ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Sunday, December 15, 2019

രക്ഷിതാക്കളോട് പറയാനുള്ളത്



രക്ഷിതാക്കളോട് പറയാനുള്ളത് 





സത്യപാലൻ സാറിന്റെ ക്‌ളാസ് മികച്ച ഒരു അനുഭവമാണ്







പഠനവൈകല്യങ്ങൾ ഉള്ളവരിലെ ഭാഷാപ്രശ്നങ്ങൾ     എന്ന   വിഷയത്തിൽ സത്യപാലൻ സാറിന്റെ ക്‌ളാസ് മികച്ച ഒരു അനുഭവമാണ്. .പ്രധാന വസ്തുതകൾ എല്ലാം മെച്ചപ്പെട്ട  ഉദാഹരണങ്ങളിലൂടെ സ്ലൈഡുകൾ  ഉപയോഗിച്ച്      വിശദമായി അവതരിപ്പിച്ച ശേഷം അവസാന മണിക്കൂറിൽ ടെക് സ്റ്റിലൂടെ ഒരു ഓട്ട പ്രദിക്ഷണം നടത്തി വിട്ടുപോയ ചിലതു കൂടി വിശദീകരിച്ചാണ് ക്ലാസ് മതിയാക്കുന്നത് .അതിനു ശേഷം 10 മിനിറ്റുകൊണ്ട് ഓർമ്മയിലുള്ള പ്രധാനവസ്തു തകൾ പഠിതാക്കളെ രണ്ടോ മൂന്നോ റൌണ്ട്  എടുത്തു  കൊണ്ട് പറയിപ്പിക്കുകയും അവർക്കു വിട്ടുപോയത് സാർ  ഓർമ്മിച്ചു കൂട്ടിച്ചേർക്കുകയും ചെയ്യുന്നത്  മാതൃകാപരമായ ഉപസംഹാര രീതിയാണ് .എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും  കൊണ്ടുള്ള പ്രസന്റേഷൻ .കൊച്ചു കൊച്ചു കഥകളിലൂടെയുള്ള വിശദീകരണം .

     ശാസ്ത്രീയമായ അറിവിൻ്റെയും മാനവികതയുടേയും   ധീരതയാർന്ന പ്രഖ്യാപന ങ്ങളാണ്   അദ്ദേഹം അവതരിപ്പിക്കുന്ന ഉദാഹരണങ്ങൾ  എന്നതാണ് എന്നെ ആകർഷിച്ച മറ്റൊരു  പ്രത്യേകത .നോം ചോംസ്കിയുടെ    universal language theory ഓര്മപ്പെടുത്തിയും  genetic science ന്റെ  ഏറ്റവും പുതിയ അറിവുകൾ  ചേർത്തു വെച്ചും  നമ്മളെല്ലാം-ആദിവാസിയും നമ്പൂതിരിയും മറ്റു പല ജാതി മത വിഭാഗ ങ്ങ ളിൽപ്പെട്ടവരും-ആഫ്രിക്കൻ പൈതൃകമുള്ള    ഒരേ കുടുംബാംഗങ്ങൾ ആണെന്നും അതുകൊണ്ട് തന്നെ  ഭാഷയുടെ പൊതുഘടകങ്ങൾ എല്ലാ മനുഷ്യരുടെയും തലച്ചോറിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും സമർത്ഥിച്ചു കൊണ്ടാണ് തുടങ്ങിയത് തന്നെ .സംസ്‌കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും ഭാഷാശാസ്ത്രപരമായി  അദ്ദേഹത്തിനുള്ള ആഴത്തിലുള്ള അറിവ് ഉചിതമായി സംസ്‌കൃതത്തിലുള്ള പദങ്ങളും ശ്ലോകങ്ങളും  ഉദാഹരണമായി അവതരിപ്പിക്കുന്നതിനും ക്‌ളാസ്സ് ഭാഷാപ്രേമികൾക്കും രസകരമായി മാറ്റുന്നതിനും ഉപകരിക്കുന്നു .രണ്ടുമണിക്കൂർ ക്‌ളാസ്സിനു ശേഷം അദ്ദേഹം തന്ന അഞ്ചു മിനിട്ടു പ്രവർത്തനം ചെറുസംഭാഷണങ്ങൾ  ഉൾപ്പെടുന്ന ഒരു കഥയോ വിവരണമോ റിവ്യൂ  യോ തയ്യാറാക്കാനായിരുന്നു .പിന്നീട് നടന്ന ക്‌ളാസിൽ ഈ രചനകൾ ഭാഷാപ്രയോഗത്തിൻറെ  form / content / context / use  എന്നീ ഘടകങ്ങൾ ക്കുള്ള ഉദാഹരണങ്ങ ളായി വ്യാഖ്യാനിച്ചതും അതി സമർത്ഥമായ ഒരു അധ്യയന തന്ത്രമായി.ഈ രചനകളെ കോർത്ത് പിന്നീട് ഒരു സമാഹാരം പ്രസിദ്ധീ കരിക്കുന്നതിനുള്ള സൃഷ്ടിപരമായ ഒരു പ്രവർത്തനമായി തൻ്റെ ക്‌ളാസ്സിനെ മാറ്റാനും  സാറിനു കഴിയുന്നു . കുട്ടികളുടെ പഠനവൈകല്യങ്ങൾ മെച്ചപ്പെടുത്താൻ ഭാഷാശാത്രപരമായ ഉൾക്കാഴ്ചയോടെ അടിസ്ഥാനത്തിൽ നടത്താവുന്ന ഇടപെടലുകൾക്ക് (interventions) വിശദീകരണവും മാതൃകകളും (montissori method ഉൾപ്പെടെ ) തന്നുകൊണ്ടാണ് ക്‌ളാസ്സു പൂർത്തിയാക്കിയത് എന്നതും ശ്രദ്ധേയമായി തോന്നി .പഠിതാക്കളെ ആറു മണിക്കൂർ നേരം വിഷയത്തിൽ ശ്രദ്ധി പ്പിച്ചു നിർത്തിയ  ഈ  ക്‌ളാസ്      സത്യപാലൻസാറിൻറെ അനുഭവസമ്പത്തിനും പ്രാ ഗൽഭ്യത്തിനും മികച്ച പാഠ്യ  ആസൂത്രണത്തിനും തെളിവാണ് .   കുട്ടികളുടെ പഠനവൈകല്യങ്ങളുടെ പരിഹാരശ്രമങ്ങൾക്ക് ഈ ക്‌ളാസ്സ്‌ പകർന്നു തന്ന അറിവ് സ്വാംശീകരിച്ചു നന്നായി ഉപയോഗിക്കുക എന്നത് ഇനി നമ്മുടെ കർത്തവ്യമാണ് .-CKR; 15/12/2019

