ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Wednesday, September 27, 2023

അനുമോദന യോഗവും ഏകാഗ്രതാ പരിശീലനവും 26/09 / 2023


-ചെറുപുഴ 26/09 / 2023 

2023-24 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ   കെ.ആർ .ലതാ ഭായി ടീച്ചറേയും   2023 -24 വർഷത്തെ National Excellent  Educator Award ( by Saksham Society, NGO,India ) നേടിയ  ഷിൽനാ പ്രസാദിനേയും ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ(Specific Learning Disability Support Centre)  26/ 9/2023 ഉച്ച കഴിഞ്ഞ് 2 മണിക്ക്  പഞ്ചായത്ത്    ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് അനുമോദിച്ചു . ലതാ ഭായി ടീച്ചർ ഒരു പൊതു വിദ്യാലയത്തിൻ്റെ ഭാഗമായി സ്കൂളിനകത്തും പുറത്തുമായി നടത്തുന്ന വൈവിധ്യമാർന്ന പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടേയും  തിളക്കത്തിലാണ് ആദരവ് നേടുന്നതെങ്കിൽ ഷിൽനാ പ്രസാദ്  പഠന പ്രശ്‌നങ്ങളുള്ള കുട്ടികളെ പിന്തുണക്കാനായി ചെറുപുഴ ഗ്രാമപഞ്ചായത്ത് നടത്തുന്ന പ്രൊജക്റ്റിൻ്റെ ഫാക്കൽറ്റി എന്ന നിലക്കു നടത്തി വരുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കാണ് ദേശീയ  അംഗീകാരം നേടുന്നത്.

ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രത്യേക പഠന പരിമിതി പിന്തുണാ പ്രൊജക്ട് Specific Learning Disability സംശയിക്കപ്പെടുന്ന കുട്ടികൾക്കായി ഇത്തരത്തിൽ നമ്മുടെ രാജ്യത്തു തന്നെ ഒരു പഞ്ചായത്ത് സാമ്പത്തിക വിഹിതം നീക്കിവെച്ച് നടത്തുന്ന ആദ്യ സംരംഭമാണ് . പ്രൊജക്റ്റ് ഫാക്കൽറ്റി ആയ ഷിൽനാ പ്രസാദിന് ലഭിച്ച ഈ അവാർഡ് ചെറുപുഴപഞ്ചായത്തിന് കാലത്തിന് മുമ്പേ നടന്നു കൊണ്ടുള്ള അതിൻ്റെ  അത്യപൂർവവും അതിപ്രധാനവുമായ ഒരു ചുവടുവെപ്പിനു  ലഭിക്കുന്ന ദേശീയ ബഹുമതി തന്നെയായിട്ടു കാണേണ്ടതുണ്ട്.



ഫാക്കൽറ്റി കോഡിനേറ്റർ സി.കെ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ചെറുപുഴ ഗ്രാമപഞ്ചായത്തു   വൈസ് പ്രസിഡൻ്റ്,   റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു . ചെറുപുഴ ഗ്രാമ പഞ്ചായത്ത്കെ .എഫ്. അലക്സാണ്ടർ  യോഗം ഉദ്ഘാടനവും   ഉപഹാര സമർപ്പണവും നിർവഹിച്ചു 

 ലതാ ഭായി കെ.ആർ ( കമ്പല്ലൂർ ഗവ .ഹയർ സെക്കൻ്ററി സ്കൂൾ) ; ഷിൽനാ പ്രസാദ് (ഫാക്കൽററി, പഠന പരിമിതി പിന്തുണാ കേന്ദ്രം ) എന്നിവർ  അനുമോദനങ്ങൾ ഏറ്റുവാങ്ങി .കോ എക്സിൻ ടെക്നോളജീസിന്റെ മാനേജിംഗ് ഡയരക്ടർ, അർഷാദ് എം കോയ പ്രോജക്ടിലേക്കായി പഞ്ചായത്തു ഫണ്ട് ഉപയോഗിച്ച് വാങ്ങിയ  ശ്രദ്ധ , ഏകാഗ്രത, തുടങ്ങിയവഅളക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള  ഉപകരണം സദസ്യരെ പരിചയപ്പെടുത്തുകയും   അവർക്കു  പരിശീലനം നൽകുകയും ചെയ്തു .



