നടുവിൽ പ്രത്യേക പഠന പരിമിതി കേന്ദ്ര പദ്ധതി 2025 :
ലക്ഷ്യങ്ങൾ / ഉദ്ദേശങ്ങൾ
1 .പഞ്ചായത്തിൻറെ പരിധിയിലുള്ള സ്കൂൾ കുട്ടികളിൽ പ്രത്യേക പഠന വൈകല്യം ഉള്ളവരെ നേരത്തേ തിരിച്ചറിഞ്ഞു RPWD ACT 2016 പ്രകാരം നൽകേണ്ടുന്ന പിന്തുണാപ്രവർത്തനങ്ങൾ തുടങ്ങുകയും അതിന്റെ തുടർച്ച ഉറപ്പുവരുത്തുകയും ചെയ്യുക .
2.ഈ പിന്തുണാപ്രവർത്തനങ്ങൾ വിജയകരമാകുന്നതിനു വേണ്ടുന്ന ബോധവൽകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും,മറ്റു വിവിധ തലങ്ങളിലും (1 . രക്ഷിതാക്കളുടെയിടയിൽ , 2. അദ്ധ്യാപക മേഖലയിൽ , 3 .ഉദ്യോഗസ്ഥ തലത്തിൽ ,4 .വിദ്യാര്ഥികളുടെയിടയിൽ , 5 .പൊതുജനങ്ങളുടെ ഇടയിൽ ) നടത്തുക .
3. പ്രൊജക്റ്റിന്റെ ഭാഗമായ അസ്സെസ്സ്മെന്റ് , IEP യുടെ അടിസ്ഥാനത്തിലുള്ള തുടർക്ളാസ്സുകൾ എന്നിവ നടത്തുന്നതിന് ലേണിംഗ് ഡിസബിലിറ്റി മാനേജ്മെന്റിൽ പരിശീലനം കിട്ടിയവർക്ക് വേണ്ടുന്ന അധികപരിശീലനം നൽകുന്നതിനും ആവശ്യത്തിന് ഫാക്കൽറ്റിമാരെ ഉറപ്പു വരുത്തുന്നതിനും സ്റ്റേറ്റ് റിസോർസ് സെന്റർ ,കേരള അല്ലെങ്കിൽ സമാനമായി ഇത്തരം പരിശീലനം നല്കാൻ തയ്യാറുള്ള സ്ഥാപനങ്ങളുമായി കരാറിൽ (MOU) ൽ ഏർപ്പെടുകയും ക്ളാസ്സുകൾ തുടങ്ങുന്നതിന് മുൻപ് ഫാക്കൽറ്റിമാർക്കു ഇത്തരത്തിൽ വേണ്ടുന്ന അധിക പരിശീലനം നൽകുകയും , ഈ സ്ഥാപനത്തിന്റെ കൂടി സഹായത്തോടെ ക്ളാസ്സുകളുടെ മോണിറ്ററിങ് പ്രവർത്തനം ഉറപ്പു വരുത്തുകയും ചെയ്യുക .
4 .പ്രൊജക്റ്റിന്റെ ഭാഗമായ അസ്സെസ്സ്മെന്റ് ,തുടർക്ളാസ്സുകൾ എന്നിവ സ്ഥിരമായി നടത്തുന്നതിന് വേണ്ടുന്ന ഭൗതിക സൗകര്യങ്ങൾ പഞ്ചായത്തു കേന്ദ്രത്തിൽ ഒരുക്കുക ( 10 -12 ക്യാബിൻ സൗകര്യങ്ങളോട് കൂടിയ ഒരു ഹാൾ, മേശകൾ , കസേരകൾ ,അലമാരകൾ , പഠനോപകരണങ്ങൾ , ലാപ് ടോപ്പുകൾ ,ഓഫിസ് സൗകര്യങ്ങൾ , വൈദ്യുതി ലഭ്യത , ടോയ്ലറ്റ് സൗകര്യങ്ങൾ ....)