Instructions for Assignment 2

Assignment No-2
------------------------------
What are the symptoms of ASD and ADHD?  How can we manage them to develop in to their full potential?

This assignment is based on different units of module- 1

     ഫ്രണ്ട് പേജ് മാത്രം വേണമെങ്കിൽ  ടൈപ്പ് ചെയ്യാം. ബാക്കി പേജുകളൊക്കെ കൈകൊണ്ട് എഴുതിയതായിരിക്കണം.10 to15 pages ആകാം .in English or malayalam as you like.

as updated on 15/12/2019

















Model for Face sheet

നിങ്ങൾ നിങ്ങൾക്ക് അപരിചിതരായ ആളുകളോട് സംസാരിക്കുന്നില്ലെങ്കിൽ

മനസ്സിൽ സൂക്ഷിക്കേണ്ട പാബ്ലോ നെരൂദയുടെ ഒരു കവിത പങ്കുവെക്കുന്നു. അതിന്റെ മലയാളം വിവർത്തനവും.-forwarded by Ramachandran sir

( Pablo Neruda )

"You start dying slowly"
---------------------------------------

You start dying slowly ;
if you do not travel,
if you do not read,
If you do not listen to the sounds of life,
If you do not appreciate yourself.
You start dying slowly :

When you kill your self-esteem,
When you do not let others help you.
You start dying slowly ;

If you become a slave of your habits,
Walking everyday on the same paths…
If you do not change your routine,
If you do not wear different colours
Or you do not speak to those you don’t know.

You start dying slowly :

If you avoid to feel passion
And their turbulent emotions;
Those which make your eyes glisten
And your heart beat fast.
You start dying slowly :

If you do not risk what is safe for the uncertain,
If you do not go after a dream,
If you do not allow yourself,
At least once in your lifetime,
To run away.....
You start dying Slowly !!!

Love your life Love yourself ....

നിങ്ങൾ മെല്ലെ മരിക്കാൻ തുടങ്ങുകയാണ്...
--------------------------------------------------------------------

നിങ്ങൾ യാത്ര തുടരുന്നില്ലെങ്കിൽ
നിങ്ങൾ വായനയുടെ ലോകത്തേക്ക് പ്രവേശിക്കാതിരിക്കുകയോ ആ ലോകത്ത് നിന്ന് പിൻവാങ്ങുകയോ ചെയ്യുന്നുവെങ്കിൽ
നിങ്ങൾ ജീവന്റെ അനുരണനങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ
നിങ്ങൾ നിങ്ങളെ തന്നെ അഭിനന്ദിക്കാൻ ഇടയാകുന്നില്ലെങ്കിൽ
നിങ്ങൾ മെല്ലെ മരിക്കാൻ തുടങ്ങുകയാണ്....

