പഞ്ചായത്തു തല പ്രത്യേക പഠന വൈകല്യ പിന്തുണാ പദ്ധതി - പ്രയോഗിക പ്രവർത്തന നിർദ്ദേശങ്ങൾ :
( Mission for Managemnt of Learning Disabilities തയ്യാറാക്കിയത് )
(1).മാതൃക :തനതു സാമ്പത്തിക വിഹിതം അനുവദിച്ചു കൊണ്ട് പ്രത്യേക പഠന പരിമിതിയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള . ഇന്ത്യയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്തു തല പ്രൊജക്ട് - Specific Learning Disability Support Centre, Cherupuzha Grama Panchayath.
(2).ഫാക്കൽറ്റി മാർ: ലേണിംഗ് ഡിസബിലിറ്റി മാനേജ്മെൻ്റ് പരിശീലനം കിട്ടിയ വിദഗ്ദ്ധരാണ് ( LD Faculty ഫാക്കൽറ്റി മാർ) കുട്ടികൾക്ക് ക്ലാസെടുക്കുന്നത്. ഒരു കുട്ടിക്ക് ഒരു ഫാക്കൽറ്റി എന്ന തോതിൽ മെച്ചപ്പെട്ട പഠനോപകരണങ്ങൾ ആഴ്ചയിൽ 2 /3 മണിക്കർ വീതം ക്ലാസുകൾ നൽകണം. ക്ലാസുകൾ അവധി ദിവസങ്ങളിലും സ്കൂൾ സമയങ്ങളിലും കുട്ടിയുടെ രക്ഷിതാവിനേയും സ്കൂൾ അധികൃതരേയും മുൻകൂട്ടി അറിയിച്ച് ക്രമീകരിക്കണം. ഒരു മണിക്കൂറിന് 100-200 രൂ നിരക്കിൽ ഫാക്കൽറ്റി മാർക്ക് പ്രതിഫലം നൽകണം.
(3)പ്രവർത്തന കമ്മിറ്റി :പഞ്ചായത്തു തല പ്രൊജക്റ്റ് കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി ചെയർമാൻ കൺവീനർ ആയി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,AEO, പഞ്ചായത്തിലെ സ്കൂൾ ഹെഡ്മാസ്റ്റർമാർ, പി റ്റി എ പ്രതിനിധികൾ,ഫാക്കൽറ്റി അംഗങ്ങൾ, SRC പ്രതിനിധികൾ ,BRC പ്രതിനിധികൾ തുടങ്ങിയവർ കമ്മിറ്റിയിൽ പ്രതിനിധീകരിക്കപ്പെടണം.
4. പ്രൊജക്ടിൻ്റെ പ്രാഥമിക ഉദ്ദേശം
(1 )പഠന പ്രശ്നമുള്ള കുട്ടികൾക്ക് നേരത്തേയുള്ള പഠന പിന്തുണ - IEP individualised instruction plan -ഉറപ്പാക്കുക എന്നതാണ്.
മറ്റ് ഉദ്ദേശങ്ങൾ
(2)Rpw D Act 2016 പ്രകാരം SLD (Specific Learning Disability) ഉള്ള കുട്ടികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് സമൂഹത്തിലും സ്കൂളുകളിലും ബോധവൽക്കരണം നടത്തുക
( 3 ) നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് പഠിക്കുക
(4) സ്കൂളുകളിൽ ഇത്തരം കുട്ടികൾക്ക് ലഭിക്കേണ്ടുന്ന പിന്തുണ നൽകുന്നതിനായി ഒരു മാതൃകാ പഠന പിന്തുണാ കേന്ദ്രം പഞ്ചായത്തിൽ ലഭ്യമായ പ്രാദേശിക ഫണ്ടും സ്പോൺസർഷിപ്പും ഉപയോഗിച്ച് നിർമ്മിക്കുകയും ചുരുങ്ങിയത് ഒരു വർഷക്കാലമെങ്കിലും പ്രവർത്തിക്കുക
(5) ഒരു വർഷത്തിനു ശേഷം ഒരു അവലോകനം നടത്തി ഫണ്ട് ലഭ്യമാകുന്ന മുറക്ക് മാത്രം പ്രവർത്തനം തുടരുക
(6) ഈ അവലോകനത്തിൻ്റെ അടിസ്ഥാനത്തിൽ ,ഇത്തരത്തിൽ പഞ്ചായത്തിൽ 3/4 ഉപകേന്ദ്രങ്ങൾ തുടങ്ങുന്നതിനോ ഓരോ സ്കൂളിലും ഓരോ കേന്ദ്രങ്ങൾ തുടങ്ങുന്ന തിനോ കേന്ദ്ര സംസ്ഥാന ഗവൺമെൻറുകളുടെ നയപരമായ തീരുമാനവും സാമ്പത്തിക സഹായവും ലഭ്യമാക്കുക.
