ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Friday, May 2, 2025

SLDSC നടത്തിപ്പുമായി ബന്ധപ്പെട്ട പൊതു നിർദേശങ്ങൾ 2 / 5 / 2025

 SLDSC  നടത്തിപ്പുമായി ബന്ധപ്പെട്ട പൊതു നിർദേശങ്ങൾ 2 / 5 / 2025 



 Faculty Meeting 31-3-25 Minutes :updated.

* 2 ഘട്ട ങ്ങളിലായി  നടന്ന പ്രത്യേക പഠനപരിമിതി പിന്തുണാ കേന്ദ്രം പദ്ധതി 2025 March 31 ന് വിജയകരമായി  സമാപിച്ചു.

* SLDS Centre ലെ ക്ലാസുകൾ തുടരുന്നതാണ്. 

* ഇത്തരം പഠന പിന്തുണാ കേന്ദ്രങ്ങൾ എല്ലാ school കളിലും തുടങ്ങാൻ ആവശ്യപ്പെടും.

* ഓരോFaculty യും Mentor എന്ന സ്ഥാനവും കൂടി വഹിക്കണം.

* April 1 മുതൽ പുനർ നിയമനം ലഭിച്ച ഫാക്കൽറ്റി മാർ ക്ലാസുകൾ എടുക്കുന്നതാണ്.

* April 7 ന് മുൻപായി എല്ലാ 'കുട്ടികളുടെയും 'review report , Reading,&Writting ( both languages)Mathematics എന്നീ വിഷയങ്ങളിൽ test കൾ നടത്തി സെൻ്ററിൽ ഏൽപിക്കണം.

* April 14 ന് മുൻപായി Modified IEP സെൻ്ററിൽ ഏൽപിക്കുകയും അതിൻ പ്രകാരം ക്ലാസുകൾ തുടരുകയും ചെയ്യാം.

* ഒരു മാസം കുട്ടികൾക്ക് ഒരു വിഷയത്തിൽ 5 ക്ലാസെങ്കിലും ലഭിച്ചിരിക്കണം. ആഴ്ച്ചയിൽ 1/2 ക്ലാസ് എന്ന നിലയിൽ ക്‌ളാസ്സുകൾ തുടരേണ്ടതാണ് .

* SLD suspected ആയ കുട്ടികൾക്ക് ക്ലാസുകൾക്ക് മുൻഗണന നൽകണം.

* അവധിക്കാല പിന്തുണാ ക്ലാസുകളിൽ online class എടുക്കേണ്ടതില്ല.

* ഒരു faculty ഒരു മാസം പരമാവധി10 ദിവസം ക്ലാസുകൾ എടുത്താൽ മതിയാകും. അതായത് 60 മണിക്കൂർ maximum 

* ഓരോ കുട്ടിക്കും പഠന പുരോഗതി രജിസ്റ്റർ(mentors diary), നിർബന്ധമാക്കും.

* ഓരോ  ഫാക്കൽറ്റിയും കുട്ടികളുടെ വ്യക്തി പരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ mentoring, counselIing സൗകര്യങ്ങൾ ചെയ്തു കൊടുക്കണം.

* എല്ലാ faculties ഉം Agreement copy നിർബന്ധമായും sign ചെയ്തിരിക്കണം

* Printing/photostat ചിലവുകൾ share' ചെയ്ത് എടുക്കേണ്ടതുണ്ട്. പിന്നിട് പഞ്ചായത്തിൽ നിന്നും അനുവദിക്കുന്ന മുറയ്ക്ക് തിരിച്ചു തരുന്നതായിരിക്കും

* Fan ,light , കുടിവെള്ള സംവിധാനം ഏർപ്പെടുത്താൻ പഞ്ചായത്തിനോട് ആവശ്യപ്പെടാൻ ധാരണയായി.

************************************************************************

19/4/2025: ഫാക്കൽറ്റിമാരുടെ ശ്രദ്ധക്ക്: മുകളിൽ കൊടുത്ത തീരുമാനപ്രകാരം Review Report (Last Date ഏപ്രിൽ 7, Modified IEP ( Last Date ഏപ്രിൽ 14)ഇവ ഇതിനകം ഫാക്കൽറ്റി കോഡിനേറ്ററെ/ ഓഫിസിൽ ഏൽപ്പിച്ച ഫാക്കൽറ്റി മാർ ഇവിടെ പേര് ഇന്നു തന്നെ ചേർക്കണം.

ഈ മാസം വന്ന പുതിയ കുട്ടികളുടെ ( New Assessment) ലിസ്റ്റ് വിശദ വിവരങ്ങളോടെ ഇവിടെ ചേർക്കണം.(പേര്, ഇനിഷ്യൽ,ക്ലാസ്, സ്കൂൾ, ഫാക്കൽറ്റി, വിഷയം, parent നുള്ള counselIing നൽകി / നൽകാനുണ്ട്.)


അറിയിപ്പ് 22/4/25:

ഫാക്കൽറ്റി മാർ ഓരോരുത്തരും കുട്ടികളുടെ Review Report കൾ, IEP കൾ ഇവ ഓഫിസിൽ സമർപ്പിക്കുന്ന ദിവസങ്ങൾ ഇന്നു തന്നെ ഇവിടെ എഴുതുക. അതിനു ശേഷമേ തുടർന്ന് ക്ലാസുകൾ എടുക്കാനുള്ള അനുവാദം ലഭിക്കുകയുള്ളൂ.

