിലെ "SLD ഉള്ളതായി സംശയിക്കപ്പെടുന്ന" 70 കുട്ടികൾക്കുള്ള  പ്രാഥമിക ഇന്റർവെൻഷൻ ക്‌ളാസ്സുകൾ ( ഒരു കുട്ടിക്ക്  ഒരു മണിക്കൂർ സമയം) തുടങ്ങിയിട്ടുണ്ട് .

പഠന വിടവ് (learning gap ) കൊണ്ട് മാത്രം വായന ,എഴുത്തു , കണക്കു കൂട്ടൽ തുടങ്ങിയ മേഖലകളിൽ പിന്നാക്കാവസ്ഥയിലുള്ള 40 കുട്ടികൾക്കായി  അതതു സ്‌കൂളുകളിലെ SRG യുടെ നേതൃത്വത്തിൽ  ഈ അവധിക്കാലത്തു പ്രത്യേക പരിശീലന പരിപാടികൾ നടത്താവുന്നതാണ് .

"SLD ഉള്ളതായി സംശയിക്കപ്പെടുന്ന" 70 കുട്ടികൾക്കുള്ള  പ്രാഥമിക ഇന്റർവെൻഷൻ ക്‌ളാസ്സുകൾ  ഓരോ കുട്ടിക്കുമുള്ള പ്രത്യേകമായ (unique ) വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (IEP) തയ്യാറാക്കാനുള്ള അധിക വിവരങ്ങൾ ശേഖരിക്കാൻ കൂടിയാണ് നടത്തിയത് .ഏപ്രിൽ മെയ് മാസങ്ങളിൽ ഈ IEP യുടെ അടിസ്ഥാനത്തിൽ ഒരു കുട്ടിക്ക്  ഒരു പരിശീലകൻ എന്ന രീതിയിൽ ഇന്റർവെൻഷൻ (INTERVENTION) ക്‌ളാസ്സുകൾ തുടർച്ചയായി നടത്താനാണ് പ്രൊജക്ടിന്റെ അടുത്ത ഘട്ടത്തിൽ ഉദ്ദേശിക്കുന്നത് ,

ഈ പ്രവർത്തനങ്ങളിൽ എല്ലാം അതാതു സ്‌കൂൾ മേധാവികളുടേയും അധ്യാപകരുടേയും പി റ്റി എ അംഗങ്ങളുടേയും  പൊതുവായ സഹകരണം ലഭിച്ചു വരുന്നുണ്ട് .

3600 നടുത്തു കുട്ടികൾ 11 സ്‌കൂളുകളിലായി പഠിക്കുന്ന ഈ  പഞ്ചായത്തിൽ ചുരുങ്ങിയത് 360 കുട്ടികളെങ്കിലും SLD ഉള്ളവരായി (10 %-15 % )കാണേണ്ടതാണ് .എന്നാൽ 112 പേർ മാത്രമേ പ്രാഥമിക ക്യാമ്പിൽ എത്തിയിട്ടുള്ളു .സാമൂഹ്യതലത്തിലും സ്‌കൂൾതലത്തിലും കൂടുതൽ വിപുലമായ ബോധവത്കരണ പരിപാടികളുടേയും വകുപ്പ് തലത്തിലുള്ള കൂടുതൽ നിർദ്ദേശങ്ങളുടെയും ആവശ്യം ഈ കണക്കുകളിൽ നിന്നും വ്യക്തമാണ് .കൂടുതൽ അസ്സെസ്സ്മെന്റ് ക്യാമ്പുകളുടേയും തുടർപ്രവർത്തന ങ്ങളുടേയും ആവശ്യമുണ്ട് .ഇത്തരം ഏകോപിത പ്രവർത്തനങ്ങൾ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും  നടക്കേണ്ടതുമുണ്ട്  എന്നും തിരിച്ചറിയാവുന്നതാണ് .

ഈ കാരണങ്ങൾ ഒക്കെ മുൻനിർത്തി വിശകലനം നടത്തുമ്പോൾ   ,ഇപ്പോൾ ലഭിക്കുന്നതിനു പുറമേ താഴെ ചേർത്ത വിധത്തിൽ  ,ഓരോ കുട്ടിക്കും ഒരു IEP തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള    ഈ പ്രോജക്ടിന്റെ അടുത്തഘട്ടങ്ങളുടെ വിജയത്തിനായി  സ്‌കൂളുകളിൽ നിന്നും ഇനിയും വിവിധ പ്രത്യേക പിന്തുണാ നടപടികൾ  ആവശ്യമുണ്ട് എന്നു കാണാം . അവയിലേക്ക്  താങ്കളുടെ സത്വര ശ്രദ്ധ ക്ഷണിക്കുന്നു .

SPECIFIC LEARNING DISABILITY ( പ്രത്യേക പഠന പരിമിതി / പ്രത്യേകപഠന വൈകല്യം )ഉള്ള കുട്ടികൾക്ക് ഉള്ള പ്രശ്നങ്ങൾ മാനേജ് ചെയ്യാൻ സ്റ്റേറ്റ്  റിസോഴ്സ് സെന്റര് മുഖേന  പരിശീലനം കിട്ടിയ 1000 ലേറെ അഭ്യസ്ത വിദ്യർ     ( LD MANAGER / LD REMEDIATOR ) കേരളത്തിൽ ഉണ്ട് . സ്‌കൂൾ ക്‌ളാസ്സുകൾക്ക് പുറമെയായി  അവധി ദിവസങ്ങളിൽ അധിക സമയം ചെലവഴിച്ചു ഇത്തരം LD മാനേജർമാരെ ഉപയോഗപ്പെടുത്തി കുട്ടികൾക്ക് തുടർച്ചയായ ക്‌ളാസ്സുകൾ നൽകാൻ കഴിയും .

വായനയിലോ എഴുത്തിലോ കണക്കുകൂട്ടലിലോ അടിസ്ഥാനകഴിവുകൾ ആർജിച്ചിട്ടില്ലാത്ത കുട്ടികൾക്ക്  ഇങ്ങനെയുള്ള ദീർഘകാല പരിശീലനത്തിലൂടെ  പഠനത്തിലും പെരുമാറ്റത്തിലും അളന്നെടുക്കാവുന്നതും  ദൃശ്യമായതുമായ ( measurable and observable) മാറ്റങ്ങൾ  വരുത്താവുന്നതാണ് . ഇക്കാര്യം  ICCONS, SRC THIRUVANATHAPURAM തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടേയും  നേതൃത്വത്തിലും  നടന്നു വരുന്ന പഠന വൈകല്യ മാനേജ്‌മന്റ് പ്രവർത്തനങ്ങളും  ഈ മേഖലയിൽ നടന്നു വരുന്ന പഠനങ്ങളും ഗവേഷണങ്ങളും അനുഭവങ്ങളും  തെളിയിക്കുന്നുണ്ട് .

എന്നാൽ   ഇപ്പോൾ സർവീസിലുള്ള   അദ്ധ്യാപകരിൽ CMLD / DMLD യോഗ്യത ഉള്ളവർ   വിരലിൽ എണ്ണാവുന്നത്ര മാത്രമാണെന്നും അഥവാ അത്തരത്തിലുള്ള അദ്ധ്യാപകർക്കായാലും മറ്റു സ്‌കൂൾ   പ്രവർത്തനങ്ങളോടൊപ്പം ONE TO ONE EDUCATION നടത്താൻ പ്രായോഗിക പ്രയാസങ്ങൾ ഉണ്ട് എന്നതും പരിഗണിക്കണം .

SSA /  BRC മുഖേന സ്‌കൂളുകളിൽ നിയമിതരാകുന്ന  സ്പെഷ്യൽ എഡ്യൂക്കേഷൻ അദ്ധ്യാപകർക്ക് ജോലിഭാരം കാരണവും LD MANAGEMENT പരിശീലനത്തിന്റെ അഭാവം കാരണവും പ്രത്യേക പഠന പരിമിതിയുള്ള കുട്ടികൾക്ക്  വേണ്ടുന്ന അളവിലുള്ള സേവനം അവരുടെ ഭാഗത്തു നിന്നു ലഭ്യമാകുന്നില്ല എന്നതും പരിഗണിക്കേണ്ട വസ്തുതയാണ് .


എങ്കിലും സ്‌കൂൾ അദ്ധ്യാപകരല്ലാത്ത ,  ധാരാളം അഭ്യസ്ത വിദ്യർ  CMLD / DMLD  യോഗ്യത നേടി അവധിദിവസങ്ങളിൽ ഇത്തരത്തിലുള്ള പഠന പ്രശ്നങ്ങൾ ഉള്ള കുട്ടികൾക്ക്  പ്രൈവറ്റ് ആയി ക്‌ളാസ്സുകൾ എടുത്തു പോരുന്നുമുണ്ട് . ഈ ക്‌ളാസ്സുകൾ ഫലപ്രദമാകണമെങ്കിൽ ഇത്തരം വിദ്യാഭ്യാസപ്രവർ ത്തകർക്ക് (അവരെ  LD REMEDIATOR / LD MANAGER  എന്ന പേരിൽ സൂചിപ്പിക്കാം ) അതാതു സ്‌കൂൾ അധികൃതരുടേയും അദ്ധ്യാപകരുടെയും സമ്പൂർണമായ പിന്തുണ ആവശ്യമുണ്ട് .

ഓരോ കുട്ടിയുടേയും ഇപ്പോഴത്തെ പഠന നിലവാരവും പഠന പ്രശ്നങ്ങളും മറ്റു അനുബന്ധ പ്രശ്നങ്ങൾ ( Comorbidities) ഉണ്ടെങ്കിൽ അവയും കൃത്യമായ അറിയുന്നതിന് LD REMEDIATOR / LD MANAGER ആയി പ്രവർത്തിക്കാനുള്ള വ്യക്തി  കുട്ടിയുടെ സ്‌കൂൾ മേധാവിയിൽ നിന്നോ  / ക്‌ളാസ് അധ്യാപകനിൽ നിന്നോ  വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട് .

ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ കുട്ടിക്കുമുള്ള പ്രത്യേകമായ (unique ) വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (IEP) തയ്യാറാക്കുന്നത് .അതിൻ്റെ പിന്ബലത്തിലാണ്  കുട്ടിക്കായുള്ള intevention ക്‌ളാസ്സുകൾ നടത്തുന്നത് .ഇതിനു അവധി ദിവസങ്ങളിൽ ലഭ്യമായ സമയമാണ് ഉപയോഗപ്പെടുത്തുക . അധിക പഠന ഉപകരണങ്ങൾ ഉപയോഗിക്കാനുണ്ട്  .കുട്ടിയുടെ സംവേദന ക്ഷമത ഏതു മേഖലയിലാണെന്ന് തിരിച്ചറിഞ്ഞു അതിനനുസൃതമായ പഠന രീതികളും ഈ പദ്ധതിയിൽ പ്രയോഗിക്കപ്പെടണം  .


