ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Friday, November 24, 2023

സ്പെസിഫിക് ലേണിംഗ് ഡിസബിലിറ്റി ഗവ .ഉത്തരവ് 5/2023

 സ്പെസിഫിക് ലേണിംഗ് ഡിസബിലിറ്റിയുമായി ബന്ധപ്പെട്ടു ഇറങ്ങിയ കേരള ഗവ .ഉത്തരവ്  5/2023......ക്ലിക്ക് here 

ഉദ്യോഗ സംവരണം 3 % to 4 %


Measurement and Training of Attention, Hand eye coordination ,Gross Motor Coordination going on in our Centre @ Cherupuzha ( Specific Learnng Disabilty Support Centre ) with the help of electronic equipments










Saturday, November 11, 2023

പഞ്ചായത്തു തല പ്രത്യേക പഠന വൈകല്യ പിന്തുണാ പദ്ധതി - പ്രയോഗിക പ്രവർത്തന നിർദ്ദേശങ്ങൾ :

( Mission for Managemnt of Learning Disabilities തയ്യാറാക്കിയത് )


(1).മാതൃക :തനതു സാമ്പത്തിക വിഹിതം അനുവദിച്ചു കൊണ്ട്  പ്രത്യേക പഠന പരിമിതിയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള . ഇന്ത്യയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്തു തല പ്രൊജക്ട് - Specific Learning Disability Support Centre, Cherupuzha Grama Panchayath.

(2).ഫാക്കൽറ്റി മാർ: ലേണിംഗ് ഡിസബിലിറ്റി മാനേജ്മെൻ്റ് പരിശീലനം കിട്ടിയ വിദഗ്‌ദ്ധരാണ് ( LD Faculty  ഫാക്കൽറ്റി മാർ) കുട്ടികൾക്ക് ക്ലാസെടുക്കുന്നത്. ഒരു കുട്ടിക്ക് ഒരു ഫാക്കൽറ്റി  എന്ന തോതിൽ മെച്ചപ്പെട്ട പഠനോപകരണങ്ങൾ ആഴ്ചയിൽ 2 /3 മണിക്കർ വീതം ക്ലാസുകൾ നൽകണം. ക്ലാസുകൾ അവധി ദിവസങ്ങളിലും സ്കൂൾ സമയങ്ങളിലും കുട്ടിയുടെ രക്ഷിതാവിനേയും സ്‌കൂൾ അധികൃതരേയും മുൻകൂട്ടി അറിയിച്ച്  ക്രമീകരിക്കണം. ഒരു മണിക്കൂറിന് 100-200 രൂ നിരക്കിൽ ഫാക്കൽറ്റി മാർക്ക്  പ്രതിഫലം നൽകണം. 

(3)പ്രവർത്തന കമ്മിറ്റി :പഞ്ചായത്തു തല പ്രൊജക്റ്റ് കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി ചെയർമാൻ കൺവീനർ ആയി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,AEO, പഞ്ചായത്തിലെ സ്കൂൾ ഹെഡ്മാസ്റ്റർമാർ, പി റ്റി എ പ്രതിനിധികൾ,ഫാക്കൽറ്റി അംഗങ്ങൾ, SRC പ്രതിനിധികൾ ,BRC പ്രതിനിധികൾ തുടങ്ങിയവർ കമ്മിറ്റിയിൽ പ്രതിനിധീകരിക്കപ്പെടണം.

 4. പ്രൊജക്ടിൻ്റെ പ്രാഥമിക ഉദ്ദേശം

 (1 )പഠന പ്രശ്നമുള്ള കുട്ടികൾക്ക് നേരത്തേയുള്ള  പഠന പിന്തുണ -    IEP individualised instruction plan -ഉറപ്പാക്കുക എന്നതാണ്. 