NEW  ADMISSION -ഇവർക്കെല്ലാം parent കൗൺസിലിംഗ് കൊടുക്കണം

2 / 5 / 2025 : കൂടുതൽ നിർദേശങ്ങൾ 

1.സ്വന്തമായി ഒരു രജിസ്റ്റർ സൂക്ഷിക്കുക .ഇതിനെ MENTOR'S ഡയറി എന്ന് വിളിക്കാം .ഇതിൽ  ഓരോ കുട്ടിക്കും നൽകിയ ക്ലാസുകൾ (DATE ,മണിക്കൂറിൽ ) ചേർത്ത്  ഒരു മാസത്തേക്കുള്ള Total  hrs കാണിക്കുക.ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക .

2.ഓരോ ഫാക്കൽറ്റിയും അവരവരെ ഏൽപ്പിച്ച കുട്ടികളുടെ പേരു്, അവർക്ക് സെൻ്ററിൽ ക്ലാസ് നൽകുന്ന വിവിധ വിഷയങ്ങൾ, ഫാക്കൽറ്റിമാരുടെ പേര് ഇവിടെ ഇന്നുതന്നെ ചേർക്കണേ. മുമ്പ് അയച്ചിട്ടുണ്ടെങ്കിൽ വീണ്ടും ചെയ്യേണ്ട .എന്നാൽ സ്വന്തം രെജിസ്റ്ററിൽ ഇക്കാര്യങ്ങൾ എഴുതി വെക്കണം .

3.A4 ൽ parent reviews ഇതേ പോലെ വാങ്ങി ഉടൻ ഫയൽ ചെയ്തുവെക്കുക.അതിനായി എത്രയും പെട്ടെന്ന് PARENT MEETING വിളിക്കാവുന്നതാണ് .



4.Name, ക്ലാസ്, School,SLD/L G, ക്ലാസ് കൊടുക്കുന്ന വിഷയങ്ങൾ, ഓരോ വിഷയത്തിലേയും Teachers, Annual goals, Specific goals, SLD certificate ഉണ്ടോ ? UDI Dcard ആയോ ? കുട്ടിയുടെ മികവു മേഖല, നേട്ടങ്ങൾ, career goals എന്നിങ്ങനെ വിവിധ കോളങ്ങളായി പട്ടികപ്പെടുത്തുക.

5.  ഫാക്കൽറ്റി മാർ നിങ്ങളുടെ കുട്ടികളുടെ രക്ഷിതാക്കളുടെ whats app group ഉടൻ രൂ പീകരിക്കേണ്ടതും Coordinators നെ അതിൽ ചേർക്കേണ്ടതുമാണ്.

 6 .  SLD certificate ഇതിനകം വാങ്ങിയ (SWDS Centre ലെ ) കുട്ടികളുടെ ലിസ്റ്റ് ഓരോ ഫാക്കൽറ്റിയും രജിസ്റ്ററിൽ  ചേർക്കുക.

 7) std 9 ൽ നിന്ന് 10 ലോട്ടുള്ള SLD ട കുട്ടികൾ ഇതിനകം certificate വാങ്ങിയില്ലെങ്കിൽ നിർബന്ധമായും clinical psychologist നെ കാണാൻ Refer ചെയ്യേണ്ടതും അക്കാര്യം ഇവിടെ രേഖപ്പെടുത്തേണ്ടതുമാണ്.

8) കഴിഞ്ഞ വർഷം തുടർച്ചയായി 6 മാസം എങ്കിലും ക്ലാസ് നൽകിയിട്ടും മാറ്റം കാണിക്കാത്തവർ ( 3 rd/ or above ഏത് ക്ലാസ് ആയാലും...) പേര് ഇവിടെ ചേർക്കുക. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് റഫർ ചെയ്യണം.

9 ) വിലയിരുത്തൽ കാർഡ്master copy: കുട്ടികളുടെAssessment ചെയ്തവർ അതിൻ്റെ കൂടെ നിർബന്ധമായും Assessment Report അതത് ദിവസം തന്നെ വെക്കുകയും ഫയൽ കവറിൻ്റെ പുറത്ത് അക്കാര്യം ചുരുക്കത്തിൽ ചുവന്ന മഷിയിൽ എഴുതുകയും ചെയ്യേണ്ടതാണ്. 

ഇതു വരെ നടന്ന ചില  Assessment ക ളു ടെ കൂടെ ഒരു Report ഉം കാണുന്നില്ല. ഒരു A4 ഷീറ്റിലുള്ള Report ൽ കുട്ടിയുടെ Basic Component skills in reading/writing/ Calculations _ok / errors found എന്ന കാര്യം വ്യക്തമായി എഴുതിയിരിക്കണം.Attention, Colour D, VD, VM m, VM t, AD, AM, Counting, Sequential counting, Add n,.... തുടങ്ങിയവ ok/not എഴുതിയിരിക്കണം.ഇതിൻ്റെ അടിസ്ഥാനത്തിൽ SLD/L G Suspected ഇതിൽ ഒരെണ്ണം കൃത്യമായി എഴുതണം. കവറിൻ്റെ പുറത്തും SLD സാധ്യതയെ കുറിച്ചുള്ള comment നിർബന്ധമായും എഴുതിFaculty പേര്, തീയതി, ഒപ്പ് ഇവ ചേർത്തിരിക്കണം.