ഓരോ കുട്ടിക്കും വിവിധ മേഖലകളിൽ നൽകേണ്ടുന്ന പ്രത്യേക പരിഗണനകൾ ഉൾപ്പെടെ കുട്ടിയുടെ IEP  ( INDIVDUALISD EDUCATION PLAN - വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി) യിലെ വിശദാംശങ്ങൾ നേരത്തെ തന്നെ സ്‌കൂൾ അദ്ധ്യാപകർ അറിയേണ്ടതാണ് . അവരുടെ കൂടി അഭിപ്രായം ഉൾക്കൊണ്ട് കൊണ്ടാണ് IEP  തയ്യാറാക്കേണ്ടത് എന്നതും പരിഗണിക്കേണ്ടതാണ്.

 .സ്‌കൂളിലും ക്‌ളാസിലും  ഈ മാനേജ്‌മന്റ്  പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടിക്ക്    അപ്പപ്പോൾ     അനുകൂലനങ്ങളും(ACCOMODATIONS ) പരിഷ്ക്കരണങ്ങളും( MODIFICATIONS ),  VAKT സംവേദനക്ഷമതകൾ ക്കനുസരിച്ചുള്ള  ഇടപെടൽക്‌ളാസ്സുകളും നൽകേണ്ടതുമുണ്ടല്ലോ. അദ്ധ്യാപകന്റെ പാഠ്യ ആസൂത്രണരേഖയിലും ഈ കുട്ടികൾക്കായുള്ള കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും വരേണ്ടതുണ്ട്. ഇത്തരം കുട്ടികൾക്കു ഉൾച്ചേർന്ന വിദ്യാഭ്യാസം ( INCLUSIVE EDUCATION )  കൂടുതൽ ഫലപ്രദമാകണമെങ്കിൽ  .UDL(UNIVERSAL DESIGN OF LEARNING)  ക്‌ളാസുകളിലേക്കു  അദ്ധ്യയനം മാറേണ്ടതുമുണ്ട് . 

RPWD ACT 2016 പ്രകാരം , സ്‌കൂൾ കാലഘട്ടത്തിൽ നേരത്തെ തന്നെ പഠനപ്രശ്നങ്ങൾ തിരിച്ചറിഞ്ഞു ആവശ്യമുള്ള പിന്തുണകളും അർഹമായ അവകാശങ്ങളും നടപ്പിലാക്കി കിട്ടേണ്ടത് കുട്ടിയുടെ അവകാശം കൂടിയാണല്ലോ . 

എന്നാൽ  SSA യിൽ നിന്നും ലഭ്യമായ  ഒരു കണക്കു പ്രകാരം സംസ്ഥാനത്തു 1-8 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ 8,818 പേർക്ക് SLD ഉള്ളതായും അവർക്കു സംസ്ഥാനത്തു ഒട്ടാകെ 1521  റിസോഴ്സ് ടീച്ചർമാരെ നിയമിച്ചതായും കാണുന്നു .അതുപോലെ 9  -12 (സെക്കണ്ടറി ) വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ 12 651 പേർക്ക് SLD ഉള്ളതായും  അവർക്കു  സംസ്ഥാനത്തു ഒട്ടാകെ 1365  റിസോഴ്സ് ടീച്ചർമാരെ നിയമിച്ചതായും കാണുന്നു. കണ്ണൂർ ജില്ലയിൽ ആകട്ടെ  1-8 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ 598  പേർക്ക് SLD ഉള്ളതായും അവർക്കു സംസ്ഥാനത്തു ഒട്ടാകെ 97   റിസോഴ്സ് ടീച്ചർമാരെ നിയമിച്ചതായും കാണുന്നു .അതുപോലെ 9  -12 (സെക്കണ്ടറി ) വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ 787  പേർക്ക് SLD ഉള്ളതായും  അവർക്കു  ജില്ലയിലാകെ  80   റിസോഴ്സ് ടീച്ചർമാരെ നിയമിച്ചതായും കാണുന്നു.എന്നാൽ ഓരോ കുട്ടിക്കും  ONE TO ONE വിദ്യാഭ്യാസം നല്കാൻ മാത്രം ഈ ക്രമീകരണം ഫലപ്രദമാകുന്നില്ല എന്നതാണ് അനുഭവം .

 കേരളത്തിൽ ഉള്ള 18 ലക്ഷം സ്കൂൾ വിദ്യാർത്ഥികളിൽ 2 ലക്ഷം വിദ്യാർത്ഥികൾക്ക് (10 %-15 %) പ്രത്യേക പഠന  പരിമിതി ഉണ്ടാകാൻ സാധ്യതയുള്ളതായി ഈ രംഗത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നു..അത് കൊണ്ട് തന്നെ മുകളിൽ സൂചിപ്പിച്ച കണക്കുകൾ എത്രത്തോളം യഥാർത്ഥ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ് .SLD മാനേജ്‌മന്റ്  പരിശീലനം കിട്ടിയ കൂടുതൽ   റിസോഴ്സ് ടീച്ചർമാരെ ഈ രംഗത്ത് ആവശ്യമുണ്ട് എന്നത് സുവ്യക്തമാണ് .


ആയതിനാൽ LD REMEDIATOR/ LD MANAGER മാരെ ഏകോപിപ്പിച്ചു കൊണ്ടുള്ള  പഞ്ചായത്തുതല  പ്രത്യേക പഠന   പരിമിതി പിന്തുണാ കേന്ദ്രത്തിന്റെ  ഇനിയുള്ള  പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ താങ്കളുടെ അടിയന്തിര പരിഗണനക്കായി ഞങ്ങൾ മുന്നോട്ടുവെക്കുന്നു .

(1 )    കണ്ണൂർ ജില്ലയിലെ  ചെറുപുഴ ഗ്രാമപഞ്ചായത്തു  നടപ്പിലാക്കുന്ന ന്ന   " പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ കേന്ദ്രം " പ്രോജക്ടിന്റെ ഭാഗമായി  LD REMEDIATOR/ LD MANAGER ആയി പഞ്ചായത്തിനാൽ ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ള അദ്ധ്യാപകർ IEP  തയ്യാറാക്കുന്നതിനായി  കുട്ടിയുടെ   സ്‌കൂൾ  അധികൃതരെ  സമീപിക്കുന്നതാണ് .ആ സന്ദർഭങ്ങളിൽ അവർക്കു ഇപ്പോൾ നൽകിവരുന്ന സൗകര്യങ്ങളോടൊപ്പം ,   ഓരോ കുട്ടിക്കുമുള്ള   IEP തീരുമാനിക്കുന്നതിനുള്ള  യോഗങ്ങൾ  നടത്താനുള്ള അനുവാദം ഉൾപ്പെടെയുള്ള  സൗകര്യങ്ങൾ സ്‌കൂൾതലത്തിൽ ചെയ്തു കൊടുക്കുന്നതിനുള്ള  വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിർദ്ദേശങ്ങൾ കണ്ണൂർ ജില്ലയിലെ ഉപ വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണമെന്ന് അപേക്ഷിക്കുന്നു 

(2 )   സമാനമായ പ്രോജക്ടുകളുമായി ബന്ധപ്പെടുത്തി കേരളത്തിലെ എല്ലാ ജില്ലാ വിദ്യാഭ്യാസ മേധാവികൾക്കും  ഇത്തരം നിർദ്ദേശങ്ങൾ അടിയന്തിരമായി  നല്കണമെന്ന്   ഞങ്ങൾ ഇതിനാൽ അഭ്യർത്ഥിക്കുന്നു .

(3 ) ഇതോടൊപ്പം  തന്നെ MANAGEMENT OF LEARNING DISABILITY യിലെ നൂതന പ്രവണതകളും സാദ്ധ്യതകളും എന്നതിനെ കുറിച്ച് അദ്ധ്യാപകരിൽ കൂടുതൽ ധാരണ നൽകുന്ന വിധത്തിലുള്ള മൊഡ്യൂളുകൾ വേണം .ഈ മൊഡ്യൂളുകൾ  ഉപയോഗിച്ച്   സർവീസിലുള്ള അദ്ധ്യാപകർക്കായി ഓരോ വർഷവും SSA / BRC മുഖേന  പരിശീലന പരിപാടികൾ നൽകണം .

 SRC യുടെ നേതൃത്വത്തിൽ നടത്തുന്ന Diploma in Management of Learning Disabilities എന്ന കോഴ്‌സിന്റെ ഭാഗമായി ഡിപ്ലോമ വിദ്യാർത്ഥികൾക്ക് ഇതിനുള്ള പ്രത്യേക പരിശീലനം നല്കിയിട്ടുണ്ട് .അതിനാൽ സർവീസിലുള്ള അദ്ധ്യാപകർക്ക് SLD MANAGEMENT ൽ   പരിശീലനം നൽകാൻ  SRC യുടെ നേതൃത്വത്തിൽ നടത്തുന്ന Diploma in Management of Learning Disabilities എന്ന കോഴ്‌സ്  പാസ്സായവരെ ഉപയോഗിക്കാവുന്നതാണ് .

(4  ) 2022-23 വർഷം ചെറുപുഴ ഗ്രാമപഞ്ചായത്തു വാർഷിക ഫണ്ട് നീക്കി വെച്ച് കൊണ്ട്  നടപ്പിലാക്കി വരുന്നതു പോലെയുള്ള പഠന പരിമിതി പിന്തുണാ പദ്ധതികൾ കേരളത്തിൽ എല്ലാ പഞ്ചായത്തുകളും ആവിഷ്ക്കരിക്കുമ്പോൾ അത്തരം പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും വിദ്യാഭ്യാസ ഓഫീസർമാരുടെയും സ്‌കൂൾ മേധാവികളുടേയും അധ്യാപകരുടേയും സജീവ സാന്നിദ്ധ്യം ഉറപ്പു വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് തലത്തിൽ ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു .

(5 ) മറ്റു സംസ്ഥാനങ്ങളിൽ CBSE  / ICSE സിലബസ് പദ്ധതി പിൻതുടരുന്ന കുട്ടികൾക്ക് അവരുടെ അഭിരുചിക്കും കഴിവിനും അനുസരിച്ചു പാഠ്യ മേഖലകൾ തെരഞ്ഞെടുക്കാൻ  ധാരാളം ഓപ്ഷനുകൾ ഉള്ള  N I O S syllabus പഠിക്കാനുള്ള സാധ്യത ഇപ്പോൾ ഉണ്ട് .അത് പോലെ കേരളാ സിലബസ് പഠിക്കുന്നവരും  പ്രത്യേക പഠന പ്രശ്‍നങ്ങൾ ഉള്ള വരായി തിരിച്ചറിയപ്പെട്ടവരും ആയ കുട്ടികൾക്ക് ലഘുവായതും അവരുടെ കഴിവിനും അഭിരുചിക്കും ഇണങ്ങുന്നതുമായ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ സ്വീകരിക്കാനുള്ള സാധ്യത യുള്ള ഒരു പാഠ്യ സമ്പ്രദായം ലഭ്യമാക്കണമെന്നും അഭ്യർത്ഥിക്കുന്നു .പാഠ്യപദ്ധതി പരിഷ്‍കരിക്കുന്ന ഒരു ഘട്ടമായതിനാൽ ഈ നിർദ്ദേശം പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും അപേക്ഷിക്കുന്നു . 

(6) 12TH  ക്‌ളാസ് പാസ്സായതും അദ്ധ്യാപനത്തിൽ താല്പര്യമുള്ളവരും ആയ ആർക്കും പഠന പരിമിതി മാനേജമെന്റ് സർട്ടിഫിക്കറ്റു കോഴ്‌സുകൾ പഠിച്ചു സർട്ടിഫിക്കറ്റ് നേടാവുന്നതാണ്  .കേരളത്തിൽ ഉള്ള 18 ലക്ഷം സ്കൂൾ വിദ്യാർത്ഥികളിൽ 2 ലക്ഷം വിദ്യാർത്ഥികൾക്ക് പ്രത്യേക പഠന  പരിമിതി ഉണ്ടാകാൻ സാധ്യതയുള്ളതായി ഈ രംഗത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നു .(10 %-15 %).ഒരു LD MANAGER ഒരു വർഷം  10 കുട്ടികൾക്ക്  ONE TO ONE EDUCATION ഉൾപ്പെടുന്ന നിരന്തര പിന്തുണ  നല്കുന്നുവെങ്കിൽ ഈ രംഗത്ത്  20000 പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്നു എന്നും കാണേണ്ടതാണ് .

(7) പഠന വിടവ് (learning gap ) കൊണ്ട് വായന ,എഴുത്തു , കണക്കു കൂട്ടൽ തുടങ്ങിയ മേഖലകളിൽ പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്കായി അതതു സ്‌കൂളുകളിൽ ഈ അവധിക്കാലത്തു പ്രത്യേക പരിശീലന പരിപാടികൾ നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ കൂടി നൽകേണ്ടതാണ് .

(8 ) സ്ക്കൂൾ അദ്ധ്യാപകർക്കെല്ലാം  LD MANAGEMENT പരിശീലനം ലഭ്യമാക്കിയും സ്‌കൂൾ ചുറ്റുപാടിൽ / പഞ്ചായത്തിൽ ലഭ്യമായ LD MANAGERS നെ ക്കൂടി ഉൾപ്പെടുത്തിയും ഈ പ്രോജെക്ടിനെ ഒരു ദീർഘകാല പ്രവർത്തനപദ്ധതി ആയി പരിവർത്തനം ചെയ്യാനുള്ള(from medical mode of intervention  to a social mode of intervention )  ഒരു ആസൂത്രണത്തിനു വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നൽകേണ്ടതാണ് . 

ചുരുക്കത്തിൽ .

പ്രത്യേക പഠന പരിമിതി പിന്തുണാ  രംഗത്തേക്ക് ധാരാളം അഭ്യസ്തവിദ്യർ കടന്നു വരികയും പഠന  പ്രശ്നമുള്ള വിദ്യാർത്ഥികൾക്ക് നിരന്തര പിന്തുണ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട് .അതിനു സഹായകമായ വിധത്തിൽ  വിദ്യാഭ്യാസ വകുപ്പിന്റേയും  സ്‌കൂൾ അധികൃതരുടെയും ഭാഗത്തു നിന്നും മുകളിൽ സൂചിപ്പിച്ച വിധത്തിൽ  കൃത്യവും നിരന്തരവുമായ  പങ്കാളിത്തവും പ്രോത്സാഹനവും ഉണ്ടാകേണ്ടതുണ്ട് . അതിനു വേണ്ട അടിയന്തിര നിർദ്ദേശങ്ങൾ വകുപ്പ് തലത്തിൽ എത്രയും വേഗം നൽകണമെന്ന് അങ്ങയോട് ഞങ്ങൾ  അഭ്യർത്ഥിക്കുന്നു .


എന്ന് ,


1 .

2 .

3.

4 .





MMLD ഗ്രൂപ്പ് അംഗങ്ങളോട് : ഈ അപേക്ഷയിൽ ഉൾപ്പെടുത്താവുന്ന കൂടുതൽ വസ്തുതകളും അഭിപ്രായങ്ങളും 9447739033 എന്ന നമ്പറിൽ WHATSAPP സന്ദേശം  ആയി രണ്ട്‌ ദിവസങ്ങൾക്കുള്ളിൽ അറിയിക്കേണ്ടതാണ് .



********************************************************************




പ്രോജക്ട് റിപ്പോർട് - ഏറ്റവു പുതിയ നിഗമനങ്ങൾ (അനുബന്ധം -2 )

പ്രൊജ ക്ടിന്റെ അടുത്തഘട്ടമായ INTERVENTION ക്‌ളാസ്സുകൾ തുടങ്ങുന്നതിന്  മുൻപ്   നടത്തിയ  സ്‌കൂൾ തല പ്രൊജക്ട്  വിശദീകരണ യോഗങ്ങളിൽ നിന്നും മനസ്സിലായ  വസ്തുതകൾ :

(1 ) SLD , IEP, ONE TO ONE EDUCATION തുടങ്ങിയ പദങ്ങൾ മിക്ക അധ്യാപകർക്കും  രക്ഷിതാക്കൾക്കും  പരിചിതമല്ല .

(2 ) ACCOMODATIONS ,  MODIFICATIONS , SLD യോട് കൂടിയ കുട്ടികളുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ചും ക്യാംപസുകളിൽ വലിയ ധാരണയില്ല .

(3 ) എഴുത്തു,  വായന , കണക്കു കൂട്ടൽ,ശ്രദ്ധ , ഓർമ  എന്നിവയുടെ SUBSKILLS മേഖലയിൽ ആവശ്യമുള്ള പരിശീലനം ദീർഘകാലം ക്ഷമയോടെയും കുട്ടിയുടെ ബഹുമുഖ സംവേദന ക്ഷമതകൾ (VAKT) വിലയിരുത്തിയും നൽകിയാൽ ഈ മേഖലകളിൽ കുട്ടിയുടെ കഴിവുകളിൽ അളക്കാവുന്ന തോതിൽ മാറ്റങ്ങൾ വരുത്താൻ കഴിയും എന്ന് പലർക്കും ധാരണയില്ല .

(4 ) കുട്ടികൾക്കു എ പ്ലസ് വാങ്ങിച്ചു കൊടുക്കാൻ വേണ്ടിയുള്ള മറ്റൊരു പദ്ധതിയാണ് ഇത് എന്നാണ് ചിലരുടെ ധാരണ .

(5 ) പല രക്ഷിതാക്കളും കുട്ടിക്ക് വേണ്ടി മിനക്കെടാൻ തയ്യാറല്ല .

(6 ) കോളനികളിൽ നിന്ന് വരുന്ന അല്ലെങ്കിൽ സാമ്പത്തിക ,സാമൂഹ്യ പിന്നാക്കാവസ്ഥകളിൽ നിന്ന് വരുന്ന കുറച്ചു കുട്ടികൾക്കാണ് ഇത്തരം പ്രശ്നമെന്നും ഈ അവസ്ഥകൾ മാറാതെ കുട്ടികളിൽ ഒരു മാറ്റവുമുണ്ടാകില്ലെന്നും ചില അദ്ധ്യാപകർ കരുതുന്നു .

(7 ) പല സ്കൂളുകളിലും കുട്ടികൾ നന്നേ കുറവാണെന്നും അതിനാൽ കുട്ടികളെ മുമ്പത്തേക്കാൾ ഏറെ ശ്രദ്ധിക്കാൻ അദ്ധ്യാപകർ ക്കു കഴിയുന്നുണ്ടെന്നും അതിനാൽ പഠന പ്രശ്നങ്ങൾ ഉള്ള കുട്ടികളുടെ എണ്ണം മുമ്പത്തേക്കാൾ കുറഞ്ഞിട്ടുണ്ടെന്നും ചില അധ്യാപകർ ചിന്തിക്കുന്നു .അത് കൊണ്ട് ഇത്തരം പ്രൊജക്ടുകളുടെ വലിയ ആവശ്യം അല്ല എന്നും അവർ സൂചിപ്പിച്ചു .

(8 ) തങ്ങളുടെ സ്‌കൂളിൽ തന്നെയാണെങ്കിൽ കുട്ടികളെ എത്തിക്കാമെന്നും 6 / 8 കി മി അകലെയുള്ള ചെറു നഗരത്തിൽ പതിവായി എത്തിക്കുന്നത് പല വിധത്തിൽ ബുദ്ധിമുട്ടാണെന്നും ചില രക്ഷിതാക്കൾ സൂചിപ്പിച്ചു .ഇങ്ങനെ സ്ഥിരമായി നഗരത്തിലേക്ക് വരുമ്പോൾ     തങ്ങളുടെ കുട്ടികളെ വൈകല്യമുള്ളവരായി പലരും കളിയാക്കുമെന്നും ചിലർ സൂചിപ്പിച്ചു .

(9 ) അസ്സെസ്സ്മെന്റ് ക്യാമ്പിൽ ഒരു കുട്ടിക്ക് I Q ടെസ്റ്റിന് പോവുന്നത് നല്ലതാണെന്നു സൂചിപ്പിച്ചപ്പോൾ "ഓ ന് അങ്ങിനത്തെ പ്രശ്‌നമൊന്നുമില്ല ,അതിന്റെ ആവശ്യമൊന്നുമില്ല "എന്നു പറയുകയും ടെസ്റ്റിന് ഇതേ വരെ  പോവാതിരിക്കുകയും ചെയ്യുന്ന രീതിയും ശ്രദ്ധയിൽ പെട്ടു .

