1.പരിപാടിയുടെ അല്ലെങ്കിൽ പ്രവൃത്തിയുടെ പേര്
പഞ്ചായത്തു തല പ്രത്യേക പഠന പരിമിതി പിന്തുണാ പ്രൊജക്ട് , ചെറുപുഴ ഗ്രാമപഞ്ചായത്തു
Specific Learning Disability Support Centre ( panchayathu level) ,Cherupuzha Grama Panchayathu
2. എന്ത് പ്രശ്നത്തെ/ മാറ്റത്തെയാണ് ഈ പരിപാടി കൊണ്ട് പരിഹരിച്ചത് ഇതിലേക്ക് എത്താനുള്ള കാരണം
വിദ്യാർത്ഥി കളുടെ ഒരു കൂട്ടത്തിൽ 10 - 15 ശതമാനം പേർക്ക് ഏതെങ്കിലും ഒരു പ്രത്യേക പഠന പ്രശ്നം SPECIFIC LEARNING LIDASABLITY ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അടുത്തകാലത്തെ ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നുണ്ട് .ഒരു ക്‌ളാസ്സിലെ 40 കുട്ടികളിൽ 4 -6 പേർക്കു പ്രത്യേക പഠന പ്രശ്നം SPECIFIC LEARNING LIDASABLITY കാരണം ഉള്ള പഠന പിന്നാക്ക അവസ്ഥ ഉണ്ടാകും .ഇത്തരത്തിലുള്ള കുട്ടികൾക്ക് നേരത്തെയുള്ള ഇപെടലുകളുടെ സഹായത്തോടെ പഠനത്തിലും പെരുമാറ്റത്തിലും ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും .RPWD ACT 2016 പ്രകാരം മറ്റു ഭിന്നശേഷി വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ഉള്ള എല്ലാ അവകാശങ്ങളും പ്രത്യേക പഠന പ്രശ്നം SPECIFIC LEARNING LIDASABLITY ഉള്ള കുട്ടികൾക്ക് ഉണ്ട് . ചെറിയ ക്‌ളാസ്സുകൾ മുതൽക്കു തന്നെ അവർക്കു പ്രത്യേക സൗകര്യങ്ങളും( ACCOMODATIONS AND MODIFICATIONS ) സ്‌കൂൾ വിദ്യാഭ്യാസത്തോടൊപ്പം അധിക പഠന രീതികളും ( ONE CHILD, ONE TEACHER ) ലഭ്യമാകേണ്ടതുണ്ട് .ഇതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്യേണ്ടത് രാജ്യത്തെ വിവിധ തലത്തിലുള്ള ഭരണ സംവിധാന ങ്ങളുടെ കൂട്ടുത്തരവാദിത്തമാണെന്ന് RPWD ACT 2016 പറയുന്നുണ്ട് . എങ്കിലും നമ്മുടെ രാജ്യത്തു ഇക്കാര്യങ്ങൾ വേണ്ടത്ര ചർച്ച ചെയ്യപ്പെടുകയോ മേല്പറഞ്ഞ വിഭാഗം കുട്ടികൾക്ക് ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുകയോ ചെയ്യുന്നില്ല.ആയതിനാൽ ഇക്കാര്യങ്ങൾ സമൂഹത്തിന്റെ അടിയന്തിര ശ്രദ്ധയിൽ കൊണ്ട് വരാനും നമ്മുടെ പഞ്ചായത്തിലെ കുട്ടികൾക്ക് കാലതാമസം കൂടാതെ ആവശ്യമായ സഹായം എത്തിക്കുന്നതിനും ഉള്ള സാദ്ധ്യതകൾ പരിശോധിക്കാനാണ് ആണ് ഈ പ്രോജക്ട് ആവിഷ്ക്കരിച്ചിട്ടുള്ളത് .
മറ്റൊരു തലത്തിൽ, ഇത് കുട്ടികളുടെ ഇടയിൽ പെരുകുന്ന നിഷേധാൽമക പ്രവണതകൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനം കൂടിയാണ് .വേണ്ടുന്ന ശ്രദ്ധയും പരിഗണനയും അംഗീകാരവും ക്‌ളാസ്സുമുറികളിലും സ്‌കൂളിലും ലഭിക്കാത്ത കുട്ടികളാണ് പലപ്പോഴും ലഹരി ഉപയോഗിക്കുന്നവരുടെയോ ഹിംസാല്മക കൂട്ടായ്മകളുടെയോ ഭാഗമായിപ്പോകുന്നത് .