***********************************************************************

important : ക്‌ളാസ്സുകൾ  കുട്ടികൾക്ക് ആകർഷകമാകുന്ന വിധത്തിൽ നടക്കാൻ വേണ്ടുന്ന planning (Materials - e g: Pressure balls/cubes/puzzles ,Methods - solving a puzzle, കഥ പറയിക്കൽ, കേൾക്കൽ, കടംകഥകൾ ചൊല്ലൽ... Activities - assembling  a toy/walking along a line/acting out a situation.. ) ഉണ്ടാകണമെന്ന് ഫാക്കൽറ്റിമാരെ ഓർമിപ്പിക്കുന്നു.ഇവിടെ ലഭിക്കുന്ന ഫോട്ടോകളിൽ ഫാക്കൽറ്റിമാരുടെ മേശപ്പുറങ്ങൾ തീർത്തും അനാകർഷകമായി കാണുന്നു. മാറ്റം വരുത്തണം-

attention ,GMC ഉപകരണങ്ങൾ എല്ലാ ക്‌ളാസ്സുകളിലും നിർബന്ധമായി ഉപയോഗിക്കേണ്ടതാണ് .


-CKR






Sunday, April 20, 2025

PANOOR MISSION SLDSC ...continues...

മിഷൻ പാനൂർ SLDSC പ്രവർത്തനങ്ങൾ 



NOSCHOOLFAC NONO OF STDACTUAL PARTCPSLDsLGothers
totalupdated* as onSaturday, May 03, 202510240837322315921

20/ 4/2025....സ്ക്രീനിങിൻ്റെ

അവസാനഘട്ടത്തിൽ നാം പ്രവേശിക്കുകയാണ്.




25 / 3 /2025  മുതൽ പ്രദീപ് മാസ്റ്റർ, പവിത്രൻ മാസ്റ്റർ, ബിജിമ ടീച്ചർ (Nearest Available Faculty) എന്നിവർ Panoor Mission SLDSC ( പാനൂർ ഉപ വിദ്യാഭ്യാസ ജില്ലയിൽ   പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രങ്ങൾ തുടങ്ങുന്നതിനുള്ള  സന്നദ്ധ   പ്രവർത്തനങ്ങൾ   ) പ്രവർത്തനങ്ങൾ  RETEACH PROGRAMME -2025 ൽ ഉൾപ്പെടുത്തി  ക്രമീകരിച്ചു വരുന്നു .


**********************************************

RE TEACH PROGRAMME -2025

PANOOR

പാനൂർ ഉപജില്ലയിലെ എഴുപതോളം വിദ്യാലയങ്ങളിൽ പഠിക്കുന്ന 3മുതൽ 7 വരെ ക്ലാസുകളിൽ പഠനപിന്നോക്കാവസ്ഥയുള്ള 725 കുട്ടികളുണ്ടെന്ന് സർവേയിലൂടെ കണ്ടെത്തി. ഇത്തരം വിദ്യാർഥികളുടെ ഉന്നമനത്തിനായി സ്കൂളുകളിൽ 2024 ജൂൺ മുതൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇവയുടെ ഏകോപനം അത്യാവശ്യമാണെന്നും ഉപജില്ലാതലത്തിൽ കുഞ്ഞുങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാലയം എന്നിവർക്ക് മാർഗനിർദേശങ്ങളും തത്സമയസഹായങ്ങളും ലഭ്യമാക്കേണ്ടതുണ്ടെന്നും ബോധ്യമായി. അപ്രകാരം 2025 ജനുവരി മുതൽ ഇതിനായി രൂപകൽപ്പന ചെയ്യപ്പെട്ട പദ്ധതിയാണ് RETE ACH PROGRAMME -2025

