ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Monday, November 25, 2024

നടുവിൽ PROJECT REPORT 16112024

 നടുവിൽ പ്രത്യേക പഠന പരിമിതി കേന്ദ്ര    പദ്ധതി 2025 : 

ലക്ഷ്യങ്ങൾ / ഉദ്ദേശങ്ങൾ 

1 .പഞ്ചായത്തിൻറെ പരിധിയിലുള്ള സ്‌കൂൾ  കുട്ടികളിൽ   പ്രത്യേക പഠന വൈകല്യം ഉള്ളവരെ നേരത്തേ തിരിച്ചറിഞ്ഞു RPWD ACT 2016 പ്രകാരം നൽകേണ്ടുന്ന പിന്തുണാപ്രവർത്തനങ്ങൾ തുടങ്ങുകയും അതിന്റെ തുടർച്ച ഉറപ്പുവരുത്തുകയും ചെയ്യുക . 

2.ഈ പിന്തുണാപ്രവർത്തനങ്ങൾ വിജയകരമാകുന്നതിനു വേണ്ടുന്ന ബോധവൽകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും,മറ്റു വിവിധ തലങ്ങളിലും (1 . രക്ഷിതാക്കളുടെയിടയിൽ , 2. അദ്ധ്യാപക മേഖലയിൽ , 3 .ഉദ്യോഗസ്ഥ തലത്തിൽ ,4 .വിദ്യാര്ഥികളുടെയിടയിൽ , 5 .പൊതുജനങ്ങളുടെ ഇടയിൽ ) നടത്തുക .

3. പ്രൊജക്റ്റിന്റെ ഭാഗമായ   അസ്സെസ്സ്മെന്റ് , IEP യുടെ  അടിസ്ഥാനത്തിലുള്ള തുടർക്‌ളാസ്സുകൾ എന്നിവ നടത്തുന്നതിന്  ലേണിംഗ്  ഡിസബിലിറ്റി മാനേജ്‌മെന്റിൽ പരിശീലനം കിട്ടിയവർക്ക്  വേണ്ടുന്ന അധികപരിശീലനം നൽകുന്നതിനും ആവശ്യത്തിന് ഫാക്കൽറ്റിമാരെ ഉറപ്പു വരുത്തുന്നതിനും  സ്റ്റേറ്റ് റിസോർസ് സെന്റർ ,കേരള  അല്ലെങ്കിൽ സമാനമായി ഇത്തരം പരിശീലനം നല്കാൻ തയ്യാറുള്ള സ്ഥാപനങ്ങളുമായി  കരാറിൽ (MOU) ൽ ഏർപ്പെടുകയും  ക്‌ളാസ്സുകൾ തുടങ്ങുന്നതിന് മുൻപ്  ഫാക്കൽറ്റിമാർക്കു ഇത്തരത്തിൽ വേണ്ടുന്ന അധിക  പരിശീലനം നൽകുകയും , ഈ സ്ഥാപനത്തിന്റെ കൂടി സഹായത്തോടെ ക്‌ളാസ്സുകളുടെ മോണിറ്ററിങ് പ്രവർത്തനം  ഉറപ്പു വരുത്തുകയും ചെയ്യുക .

4 .പ്രൊജക്റ്റിന്റെ ഭാഗമായ   അസ്സെസ്സ്മെന്റ് ,തുടർക്‌ളാസ്സുകൾ എന്നിവ സ്ഥിരമായി   നടത്തുന്നതിന്  വേണ്ടുന്ന ഭൗതിക സൗകര്യങ്ങൾ പഞ്ചായത്തു കേന്ദ്രത്തിൽ  ഒരുക്കുക (  10 -12  ക്യാബിൻ സൗകര്യങ്ങളോട് കൂടിയ ഒരു ഹാൾ, മേശകൾ , കസേരകൾ ,അലമാരകൾ , പഠനോപകരണങ്ങൾ , ലാപ് ടോപ്പുകൾ ,ഓഫിസ് സൗകര്യങ്ങൾ , വൈദ്യുതി ലഭ്യത , ടോയ്‌ലറ്റ് സൗകര്യങ്ങൾ ....)

5 .സ്‌കൂളുകളിൽ കുട്ടികൾക്കു  ലഭിക്കേണ്ടുന്ന   ACCOMODATIONS AND MODIFICATIONS  ലഭിക്കുന്നു എന്ന്  ഉറപ്പാക്കുകയും     അവിടെ നിന്നും  കുട്ടികളെ ആവശ്യമായ സമയത്തു  കുട്ടികളെ എത്തിക്കാനുള്ള ക്രമീകരണം അതാതു രക്ഷിതാക്കളുടെ ഉത്തരവാദിത്തത്തിൽ ഏർപ്പാടാക്കുകയും ചെയ്യുക . .

6 .പ്രോജക്ട് ക്‌ളാസ്സുകളുടെ അടിസ്ഥാനത്തിൽ കൈവരിക്കുന്ന പുരോഗതി  ഘട്ടം ഘട്ടമായി വിലയിരുത്തുക .ഈ വിലയിരുത്തൽ രേഖകളുടെ  അടിസ്ഥാനത്തിൽ പ്രോജക്ട് വിവിധ ഘട്ടങ്ങളിൽ ഉചിതമായി നവീകരിക്കുക .

നടുവിൽ പ്രത്യേക പഠന പരിമിതി കേന്ദ്ര    പദ്ധതി 2025 : പ്രവർത്തന രൂപരേഖ 

പദ്ധതി നടപ്പിലാക്കൽ ഒന്നാം ഘട്ടം 2025 മാർച്ച് 24 വരെ  :

പ്രത്യേക പഠന വൈകല്യം ഉള്ളവരെ നേരത്തേ തിരിച്ചറിയാനുള്ള മനഃശാസ്ത്രപരമായ അസ്സെസ്സ്മെന്റ് പൂർത്തി യാക്കൽ :2024  ഡിസംബർ 3 

പ്രോജക്ട് മോണിറ്ററിങ് കമ്മിറ്റി യുടെ രൂപീകരണം : 2024  ഡിസംബർ 10 

അസ്സെസ്സ്മെന്റ് റിപ്പോർട് സമാഹരണം, അവലോകനം :  2024  ഡിസംബർ 10  

ക്ലാസുകൾ നടത്താനുള്ള താത്കാലിക സംവിധാനം ഒരുക്കൽ :2024  ഡിസംബർ 3

തുടർ ക്ലാസ്സുകളും (4 / 5)  പ്രത്യേക വിശകലനവും :2024  ഡിസംബർ  4 - ഡിസംബർ 10 

ഫാക്കൽറ്റിമാർക്ക്‌ IEP തയ്യാറാക്കാനുള്ള  പരിശീലനം :  2024  ഡിസംബർ 10   .