കുട്ടികളിലെ പ്രത്യേക പഠന പരിമിതി കൾ ( specific learning disabilities ) നേരത്തെ കണ്ടെത്തുന്നതിനും അവ മാനേജ് ചെയ്യുന്നതിനു ഉൾച്ചേർന്ന വിദ്യാ ഭ്യാസത്തോടൊപ്പം IEP (വ്യക്തി ഗത വിദ്യാഭ്യാസ പദ്ധതി ) നൽകുന്നത് ഉൾപ്പെടെ യുള്ള ഏറ്റവും പുതിയ ശാസ്ത്രീയ മാർഗങ്ങളെ കുറിച്ചും RPWD ACT 2016 പ്രകാരം മറ്റു ഭിന്ന ശേഷി വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ഉള്ളത് പോലെ ഈ കുട്ടികൾക്ക് അർഹതപ്പെട്ട അവകാശങ്ങളെക്കുറിച്ചും
സമൂഹത്തിൽ , പ്രത്യേകിച്ചും രക്ഷിതാക്കളുടേയും സ്‌കൂൾ അധ്യാപകരുടേയും ഇടയിൽ അവബോധം ഉണ്ടാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അതുവഴി പഞ്ചായത്തിലെ പഠന പ്രശ്നങ്ങൾ ഉള്ള കുട്ടികൾക്ക് ആത്മവിശ്വാസവും പഠന പിന്തുണയും ശരിയായ കരിയർ ഉപദേശവും ലഭ്യമാക്കുന്നതിനും സ്‌കൂൾ അദ്ധ്യാപകർക്കും ഫാക്കൽറ്റിമാർക്കും ഈ മേഖലയിൽ കൂടുതൽ പരിശീലനം നൽകുന്നതിനും ഉള്ള ഒരു മാതൃകാ കേന്ദ്രമായി പഞ്ചായത്തിൽ ഒരു പ്രത്യേക പഠന പരിമിതി പിൻതുണ കേന്ദ്രം പ്രവർത്തിക്കുക എന്നതാണ് ഈ പ്രോജക്ടിൻറെ ഉദ്ദേശം .
അടുത്ത 5 വർഷങ്ങൾക്കുള്ളിൽ ,വിദ്യാഭ്യാസ വകുപ്പിന്റേയും മറ്റു സംഘടനകളുടേയും സഹായത്തോടെ അടുത്തടുത്തുള്ള 5 -6 സ്‌കൂളുകൾക്ക് ഒരു ഉപകേന്ദ്രം എന്ന നിലയിൽ പഞ്ചായത്തിൽ 3 ഉപകേന്ദ്രങ്ങൾ എങ്കിലും തുടങ്ങുക ,കേരളത്തിലെ ഓരോ പഞ്ചായത്തിലും ഇത്തരം മാതൃകാ പ്രത്യേക പഠന പരിമിതി പിൻതുണ കേന്ദ്രങ്ങൾ തുടങ്ങുക, 10 വർഷത്തിനുള്ളിൽ കേരളത്തിലെ ഓരോ സ്‌കൂളിലും ഇത്തരം സെന്ററുകൾ തുടങ്ങുക എന്നെ പ്രവർത്തന ഘട്ടങ്ങൾക്കു വേണ്ട ബോധവൽകരണ പ്രവർത്തങ്ങൾ സംഘടിപ്പിക്കുക എന്നിവയും ഈ പ്രോജക്ടിന്റെ അന്തിമ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നുണ്ട് .
3.എന്തൊക്കെ പ്രവർത്തനങ്ങൾ ആണ് നടത്തിയത്
(1) .ഏകദിന അസെസ്സ്മെന്റ് ക്യാമ്പ്
2 . തുടർച്ചയായ വ്യക്തി ഗത ക്ലാസ്സുകൾ .
3. പ്രൊജക്ട് ന്റെ ഭാഗമായ എല്ലാ കുട്ടികളുടേയും കൂടിച്ചേരലുകളും സൗഹൃദ മികവു പ്രദർശന ങ്ങളും .