പ്രവർത്തന പദ്ധതി
(1) പ്രൊജക്റ്റ് കമ്മിറ്റി രൂപീകരണവും ഫണ്ട് സമാഹരണ മാർഗങ്ങൾ തീരുമാനിക്കലും
( 2 ) പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നും പOന പ്രശ്നമുള്ള( എഴുത്തു , വായന , ഗണിതം , ശ്രദ്ധ ,അമിത പ്രവർത്തനം ) കുട്ടികളുടെ പ്രാഥമിക ലിസ്റ്റ് ശേഖരിക്കൽ
(3) SLD മാനേജ്മെൻ്റ് പഠിച്ച വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഏകദിന പഞ്ചായത്തു തല അസെസ്മെൻ്റ്, ( പഠന പ്രശ്ന വിലയിരുത്തൽ) ; രക്ഷിതാക്കൾക്ക്കൗൺസലിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കൽ
(4) ഈ ക്യാമ്പിൽ കിട്ടിയ വിവരങ്ങൾ ഉപയോഗിച്ച് പ്രത്യേക പഠന പരിമിതിക്ക് സാധ്യത ഉള്ള കുട്ടികളെ വേർതിരിച്ചു മനസിലാക്കി അവർക്ക് പിന്തുണാ ക്ലാസുകൾ ( ക്ലാസുമുറികൾ, പഠനോപകരണങ്ങൾ, ഫാക്കൽറ്റി പരിശീലനം) നൽകൽ
(5) ഈ കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രത്യേക കൗൺസലിംഗുകളും ബോധവൽക്കരണ ക്ലാസുകളും നടത്തൽ
( 6 ) പ്രൊജക്റ്റിനെ കുറിച്ചും തുടർ പ്രവർത്തനങ്ങളെ കുറിച്ചും സ്കൂൾ സ്റ്റാഫ് /PTA മീറ്റിംഗുകളിൽ ചർച്ചാ ക്ലാസുകൾ സംഘടിപ്പിക്കുക
( 7 ) പ്രതിമാസ പ്രൊജക്റ്റ് റിവ്യൂ മീറ്റിംഗുകൾ
(8) വാർഷിക അവലോകന റിപ്പോർട്ടും പ്രൊജക്റ്റ് സമാപനവും.
സാമ്പത്തിക വശം:
ഏകദിന ക്യാമ്പ് ചെലവ്: 100 കുട്ടികൾക്ക് ( ഭക്ഷണം 200 X 100-= 20,000, സ്റ്റേഷനറി - 100 X 300-30,000 , ഫാക്കൽറ്റി പ്രതിഫലം - 20X 500 = 10000 ,ഉദ്ഘാടന ചടങ്ങ് - 25000 ആകെ ഏകദേശം 85,000
തുടർ ക്ലാസുകൾക്ക് -
പഠനോപകരണങ്ങൾ - 30000 +,
shelf, ക്യാബിൻ eetc: 60,000,
തുടർ ക്ലാസുകൾക്ക് ഫാക്കൽറ്റി മാർക്ക് പ്രതിഫലം:
ഒരു കുട്ടിക്ക് ആഴ്ചയിൽ 2 /3 മണിക്കൂർ വീതം ഒരു മാസം 10 മണിക്കൂർ ക്ലാസിന് 1000 - 1500 രൂ .ഇങ്ങനെ 50 കുട്ടികൾക്ക് ഒരു മാസം ക്ലാസ് നൽകാൻ ആകെ 50,000 രൂ പ്രതിമാസം.
ഇതിൽ TA ആയി പഞ്ചായത്തിന് തരാൻ കഴിയുന്നത് 1 ഫാക്കൽറ്റിക്ക് ഒരു ദിവസം 300 രൂ നിരക്കിൽ.50 കുട്ടികൾക്ക് 10 ഫാക്കൽറ്റി മാർ വേണം .
10 ഫാക്കൽറ്റി മാർ ആഴ്ചയിൽ 3 ദിവസം എന്ന ക്രമത്തിൽ ഒരു മാസം 12 ദിവസം വീതം പ്രവർത്തിക്കണം.
Option 1 : വിദ്യാഭ്യാസ പ്രോജക്ടിന്റെ ഭാഗമായി ചെയ്യുമ്പോൾ
10 X 12 X 300 = 36000 രൂ പഞ്ചായത്തു TA ആയി നൽകാം. എങ്കിൽ ബാക്കി 50000 - 30000 = 14000 രൂ പ്രതിമാസം സ്പോൺസർഷിപ്പു വഴി കണ്ടെത്തിയാൽ മതിയാകും.
സ്പോൺസർഷിപ്പു വഴി നടത്തിപ്പു ചെലവ് കണ്ടെത്താനുള്ള തീരുമാനം ഉണ്ടാകണം .