 തയ്യാറാക്കിയ IEP കൾ രക്ഷിതാക്കളുമായി  ചർച്ച ചെയ്യലും തുടർ ക്‌ളാസ്സുകളും  :2024  ഡിസംബർ 22 -2025 മാർച്ച് 24 വരെ 

 ക്ലാസുകൾക്ക് ആവശ്യമുള്ള പഠനോപകരണങ്ങൾ ഒരുക്കൽ  :2024  ഡിസംബർ 18 

ക്ലാസുകൾ നടത്താനുള്ള സ്ഥിര സംവിധാനം  ഒരുക്കൽ  :2024  ഡിസംബർ 31 

I E P യുടെ സ്കൂൾ തല അംഗീകാരവും തുടർ ബോധവൽകരണ സന്ദർശനങ്ങളും : 2024 ജനുവരി 1 -ഫെബ്രവരി 1 

പഠന പുരോഗതി അവലോകനം -2025 ജനവരി  15  ,2025 മാർച്ച്  31 

പ്രതിമാസ പ്രൊജക്ട് അവലോകന യോഗങ്ങൾ  -ഓരോ മാസവും ആദ്യത്തെ ആഴ്ച . 

ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ അവലോകനം : 2025  മാർച്ച് 30 

പ്രോജക്ട് രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ തുടക്കം :2025 ഏപ്രിൽ 1 -

സാമ്പത്തിക അവലോകനം,ബജറ്റ് (പ്രോജക്ട് കോഡിനേറ്റർ ) : നവംബർ -ഡിസംബർ 2024 :2024  ഡിസംബർ 10,  2025   മാർച്ച്  31 

സാമ്പത്തിക അവലോകനം ഓരോമാസവും അവസാനം ചെയ്ത് അതിൻ്റെ അടിസ്ഥാനത്തിൽ പ്രൊജക്ട് തുടരേണ്ടതാണ് .

ബഡ്ജറ്റ് നിർദ്ദേശങ്ങൾ ( proposal )

ചെലവ് വകയിരുത്തേണ്ട ഇനങ്ങൾ :

1 ) 100 കുട്ടികൾക്കു  ക്ലാസ്സ് എടുക്കാനുള്ള പ്രതിമാസ പ്രതിഫലം(FACULTIES ) :

100 കുട്ടികൾ X ആഴ്ചയിൽ (2 ദിവസം,2 വിഷയം )- 4 പിരിയഡ്  X 4 ആഴ്ച  xRs. 180  =2 ,88 ,000  

3 മാസത്തേക്ക് : 3 X 2,88,000 = 8 ,64  ,000 

2 )അസ്സെസ്സ്മെന്റ് ക്യാമ്പ് 1 ,2  സംഘാടനം,ഫാക്കൽറ്റി പ്രതിഫലം/TA  ( ASSESSMENT, IEP PREPARATION, FOLLOW UP CLASSES, SCHOOL VISIT AND AWRENESS CLASSES : 50,000 

3 ) അസ്സെസ്സ്മെന്റിനും ടൂൾ  / IEP ,സ്റ്റേഷനറി വസ്തുക്കളുടെ പ്രിന്റിങ് :20 ,000 

4 ) ക്യാബിനുകൾ ,ഫർണിച്ചർ ,പഠനോപകരണ ങ്ങൾ ,ഷെൽഫ് കൾ ,ഓഫിസ് മുറി ഒരുക്കൽ ,ഓഫിസ് രജിസ്റ്ററുകൾ , ഫാൻ,  സംവിധാനങ്ങൾ ,FIRST AID KIT,-7, 0000 

5) ഫാക്കൽറ്റിമാർക്കുള്ള ഓറിയെന്റഷൻ / അധിക   പരീശീലന ങ്ങൾ ( S RC / KILA/..) 25,000 

6 )ബോധവൽകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും,മറ്റു വിവിധ തലങ്ങളിലും (1 . രക്ഷിതാക്കളുടെയിടയിൽ , 2. അദ്ധ്യാപക മേഖലയിൽ , 3 .ഉദ്യോഗസ്ഥ തലത്തിൽ ,4 .വിദ്യാര്ഥികളുടെയിടയിൽ , 5 .പൊതുജനങ്ങളുടെ ഇടയിൽ) നടത്താനുള്ള ചെലവ്  20 ,000 

3 മാസത്തേക്കു     മൊ ത്തം പ്രതീക്ഷിക്കുന്ന ചെലവ് : 1)  .8 ,64 ,000 

 (2 ) 50,000 

(3) 20,000

(4) 70,000

(5) 25,000

(6) 20,000

ആകെ -10,49,000 ( 10 ലക്ഷത്തി 49 ആയിരം )

അനുവദിക്കപ്പെട്ട തുക -4 ലക്ഷം 

കമ്മി : 6 ,49 ,000 രൂപ 

അലോട്ട്മെന്റ് റിവൈസ് ചെയ്യാൻ അഭ്യര്ഥിക്കുന്നു .

അല്ലെങ്കിൽ ആഴ്ചയിൽ ഒരു കുട്ടിക്ക് നൽകുന്ന ക്‌ളാസുകളുടെ എണ്ണം  കുറക്കേണ്ടിവരും .

അല്ലെങ്കിൽ ക്‌ളാസ്സുകൾ നൽകുന്ന മാസങ്ങളുടെ എണ്ണം കുറക്കേണ്ടിവരും .

16 / 11 / 2024 : നടുവിൽ പ്രത്യേക പഠന പരിമിതി കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടന ദിവസത്തെ റിപ്പോർട്ട്  : 

16/11/ 2024 ന്  നടന്ന  ക്യാമ്പിൽ  80  വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു 76  വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും  പങ്കെടുത്തു . 19 ഫാക്കൽറ്റിമാർ  പങ്കെടുത്തു .ഇതിൽ  15  പേർ  ലേണിംഗ് ഡിസെബിലിറ്റി മാനേജ്മെന്റിൽ ട്രെയിനിങ് നേടിയവരാണ് .  പ്രത്യേക പഠന വൈകല്യം Specific Learning Disability   ഉള്ള  വിദ്യാർത്ഥികളെ തിരിച്ചറിയാനുള്ള മന: ശാസ്ത്രപരമായ അസ്സെസ്മെന്റ് ആണ് പ്രധാനമായും നടന്നത് .ഇതിൻറെ  ഭാഗമായി പഠന വിടവുണ്ടെന്നു തിരിച്ചറിയപ്പെട്ട  23   കുട്ടികൾ  ഉണ്ട് (ഈ കുട്ടികൾക്കുള്ള ക്‌ളാസ്സുകൾ  പ്രോജക്ട് ക്‌ളാസുകളിൽ ഉൾപ്പെടുത്താൻ പ്രയാസമാണ് ).

സ്പെസിഫിക്   ലേണിംഗ് ഡിസെബിലിറ്റി സാധ്യത കൽപ്പി ക്കപ്പെടുന്ന 53   കുട്ടികൾക്ക് IEP യുടെ അടിസ്ഥാനത്തിൽ പ്രൊജക്ട്        ക്ളാ സ്സുകൾ നല്കേ ണ്ടതാണ് . അതിനു മുൻപ്  അവസാനതീയതിക്കു ശേഷം രജിസ്റ്റർ ചെയ്ത 60 ഓളം കുട്ടികളുടെ അസ്സെസ്മെന്റ് കൂടി പൂർത്തിയാക്കാനുണ്ട് .അതോടെ പ്രോജക്ടിലേക്കു 100 കുട്ടികൾ എങ്കിലും പ്രവേശനം നേടാൻ സാധ്യതയുണ്ട് .ബജറ്റിൽ വളരെ കുറഞ്ഞ തുക മാത്രമേ വകയിരുത്തി കാണുന്നുള്ളൂ .ബജറ്റിന്റെ ഏകദേശ രൂപം തയ്യാറാക്കിയിട്ടുണ്ട് . അതിൻറെ അടിസ്ഥാനത്തിൽ ഈ വർഷം പ്രോജക്ടിലേക്കു അലോട്ട് ചെയ്ത തുക പുനഃപരിശോധിച്ചു 10 ,50 ,000 ത്തിലേക്ക് വർദ്ധിപ്പിക്കേണ്ടതാണ് .