3 . സ്‌കൂൾ അദ്ധ്യാപകർക്കായി IEP (വ്യക്തി ഗത വിദ്യാഭ്യാസ പദ്ധതി ) ബോധവൽകരണ ക്‌ളാസ്സുകൾ
4 . പഞ്ചായത്തിലെ അധ്യാപകർക്കായുള്ള പരിപാടികൾ-ശ്രദ്ധ , അവയവ ചലന ഏകോപനം ഇവ വർദ്ധിപ്പിക്കുന്നതിനുള്ള ഇലക്ടോർണിക് ഉപകരണങ്ങൾ പരിചയപ്പെടുത്തലും ഉപയോഗവും .
4 . സംഘാടനം എങ്ങനെയായിരുന്നു. ഇതിനൊക്കെ പുതുമ എന്തായിരുന്നു ?
പഞ്ചായത്തിലെ സ്‌കൂളുകളുമായി ബന്ധപ്പെട്ടു അക്കാദമികമായ പിന്നാക്കാവസ്ഥയുള്ളതും എഴുത്തിലും വായനയിലും കണക്കു കൂട്ടുന്നതിലും ശ്രദ്ധയിലും സ്വഭാവത്തിലും പ്രശ്നങ്ങൾ കാണിക്കുന്നതുമായ കുട്ടികളുടെ പട്ടിക തയ്യാറാക്കി .പ്രധാനമായും ഈ കുട്ടികളുടെ രക്ഷിതാക്കളെയും സ്‌കൂൾ പി റ്റി എ അംഗങ്ങൾ , സ്‌കൂൾ മേധാവികൾ, എ ഇ ഒ ,ബി ആർ സി അദ്ധ്യാപകർ , കേരളാ സ്റ്റേറ്റ് റിസോഴ്സ് സെന്റർ , തളിപ്പറമ്പ് ക്രീയേറ്റീവ് ഏർത് മൈൻഡ് കെയർ അംഗങ്ങൾ ആയ മനഃശാസ്ത്ര വിദഗ്ദ്ധർ , മിഷൻ ഫോർ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് ഇൻ കേരള എന്ന സംഘടനയുടെ പ്രതിനിധികളായ ലേണിംഗ് ഡിസബിലിറ്റി മാനേജർമാർ,ചെറുപുഴ ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവരെയും പ്രാതിനിധ്യ സ്വഭാവത്തിൽ ഉൾപ്പെടുത്തി രൂപീകരിച്ച ഒരു കമ്മിറ്റിയാണ് പ്രോജക്ട് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് .
2023 ഫിബ്രവരി 5 നു പഞ്ചായത്തിൽ ഉള്ള എല്ലാ സ്‌കൂളുകളിൽ നിന്നും
നേരത്തെ രജിസ്റ്റർ ചെയ്‌ത 111 കുട്ടികൾക്ക് ( ഒന്നാം ക്‌ളാസ്സു മുതൽ ഒൻപതാം ക്‌ളാസ് വരെയുള്ളവർക്ക് ) പഠനപ്രശ്ന നിർണയവും രക്ഷിതാക്കൾക്കുള്ള കൗൺസിലിങ്ങും നടത്തി . ഒരു കുട്ടിക്ക് ഒരു ഫാക്കൽറ്റി - ഒരു മണിക്കൂർ നേരം എന്ന വിധത്തിൽ ഏറ്റവും നവീനമായ മനഃശാസ്ത്ര അധിഷ്ഠിത പരിശോധനാ ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്കുള്ള പഠനപ്രശ്നങ്ങളുടെ മേഖലകളും കാരണങ്ങളും പരിഹാരമാർഗങ്ങളും ശാസ്ത്രീയമായി വിശകലനം ചെയ്യപ്പെട്ടു എന്നതു തന്നെ ഒരു പുതുമയാണ് .
