ST JOSEPH UPS , JOSEGIRI ( 9.30-12.30) , ST AUGUSTINE LPS KOZHICHAL ( 1 .30 PM - 4 PM) എന്നീ സ്‌കൂളുകൾ സന്ദർശിച്ചു .
ഒക്ടോബർ മാസം ലോകമെമ്പാടും പ്രത്യേക പഠന വൈകല്യ മാനേജ്മെന്റ് ബോധ വല്കരണ മാസമായി ആചരിക്കപ്പെടുന്നു .അതിന്റെ ഭാഗമായി ചെറുപുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ
SLDSC ടീം പ്രത്യേക പഠന വൈകല്യ മാനേജ്മെന്റ് ബോധ വല്കരണ പ്രവർത്തനങ്ങൾക്കായി ST JOSEPH UPS , JOSEGIRI ( 9.30-12.30) , ST AUGUSTINE LPS KOZHICHAL ( 1 .30 PM - 4 PM) എന്നീ സ്‌കൂളുകൾ സന്ദർശിച്ചു .
ST JOSEPH UPS
ST JOSEPH UPS സ്കൂളിൽ വെച്ചു നടന്ന ചർച്ചാ യോഗത്തിന്റെ ഉത്ഘാടനം ഹെഡ്മിസ്ട്രസ് ജാൻസി മാത്യു നിർവഹിച്ചു .പി റ്റി എ പ്രസിഡന്റ് റ്റി വി തോമസ് ,സീനിയർ അസിസ്റ്റന്റ് ബിൻസി ഫ്രാൻസിസ് , പഠന പരിമിതി പിന്തുണാ കേന്ദ്രം ഫാക്കൽറ്റി ഷിൽന പ്രസാദ് , ഫാക്കൽറ്റി കോഡിനേറ്റർ സി കെ രാധാകൃഷ്ണൻ തുടങ്ങിയർ സംസാരിച്ചു .
ST AUGUSTINE'S LPS KOZICHAL
സ്കൂളിൽ വെച്ചു നടന്ന ചർച്ചാ യോഗത്തിന്റെ ഉത്ഘാടനം ഹെഡ്മിസ്ട്രസ് മേരി എം എം നിർവഹിച്ചു .പി റ്റി എ പ്രസിഡന്റ് ലാലു ജോയി അദ്ധ്യക്ഷത വഹിച്ചു .സ്റ്റാഫ് സെക്രട്ടറി ജി ബി സെബാസ്റ്റ്യൻ , ബിൻസി ഫ്രാൻസിസ് , പഠന പരിമിതി പിന്തുണാ കേന്ദ്രം ഫാക്കൽറ്റി ഗ്രീഷ്മ ആന്റണി , അശ്വതി രാജു , കോഡിനേറ്റർ സി കെ രാധാകൃഷ്ണൻ തുടങ്ങിയർ സംസാരിച്ചു .
ഒരു സ്‌കൂളിലെ അദ്ധ്യാപകർ അവിടെ വെച്ച് LD അസ്സെസ്സ്മെന്റ് ക്യാമ്പ് നടത്തുന്നതിന് താല്പര്യം പ്രകടിപ്പിച്ചു .രണ്ട് ചെറുപ്പക്കാർ മാനേജ്‌മന്റ് ഒഫ് ലെണിങ്ങ് ഡിസബിലിറ്റി കോഴ്സ് ചെയ്യുന്നതിനു താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നു .ക്‌ളാസ്സു മുടങ്ങിപ്പോയ 2 കുട്ടികൾ ക്‌ളാസ് തുടരുന്നതിനു താൽപര്യം പ്രകടിപ്പിച്ചു .പ്രൊജക്ട് ക്‌ളാസ്സുകൾ തങ്ങളുടെ കുട്ടികൾക്ക് ഗുണകരമായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു .അഭിപ്രായ സർവേയിൽ പ്രൊജക്ട് ഉപകാരപ്രദമായിരുന്നു എന്നു ഭൂരിപക്ഷം പേരും വിലയിരുത്തി .സെന്ററിൽ വെച്ചു അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും മാനേജ്‌മന്റ് ഒഫ് ലെണിങ്ങ് ഡിസബിലിറ്റിയിൽ വിശദമായ ക്‌ളാസ്സുകൾ കിട്ടിയാൽ നല്ലതാണെന്ന് വിലയിരുത്തൽ ഉണ്ടായി .സന്ദർശിച്ച രണ്ട് സ്‌കൂളുകളിലേയും ജീവനക്കാരും കുട്ടികളും രക്ഷിതാക്കളും വളരെ താല്പര്യപൂർവം ഞങ്ങളോട് സഹകരിച്ചിട്ടുണ്ട് .
No comments:
Post a Comment