പഠനവൈകല്യങ്ങൾ ഉള്ളവരിലെ ഭാഷാപ്രശ്നങ്ങൾ എന്ന വിഷയത്തിൽ സത്യപാലൻ സാറിന്റെ ക്‌ളാസ് മികച്ച ഒരു അനുഭവമാണ്. .പ്രധാന വസ്തുതകൾ എല്ലാം മെച്ചപ്പെട്ട ഉദാഹരണങ്ങളിലൂടെ സ്ലൈഡുകൾ ഉപയോഗിച്ച് വിശദമായി അവതരിപ്പിച്ച ശേഷം അവസാന മണിക്കൂറിൽ ടെക് സ്റ്റിലൂടെ ഒരു ഓട്ട പ്രദിക്ഷണം നടത്തി വിട്ടുപോയ ചിലതു കൂടി വിശദീകരിച്ചാണ് ക്ലാസ് മതിയാക്കുന്നത് .അതിനു ശേഷം 10 മിനിറ്റുകൊണ്ട് ഓർമ്മയിലുള്ള പ്രധാനവസ്തു തകൾ പഠിതാക്കളെ രണ്ടോ മൂന്നോ റൌണ്ട് എടുത്തു കൊണ്ട് പറയിപ്പിക്കുകയും അവർക്കു വിട്ടുപോയത് സാർ ഓർമ്മിച്ചു കൂട്ടിച്ചേർക്കുകയും ചെയ്യുന്നത് മാതൃകാപരമായ ഉപസംഹാര രീതിയാണ് .എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും കൊണ്ടുള്ള പ്രസന്റേഷൻ .കൊച്ചു കൊച്ചു കഥകളിലൂടെയുള്ള വിശദീകരണം .
ശാസ്ത്രീയമായ അറിവിൻ്റെയും മാനവികതയുടേയും ധീരതയാർന്ന പ്രഖ്യാപന ങ്ങളാണ് അദ്ദേഹം അവതരിപ്പിക്കുന്ന ഉദാഹരണങ്ങൾ എന്നതാണ് എന്നെ ആകർഷിച്ച മറ്റൊരു പ്രത്യേകത .നോം ചോംസ്കിയുടെ universal language theory ഓര്മപ്പെടുത്തിയും genetic science ന്റെ ഏറ്റവും പുതിയ അറിവുകൾ ചേർത്തു വെച്ചും നമ്മളെല്ലാം-ആദിവാസിയും നമ്പൂതിരിയും മറ്റു പല ജാതി മത വിഭാഗ ങ്ങ ളിൽപ്പെട്ടവരും-ആഫ്രിക്കൻ പൈതൃകമുള്ള ഒരേ കുടുംബാംഗങ്ങൾ ആണെന്നും അതുകൊണ്ട് തന്നെ ഭാഷയുടെ പൊതുഘടകങ്ങൾ എല്ലാ മനുഷ്യരുടെയും തലച്ചോറിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും സമർത്ഥിച്ചു കൊണ്ടാണ് തുടങ്ങിയത് തന്നെ .സംസ്‌കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും ഭാഷാശാസ്ത്രപരമായി അദ്ദേഹത്തിനുള്ള ആഴത്തിലുള്ള അറിവ് ഉചിതമായി സംസ്‌കൃതത്തിലുള്ള പദങ്ങളും ശ്ലോകങ്ങളും ഉദാഹരണമായി അവതരിപ്പിക്കുന്നതിനും ക്‌ളാസ്സ് ഭാഷാപ്രേമികൾക്കും രസകരമായി മാറ്റുന്നതിനും ഉപകരിക്കുന്നു .രണ്ടുമണിക്കൂർ ക്‌ളാസ്സിനു ശേഷം അദ്ദേഹം തന്ന അഞ്ചു മിനിട്ടു പ്രവർത്തനം ചെറുസംഭാഷണങ്ങൾ ഉൾപ്പെടുന്ന ഒരു കഥയോ വിവരണമോ റിവ്യൂ യോ തയ്യാറാക്കാനായിരുന്നു .പിന്നീട് നടന്ന ക്‌ളാസിൽ ഈ രചനകൾ ഭാഷാപ്രയോഗത്തിൻറെ form / content / context / use എന്നീ ഘടകങ്ങൾ ക്കുള്ള ഉദാഹരണങ്ങ ളായി വ്യാഖ്യാനിച്ചതും അതി സമർത്ഥമായ ഒരു അധ്യയന തന്ത്രമായി.ഈ രചനകളെ കോർത്ത് പിന്നീട് ഒരു സമാഹാരം പ്രസിദ്ധീ കരിക്കുന്നതിനുള്ള സൃഷ്ടിപരമായ ഒരു പ്രവർത്തനമായി തൻ്റെ ക്‌ളാസ്സിനെ മാറ്റാനും സാറിനു കഴിയുന്നു . കുട്ടികളുടെ പഠനവൈകല്യങ്ങൾ മെച്ചപ്പെടുത്താൻ ഭാഷാശാത്രപരമായ ഉൾക്കാഴ്ചയോടെ അടിസ്ഥാനത്തിൽ നടത്താവുന്ന ഇടപെടലുകൾക്ക് (interventions) വിശദീകരണവും മാതൃകകളും (montissori method ഉൾപ്പെടെ ) തന്നുകൊണ്ടാണ് ക്‌ളാസ്സു പൂർത്തിയാക്കിയത് എന്നതും ശ്രദ്ധേയമായി തോന്നി .പഠിതാക്കളെ ആറു മണിക്കൂർ നേരം വിഷയത്തിൽ ശ്രദ്ധി പ്പിച്ചു നിർത്തിയ ഈ ക്‌ളാസ് സത്യപാലൻസാറിൻറെ അനുഭവസമ്പത്തിനും പ്രാ ഗൽഭ്യത്തിനും മികച്ച പാഠ്യ ആസൂത്രണത്തിനും തെളിവാണ് . കുട്ടികളുടെ പഠനവൈകല്യങ്ങളുടെ പരിഹാരശ്രമങ്ങൾക്ക് ഈ ക്‌ളാസ്സ് പകർന്നു തന്ന അറിവ് സ്വാംശീകരിച്ചു നന്നായി ഉപയോഗിക്കുക എന്നത് ഇനി നമ്മുടെ കർത്തവ്യമാണ് .-CKR; 15/12/2019
No comments:
Post a Comment