ഗ്രാമപഞ്ചായത്ത് മെമ്പർമാർ ആയ എം. ബാലകൃഷ്ണൻ ( പ്രൊജക്റ്റ് കമ്മിററി ചെയർമാൻ  , കെ കെ ജോയി          , ഷാന്റി കലാധരൻ ,പ്രവീൺ കെ. ഡി ( പ്രൊജക്റ്റ് കമ്മിററി കൺവീനർ, പ്രോജക്ട് ഫാക്കൽറ്റികളായ റിൻസി കെ എ ,ഹണിമോൾ കെ ആർ ,              തുട ങ്ങിയവർ ആശംസകൾ നേർന്നു .പ്രത്യേക പഠന പരിമിതി പിന്തുണ കേന്ദ്രം ഫാക്കൽറ്റി  പദ് മജ     കെ.വി നന്ദി പ്രകാശിപ്പിച്ചു .

അനുമോദന ചടങ്ങിലും തുടർന്നു നടന്ന പരിശീലനത്തിലും ചർച്ചയിലും  ജനപ്രതിനിധികളും രക്ഷാ കർത്താക്കളും അധ്യാപക പ്രതിനിധികളും  കണ്ണിവയൽ ടി ടി ഐ ലെ അദ്ധ്യാപക വിദ്യാർത്ഥികളും ഉൾപ്പെടെ 77 ഓളം പേർ പങ്കെടുത്തു .പ്രോജക്ടിലെ വിദ്യാർത്ഥി ആയ പ്രണവ് സ്വന്തമായി തയ്യാറാക്കിയ ലൈറ്റിംഗ് ഡിസ്പ്ലേ ആകർഷകമായി അനുഭവപ്പെട്ടു .പ്രോജക്ട് ക്‌ളാസുകൾ  കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിക്കുന്നതിനും പഠനപുരോഗതി ഉണ്ടാകുന്നതിനും ഉപകരിക്കുന്നുണ്ടെന്നും ആയതിനാൽ ഈ പ്രോജക്ട് തുടരേണ്ടതാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .തൻ്റെ  മറുപടി പ്രസംഗത്തിൽ  ലതാഭായി ടീച്ചർ  പഠന പ്രശ്നമുള്ള കുട്ടികളെ സഹായിക്കാനായി പഞ്ചായത്തു മുന്നിട്ടിറങ്ങിയത് അഭിനന്ദനാ ർഹമായ കാര്യമാണെന്നും  പ്രത്യേക പഠന പരിമിതി പിന്തുണാ പ്രോജക്ടിനു തൻ്റെ ഭാഗത്തു നിന്നും എല്ലാ സഹകരണവും ഉണ്ടാകുമെന്നും  സൂചിപ്പിച്ചു 







 


