നടുവിൽ ഗ്രാമപഞ്ചായത്ത് പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോർജ് ഓടമ്പള്ളിൽ ഉൽഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് സീനത് സി എച്‌ഛ്അധ്യക്ഷത വഹിച്ചു .ഇതിനെ തുടർന്ന് നടുവിൽ പഞ്ചായത്തിലെ 76 കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ബോധ വൽക്കരണ ക്‌ളാസും പഠനവൈകല്യ വിലയിരുത്തലും പഠനവൈകല്യമാനേജ്‌മെന്റ് കൗൺസലിംഗും നടത്തി .
ചെറുപുഴ പഠന പരിമിതി പിന്തുണാ പദ്ധതി ഫാക്കൽറ്റിമാരായ ബിജിമ. പി.,പത്മജ കെ.വി,ഷീബ കെ.വി,.സുനിത എൻ.കെ,ഷിൽന പ്രസാദ്,സുമ.കെ.വി,ഷമീമ എം,രാധാകൃഷ്ണൻ സി കെ,ഗ്രീഷ്മ ജോസ്,അശ്വതി രാജു,നിത്യ.സി,റിട്ടയേഡ് പ്രിൻസിപ്പൽ ഷെറിൻ ജോസഫ്, എൽ ഡി റമി ഡിയേറ്റർ റിഷാന മുബാറക്ക് ,SSK/SSA പരിശീലകനും റിട്ടയേഡ് അദ്ധ്യാപകനുമായ ശിവദാസൻ സി,സംരംഭകനും മെക്കാനിക്കൽ എൻജിനീയറും ആയ അർഷദ് എം കോയ , ഉഷാകുമാരി എം ടി( റിട്ടയേഡ് എഇഒ) , പ്രതീഷ് കുമാർ കെ.വി.(പരിശീലകൻ) വേണുഗോപാൽ എം.വി, ( ഓഫീസ് മാനേജർ), സൈക്കോളജിസ്റ്റും കൗൺസലറുമായ ജയരാജ് ടി.കെ തുടങ്ങിയവർ നേതൃത്വം നൽകി .
പദ്ധതി നിരവ്വഹണ ഉദ്യോഗസ്ഥൻ രാജൻ മാസ്റ്റർ , സാലി ജോഷി ,അനൂപ്‌കുമാർ ടി ,ബെന്നി മാത്യു ,പദ്ധതി ഡയരക്ടർ ജോർജ് ഓലിക്കുന്നേൽ ,
, പദ്ധതി അദ്ധ്യാപക കോഡിനേറ്റർ പദ്മജ കെ വി തുടങ്ങിയവർ ഉൽഘാടന ചടങ്ങിൽ സംസാരിച്ചു .രാധാകൃഷ്ണൻ സി കെ, പദ്ധതി വിശദീകരണം നടത്തി .
പദ്ധതി വിശദീകരണം :
1963 -64 കാലഘട്ടം മുതൽക്കാണ് പ്രത്യേക പഠന വൈകല്യ മാനേജ്‍മെന്റ് ഒരു ശാസ്ത്രീയ പഠന ശാഖയായി വികസിച്ചത് . Specific Learning Disability( SLD) ഒരു Neuro devolopmental disorder (നാഡീവ്യവസ്ഥാ വികസന തകരാർ ) ആണ്.ADHD /ADDഎന്നത് ശ്രദ്ധയുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ്.. എല്ലാ പOന പ്രശ്നങ്ങൾക്കും കാരണം Specific Learning Disability( പ്രത്യേക പഠന വൈകല്യം) ആണ് എന്ന തോന്നൽ തെറ്റാണ് .എന്നാൽ ചില പഠന പ്രശ്നങ്ങൾക്കു കാരണം Specific Learning Disability (പ്രത്യേക പഠന വൈകല്യം ) ആണ്.
SLD (പ്രത്യേക പഠന വൈകല്യം) എന്ന പഠന ശാഖയുടെ പിതാവ് അമേരിക്കക്കാരനായ മനഃശാസ്ത്രജ്ഞൻ , സാമുവേൽ അലക്‌സാണ്ടർ കിർക് ആണ് .SLD പ്രത്യേക പഠന വൈകല്യം ഏതു പ്രായത്തിലും അനുഭവപ്പെടാം.. പ്രത്യേക പഠന വൈകല്യം (SLD) ഉള്ളവരിൽ ചിലർക്കു ശ്രദ്ധാ പ്രശ്നങ്ങളും ഉണ്ടാകാം. എഴുതാൻ ഉള്ള പല വിധ പ്രയാസങ്ങളെയാണ് dysgraphia എന്നു പറഞ്ഞിരുന്നത്. കണക്കു കൂട്ടാൻ ഉള്ള പ്രയാസങ്ങളെ dyscalculia എന്നാണ് പറഞ്ഞിരുന്നത്. വായനാ തകരാറുകളാണ് ഡിസ്ലെക്സിയ dyslexia എന്നറിയപ്പെട്ടിരുന്നത് .താരേ സമീൻപർ എന്ന ഹിന്ദി സിനിമ പഠന പ്രയാസമുള്ള ഒരു കുട്ടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ കുറിച്ച് പറയുമ്പോൾ കുട്ടികളുടെ ഓരോരുത്തരുടെയും മികവുകളെ ബലപ്പെടുത്താനാണ് നമ്മളോട് ആവശ്യപ്പെടുന്നത് .
