ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Thursday, April 10, 2025

പ്രൈമറി അധ്യാപകർക്കുള്ള LD ORIENTATION പരിശീലന പരിപാടി

 


 കേരളത്തിൽ ആദ്യമായി ഒരു ബി ആർ സി യുടെ ആഭിമുഖ്യത്തിൽ   നടക്കുന്ന  പ്രൈമറി അധ്യാപകർക്കുള്ള പ്രത്യേക പഠന പരിമിതി പിന്തുണാ ബോധവൽക്കരണ പരിശീലന പരിപാടി ( SLD Management Awareness Training ) പാനൂർ ഉപവിദ്യാഭ്യാസ ജില്ലയിൽ 2025  ഏപ്രിൽ 8 ന് പാനൂർ മുൻസിപ്പൽ ചെയർമാൻ ശ്രീ ഹാഷിം കെ പി ഉൽഘാടനം ചെയ്തു .പാനൂർ എ ഇ ഒ ബൈജു കേളോത്ത് ,HM  ഫോറം സെക്രട്ടറി ബിജേഷ് സി കെ ,അക്കാദമിക്‌ കൗൺസിൽ സെക്രട്ടറി രാജേഷ് ആർ കെ ,തിരുവാൽ UP സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി റംല കെ വി ,BPC സിമ്മി റ്റീച്ചർ തുടങ്ങിയവർ സം സാരിച്ചു  .

കണ്ണൂരിലെ  ചെറുപുഴ ഗ്രാമപഞ്ചായത്തു വിജയകരമായ  നടപ്പിലാക്കിയ  SLDSC പ്രൊജക്ട്  (  പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം പദ്ധതി  ) യുടെ മാതൃക പിൻപറ്റിയുള്ള  അഭിനന്ദനാർഹമായ ഈ ചുവടുവെപ്പ്‌  പ്രദേശത്തെ സ്‌കൂളുകളിലെ പഠനപ്രശ്ന മുള്ള വിദ്യാർഥികൾക്കു നേരത്തെയുള്ള ഇടപെടലുകളിലൂടെ   IEP പിന്തുണാ ക്‌ളാസ്സുകൾ ,കൗൺസലിങ് ക്‌ളാസ്സുകൾ , RPWD ACT അനുശാസിക്കുന്ന പ്രത്യേക പരിഗണന എന്നിവ  ഉറപ്പുവരുത്തുവാൻ ഉപകരിക്കുന്നു .

നഗരസഭയിലെ സ്‌കൂളുകളിൽ ഈ പ്രവർത്തനത്തെ  സഹായിക്കാനായി പാനൂർ  നഗരസഭ  3 ലക്ഷം രൂപയെങ്കിലും   നീക്കി വെച്ചിട്ടുണ്ടെന്നും അടുത്തവർഷങ്ങളിൽ ഈ പ്രവർത്തനങ്ങൾക്കായി  കൂടുതൽ തുക നീക്കിവെക്കുമെന്നും മുൻസിപ്പൽ ചെയർമാൻ  ഹാഷിം കെ പി അറിയിച്ചു .

പാനൂർ AEO യുടെയും SRC Kerala യുടേയും MMLDK( MISSION FOR MANAGEMNT OF LEARNING DISABILITIES,KERALA)  ഫാക്കൽറ്റിമാരുടേയും  നേതൃത്വത്തിലാണ്  ,2025 ഏപ്രിൽ 8,9 തീയതികളിലായി പാനൂർ തിരുവാൽ യു പി സ്കൂ ൾ പ്രൈമറി അധ്യാപകർക്കുള്ള പ്രത്യേക പഠന പരിമിതി പിന്തുണാ ബോധവൽക്കരണ പരിശീലന പരിപാടി ( SLD Management Awareness Training ) നടന്നത്. പരിശീലനത്തിൽ പാനൂർBRC യിലെ 60 ലധികം പ്രൈമറി അധ്യാപകർ പങ്കെടുത്തു. 

