ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Saturday, April 8, 2023

SLDC REMUNERATION DISCUSSION

 31/3/2023 :ഫാക്കൽറ്റി മാർ അലോട്ട് ചെയ്ത കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് അവധിക്കാല ഓഫ് ലൈൻ ക്ലാസുകൾ  ഏപ്രിൽ 3 മുതൽ രക്ഷിതാക്കളുടെ സൗകര്യമനുസരിച്ചുള്ള ദിവസങ്ങളിലായി തുടങ്ങുന്ന കാര്യം അറിയിക്കുന്നതാണ്.

 ആഴ്ചയിൽ തുടർച്ചയായി 3 ദിവസങ്ങളിൽ ആയി ഒരു ദിവസം ഒരു മണിക്കൂർ  എന്ന ക്രമത്തിൽ കുട്ടികളെ എത്തിക്കാനും തിരിച്ച് കൊണ്ടുപോകാനും രക്ഷിതാക്കൾ സഹകരിക്കേണ്ടതാണ്.

ഭക്ഷണം, കുടിവെള്ളം ക്രമീകരണം അവരവർ തന്നെ ചെയ്യണം എന്നും അറിയിക്കണം .

മാസം 4 ആഴ്ചകളിലായി മിനിമം 12 മണിക്കൂർ ക്ലാസ്.

 ഒരു മണിക്കൂറിന് 100 രൂ നിരക്കിൽ പ്രതിമാസം 1200 രൂ ഫീസ്  ഇതിൽ 600 രൂ പഞ്ചായത്ത് കണ്ടെത്തും 600 രൂ 3 തവണകളായി രക്ഷിതാവ് അടക്കണം. ആദ്യത്തെ ആഴ്ച 100 രൂ അടക്കണം എന്നും സൂചിപ്പിക്കുക. 

BPL കുടുംബങ്ങൾക്ക് ഈ ഫീസ് പഞ്ചായത്ത് തന്നെ കണ്ടെത്തുന്നതാണ്. 

ക്ലാസ് സൗജന്യമായി എടുക്കാൻ ഉദ്ദേശിക്കുന്ന ഫാക്കൽറ്റി മാർ അക്കാര്യം പ്രോജക്ട് ഫാക്കൽറ്റി കൺവീനറെ ഇന്നു തന്നെ അറിയിക്കേണ്ടതാണ്.

ഈ നിർദ്ദേശങ്ങളിൽ ഗ്രൂപ്പംഗങ്ങളുടെ പ്രതികരണങ്ങൾ ഇവിടെ ഇന്നു തന്നെ അറിയിക്കണം എന്നു അഭ്യർത്ഥിക്കുന്നു.

Online classes - Proposal 31/03/2023

പ്രിയ സുഹൃത്തേ,ഓൺ ലൈൻ പഠനത്തിനും ഫീസ് ഉണ്ടാകണം.  എന്നാൽ ആദ്യത്തെ ഒരു പ്രൊജക്റ്റ് എന്ന നിലയിലും നമ്മുടെ ഒരു മിഷൻ എന്ന നിലയിലും ആലോചിക്കുമ്പോൾ "ഫീസ് ഏതു നിരക്കിൽ  ആവശ്യപ്പെടണം " എന്നതിൽ എനിക്കും അവ്യക്തത ഉണ്ട്.   2 Online ക്ലാസിനു 100 രൂ എന്ന നിരക്ക് ആകാം എന്നു തോന്നുന്നു. ഒരു മാസം മിനിമം 22 online ക്ലാസുകൾ .കൂടാതെ മിനിമം 2 ക്ലാസുകൾ  ഓഫ് ലൈൻ ആയിരിക്കണം.ഏതു നിരക്കിലായാലും ഫീസിന്റെ പാതി രക്ഷിതാവും മറ്റേ പാതി പ്രൊജക്റ്റ് ഫണ്ടിൽ നിന്നും എന്ന നിലപാട് സ്വീകരിക്കാം എന്നു തോന്നുന്നു.  അതുപോലെ കുട്ടിയുടെ IEP തയ്യാറാക്കി ഒരു കോപ്പി പ്രൊജക്റ്റിലേക്ക്  ഏപ്രിൽ 15നു മുമ്പ് തരണം. ഒരു മാസം കഴിഞ്ഞ് അതുവരെ നടന്ന Intervention ക്ലാസുകളുടെ അടിസ്ഥാനത്തിൽ  Test നടത്തി  കുട്ടിക്ക് Improvement ഉള്ളതായി ബോധ്യപ്പെടണം. ഈ Test ഉൾപ്പെടെ 2 ക്ലാസുകൾ എങ്കിലും നിർബന്ധമായും ഓഫ് ലൈൻ ആയിരിക്കണം.online ക്ലാസ് ആയാലും 2 മാസത്തേക്കാണ് (May 31 വരെ) പ്രൊജക്റ്റിൽ ഉൾപ്പെടുത്തുന്നത്. പിന്നീട് May അവസാന ആഴ്ചയിൽ ഒരു Review നടത്തി സാമ്പത്തിക വശം കൂടി വിലയിരുത്തിയ ശേഷമേ Online/offline ക്ലാസുകൾ തുടരേണ്ടതുള്ളൂ. ഓരോ Online ക്ലാസിന്റെയും തീയതിയും സമയവും പ്രൊജക്റ്റ് കൺവീനറെ നേരത്തേ അറിയിച്ചിരിക്കണം.ഈ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് തുടർന്ന് സൗജന്യ സേവനത്തിനു തയ്യാറുള്ളവർക്ക് ( പ്രത്യേകിച്ചും ഓൺലൈൻ മോഡിൽ ) അക്കാര്യവും അറിയിക്കാം. ഇക്കാര്യങ്ങളിൽ എല്ലാവരുടേയും അഭിപ്രായം എഴുതുമല്ലോ.





No comments:

Post a Comment