പിന്നോക്കാവസ്ഥ ബോധ്യപ്പെട്ട കുഞ്ഞുങ്ങളിൽ ചിലർ പoനവിടവ് (LearningGap ) , അല്ലെങ്കിൽ പഠന വൈകല്യം (Specific Learning Disability) ബാധിച്ചവരായിരിക്കാം. ഏത് വിഭാഗത്തിലാണ് കുട്ടികൾ നിലകൊള്ളുന്നത് എന്ന സന്ദേഹത്തിൽ അധ്യാപകരും വിദ്യാലയവും കുഴയുമ്പോൾ സഹായത്തിനായി എത്തിയ രാധാകൃഷ്ണൻ മാഷും പദ്മജ ടീച്ചറും SRC ടീമും ( Mission for Management of Learning Disabilities ,Kerala) പാനൂർ ദൗത്യം സ്വയമേവ ഏറ്റെടുക്കുകയായിരുന്നു. ഒന്നാം ഘട്ടത്തിൽ കടവത്തൂർ വെസ്റ്റ് up സ്കൂളിലെ 49കുട്ടികളെ വിജയകരമായി ഒറ്റ ദിനം കൊണ്ട് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ അതിപ്രധാന ദൗത്യത്തിലൂടെ പന്ത്രണ്ടോളം റിസോഴ്സ് അധ്യാപകരുടെ കഠിനപ്രയത്നത്തിൽ കുട്ടികളുടെ സ്ക്രീനിങ് പൂർത്തിയാക്കി.
രണ്ടാം ഘട്ടത്തിൽ, പാനൂർ ഉപജില്ലയിലെ ഏക ഗവൺമെൻ്റ് യു.പി. സ്കൂളായ ഗവ. യു.പി. സ്കൂൾ, മൊകേരി ഈസ്റ്റ് എന്ന വിദ്യാലയത്തിൽ രാവിലെ 9:30 മണി മുതൽ വൈകുന്നേരം 7 മണി വരെ 4 റിസോഴ്സ് അധ്യാപകരുടെ ആത്മാർപ്പണസേവനത്തിൻ്റെ ഫലമായി 13 വിദ്യാർഥികളെ സ്ത്രീനിങിനുവിധേയമാക്കി റിസൾട്ട് അനാലിസിസ് നടത്തിയിട്ടുണ്ട്. മൂന്നാം ഘട്ടമായി 2025 മാർച്ച് 25 ന് കൊളവല്ലൂർ യു.പി. സ്കൂളിലെ 50 വിദ്യാർഥികളുടെ സ്ക്രീനിങ് ലക്ഷ്യമിടുന്നു. പാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ബൈജു കേളോത്ത്, റീ ടീച്ച് പ്രോഗ്രാം കോഡിനേറ്റർ പ്രദീപ്. കോടഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ചിട്ടയോടെ നടന്നു വരുന്നു.

********************************************



25/3/2025  :camps - 2; Participants - 10+ 46, SLD - 5 +20; LG - 5 + 25; ID: 0+1

25/3/2025 Radhakrishnan C K : 1. LG ഉള്ള കുട്ടികൾക്ക് അതത് സ്കൂളിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് നൽകാം. കുട്ടികൾക്ക് പഠിക്കാനുള്ള പൊതുമേഖല കണ്ടെത്തി വിവിധ ബാച്ചുകളായി ക്ലാസ് നൽകാം.
 2. SLD സംശയിക്കപ്പെടുന്ന കുട്ടികൾക്ക് സ്കൂൾവിദ്യാഭ്യാസത്തോടൊപ്പം പിന്നാക്കമായ മേഖലകളിൽ ആറു മാസക്കാലത്തേങ്കിലും one To one teaching നൽകണം. LDManagement പരിശീലനം കിട്ടിയ ആളുകളെയാണ് (LD Remediator) ചുമതലപ്പെടുത്തേണ്ടത്.ഇതിനു മുന്നോടിയായി, Parents നും Teacherടനും സ്കൂൾ തലത്തിൽ SLD Management Awareness ക്ലാസുകൾ നൽകണം. പിന്നീട് ഒരോ കുട്ടിക്കും ഒന്നോ രണ്ടോ ക്ലാസുകൾ കൂടി നൽകി Specific analysis പൂർത്തിയാക്കണം.ഓരോ parent നും വ്യക്തിഗത കൗൺസലിംഗ് ഈ ക്ലാസുകളോടൊപ്പം നൽകണം. അതേ തുടർന്ന് IEP തയ്യാറാക്കി അതിൻ്റെ അടിസ്ഥാനത്തിൽ Intervention ക്ലാസുകൾ അതത് വിഷയങ്ങളിൽ തുടങ്ങണം. ആഴ്ചയിൽ ഒരു വിഷയത്തിൽ 1/2 ക്ലാസുകൾ എന്ന നിലക്ക് രക്ഷിതാവിൻ്റെ കൂടി പങ്കാളിത്തത്തോടെ പ0നം നടത്തണം.ഇതോടൊപ്പം സ്കൂളിൽ ആവശ്യമായ പ്രത്യേക പരിഗണനകൾ കുട്ടിക്ക് ലഭ്യമാക്കണം (Accomodation ട ,modifications, Mentoring)  .6 മാസക്കാലം ഇതേ പോലെ തുടർച്ചയായി പഠിപ്പിച്ച ശേഷം പ0ന പുരോഗതി വിലയിരുത്തണം.പ0ന പ്രയാസം നിലനിൽക്കുന്നുവെങ്കിൽ SLDഉറപ്പാക്കാം. certificate ന്നായി Clinical Psychologist ന് refer ചെയ്യണം.u Dl D കാർഡ് ലഭ്യമാക്കി പിന്തുണാ ക്ലാസുകളുംനടപടികളും തുടരണം.കുട്ടിയുടെ മികവു മേഖല ഇതിനകം മനസിലാക്കി കരിയർ ഓറിയൻ്റേഷൻ നൽകി തുടങ്ങണം.
3.ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ ( ഫണ്ട്, പഠനോപകരണം, LD Remediator /RP പരിശീലനം, തുടങ്ങിയവ) ഏകോപിക്കുന്നതിന് സ്കൂൾ തലത്തിലോ ഉപജില്ലാ തലത്തിലോ പഞ്ചായത്ത് തലത്തിലോ SLDSC കൾ തുടങ്ങണം.
5. Facultyഇപ്പോൾ തയ്യാറാക്കുന്നDaily Report ൽ വായന, എഴുത്ത് ഗണിതം, തുടങ്ങിയ മേഖലകളിൽ കുട്ടിയുടെ ഇപ്പോഴത്തെ നിലവാരം രേഖപ്പെടുത്താൻ പാകത്തിൽ ഇപ്പോൾ നടക്കുന്ന അസെസ്മെൻ്റിന് കൂടുതൽ സമയം അനുവദിക്കണമോ (1   1/2  മണിക്കൂർ എങ്കിലും) എന്ന് നിശ്ചയിക്കണം. Faculty മാർക്കുള്ള പ്രതിഫലവും അതനുസരിച്ച് മെച്ചപ്പെടുത്തേണ്ടതാണ്.