നിങ്ങൾ നിങ്ങളുടെ അഭിമാനത്തെ ഹനിക്കുമ്പോൾ
നിങ്ങളിലേക്ക് നീളുന്ന സഹായഹസ്തങ്ങളെ നിരസിക്കുമ്പോൾ
നിങ്ങൾ മെല്ലെ മരിക്കാൻ തുടങ്ങുകയാണ്...

നിങ്ങൾ നിങ്ങളുടെ ശീലങ്ങൾക്ക് അടിമയാകുന്നുവെങ്കിൽ
എല്ലാ ദിവസവും ഒരേ വഴിയിൽ മാത്രം നടക്കുന്നുവെങ്കിൽ
നിങ്ങൾ നിങ്ങളുടെ ദിനചര്യകൾ മാറ്റമില്ലാതെ തുടരുന്നുവെങ്കിൽ
നിങ്ങൾ പല വർണ്ണങ്ങൾ അണിയുന്നില്ലെങ്കിൽ
നിങ്ങൾ നിങ്ങൾക്ക് അപരിചിതരായ ആളുകളോട് സംസാരിക്കുന്നില്ലെങ്കിൽ
നിങ്ങൾ മെല്ലെ മരിക്കാൻ തുടങ്ങുകയാണ്.

നിങ്ങൾ സ്വന്തം അഭിനിവേശത്തേയും അതിന്റെ വൈകാരിക ഉണർവുകളേയും അനുഭവിക്കുന്നത് ഒഴിവാക്കുന്നുവെങ്കിൽ;
നിങ്ങളുടെ കണ്ണുകളെ പ്രകാശമാനമാക്കുന്ന, നിങ്ങളുടെ ഹൃദയമിടിപ്പുകളെ വേഗത്തിലാക്കുന്ന അതേ അഭിനിവേശത്തിന്റെ ഉണർച്ചകളിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിൽ
നിങ്ങൾ മെല്ലെ മരിക്കാൻ തുടങ്ങുകയാണ്..

നിങ്ങൾ ജീവിതത്തിലെ അനിശ്ചിതത്വങ്ങൾക്കു വേണ്ടി സുരക്ഷിത പാതകളെ വെടിയുന്നില്ലെങ്കിൽ
നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങൾക്ക് പിറകേ പോകാതിരിക്കുന്നുവെങ്കിൽ
ജീവിതത്തിന്റെ വിരസ പർവ്വങ്ങളിൽ നിന്ന് ഒരിക്കലെങ്കിലും ഓടിപ്പോകുവാൻ നിങ്ങൾ നിങ്ങളെ അനുവദിക്കുന്നില്ല എങ്കിൽ
നിങ്ങൾ നിങ്ങളെ തടഞ്ഞുവെക്കുന്നുവെങ്കിൽ
നിങ്ങൾ മെല്ലെ മരിക്കാൻ തുടങ്ങുകയാണ്...

നിങ്ങളുടെ ജീവിതത്തെ സ്നേഹിക്കുക...
നിങ്ങളെ സ്വയം സ്നേഹിക്കുക.

Wednesday, December 11, 2019

NOTES ON REMEDIATON 8-12-2019

ON REMEDIATON ( with guidelines for Screening Camp and IEP)
***********************************************

FOR AUDIOS OF THE CLASS ON REMEDIATON 

FOR SLIDES USED IN THE CLASS CLICK HERE


**************************************************************************



A CLASS ON REMEDIATION BY JYOTHI TEACHER ; PASS ACADEMY ; KANHANI ;THRISSUR
********************************************>>>>>>>>>>>>>>>>>>>

MANAGEMENT OF  LD AND REMEDIATION

1.കുട്ടികളെ   ശ്രദ്ധിച്ചാൽ മാത്രം പോരാ ,രക്ഷിതാക്കളേയും ബോധവത്കരിക്കാനുണ്ട് .

2.  ചെറിയ മാറ്റങ്ങൾ കുട്ടികളിൽ  വരുത്താൻ കഴിയും . പക്ഷെ ആ മാറ്റങ്ങൾ സ്വീകരിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുക എന്നത്  അത്യാവശ്യമാണ് .

MANAGEMENT IN ASSESSMENT CAMP :  

THE PROCESS OF DEALING WITH CHILDREN

assessment may be done in three areas-  (1) reading and writing Malayalam , (2)reading and writing English (3) Basic Maths

curriculam based management : ref text pages in module 4

important :ക്യാമ്പിൽ അസ്സെസ്സ്മെന്റ് ചെയ്യുമ്പോൾ ഒരു പോക്കറ്റ് നോട്ട് കരുതുകയും ഓരോ പ്രശ് നവും  അതിൽ കുറിച്ച് വെക്കുകയും വേണം .