(10 ) പഠന പരിമിതികളുടെ രംഗത്തെ പ്രശ്നങ്ങളും ശരിയായ ഇടപെടലുകളും ചിത്രീകരിക്കുന്ന താരേ സമീൻ പർ എന്ന സിനിമ കണ്ടവർ ഈ കൂട്ടായ്‍മകളിൽ ഇല്ല അല്ലെങ്കിൽ ഒന്നോ രണ്ടോ പേർ മാത്രം എന്നു പറയാം .ഈ രംഗത്തെ പൊതു അവബോധം വളരെ കുറവാണെന്നു ഇതിൽ നിന്നും മനസ്സിലാകുന്നു . ഈ സിനിമ സൗജന്യമായി https://www.youtube.com/watch?v=W8MgImHLk24 എന്ന ലിങ്കിൽ നിന്നും കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ആകാം  

(11) RPWD ആക്ട് 2016 പ്രകാരം പിന്തുണ ലഭിക്കുക എന്നത് SLD ഉള്ള കുട്ടികളുടെ പ്രത്യേക അവകാശമാണെന്ന്  ക്യാംപസുകളിൽ ആർക്കും  അറിയില്ല .

(12)  RPWD ആക്ട് 2016 പ്രകാരം പിന്തുണ ലഭിക്കേണ്ട 21 വിഭാഗം കുട്ടികളിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് SLD ഉള്ള കുട്ടികൾ എന്ന കാര്യം ക്യാംപസുകളിൽ ഉള്ള ആർക്കും  അറിയില്ല .

(13 ) EARLY IDENTIFICATION,IEP, ONE TO ONE EDUCATION,ACCOMODATIONS ,MODIFICATIONS  ,അതിനൊക്കെയായി   ഭരണകൂടങ്ങൾ നൽകേണ്ടുന്ന പിന്തുണ, ജോലിക്കും വിദ്യാഭ്യാസ അവസരങ്ങൾക്കും  റിസർവേഷൻ തുടങ്ങിയവ  SLD കുട്ടികളുടെ അവകാശമാണ് എന്ന ധാരണ ക്യാംപസ് മേധാവികൾക്കോ മറ്റു ജീവനക്കാർക്കോ വിദ്യാർത്ഥികൾക്കോ ഇല്ല .

(14 ) SPECIFIC LEARNING DISABILITY ഉള്ള കുട്ടികൾക്ക് ഉള്ള പ്രശ്നങ്ങൾ മാനേജ് ചെയ്യാൻ വിവിധമാർഗങ്ങൾ മുന്നോട്ടു വെക്കുന്ന Certificate in Management of Learning Disability കോഴ്‌സിനെ കുറിച്ച് അദ്ധ്യാപക രുടെയിടയിലോ മറ്റു വിദ്യാഭ്യാസ പ്രവർത്തകരുടെയിടയിലോ വേണ്ടത്ര അവബോധമില്ല .

*************************************************************************

WARNING : ഈ ഡാറ്റ മറ്റിടങ്ങളിൽ ഉപയോഗിക്കുന്നവർ MMLD (CHERUPUZHA GRAMA PANCHAYATH ) PROJECT FINDINGS എന്ന് പ്രത്യേകമായി പരാമർശിക്കേണ്ടതാണ്  

A REPORT ON  ASSESSMENT CAMP DATA 

അസ്സെസ്സ്മെന്റ്  ക്യാമ്പിൽ എത്തിയവർ -112 കുട്ടികൾ ;

രണ്ടുപേർക്ക് പ്രശ്നങ്ങളൊന്നുമില്ല എന്ന് വിലയിരുത്തിയിട്ടുണ്ട് .

എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയ കുട്ടികളുടെ എണ്ണം - 110 ;

1 .IQ ടെസ്റ്റ് വേണ്ടവർ -2 ; 

2 .സ്പീച് തെറാപ്പി വേണ്ടവർ - 2 ; 

3 .ബിഹേവിയറൽ തെറാപ്പി - 2 ;  

4 .സ്വഭാവ / വൈകാരിക പ്രശ്നങ്ങൾ ഉള്ളവർ   16 പേർ (15%)  ; 

5.മറ്റു ചില പ്രശ്നങ്ങളുള്ളവർ  -6  (5 %) 

6.ശ്രദ്ധ കുറവ്/ തകരാറുകൾ ഉള്ളവർ - 30 (27% )

 7.ഗ്രോസ് മോട്ടോർ പ്രശ്നങ്ങൾ ഉള്ളവർ- 10 (9%)

8.ഫൈൻ മോട്ടോർ പ്രശ്നങ്ങൾ ഉള്ളവർ- 8 (7 %)

9.വിഷ്വൽ ഡിസ്ക്രിമിനേഷൻ പ്രശ്നങ്ങളുള്ളവർ- 13 ( 12% )

10.വിഷ്വൽ മെമ്മറി പ്രശ്നങ്ങളുള്ളവർ 26 ( 24%)

 11.ഓഡിറ്ററി ഡിസ്ക്രിമിനേഷൻ പ്രശ്നങ്ങൾ ഉള്ളവർ 23( 21 %)

12.ഓഡിറ്റോറിയം മെമ്മറി പ്രശ്നങ്ങളുള്ളവർ 33 ( 30% )

13.സ്പീച്ച് ലാംഗ്വേജ് മേഖലയിൽ കുറവുകൾ ഉള്ളവർ 28 (25%) 

14.റീഡിങ് പ്രശ്നങ്ങളുള്ളവർ 83 (75% )

15.എഴുത്തിൽ പ്രശ്നങ്ങളുള്ളവർ 93 (85 %)

16.ഗണിതത്തിൽ പ്രശ്നങ്ങൾ ഉള്ളവർ 88 (80 % )

17.എ ഡി ഡി പ്രശ്നങ്ങൾ ഉള്ളവർ- 8 (7 % )

 18.എ ഡി എച്ച് ഡി പ്രശ്നങ്ങൾ ഉള്ളവർ -5 ( 5 %)

19.പഠന വിടവ് ഉറപ്പായും ഉള്ള കുട്ടികളുടെ എണ്ണം - 40 (35 %) ;

20. പ്രത്യേക പഠന പരിമിതി SPECIFIC LEARNING ഡിസബിലിറ്റി ഉണ്ട് എന്നു  സംശയിക്കുന്ന കുട്ടികളുടെ എണ്ണം 70  (65 %)  ശതമാനം .

പഞ്ചായത്തിൽ വിവിധ സ്‌കൂളുകളിൽ നിന്നായി ഇനിയും ക്യാമ്പിൽ പങ്കെടുക്കാനുള്ളവർ -ഏതാണ്ട്  240 പേർ .

WARNING : ഈ ഡാറ്റ മറ്റിടങ്ങളിൽ ഉപയോഗിക്കുന്നവർ MMLD (CHERUPUZHA GRAMA PANCHAYATH ) PROJECT FINDINGS എന്ന് പ്രത്യേകമായി പരാമർശിക്കേണ്ടതാണ്  


**************************************************************************

MMLD ഗ്രൂപ്പ് അംഗങ്ങളോട് : ഈ അപേക്ഷയിൽ ഉൾപ്പെടുത്താവുന്ന കൂടുതൽ വസ്തുതകളും അഭിപ്രായങ്ങളും 9447739033 എന്ന നമ്പറിൽ WHATSAPP സന്ദേശം  ആയി രണ്ട്‌ ദിവസങ്ങൾക്കുള്ളിൽ അറിയിക്കേണ്ടതാണ് .

Friday, March 10, 2023

Foundation skills for writing

  Writing is more complex skill than reading and it may co-occur with reading disorder or independently. 

1.Eye hand coordination and 

2.Ability to segment phonemes is essential 

3.The basic motor functioning :enhanced using hand exercises such as working with clay, beading and finger tapping.

 4.Spelling :To improve spelling, phonics instruction and teaching of letter writing is used (following numbered arrow cues, hiding letter and visualizing writing letter, utilizing the numbered cues to write letter and finally checking the letter as compared to sample). 

5.The skill to retrieve letters : To master automaticity the ability to retrieve letters, educational games and activities are useful. 

To target higher order skills of writing an essay, which involve planning, organizing, reviewing and editing skills, practice using concept maps and different aids and strategies are employed. 

Writing clubs and self-regulated strategy development have shown to be useful.

handwriting, spelling, sentence construction, typing, and word processing is essential for elementary school students so that they can clearly communicate their ideas in writing


Foundation skills for reading

Foundation skills for reading 

 Phonological Awareness, Phonics, Vocabulary, and Reading Fluency

The Big 5 of Reading Comprehension

1.Ability to identify the main idea and keydetails

How do I support struggling students?

You can work through category-sorting activities to help students build this foundational skill. For example, you may give students a number of different foods including fruits, vegetables, desserts, etc., and ask them to create categories and then label each individual category with the big picture (in this case food).

2.Ability to sequencea passage into ordinal ones

You can provide events or stories out of order and have students work independently or in groups to get the order back into a reasonable sequence. Start off small with first/last and then progress to longer sequences.

3.Ability to answer direct recall questions

You may want to consider highlighting or color-coding any who, what, when, and where topics with different colors. We LOVE using highlighters and visual representations to clue into key information. So many of our students really need this visual and even better if you can be consistent with your colors. For example, always color a who in yellow, what in orange, where in green, and when in blue.

4.Ability to make inferences or predictions

Give LOTS of opportunities to work through passages that require inferences and making predictions. You can also play games with younger students to help them begin to process this information. For example, “I am wearing a coat, gloves, and a hat - where am I?” You can easily adapt these same games for older students “the year is 1912, I’m on a boat, I’m about to take over a previously established land - who am I”.

5.Identify unfamiliar vocabulary

How do I support struggling students?

Give students a framework for recognizing unknown vocabulary and self-assessing using a structured approach to defining words.more



IEP INTERACTION SERIES 1-SUBSKILLS/COMPONENTS

SUBSKILLS FOR MATHS- EXAMPLES

 I cannot say this enough times, before we ask children to learn how to add or subtract, we need to make sure they have an understanding of number sense.