ലേണിങ് ഡിസിബിലിറ്റി   അസ്സെസ്സ്മെന്റിനു ശേഷം  ഈ കുട്ടികൾക്ക് ആഴ്ചയിൽ ഒരു വിഷയത്തിൽ ഒന്നോ രണ്ടോ ക്ലാസുകൾ എന്ന രീതിയിൽ തുടർച്ചയായി  സൗജന്യ ക്ലാസുകൾ നൽകാനാണ് നിർദ്ദേശം . അങ്ങനെ നൽകുന്നതിന് ഓരോ കുട്ടിക്കും നൽകേണ്ടുന്ന വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഒരു വാർഷിക പദ്ധതിയാണ് വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി എന്ന് പറയാം. ഈ വ്യക്തിഗത വിദ്യാഭ്യാസ പദ്ധതിയിൽ ഒരു വർഷം കുട്ടി നേടേണ്ട പഠന നേ ട്ടങ്ങളെ കുറിച്ചുള്ള ഒരു അഭിപ്രായം ഉണ്ടാകും .ഒരു വർഷം കൊണ്ട് പഠിപ്പിച്ചാൽ ആ പഠന നേട്ടത്തിലേക്കാണ് എത്തിച്ചേരുക. സാധാരണയായി ഇത്തരം ക്‌ളാസ്സുകൾ തുടർച്ചയായി ആറു മാസക്കാലം എങ്കിലും അല്ലെങ്കിൽ 50 മണിക്കൂർ എങ്കിലും ക്ലാസുകൾ കൊടുക്കുക എന്നുള്ളതാണ് ചെയ്തു വരാറ്.  നവംബർ മാസം കഴിഞ്ഞു .ഇനിയും വൈകാതെ ക്‌ളാസ്സുകൾ തുടങ്ങിയാൽ ഒരു കുട്ടിക്ക്  30 മണിക്കൂർ ക്ലാസുകൾ എങ്കിലും നൽകാൻ പറ്റും .

  ഇത്രയും കുട്ടികളുടെ പഠനം മെച്ചപ്പെടണമെങ്കിൽ   രക്ഷിതാക്കളുടെ സമീപനത്തിൽ നല്ല മാറ്റം വരേണ്ടതുണ്ട് .ഇതിന്നായി   ബോധവത്കരണ ക്ലാസുകളും കൗണ്സലിങ്ങും  നടത്തേണ്ടതുണ്ട് .  രക്ഷിതാക്കൾക്കുള്ള അവയർനസ് ക്ലാസുകൾ വിവിധ തലത്തിൽ നടത്തുക എന്നുള്ളത് പ്രോജക്റ്റിന്റെ ഒരു പ്രവർത്തന രീതിയാണ്. അതേപോലെതന്നെ ഈ കുട്ടികളുടെ കാര്യത്തിൽ ഇടപെടുന്നവർക്ക് വേണ്ട ഉയർന്ന കഴിവുകൾ ഉണ്ട് എന്ന് ഉറപ്പു വരുത്തുകയും അത്തരം കഴിവുകൾ അവർക്ക് പ്രദാനം  ചെയ്യുന്നതിന്  SRC/KILA യിൽ നിന്നുള്ള  റിസോഴ്സ് അധ്യാപകരുടെ സഹായത്തോടെ ക്ലാസ്സുകൾ നടത്തുകയും ചെയ്യേണ്ടതാണ് .

പ്രോജക്ട് നേരിടുന്ന ഒരു പ്രധാന പ്രശ്നം നടുവിൽ പഞ്ചായത്തിലെത്തി കുട്ടികളെ പഠിപ്പിക്കാൻ പാകത്തിനുള്ള ഫാക്കൽറ്റിമാരുടെ  അഭാവമാണ് ഫാക്കൽറ്റി മാർക്ക്‌     ലേണിങ് ഡിസെബിലിറ്റി മാനേജ്മെൻറ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. അപ്പോൾ അത്തരത്തിലുള്ളസർട്ടിഫിക്കറ്റ്  നേടുന്നതിനു   വേണ്ട പ്രോത്സാഹനം  പഞ്ചായത്തിലെ  അഭ്യസ്ത വിദ്യരായവർക്ക്‌  നൽകുക എന്നുള്ളതും ഈ പ്രൊജക്ടിന്റെ  പ്രവർത്തന സാധ്യതയാണ് .

100 ഓളം കുട്ടികളെ ഉൾപ്പെടുത്തി എല്ലാ ദിവസങ്ങളും പ്രവർത്തിക്കുന്ന 10 / 12 കാബിനുകൾ ഉള്ള ഒരു പഠനകേന്ദ്രം അടിയന്തിരമായി പഞ്ചായത്തു ഓഫിസിനോട് ചേർന്ന്  ആരംഭിക്കേണ്ടതു മുണ്ട്. ഇവിടേക്ക് ഫാക്കൽറ്റിമാരുടെ ലഭ്യത ഉറപ്പാക്കുന്നതിന് കേരളാ  സ്റ്റേറ്റ് റിസോഴ്‌സ് സെന്ററുമായി ( SRC)യി ഒരു ധാരണയിൽ എത്തുന്നതിനു എത്രയും പെട്ടെന്ന് ശ്രമിക്കേണ്ടതാണ് .

-പ്രൊജക്റ്റ്  ഫാക്കൽറ്റി കോഡിനേറ്റർ  

Saturday, November 16, 2024

നടുവിൽ പ്രത്യേക പഠന പരിമിതി പിന്തുണാ പദ്ധതി ഉൽഘാടനം ചെയ്തു

നടുവിൽ ഗ്രാമപഞ്ചായത്ത്    പ്രത്യേക പഠന പരിമിതി  പിന്തുണാ കേന്ദ്രം പദ്ധതി  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോർജ് ഓടമ്പള്ളിൽ  ഉൽഘാടനം ചെയ്തു .  വൈസ് പ്രസിഡണ്ട് സീനത് സി എച്‌ഛ്അധ്യക്ഷത വഹിച്ചു .ഇതിനെ തുടർന്ന് നടുവിൽ പഞ്ചായത്തിലെ 76 കുട്ടികൾക്കും  അവരുടെ രക്ഷിതാക്കൾക്കുമായി  ബോധ വൽക്കരണ ക്‌ളാസും പഠനവൈകല്യ വിലയിരുത്തലും പഠനവൈകല്യമാനേജ്‌മെന്റ്  കൗൺസലിംഗും നടത്തി . 