5 .സ്കൂളുകളിൽ കുട്ടികൾക്കു ലഭിക്കേണ്ടുന്ന ACCOMODATIONS AND MODIFICATIONS ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും അവിടെ നിന്നും കുട്ടികളെ ആവശ്യമായ സമയത്തു കുട്ടികളെ എത്തിക്കാനുള്ള ക്രമീകരണം അതാതു രക്ഷിതാക്കളുടെ ഉത്തരവാദിത്തത്തിൽ ഏർപ്പാടാക്കുകയും ചെയ്യുക . .
6 .പ്രോജക്ട് ക്ളാസ്സുകളുടെ അടിസ്ഥാനത്തിൽ കൈവരിക്കുന്ന പുരോഗതി ഘട്ടം ഘട്ടമായി വിലയിരുത്തുക .ഈ വിലയിരുത്തൽ രേഖകളുടെ അടിസ്ഥാനത്തിൽ പ്രോജക്ട് വിവിധ ഘട്ടങ്ങളിൽ ഉചിതമായി നവീകരിക്കുക .
നടുവിൽ പ്രത്യേക പഠന പരിമിതി കേന്ദ്ര പദ്ധതി 2025 : പ്രവർത്തന രൂപരേഖ
പദ്ധതി നടപ്പിലാക്കൽ ഒന്നാം ഘട്ടം 2025 മാർച്ച് 24 വരെ :
പ്രത്യേക പഠന വൈകല്യം ഉള്ളവരെ നേരത്തേ തിരിച്ചറിയാനുള്ള മനഃശാസ്ത്രപരമായ അസ്സെസ്സ്മെന്റ് പൂർത്തി യാക്കൽ :2024 ഡിസംബർ 3
പ്രോജക്ട് മോണിറ്ററിങ് കമ്മിറ്റി യുടെ രൂപീകരണം : 2024 ഡിസംബർ 10
അസ്സെസ്സ്മെന്റ് റിപ്പോർട് സമാഹരണം, അവലോകനം : 2024 ഡിസംബർ 10
ക്ലാസുകൾ നടത്താനുള്ള താത്കാലിക സംവിധാനം ഒരുക്കൽ :2024 ഡിസംബർ 3
തുടർ ക്ലാസ്സുകളും (4 / 5) പ്രത്യേക വിശകലനവും :2024 ഡിസംബർ 4 - ഡിസംബർ 10
ഫാക്കൽറ്റിമാർക്ക് IEP തയ്യാറാക്കാനുള്ള പരിശീലനം : 2024 ഡിസംബർ 10 .
തയ്യാറാക്കിയ IEP കൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യലും തുടർ ക്ളാസ്സുകളും :2024 ഡിസംബർ 22 -2025 മാർച്ച് 24 വരെ
ക്ലാസുകൾക്ക് ആവശ്യമുള്ള പഠനോപകരണങ്ങൾ ഒരുക്കൽ :2024 ഡിസംബർ 18
ക്ലാസുകൾ നടത്താനുള്ള സ്ഥിര സംവിധാനം ഒരുക്കൽ :2024 ഡിസംബർ 31
I E P യുടെ സ്കൂൾ തല അംഗീകാരവും തുടർ ബോധവൽകരണ സന്ദർശനങ്ങളും : 2024 ജനുവരി 1 -ഫെബ്രവരി 1
പഠന പുരോഗതി അവലോകനം -2025 ജനവരി 15 ,2025 മാർച്ച് 31
പ്രതിമാസ പ്രൊജക്ട് അവലോകന യോഗങ്ങൾ -ഓരോ മാസവും ആദ്യത്തെ ആഴ്ച .
ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ അവലോകനം : 2025 മാർച്ച് 30
പ്രോജക്ട് രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ തുടക്കം :2025 ഏപ്രിൽ 1 -
സാമ്പത്തിക അവലോകനം,ബജറ്റ് (പ്രോജക്ട് കോഡിനേറ്റർ ) : നവംബർ -ഡിസംബർ 2024 :2024 ഡിസംബർ 10, 2025 മാർച്ച് 31
സാമ്പത്തിക അവലോകനം ഓരോമാസവും അവസാനം ചെയ്ത് അതിൻ്റെ അടിസ്ഥാനത്തിൽ പ്രൊജക്ട് തുടരേണ്ടതാണ് .