പ്രത്യേക അറിയിപ്പ്:
Assessment പ്രവർത്തനം പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് ആകർഷകമാകുന്ന വിധത്തിൽ നടക്കാൻ വേണ്ടുന്ന planning (Materials - e g: Pressure balls/cubes/puzzles ,Methods - solving a puzzle, കഥ പറയിക്കൽ, കേൾക്കൽ, കടംകഥകൾ ചൊല്ലൽ... Activities - assembling  a toy/walking along a line/acting out a situation.. ) ഉണ്ടാകണമെന്ന് ഫാക്കൽറ്റിമാരെ ഓർമിപ്പിക്കുന്നു. Printed Tools ഒഴിച്ച് ആവശ്യമായ മറ്റ് Materials എല്ലാം ഫാക്കൽറ്റിമാർ സ്കൂളിലേക്ക് കൊണ്ടുവരേണ്ടതും ഉപയോഗത്തിനു ശേഷം തിരിച്ചു കൊണ്ടു പോകേണ്ടതുമാണ്.


 Pradeep  97443 22582 ,CKR 9447739033
 Pradeep Master Project Cordinator എന്ന നിലയിൽ പ്രവർത്തിച്ചു വരുന്നു. നമ്പർ എല്ലാ ഫാക്കൽറ്റിമാരും Save ചെയ്യേണ്ടതാണ്. ഫാക്കൽറ്റി കോഡിനേറ്റർ ആയി Bijima PP Peralassery പ്രവർത്തിക്കുന്നതാണ്.തുടർന്നുള്ള പ്രൊജക്ട് പ്രവർത്തനങ്ങൾ ഇവർ രണ്ടു പേരും ഏകോപിപ്പിക്കേണ്ടതുണ്ട്‌.
**********************************************************************************
മാർച്ച്‌ 30 /3 ശനി സ്ക്രീനിംഗ് സേവനം
1)sheeba
2)Bijima
3)Suma
4)Aswathy
5)Harshida
6)Ashalatha
30/4/2025 ബുധനാഴ്ച കടവത്തൂർ lLP സ്കൂൾ ക്യാമ്പിൽ പങ്കെടുക്കുന്നവർ



മാർച്ച്‌ 29 /3 ശനി സ്ക്രീനിംഗ് സേവനം
Kolavaloor u. P   9am to 3 pm    11  faculties

29/3/ശനി സ്ക്രീനിംഗ് 11 FACULTIES പങ്കെടുത്തു 



)BIJIMA. P. P
2)SUMA. K. V
3)RISHANA
4)SHEEBA. K. V
5)SUNITHA
6)RAJASREE
7)HARSHIDA
8)PADMAJA
9)JEEJA. P
10)RAJACHANDRAN. U. N
11)SAHLA

***************************************************

Sir, ഇന്ന് പോയ കൊളവല്ലൂർ സ്കൂളിൽ എല്ലാം ഭംഗിയായി അവസാനിച്ചു. നല്ല സ്കൂൾ അന്തരീക്ഷം, ടീച്ചർമാർ എല്ലാവരും വളരെ നല്ല സഹകരണമാണ് കാണിച്ചത്. ഓരോ കുട്ടിക്കൊപ്പവും ക്ലാസ് ടീച്ചർ Assessment തീരുന്നതുവരെ  ഉണ്ടായിരുന്നു. അത് നമുക്ക് വളരെ സഹായമായിരുന്നു. ഭക്ഷണകാര്യത്തിലും നല്ല അഭിപ്രായം തന്നെയാണ്. യാത്രയിലും ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ല. ഇനിയും ഒരവസരം വരികയാണെങ്കിൽ തീർച്ചയായും കൊളവല്ലൂർ സ്കൂളിലേക്ക് ഞങ്ങൾ റെഡിയാണ്.എല്ലാവരും മനസു നിറഞ്ഞ സന്തോഷത്തോടെയാണ് മടങ്ങിയത്.  ഒപ്പം ഞങ്ങൾക്ക് എല്ലാ പിന്തുണയും നൽകി പ്രദീപൻ സാറും ഉണ്ടായിരുന്നു.
****************************************************


30/3/2025 Panoor Mission SLDSC അറിയിപ്പ് :
 camp നടന്നയിടങ്ങളിൽ SLD Suspected ആയ കുട്ടികൾക്ക് IEP ക്ലാസും പ്ലാൻ ചെയ്യാനുണ്ട്.
3/4/2025 ഇതിനകം Screening camp നടന്ന സ്കൂളുകളിൽ, S LD Suspected ആയി വിലയിരുത്തപ്പെട്ട കുട്ടികൾക്ക് follow up ക്ലാസുകൾ ഉടൻ തുടങ്ങണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു
*****************************************************

3/4/2025 ന്  Thiruval യു പി സ്കൂളിൽ നടന്ന  സ്ക്രീനിംഗ് test ന്
പങ്കെടുത്ത 
ഫാക്കൽറ്റി മാർ

1)Harshida
2)Ashalatha
3)Bijima(coordinator)
4)ShilnaPrasad
5)Rasna
6)Jeeja.P.P
7)Sheeba. K.V
8)Sunitha. N.K
April  10 മൊകേരി യു പി സ്കൂളിൽ ക്യാമ്പിൽ 32 കുട്ടികൾ പങ്കെടുത്തു .