50 കുട്ടികൾക്ക് (10 ഫാക്കൽറ്റി മാർ) വാർഷിക ചെലവ്
പഞ്ചായത്തു TA ഒരു വർഷത്തേക്ക് -12 X 400000 =4 ലക്ഷം
സ്പോൺസർഷിപ്പു വഴിഒരു വർഷത്തേക്ക്-12 x 14 000 = 2 ലക്ഷം
ഒരു കുട്ടിക്ക് ഒരു വർഷത്തേക്ക് വേണ്ടുന്ന സ്കോളർഷിപ് തുക -12,000 രൂപ .
ഒരു ഫാക്കൽറ്റിക്ക് ( ഒരു കുട്ടിക്ക് ഒരു മാസം 10 ക്ളാസ്സുകൾ ; പരമാവധി 5 കുട്ടികൾ ) ഒരു വർഷത്തേക്ക് വേണ്ടുന്ന ഹോണറേറിയം തുക -1,5 0,000 രൂപ .) പല കുട്ടികൾക്കും തുടർച്ചയായി 6 മാസക്കാലം ക്ളാസുകൾ ലഭിച്ചാൽ മതിയാകും )
100 കുട്ടികൾക്ക് വാർഷിക ചെലവ് :1,00,000 X 12 = 12 ലക്ഷം
ആകെ 50 കുട്ടികൾക്ക് (10 ഫാക്കൽറ്റി മാർ) വാർഷിക ചെലവ് :6 ലക്ഷം
Option 2 : നൂതന പ്രോജക്ട് എന്ന നിലയിൽ
50 കുട്ടികൾക്ക് വാർഷിക ചെലവ് :50000 X 12 = 6 ലക്ഷം
100 കുട്ടികൾക്ക് വാർഷിക ചെലവ് :1,00,000 X 12 = 12 ലക്ഷം
മറ്റ് അപ്രതീക്ഷിത ചെലവുകൾ : (നവീന ഉപകരണങ്ങൾ , ലാപ്ടോപ്സ് ,ഷെൽഫ്,ക്യാബിൻ ,മേശകൾ , കസേരകൾ , സ്ക്രീനുകൾ , ബോർഡ് , സ്റ്റേഷനറി , മീറ്റിംഗുകൾ ) 3 ലക്ഷം
ഇതിനായി പഞ്ചായത്ത് തനതു ഫണ്ടിൽ നിന്നും വാർഷിക വിഹിതമായി 10-15 ലക്ഷം രൂ ഓരോ വർഷവും നീക്കിവെക്കണം.
Option 3 : രക്ഷിതാവ് നേരിട്ട് പ്രതിഫലം നൽകുന്ന നിലയിൽ
100 കുട്ടികൾക്ക് തുടക്കത്തിൽ ചെലവ് : 2 ലക്ഷം രൂപാ
Project Implementing officer
സ്കൂൾ മേധാവികളിൽ ഒരാൾ Project Implementing officer ആയി നിയമിക്കപ്പെടണം.
പ്രോജക്ടിന്റെ സാമ്പത്തിക ഇടപാടുകൾ എല്ലാം ഇദ്ദേഹമാണ് കൈകാര്യം ചെയ്യേണ്ടത് .
Faculty Coordinator :
ഫാക്കൽറ്റിമാരുടെ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിന് ഒരു പ്രൊജക്റ്റ കമ്മിറ്റി അംഗത്തെ ഫാക്കൽറ്റി കോഡിനേറ്ററായിപഞ്ചായത്ത് പ്രത്യേകം നിയമിക്കുന്നത് നല്ലതാണ്. വിലയിരുത്തൽ ക്യാമ്പ് നടത്തൽ , കേന്ദ്രത്തിലെ പഠന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ തുടങ്ങിയ അക്കാദമിക് പ്രവർത്തനങ്ങൾ എന്നിവയൊക്കെയാണ് ഇദ്ദേഹത്തിന്റെ ചുമതലകൾ .ഇദ്ദേഹത്തിന്സാ മ്പത്തിക ചുമതലകൾ ഇല്ല .എന്നാൽ ഫാക്കൽറ്റിമാർക്കു വിതരണം ചെയ്യാൻ Project Implementing officer കൈമാറുന്ന പ്രതിഫലത്തിന്റെ കണക്കുകൾ ഇദ്ദേഹം കൈകാര്യം ചെയ്യേണ്ടതാണ് .
ഇദ്ദേഹം ലേണിംഗ് ഡിസബിലിറ്റി മാനേജ്മെൻ്റ് പരിശീലനം കിട്ടിയ വിദഗ്ദ്ധരിൽ ( LD Faculty ഫാക്കൽറ്റി മാർ) അനുഭവ സമ്പത്തുള്ള ഒരാൾ ആയിരിക്കണം .
പ്രൊജക്ട് കാലാവധി : 12 മാസം
ഒരു വർഷം കഴിഞ്ഞ് Direct Payment Mode ൽ ക്ലാസുകൾ തുടരാമെന്ന് പ്രത്യേകം പറയണം.
SLD, പ്രൊജക്റ്റിൻ്റെ ആവശ്യകത
അനുബന്ധ ഫയലിൽ ഉണ്ട് .
No comments:
Post a Comment