1. Children need to be able to count to at least 20.
2. Children need to be able to recognize the the numerals 0,1,2,3,4,5,6,7,8,9.
3. Children need to be able to count a given number of objects (to at least 20) correctly.
4. Children need to be able to match up the number with those counted. *** represented by a number 3.
5. Using some counters or objects, children need to be able to show what a number means. The number,        6, means six objects.
6. Children need to be able to orally identify a written number. See a 12, and name it as twelve.
7. Children need to be able to write or type the numbers 1-20.

A few years ago, a young teacher told me that her student could show three objects and four objects and count them correctly to get seven, but the child did not know the numerals.  He did not know the number symbol for seven is 7.  
So, please make sure your students have prerequisite skills in place before you ask them to do new tasks.

After these prerequisites, or readiness skills, are in place, then teach what addition means.

-credits to longevitypublishing.com/2009/03/readiness-skills-for-teaching-addition-and-subtraction-2/


MORE EXAMPLES IN MATHS FOR SUBSKILLS/COMPONENT SKILLS

1. Verbal Counting to 20

2. 1:1 Correspondence

3. Cardinality

4. Written Numbers

5. Subitizing

Subitizing is the ability to visualize numbers.  It  is the ability to ‘know’ how many of an object there is without having to count the number.  Most people can do this with objects up to five unless the objects are arranged in a pattern they have learned.    For example, if you are driving down the road and see a row of three houses, you don’t need to count the houses to know there are three.  You just know it. 





Thursday, March 9, 2023

MINUTES online meeting 09 03 2023

09 03 2023  ഓൺലൈൻ യോഗം -MINUTES

 MMLD ഗ്രൂപ്പ് മീറ്റിംഗിൽ വന്ന നിർദ്ദേശങ്ങൾ:

 ( 1 ) പ്രൊജക്റ്റ്   ഒന്നാം ഘട്ടം മെയ്  31 കൊണ്ട് പൂർത്തിയാക്കുന്നതാണ്. (2) പ്രൊജക്റ്റ് രണ്ടാം ഘട്ടം ഇപ്പോഴെത്ത Medical interaction mode ൽ നിന്നും Social  Interaction Mode ലേക്കു് മാറ്റിക്കൊണ്ട് നടപ്പാക്കാൻ ശ്രമിക്കേണ്ടതാണ്. അതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണ്.

( 3 ) ഇപ്പോഴത്തെ പ്രൊജക്റ്റിന് വിദ്യാഭ്യാസ വകുപ്പുതല അംഗീകാരം ലഭിക്കുന്നതിനുള്ള ( എഴുത്തുകുത്തുകൾ ഈ മാസം തന്നെ പൂർത്തിയാക്കേണ്ടതുണ്ട്.

( 4 ) പ്രൊജക്റ്റിന്റെ Intervention ക്ലാസുകൾ IEP തയ്യാറാക്കിയതിനു ശേഷം മാത്രം നടത്തേണ്ടതാണ്. 

(5) lEP തയ്യാറാക്കുന്നതിനായി ഓരോ SKill ന്റെയും subskills, Components ഇവ ഓരോ കുട്ടിയുടേയും കാര്യത്തിൽ കണ്ടെത്തി Data file പൂർണമാക്കാൻ ആദ്യത്തെ Intervention ക്ലാസുകൾ ഉപയോഗപ്പെടുത്തേണ്ടതാണ് 

(6) പ്രൊജക്റ്റിന്റെ തുടർച്ചക്കായി ആവശ്യമുള്ള പഠന ഉപകരണങ്ങളുടെ ലിസ്റ്റ് ഈ മാസം എത്രയും പെട്ടെന്ന് തയ്യാറാക്കി ഈ വർഷത്തെ പ്രൊജക്റ്റ് ഫണ്ടിൽ ഉൾപ്പെടുത്തി വാങ്ങാൻ വേണ്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കേണ്ടതാണ്.

 (7) പ്രൊജക്റ്റ്  ആദ്യത്തെ 2 മാസക്കാലം 2 ആഴ്ചകൾക്കുള്ളിൽ ഒരു തവണ എന്ന ക്രമത്തിൽ . Review ചെയ്യേണ്ടതാണ്. പിന്നീട് മാസത്തിൽ ഒരു തവണ Review നടത്തേണ്ടതുണ്ട്.

(8) പ്രൊജക്റ്റിന്റെ ഒന്നാം ഘട്ട ക്ലാസുകൾ പൊതുവെ മെയ് 31 ന് അവസാനിപ്പിക്കാനാണ് തീരുമാനം. എങ്കിലും ഏതെങ്കിലും കുട്ടികളുടെ കാര്യത്തിൽ, ആവശ്യമെങ്കിൽ , അക്കാദമിക വർഷത്തിൽ തുടർന്നു ലഭിക്കുന്ന അവധി ദിനങ്ങൾ പ്രയോജനപ്പെടുത്തി ക്ലാസുകൾ തുടരേണ്ടതാണ്.

**************************************************************

Report of previous activities presented in the meeting

15 /2/2023 ൽ നടന്ന ഓൺലൈൻ യോഗത്തിൽ ക്യാമ്പ് പുനരവലോകനം നടത്തി .തുടർന്ന് 

ചെയ്യാനുള്ളതായി ആലോചിച്ച   പ്രവർത്തനങ്ങൾ 

1 .സ്‌കൂൾ PTA പ്രതിനിധികളും  സ്‌കൂൾ കൗൺസലർമാരും പങ്കെടുക്കുന്ന പഞ്ചായത്തുതല    IEP ബോധവത്കരണ പരിപാടി .- (മൂന്നു മണിക്കൂർ സെഷൻ)  -SRC,MMLDK ,Creative Earth Mind Care- FEB 25നുള്ളിൽ 

2 . ഓരോ സ്‌കൂളിലേയും പി റ്റി എ അംഗങ്ങളെയും അധ്യാപകരെയും ഉൾപ്പെടുത്തി IEP ബോധവത്കരണ പരിപാടി (11 x മൂന്നു മണിക്കൂർ സെഷൻ) - -SRC,MMLDK , Creative Earth Mind Care-FEB 25നുള്ളിൽ 

3 . മൂന്നു പ്രോജക്ട് ഉപകേന്ദ്രങ്ങളെ( ചെറുപുഴ , കോഴിച്ചാൽ , പ്രാപ്പൊയിൽ )യെങ്കിലും  അടിസ്ഥാനപ്പെടുത്തി ഇന്റെർവെൻഷൻ ക്‌ളാസ്സുകളുടെ പ്ലാനിംഗ് ,FEB 25നുള്ളിൽ -PANJAYATHU LEVELL PROJECT COMMITEE-ക്‌ളാസ് നടത്തൽ FEB 26  മുതൽ 

4 .പഞ്ചായത്തുതല    IEP ബോധവത്കരണ പരിപാടി .- (മൂന്നു മണിക്കൂർ സെഷൻ)  മൊഡ്യൂൾ തയ്യാറാക്കൽ  -SRC , MMLDK - FEB 20  നുള്ളിൽ 

5.IEP, INTERVENTION PLANS എന്നിവ തയ്യാറാക്കി ഒരു കോപ്പി പ്രോജക്ടിലേക്കു അയക്കൽ - അസ്സെസ്സ് ചെയ്ത  ഫാക്കൽറ്റീസ്- FEB 25നുള്ളിൽ 

6.ഇതു വരെയുള്ള TA ,സ്‌റ്റേ ഷനറി ചെലവുകളുടെ വിതരണം -FEB 25നുള്ളിൽ 

7 .സാമ്പത്തിക റിപ്പോർട് -FEB 25നുള്ളിൽ 

പ്രൊജക്റ്റ് കമ്മിറ്റി മീറ്റിംഗ് ചെറുപുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച്  മാർച്ച് രണ്ടാം  തീയതി 3 മണി മുതൽ 4.30 വരെ  ചെറുപുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു .ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാർ, പങ്കെടുത്തു . പി.റ്റി.എ അംഗങ്ങൾ ആരും  പങ്കെടുത്തില്ല .  മീറ്റിംഗിൽ പഞ്ചായത്തിലെ സ്കൂൾ ഹെഡ്മാസ്റ്റർ മാർ,BRC അംഗങ്ങൾ, ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. 

 ക്യാമ്പ് പുനരവലോകനം നടത്തി .റിപ്പോർട് >>>>>>


മാർച്ച് 11 / 12ന് ഞായറാഴ്ച 10-4 വരെയുള്ള സമയത്ത്  പ്രാഥമിക ഓഫ് ലൈൻ ക്ലാസുകൾ  നടത്താൻ തീരുമാനമായി. ചെറുപുഴ കേന്ദ്രീകരിച്ച് 12 ഫാക്കൽറ്റിമാർ 61 കുട്ടികൾക്ക് ആദ്യ ക്ലാസുകൾ നൽകും. ഇതിനു മുന്നോടിയായി എല്ലാ സ്കൂളുകളിലും മാർച്ച് 6 മുതൽ വിവിധ ദിവസങ്ങളിലായിPTA Executive അംഗങ്ങൾക്കും  Campൽ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കൾക്കും  1 മ ണിക്കൂർ നേരംProject  IEP awareness ക്ലാസുകൾ MMLD യുടെ നേതൃത്വത്തിൽ നൽകുന്നതാണ്. മാർച്ച് 12 ന്റെ ക്ലാസിനു ശേഷം 2 ആഴ്ചകൾക്കുള്ളിൽ ഓരോ കുട്ടിക്കുമുള്ള lEP, Intervention Plan ഇവ തയ്യാറാക്കി കമ്മിറ്റി യോഗത്തിൽ അംഗീകാരം നേടും. April 1 - 14 നുള്ളിൽ LD Suspected ആയ എല്ലാ കുട്ടികൾക്കും തുടർ പരിശീലന ക്ലാസുകൾ തുടങ്ങും. Learning Gap തിരിച്ചറിഞ്ഞ കുട്ടികൾക്ക് വേണ്ടുന്ന Intervention അതത് സ്കൂൾ അധ്യാപകരുടെ / സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഏപ്രിൽ ആദ്യവാരം മുതൽ നടക്കും. ഇതിനു വേണ്ട planning ഉം Project mon itoring ഉം നടത്താൻ 3 ഉപകേന്ദ്രങ്ങൾ ( ചെറുപുഴ, കോഴിച്ചാൽ, പ്രാപ്പൊയിൽ) പ്രവർത്തനം തുടങ്ങും.ഇവയുടെ പ്രതിനിധികളെ കൂടി പ്രൊജക്ട് കമ്മിററിയിൽ ഉൾപ്പെടുത്തും.ഈ തീരുമാനങ്ങൾ നടപ്പിലാക്കാൻ വേണ്ട സഹകരണം നൽകുന്നതിന് MMLD K യുടെ എല്ലാ ഗ്രൂപ്പം ഗ ങ്ങളോടും അഭ്യർത്ഥിക്കുന്നു.