ചെറുപുഴ പഠന പരിമിതി പിന്തുണാ പദ്ധതി ഫാക്കൽറ്റിമാരായ ബിജിമ. പി.,പത്മജ കെ.വി,ഷീബ കെ.വി,.സുനിത എൻ.കെ,ഷിൽന പ്രസാദ്,സുമ.കെ.വി,ഷമീമ എം,രാധാകൃഷ്ണൻ സി കെ,ഗ്രീഷ്മ ജോസ്,അശ്വതി രാജു,നിത്യ.സി,റിട്ടയേഡ്    പ്രിൻസിപ്പൽ    ഷെറിൻ ജോസഫ്,   എൽ ഡി റമി ഡിയേറ്റർ   റിഷാന മുബാറക്ക്  ,SSK/SSA പരിശീലകനും റിട്ടയേഡ് അദ്ധ്യാപകനുമായ   ശിവദാസൻ സി,സംരംഭകനും മെക്കാനിക്കൽ   എൻജിനീയറും ആയ അർഷദ്  എം കോയ , ഉഷാകുമാരി എം ടി( റിട്ടയേഡ്  എഇഒ) , പ്രതീഷ് കുമാർ കെ.വി.(പരിശീലകൻ)  വേണുഗോപാൽ എം.വി, ( ഓഫീസ് മാനേജർ), സൈക്കോളജിസ്റ്റും കൗൺസലറുമായ ജയരാജ് ടി.കെ തുടങ്ങിയവർ നേതൃത്വം നൽകി .

പദ്ധതി നിരവ്വഹണ ഉദ്യോഗസ്ഥൻ രാജൻ മാസ്റ്റർ , സാലി ജോഷി ,അനൂപ്‌കുമാർ ടി ,ബെന്നി മാത്യു ,പദ്ധതി  ഡയരക്ടർ  ജോർജ് ഓലിക്കുന്നേൽ , 

  , പദ്ധതി അദ്ധ്യാപക കോഡിനേറ്റർ  പദ്മജ കെ വി തുടങ്ങിയവർ ഉൽഘാടന ചടങ്ങിൽ സംസാരിച്ചു .രാധാകൃഷ്ണൻ സി കെ, പദ്ധതി വിശദീകരണം നടത്തി .

പദ്ധതി വിശദീകരണം :

1963 -64 കാലഘട്ടം മുതൽക്കാണ്  പ്രത്യേക പഠന വൈകല്യ മാനേജ്‍മെന്റ്  ഒരു ശാസ്ത്രീയ പഠന ശാഖയായി വികസിച്ചത് . Specific Learning Disability( SLD) ഒരു Neuro devolopmental disorder (നാഡീവ്യവസ്ഥാ വികസന തകരാർ )  ആണ്.ADHD /ADDഎന്നത്  ശ്രദ്ധയുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ്.. എല്ലാ പOന പ്രശ്നങ്ങൾക്കും കാരണം  Specific Learning Disability( പ്രത്യേക പഠന വൈകല്യം)  ആണ് എന്ന തോന്നൽ തെറ്റാണ്  .എന്നാൽ   ചില പഠന പ്രശ്നങ്ങൾക്കു കാരണം Specific Learning Disability (പ്രത്യേക പഠന വൈകല്യം )    ആണ്‌. 

          SLD (പ്രത്യേക പഠന വൈകല്യം)  എന്ന പഠന ശാഖയുടെ പിതാവ് അമേരിക്കക്കാരനായ മനഃശാസ്ത്രജ്ഞൻ , സാമുവേൽ അലക്‌സാണ്ടർ കിർക് ആണ് .SLD പ്രത്യേക പഠന വൈകല്യം ഏതു പ്രായത്തിലും അനുഭവപ്പെടാം.. പ്രത്യേക പഠന വൈകല്യം (SLD) ഉള്ളവരിൽ ചിലർക്കു  ശ്രദ്ധാ പ്രശ്നങ്ങളും ഉണ്ടാകാം. എഴുതാൻ ഉള്ള പല വിധ പ്രയാസങ്ങളെയാണ് dysgraphia എന്നു പറഞ്ഞിരുന്നത്. കണക്കു കൂട്ടാൻ ഉള്ള പ്രയാസങ്ങളെ dyscalculia എന്നാണ്  പറഞ്ഞിരുന്നത്. വായനാ തകരാറുകളാണ് ഡിസ്ലെക്സിയ dyslexia എന്നറിയപ്പെട്ടിരുന്നത് .താരേ സമീൻപർ എന്ന ഹിന്ദി സിനിമ പഠന പ്രയാസമുള്ള ഒരു കുട്ടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ കുറിച്ച് പറയുമ്പോൾ കുട്ടികളുടെ ഓരോരുത്തരുടെയും മികവുകളെ ബലപ്പെടുത്താനാണ് നമ്മളോട് ആവശ്യപ്പെടുന്നത് . 

          പ്രത്യേക പഠന വൈകല്യം ( SLD )  ചികിത്സിച്ചു ഭേദമാക്കാൻ കഴിയും എന്നതും ശരിയല്ല. എന്നാൽ അതിനെ നിയന്ത്രിക്കുകയും പിന്തുണക്കുകയും ചെയ്യാം .പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ്  നേരത്തെ തുടങ്ങേണ്ടതാണ്. പത്താം ക്‌ളാസിൽ എത്തിയാൽ മാത്രം ചെയ്താൽ പോരാ ADHD  ഉണ്ടായിട്ടും ജീവിത വിജയം നേടിയ ആൾ ആണ് തോമസ് ആൽവാ എഡിസൻ. അഭിഷേക് ബച്ചൻ , ആവേശം സിനിമ ചെയ്ത ഫഹദ് ഫാസിൽ , അഗത ക്രിസ്റ്റി, ബിൽ ഗേറ്റ്സ്  തുടങ്ങിയവർ  കുട്ടിക്കാലത്തു പഠനപ്രശ്നങ്ങൾ / ശ്രദ്ധാ വൈകല്യങ്ങൾ നേരിട്ടവരാണ് . . LD മാനേജ്മെൻറിൽ പ്രാഥമിക ഉത്തരവാദിത്തം കുട്ടിയുടെ രക്ഷിതാവിനാണ്.  LD ഉള്ള കുട്ടികളുടെ സഹപാഠികൾക്ക്  അവരെ സഹായിക്കാൻ കഴിയും. പ്രത്യേക പഠന വൈകല്യം(SLD)   40 % എങ്കിൽ RPWD Act 20l6 പ്രകാരം ജോലി സംവരണം, വിദ്യാഭ്യാസ അവസര സംവരണം , പ്രത്യേക സൗകര്യങ്ങളും പരിഷ്ക്കരണങ്ങളും (ACCOMODATIONS AND MODIFICATIONS) എന്നിവക്ക് അർഹതയുണ്ട്. ഈ കാര്യങ്ങളെ കുറിച്ച് സമൂഹത്തിൽ പല തലങ്ങളിലുളള ബോധവത്കരണത്തിന്റേയും ദീർഘകാല തുടർ പ്രവർത്തനങ്ങളുടേയും ആവശ്യമുണ്ട് . ഇതാണ് നടുവിൽ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക പഠന പരിമിതി  പിന്തുണാ  കേന്ദ്രം (SPECIFIC LEARNING DISABILTY SUPPORT  CENTRE-2024-25) പ്രോജക്ടിന്റെ പ്രവർത്തന ഉദ്ദേശം.

