ഒക്ടോബർ മാസം ലോകമെമ്പാടും പ്രത്യേക പഠന വൈകല്യ മാനേജ്മെന്റ് ബോധ വല്കരണ മാസമായി ആചരിക്കപ്പെടുന്നു .അതിന്റെ ഭാഗമായി ചെറുപുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പഠന വൈകല്യ മാനേജ്മെന്റ് ബോധ വല്കരണ പ്രവർത്തനങ്ങൾ ഇന്ന് 30/10/2024 രാവിലെ 10 .30 ന് ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂളിൽ വെച്ച് പഞ്ചായത്തു പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ ഉൽഘാടനം ചെയ്‌തു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .
വൈസ് പ്രസിഡണ്ട് റെജി പുളിക്കൽ , ഗ്രാമപഞ്ചായത്ത് മെമ്പർമാർ ജോയ് ,മാത്യു ,സന്തോഷ് , സ്‌കൂൾ ഹെഡ്‍ മാസ്റ്റർ ജസ്റ്റിൻ മാത്യു , പി ടി എ പ്ര സിഡൻറ് സജി കെ എ , ഇലക്രോണിക് ഉപകരണങ്ങളുടെ ഡെമോൺസ്‌ട്രേറ്ററും COEXIN TECHNOLOGIES എന്ന സംരംഭത്തിന്റെ എം ഡി യുമായ അർഷാദ് എം കോയ ,ഫാക്കൽറ്റി കോഡിനേറ്റർ സി കെ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു . പദ്മജ കെ വി , ഷിൽന പ്രസാദ് , ഷീബ കെ വി , ഗ്രീഷ്‌മ ആന്റണി , സുമ കെ വി , സുനിത, അശ്വതി തുടങ്ങിയ ഫാക്കൽറ്റിമാർ പ്രവർത്തന ങ്ങൾക്ക് .നേതൃത്വം നൽകി .
ഓരോ സ്‌കൂളിലും പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതാണ് എന്ന അഭിപ്രായത്തിനും സർവേയിൽ സ്വീകാര്യതയുണ്ടായി
. രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ നടന്ന ഇന്നത്തെ പ്രവർത്തനത്തിന്റെ ഭാഗമായി .വിദ്യാലയത്തിലെ 85 ഓളം കുട്ടികളുടെ ശ്രദ്ധ (Attention) , അവയവ ചലന ഏകോപന ശേഷി (Gross Motor Coordination )ഇവ സൗജന്യമായി വിലയിരുത്തപ്പെട്ടു .ഈ മേഖലകളിൽ വിദ്യാർത്ഥികളിൽ ഭൂരിപക്ഷത്തിനും ശരാശരിയിൽ ഉയർന്ന ശേഷികൾ രേഖപ്പെടുത്തപ്പെട്ടു .ഇതോടൊപ്പം പ്രത്യേക പഠന പരിമിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രദർശനവും പഠനോപകരണങ്ങളുടെ പ്രദർശനവും സ്ലൈഡ് ഷോയും നടന്നു.
CLICK HERE FOR A VIDEO ON പഠന വൈകല്യം|| രക്ഷിതാക്കളും അധ്യാപകരും അറിയേണ്ടത് || LEARNING DISABILITY MALAYALAM || DYSLEXIA
No comments:
Post a Comment