ഇപ്പോഴത്തെ പ്രവർത്തനം :

പ്രത്യേക പഠന പരിമിതി പിന്തുണ കേന്ദ്രം പദ്ധതിയുടെ  Project Awareness ( SLD, RPWD Act 20l6, IEP)പദ്ധതി ബോധവല്കരണ  ക്ലാസുകൾ 07 0 3  2023 മുതൽ ചെറുപുഴ  പഞ്ചായത്തിൽസ്കൂൾ തലത്തിൽ (സ്റ്റാഫംഗങ്ങൾ,PTA ex അംഗങ്ങൾക്കായി ) നടന്നു വരുന്നു .തിരുമേനി SNDP എൽ പി സ്‌കൂൾ , ഗവ ഹൈസ്‌കൂൾ തിരുമേനി , ഗവ സ്‌കൂൾ കോഴിച്ചാൽ , സെൻറ്‌ അഗസ്റ്റിൻ എൽ പി സ്‌കൂൾ കോഴിച്ചാൽ ,സെന്റ് ജോസഫ് UP സ്‌കൂൾ ,ജോസ്‌ഗിരി  എന്നിവിടങ്ങളിൽ ക്‌ളാസ് നടന്നു .നാളെ പുളിങ്ങോം GVHSS ൽ ക്‌ളാസ്സു നടക്കുന്നതാണ് .പഞ്ചായത്തു പ്രതിനിധി ആയി അലക്സാണ്ടർ കെ എഫ് , പ്രവീൺ കെ ഡി , MMLD ഫാക്കൽറ്റിമാരുടെ പ്രതിനിധി ആയി രാധാകൃഷ്ണൻ സി കെ തുടങ്ങിയവരാണ് ക്‌ളാസ്സുകൾ നയിക്കുന്നത് .ക്‌ളാസിൽ പ്രത്യേക പഠന പരിമിതി ,അതിൻ്റെ  മാനേജ്‌മെന്റ്‌  രീതികൾ, കോമോർബിഡിറ്റിസ്‌ അനുബന്ധമായി കാണുന്ന തകരാറുകൾ ,  നേരത്തേയുള്ള  ഇടപെടലിന്റെ ആവശ്യം, പഞ്ചായത്‌ തല അസ്സെസ്സ്‌മെന്റ് ക്യാമ്പിന്റെ റിപ്പോർട്ട് , തുടർന്ന് IEP ( Invidualised Education Plan) തയ്യാറാക്കലും ഇന്റെർവെൻഷൻ ക്ലാസ്സുകളും നടത്തുന്നതി നുള്ള സാംഗത്യം , ഗ്രാമപഞ്ചായത്തിൽതന്നെ അഭ്യസ്ത വിദ്യർ   പ്രത്യേ ക പഠന വൈകല്യമാനേജ്‌മെന്റിൽ പരിശീലനം  സിദ്ധിക്കേണ്ടുന്നതിന്റെ പ്രാധാന്യം ഇതൊക്കെ ചുരുക്കത്തിൽ പരാമർശിച്ചു കൊണ്ടുള്ള അവതരണവും ചർച്ചയുമാണ് നടക്കുന്നത് .പ്രോജക്ട് പൊതുവേ സ്വാഗതം ചെയ്യപ്പെടുന്നു എങ്കിലും തങ്ങളുടെ കുട്ടികളെ ദൂരസ്ഥലത്തിലുള്ള ഒരു കേന്ദ്രത്തിൽ അയക്കേണ്ടിവരുന്നു എന്നത് ഒരു തടസ്സമായി രക്ഷിതാക്കളിൽ പലരും ചൂണ്ടിക്കാട്ടി . അസ്സെസ് ചെയ്യപ്പെടാത്ത കുട്ടികളുടെ കാര്യത്തിൽ എന്താണ് ചെയ്യുക എന്നത് അധ്യാപകരുടെ ഭാഗത്തു നിന്നും ഉന്നയിക്കപ്പെട്ട പ്രധാന സംശയമായിരുന്നു .

more feedback received - 1 .communication error  2.interest in course 3.need for many level awareness

അസ്സസ്മെൻറ് ക്യാമ്പിൽ sld ഉണ്ടാകാൻ സാദ്ധ്യത ഉള്ളതായി കണ്ടെത്തിയ 70 പേരെ  ഉൾപ്പെടുത്തിയാണ് ആദ്യഘട്ട പരിശീലനം തുടങ്ങു ന്നത്‌ .പഠന വിടവ് ഉള്ളതായി കണ്ടെത്തിയ 40 പേർക്ക് അതതു സ്‌കൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വേണ്ടുന്ന പരിശീലനം നടത്താവുന്നതാണെന്നും ഈ ചർച്ചാ ക്ളാ സുകളിൽ  ഞങ്ങൾ സൂചിപ്പിക്കുന്നുണ്ട് .ഫാക്കൽറ്റിമാരുടെ അഭാവം ഉള്ളതിനാൽ ഇത്തരത്തിലുള്ള ക്രമീകരണം ആവശ്യമായി വരുന്നു .

മാർച്ച് 11 ,12 ,മാർച്ച് 26 ദിവസങ്ങളിലായി പ്രാരംഭ ക്‌ളാസ്സുകൾ നടത്തുകയാണ്‌ പ്രോജക്ടിന്റെ അടുത്ത ഘട്ടം .അതോടൊപ്പം പദ്ധതി ബോധവൽകരണ ക്‌ളാസ്സുകൾ  എല്ലാ സ്‌കൂളുകളിലും പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട് .ഒരു പുതിയ പ്രോജക്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിൽ പൊതുവായി ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ തീരുമാനിക്കാനാണ് ഇന്നത്തെ യോഗം ചേരുന്നത് 

ആദ്യ ക്‌ളാസ് ൽ  ഒരു അക്ഷരം / ആശയം/  എങ്കിലും കുട്ടിയെ പഠിപ്പിക്കേണ്ടതാണ് .multi sensory മാർഗങ്ങൾ അതിനായി ഉപയോഗിക്കേണ്ടതാണ് . അതിനു വേണ്ട മെറ്റീരിയൽസ് എല്ലാം അവനവൻ കൊണ്ട് വരേണ്ടതാണ് .   IEP തയ്യാറാക്കാനുള്ള സ്പെസിഫിക് ഡീറ്റൈൽസ് ശേഖരിക്കാനുള്ള അവസരം ആയും ഈ ക്‌ളാസ്സിനെ ഉപയോഗിക്കാവുന്നതാണ് .ആദ്യ ക്ലസ്സിനു ശേഷം രണ്ട് ആഴ്ചകൾക്കുള്ളിൽ ഓരോ കുട്ടിക്കും വേണ്ടുന്ന    iep തയ്യാറാക്കാവുന്നതാണ് .അതിനു ശേഷം ഒരു  വർഷത്തേക്കു ഈ അലോട് ചെയ്ത കുട്ടികൾക്കായി   തുടർക്‌ളാസ്സുകൾ നടത്തേണ്ടതാണ് . അതിനാവശ്യമായ മെറ്റീരിയലുകളുടെ ലിസ്റ്റ് തയ്യാറാക്കി പ്രൊജക്റ്റ് കമ്മിറ്റിയെ നേരത്തെ ഏല്പിക്കേണ്ടതാണ് .

 IEP തയ്യാറാക്കുന്നതിൽ ഉള്ള സംശയങ്ങൾ പങ്കുവെക്കുന്നതിനും പ്രയാസമുള്ള ഭാഗങ്ങൾ ചർച്ച ചെയ്യുന്നതിനും IEP യുടെ മികവും സമഗ്രതയും  ഉചിതമായ   മെറ്റീരിയൽസ് കണ്ടെത്തുന്നതിനും വേണ്ടുന്ന പിന്തുണ എല്ലാ ഫാക്കൽറ്റിമാർക്കും ലഭിക്കുന്ന വിധത്തിൽ   ഈ പ്രോജക്ടിന്റെ ഭാഗമായി ഒരു പഠന പദ്ധതി ആലോചിക്കാവുന്നതാണ് .ഇതിലുൾപ്പെടെ പ്രോജക്ടിന്റെ എല്ലാ പ്രവർത്തന ഘട്ടങ്ങളിലും SRC യുടെ  ഉപദേശനിർദ്ദേശങ്ങളും  അഭ്യർത്ഥിക്കുന്നു .

ഇതിനകം നടന്ന ടൂൾ ട്രെയിനിങ്ങിന്റെയും അസ്സെസ്സ്മെന്റ്  ക്യാമ്പിന്റെയും   TA ,സ്റ്റേഷനറി ചെലവുകളുടെ ക്ലെയിം രേഖകൾ എല്ലാം ഇതിനകം പഞ്ചായത്തിന് സമർപ്പിച്ചിട്ടുണ്ട് . ഫാക്കൽറ്റിമാരുടെ ഭാഗത്തു നിന്നും സ്റ്റേഷനറി ഇനത്തിൽ  ആകെ   11753.50,.....രൂപയും   ടൂൾ ട്രെയിനിങ്ങിനും അസ്സെസ്സ്മെന്റിനും ആയി TAഇനത്തിൽ  17,400  ...രൂപയും ആണ്  നമ്മൾ ആവശ്യപ്പെട്ടിട്ടുള്ളത് .  അവയുടെ  വിതരണം ഉൾപ്പെടെ പ്രൊ ജക്ടിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി  വ്യക്തമാക്കുന്ന ഒരു അവലോകന റിപ്പോർട് പഞ്ചായത്തു പ്രതിനിധികളിൽ നിന്നും പ്രതീക്ഷിക്കുന്നു .

