updated 13 12 2022
മാതൃകാ പ്രീ സ്‌കൂൾ കളിയിടം കണിയഞ്ചാൽ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ
സുഹൃത്തുക്കളേ , കണിയഞ്ചാൽ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ കേരള ഗവണ്മെന്റിന്റെ കീഴിൽ വിദ്യാഭ്യാസ വകുപ്പ് പത്തുലക്ഷം രൂപയുടെ ഫണ്ടോടെ ( അനുവദിച്ച പ്രീപ്രൈമറി വിഭാഗത്തിനായുള്ള പഠനഉപകരണങ്ങളും പഠനപ്രദേശങ്ങളും തയ്യാറാക്കാനായുള്ള സ്റ്റാർസ് പ്രോജക്ടിന്റെ ആലോചന പരിധിയിൽ വരുന്ന വസ്തുതകളാണ് ചുവടെ ചേർത്തിരിക്കുന്നത് . അവസാന തീരുമാനങ്ങളല്ല .
സ്‌കൂളിൽ ഇതിനകം സ്‌കൂൾമാനേജ്മെന്റ് കമ്മിറ്റി ചേരുകയും സ്റ്റാർസ് പ്രോജക്ടിനായി ഒരു പ്രവർത്തന സമിതി രൂപീകരിക്കുകയും ചെയ്തു .ആ കമ്മിറ്റിയിൽ ഞാനും അംഗമാണ് .ഇപ്പോഴത്തെ ക്‌ളാസ്സുമുറികൾക്കു പകരം പ്രീപ്രൈമറിക്കായി ബിൽഡിങ്ങിന്റെ കിഴക്കേ വശത്തു താഴെയായി അടുത്തടുത്തുള്ള രണ്ട് മുറികൾ ക്രമീകരിക്കാമെന്നു പി ടി എ / എസ് എം സി സംയുക്ത യോഗത്തിൽ ഹെഡ്‌മാസ്റ്റർ ചൂണ്ടിക്കാട്ടി .
.സ്‌കൂളിന് പിന് ഭാഗത്തു ചുറ്റുമതിൽ ഇല്ലാത്തതു പ്രോജക്ടിന്റെ സുരക്ഷയെ ബാധിക്കും എന്നതിനാൽ ചുറ്റുമതിൽ / വേലി നിർമ്മാണം കൂടി ഇതിന്റെ കൂടെ അടിയന്തിരമായി ആലോചിക്കേണ്ടതുണ്ട് ( അതിനു ഈ ഫണ്ട്എ ഉപയോഗിക്കാനാവില്ല ) എ ന്ന് ഇതിനകം ഹെഡ്‌മാസ്റ്ററുടെയും പ്രിൻസിപ്പാളിന്റെയും എസ് എം സി ചെയര്മാന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് .
ചുഴലി ഗവ .ഹയർസെക്കണ്ടറി സ്‌കൂളിൽ പ്രൊജക്റ്റിനോടനുബന്ധിച്ചു നടത്തിയ സന്ദർശനത്തിൽ പ്രോജക്ട് എങ്ങിനെ ചെയ്യണമെന്ന് ഒരു ഏകദേശ ധാരണ ലഭിച്ചു .ചുഴലി സ്‌കൂൾ അധികൃതർക്ക് നന്ദി .
ആദ്യ പ്രോജക്ട് എന്ന നിലയിൽ ചില മേഖലകൾ അവർക്കു ഉൾപ്പെടുത്താൻ കഴിയാതെ വന്നു എന്നും മനസ്സിലായി . ഇതേ പ്രോജക്ട് ചെയ്ത രാമന്തളി/കൂവേരി സ്‌കൂൾ പോലെഏതെങ്കിലും ഒരു സ്‌കൂൾ കൂടി സന്ദർശിക്കണമെന്ന അഭിപ്രായമാണ് ഞങ്ങൾ പ്രകടിപ്പിച്ചത്
ഏതായാലും പ്രൊജക്റ്റിൽ ഓരോ മേഖലയിലും ഉണ്ടായിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഇൻറർനെറ്റിൽ നിന്നും ഹെഡ്‌മാസ്റ്ററുടെ ശേഖരത്തിൽ നിന്നും കിട്ടിയ കാര്യങ്ങളും ചുഴലി സ്‌കൂൾ പ്രൊജക്ടിൽ നിന്നും മനസ്സിലായ കാര്യങ്ങളുമാണ് ചുവടെ ചേർത്തിരിക്കുന്നത് .
ഈ ഉപകരണങ്ങളും പഠന പ്രദേശവും, പ്രത്യേക പഠന വൈകല്യം SLD / മറ്റു ഭിന്ന ശേഷികൾ തിരിച്ചറിയപ്പെട്ട പ്രൈമറി വിദ്യാർത്ഥികൾക്ക് പിന്തുണ നൽകാനും IEP നടപ്പിലാക്കുന്നതിനും കൂടി മറ്റു സമയങ്ങളിൽ പ്രയോജനപ്പെടുത്താനും കഴിയേണ്ടതാണ് എന്നതാണ് എൻ്റെ ശ്രദ്ധയിൽ പെട്ട മറ്റൊരു കാര്യം
click here to know more about
പഠന വൈകല്യ മാനേജ്‍മെന്റ് -പരിശീലനം
.-ckr 22 11 22
12 12 2022
കൂവേരി GLPS സന്ദർശിച്ചു . ഗോപൻമാസ്റ്റർ ,ആമിന ടീച്ചർ ,ഷഫീക് (SMC) , മനോജ് (PTA) , ശ്രീജ (MPTA) ,പിന്നെ ഞാനും .ഹെഡ്മാസ്റ്റർ ജോസഫ് മാസ്റ്റർ , സ്റ്റാഫ് അംഗങ്ങൾ എല്ലാം ഹൃദ്യമായി പെരുമാറി .വർണക്കൂടാരവും കളിയിടവും ഒക്കെ മനോഹരമായി ഒരുക്കിയിട്ടുണ്ട്. .സന്ദർശനത്തിന് ശേഷം കണിയഞ്ചാൽ സ്‌കൂളിൽ തിരിച്ചു പോയി .12 മണിയോടെ ബിജു മാസ്റ്ററും(OCTOPUS) എത്തി .സൈറ്റ് സന്ദർശനത്തിനും കമ്മിറ്റി യോഗത്തിനും ശേഷം ഒന്നരമണി യോടെ കുഞ്ഞിമംഗലം ബിജു മാസ്റ്ററുടെ നേതൃത്വത്തിൽ ജ നുവരി 31 ഓടെ ജോലി പൂർത്തിയാക്കാൻ തീരുമാനമായി .
കൂവേരിയിൽ കണ്ടത്
ബന്ധപ്പെട്ട ബി ആർ സി അറിയിപ്പ് :