SPECIFIC LEARNING DISABILITY MANAGEMENT CENTRE, CHERUPUZHA
അഭിപ്രായ സർവ്വേ 30 / 10 / 2024
പേര് : ഫോൺ :
സ്‌കൂൾ /സ്ഥാപനം : വിഭാഗം : public / teacher / student / not revealed
(നിങ്ങളുടെ അഭിപ്രായം 1 / 2 / 3 / 4 ഈ നമ്പറുകളിൽ ഒന്ന് പേനകൊണ്ട് അടയാളമിട്ട് രേഖപ്പെടുത്തുക .എല്ലാ ചോദ്യങ്ങൾക്കും പ്രതികരിച്ചു സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു .വായിക്കാൻ പ്രയാസമുള്ളവർക്കു വളണ്ടിയർമാർ ചോദ്യങ്ങൾ വായിച്ചു കേൾപ്പിക്കുന്നതാണ് .)
1.അതെ , യോജിക്കുന്നു /2. അല്ല,യോജിക്കുന്നില്ല / 3. ഇതേക്കുറിച്ചു അറിയില്ല / 4.അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല.
1 . എല്ലാ പOന പ്രശ്നങ്ങൾക്കും കാരണം Specific Learning Disability( പ്രത്യേക പഠന വൈകല്യം) ആണ്. 1 / 2 / 3 / 4
2. ചില പഠന പ്രശ്നങ്ങൾക്കു കാരണം Specific Learning Disability (പ്രത്യേക പഠന വൈകല്യം ) ആണ് .1 / 2 / 3 / 4
3. പ്രത്യേക പഠന വൈകല്യം ( SLD ) ചികിത്സിച്ചു ഭേദമാക്കാൻ കഴിയും.1 / 2 / 3 / 4
4. SLD Management (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ്) പത്താം ക്ലാസിൽ ചെയ്യുന്നതാണ് നല്ലത്.1 / 2 / 3 / 4
5..പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ് നേരത്തെ തുടങ്ങേണ്ടതാണ്.1 / 2 / 3 / 4
6. Dyslexia എന്നത് വായനാ തകരാറ് ആണ്. 1 / 2 / 3 / 4
7. ADHD ഉണ്ടായിട്ടും ജീവിത വിജയം നേടിയ ആൾ ആണ് തോമസ് ആൽവാ എഡിസൻ.1 / 2 / 3 / 4
8. പ്രത്യേക പഠന വൈകല്യം(SLD) 40 % എങ്കിൽ RPWD Act 20l6 പ്രകാരം ജോലി സംവരണം, പ്രത്യേക സൗകര്യങ്ങളും പരിഷ്ക്കരണങ്ങളും എന്നിവക്ക് അർഹതയുണ്ട്.1 / 2 / 3 / 4
9. SLD (പ്രത്യേക പഠന വൈകല്യം) എന്ന പഠന ശാഖയുടെ യുടെ പിതാവ് ചാൾസ് ബാബേജ് ആണ്.1 / 2 / 3 / 4
10. SLD പ്രത്യേക പഠന വൈകല്യം ഏതു പ്രായത്തിലും അനുഭവപ്പെടാം.1 / 2 / 3 / 4
11. പ്രത്യേക പഠന വൈകല്യം (SLD) ഉള്ളവരിൽ ചിലർക്കു ശ്രദ്ധാ പ്രശ്നങ്ങളും ഉണ്ടാകാം.1 / 2 / 3 / 4
12. IEP യും .പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ് (SLD Management) ഉം തമ്മിൽ ബന്ധം ഉണ്ട് .1 / 2 / 3 / 4
13. ।EP എന്നതിൻ്റെ പൂർണ രൂപം..INDIVIDUAL EDUCATION PLAN ... ആകുന്നു. 1 / 2 / 3 / 4
14. UDL എന്നാൽ UNIVERSAL DESIGN OF LEARNING ആണ് .1 / 2 / 3 / 4
15. പ്രത്യേക പഠന വൈകല്യം (SLD ) ഉള്ള കുട്ടികൾ ഉള്ള സ്കൂൾ ക്ലാസിലേക്കുള്ള പാഠ്യസൂത്രണരേഖയിൽ അവർക്കുള്ള പ്രവർത്തനങ്ങളും ഉണ്ടായിരിക്കണം.1 / 2 / 3 / 4