അടുത്തയോഗത്തിലേക്കുള്ള നിർദ്ദേശങ്ങൾ :

തുടർന്നുള്ള പ്രവർ ത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിപുലപ്പെടുത്തുന്ന  പ്രോജക്ട് കമ്മിറ്റിയിലേക്ക്  പഞ്ചായത്തു നിർദ്ദേശിക്കുന്ന ബഹുമാന്യ വ്യക്തികളോടൊപ്പം  രക്ഷാധികാരികളായി സന്തോഷ് സർ  ,    ബൈജു മാഡം ,ഭക്തദാസ് സർ,സത്യപാലൻ സർ  തുടങ്ങിയവരെ നിർദേശിക്കുന്നു .അതോടൊപ്പം പ്രോജക്ട് എക്സിക്യൂട്ടീവ് കമിറ്റി യിൽ   രാമചന്ദ്രൻ സർ , വേണുഗോപാലൻ  സർ ,പദ്മജ ടീച്ചർ , ആർ സി ഗോപാൽ സാർ ,ഡോക്ടർ അജിത , അഡ്വ ഷീല , , രാജേന്ദ്രൻ സർ ,രമ ടീച്ചർ ,ആശാലത ടീച്ചർ   ,ഷീബ ടീച്ചർ  വൈഷ്‌ണ ടീച്ചർ  എന്നിവരേയും ഉൾപ്പെടുത്താവുന്നതാണ് .ഈ ലിസ്റ്റിൽ ഉചിതമായ   മാറ്റങ്ങൾ യോഗം നിർദ്ദേശിക്കേണ്ടതാണ് .


എടുക്കാനുള്ള തീരുമാനങ്ങൾ :

1. ഓഫ്‌ലൈൻ ക്‌ളാസുകൾ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ 

2.IEP -ഒരാൾ ഒരു IEP എങ്കിലും ..

3. IEP ക്കു വേണ്ടി പഠന കേന്ദ്രത്തിൽ സ്ഥിരമായി വാങ്ങി വെക്കാവുന്ന പഠന ഉപകരണങ്ങൾ ,അലമാരകൾ,പ്രത്യേക സ്ഥിര പഠന മുറി 

4 .പ്രോജക്ട് കമ്മിറ്റി വിപുലീകരണം 

5. എല്ലാ ദിവസങ്ങളിലും ലഭ്യമാകുന്ന വിധത്തിൽ PROJECT ഫാക്കൽറ്റിമാരുടെ  സ്ഥിര നിയമനം 

..........................................................................








Wednesday, February 15, 2023

ക്യാമ്പ് പുനരവലോകനം :-

 ക്യാമ്പ് പുനരവലോകനം :-

2023 ഫിബ്രവരി 5 ന് ചെറുപുഴ  JMUP  സ്‌കൂളിൽ വെച്ച്ന ടന്ന  പഞ്ചായത്ത്  തല  പഠന പരിമിതി പിന്തുണാ കേന്ദ്രം ഉത്ഘാടനവും പഠന പരിമിതി നിർണയ ക്യാമ്പും     ഒരു വിജയമായി വിലയിരുത്തുന്നു . ചെറുപുഴ  ഗ്രാമ  പഞ്ചായത്തു  പ്രസിഡണ്ട്  അലക്സാണ്ടർ കെ എഫ്   അദ്ധ്യക്ഷത വഹിച്ച   യോഗത്തിൽ എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ഡയറക്ടറും അഡിഷണൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറും ആയ ശ്രീ സി സന്തോഷ്  പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ കേന്ദ്രവും  പഠന പരിമിതി നിർണയ ക്യാമ്പും ഉദ്‌ഘാടനം ചെയ്‌തു .SRC യിൽ നിന്നും ഡോക്ടർ ബൈജു ഇ ബി , ശ്രീ സി  ഭക്തദാസ് മാസ്റ്റർ  എന്നിവരും പയ്യന്നൂർ AEO -ശ്രീ രാധാകൃഷ്ണൻ എം  വി ,  തുടങ്ങിയവർ , വിവിധ ഗ്രാമപഞ്ചായത്തു മെമ്പർമാർ,തളിപ്പറമ്പ Creative Earth Mindcare ന്റെ പ്രതിനിധികൾ കൂടി ആയ ശ്രീ രാമചന്ദ്രൻ കെ ടി ,എം വി  വേണുഗോപാൽ മാസ്റ്റർ ,ആർ സി ഗോപാൽ (MISSION FOR MANAGEMENT  OF LEARNING DISABILITIES) തുടങ്ങിയവർ പ്രോജക്ടിനും ക്യാംപിനു  പിന്തുണ  പ്രഖ്യാപിച്ചു.

DETAILED REPORT AVAILABLE HERE 

05 02 2023 : പഠന  പരിമിതി പിന്തുണക്കു സ്വന്തം വാർഷിക സാമ്പത്തിക  വിഹിതം (PLAN ഫണ്ട് ) നീക്കി  വെക്കുന്ന      ഇന്ത്യയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്തു - ചെറുപുഴ (കണ്ണൂർ ,കേരള )



പഞ്ചായത്തിലെ  11 സ്‌കൂളു കളിൽ  നിന്നായി 110 കുട്ടികളും അവരുടെ രക്ഷിതാക്കളും  MISSION FOR MANAGEMENT  OF LEARNING DISABILITIES എന്ന സംഘടനയിലെ   41 ഫാക്കൽറ്റിമാരും പങ്കെടുത്ത പരിപാടിയിൽ 10 ഓളം ബി ആർ സീ സ്‌പെഷൽ എഡ്യൂകേഷൻ ടീച്ചർമാരും കണ്ണിവയൽ ടി ടി ഇ കോളേജിൽ നിന്നുള്ള 14 അദ്ധ്യാപക വിദ്യാർത്ഥികളും നിരീക്ഷകരായി പങ്കെടുത്തു .ചെറുപുഴ  സെന്റ്   മേരീസ് നഴ്‌സിംഗ് സ്‌കൂളിൽ നിന്നുള്ള  15 വിദ്യാർത്ഥിനികൾ വളണ്ടിയർ മാരായി സേവനമനുഷ്ഠിച്ചു  .  . ക്യാമ്പിൽ രക്ഷിതാക്കൾക്കുള്ള IEP അവയർനെസ് ക്‌ളാസ് , വ്യക്തിഗത കൗൺസലിങ്  എന്നിവയും നടന്നു .രാവിലെ 9 മണി മുതൽ 4 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പിന്റെ  ഭാഗമായി ഏകദേശം   350   പേർക്ക്ഭ ക്ഷണ വിതരണം നടന്നു.ഉത്ഘാടന യോഗത്തിലും ക്യാമ്പിലും നല്ല ജനപങ്കാളിത്തവും മാധ്യമ സഹകരണവും  ഉണ്ടായി . 

110 കുട്ടികളുടെ വിലയിരുത്തൽ കാർഡ് കൾ ക്യാമ്പിൽ തയ്യാറായിട്ടുണ്ട് .ഓരോ രക്ഷിതാവിനും ഇതിൻറെ ഒരോ കോപ്പി നൽകിയിട്ടുമുണ്ട് . ഇവയുടെ അടിസ്ഥാനത്തിൽ  ഓരോ കുട്ടിക്കും നൽകാനുള്ള വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി നിശ്ചയിക്കുകയും അതാതു സ്‌കൂൾ  പി റ്റി  എ കളുടെ പങ്കാളിത്തത്തോടെ  ഇന്റെർവെൻഷൻ ക്‌ളാസ്സുകൾ  നടത്തുകയും ചെയ്യുക എന്നിവ ഉൾപ്പെടെയുള്ള  തുടർ പരിപാടികൾ ആലോചിക്കേണ്ടിയിരിക്കുന്നു .

ചെയ്യാനുള്ള പ്രവർത്തനങ്ങൾ 

1 .സ്‌കൂൾ PTA പ്രതിനിധികളും  സ്‌കൂൾ കൗൺസലർമാരും പങ്കെടുക്കുന്ന പഞ്ചായത്തുതല    IEP ബോധവത്കരണ പരിപാടി .- (മൂന്നു മണിക്കൂർ സെഷൻ)  -SRC,MMLDK ,Creative Earth Mind Care- FEB 25നുള്ളിൽ 

2 . ഓരോ സ്‌കൂളിലേയും പി റ്റി എ അംഗങ്ങളെയും അധ്യാപകരെയും ഉൾപ്പെടുത്തി IEP ബോധവത്കരണ പരിപാടി (11 x മൂന്നു മണിക്കൂർ സെഷൻ) - -SRC,MMLDK , Creative Earth Mind Care-FEB 25നുള്ളിൽ 

3 . മൂന്നു പ്രോജക്ട് ഉപകേന്ദ്രങ്ങളെ( ചെറുപുഴ , കോഴിച്ചാൽ , പ്രാപ്പൊയിൽ )യെങ്കിലും  അടിസ്ഥാനപ്പെടുത്തി ഇന്റെർവെൻഷൻ ക്‌ളാസ്സുകളുടെ പ്ലാനിംഗ് ,FEB 25നുള്ളിൽ -PANJAYATHU LEVELL PROJECT COMMITEE-ക്‌ളാസ് നടത്തൽ FEB 26  മുതൽ 

4 .പഞ്ചായത്തുതല    IEP ബോധവത്കരണ പരിപാടി .- (മൂന്നു മണിക്കൂർ സെഷൻ)  മൊഡ്യൂൾ തയ്യാറാക്കൽ  -SRC , MMLDK - FEB 20  നുള്ളിൽ 

5.IEP, INTERVENTION PLANS എന്നിവ തയ്യാറാക്കി ഒരു കോപ്പി പ്രോജക്ടിലേക്കു അയക്കൽ - അസ്സെസ്സ് ചെയ്ത  ഫാക്കൽറ്റീസ്- FEB 25നുള്ളിൽ 

6.ഇതു വരെയുള്ള TA ,സ്‌റ്റേ ഷനറി ചെലവുകളുടെ വിതരണം -FEB 25നുള്ളിൽ 

7 .സാമ്പത്തിക റിപ്പോർട് -FEB 25നുള്ളിൽ 




Sunday, February 5, 2023

പഞ്ചായത്തുതല പഠന പരിമിതി പിന്തുണാ കേന്ദ്രം , ചെറുപുഴ

05 02 2023 : പഠന  പരിമിതി പിന്തുണക്കു സ്വന്തം വാർഷിക സാമ്പത്തിക  വിഹിതം (PLAN ഫണ്ട് ) നീക്കി  വെക്കുന്ന      ഇന്ത്യയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്തു - ചെറുപുഴ (കണ്ണൂർ ,കേരള )

********************************************************************



WHAT TO DO AFTER CMLD/DMLD ?

 WOULD LIKE TO JOIN A PROJECT ON LD MANAGEMENT IN A PANCHAYATH ?