Process of assessment

General approach : always check for a performance  level below at least two standards.
കുട്ടി ഏതു ക്‌ളാസിലാണോ അതിൻ്റെ  രണ്ട് സ്റ്റാൻഡേർഡ് താഴെയെങ്കിലും വേണ്ട നിലവാരമാണ് പ്രതീക്ഷിക്കാവുന്നത് .

(1) Assessment of language abilities

STEP 1:-
- check  with simple letters like ക ച ട  ത പ ; 
-next try with letters of a litttle difficulty like ൻറെ , റ്റ , ള ,ങ്ങ 

Checking the level of achievement in English
- begin with easy level- reading 3 letter words ( CVC ) with vowels a and o.
- if the student can read and write such words move on to the next level.
EXAMPLE- words like cat, rat ... pot, cot ,...
slow learners usually find it difficult to read words with vowels -u,i,e in the middle  .
try words like you ,me,he,his also.

STEP 2  :- TRY DICTATION OR SPELL CHECK OF PAIR WORDS WITH SHORT SOUND AND LONG SOUND
EG :-    വില , വീണ 

NOTE THE MISTAKES COMMITTED BY THE STUDENT IN RED INK( These remarks can be used for remediation
( Evaluation is the process of evaluating achievement by the teacher  , not that of the student )
for 2nd stantard students : ഊ വരെയുള്ള ചിഹ്നങ്ങൾ എഴുതാൻ കഴിയണം .
NOTE : For assessment it is better to take photostat copies of some pages of the text in every standard upto 8 th std.(Eng  & Malayalam )
***********************************************
(2) MATHS  

EG:if the student is of 3rd std level

(1)try multiplication  table ; if it is ok then try
 
(2) try questions with  application of the multiplication table. If the student can not do the tables, then go one level down 

(3) try>>addition >>substraction (borrowing)>>
try simple sbstraction -2 digits >> 1 digit>> number identification 1-100  + try finding the number before or after a given one > then try difficult ones - 7 , 13 ,21, 40, 76 ,90 , 100 , 201 ,509, 786, 909, 1000, 1101 ,10101,20001)

*********************************************************************
identifying numbers

first try 1-100
attempt 1-ask to do before and after a particular number
if not possible go one level down>> try 1-20 >> 1-10


IMPORTANT POINTS :

We are testing concepts here/we are doing an informal assessment.Children do not know and need not know this.

In the screening camp do not declare a diagnosis while speaking to the parents.Just tell them in detail what the student can do and can not do .

STEP 3:- identifying ADHD / ADD

How to test the attention SPAN of the students


*take a news paper in English- bracket ANY TWO consecutive paragraphs-ask the students to cancel a letter ( say "e") within 2 minutes-make sure that the student does not recheck -give no clues while the child is working on - make sure no external help is given by avoiding  the parent's presence -count the number of  times the letter is cancelled - 

Calculate the attention percentage by the formula - (no .of "e" cancelled  x 100 )/ actual number of the letter)

*normal attention percentage should be 93 or above 
*below 93: hints attention deficit
*below 75: means serious attention deficit
* if below 50 : may be* Attention Defificit Disorder or Attention Deficit Hyperactivity Disorder
_____________________________________________
(*This is not a tool to confirm ADD or ADHD )

WARNING

(1)Always ensure the ADD /ADHD children a comfortable enviroment for maximum output.

(2)A short interaction with the parents is always good before the assessment session in a camp.

INTERACTION WITH THE PARENTS(DATA SHEET)

Things to be elicitated from the parents

1. PRENATAL,NATAL,POST NATAL HISTORY OF THE CHILD
(a) * bleeding/ bed rest / any mental shock / heavy fall /serious head injury within the the first 1-3 months / thyroid problems / any continuos medcation /....

(b)  whether normal delivery / any complications ? ....
(c) about the milestones in growth - any delay to start talking /walking /  ...
(d)history of   parental issues ( for boys,there is a heredetory factor )

_________________________________________________________________________

More examples of assignments to be given for assessment in the screening camp or while testing the present perfomance level to decide n IEP
*********************************************************************

(1 )പറ ,  തല ,നര ,റവ ,അരണ 
ഇല ,പീലി ,വീണ ,ഒരുമ ,ഉരൽ ,കട ,ചായ .....