ബഡ്ജറ്റ് നിർദ്ദേശങ്ങൾ ( proposal )
ചെലവ് വകയിരുത്തേണ്ട ഇനങ്ങൾ :
1 ) 100 കുട്ടികൾക്കു ക്ലാസ്സ് എടുക്കാനുള്ള പ്രതിമാസ പ്രതിഫലം(FACULTIES ) :
100 കുട്ടികൾ X ആഴ്ചയിൽ (2 ദിവസം,2 വിഷയം )- 4 പിരിയഡ് X 4 ആഴ്ച xRs. 180 =2 ,88 ,000
3 മാസത്തേക്ക് : 3 X 2,88,000 = 8 ,64 ,000
2 )അസ്സെസ്സ്മെന്റ് ക്യാമ്പ് 1 ,2 സംഘാടനം,ഫാക്കൽറ്റി പ്രതിഫലം/TA ( ASSESSMENT, IEP PREPARATION, FOLLOW UP CLASSES, SCHOOL VISIT AND AWRENESS CLASSES : 50,000
3 ) അസ്സെസ്സ്മെന്റിനും ടൂൾ / IEP ,സ്റ്റേഷനറി വസ്തുക്കളുടെ പ്രിന്റിങ് :20 ,000
4 ) ക്യാബിനുകൾ ,ഫർണിച്ചർ ,പഠനോപകരണ ങ്ങൾ ,ഷെൽഫ് കൾ ,ഓഫിസ് മുറി ഒരുക്കൽ ,ഓഫിസ് രജിസ്റ്ററുകൾ , ഫാൻ, സംവിധാനങ്ങൾ ,FIRST AID KIT,-7, 0000
5) ഫാക്കൽറ്റിമാർക്കുള്ള ഓറിയെന്റഷൻ / അധിക പരീശീലന ങ്ങൾ ( S RC / KILA/..) 25,000
6 )ബോധവൽകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും,മറ്റു വിവിധ തലങ്ങളിലും (1 . രക്ഷിതാക്കളുടെയിടയിൽ , 2. അദ്ധ്യാപക മേഖലയിൽ , 3 .ഉദ്യോഗസ്ഥ തലത്തിൽ ,4 .വിദ്യാര്ഥികളുടെയിടയിൽ , 5 .പൊതുജനങ്ങളുടെ ഇടയിൽ) നടത്താനുള്ള ചെലവ് 20 ,000
3 മാസത്തേക്കു മൊ ത്തം പ്രതീക്ഷിക്കുന്ന ചെലവ് : 1) .8 ,64 ,000
(2 ) 50,000
(3) 20,000
(4) 70,000
(5) 25,000
(6) 20,000
ആകെ -10,49,000 ( 10 ലക്ഷത്തി 49 ആയിരം )
അനുവദിക്കപ്പെട്ട തുക -4 ലക്ഷം
കമ്മി : 6 ,49 ,000 രൂപ
അലോട്ട്മെന്റ് റിവൈസ് ചെയ്യാൻ അഭ്യര്ഥിക്കുന്നു .
അല്ലെങ്കിൽ ആഴ്ചയിൽ ഒരു കുട്ടിക്ക് നൽകുന്ന ക്ളാസുകളുടെ എണ്ണം കുറക്കേണ്ടിവരും .
അല്ലെങ്കിൽ ക്ളാസ്സുകൾ നൽകുന്ന മാസങ്ങളുടെ എണ്ണം കുറക്കേണ്ടിവരും .