മറ്റ് ഉദ്ദേശങ്ങൾ 

(2)Rpw D Act 2016 പ്രകാരം SLD (Specific Learning Disability) ഉള്ള കുട്ടികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് സമൂഹത്തിലും സ്കൂളുകളിലും ബോധവൽക്കരണം നടത്തുക   

( 3 ) നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് പഠിക്കുക 

(4) സ്കൂളുകളിൽ ഇത്തരം കുട്ടികൾക്ക് ലഭിക്കേണ്ടുന്ന പിന്തുണ നൽകുന്നതിനായി ഒരു മാതൃകാ പഠന പിന്തുണാ കേന്ദ്രം പഞ്ചായത്തിൽ ലഭ്യമായ പ്രാദേശിക ഫണ്ടും സ്പോൺസർഷിപ്പും ഉപയോഗിച്ച് നിർമ്മിക്കുകയും ചുരുങ്ങിയത് ഒരു വർഷക്കാലമെങ്കിലും പ്രവർത്തിക്കുക 

(5) ഒരു വർഷത്തിനു ശേഷം ഒരു അവലോകനം നടത്തി ഫണ്ട് ലഭ്യമാകുന്ന മുറക്ക് മാത്രം പ്രവർത്തനം തുടരുക 

(6) ഈ അവലോകനത്തിൻ്റെ അടിസ്ഥാനത്തിൽ ,ഇത്തരത്തിൽ പഞ്ചായത്തിൽ 3/4 ഉപകേന്ദ്രങ്ങൾ തുടങ്ങുന്നതിനോ ഓരോ സ്കൂളിലും ഓരോ കേന്ദ്രങ്ങൾ തുടങ്ങുന്ന തിനോ കേന്ദ്ര സംസ്ഥാന ഗവൺമെൻറുകളുടെ നയപരമായ തീരുമാനവും സാമ്പത്തിക സഹായവും ലഭ്യമാക്കുക.

പ്രവർത്തന പദ്ധതി 

(1) പ്രൊജക്റ്റ് കമ്മിറ്റി രൂപീകരണവും ഫണ്ട് സമാഹരണ മാർഗങ്ങൾ തീരുമാനിക്കലും

 ( 2 ) പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നും പOന പ്രശ്നമുള്ള( എഴുത്തു , വായന , ഗണിതം , ശ്രദ്ധ ,അമിത പ്രവർത്തനം ) കുട്ടികളുടെ പ്രാഥമിക ലിസ്റ്റ് ശേഖരിക്കൽ 

(3) SLD മാനേജ്മെൻ്റ് പഠിച്ച വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഏകദിന പഞ്ചായത്തു തല അസെസ്മെൻ്റ്,   ( പഠന പ്രശ്ന വിലയിരുത്തൽ) ; രക്ഷിതാക്കൾക്ക്കൗൺസലിംഗ് ക്യാമ്പുകൾ   സംഘടിപ്പിക്കൽ 

(4)  ഈ ക്യാമ്പിൽ കിട്ടിയ വിവരങ്ങൾ ഉപയോഗിച്ച് പ്രത്യേക പഠന പരിമിതിക്ക് സാധ്യത ഉള്ള കുട്ടികളെ വേർതിരിച്ചു മനസിലാക്കി അവർക്ക് പിന്തുണാ ക്ലാസുകൾ ( ക്ലാസുമുറികൾ, പഠനോപകരണങ്ങൾ, ഫാക്കൽറ്റി പരിശീലനം) നൽകൽ 

(5) ഈ കുട്ടികളുടെ രക്ഷിതാക്കൾക്ക്  പ്രത്യേക കൗൺസലിംഗുകളും ബോധവൽക്കരണ ക്ലാസുകളും നടത്തൽ 

( 6 ) പ്രൊജക്റ്റിനെ കുറിച്ചും തുടർ പ്രവർത്തനങ്ങളെ കുറിച്ചും സ്കൂൾ സ്റ്റാഫ് /PTA മീറ്റിംഗുകളിൽ ചർച്ചാ ക്ലാസുകൾ സംഘടിപ്പിക്കുക 

( 7 ) പ്രതിമാസ പ്രൊജക്റ്റ് റിവ്യൂ മീറ്റിംഗുകൾ 

(8) വാർഷിക അവലോകന റിപ്പോർട്ടും പ്രൊജക്റ്റ് സമാപനവും.