എഴുത്തു, വായന , കണക്കു കൂട്ടൽ , ധാരണ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കുട്ടികളുടെ വിവിധ ഉപശേഷികൾ - visual discrimination, visual memory, auditory discrination, auditory memory , power of attention, colour discrimination, motor coordination, phoneme awareness , -----വിലയിരുത്തി കൊണ്ടുള്ള സമ്പൂർണമായ ഒരു വിലയിരുത്തൽ കാർഡ് ഓരോ രക്ഷിതാവിനും നൽകികൊണ്ട് തുടർ പ്രവർത്തന ങ്ങൾ ആസൂത്രണം ചെയ്യാൻ സാധിച്ചിട്ടുണ്ട് .
ഈ ക്യാമ്പിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ ലേണിംഗ് ഡിസബിലിറ്റി മാനേജ്മെന്റ് , കൗൺസിലിങ് വിദഗ്ധരാണ് പരിശോധനകൾക്കും തുടർന്നുള്ള കൗൺസിലിങ്ങിനും നേതൃത്വം നൽകിയത് .
ഫിബ്രവരി 5 നു നടന്ന ക്യാമ്പിന്റെ അവലോകനം നടത്തിയപ്പോൾ 41 കുട്ടികൾക്ക്പ ഠന വിടവ് മാത്രമാണെന്നും 70 കുട്ടികൾക്ക് പ്രത്യേക പഠന പരിമിതി സംശയിക്കപ്പെടുന്നുവെന്നും തുടർച്ചയായ പരിശീലനത്തിന് ശേഷവും ഒരു അസ്സെസ്സ്മെന്റ് നടത്തി പഠന പ്രശ്നങ്ങൾ നിലനിൽക്കുന്നുവെങ്കിൽ ഈ കുട്ടികൾക്ക് SLD ( spesific learning disability ) ഉണ്ടെന്നു സ്ഥിരീകരിക്കാവു ന്നതാണെന്നും വിലയിരുത്തപ്പെട്ടു .
തുടർന്ന് മാർച്ച് 1 മുതൽ ലഭ്യമായ സ്‌കൂൾ അവധി ദിവസങ്ങളിൽ ഈ കുട്ടികൾ എല്ലാവർക്കും ഒരു കുട്ടിക്ക് ഒരു അധ്യാപകൻ എന്ന നിലയിൽ ക്‌ളാസ്സുകൾ നൽകി വരുന്നു .വേനലവധിക്കാലത്തും തുടർന്ന് സ്‌കൂൾ തുറന്നപ്പോൾ സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിലും പ്രോജക്ട് ക്‌ളാസ്സുകൾ മുടക്കമില്ലാതെ നടന്നു വരുന്നു .11 സ്‌കൂളുകളിൽ നിന്നായി 41 കുട്ടികൾ ഇപ്പോൾ പ്രൊ ജക്റ്റിൽ തുടരുന്നുണ്ട് .
ഓരോ ക്‌ളാസും കുട്ടികളുടെ ശ്രദ്ധയും പങ്കാളിത്തവും ഉറപ്പിക്കുന്ന വിധത്തിൽ ഉപയോഗിക്കാനായി മികച്ച പഠനോപകരണങ്ങൾ പ്രോജക്ട് ഫണ്ട് ഉപയോഗിച്ച് വാങ്ങിയിട്ടുണ്ട് .ഓരോ ഫാക്കൽറ്റിയും ഓരോകുട്ടിക്കും ഇത്തരം പഠനോപകരണങ്ങൾ ഉചിതമായി ഉപയോഗിച്ചു കൊണ്ട് ബോധനം നടത്തുന്നു എന്നും അതിനാവശ്യമായ വ്യക്‌തിഗത പഠന പദ്ധതി ( IEP - INDIVIDUAL EDUCATION PLAN) യും പാഠ്യആസൂത്രണ രേഖയും തയ്യാറാക്കുന്നു എന്നും ഉറപ്പു വരുത്താനായി ഒരു ഫാക്കൽറ്റി കോഡിനേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട് .