       പ്രത്യേക പഠന വൈകല്യ മാനേജ്‌മന്റ് ക്‌ളാസ്സുകൾ   IEP ( INDIVIDUALISED  EDUCATION PLAN ) ൻറെ അടിസ്ഥാനത്തിൽ  നടക്കേണ്ടതാണ് . ശ്രദ്ധ ,ഏകാഗ്രത ,അവയവ ചലന ഏകോപനം എന്നിവ വർദ്ധിപ്പിക്കാനുള്ള പരിശീലനം നൽകിയാൽ പഠന ശേഷികൾ മെച്ചപ്പെടാം .മികച്ച പഠനോപകരണങ്ങളുടെ ഉപയോഗം പഠന വൈകല്യ മാനേജ്‌മന്റ് ൻറെ ഭാഗമാണ് .  പ്രത്യേക പഠന വൈകല്യം (SLD )  ഉള്ള കുട്ടികൾ ഉള്ള സ്കൂൾ ക്ലാസിലേക്കുള്ള പാഠ  ആ സൂത്രണരേഖയിൽ കുട്ടികളുടെ പഠന രീതികൾക്കും മികവുകൾക്കും ചേർന്ന വിധത്തിൽ അവർക്കുള്ള പ്രവർത്തനങ്ങളും ഉണ്ടായിരിക്കണം. പാഠ  ആ സൂത്രണരേഖ സാർവത്രിക പഠന   UNIVERSAL DESIGN OF LEARNING (UDL) നെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം . ഒരു കുട്ടിക്കു ഒരു ടീച്ചർ എന്ന വിധത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തോടൊപ്പം ആഴ്ചയിൽ ഒന്നോ രണ്ടോ ക്ലാസുകൾ  , തുടർന്ന് രക്ഷിതാവിന്റെ നേതൃത്വത്തിൽ വീട്ടിൽ വെച്ചുള്ള പഠനം എന്നിങ്ങനെയാണ് എൽ ഡി മാനേജ്‍മെന്റ് ക്‌ളാസ്സുകൾ മുന്നോട്ട് പോകുന്നത് . SLD ഉള്ള കുട്ടികൾക്ക് പ്രത്യേക സ്കൂൾ വേണ്ടതില്ല .പ്രത്യേക  പഠന വൈകല്യം നേരിടുന്ന കുട്ടികൾക്ക്    IEP യിൽ സൂചിപ്പിച്ചിട്ടുള്ള മേഖലയിൽ നിന്നുള്ള ചോദ്യങ്ങളാണ് സ്കൂൾ  പരീക്ഷകളിൽ ഉണ്ടാകേണ്ടത്.SLD Management (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ് )    ഇല്ലെങ്കിലും  ചിലപ്പോൾ  കുട്ടികൾ  ജീവിതത്തിൽ രക്ഷപെടുന്നുണ്ട്. എങ്കിലും അവർക്കു തെറ്റായ സാമൂഹ്യ കാഴ്ചപ്പാടുകളോ മാനസിക പ്രശ്നങ്ങളോ ലഹരി  അടിമത്തമോ    ഉണ്ടാകാം . ചില കുട്ടികളിൽ കാണാറുള്ള ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവണതകൾ ഇല്ലാതാക്കാൻ ഈ പ്രോജക്ട് സഹായിക്കും 

                     2023 ഫിബ്രവരിയിൽ  ആരംഭിച്ച ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ  പ്രത്യേക പഠന പരിമിതി  പിന്തുണാ  കേന്ദ്രം  കുട്ടികൾക്കും രക്ഷാ കർത്താക്കൾക്കും ഏറെ ഉപകാരപ്രദമായിരിക്കുന്നു എന്ന അറിവിന്റെ വെളിച്ചത്തിലാണ് നടുവിൽ ഗ്രാമപഞ്ചായത്തും ഈ പ്രോജക്ടിന് തുടക്കമിടുന്നത് .എഴുത്ത്, വായന, ഗണിതം ,ശ്രദ്ധ  തുടങ്ങിയ മേഖലകളിൽ  പ്രശ്നങ്ങൾ  ഉണ്ടെങ്കിൽ , നടുവിൽ ഗ്രാമപഞ്ചായത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്നവർക്ക്  ഗ്രാമപഞ്ചായത്തിന്റെ  (SLDSC) പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രത്തിലെ  സേവനം ഉപയോഗപ്പെടുത്താൻ കഴിയും. ഈ പ്രൊജക്ടിൽ മറ്റു ഭിന്നശേഷി വിഭാഗങ്ങളിൽ( ASD/ID/........)  പെട്ട കുട്ടികൾക്കുള്ള സേവനം ഉൾപ്പെടുന്നില്ല. പ്രത്യേക പഠന വൈകല്യം സംശയിക്കപ്പെടുന്നതോ ഉറപ്പാക്കിയതോ ആയ കുട്ടികൾക്ക് ഈ പ്രൊജക്ടിൽ സൗജന്യ സേവനമാണ് ഉദ്ദേശിക്കുന്നത് .

                    LD Remediators (എൽ ഡി റമഡിയേറ്റർ ) എന്നത് SLD Management (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ്)  അറിയുന്ന പരിശീലകരാണ്. കേരള   സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ(SRC,KERALA) നേതൃത്വത്തിൽ പരിശീലനം നേടിയ റമിഡിയേറ്റർ/ ഫാക്കൽറ്റിമാരാണ് ഈ പ്രൊജക്ടിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. കാലക്രമത്തിൽ  ഓരോ സ്കൂളിലും ഒരു SLDSC (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ് കേന്ദ്രം) ഉണ്ടാകേണ്ടതാണ്. അതിനു അതതു പ്രദേശങ്ങളിൽ ലേണിംഗ് ഡിസബിലിറ്റി മാനേജ്‌മെന്റ് പരിശീലനം കിട്ടിയ ധാരാളം വിദഗ്ദ്ധർ ഉണ്ടാകേണ്ടതുണ്ട് . എൽ ഡി റമഡിയേറ്റർ എന്നത് അധ്യാപനത്തിൽ താല്പര്യമുള്ളവർക്കുള്ള പുതിയ ഒരു തൊഴിൽ അവസരം കൂടിയാണ് .S LD ( പ്രത്യേക പഠന വൈകല്യം )     ഉള്ളവർക്ക് പഠിക്കാൻ പാകത്തിൽ പാഠ്യപദ്ധതിയിൽ/ സിലബസിൽ   മാറ്റങ്ങൾ വരുത്തേണ്ടതാണ്. 