പ്രത്യേക പഠന വൈകല്യം ( SLD ) ചികിത്സിച്ചു ഭേദമാക്കാൻ കഴിയും എന്നതും ശരിയല്ല. എന്നാൽ അതിനെ നിയന്ത്രിക്കുകയും പിന്തുണക്കുകയും ചെയ്യാം .പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ് നേരത്തെ തുടങ്ങേണ്ടതാണ്. പത്താം ക്‌ളാസിൽ എത്തിയാൽ മാത്രം ചെയ്താൽ പോരാ ADHD ഉണ്ടായിട്ടും ജീവിത വിജയം നേടിയ ആൾ ആണ് തോമസ് ആൽവാ എഡിസൻ. അഭിഷേക് ബച്ചൻ , ആവേശം സിനിമ ചെയ്ത ഫഹദ് ഫാസിൽ , അഗത ക്രിസ്റ്റി, ബിൽ ഗേറ്റ്സ് തുടങ്ങിയവർ കുട്ടിക്കാലത്തു പഠനപ്രശ്നങ്ങൾ / ശ്രദ്ധാ വൈകല്യങ്ങൾ നേരിട്ടവരാണ് . . LD മാനേജ്മെൻറിൽ പ്രാഥമിക ഉത്തരവാദിത്തം കുട്ടിയുടെ രക്ഷിതാവിനാണ്. LD ഉള്ള കുട്ടികളുടെ സഹപാഠികൾക്ക് അവരെ സഹായിക്കാൻ കഴിയും. പ്രത്യേക പഠന വൈകല്യം(SLD) 40 % എങ്കിൽ RPWD Act 20l6 പ്രകാരം ജോലി സംവരണം, വിദ്യാഭ്യാസ അവസര സംവരണം , പ്രത്യേക സൗകര്യങ്ങളും പരിഷ്ക്കരണങ്ങളും (ACCOMODATIONS AND MODIFICATIONS) എന്നിവക്ക് അർഹതയുണ്ട്. ഈ കാര്യങ്ങളെ കുറിച്ച് സമൂഹത്തിൽ പല തലങ്ങളിലുളള ബോധവത്കരണത്തിന്റേയും ദീർഘകാല തുടർ പ്രവർത്തനങ്ങളുടേയും ആവശ്യമുണ്ട് . ഇതാണ് നടുവിൽ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം (SPECIFIC LEARNING DISABILTY SUPPORT CENTRE-2024-25) പ്രോജക്ടിന്റെ പ്രവർത്തന ഉദ്ദേശം.
പ്രത്യേക പഠന വൈകല്യ മാനേജ്‌മന്റ് ക്‌ളാസ്സുകൾ IEP ( INDIVIDUALISED EDUCATION PLAN ) ൻറെ അടിസ്ഥാനത്തിൽ നടക്കേണ്ടതാണ് . ശ്രദ്ധ ,ഏകാഗ്രത ,അവയവ ചലന ഏകോപനം എന്നിവ വർദ്ധിപ്പിക്കാനുള്ള പരിശീലനം നൽകിയാൽ പഠന ശേഷികൾ മെച്ചപ്പെടാം .മികച്ച പഠനോപകരണങ്ങളുടെ ഉപയോഗം പഠന വൈകല്യ മാനേജ്‌മന്റ് ൻറെ ഭാഗമാണ് . പ്രത്യേക പഠന വൈകല്യം (SLD ) ഉള്ള കുട്ടികൾ ഉള്ള സ്കൂൾ ക്ലാസിലേക്കുള്ള പാഠ ആ സൂത്രണരേഖയിൽ കുട്ടികളുടെ പഠന രീതികൾക്കും മികവുകൾക്കും ചേർന്ന വിധത്തിൽ അവർക്കുള്ള പ്രവർത്തനങ്ങളും ഉണ്ടായിരിക്കണം. പാഠ ആ സൂത്രണരേഖ സാർവത്രിക പഠന UNIVERSAL DESIGN OF LEARNING (UDL) നെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം . ഒരു കുട്ടിക്കു ഒരു ടീച്ചർ എന്ന വിധത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തോടൊപ്പം ആഴ്ചയിൽ ഒന്നോ രണ്ടോ ക്ലാസുകൾ , തുടർന്ന് രക്ഷിതാവിന്റെ നേതൃത്വത്തിൽ വീട്ടിൽ വെച്ചുള്ള പഠനം എന്നിങ്ങനെയാണ് എൽ ഡി മാനേജ്‍മെന്റ് ക്‌ളാസ്സുകൾ മുന്നോട്ട് പോകുന്നത് . SLD ഉള്ള കുട്ടികൾക്ക് പ്രത്യേക സ്കൂൾ വേണ്ടതില്ല .