(2 ) write a-z ( small letters only)

(3) malayalam words beginning with "aa" like   "കാ" , "മാ " , "പാ "

(4) write A-Z( CAPITALS only) .LOOK FOR ERRORS LIKE -MIXED WRITING,CONFUSION ..MOSTLY FOR LKG LEVEL )
They may write V for we; C for see

NOTE : IF THIS IS OBSERVED AMONG STUDENTS BELOW 6 YEARS ,WE CANT CALL THEM LDs
****************************************************************************

6 വയസ്സു ആകാത്ത  ഒരു കുട്ടിയേയും LD എന്ന് പറയാൻ പറ്റില്ല 

**************************************************************************USUAL USUAL ERRORS OBSERVED

writing "ti" instead of " it ";" avk " for "have" ; "dre" for "red" (transposition );
 can't handle questions involving jumbled letters / words;
reb for red , ഥ for ല ,
writing the alphabet in a mixed way;
( ALWAYS TELL THEM TO WRITE ONLY IN ONE WAY/first all small letters; then all capitals /

*a 9 th standard student wrote the number after 14 as 41( may be dyslexic )

maths qns given like 7-3 = ? ; _ + 20=21 ; 17 + _---  = 18;

one answer got for 36 + 12 was 44 ; ( confusion-addition /substraction ?)


************************************************************************

General instructions while writing the diagnosis in a camp record.

You are just a trainee. Not a professional .So......

(1) Write diagnosis as "The child has the features  of learning disability in writing /reading / maths ''
(2) "The child has mixed  features  of learning disability and slowness  in writing /reading / maths ''
(3) "The child has  features  of  slowness  in writing /reading / maths ''
*********************************************************************************

Difference between LD and SLOWNESS

LD : IQ >=90 ; ACTIVITIES AVERAGE OR ABOVE AVERAGE BUT POOR PERFORMANCE IN CLASS (discrepancy in ability and achievement )--- may be good volunteers of NSS OR SCOUT/....
here the teacher gave many examples of  STUDENTS WITH LD-അക്ഷരം എഴുതാനറിയാത്തവൻ അഞ്ച് റെഗുലേറ്റർ ഉള്ള മിക്സർ ഉണ്ടാക്കി ---ലെന്സ് കൊണ്ട് അയൽവക്കത്തെ വൈക്കോൽ തുറു കത്തിച്ചു ----സ്വന്തം പേര്  എഴുതാൻ അറിയാത്ത വിദ്യാർത്ഥി .....ഐ ടി വിദ്യാര്ഥികള്ള്ക്കു ക്‌ളാസ് എടുക്കുന്നു ...ഡ്രോൺ ഉണ്ടാക്കി പറത്തുന്നു . ....................................................................................

SLOWNESS   :

IQ LESS THAN 90 ; WITH SUBMNORMAL INTELLEGENCE 70-90 (Doctor's diagnosis as PSP-poor scholasticlperformance  )
ഭാഷ-പ്രധാനമായും ഓർമക്കുറവ്; കഥയുണ്ടാക്കുക പോലുള്ളവ ചെയ്യാൻ പ്രയാസം ;
ഗണിതം -വഴികണക്കുകൾ പറ്റില്ല ;
english - വാക്കുകളുടെ അർഥം അറിയില്ല 
********************************************************************
LD   യുള്ളവരുടെ ഓർമക്കുറവ് :-  
ഇത്തരത്തിൽ ഓർമ്മക്കുറവ് കാണില്ല 
ഇവരെ   പഠിപ്പിക്കാൻ  കഴിയും.വ്യത്യസ്തമായ സമീപനം ആവശ്യം .അവർ പഠിച്ചാൽ മറക്കില്ല .( ഉദാഹരണം - ക  എന്ന അക്ഷരം പഠിപ്പിക്കാൻ "ഏലിയൻ വണ്ടി  " എന്നു അവതരിപ്പിക്കേണ്ടി വന്നു )

(SLOW LEARNERS ന് ഇത് പ്രയോജനപ്പെടില്ല)
***********************************************************************************

PSP : poor scholastic performance CAUSES AND MANAGEMENT 

FOR SLIDES CLICK HERE
***********************************************************https://drive.google.com/file/d/1v-IUXcMSphzkgjxpQQwmMQ_NMVsUCnRk/view?usp=sharing******************
THERE ARE THREE KINDS OF REASONS FOR PSP

1.PHYSICAL : PROBLEMS WITH SENSORY ORGANS LIKE EYE/EAR..