പങ്കെടുത്ത ഫാക്കൽറ്റിമാർ :
1.Bijima. P. P,BA    Economics

Bed   Social Science

CMLD, DMLD    

MA   psychology (pursuing )                                           

14 years experience in teaching field

2  months experience in  LD remediator incherupuzha gramapanchayath learning supporting centre

***************************************************************************

2.Padmaja k. V,MSc Psychology (Aspirant )

BA -Economics 

Diploma in Counsellng Psychology 

Diploma in mangement of Learning Disability

Diploma in Yogic Science & Indegenious Health Care

Diploma in Library Science

Certificate in Hypnotherapy

Certificate in Behaviour Therapy 

Now working

LD Remediator & Psychological Counsellor,

 Mind Care Counselling centre (10-years experience)  Taliparamba &

Cherupuzha panchayath LD project Remediation Faculty team member

*********************************************************************

3.Sheeba KV,CM LD, DMLD

19 months experience in LD remediator cherupuzha grama panchayath

3 years experience in LD remediator KANIVU Psycho Social Centre kannur

**********************************************************************

4.Sunitha Nk,CMLD from SRC

8 months experience inLD

Remediaton at cherupuzha Gramapanchayat 

MTTC doing

Counselling psychology(6months)

**********************************************************************

5.ShilnaPrasad,Now working

Wadhihuda institute

Special educator and student counsellor(6 months)

Specific learning disability centre LD REMEDIATOR(1 year and 8 months)

THARBIYA ENGLISH SCHOOL CHERUVATHUR(ACADEMIC CO-ordinator)(6 months)

Resource person of

Crayons international academy (phonetic trainer)

Splendio academy (phonetic trainer)

PREVIOUS EXPERIENCE

True light English school padiyotechal

LD consultant and remediator  (1year)

ICT English school padanna(2yrs)

 VIBRANT MONTESSORI TEACHER (4years)

Nurse(Abhudhabi 5yrs)

Qualification

BA English,MApsychology pursuing..,CMLD,DMLD,

DIPLOMA IN COUNSELING PSYCHOLOGY,Advanced level in school counseling(doing),Diploma in CBT,PSPM.

********************************************************

6.Suma.kv,BSc Maths

HD C&BM
CM LD
PGDLD doing
7 months experience in LD remediator

**************************************************************

7.Shameema M.Plus two

MTTC

CMLD(TSSR)

Diploma in Counselling psychology 

4 years experience in teaching field.

6 months experience in LD remediator

********************************************************************

8.Radhakrishnan C K,  Educational Therapist ,LD Remediator and CounseIIor; Retired Principal, (Govt. Higher Secondary School); MA Psychology (doing), Diploma in Counselling, Diploma in Advanced counselling and therapy (doing), Diploma in Management of Learning Disabilities, Certificate in Psychological First Aid, B.Ed.(Maths), B.Sc. (Mathematics), MA(English) , 33 years of experience in teaching (Primary - 2 years, High School - 15 years, Higher Secondary - 16 years), 1 year 9 months experience as faculty coordinator of Panchayath Ievel Specific Learning Disability Management Project (Cherupuzha ), 2 years experience in Learning Disability Management and Counselling.

******************************************************************************

9.Greeshma Jose,CMLD from SRC,Diploma in Airport Manegement 

8 months experience in LD Remediation at Cherupuzha Gram Panchayat

******************************************************************************

10.Aswathy Raju ,Msc chemistry, MA Sociology ,MEd in Education 

CMLD

2 year experience in teaching Field.

8 months experience in LD remediator.

***************************************************************

11.Nithya.c,Qualifications

1.MSc.Electronics

2.MSc.PSychology(pursuing)

3.SKATE.Trainer(best india records.coordinator)

4.NSDC.Master trainer

5.CMLD

6.CLISC

7.Hindi pracharanam sabha praveen utharardh.

8.Higher diploma in cooperative management (pursuing)

************************************************

12.SHERIN JOSEPH,Retired Principal(Govt.Higher Secondary school), MSc(Botany ),B.Ed,

Post Graduate Diploma in Counselling& Psychotherapy (Kannur University ), 

CMLD( SRC, Kerala ), 

33years of teaching experience (primary -3yrs, HS-8yrs, HSS- 22yrs).

*******************************************************

13.Rishana Mubarakka 

Qualification 

B.A English,M.T.T.C, CMLD 

Pursuing abacus training and post graduate diploma in Special education.

10 years teaching experience and 7 months experience as a L.D Remediator.

************************************************************

14.Sivadasan C,Qualification:

BA, B Ed., CMLD,23 years Experience as teacher.

10 years experience as trainer in SSA and SSK
******************************************************************8
15 .ARSHAD M KOYA MECH ENG,ENTERPREUNEUR
16. USHAKUMARI M T,RTD AEO
17. PRATHEESH KUMAR K.V ,TRAINER
18.VENUGOPAL M.V, OFFICE MANAGER
19.JAYARAJ T K , PSYCHOLOGIST AND COUNSELLOR
****************************************************************
ഇന്നത്തെ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ പാടുപെട്ട എല്ലാവർക്കും നന്ദി.-CKR

നടുവിൽ ഗ്രാമപഞ്ചായത്ത് പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം 16 / 11 / 24

ലഘുലേഖ 16 / 11 / 24  

        1963 -64 കാലഘട്ടം മുതൽക്കാണ്  പ്രത്യേക പഠന വൈകല്യ മാനേജ്‍മെന്റ്  ഒരു ശാസ്ത്രീയ പഠന ശാഖയായി വികസിച്ചത് . Specific Learning Disability( SLD) ഒരു Neuro devolopmental disorder (നാഡീവ്യവസ്ഥാ വികസന തകരാർ )  ആണ്.ADHD /ADDഎന്നത്  ശ്രദ്ധയുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ്.. എല്ലാ പOന പ്രശ്നങ്ങൾക്കും കാരണം  Specific Learning Disability( പ്രത്യേക പഠന വൈകല്യം)  ആണ് എന്ന തോന്നൽ തെറ്റാണ്  .എന്നാൽ   ചില പഠന പ്രശ്നങ്ങൾക്കു കാരണം Specific Learning Disability (പ്രത്യേക പഠന വൈകല്യം )    ആണ്‌. 

          SLD (പ്രത്യേക പഠന വൈകല്യം)  എന്ന പഠന ശാഖയുടെ പിതാവ് അമേരിക്കക്കാരനായ മനഃശാസ്ത്രജ്ഞൻ , സാമുവേൽ അലക്‌സാണ്ടർ കിർക് ആണ് .SLD പ്രത്യേക പഠന വൈകല്യം ഏതു പ്രായത്തിലും അനുഭവപ്പെടാം.. പ്രത്യേക പഠന വൈകല്യം (SLD) ഉള്ളവരിൽ ചിലർക്കു  ശ്രദ്ധാ പ്രശ്നങ്ങളും ഉണ്ടാകാം. എഴുതാൻ ഉള്ള പല വിധ പ്രയാസങ്ങളെയാണ് dysgraphia എന്നു പറഞ്ഞിരുന്നത്. കണക്കു കൂട്ടാൻ ഉള്ള പ്രയാസങ്ങളെ dyscalculia എന്നാണ്  പറഞ്ഞിരുന്നത്. വായനാ തകരാറുകളാണ് ഡിസ്ലെക്സിയ dyslexia എന്നറിയപ്പെട്ടിരുന്നത് .താരേ സമീൻപർ എന്ന ഹിന്ദി സിനിമ പഠന പ്രയാസമുള്ള ഒരു കുട്ടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ കുറിച്ച് പറയുമ്പോൾ കുട്ടികളുടെ ഓരോരുത്തരുടെയും മികവുകളെ ബലപ്പെടുത്താനാണ് നമ്മളോട് ആവശ്യപ്പെടുന്നത് . 