10  /4 /2025 Panoor Mission SLDSC അറിയിപ്പ് :പാനൂർ AEO യുടെയും SRC Kerala യുടേയും നേതൃത്വത്തിൽ ,ഏപ്രിൽ 8,9 തീയതികളിലായി പ്രൈമറി അധ്യാപകർക്കുള്ള പ്രത്യേക പഠന പരിമിതി പിന്തുണാ ബോധവൽക്കരണ പരിശീലന പരിപാടി ( SLD Management Awareness Training ) നടന്നു .ഭക്ത ദാസ് തിരുവനന്തപുരം, ജ്യോതി തൃശൂർ, സി കെ രാധാകൃഷ്ണൻ, ഷിൽന പ്രസാദ്, രേഷ്മ പയ്യന്നൂർ.എന്നീ ഫാക്കൽറ്റിമാർ ക്‌ളാസ്സുകൾ നയിച്ചു .



കേരളത്തിൽ ആദ്യമായി ഒരു ബി ആർ സി യുടെ ആഭിമുഖ്യത്തിൽ   നടക്കുന്ന  പ്രൈമറി അധ്യാപകർക്കുള്ള പ്രത്യേക പഠന പരിമിതി പിന്തുണാ ബോധവൽക്കരണ പരിശീലന പരിപാടി ( SLD Management Awareness Training ) പാനൂർ ഉപവിദ്യാഭ്യാസ ജില്ലയിൽ 2025  ഏപ്രിൽ 8 ന് പാനൂർ മുൻസിപ്പൽ ചെയർമാൻ ശ്രീ ഹാഷിം കെ പി ഉൽഘാടനം ചെയ്തു .പാനൂർ എ ഇ ഒ ബൈജു കേളോത്ത് ,HM  ഫോറം സെക്രട്ടറി ബിജേഷ് സി കെ ,അക്കാദമിക്‌ കൗൺസിൽ സെക്രട്ടറി രാജേഷ് ആർ കെ ,തിരുവാൽ UP സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി റംല കെ വി ,BPC സിമ്മി റ്റീച്ചർ തുടങ്ങിയവർ സം സാരിച്ചു  .

കണ്ണൂരിലെ  ചെറുപുഴ ഗ്രാമപഞ്ചായത്തു വിജയകരമായ  നടപ്പിലാക്കിയ  SLDSC പ്രൊജക്ട്  (  പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം പദ്ധതി  ) യുടെ മാതൃക പിൻപറ്റിയുള്ള  അഭിനന്ദനാർഹമായ ഈ ചുവടുവെപ്പ്‌  പ്രദേശത്തെ സ്‌കൂളുകളിലെ പഠനപ്രശ്ന മുള്ള വിദ്യാർഥികൾക്കു നേരത്തെയുള്ള ഇടപെടലുകളിലൂടെ   IEP പിന്തുണാ ക്‌ളാസ്സുകൾ ,കൗൺസലിങ് ക്‌ളാസ്സുകൾ , RPWD ACT അനുശാസിക്കുന്ന പ്രത്യേക പരിഗണന എന്നിവ  ഉറപ്പുവരുത്തുവാൻ ഉപകരിക്കുന്നു .

കൂടുതൽവിവരങ്ങൾക്ക്  https://cmldbatch3tpba.blogspot.com/2025/04/ld-orientation.html

*******************************************************************************

നിങ്ങളുടെ കുട്ടിക്ക് എഴുതാനും വായിക്കാനും പ്രയാസമുണ്ടോ?

അതോ കണക്കിൽ പുറകിലാണോ?

കുട്ടികളെ manage ചെയ്യാൻ ബുദ്ധിമുട്ടുന്ന, എന്നാൽ പുതിയ വഴികൾ തേടുന്ന രക്ഷിതാവോ ടീച്ചറോ ആണോ നിങ്ങൾ?

എങ്കിൽ നിങ്ങൾക്കായിതാ ഒരു വാട്സാപ്പ് കോഴ്സ്!🤩

പാസ്സ് അക്കാദമി നടത്തി വരുന്ന 𝗣𝗢𝗢𝗥 𝗦𝗖𝗛𝗢𝗟𝗔𝗦𝗧𝗜𝗖 𝗣𝗘𝗥𝗙𝗢𝗥𝗠𝗔𝗡𝗖𝗘𝗘 𝗠𝗔𝗡𝗔𝗚𝗘𝗠𝗘𝗡𝗧(𝘱𝘴𝘱𝘮) കോഴ്സിന്റെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു👇👇👇

കുട്ടികളുടെ പഠന പ്രയാസങ്ങൾ അകറ്റി പഠന പുരോഗതി ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണ അവസരം!