പ്രത്യേക പഠന വൈകല്യം നേരിടുന്ന കുട്ടികൾക്ക് IEP യിൽ സൂചിപ്പിച്ചിട്ടുള്ള മേഖലയിൽ നിന്നുള്ള ചോദ്യങ്ങളാണ് സ്കൂൾ പരീക്ഷകളിൽ ഉണ്ടാകേണ്ടത്.SLD Management (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ് ) ഇല്ലെങ്കിലും ചിലപ്പോൾ കുട്ടികൾ ജീവിതത്തിൽ രക്ഷപെടുന്നുണ്ട്. എങ്കിലും അവർക്കു തെറ്റായ സാമൂഹ്യ കാഴ്ചപ്പാടുകളോ മാനസിക പ്രശ്നങ്ങളോ ലഹരി അടിമത്തമോ ഉണ്ടാകാം . ചില കുട്ടികളിൽ കാണാറുള്ള ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവണതകൾ ഇല്ലാതാക്കാൻ ഈ പ്രോജക്ട് സഹായിക്കും
2023 ഫിബ്രവരിയിൽ ആരംഭിച്ച ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം കുട്ടികൾക്കും രക്ഷാ കർത്താക്കൾക്കും ഏറെ ഉപകാരപ്രദമായിരിക്കുന്നു എന്ന അറിവിന്റെ വെളിച്ചത്തിലാണ് നടുവിൽ ഗ്രാമപഞ്ചായത്തും ഈ പ്രോജക്ടിന് തുടക്കമിടുന്നത് .എഴുത്ത്, വായന, ഗണിതം ,ശ്രദ്ധ തുടങ്ങിയ മേഖലകളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ , നടുവിൽ ഗ്രാമപഞ്ചായത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്നവർക്ക് ഗ്രാമപഞ്ചായത്തിന്റെ (SLDSC) പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രത്തിലെ സേവനം ഉപയോഗപ്പെടുത്താൻ കഴിയും. ഈ പ്രൊജക്ടിൽ മറ്റു ഭിന്നശേഷി വിഭാഗങ്ങളിൽ( ASD/ID/........) പെട്ട കുട്ടികൾക്കുള്ള സേവനം ഉൾപ്പെടുന്നില്ല. പ്രത്യേക പഠന വൈകല്യം സംശയിക്കപ്പെടുന്നതോ ഉറപ്പാക്കിയതോ ആയ കുട്ടികൾക്ക് ഈ പ്രൊജക്ടിൽ സൗജന്യ സേവനമാണ് ഉദ്ദേശിക്കുന്നത് .
LD Remediators (എൽ ഡി റമഡിയേറ്റർ ) എന്നത് SLD Management (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ്) അറിയുന്ന പരിശീലകരാണ്. കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ(SRC,KERALA) നേതൃത്വത്തിൽ പരിശീലനം നേടിയ റമിഡിയേറ്റർ/ ഫാക്കൽറ്റിമാരാണ് ഈ പ്രൊജക്ടിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. കാലക്രമത്തിൽ ഓരോ സ്കൂളിലും ഒരു SLDSC (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ് കേന്ദ്രം) ഉണ്ടാകേണ്ടതാണ്. അതിനു അതതു പ്രദേശങ്ങളിൽ ലേണിംഗ് ഡിസബിലിറ്റി മാനേജ്‌മെന്റ് പരിശീലനം കിട്ടിയ ധാരാളം വിദഗ്ദ്ധർ ഉണ്ടാകേണ്ടതുണ്ട് . എൽ ഡി റമഡിയേറ്റർ എന്നത് അധ്യാപനത്തിൽ താല്പര്യമുള്ളവർക്കുള്ള പുതിയ ഒരു തൊഴിൽ അവസരം കൂടിയാണ് .S LD ( പ്രത്യേക പഠന വൈകല്യം ) ഉള്ളവർക്ക് പഠിക്കാൻ പാകത്തിൽ പാഠ്യപദ്ധതിയിൽ/ സിലബസിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്.
പങ്കെടുത്ത ഫാക്കൽറ്റിമാർ :
No comments:
Post a Comment