          പ്രത്യേക പഠന വൈകല്യം ( SLD )  ചികിത്സിച്ചു ഭേദമാക്കാൻ കഴിയും എന്നതും ശരിയല്ല. എന്നാൽ അതിനെ നിയന്ത്രിക്കുകയും പിന്തുണക്കുകയും ചെയ്യാം .പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ്  നേരത്തെ തുടങ്ങേണ്ടതാണ്. പത്താം ക്‌ളാസിൽ എത്തിയാൽ മാത്രം ചെയ്താൽ പോരാ ADHD  ഉണ്ടായിട്ടും ജീവിത വിജയം നേടിയ ആൾ ആണ് തോമസ് ആൽവാ എഡിസൻ. അഭിഷേക് ബച്ചൻ , ആവേശം സിനിമ ചെയ്ത ഫഹദ് ഫാസിൽ , അഗത ക്രിസ്റ്റി, ബിൽ ഗേറ്റ്സ്  തുടങ്ങിയവർ  കുട്ടിക്കാലത്തു പഠനപ്രശ്നങ്ങൾ / ശ്രദ്ധാ വൈകല്യങ്ങൾ നേരിട്ടവരാണ് . . LD മാനേജ്മെൻറിൽ പ്രാഥമിക ഉത്തരവാദിത്തം കുട്ടിയുടെ രക്ഷിതാവിനാണ്.  LD ഉള്ള കുട്ടികളുടെ സഹപാഠികൾക്ക്  അവരെ സഹായിക്കാൻ കഴിയും. പ്രത്യേക പഠന വൈകല്യം(SLD)   40 % എങ്കിൽ RPWD Act 20l6 പ്രകാരം ജോലി സംവരണം, വിദ്യാഭ്യാസ അവസര സംവരണം , പ്രത്യേക സൗകര്യങ്ങളും പരിഷ്ക്കരണങ്ങളും (ACCOMODATIONS AND MODIFICATIONS) എന്നിവക്ക് അർഹതയുണ്ട്. ഈ കാര്യങ്ങളെ കുറിച്ച് സമൂഹത്തിൽ പല തലങ്ങളിലുളള ബോധവത്കരണത്തിന്റേയും ദീർഘകാല തുടർ പ്രവർത്തനങ്ങളുടേയും ആവശ്യമുണ്ട് . ഇതാണ് നടുവിൽ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക പഠന പരിമിതി  പിന്തുണാ  കേന്ദ്രം (SPECIFIC LEARNING DISABILTY SUPPORT  CENTRE-2024-25) പ്രോജക്ടിന്റെ പ്രവർത്തന ഉദ്ദേശം.

       പ്രത്യേക പഠന വൈകല്യ മാനേജ്‌മന്റ് ക്‌ളാസ്സുകൾ   IEP ( INDIVIDUALISED  EDUCATION PLAN ) ൻറെ അടിസ്ഥാനത്തിൽ  നടക്കേണ്ടതാണ് . ശ്രദ്ധ ,ഏകാഗ്രത ,അവയവ ചലന ഏകോപനം എന്നിവ വർദ്ധിപ്പിക്കാനുള്ള പരിശീലനം നൽകിയാൽ പഠന ശേഷികൾ മെച്ചപ്പെടാം .മികച്ച പഠനോപകരണങ്ങളുടെ ഉപയോഗം പഠന വൈകല്യ മാനേജ്‌മന്റ് ൻറെ ഭാഗമാണ് .  പ്രത്യേക പഠന വൈകല്യം (SLD )  ഉള്ള കുട്ടികൾ ഉള്ള സ്കൂൾ ക്ലാസിലേക്കുള്ള പാഠ  ആ സൂത്രണരേഖയിൽ കുട്ടികളുടെ പഠന രീതികൾക്കും മികവുകൾക്കും ചേർന്ന വിധത്തിൽ അവർക്കുള്ള പ്രവർത്തനങ്ങളും ഉണ്ടായിരിക്കണം. പാഠ  ആ സൂത്രണരേഖ സാർവത്രിക പഠന   UNIVERSAL DESIGN OF LEARNING (UDL) നെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം . ഒരു കുട്ടിക്കു ഒരു ടീച്ചർ എന്ന വിധത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തോടൊപ്പം ആഴ്ചയിൽ ഒന്നോ രണ്ടോ ക്ലാസുകൾ  , തുടർന്ന് രക്ഷിതാവിന്റെ നേതൃത്വത്തിൽ വീട്ടിൽ വെച്ചുള്ള പഠനം എന്നിങ്ങനെയാണ് എൽ ഡി മാനേജ്‍മെന്റ് ക്‌ളാസ്സുകൾ മുന്നോട്ട് പോകുന്നത് . SLD ഉള്ള കുട്ടികൾക്ക് പ്രത്യേക സ്കൂൾ വേണ്ടതില്ല .പ്രത്യേക  പഠന വൈകല്യം നേരിടുന്ന കുട്ടികൾക്ക്    IEP യിൽ സൂചിപ്പിച്ചിട്ടുള്ള മേഖലയിൽ നിന്നുള്ള ചോദ്യങ്ങളാണ് സ്കൂൾ  പരീക്ഷകളിൽ ഉണ്ടാകേണ്ടത്.SLD Management (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ് )    ഇല്ലെങ്കിലും  ചിലപ്പോൾ  കുട്ടികൾ  ജീവിതത്തിൽ രക്ഷപെടുന്നുണ്ട്. എങ്കിലും അവർക്കു തെറ്റായ സാമൂഹ്യ കാഴ്ചപ്പാടുകളോ മാനസിക പ്രശ്നങ്ങളോ ലഹരി  അടിമത്തമോ    ഉണ്ടാകാം . ചില കുട്ടികളിൽ കാണാറുള്ള ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവണതകൾ ഇല്ലാതാക്കാൻ ഈ പ്രോജക്ട് സഹായിക്കും 

                     2023 ഫിബ്രവരിയിൽ  ആരംഭിച്ച ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ  പ്രത്യേക പഠന പരിമിതി  പിന്തുണാ  കേന്ദ്രം  കുട്ടികൾക്കും രക്ഷാ കർത്താക്കൾക്കും ഏറെ ഉപകാരപ്രദമായിരിക്കുന്നു എന്ന അറിവിന്റെ വെളിച്ചത്തിലാണ് നടുവിൽ ഗ്രാമപഞ്ചായത്തും ഈ പ്രോജക്ടിന് തുടക്കമിടുന്നത് .എഴുത്ത്, വായന, ഗണിതം ,ശ്രദ്ധ  തുടങ്ങിയ മേഖലകളിൽ  പ്രശ്നങ്ങൾ  ഉണ്ടെങ്കിൽ , നടുവിൽ ഗ്രാമപഞ്ചായത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്നവർക്ക്  ഗ്രാമപഞ്ചായത്തിന്റെ  (SLDSC) പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രത്തിലെ  സേവനം ഉപയോഗപ്പെടുത്താൻ കഴിയും. ഈ പ്രൊജക്ടിൽ മറ്റു ഭിന്നശേഷി വിഭാഗങ്ങളിൽ( ASD/ID/........)  പെട്ട കുട്ടികൾക്കുള്ള സേവനം ഉൾപ്പെടുന്നില്ല. പ്രത്യേക പഠന വൈകല്യം സംശയിക്കപ്പെടുന്നതോ ഉറപ്പാക്കിയതോ ആയ കുട്ടികൾക്ക് ഈ പ്രൊജക്ടിൽ സൗജന്യ സേവനമാണ് ഉദ്ദേശിക്കുന്നത് .