സാമ്പത്തിക വശം: 

ഏകദിന ക്യാമ്പ് ചെലവ്: 100  കുട്ടികൾക്ക് ( ഭക്ഷണം 200 X 100-= 20,000, സ്റ്റേഷനറി - 100 X 300-30,000 , ഫാക്കൽറ്റി പ്രതിഫലം - 20X 500 = 10000 ,ഉദ്ഘാടന ചടങ്ങ് - 25000 ആകെ ഏകദേശം 85,000

 തുടർ ക്ലാസുകൾക്ക് -

 പഠനോപകരണങ്ങൾ - 30000 +, 

shelf, ക്യാബിൻ eetc: 60,000, 

തുടർ ക്ലാസുകൾക്ക് ഫാക്കൽറ്റി മാർക്ക് പ്രതിഫലം: 

ഒരു കുട്ടിക്ക് ആഴ്ചയിൽ 2 /3 മണിക്കൂർ വീതം ഒരു മാസം 10 മണിക്കൂർ ക്ലാസിന് 1000 - 1500 രൂ .ഇങ്ങനെ 50 കുട്ടികൾക്ക് ഒരു മാസം ക്ലാസ് നൽകാൻ ആകെ 50,000 രൂ പ്രതിമാസം. 


ഇതിൽ TA ആയി പഞ്ചായത്തിന് തരാൻ കഴിയുന്നത് 1 ഫാക്കൽറ്റിക്ക് ഒരു ദിവസം 300 രൂ നിരക്കിൽ.50 കുട്ടികൾക്ക് 10 ഫാക്കൽറ്റി മാർ വേണം .

10 ഫാക്കൽറ്റി മാർ ആഴ്ചയിൽ 3 ദിവസം എന്ന ക്രമത്തിൽ ഒരു മാസം 12 ദിവസം വീതം പ്രവർത്തിക്കണം.

Option  1 : വിദ്യാഭ്യാസ പ്രോജക്ടിന്റെ ഭാഗമായി ചെയ്യുമ്പോൾ 

 10 X 12 X 300 = 36000 രൂ പഞ്ചായത്തു TA ആയി നൽകാം. എങ്കിൽ ബാക്കി 50000 - 30000 = 14000 രൂ പ്രതിമാസം സ്പോൺസർഷിപ്പു വഴി കണ്ടെത്തിയാൽ മതിയാകും.

സ്പോൺസർഷിപ്പു വഴി നടത്തിപ്പു ചെലവ് കണ്ടെത്താനുള്ള തീരുമാനം ഉണ്ടാകണം .

50 കുട്ടികൾക്ക്  (10 ഫാക്കൽറ്റി മാർ) വാർഷിക ചെലവ് 

പഞ്ചായത്തു TA  ഒരു വർഷത്തേക്ക് -12 X 400000 =4  ലക്ഷം 

 സ്പോൺസർഷിപ്പു വഴിഒരു വർഷത്തേക്ക്-12 x 14 000 = 2   ലക്ഷം 

ഒരു കുട്ടിക്ക്  ഒരു വർഷത്തേക്ക് വേണ്ടുന്ന സ്കോളർഷിപ് തുക -12,000 രൂപ .

ഒരു ഫാക്കൽറ്റിക്ക് ( ഒരു കുട്ടിക്ക് ഒരു മാസം 10 ക്‌ളാസ്സുകൾ ; പരമാവധി 5 കുട്ടികൾ ) ഒരു വർഷത്തേക്ക് വേണ്ടുന്ന ഹോണറേറിയം  തുക -1,5 0,000  രൂപ .) പല കുട്ടികൾക്കും തുടർച്ചയായി 6 മാസക്കാലം ക്‌ളാസുകൾ ലഭിച്ചാൽ മതിയാകും )

100 കുട്ടികൾക്ക്  വാർഷിക ചെലവ് :1,00,000 X 12 = 12  ലക്ഷം


ആകെ 50 കുട്ടികൾക്ക്  (10 ഫാക്കൽറ്റി മാർ) വാർഷിക ചെലവ് :6 ലക്ഷം 



Option 2 : നൂതന പ്രോജക്ട് എന്ന നിലയിൽ 

50 കുട്ടികൾക്ക്  വാർഷിക ചെലവ് :50000 X 12 = 6 ലക്ഷം 

100 കുട്ടികൾക്ക്  വാർഷിക ചെലവ് :1,00,000 X 12 = 12  ലക്ഷം 

മറ്റ് അപ്രതീക്ഷിത ചെലവുകൾ : (നവീന ഉപകരണങ്ങൾ , ലാപ്‍ടോപ്സ് ,ഷെൽഫ്,ക്യാബിൻ ,മേശകൾ , കസേരകൾ , സ്ക്രീനുകൾ , ബോർഡ് , സ്റ്റേഷനറി , മീറ്റിംഗുകൾ )  3 ലക്ഷം 

ഇതിനായി പഞ്ചായത്ത് തനതു ഫണ്ടിൽ നിന്നും വാർഷിക വിഹിതമായി 10-15 ലക്ഷം രൂ ഓരോ വർഷവും നീക്കിവെക്കണം.