16 / 11 / 2024 : നടുവിൽ പ്രത്യേക പഠന പരിമിതി കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടന ദിവസത്തെ റിപ്പോർട്ട് :
16/11/ 2024 ന് നടന്ന ക്യാമ്പിൽ 80 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു 76 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു . 19 ഫാക്കൽറ്റിമാർ പങ്കെടുത്തു .ഇതിൽ 15 പേർ ലേണിംഗ് ഡിസെബിലിറ്റി മാനേജ്മെന്റിൽ ട്രെയിനിങ് നേടിയവരാണ് . പ്രത്യേക പഠന വൈകല്യം Specific Learning Disability ഉള്ള വിദ്യാർത്ഥികളെ തിരിച്ചറിയാനുള്ള മന: ശാസ്ത്രപരമായ അസ്സെസ്മെന്റ് ആണ് പ്രധാനമായും നടന്നത് .ഇതിൻറെ ഭാഗമായി പഠന വിടവുണ്ടെന്നു തിരിച്ചറിയപ്പെട്ട 23 കുട്ടികൾ ഉണ്ട് (ഈ കുട്ടികൾക്കുള്ള ക്ളാസ്സുകൾ പ്രോജക്ട് ക്ളാസുകളിൽ ഉൾപ്പെടുത്താൻ പ്രയാസമാണ് ).
സ്പെസിഫിക് ലേണിംഗ് ഡിസെബിലിറ്റി സാധ്യത കൽപ്പി ക്കപ്പെടുന്ന 53 കുട്ടികൾക്ക് IEP യുടെ അടിസ്ഥാനത്തിൽ പ്രൊജക്ട് ക്ളാ സ്സുകൾ നല്കേ ണ്ടതാണ് . അതിനു മുൻപ് അവസാനതീയതിക്കു ശേഷം രജിസ്റ്റർ ചെയ്ത 60 ഓളം കുട്ടികളുടെ അസ്സെസ്മെന്റ് കൂടി പൂർത്തിയാക്കാനുണ്ട് .അതോടെ പ്രോജക്ടിലേക്കു 100 കുട്ടികൾ എങ്കിലും പ്രവേശനം നേടാൻ സാധ്യതയുണ്ട് .ബജറ്റിൽ വളരെ കുറഞ്ഞ തുക മാത്രമേ വകയിരുത്തി കാണുന്നുള്ളൂ .ബജറ്റിന്റെ ഏകദേശ രൂപം തയ്യാറാക്കിയിട്ടുണ്ട് . അതിൻറെ അടിസ്ഥാനത്തിൽ ഈ വർഷം പ്രോജക്ടിലേക്കു അലോട്ട് ചെയ്ത തുക പുനഃപരിശോധിച്ചു 10 ,50 ,000 ത്തിലേക്ക് വർദ്ധിപ്പിക്കേണ്ടതാണ് .
ലേണിങ് ഡിസിബിലിറ്റി അസ്സെസ്സ്മെന്റിനു ശേഷം ഈ കുട്ടികൾക്ക് ആഴ്ചയിൽ ഒരു വിഷയത്തിൽ ഒന്നോ രണ്ടോ ക്ലാസുകൾ എന്ന രീതിയിൽ തുടർച്ചയായി സൗജന്യ ക്ലാസുകൾ നൽകാനാണ് നിർദ്ദേശം . അങ്ങനെ നൽകുന്നതിന് ഓരോ കുട്ടിക്കും നൽകേണ്ടുന്ന വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഒരു വാർഷിക പദ്ധതിയാണ് വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി എന്ന് പറയാം. ഈ വ്യക്തിഗത വിദ്യാഭ്യാസ പദ്ധതിയിൽ ഒരു വർഷം കുട്ടി നേടേണ്ട പഠന നേ ട്ടങ്ങളെ കുറിച്ചുള്ള ഒരു അഭിപ്രായം ഉണ്ടാകും .ഒരു വർഷം കൊണ്ട് പഠിപ്പിച്ചാൽ ആ പഠന നേട്ടത്തിലേക്കാണ് എത്തിച്ചേരുക. സാധാരണയായി ഇത്തരം ക്ളാസ്സുകൾ തുടർച്ചയായി ആറു മാസക്കാലം എങ്കിലും അല്ലെങ്കിൽ 50 മണിക്കൂർ എങ്കിലും ക്ലാസുകൾ കൊടുക്കുക എന്നുള്ളതാണ് ചെയ്തു വരാറ്. നവംബർ മാസം കഴിഞ്ഞു .ഇനിയും വൈകാതെ ക്ളാസ്സുകൾ തുടങ്ങിയാൽ ഒരു കുട്ടിക്ക് 30 മണിക്കൂർ ക്ലാസുകൾ എങ്കിലും നൽകാൻ പറ്റും .