2.MENTAL : ADD / AHD / CD/ PDD

3.EMOTIONAL : EMOTIONAL DISTURBANCES-psychosomatic disorders;brain and body combnation for suggestive behaviour-anxiety related depression- 
( eg ; of ലാബ് നുശേഷം അസ്വസ്ഥ തയുണ്ടാക്കുന്നവിധത്തിൽ ചിരിച്ചു കൊണ്ടേയിരുന്ന ഹയർസെക്കണ്ടറി വിദ്യാർത്ഥിനി യുടെ case study  )
SOLUTIONS:COUNSELLING / MEDICATION IN CERTAIN CASES LIKE GENETIC / ASSIGNING STUDENT GROUS FOR SUPPORT(PEER GROUP SUPPORT)
******************************************************************************
ADD /AHD 

6 വയസ്സിനു ശേഷം കുറഞ്ഞത് ആറുമാസക്കാലമെങ്കിലും സ്വഭാവ വൈകല്യങ്ങൾ കാണിക്കുന്നെണ്ടെങ്കിലേ  ADD /AHD എന്നു വിലയിരുത്താവൂ

.CD : CONDUCT DISORDER :no attachment- criminal tendencies-stealing-revenge-substance use- 12 വയസ്സിനു ശേ ഷം  മാനേജ് ചെയ്യാൻ പ്രയാസം .

PDD ( pervasive development disorder including  AUTISM) - communication disorder

SOLUTIONS FOR ADD AND ADHD 

*multimodal treatment plan
( edl planning + medical ...+ behavioural... + psychological ...)

*edl planning- seating change / giving chrges like that of monitiring other students without scope for physical punishments  / activity based home assignments / setting a support group 

* behavioural planning- be strict and strong while giving instructions but never by angry or violent 
( this is true for both teachers and parents :
eg :( കുട്ടികളുടെ മുന്നിൽ  വിലപിച്ചിട്ടു കാര്യമില്ല .no പറയേണ്ടിടത്തു no പറയണം )

PSYCHO EDUCATIONAL PROBLEMS
*LACK OF BASICS - മാ ണക്യക്കല്ലു / പ്രാഞ്ചിയേട്ടൻ സിനിമകളിലെ കുട്ടികളുടെ PSP - സാഹചര്യങ്ങളാണ് പ്രശ്‌നം

REMEDIATION- PROVIDE BASIC ENVIROMENT- SUITABLE FOR LEARNING

*MENTAL RETARDATION/ * SUBNORMAL INTELLIGENCE 

- problems in brain development- lack of functional skills

-use adaptation methods like providing school content in capsules - PARENTAL AWARENESS AND INVOLVEMENT IN REMEDIATION  A MUST

DYSLEXIA SOLUTIONS 
SLIDE


DYSGRAPHIA SOLUTIONS 
SLIDE



training in posture /  pencil grip /paper position / letter awareness / writing simple sentences / 


LD    = MINIMAL BRAIN DEVELOPMENT



IMPORTANCE OF BUILDING SELF CONFIDENCE AND PROVIDING OPPORTUNITIES FOR SELF REINFORCEMENT(here the teacher refers to the character played by ANOOP MENON in the film Pavada (പാവാട )

CREATE FEELINGS LIKE "YES I DO. I CAN DO .I DID .I CAN ACHIEVE THAT"

*a discussion of star charts used in CBSE SCHOOLS

 - OPEN STAR CHARTS NOT WELCOME
- THE TEACHER MAY MARK STARS IN THE NOTES OF THE STUDENT WITH LD ACCORDING TO THE IMPROVEMENT IN HIS /HER PERFORMANCE
***************************************************************************

THE STUDENT WITH LD SEEMS TO ASK," IF I CAN'T LEARN WITH  THE WAY YOU TEACH, WILL YOU TEACH ME IN THE WAY I CAN LEARN ?


********************************END OF FN  SESSION ************************

POSSIBLE INTERVENTIONS

*REMEDIATION- TEACH BASICS IN READING ,WRITING AND ARITHMETIC
*MULTIMODEL LEARNING/TEACHING
*GIVE AND TAKE ATTENTION
*FOLLOW DAY TO DAY ACADEMICE BY USING ADAPTATION techniques ,MULTISENSORY APPROACH,ORAL TEACHING ,CAPSULE TEACHING

( provide exercises to the joints of fingers
Here the teacher says we have joints as the sixth sense, that's why we keep ourselves without falling while sleeping by the edge of a bed.The joints know the change in positions first and send messages to our brain.)

REMEDIATION OF READING PROBLEMS 

( MOSTLY IN MR /SLOW LEARNERS TOO )
 ഒന്നര വയസ്സ് മുതൽ 

Listen to an audio on remediation of SLOW LEARNERS

PROVIDE PRE READING SKILLS  വയസ്സ് - 


1. IDENTIFYING ( things from surroundings/models / pictures) 

2. SAYING ( ORAL PRACTICE OF  ) the names of things and  chatting with the child / the names of models / pictures / joining puzzles  - simple to difficult; can be bought from shops ( here the teacher shows a model of a simple puzzle ) 