Option 3  : രക്ഷിതാവ് നേരിട്ട് പ്രതിഫലം നൽകുന്ന   നിലയിൽ 

100 കുട്ടികൾക്ക്  തുടക്കത്തിൽ ചെലവ് : 2 ലക്ഷം രൂപാ 





Project Implementing officer

 സ്കൂൾ മേധാവികളിൽ ഒരാൾ Project Implementing officer ആയി നിയമിക്കപ്പെടണം.

പ്രോജക്ടിന്റെ സാമ്പത്തിക ഇടപാടുകൾ എല്ലാം ഇദ്ദേഹമാണ് കൈകാര്യം ചെയ്യേണ്ടത് . 

Faculty Coordinator :

ഫാക്കൽറ്റിമാരുടെ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിന് ഒരു പ്രൊജക്റ്റ കമ്മിറ്റി അംഗത്തെ  ഫാക്കൽറ്റി കോഡിനേറ്ററായിപഞ്ചായത്ത് പ്രത്യേകം നിയമിക്കുന്നത് നല്ലതാണ്.  വിലയിരുത്തൽ ക്യാമ്പ്    നടത്തൽ ,       കേന്ദ്രത്തിലെ പഠന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ തുടങ്ങിയ അക്കാദമിക് പ്രവർത്തനങ്ങൾ   എന്നിവയൊക്കെയാണ് ഇദ്ദേഹത്തിന്റെ ചുമതലകൾ .ഇദ്ദേഹത്തിന്സാ മ്പത്തിക ചുമതലകൾ ഇല്ല .എന്നാൽ ഫാക്കൽറ്റിമാർക്കു വിതരണം ചെയ്യാൻ Project Implementing officer   കൈമാറുന്ന  പ്രതിഫലത്തിന്റെ കണക്കുകൾ ഇദ്ദേഹം കൈകാര്യം ചെയ്യേണ്ടതാണ് .

ഇദ്ദേഹം ലേണിംഗ് ഡിസബിലിറ്റി മാനേജ്മെൻ്റ് പരിശീലനം കിട്ടിയ വിദഗ്‌ദ്ധരിൽ  ( LD Faculty  ഫാക്കൽറ്റി മാർ) അനുഭവ സമ്പത്തുള്ള ഒരാൾ ആയിരിക്കണം .

പ്രൊജക്ട് കാലാവധി  : 12 മാസം 

ഒരു വർഷം  കഴിഞ്ഞ് Direct Payment Mode ൽ ക്ലാസുകൾ  തുടരാമെന്ന് പ്രത്യേകം പറയണം.


SLD, പ്രൊജക്റ്റിൻ്റെ ആവശ്യകത 

അനുബന്ധ ഫയലിൽ ഉണ്ട് .




ഭിന്നശേഷി സർട്ടിഫിക്കേഷൻ ക്യാമ്പ് 25-11-2023 ശനിയാഴ്ച

 മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കേറ്റ് ഇതു വരെ ലഭിക്കാത്ത ഭിന്നശേഷിക്കാർക്ക് 


പയ്യന്നൂർ നഗരസഭ, ചെറുപുഴ , പെരിങ്ങോo -വയക്കര, എരമം -കുറ്റൂർ, കാങ്കോൾ -ആലപ്പടമ്പ്, കരിവെള്ളൂർ -പെരളം, കുഞ്ഞിമംഗലം, രാമന്തളി, ചെറുതാഴം, മാടായി, എഴോo,ചെറുകുന്ന്, മാട്ടൂൽ, പരിയാരം ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാർക്കായി ഒരു ഭിന്നശേഷി സർട്ടിഫിക്കേഷൻ ക്യാമ്പ് 25-11-2023 ശനിയാഴ്ച, പയ്യന്നൂർ ഗവ ഗേൾസ് ഹൈ സ്കൂളിൽ വച്ചു നടത്തുകയാണ്.