                    LD Remediators (എൽ ഡി റമഡിയേറ്റർ ) എന്നത് SLD Management (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ്)  അറിയുന്ന പരിശീലകരാണ്. കേരള   സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ(SRC,KERALA) നേതൃത്വത്തിൽ പരിശീലനം നേടിയ റമിഡിയേറ്റർ/ ഫാക്കൽറ്റിമാരാണ് ഈ പ്രൊജക്ടിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. കാലക്രമത്തിൽ  ഓരോ സ്കൂളിലും ഒരു SLDSC (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ് കേന്ദ്രം) ഉണ്ടാകേണ്ടതാണ്. അതിനു അതതു പ്രദേശങ്ങളിൽ ലേണിംഗ് ഡിസബിലിറ്റി മാനേജ്‌മെന്റ് പരിശീലനം കിട്ടിയ ധാരാളം വിദഗ്ദ്ധർ ഉണ്ടാകേണ്ടതുണ്ട് . എൽ ഡി റമഡിയേറ്റർ എന്നത് അധ്യാപനത്തിൽ താല്പര്യമുള്ളവർക്കുള്ള പുതിയ ഒരു തൊഴിൽ അവസരം കൂടിയാണ് .S LD ( പ്രത്യേക പഠന വൈകല്യം )     ഉള്ളവർക്ക് പഠിക്കാൻ പാകത്തിൽ പാഠ്യപദ്ധതിയിൽ/ സിലബസിൽ   മാറ്റങ്ങൾ വരുത്തേണ്ടതാണ്. 

PREPARED BY MISSION FOR MANAGEMENT OF LEARNING DISABILITIES, KERALA 16/11/2024.ALWAYS ONE STEP AHEAD WITH IEP !

Thursday, November 14, 2024

തിരുമേനി SNDP LP സ്‌കൂൾ സന്ദർശിച്ചു

14/11/2024 :രാവിലെ  12.30 മുതൽ 3.30 മണി വരെ SLD SC TEAM തിരുമേനി     SNDP LP സ്‌കൂൾ,  സന്ദർശിച്ചു .പ്രൊജക്ട് റിവ്യൂ നടത്തി .

SPECIFIC LEARNING DISABILITY MANAGEMENT ബോധവൽക്കരണപ്രവർത്തനങ്ങൾ   നടത്തി .

Friday, November 8, 2024

SLDSC TEAM ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ, തിരുമേനി സന്ദർശിച്ചു

7/11/2024 :രാവിലെ  9.30 മുതൽ 1 മണി വരെ ഞങ്ങൾ SLD SC TEAM  ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ, തിരുമേനി  സന്ദർശിച്ചു .പ്രൊജക്ട് റിവ്യൂ നടത്തി .SPECIFIC LEARNING DISABILITY MANAGEMENT ബോധവൽക്കരണപ്രവർത്തനങ്ങൾ   നടത്തി .

***************************************************************************

WATCH THIS USEFUL VIDEO :ON  Digital parenting by Lemes( PSYCHOLOGIST, മെമ്പർ ,MMLD  )

രക്ഷിതാക്കൾ നിർബന്ധമായും കാണേണ്ട വീഡിയോ ;

നവമ്പർ 16 ന് ശനിയാഴ്ച നടുവിൽ ഗ്രാമപഞ്ചായത്തിൽ   Specific Learning Disability Support   പ്രൊജക്റ്റ് ഉദ്ഘാടനം .അസെസ്മെൻറ് ക്യാമ്പ്.വായാട്ടു പറമ്പ സെൻ്റ് ജോസഫ് സ് യു.പി.സ്കൂൾ: 9.30 AM
***************************************************************************
ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ, തിരുമേനിയിൽ വെച്ചു നടന്ന യോഗത്തിൽപഞ്ചായത്തു പ്രസിഡണ്ട്  കെ എഫ് അലക്‌സാണ്ടർ ,
ഗ്രാമ പഞ്ചായത്തു മെമ്പർ പ്രവീൺ മാസ്റ്റർ  , പ്രിൻസിപ്പൽ ബിജു ജോസഫ് ,ഹെഡ്മാസ്റ്റർ പ്രസാദ് ,സ്കൂൾ  SMC ചെയർമാൻ  ടിമ്മി ,ഫാക്കൽറ്റിമാരായ  പദ്മജ കെ വി ,ഗ്രീഷ്‌മ ജോസ്‌  ,അശ്വതി രാജു , സുമ കെ വി,സുനിത കെ വി ,ഷിൽന പ്രസാദ് ,ഷീബ കെ വി  തുടങ്ങിയവർ  പ്രത്യേക പഠന പരിമിതി പിന്തുണാ പ്രൊജക്ട് നെ വിലയിരുത്തി     സം സാരിച്ചു .പ്രൊജക്ട് കുട്ടികൾക്ക്  ഗുണകരമാണെന്ന് പൊതുവേ വിലയിരുത്തപ്പെട്ടു .സദസ്സിൽ എല്ലാ വിഭാഗത്തിലും പെട്ട  രക്ഷിതാക്കളുടെ പ്രാതിനിധ്യം താരതമ്യേന കുറവായിരുന്നു.  .എന്നാൽ SPECIFIC LEARNING DISABILITY, IEP, LD REMEDIATION, RPWD ACT 2016,ACCOMODATIONS AND MODIFICATIONS, താരേ സമിൻ  പർ എന്ന സിനിമയിൽ കാണിച്ചിട്ടുള്ള പഠന രീതിയും കുട്ടിയുടെ മികവുകളെ  പ്രോത്സാഹിപ്പിക്കുന്ന വിധവും ഒക്കെ പരാമർശിക്കപ്പെടുന്ന വിധത്തിൽ ആഴത്തിലുള്ള ചർച്ച നടന്നു .ഗ്രാമ പഞ്ചായത്തു മെമ്പർ പ്രവീൺ മാസ്റ്റർ  പ്രത്യേക പഠന പരിമിതി പിന്തുണാ പ്രൊജക്ട് ഒരു വിജയമാണെന്ന് വിലയിരുത്തി .റിപ്പോട്ടിങ്‌ന്റെ ഭാഗമായി , ഓരോ സ്കൂളിലും ഒരു പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം  തുടങ്ങേണ്ടതുണ്ടെന്നു  ഫാക്കൽറ്റി കോഡിനേറ്ററായ സി കെ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി .SPECIFIC LEARNING DISABILITY AWARENESS മായി ബന്ധപ്പെട്ട അഭിപ്രായ സർവേയിലും രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുത്തു .പ്രോജക്ടിനെ കുറിച്ച് ഇതുവരെ കേട്ടിട്ടില്ലെന്ന്  കുറച്ചു രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു . 

****************************************************************************

SLDSC TEAM സന്ദർശിച്ച സ്കൂളുകൾ :
30 10 2024 : ST MARY'S HS , CHRUPUZHA
1/11/2024 FN ;ST JOSEPH UPS JOSEGIRI
1/11/24 AN :ST AUGUSTINES KOZHICHAL
4/11/24 GLPS EDAVARAMBA(VAZHAKUNDAM)
7/11/ 24 GHSS THIRUMENI

സന്ദർശനം നടക്കാനുള്ളവ :
1.GHSS KOZHICHAL
2.SNDP THIRUMENI
3.GVHS CHUNDA
4.GHSS PRAPOYIL
5. ST JOSEPH HS CHERUPUZHA