3. CREATE AN AFFINITY TOWARDS BOOKS AND READING 

പുസ്തകങ്ങളോടുള്ള ഇഷ്ടം വളർത്തുക 

(here the teacher quotes the poem of kumaranashan -ഈ വല്ലി യിൽ നിന്ന് ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ ..... and cites the impotance of simple conversations between the parent and the child)

-create interest and motivation to read , 

-read to the child  ENTHUSIASTICALLY to improve oral language and narrative skills,

-create  book and print awareness-basic things like read from left to write , top to bottom

-phonetic awareness ( knowledge of how letters combine to form sound units ),

-awareness on the alphabet ( letters) ,

-വീട്ടിൽ വായനമൂല,

*LD ക്കാർക്ക് VISUAL / AUDITORY പ്രശ്നങ്ങൾ കാരണം അക്ഷരങ്ങൾ പഠിക്കാൻ പ്രയാസമാണ് 

*" അവർക്കുവേണ്ടി  മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ നാം സഞ്ചരിക്കേണ്ടിവരും "

*CREATING A FEELING OF INCLUSION IS IMPORTANT HERE.

ആലപ്പുഴയ്ക്ക് പോയ വഴിക്കു കയറും വാങ്ങി വരുന്ന പോലെ ആകരുത് നമ്മുടെ സമീപനങ്ങൾ .

*  AWARENESS OF PARENTS BECOMES IMPORTANT HERE
(SELF NOTE-CKR)


DEVELOPING LANGUAGE SKILLS

Teach to answer simple questions -retelling stories - describing a simple story  or mimicking the characters in it.

രക്ഷി താക്കൾക്കു ചെയ്യാവുന്നത് -

1) .കഥ പാതി നിർത്തി " ഇനിയെന്ത് നടക്കും " എന്ന് ചോദിച്ചു ഭാവനയെ ഉണർത്താം .
2).പാവകൾ /ഫ്‌ളാനെൽ ബോർഡുകൾ ഇവ ഉപയോഗിച്ച് ഒരിക്കൽ കേട്ട / സ്‌കൂളിൽ അന്ന് ക്‌ളാസിൽ പറഞ്ഞു കേട്ട കഥ വീണ്ടും പറയുക /പറയിപ്പിക്കുക
3) സ്വന്തമായി കഥകൾ ഉണ്ടാക്കാൻ പ്രേരിപ്പിക്കുക /കഥ പറയിപ്പിക്കുക


1.പുസ്തകം ശരിയായി പിടിക്കുന്ന വിധം
2.പേജുകൾ മറിക്കുന്ന വിധം
3.ഇടത്തു നിന്ന് വലത്തോട്ട് ,മുകളിൽ നിന്നും താഴോട്ട് എന്ന ദിശാബോധം
4. കുറച്ചു വാക്കുകൾ ചേർത്ത് വായിച്ചു ഒരു ആശയത്തിൽ എത്തുന്ന വിധം

* വിരലുപയോഗിച്ചു വാക്കുകൾ കാണിച്ചു കൊടുക്കുക
* പുസ്തകത്തിന്റെ ഭാഗങ്ങൾ പരിചയപ്പെടുത്തുക  ( എഴുതിയ ആളിന്റെ പേരു ,FRONT PAGE ,COVER,TITLE...)
* നിങ്ങൾ വായിക്കുന്നതനുസരിച്ചു   കുട്ടി  വിരലോടിക്കട്ടെ

AWARENESS ON ALPHABET 


* അക്ഷരങ്ങൾ അറിയണം
* ചെറിയ അക്ഷരങ്ങൾ  ,വലിയ അക്ഷരങ്ങൾ എന്നിവ വേറെ വേറെ പഠിപ്പിക്കണം .
*ഒരു അക്ഷരം  ആദ്യം ഉറപ്പിക്കണം .പിന്നീട് വ്യത്യസ്തമായ വേറൊരക്ഷരം പഠിപ്പിക്കണം .സമാനമായവ അടുത്തടുത്ത് പഠിപ്പിക്കരുത് .

LISTEN TO AN AUDIO ON teaching letters

TO PARENTS

PHONEMIC AWARENESS


1.RHYMES നഴ്സറി ഗാനങ്ങൾ

2.COUNTING THE SYLLABLES സ്വര മാത്രകൾ  എണ്ണുന്ന വിധം

3.BLENDING SOUNDS TOGETHER സ്വര മാത്രകൾ ചേർക്കുന്ന വിധം

4. SEPERATING INTO SOUND UNITS സ്വര മാത്രകൾ ആയി വിഭജിക്കുന്ന വിധം

5.CREATING NEW WORDS BY JOINING SOUNDS സ്വര മാത്രകൾ പകരം വെച്ച് പുതിയ വാക്കുകൾ ഉണ്ടാക്കൽ

(WILL BE DETAILED IN ANOTHER CLASS )