 CALL US ON 9447739033

*MISSION FOR MANAGEMENT OF LD IN KERALA* https://cmldbatch3tpba.blogspot.com/p/mission-for-mld.html








 ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ പഞ്ചായത്തുതല പഠന പരിമിതി പിന്തുണാ  കേന്ദ്രം  ( SPECIFIC LEARNING DISABILITY SUPPORT CENTRE) ജാനകി  മെമ്മോറിയൽ യു പി സ്‌കൂളിൽ  വെച്ച്      പ ഞ്ചായത്തു പ്രസിഡണ്ട് ശ്രീ കെ എഫ്  അലക്സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ  വകുപ്പിൻറെ അഡിഷണൽ ഡി പി ഐ  ശ്രീ സന്തോഷ് സി എ ഉൽഘാടനം ചെയ്തു . പയ്യന്നൂർ എ ഇ ഒ രാധാകൃഷ്ണൻ മാസ്റ്റർ ,രാമചന്ദ്രൻ കെ ടി CREATIVE EARTH MIND CARE ,THALIPARAMBA തുടങ്ങിയവർ സംസാരിച്ചു .

 തുടർന്ന്  മിഷൻ ഫോർ മാനേജ്‍മെന്റ് ഓഫ്  ലേർണിംഗ്  ഡിസബിലിറ്റീസ്  എന്ന സംഘടനയുടെ നേതൃത്വത്തിൽ       നടന്ന  പഠന പരിമിതി നിർണയ ക്യാമ്പിൽ     പഞ്ചായത്തിലെ  വിവിധ മേഖലകളിൽ  നിന്നും എത്തിയ 150 ഓളം വിദ്യാർത്ഥികളുംഅവരുടെ  രക്ഷിതാക്കളും   പങ്കെടുത്തു .സി ഭക്ത ദാസ്  സാറിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി IEP യെ കുറിച്ചുള്ള ബോധവല്കരണ ക്‌ളാസ് നടന്നു .ക്യാമ്പിൽ പ്രൊഫസർ റ്റി കെ ജയരാജ്  രക്ഷിതാക്കൾക്കായി പ്രത്യേക  കൗൺസിലിങ്  ക്‌ളാസ്സുകൾ നടത്തി.അസ്സെസ്സ്മെന്റിൽ ശ്രദ്ധയിൽ പെട്ട പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ചു അവരുടെ കൂടി പങ്കാളിത്തത്തോടെ IEP യെക്കുറിച്ചുള്ള  ബോധവൽക്കരണവും   പിന്തുണാ പ്രവർത്തനങ്ങളും ഉണ്ടാകുന്നതാണ് .     സ്റ്റേറ്റ്  റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് പ്രോഗ്രാം കൺവീനർ  ശ്രീമതി ഡോക്ടർ  ബൈജു ഇ.ബി , ശ്രീ സി ഭക്തദാസ് മാസ്റ്റർ , ശ്രീ  രാമചന്ദ്രൻ മാസ്റ്റർ കെ റ്റി  ,പ്രൊഫസർ  ടി കെ ജയരാജ് 




































 വേണുഗോപാലൻ മാസ്റ്റർ ,  ആർ സി ഗോപാൽ ,   പവിത്രൻ മണാട്ട്  കോട്ടയംപൊയിൽ MA BEd.,PG Diploma in counselling   ,പി  സുഭാഷ് മാസ്റ്റർ തളിപ്പറമ്പ , Trainers trainer     , സുരേഷ്  ഇ ജി , സൗമ്യ .ഇ ,അഡ്വ .ഷീല വി .ടി ,ഡോക്ടർ അജിത , പ്രകാശൻ മാസ്റ്റർ  BRC പയ്യന്നൂർ ;സി കെ രാധാകൃഷ്ണൻ , ലേർണിംഗ്  ഡിസബിലിറ്റി മാനേജ്മെന്റ് വിദഗ്ദ്ധരായ പത്മജ തളിപ്പറമ്പ് , എ.  രമ കാഞ്ഞങ്ങാട്‌ ,  
അബ്ദുള്ള  , അഡ്വക്കേറ്റ് ഷീല വി  റ്റി തിരുവങ്ങാട്  ,ആമിന ഷെരീഫ് (Bsc Psychology , കൂട്ടുപുഴ ),ആശാലത  Diploma in Mental Retardation കണ്ണൂർ  ,ബിജിമ പി പി ,ബിജിരാജ് ,ദേവദാസ് കണ്ണൂർ , ദിവ്യാദാമോദരൻ ചാല  കണ്ണൂർ , ഡോക്ടർ അഞ്ജു BAMS തളിപ്പറമ്പ  , ഡോക്ടർ പി അജിത BHMS( Rajiv Gandhi University of Health Science) ,കല്ലൂർ തൃശൂർ  ,,  ഫർസാന നിസാർ കണ്ണൂർ , ജംഷീന PPTTC,Diploma Counselling Psychology കൊടുവള്ളി കോഴിക്കോട് ,ജയന്തി കടന്നപ്പള്ളി , ജീന ജാസ്മിൻ താഴെ ചൊവ്വ , മറിയം ജെബിൻ, മഷ്റൂദ് മുഹമ്മദ് ,മസ്‌ന കണ്ണൂർ ,,നീഹാര (Audiologist &Speech language pathologist. Msc.Counselling &Family therapy,കൂത്തുപറമ്പ ) ,ജീജ കൂത്തുപറമ്പ  ,നിത്യ തളിപ്പറമ്പ , പത്മജ തളിപ്പറമ്പ Diploma in psychological Counselling( Calicut University) , പവിത്രൻ കോട്ടയംപൊയിൽ ,പ്രസീത ചിറക്കൽ , ആർസി ഗോപാൽ ; MTech (Applied Sciences, IIT), MA (Psychology, Clinical )Psychological counseling & DSM/Mental Disorders വഞ്ചിയ്യൂർ , തിരുവനന്തപുരം  ;രജനി മയ്യിൽ , രാജേന്ദ്രൻ പൂക്കോട് , സജ്‌ന റ്റി പി ,സൗമ്യ.ഇ MA Psychology, Certificate in Guidance കല്യാശ്ശേരി , വൈഷ്ണ ,റിൻസി പെരിങ്കരി ,ഷിൽന പ്രസാദ് വെള്ളൂർ  ,ഷിബിലി.എം (സദ്ഗമയ ,GOVT ഹോമിയോപ്പതി ഹോസ്പിറ്റൽ,കണ്ണൂർ PGDMLD, MA PSYCHOLOGY, DYT,)  ,ഷീബ മുയ്യം 
തുടങ്ങിയവർ നേതൃത്വം നൽകി.


മനോജ്  ചെറുപുഴയുടെ   നേതൃത്വത്തിൽ   സെൻറ് മേരീസ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികൾ ക്യാമ്പിലെ  വളന്റിയർമാരായി സേവനമനുഷ്ഠിച്ചു കൊണ്ട് മികച്ച പിന്തുണ തന്നു .BRC യിൽ നിന്നുള്ള സ്‌പെഷൽ എഡ്യൂക്കേഷൻ അദ്ധ്യാപകർ , കണ്ണിവയൽ ഗവ .ടി ടി ഐ അധ്യാപക വിദ്യാർത്ഥികൾ തുടങ്ങിയവരുടെ നിരീക്ഷകർ എന്നനിലയിലുള്ള സാന്നിധ്യവും ക്യാമ്പിനെ സജീവമാക്കി .ജെ എം യു പി സ്‌കൂൾ മാനേജ്‌മെന്റ് ,അദ്ധ്യാപകർ ,മറ്റു സംഘാടക സമിതി അംഗങ്ങൾ എന്നിവരുടേയുംനാട്ടുകാരുടേയും  അകമഴിഞ്ഞ സഹകരണം ക്യാംപിനെ മഹത്തായ ഒരു അനുഭവമാക്കി മാറ്റി .

55000 മുതൽ 1 ,50 ,000 വരെ കൺസൾറ്റേ ഷൻ ഫീ  വാങ്ങിക്കാവുന്ന പ്രവർത്തനമാണ് ഇന്നലെ MISSION FOR MANAGEMENT OF LEARNING DISABILITIES ൻറെ നേതൃത്വത്തിൽ  ചെറുപുഴയിൽ സൗജന്യമായി നടത്തപ്പെട്ടത് .

പ്രൊജക്ട് വിശദാംശങ്ങൾ :

STATE RESOURCE CENTER , KERALA ; CREATIVE EARTH MIND CARE , THALIPARAMBA, MISSION FOR MANAGEMENT OF LEARNING DISABILITIES ,KERALA എന്നീ സംഘടനകളുടെ  സഹകരണത്തോടെ  ,ചെറുപുഴ ഗ്രാമപഞ്ചായത്ത്   നടപ്പിലാക്കുന്ന പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ കേന്ദ്രം"  പദ്ധതി പഞ്ചായത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ , പ്രത്യേകിച്ചും പഠന പരിമിതി ഉള്ളവരുടെ  സർവ്വതോമുഖമായ പുരോഗതി ഉറപ്പുവരുത്താനുള്ളതാണ് .2016 ലെ  RPWD ACT പ്രകാരം നമ്മുടെ രാജ്യത്തെ പഠന പരിമിതി ഉള്ള സ്‌കൂൾ  വിദ്യാർത്ഥികളെ നേരത്തേ തിരിച്ചറിഞ്ഞു ഓരോ കുട്ടിക്കും  വേണ്ട വ്യക്തി ഗത വിദ്യാഭ്യാസ പദ്ധതി IEP ഏർപ്പാടാക്കി കൊടുക്കുക എന്നതിൽ  കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളോടൊപ്പം പ്രാദേശിക ഭരണകൂടങ്ങൾക്കും നിർണായക പങ്കു വഹിക്കാൻ ഉണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ്  നാം ഒരു പക്ഷേ രാജ്യത്തു തന്നെ ഗ്രാമപഞ്ചായത്തുകൾക്കിടയിൽ ആദ്യത്തേതായ പഞ്ചായത്ത്തല പഠന പരിമിതി പിന്തുണാ കേന്ദ്രം എന്ന ഈ പദ്ധതിക്ക്  ചെറിയ  ഒരു വാർഷിക സാമ്പത്തിക വിഹിതം എങ്കിലും മാറ്റിവെക്കുന്നത് .പഠന പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കു  ആത്മവിശ്വാസവും ലക്ഷ്യബോധവും ഊർജസ്വലതയും കൈവരിക്കാനുതകുന്ന വിവിധതല പ്രവർത്തനങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട് .




watch this  video : 

പ്രോജെക്ടിനെ കുറിച്ച് കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുക