ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Tuesday, October 6, 2026

പുതിയ sldsc പ്രൊജക്റ്റ് തുടങ്ങു മ്പോൾ

 പുതിയ sldsc പ്രൊജക്റ്റ് തുടങ്ങു മ്പോൾ ശ്രദ്ധിക്കാനുള്ളവ 

1. ഫണ്ട് അലോട്ട്മെന്റ് എത്ര ?( ഫയൽ കോപ്പി വാങ്ങി വെക്കുക )

2. കുട്ടികളുടെ ലിസ്റ്റ് സ്കൂളൂകളിൽ നിന്നും ശേഖരിക്കാനായി സ്‌കൂളുകളിലേക്ക്  പഞ്ചായത്തു  കത്ത്‌ അയക്കട്ടെ 

3.ഫാക്കൽറ്റിമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിക്കുക .നിയമിക്കുക  ( യോഗ്യത : CMLD /DMLD/PGDMLD; COUNSELLING സർട്ടിഫിക്കറ്റ് /PREV EXPERIENCE നു മുൻഗണന . അഭിരുചി ഇന്റർവ്യൂ നടത്തി മാത്രം നിയമിക്കുക ..

4.ഫാക്കൽറ്റി കോഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുക.നിയമിക്കുക  (അഭികാമ്യമായ യോഗ്യതകൾ:

* ലേണിംഗ് ഡിസെബിലിറ്റി സപ്പോർട്ട് സെന്ററിൽ എൽ.ഡി റിമീഡിയേറ്ററായി (LD Remediator) കുറഞ്ഞത് 2 വർഷത്തെ പരിചയം.

*ഏതെങ്കിലും സ്ഥാപനം കൈകാര്യം ചെയ്തതിലുള്ള പരിചയം / സർട്ടിഫിക്കറ്റ്.

*പഠന പ്രശ്‍നങ്ങൾ  ഉള്ളതായി  കണ്ടെത്തിയിട്ടുള്ള വിദ്യാർത്ഥികളുടെ രക്ഷിതാവിനോ അടുത്ത ബന്ധുവിനോ മുൻഗണന.

*project  ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന.

work :*മിനിറ്റ്സ് ബുക്ക്, വിദ്യാർത്ഥികളുടെ ഹാജർ രജിസ്റ്റർ, ഫാക്കൽറ്റി പേയ്മെന്റ് രസീതുകൾ, ബോധന സാമഗ്രികൾ എന്നിവയുൾപ്പെടെ കേന്ദ്രത്തിലെ എല്ലാ രേഖകളും കൃത്യമായി പുതുക്കുന്നുണ്ടെന്നും സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.

*പ്രൊജക്റ്റ് ക്ലാസുകൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഇംപ്ലിമെന്റിംഗ് ഓഫീസറുമായും പഞ്ചായത്ത് പ്രസിഡന്റുമായും നിരന്തരം ബന്ധപ്പെടണം.

*വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ആവശ്യാനുസരണം കേന്ദ്രത്തിലെ മറ്റ് ഫാക്കൽറ്റികൾക്കും വിദ്യാർത്ഥികൾക്കും/രക്ഷിതാക്കൾക്കും കൃത്യമായ നിർദ്ദേശങ്ങൾ നൽകണം.

*കേന്ദ്രത്തിലെ ഓരോ പ്രവർത്തന ദിവസവും ഫലപ്രദമായ പഠനപ്രക്രിയയ്ക്ക് അനുയോജ്യമായ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

*ഇടപെടൽ (Intervention) ക്ലാസുകൾക്ക് മേൽനോട്ടം വഹിക്കുകയും പുരോഗതി പ്രൊജക്റ്റ് കമ്മിറ്റി യോഗങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും വേണം.Payment 6 additional  TA only )


5.പ്രൊജക്റ്റ് ഫസിലിറ്റേറ്റർ കം കൗൺസലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുക .നിയമിക്കുക 

അഭികാമ്യമായ യോഗ്യതകൾ 

*പഠനവൈകല്യ പരിപാലനവുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കുന്നതിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം.

*എൽ.ഡി റിമീഡിയേറ്ററായി കുറഞ്ഞത് 2 വർഷത്തെ പരിചയം.

*ലേണിംഗ് ഡിസെബിലിറ്റി മാനേജ്‌മെന്റിൽ ഡിപ്ലോമ.

* കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ്.

*ഏതെങ്കിലും സ്ഥാപനം പരിപാലനം  ചെയ്തതിലുള്ള പരിചയം / സർട്ടിഫിക്കറ്റ്.

work 

*വാർഷിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പദ്ധതി കൃത്യമായി നടപ്പിലാക്കാൻ പ്രൊജക്റ്റ് കമ്മിറ്റിക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണം.

*ഇടപെടൽ (Intervention) ക്ലാസുകൾക്ക് പുറമെ പ്രൊജക്റ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മേൽനോട്ടം വഹിക്കുകയും പുരോഗതി , പ്രൊജക്റ്റ് കമ്മിറ്റി യോഗങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും വേണം.

*ഓരോ മാസത്തെയും പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കണം.

*പ്രവേശന സമയത്തെ വിലയിരുത്തലുകളിലും (Assessment) പ്രാഥമിക കൗൺസിലിംഗിലും ഫാക്കൽറ്റികളെ സഹായിക്കണം.

*അസസ്മെന്റുകൾ നടത്തുന്നതിനും, വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (IEP), ദിവസേനയുള്ള ലെസ്സൺ പ്ലാൻ (Daily Lesson Plan), ടോക്കൺ എക്കോണമി ചാർട്ടുകൾ എന്നിവ തയ്യാറാക്കുന്നതിനും ഫാക്കൽറ്റികൾക്ക് പരിശീലനം നൽകുകയും പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും വേണം.

*വാർഷിക പ്രൊജക്റ്റ് റിപ്പോർട്ടുകളും ഫാക്കൽറ്റികളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്ന രജിസ്റ്ററും തയ്യാറാക്കുകയും അത് മാസം തോറും പുതുക്കുകയും വേണം.

*കേന്ദ്രത്തിൽ ഫാക്കൽറ്റികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ /മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുകയും അവ പാലിക്കപ്പെടുന്നുവെന്നു ഉറപ്പാക്കുകയും വേണം  

* ആഴ്ചയിൽ ഒരിക്കലെങ്കിലും കേന്ദ്രത്തിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

***************************************************************************

 6. നിയമിതരായ ഫാക്കൽറ്റിമാർ , ഫാക്കൽറ്റി കോഡിനേറ്റർ, പ്രൊജക്റ്റ് ഫസിലിറ്റേറ്റർ കം കൗൺസലർ ,implementing officer , എഇഒ ,BRC പ്രതിനിധികൾ  എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് , മറ്റുള്ള ഗ്രാമപഞ്ചായത് മെമ്പർമാർ എന്നിവർ ഭാഗമായ  പ്രൊജക്റ്റ് കമ്മിറ്റി യോഗം ചേർന്ന് പ്രോജക്ട് ലക്ഷ്യങ്ങൾ , പ്രൊജക്റ്റ് കാലാവധി , അസ്സെസ്സ്മെന്റ് തീയതി,ക്‌ളാസ് നടത്താനുള്ള സംവിധാനം ,സ്ഥലം ഇവ തീരുമാനിക്കുക .

7.   

 (1)ഗ്രാമ പഞ്ചായത്ത് മെമ്പർമാർ / പഞ്ചായത്ത് ഉദ്യോഗസ്ഥർക്കുള്ളത് , 

(2.)പഞ്ചായത്ത്     സ്കൂ ൾ   മേധാവികൾ / brc /എഇഒ പ്രതിനിധികൾ PTA പ്രതിനിധികൾ  എന്നിവർക്കുള്ളത് , 

(3). ഓരോ സ്‌കൂളിലും സ്റ്റാഫ് /PTA ങ്ങൾക്കുള്ളത് 

 എന്നിങ്ങനെ 3 തലത്തിൽ പ്രൊജക്റ്റ്ബോ ധവത്കരണ ക്‌ളാസ്സുകൾ നടത്തിയ ശേഷം INTERVENTION ക്‌ളാസ്സുകൾ നടത്തുക .

8. തുടർച്ചയായ 6 മാസക്കാല പരിശീലനത്തിന് ശേഷം RE ASSESSMENT ചെയ്‌തു വേണ്ടുന്ന മാറ്റങ്ങൾ തീരുമാനിക്കുക .





No comments:

Post a Comment