പഠന രീതി 👇

* 20 ദിവസത്തെ വാട്സാപ്പ് മുഖേനയുള്ള തീവ്ര പരിശീലനം

*വിവിധതരം ടാസ്കുകൾ നൽകിയുള്ള പരിശീലനം

* E-certification----------------

3000 രൂപയുടെ ഈ കോഴ്സ് ഇപ്പോൾ 1000/-. For registration : 8547803817

 WhatsApp: 6238650911

ആർക്കാണ് ഈ കോഴ്സ് ഉപകരിക്കുക:

✓ Teachers

✓ Parents

✓ Psychology Aspirants

✓ Students

✓ Professionals

✓Social workers


ഈ കോഴ്സ് കഴിഞ്ഞാലുള്ള നേട്ടങ്ങൾ:

✔️പഠനത്തിൽ കുട്ടികൾക്ക് താല്പര്യം വർധിക്കും 

✔️കുട്ടികൾ കൂടുതൽ ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടും

✔️കുട്ടികളുടെ ക്ലാസ്സ്‌റൂം പ്രതികരണങ്ങൾ കൂടുതൽ മികച്ചതാകും

✔️കുട്ടികളുടെ കഴിവുകളും ദൗർബല്യങ്ങളും തിരിച്ചറിയാം.

✔️രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും.

✔️അധ്യാപകർക്ക് കുട്ടികളിലെ വ്യത്യസ്ത പഠനപ്രശ്നങ്ങളെക്കുറിച്ചുള്ള അറിവു ലഭിക്കുന്നതിലൂടെ അധ്യാപനം കൂടുതൽ മികവുറ്റതാകുന്നു.

✔️അധ്യാപകർക്ക് എല്ലാ കുട്ടികളെയും ഒരുപോലെ ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടു പോകാനുള്ള ആത്മവിശ്വാസം ലഭിക്കും.

✔️കുട്ടികളുടെ പഠന പിന്നോക്കാവസ്ഥയുടെ കാരണം കണ്ടെത്താൻ സഹായിക്കും.

✔️പഠന വൈകല്യങ്ങൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് പരിഹരിക്കാം.

Resource person:Jyothy .V. B,Special Educator,Msc Psychology,ꜰᴄᴇᴄʟᴅ, ᴩɢᴅᴍʟᴅ

Pass Academy . Kanjany,Thrissur

****************************************************************************

************************************************************

12/4/2025 പാനൂർ യു പി സ്കൂളിൽ സ്ക്രീനിംഗ് 30 കുട്ടികൾ ആണ് ഉള്ളത്.  6  facultiesപങ്കെടുത്തു .







16/4/2025 : Kolavalloor L P  teachers and Mission SLDSC team

 16/4/2025 kolavalloor യു പി സ്കൂളിൽ സ്ക്രീനിംഗ്  25 കുട്ടികൾ ആണ് ഉള്ളത്.5 faculties പങ്കെടുത്തു .
1)BIJIMA. P. P
2) SHEEBA
3)Aswathi
4)Greeshma
5)Ashalatha





19 / 4  / 25  : TPGEM യു പി സ്കൂളിൽ 28 കുട്ടികൾ

About TPG MEMORIAL UPS
TPG MEMORIAL UPS was established in 1914 and it is managed by the Pvt. Aided. It is located in Rural area. It is located in PANOOR block of KANNUR district of Kerala. 
Coordinator 
Sheeba.K.V

പാറാട് കണ്ണങ്കോട് ടി.പി.ജി മെമ്മോറിയല്‍ SCHOOL

*****************************************************************************

പ്രിയരേ,

സ്ക്രീനിങിൻ്റെ

അവസാനഘട്ടത്തിൽ നാം പ്രവേശിക്കുകയാണ്.

21-04-25 തിങ്കളാഴ്ച

1)  അബ്ദുറഹിമാൻ സ്മാരക വിദ്യാലയം ചെണ്ടയാട് (28 കുട്ടികൾ)

2) ചെണ്ടയാട് യു.പി. സ്കൂൾ (15 കുട്ടികൾ)

എന്നീ വിദ്യാലയങ്ങളിലാണ്.രണ്ടും അടുത്തടുത്ത വിദ്യാലയങ്ങളാണ്.

നമുക്ക് 8 RP മാർ ആവശ്യമുണ്ട്.

Faculty list 
1.Suma K.V
2.Rishana Mubarakka
3.shilnaPrasad
4.Rasna
5.Bijima
6.Sheeba Kv
7. Harshida ck 


Thursday, April 10, 2025

പ്രൈമറി അധ്യാപകർക്കുള്ള LD ORIENTATION പരിശീലന പരിപാടി

 


 കേരളത്തിൽ ആദ്യമായി ഒരു ബി ആർ സി യുടെ ആഭിമുഖ്യത്തിൽ   നടക്കുന്ന  പ്രൈമറി അധ്യാപകർക്കുള്ള പ്രത്യേക പഠന പരിമിതി പിന്തുണാ ബോധവൽക്കരണ പരിശീലന പരിപാടി ( SLD Management Awareness Training ) പാനൂർ ഉപവിദ്യാഭ്യാസ ജില്ലയിൽ 2025  ഏപ്രിൽ 8 ന് പാനൂർ മുൻസിപ്പൽ ചെയർമാൻ ശ്രീ ഹാഷിം കെ പി ഉൽഘാടനം ചെയ്തു .പാനൂർ എ ഇ ഒ ബൈജു കേളോത്ത് ,HM  ഫോറം സെക്രട്ടറി ബിജേഷ് സി കെ ,അക്കാദമിക്‌ കൗൺസിൽ സെക്രട്ടറി രാജേഷ് ആർ കെ ,തിരുവാൽ UP സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി റംല കെ വി ,BPC സിമ്മി റ്റീച്ചർ തുടങ്ങിയവർ സം സാരിച്ചു  .