തുടർച്ചയായ 10 ക്‌ളാസ്സ്‌കൾക്ക് ശേഷം പഠന പുരോഗതി വിലയിരുത്താൻ ടെസ്റ്റുകൾ നടത്തുകയും രക്ഷിതാവിനെ അറിയിക്കുകയും ചെയ്യുന്നുണ്ട് . രക്ഷിതാക്കളുടെ ദൈനംദിന പങ്കാളിത്തത്തോടെയുള്ള പഠനരീതികളാണ് അനുവർത്തിക്കുന്നതു .കുട്ടിയുടെ നിലവാരം കൃത്യമായി വിലയിരുത്തിയുള്ള പഠന ലക്ഷ്യങ്ങൾ ആണ് ഒരു വർഷത്തേക്കും നിശ്ചയിക്കുന്നത് . അത് കൊണ്ട് തന്നെ പല കുട്ടികൾക്കും ദീർഘകാലത്തെ അധിക പഠന പരിശീലനം ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട് .സ്‌കൂൾ ക്‌ളാസ്സുകൾ ഒഴിവാക്കാതെ തന്നെ ആഴ്ചയിൽ 2 / 3 മണിക്കൂർ ക്‌ളാസ്സുകൾ നൽകുകയും വീടുകളിൽ രക്ഷിതാവിന്റെ സഹായത്തോടെ അവയുമായി ബന്ധപ്പെട്ട അധിക പഠന പ്രവർത്തന ങ്ങൾ നടത്തുകയും ചെയ്യുക എന്നതാണ് സെന്ററിന്റെ പ്രവർത്തന രീതി . ഇക്കാര്യത്തിൽ പഞ്ചായത്തിലെ സ്‌കൂൾ അദ്ധ്യാപകരും രക്ഷിതാക്കളും സെന്ററിന്റെ പ്രവർത്തനത്തിന്ന ല്ല സഹക രണം നൽകി വരുന്നു.
പ്രൊജക്ട് ക്‌ളാസിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ആനുപാതികമായി പ്രതിമാസം 4 -5 ഫാക്കൽറ്റിമാരെ സ്ഥിരമായി ഏർപ്പാടാക്കി യാത്രാപ്പടി TA ഉൾപ്പെടെ ഹോണറേറിയം നൽകാൻ ശ്രമിക്കുന്നുണ്ട് .ഇതിനായി സുമനസ്സുകളിൽ നിന്നും സ്‌പോൺസർഷിപ് കണ്ടെത്തേണ്ടി വരുന്നു .
4a .പങ്കാളിത്തം.
11 സ്‌കൂളുകളിൽ നിന്നായി 111 കുട്ടികൾ പ്രൊ ജക്റ്റിൽ പങ്കെടുത്തിട്ടുണ്ട് .11 സ്‌കൂളുകളിൽ നിന്നായി 41 കുട്ടികൾ ഇപ്പോൾ പ്രൊ ജക്റ്റിൽ തുടരുന്നുണ്ട് .
പ്രോജക്ടിനെ പരിചയപ്പെടുത്തിക്കൊണ്ട് പഞ്ചായത്തിലെ ഓരോ സ്‌കൂളിലും അദ്ധ്യാപകരേയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി 14 ചർച്ചാ ക്‌ളാസ്സുകൾ 2023 മാർച്ചു മാസത്തിൽ സംഘടിപ്പിച്ചിട്ടുണ്ട് .
4b . സാങ്കേതിക പിന്തുണ
ബി ആർ സി അദ്ധ്യാപകർ ,
കേരളാ സ്റ്റേറ്റ് റിസോഴ്സ് സെന്റർ ,
തളിപ്പറമ്പ് ക്രീയേറ്റീവ് ഏർത് മൈൻഡ് കെയർ അംഗങ്ങൾ ആയ മനഃശാസ്ത്ര വിദഗ്ദ്ധർ ,
മിഷൻ ഫോർ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് ഇൻ കേരള എന്ന സംഘടനയുടെ പ്രതിനിധികളായ ലേണിംഗ് ഡിസബിലിറ്റി മാനേജർമാർ എന്നിവർ സാങ്കേതിക പിന്തുണ നൽകുന്നു .
