ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Thursday, October 10, 2024

8-10-24: SLDSC :സ്റ്റാഫ് മീറ്റിംഗ് - ചർച്ച, തീരുമാനങ്ങൾ

 


8-10-24: സ്റ്റാഫ് മീറ്റിംഗ് - ചർച്ച, തീരുമാനങ്ങൾ ( 1 ) ചെറുപുഴ ഗ്രാമപഞ്ചായത്ത് SLD SC യുടെ ഒരു ഉപകേന്ദ്രം തുടങ്ങുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കുന്നതിന്  പ്രാപ്പൊയിൽ സ്കൂൾ, അതിൻ്റെ പരിസരത്തുള്ള ഹാൾ സൗകര്യം എന്നിവ സി- കെ.രാധാകൃഷ്ണൻ, അശ്വതി എന്നിവർ ഇന്ന് സന്ദർശിച്ചു.അനുബന്ധമായി മനസിലാക്കിയ കാര്യങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടു.. (2) പ്രാപ്പൊയിൽ സ്കൂൾ HM ദാമോദരൻ മാസ്റ്റർ സെൻ്ററിൻ്റെ നേതൃത്വത്തിൽ ക്ലാസ് നടത്തുന്നതിനോട് അനുഭാവം സൂചിപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതി വേണ്ടിവരില്ലേ എന്ന സംശയം അദ്ദേഹം പ്രകടിപ്പിച്ചു. അടുത്തPTA യോഗത്തിനു ശേഷം തീരുമാനം അറിയിക്കുന്നതാണ്.

(3) പഞ്ചായത്ത് TA ക്കു പുറമേ മണിക്കൂറിന് 100 രൂ മുതൽ 200 രൂ വരെ എന്ന നിരക്കിൽ ഓരോ ഫാക്കൽറ്റിക്കും പ്രതിഫലം ലഭിക്കാനുള്ള സാധ്യത ചർച്ച ചെയ്തു.(4) പദ്മജ, രാധാകൃഷ്ണൻ, അശ്വതി, ഷീബ, സുമ, സുനിത, ഗ്രീഷ്മ തുടങ്ങിയ ഫാക്കൽറ്റി മാർ പ്രാപ്പൊയിൽ സെൻ്ററിൽ work days ൽ Intervention  ക്ലാസ് നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചു.(5) Project Report ലേക്കും ഉടൻ പുറത്തിറങ്ങാൻ സാധ്യതയുള്ള LD യെക്കുറിച്ചുള്ള പുസ്തകത്തിലേക്കുമായി ഫാക്കൽറ്റി മാർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ അനുഭവക്കുറിപ്പുകൾ ഒരാഴ്ചക്കുള്ളിൽ കോഡിനേറ്റർക്ക് എത്തിക്കേണ്ടതാണ്.( 6 ) പ്രൊജക്ട് പ്രതിനിധികളുടെ സ്കൂൾ സന്ദർശനങ്ങൾ ഒക്ടോബർ - നവംബർ മാസങ്ങളിൽ പൂർത്തിയാക്കുന്നതാണ്. സന്ദർശനത്തോടൊപ്പം Learning Disability Management മായി ബന്ധപ്പെട്ട ചാർട്ടുകളും ഉപകരണങ്ങളും പ്രദർശിപ്പിക്കുന്നതും staff/PTA യോഗത്തിൽ Project Review ചർച്ചകൾ സംഘടിപ്പിക്കുന്നതുമാണ്.

VACANCIES :

1.മട്ടന്നൂർ (/ കയനി 3.5 km away from SH) കേന്ദ്രീകരിച്ച്  ഉടൻ തുടങ്ങുന്ന സ്വകാര്യ Learning Disability Management and counselling  Centre ലേക്ക്  ഫാക്കൽറ്റിമാരുടെ പാനൽ തയ്യാറാക്കുന്നു. Learning Disability Management ൽ certificate നിർബന്ധം. താൽപര്യമുള്ളവർ Bio data  9447739033 എന്ന നമ്പറിൽ 2024 October 12 നുള്ളിൽ അയക്കുക.

2.പ്രാപ്പൊയിൽ (  5 km away from cherupuzha) കേന്ദ്രീകരിച്ച്  ഉടൻ തുടങ്ങുന്ന സ്വകാര്യ Learning Disability Management and counselling  Centre ലേക്ക്  ഫാക്കൽറ്റിമാരുടെ പാനൽ തയ്യാറാക്കുന്നു. Learning Disability Management ൽ certificate നിർബന്ധം. താൽപര്യമുള്ളവർ Bio data  9447739033 എന്ന നമ്പറിൽ 2024 October 12 നുള്ളിൽ അയക്കുക.








IMAGES BY CHRIS GEORGE, PRAPOYIL





No comments:

Post a Comment