 മേൽ പ്രദേശങ്ങളിലെ മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കേറ്റ് ഇതു വരെ ലഭിക്കാത്ത ഭിന്നശേഷിക്കാർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്, ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺ ലൈൻ ആയി www.swavlambancard.gov.in എന്ന വെബ്സൈറ്റിൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴിയും സ്വന്തമായും രജിസ്റ്റർ ചെയ്യാം .ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഭിന്നശേഷി സർട്ടിഫിക്കേറ്റ് ഇല്ലാത്ത വർ എത്രയും പെട്ടെന്ന് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്,ഓൺലൈൻ രജിസ്റ്റർ ചെയ്തവരെ മാത്രമേ ക്യാമ്പിൽ പങ്കെടുപ്പിക്കുവാൻ കഴിയുകയുള്ളു എന്ന കാര്യം പ്രത്യേകം സൂചിപ്പിക്കുന്നു,രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട്‌ ക്യാമ്പിൽ വരുന്നവർ ഹാജരാക്കേണ്ടതാണ്

ക്യാമ്പ് ദിവസം രാവിലെ 8മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ് കൃത്യം 11മണിക്ക് രജിസ്ട്രേഷൻ അവസാനിക്കുന്നതാണ് ആയതിനാൽ 11മണിക്ക് മുൻപ് തന്നെ ക്യാമ്പിൽ എത്തി പങ്കാളിത്തം ഉറപ്പാക്കേണ്ടതാണ് അതിനു ശേഷം വരുന്നവരെ ക്യാമ്പിൽ പങ്കെടുപ്പിക്കുവാൻ സാധിക്കുന്നതല്ല,

ക്യാമ്പിൽ ഹാജരാക്കേണ്ട രേഖകൾ 

1.ക്യാമ്പിൽ പങ്കെടുക്കുന്ന ബുദ്ധിപരമായ വൈകല്യം ഉള്ളവർ IQ പരിശോധിച്ച ആറു മാസത്തിനകം ഉള്ള റിപ്പോർട്ട്‌ ക്യാമ്പിൽ ഹാജരാക്കേണ്ടതാണ്

2.കേൾവി പരമായ വൈകല്യങ്ങൾ ഉള്ളവർ ആറു മാസത്തിനകം ഗവണ്മെന്റ് സ്ഥാപനത്തിൽ നിന്നും എടുത്ത ഓഡിയോഗ്രാം റിപ്പോർട്ട്‌ ക്യാമ്പിൽ ഹാജരാക്കേണ്ടതാണ്

3.മറ്റു വൈകല്യങ്ങൾ ഉള്ളവർ അവരുടെ ഭിന്നശേഷി സംബന്ധമായ എല്ലാ ചികിത്സ രേഖകളും ക്യാമ്പിൽ ഹാജരാക്കേണ്ടതാണ്.

4. ആധാർ കാർഡ്/തിരിച്ചറിയൽ കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്.

5.ക്യാമ്പിലേക്കായി ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയപ്പോൾ ലഭിച്ച പ്രിന്റ് ഔട്ട്‌ കൊണ്ടുവരേണ്ടതാണ്

മെഡിക്കൽ സർട്ടിഫിക്കേറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം മെഡിക്കൽ ബോർഡിൽ നിക്ഷിപ്തമാണ്.

ഈ ക്യാമ്പ് മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കേറ്റ് ഇല്ലാത്തവർക്ക് അത് ലഭ്യമാക്കുന്നതിനു വേണ്ടി മാത്രമുള്ള ക്യാമ്പ് ആണ്,

 permanant സർട്ടിഫിക്കറ്റ് ഉള്ളവർ ക്യാമ്പിൽ പങ്കെടുക്കേണ്ടതില്ല.

ക്യാമ്പ് സംബന്ധിച്ച സംശയനിവാരണത്തിന്  താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

ജില്ലാ കോർഡിനേറ്റർ

കേരള സാമൂഹ്യ സുരക്ഷാമിഷൻ

കണ്ണൂർ

Mob :-9072302566