ഇത്രയും കുട്ടികളുടെ പഠനം മെച്ചപ്പെടണമെങ്കിൽ രക്ഷിതാക്കളുടെ സമീപനത്തിൽ നല്ല മാറ്റം വരേണ്ടതുണ്ട് .ഇതിന്നായി ബോധവത്കരണ ക്ലാസുകളും കൗണ്സലിങ്ങും നടത്തേണ്ടതുണ്ട് . രക്ഷിതാക്കൾക്കുള്ള അവയർനസ് ക്ലാസുകൾ വിവിധ തലത്തിൽ നടത്തുക എന്നുള്ളത് പ്രോജക്റ്റിന്റെ ഒരു പ്രവർത്തന രീതിയാണ്. അതേപോലെതന്നെ ഈ കുട്ടികളുടെ കാര്യത്തിൽ ഇടപെടുന്നവർക്ക് വേണ്ട ഉയർന്ന കഴിവുകൾ ഉണ്ട് എന്ന് ഉറപ്പു വരുത്തുകയും അത്തരം കഴിവുകൾ അവർക്ക് പ്രദാനം ചെയ്യുന്നതിന് SRC/KILA യിൽ നിന്നുള്ള റിസോഴ്സ് അധ്യാപകരുടെ സഹായത്തോടെ ക്ലാസ്സുകൾ നടത്തുകയും ചെയ്യേണ്ടതാണ് .
പ്രോജക്ട് നേരിടുന്ന ഒരു പ്രധാന പ്രശ്നം നടുവിൽ പഞ്ചായത്തിലെത്തി കുട്ടികളെ പഠിപ്പിക്കാൻ പാകത്തിനുള്ള ഫാക്കൽറ്റിമാരുടെ അഭാവമാണ് ഫാക്കൽറ്റി മാർക്ക് ലേണിങ് ഡിസെബിലിറ്റി മാനേജ്മെൻറ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. അപ്പോൾ അത്തരത്തിലുള്ളസർട്ടിഫിക്കറ്റ് നേടുന്നതിനു വേണ്ട പ്രോത്സാഹനം പഞ്ചായത്തിലെ അഭ്യസ്ത വിദ്യരായവർക്ക് നൽകുക എന്നുള്ളതും ഈ പ്രൊജക്ടിന്റെ പ്രവർത്തന സാധ്യതയാണ് .
100 ഓളം കുട്ടികളെ ഉൾപ്പെടുത്തി എല്ലാ ദിവസങ്ങളും പ്രവർത്തിക്കുന്ന 10 / 12 കാബിനുകൾ ഉള്ള ഒരു പഠനകേന്ദ്രം അടിയന്തിരമായി പഞ്ചായത്തു ഓഫിസിനോട് ചേർന്ന് ആരംഭിക്കേണ്ടതു മുണ്ട്. ഇവിടേക്ക് ഫാക്കൽറ്റിമാരുടെ ലഭ്യത ഉറപ്പാക്കുന്നതിന് കേരളാ സ്റ്റേറ്റ് റിസോഴ്സ് സെന്ററുമായി ( SRC)യി ഒരു ധാരണയിൽ എത്തുന്നതിനു എത്രയും പെട്ടെന്ന് ശ്രമിക്കേണ്ടതാണ് .
-പ്രൊജക്റ്റ് ഫാക്കൽറ്റി കോഡിനേറ്റർ