REMEDIATION OF READING IN MALAYALAM


PRESKILLS IN WRITING


Teaching pronunciation in Eng and Malayalam





*******************************************************************
FOR all AUDIOS on  THE CLASS ON REMEDIATON - CLICK HERE
FOR SLIDES USED IN THE CLASS CLICK HERE

-Prepared by RADHAKRISHNAN C K; UPDATED ON 27/03/2021


***************************************************************


Comments from whatsapp group


1.LD പഠിക്കാൻ വന്നിട്ട് ഇന്നത്തെ ക്ലാസ്സ്‌ attend ചെയ്യാൻ കഴിയാതെ പോയത് ഇന്നു വരാൻ കഴിയാത്തവർക്ക് ഒരു വലിയ നഷ്ടം ആയിരിക്കും  ......." ജ്യോതി mam ന്റെ ക്ലാസ്സിലെ ഓർമപ്പെടുത്തൽ പോലെ """പരിമിതികളെ കുറിച്ചുള്ള വിലപിക്കലല്ല ..സാധ്യതകളെ കുറിച്ചുള്ള ഒരു അന്വേഷണം ""ആണ് നടത്തേണ്ടത് .......Super ക്ലാസ്സ്‌ ......Thanks mam.......നല്ലൊരു അനുഭവം ആയിരുന്നു ഇന്നത്തെ class ........thanks രാമൻചന്ദ്രൻ sir and all🙏🙏🙏🙏

-Sreelatha

2. ഇന്ന്  വരാത്തവർക്ക്  നഷ്ടം  തന്നെ ആണ് . Super  ക്ലാസ്സ്‌

3.Superb class. It's an eye opening one. Thank you ma'am for making us to search for the possibilities instead of complaining about the limitations.

4. Jyothi tacher LD  parihara margangal oranubavam thanne,  kuttikalude koode irunnathupole ...super,   thank you ma'am.

5.റമഡിയേഷനുമായി ബന്ധപ്പെട്ട് ഇന്നു ലഭിച്ച ജ്യോതി ടീച്ചറിന്റെ ക്ലാസ് ഉന്നതമായ നിലവാരം പുലർത്തി. വിഷയത്തിലുള്ള അറിവും താൽപര്യവും അനുഭവങ്ങളുടെ കരുത്തും ആ ക്ലാസിനെ അർത്ഥവത്താക്കി. സ്ലൈഡുകളുടെ മിതമായ ഉപയോഗവും ശബ്ദനിയന്ത്രണവും കവിത തുളുമ്പുന്ന പ്രയോഗങ്ങളും നർമ സൂചനകളുള്ള വ്യാഖ്യാനങ്ങളും ക്ലാസിനെ വ്യത്യസ്തമായ ഒരു അനുഭവമാക്കി. വ്യത്യസ്ത മായ പഠന ശേഷികളുള്ള കുട്ടികൾക്ക് ലഭിച്ച വരദാനമാണ് ഇങ്ങനെയൊരു ടീച്ചറിന്റെ സാന്നിധ്യം. പഠന വൈകല്യങ്ങൾ വിശകലനം ചെയ്ത ശേഷം തുടർന്നു ചെയ്യാവുന്ന പ്രവർത്തനങ്ങൾക്ക് എത്രമാത്രം ക്ഷമയും തയ്യാറെടുപ്പും ആവശ്യമാ ണെന്നും അങ്ങിനെ ചെയ്താൽ ഈ രംഗത്ത് വിജയിക്കാൻ എത്ര സാധ്യതകളുണ്ടെന്നും വ്യക്തത ലഭിച്ചു.-CKR

********************************************************************************
BLESSINGS FROM THE TEACHER :
Jyothy V B JyothySatheesan
Radhakrishnan C.k Thank you so much for this valuable concern and inspirational feedback. ഇതെല്ലാം എടുത്തു വെച്ച് ഇത്ര മനോഹരമായി notes prepare ചെയ്തു വെച്ചതിൽ തന്നെ താങ്കളുടെ ഈ വിഷയത്തോടുള്ള അഭിനിവേശം മനസ്സിലാകുന്നു. കൂടെ നന്മയുള്ള empathetic ആയ ഒരു മനസ്സിന് ഉടമയാണ് താങ്കൾ എന്ന് അറിയാൻ കഴിയുന്നു. അല്ലാതെ അത്ര മാത്രം സാമൂഹിക ശ്രദ്ധ എത്താത്ത ഈ വിഷയത്തിൽ ഇത്രയും hard work എടുക്കുക, ഇത്രയും താല്പര്യം ഉണ്ടാവുക അത്ര നിസ്സാരമല്ല. As a teacher I'm proud of you. Glad to have such a student.