COEXIN TECHNILOGIES എന്ന സ്റ്റാർട്ട് അപ്പ് നിർമിച്ച പരിശീലന ഉപകരണങ്ങൾ വാങ്ങി ഏകാഗ്രത , ശ്രദ്ധ , പേശീചലന ഏകോപനം ഇവ വർധിപ്പിക്കുന്നതിനുള്ള പരിശീലനത്തിനായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്
4c.അക്കാദമിക്ക് പിന്തുണ
കേരളാ സ്റ്റേറ്റ് റിസോഴ്സ് സെന്റർ ,
മിഷൻ ഫോർ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് ഇൻ കേരള എന്ന സംഘടനയുടെ പ്രതിനിധികളായ ലേണിംഗ് ഡിസബിലിറ്റി മാനേജർമാർ എന്നിവർ അക്കാദമിക്ക് പിന്തുണ നൽകുന്നു
4d . സ്ഥാപനങ്ങൾ
കേരളാ സ്റ്റേറ്റ് റിസോഴ്സ് സെന്റർ ,
ചെറുപുഴ ഗ്രാമപഞ്ചായത്ത് ,
ചെറുപുഴ ഗ്രാമപഞ്ചായത്ത് - ലെ വിവിധ സ്‌കൂളുകൾ
4e. വിഭവസമാഹരണം
2022 -23, 2023 -24 വർഷങ്ങളിൽ തനതു ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ വീതം പ്രോജക്ടിനായി നീക്കിവെച്ചു .
പഴയ പഞ്ചായത്തു കെ ട്ടിടത്തിലെ ഒരു ഹാൾ ക്‌ളാസ്സുകൾ നടത്താനായി കാബിനുകൾ നിർമിച്ചു വിട്ടു നൽകി .
2 അലമാരകൾ വാങ്ങിച്ചു . ഏകദേശം 15000 രൂപ
പഠന ഉപകരണ ങ്ങൾ വാങ്ങി - 20000 രൂപ
ഏകാഗ്രത , ശ്രദ്ധ , പേശീചലന ഏകോപനം ഇവ വർധിപ്പിക്കുന്നതിനുള്ള പരിശീലന ഉപകരണങ്ങൾ -45000 രൂപ
5. ഉണ്ടായ നേട്ടം
1) 11 സ്‌കൂളുകളിൽ നിന്നായി 111 കുട്ടികൾ പ്രൊ ജക്റ്റിൽ നിന്നും തങ്ങളുടെ പഠന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ആത്മവിശ്വാസവും കരിയർ ഗൈഡൻസും നേടുകയും ചെയ്യുന്നു . ഇത് അതാതു സ്‌കൂളുകളുടെ അക്കാദമിക നിലവാരം നേരിയ തോതിൽ ആണെങ്കിലും മെച്ചപ്പെടുത്താൻ ഉപകരിക്കുന്നുണ്ട് .
2 ) പ്രൊജക്ട് കുട്ടികളുണ്ടാക്കുന്ന മാറ്റങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ ഇതിനകം വന്നു കഴിഞ്ഞു . വിദൂര പഞ്ചായത്തുകളിൽ നിന്ന് പോലും രക്ഷിതാക്കൾ തങ്ങളുടെ കുട്ടിയുമായി വന്ന് പഠന പ്രശന നിർണയം നടത്തി പരിഹാരമാർഗങ്ങൾ സ്വീകരിക്കുന്നുണ്ട് .
3 ) ചെറിയ ക്‌ളാസ്സുകൾ മുതൽക്കു തന്നെ വിവിധ ഉപ ശേഷികളിലെ പോരായ്മകൾ കാരണം പഠന പ്രശ്നമുള്ള കുട്ടികൾക്ക് ലഭിക്കേണ്ട പ്രത്യേക സൗകര്യങ്ങൾ ACCOMODATIONS AND MODIFICATIONS ) - ഓരോ കുട്ടിക്കും ലഭിക്കേണ്ട വ്യത്യസ്ത സൗകര്യങ്ങൾ ;ഉദാഹരണമായി ദൃശ്യ വിവേചനത്തിൽ പ്രശ്നമുള്ള കുട്ടിക്ക് ക്‌ളാസിൽ text to speech software ഉപയോഗിക്കുന്നതിനുള്ള സൗകര്യം നൽകണം - എന്തൊക്കെയാണെന്ന് അതാതു സ്‌കൂളുകളിൽ അറിയിക്കാൻ കഴിയുന്നത് ഈ കുട്ടികൾക്കു കൂടുതൽ ആത്മവിശ്വാസവും മനസ്സമാധാനവും പഠന പുരോഗതിയും ലഭിക്കുന്നതിന് ഇടയാക്കുന്നുണ്ട് .