സാധാരണയായി ഒരു ക്ലാസിൽ 10-15 % എണ്ണം (40 പേർ ഉണ്ടെങ്കിൽ 4-6 പേർ ) കുട്ടികൾക്ക് ഏതെങ്കിലും ഒരു പഠന പ്രശ്നമോ അനുബന്ധ പ്രയാസങ്ങളോ ഉണ്ടാകാറുണ്ട്.  ഇങ്ങനെയുള്ള കുട്ടികൾക്ക്  പരീക്ഷകളിൽ പെട്ടെന്ന് മാർക്ക് കുറഞ്ഞു പോവുന്നതും സ്വഭാവമാറ്റങ്ങൾ ഉണ്ടാകുന്നതും കാണാം.ഈ പ്രശ്നങ്ങൾ താഴ്ന്ന ക്ലാസുകളിൽ തന്നെ ശ്രദ്ധയിൽ പെട്ടാലും കാര്യമായ സഹായമൊന്നും അവർക്ക് ലഭിക്കാറില്ല. പത്താം ക്ലാസിലെത്തുമ്പോൾ പരീക്ഷ എഴുതാൻ ഒരു സ്ക്രൈബ് / അധിക സമയം ഇതാണ് പരമാവധി ലഭിക്കാറുള്ളത്. താരേ സമീൻ പർ എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ വിദ്യാർത്ഥി അനുഭവിക്കേണ്ടി വരുന്ന പോലെ അവഗണനയും അപമാനവും അകൽച്ചയും പരിഹാസവും സഹിക്കേണ്ടി വരുന്ന നൂറു കണക്കിന്  സ്കൂൾ വിദ്യാർത്ഥികൾ ഓരോ പഞ്ചായത്തിലുമുണ്ട്. ഈയടുത്ത കാലത്ത് പഠന പ്രശ്നങ്ങൾ  പരിഹരിക്കാനോ നിയന്ത്രിക്കാനോ ആയി പലവിധ മാർഗങ്ങൾ മുന്നോട്ട് വെക്കുന്ന Learning Disability Management  എന്ന പഠനശാഖ വികസിച്ചുവന്നത് ഈ കുട്ടികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നു. പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയപ്പെട്ടാൽ Inclusive Education ൻ്റെ കൂടെ ഒരു കുട്ടിക്ക് ഒരു അധ്യാപകൻ എന്ന രീതിയിൽ  വ്യക്തിഗത വിദ്യാഭ്യാസ പദ്ധതിയുടെ സഹായത്തോടെ ഈ കുട്ടികളിൽ ആത്മവിശ്വാസമുണ്ടാക്കാനും ദീർഘകാല പിന്തുണയോടെ പഠന നിലവാരം മെച്ചപ്പെടുത്താനും ജീവിത നൈപുണികൾ നേടാനും ഇന്ന് നമുക്ക് കഴിയും. മാത്രമല്ല,  RPWD Act 2016 പ്രകാരം മറ്റു ഭിന്നശേഷി വിഭാഗങ്ങളിൽ പെട്ട കുട്ടികൾക്കുള്ള എല്ലാ അവകാശങ്ങളും പ്രത്യേക പഠന വൈകല്യം ഉള്ളതായി സർട്ടിഫിക്കറ്റ് നേടുന്ന എല്ലാ കുട്ടികൾക്കും ഉണ്ട്. ഈ കുട്ടികൾക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുക എന്ന 2016ലെ നിയമപ്രകാരം കേന്ദ്ര സംസ്ഥാന പ്രാദേശിക ഭരണകൂടങ്ങളുടെ ബാധ്യതയും ഉത്തരവാദിത്തവുമാണ്. ആ ഉത്തരവാദിത്തം തങ്ങളുടെ സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് സാധ്യമായ വിധത്തിൽ ഏറ്റെടുത്ത് അത്തരം കുട്ടികളെ നേരത്തേ സൂചിപ്പിച്ച വിവിധ തലങ്ങളിൽ സഹായിക്കുന്നു എന്നതാണ് ചെറുപുഴ ഗ്രാമപഞ്ചായത്തിൻ്റെ ഈ സംരംഭത്തിൻ്റെ മേൻമ.

2023 ഫെബ്രുവരി 5 നു പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി 111കുട്ടികൾ പങ്കെടുത്ത വിലയിരുത്തൽ ക്യാമ്പിൽ 70 കുട്ടികൾക്ക് ഏതെങ്കിലും ഒരു പഠന പ്രശനം ഉള്ളതായി കണ്ടെത്തിയിരുന്നു. അവർക്ക് തുടർപരിശീലനം നൽകാനായി 14 ഫാക്കൽറ്റി മാർ തയ്യാറാവുകയും മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിൽ തുടർച്ചയായി IEP ക്ലാസുകൾ നൽകുകയും ചെയ്തു. 40 ഓളം കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ ഒരു പരിധി വരെ പരിഹരിക്കപ്പെടുകയും ചെയ്തു. കൂടുതൽ പരിശീലനം വേണ്ട 31 കുട്ടികൾക്ക് ക്ലാസുകൾ നൽകാനായി Learning Disability Management ൽ പ്രത്യേക പരിശീലനം നേടിയ 5ഫാക്കൽറ്റിമാർ ഇപ്പോൾ പഠനകേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.ഷിൽ നാ പ്രസാദ് ഉൾപ്പെടെയുള്ള ഇവരുടെ കൂട്ടായ പ്രവർത്തനമാണ് ഈ പഠനകേന്ദ്രത്തിൻ്റെ വിജയരഹസ്യം. ഈ കേ ന്ദ്രത്തിലേക്കു വേണ്ട ഫാക്കൽറ്റി മാരെ അയക്കുന്നതും പ്രവർത്തന മാർഗനിർദ്ദേശങ്ങൾ നൽകുന്നതും കേരളാ സ്റ്റേറ്റ് റിസോഴ്സ് സെൻ്ററും തളിപ്പറമ്പിലെ ക്രിയേറ്റീവ് എർത്ത് മൈൻഡ് കെയർ എന്ന കൗൺസലിംഗ് സ്ഥാപനവും  MMLD (Mission for Management of Learning Disabilities in children of Kerala) എന്ന അധ്യാപക കൂട്ടായ്മയുമാണ്.


No comments:

Post a Comment