SLDSC NEWS 8-10-24- 201024 : സ്റ്റാഫ് മീറ്റിംഗ് - ചർച്ച, തീരുമാനങ്ങൾ
( 1 ) ചെറുപുഴ ഗ്രാമപഞ്ചായത്ത് SLD SC യുടെ ഒരു ഉപകേന്ദ്രം തുടങ്ങുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കുന്നതിന് പ്രാപ്പൊയിൽ സ്കൂൾ, അതിൻ്റെ പരിസരത്തുള്ള ഹാൾ സൗകര്യം എന്നിവ സി- കെ.രാധാകൃഷ്ണൻ, അശ്വതി എന്നിവർ ഇന്ന് സന്ദർശിച്ചു.അനുബന്ധമായി മനസിലാക്കിയ കാര്യങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടു..
(2) പ്രാപ്പൊയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ക്ലാസ് നടത്തുന്നതിനോട് അനുഭാവം സൂചിപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതി വേണ്ടിവരില്ലേ എന്ന സംശയം അദ്ദേഹം പ്രകടിപ്പിച്ചു. അടുത്തPTA യോഗത്തിനു ശേഷം തീരുമാനം അറിയിക്കുന്നതാണ്.
(3) പ്രാപ്പൊയിൽ സെൻററിൽ ജോലി ചെയ്യുന്നവർക്ക് പഞ്ചായത്ത് TA ക്കു പുറമേ മണിക്കൂറിന് 100 രൂ മുതൽ 200 രൂ വരെ എന്ന നിരക്കിൽ ഓരോ ഫാക്കൽറ്റിക്കും പ്രതിഫലം ലഭിക്കാനുള്ള സാധ്യത ചർച്ച ചെയ്തു.
(4) പദ്മജ, രാധാകൃഷ്ണൻ, അശ്വതി, ഷീബ, സുമ, സുനിത, ഗ്രീഷ്മ തുടങ്ങിയ ഫാക്കൽറ്റി മാർ പ്രാപ്പൊയിൽ സെൻ്ററിൽ work days ൽ Intervention ക്ലാസ് നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചു.
(5) Project Report ലേക്കും ഉടൻ പുറത്തിറങ്ങാൻ സാധ്യതയുള്ള LD യെക്കുറിച്ചുള്ള പുസ്തകത്തിലേക്കുമായി ഫാക്കൽറ്റി മാർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ അനുഭവക്കുറിപ്പുകൾ ഒരാഴ്ചക്കുള്ളിൽ കോഡിനേറ്റർക്ക് എത്തിക്കേണ്ടതാണ്.
( 6 ) പ്രൊജക്ട് പ്രതിനിധികളുടെ സ്കൂൾ സന്ദർശനങ്ങൾ ഒക്ടോബർ - നവംബർ മാസങ്ങളിൽ പൂർത്തിയാക്കുന്നതാണ്. സന്ദർശനത്തോടൊപ്പം Learning Disability Management മായി ബന്ധപ്പെട്ട ചാർട്ടുകളും ഉപകരണങ്ങളും പ്രദർശിപ്പിക്കുന്നതും staff/PTA യോഗത്തിൽ Project Review ചർച്ചകൾ സംഘടിപ്പിക്കുന്നതുമാണ്.
( 7 ) Faculty lmprovement Programme ൻ്റെ ഭാഗമായി സെൻ്ററിൽ ഇന്ന് Thare Zamin Per എന്ന സിനിമ യിലെ Learning Disability Management രീതികൾ ചർച്ച ചെയ്യപ്പെട്ടു.
*****************************************************************
17/10/2024 നു നടന്ന parent mtg ലെ തീരുമാനങ്ങൾ:
work days ൽ LD Management ക്ലാസുകൾ നൽകുന്നതിനായി SLDSC ഉപകേന്ദ്രം പ്രാപ്പൊയിൽ GHSSൽ തുടങ്ങുന്നതിന് അനുമതി അഭ്യർത്ഥിക്കുന്നതിന് ആ പ്രദേശത്ത് നിന്ന് എത്തിയ രക്ഷിതാക്കൾ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു.
2. ഇതിന് ഫാക്കൽറ്റി മാർക്ക് അധിക വേതനം നൽകുന്നതിന് (മണിക്കൂറിന് 100 രൂ - 200 രൂ വരെ) തങ്ങളാലാകുന്ന സഹകരണം രക്ഷിതാക്കൾ ഉറപ്പു നൽകി.
( 3 ) ഒരു കുട്ടിക്ക് ഒരു ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ സെൻ്റർ ക്ലാസ് ,എന്ന നിലയിൽ ദീർഘകാല പOനം വേണ്ടിവരും എന്ന് യോഗം വിലയിരുത്തി.
(4) പ്രാപ്പൊയിൽ /തിരുമേനി മേഖലയിലെ രക്ഷിതാക്കൾക്കു പ്രത്യേകമായി ഒരു whats app ഗ്രൂപ്പ് രൂപീകരിക്കുന്നതാണ്.
( 5 ) പ്രാപ്പൊയിൽ സെൻ്റർ തുടങ്ങിയാലും ഇല്ലെങ്കിലും ചെറുപുഴ സെൻ്ററിൽ വെച്ച് കുട്ടികൾക്ക് work dayടൽ ക്ലാസ് നൽകാൻ ഫാക്കൽറ്റി മാർ തയ്യാറാണ്.
കുട്ടികളെ ഇതിനായി സ്കൂൾ അധികൃതരുടെ അറിവോടെ പതിവായി ആഴ്ചയിൽ 1/2 ക്ലാസുകൾ എങ്കിലും സെൻ്ററിൽ എത്തിക്കാൻ രക്ഷിതാക്കളെ ചുമതലപ്പെടുത്തി..
No comments:
Post a Comment