3 ) പ്രൊജക്ട് തുടങ്ങി എട്ടുമാസം കഴിഞ്ഞതേയുള്ളൂ .കൂടുതൽ വിലയിരുത്തലുകൾ നടത്തേണ്ടതുണ്ട് .
4 ) ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു . ലേണിങ് ഡിസബിലിറ്റി രംഗത്ത് ഇ ന്ത്യയിലെ ആദ്യത്തെ പഞ്ചായത്തു തല പ്രോജക്ട് എന്ന നിലയിൽ ഈ സെന്ററിലെ ഫാക്കൽറ്റി എന്ന നിലയിലുള്ള
പ്രവർത്തനത്തിന് 2023 വർഷത്തെ ഷിൽനാ പ്രസാദിന് നാഷണൽ എക്സലന്റ് എഡ്യൂക്കേറ്റർ അവാർഡ് ലഭിച്ചു .
6. വിഭാവനം ചെയ്തിട്ടുള്ള തുടർ പ്രവർത്തനങ്ങൾ...
1 ) പ്രോജക്ടിന്റെ സാദ്ധ്യതകൾ/ നേട്ടങ്ങൾ സ്‌കൂൾ അദ്ധ്യാപകരുമായി ചർച്ച ചെയ്തു നവീകരിക്കുന്നതി നായി പഞ്ചായത്തിലെ ഓരോ സ്‌കൂളിലെയും എല്ലാ അദ്ധ്യാപകരെയും ഉൾപ്പെടുത്തി അവലോകന ചർച്ച ക്‌ളാസ്സുകൾ സംഘടിപ്പിക്കുക
2) വിദൂര സ്‌കൂളുകളിലെ കുട്ടികൾക്ക് ഉപകരിക്കുന്ന വിധത്തിൽ ഉപകേന്ദ്രങ്ങൾ തുടങ്ങുക .
3 ) പ്രൊജക്ടിൽ ഉൾപ്പെടാതെ പോയ / കുറച്ചു ക്‌ളാസ്സുകൾക്കു ശേഷം മതിയാക്കി പോയ കുട്ടികളെ ഉൾപ്പെടുത്തി ഈ വർഷവും അസെസ്മെന്റ് ക്യാമ്പും തുടർപരിശീലനവും നടത്തുക .
4 ) ലേർണിംഗ് ഡിസബിലിറ്റി മാനേജ്‌മന്റ് രംഗത്തു വന്നിട്ടുള്ള പുതിയ സമീപനങ്ങളെ പരിചയപ്പെടുത്താനുള്ള പരിശീലന പരിപാടികൾ സെന്ററിലെ ഫാക്കൽറ്റിമാർക്കും പഞ്ചായത്തിലെ സ്‌കൂൾ അദ്ധ്യാപകർക്കുമായി സംഘടിപ്പിക്കുക
5 ) കുട്ടികളുടെ വിവിധ രംഗങ്ങളിലെ നേട്ടങ്ങൾ പരിചയപ്പെടുത്തുന്ന പൊതുപരിപാടികൾ സംഘടിപ്പിക്കുക .
6 ) അധ്യാപകർ തയ്യാറാക്കിയതും പുതുതായി ആവിഷ്കരിക്കപ്പെട്ടതുമായ പഠനോപകരണ ങ്ങളുടെ പ്രദർശനം നടത്തുക
7 ) പഠന പ്രശ്നങ്ങൾ ഉള്ളവരിൽ phonemic awareness മെച്ചപ്പെടുത്തൽ , ഗണിതത്തിലെ വ്യവകലനം ,ഹരണം തുടങ്ങിയവ പഠിപ്പിക്കൽ, IEP തയ്യാറാക്കൽ തുടങ്ങിയ പ്രത്യേക മേഖലകളിൽ ഫാക്കൽറ്റി സെമിനാറുകൾ നടത്തുക .
8 ) കേരളത്തിലെ ഓരോ സ്‌കൂളിലും ഇത്തരം സെന്ററുകൾ തുടങ്ങുക എന്ന അന്തിമ ലക്ഷ്യത്തിലെത്താൻ വേണ്ട ബോധവൽകരണ പ്രവർത്തങ്ങൾ സംഘടിപ്പിക്കുക