ഭക്ത ദാസ് മാസ്റ്റർ(SRC THIRUVANATHAPURAM)  , ജ്യോതി ടീച്ചർ (THRISSUR), രേഷ്മ  ജനീഷ്  ,ഷിൽന പ്രസാദ്, സി.കെ.രാധാകൃഷ്ണൻ തുടങ്ങിയ ഫാക്കൽറ്റി മാർ SLD ഓറിയൻ്റേഷൻ ക്ലാസുകൾ നയിച്ചു. ഈ ഓറിയന്റേഷൻ ക്യാമ്പ് പ്രൈമറി അധ്യാപകർക്കു പ്രത്യേക പഠന പരിമിതി പിന്തുണാ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനു ഏറെ ഉപകരിച്ചുവെന്നും എല്ലാ അദ്ധ്യാപകർക്കും പങ്കെടുക്കാൻ പറ്റുന്ന വിധത്തിൽ ഇത്തരം പരിശീലനങ്ങൾ ആസൂത്രണം ചെയ്യപ്പെടണമെന്നും തുടർക്‌ളാസ്സുകൾ ഉണ്ടാകണമെന്നും        ക്യാമ്പിൽ പങ്കെടുത്ത മിക്ക അദ്ധ്യാപകരും അഭിപ്രായപ്പെട്ടു .ചെറുപുഴ ഗ്രാമപഞ്ചായത്തു നടപ്പിലാക്കുന്ന SLDSC -SPECIFIC LEARNING DISABILITY SUPPORT CENTRE  (  പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ) ന്റെ മാതൃകയിൽ ഓരോ സ്‌കൂളിലും SLDSCകൾ ആരംഭി ക്കണമെന്നും അഭിപ്രായം രേഖപ്പെടുത്തപ്പെട്ടു .

RETEACH    പ്രോഗ്രാമിന്റെ   ഭാഗമായി ഇതിനകം SLD സ്ക്രീനിംഗ് ക്യാമ്പുകൾ  നടന്ന സ്കൂളുകളിൽ IEP ക്ലാസുകൾ ഉടൻ തുടങ്ങാൻ വേണ്ട നടപടികൾ ആലോചിക്കുന്നതായി PANOOR AEO ബൈജു മാസ്റ്റർ അറിയിച്ചു.

LD ORIENTATION CAMP :MODULE

DAY 1: BHAKTHADAS ,RP,SRC


DAY 1 :

FN:

 1.Learning disabilities - general introduction and types

 2. characteristics, symptoms and diagnostic criteria of Reading, writing and maths disoders 

AN:

1. Intervention strategies - accommodation and modification 

2. SRC role in MLD and courses in MANAGEMENT OF LEARNING DISABILITIES


Day 2 :

SESSION 1

C K RADHAKRISHNAN , 
FACULTY COORDINATOR, SLDSC CHERUPUZHA GRAMAPANCHAYATH KANNUR 9447739033 
: 9.30 - 10.30; 

 Review - Day 1:SLD Awareness Survey;  

 Function of an SLDSC , 

SLD Support and Importance of Early Intervention, 

Teaching poems to A CHILD with SLD /ADHD/...

Basic skills of READING 

PHONEMIC AWARENSS AND PHONOLOGICL AWARENESS

Med cert ,UDID card :

Language issues:

Session 3: Shilna Prasad , Mission for Management of LD ,KERALA : 10.30 - 11.30 

Session 3 : Reshma  Janeesh , Phonetics Trainer 11.45-1 PM

SHILNA PRASAD 

🔴Experience as an LD Remediator

🔴 How to identify backward learners

🔴Differences between normal teaching and remedial teaching 

🔴Experience of Splendio Academy

🔴Teaching Subject from base through systematic approach

RESHMA

Splendio Academy

🔴How to teach English Basics systematically

🔴 Happy Learning methods  for teaching English

🔴Spelling Rules ( Basics)

🔴Teaching Experiences( Low Learners)


******************************************************************************

AN:  JYOTHI TEACHER,PASS ACADEMY , KANHANI, THRISSUR  : 1.30-4.30

 Interventions in reading and writing  FOR CWSN  - Practical Class


























മിഷൻ പാനൂർ 

SLDSC പ്രവർത്തനങ്ങൾ