16. ഒരു ക്ലാസിൽ ഒരു വിഷയത്തിൽ പഠനം നടക്കുമ്പോൾ ഒന്നിലധികം അധ്യാപകർ അതിനു നേതൃത്വം നൽകാൻ ഇടയാവരുത്.1 / 2 / 3 / 4
17. SLD ഉള്ള കുട്ടികൾക്ക് പ്രത്യേക സ്കൂൾ വേണ്ടതാണ്.1 / 2 / 3 / 4
18. IEP യിൽ സൂചിപ്പിച്ചിട്ടുള്ള മേഖലയിൽ നിന്നുള്ള ചോദ്യങ്ങളാണ് സ്കൂൾ വാർഷിക പരീക്ഷയിൽ ഉണ്ടാകേണ്ടത്.1 / 2 / 3 / 4
19. SLD Management (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ് ) ഇല്ലെങ്കിലും കുട്ടി ജീവിതത്തിൽ രക്ഷപെടുന്നുണ്ട്.1 / 2 / 3 / 4
20. SLD ഒരു Neurodevolopmental disorder (നാഡീവ്യവസ്ഥാ വികസന തകരാർ ) ആണ്.1 / 2 / 3 / 4
21. ADHD എന്നത് ശ്രദ്ധയുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ്.1 / 2 / 3 / 4
22. ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക പഠന പരിമിതി പിന്തുണ കേന്ദ്രം കുട്ടികൾക്ക് ഉപകാരപ്രദമാണ്.1 / 2 / 3 / 4
23. SLDSC ( പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം) ചെറുപുഴയിൽ ആരംഭിച്ച വർഷം: 2023 . 1 / 2 / 3 / 4
24. എഴുത്ത്, വായന, ഗണിതം ,ശ്രദ്ധ മേഖലകളിൽ പ്രശ്നങ്ങൾ ഉള്ളവർക്ക് SLDSC പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രത്തിലെ സേവനം ഉപയോഗപ്പെടുത്താൻ കഴിയും.1 / 2 / 3 / 4
25. LD Remediators (എൽ ഡി റമഡിയേറ്റർ ) എന്നത് SLD Management (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ്) അറിയുന്ന പരിശീലകരാണ്. 1 / 2 / 3 / 4
26. എഴുതാൻ ഉള്ള പല വിധ പ്രയാസങ്ങളെയാണ് dysgraphia എന്നു പറയുന്നത്.1 / 2 / 3 / 4
27. കണക്കു കൂട്ടാൻ ഉള്ള പ്രയാസങ്ങളെ dyscalculia എന്നു പറയുന്നു.1 / 2 / 3 / 4
28. ഓരോ സ്കൂളിലും ഒരു SLDSC (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ് കേന്ദ്രം ഉണ്ടാകേണ്ടതാണ് .) 1 / 2 / 3 / 4
29. S LD ( പ്രത്യേക പഠന വൈകല്യം ) ഉള്ളവർക്ക് പഠിക്കാൻ പാകത്തിൽ പാഠ്യപദ്ധതിയിൽ സിലബസിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്.1 / 2 / 3 / 4
30. LD മാനേജ്മെൻ്റിൽ പ്രാഥമിക ഉത്തരവാദിത്തം കുട്ടിയുടെ രക്ഷിതാവിനാണ്. 1 / 2 / 3 / 4
31. LD ഉള്ള കുട്ടികളുടെ സഹപാഠികൾക്ക് അവരെ സഹായിക്കാൻ കഴിയും .1 / 2 / 3 / 4
----ഒപ്പ് : തീയതി
*********************************************************************************
1.അതെ , യോജിക്കുന്നു /2. അല്ല,യോജിക്കുന്നില്ല / 3. ഇതേക്കുറിച്ചു അറിയില്ല / 4.അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല.
No comments:
Post a Comment