കണ്ണൂരിലെ  ചെറുപുഴ ഗ്രാമപഞ്ചായത്തു വിജയകരമായ  നടപ്പിലാക്കിയ  SLDSC പ്രൊജക്ട്  (  പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം പദ്ധതി  ) യുടെ മാതൃക പിൻപറ്റിയുള്ള  അഭിനന്ദനാർഹമായ ഈ ചുവടുവെപ്പ്‌  പ്രദേശത്തെ സ്‌കൂളുകളിലെ പഠനപ്രശ്ന മുള്ള വിദ്യാർഥികൾക്കു നേരത്തെയുള്ള ഇടപെടലുകളിലൂടെ   IEP പിന്തുണാ ക്‌ളാസ്സുകൾ ,കൗൺസലിങ് ക്‌ളാസ്സുകൾ , RPWD ACT അനുശാസിക്കുന്ന പ്രത്യേക പരിഗണന എന്നിവ  ഉറപ്പുവരുത്തുവാൻ ഉപകരിക്കുന്നു .

നഗരസഭയിലെ സ്‌കൂളുകളിൽ ഈ പ്രവർത്തനത്തെ  സഹായിക്കാനായി പാനൂർ  നഗരസഭ  3 ലക്ഷം രൂപയെങ്കിലും   നീക്കി വെച്ചിട്ടുണ്ടെന്നും അടുത്തവർഷങ്ങളിൽ ഈ പ്രവർത്തനങ്ങൾക്കായി  കൂടുതൽ തുക നീക്കിവെക്കുമെന്നും മുൻസിപ്പൽ ചെയർമാൻ  ഹാഷിം കെ പി അറിയിച്ചു .

പാനൂർ AEO യുടെയും SRC Kerala യുടേയും MMLDK( MISSION FOR MANAGEMNT OF LEARNING DISABILITIES,KERALA)  ഫാക്കൽറ്റിമാരുടേയും  നേതൃത്വത്തിലാണ്  ,2025 ഏപ്രിൽ 8,9 തീയതികളിലായി പാനൂർ തിരുവാൽ യു പി സ്കൂ ൾ പ്രൈമറി അധ്യാപകർക്കുള്ള പ്രത്യേക പഠന പരിമിതി പിന്തുണാ ബോധവൽക്കരണ പരിശീലന പരിപാടി ( SLD Management Awareness Training ) നടന്നത്. പരിശീലനത്തിൽ പാനൂർBRC യിലെ 60 ലധികം പ്രൈമറി അധ്യാപകർ പങ്കെടുത്തു. 

ഭക്ത ദാസ് മാസ്റ്റർ(SRC THIRUVANATHAPURAM)  , ജ്യോതി ടീച്ചർ (THRISSUR), രേഷ്മ  ജനീഷ്  ,ഷിൽന പ്രസാദ്, സി.കെ.രാധാകൃഷ്ണൻ തുടങ്ങിയ ഫാക്കൽറ്റി മാർ SLD ഓറിയൻ്റേഷൻ ക്ലാസുകൾ നയിച്ചു. ഈ ഓറിയന്റേഷൻ ക്യാമ്പ് പ്രൈമറി അധ്യാപകർക്കു പ്രത്യേക പഠന പരിമിതി പിന്തുണാ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനു ഏറെ ഉപകരിച്ചുവെന്നും എല്ലാ അദ്ധ്യാപകർക്കും പങ്കെടുക്കാൻ പറ്റുന്ന വിധത്തിൽ ഇത്തരം പരിശീലനങ്ങൾ ആസൂത്രണം ചെയ്യപ്പെടണമെന്നും തുടർക്‌ളാസ്സുകൾ ഉണ്ടാകണമെന്നും        ക്യാമ്പിൽ പങ്കെടുത്ത മിക്ക അദ്ധ്യാപകരും അഭിപ്രായപ്പെട്ടു .ചെറുപുഴ ഗ്രാമപഞ്ചായത്തു നടപ്പിലാക്കുന്ന SLDSC -SPECIFIC LEARNING DISABILITY SUPPORT CENTRE  (  പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ) ന്റെ മാതൃകയിൽ ഓരോ സ്‌കൂളിലും SLDSCകൾ ആരംഭി ക്കണമെന്നും അഭിപ്രായം രേഖപ്പെടുത്തപ്പെട്ടു .

RETEACH    പ്രോഗ്രാമിന്റെ   ഭാഗമായി ഇതിനകം SLD സ്ക്രീനിംഗ് ക്യാമ്പുകൾ  നടന്ന സ്കൂളുകളിൽ IEP ക്ലാസുകൾ ഉടൻ തുടങ്ങാൻ വേണ്ട നടപടികൾ ആലോചിക്കുന്നതായി PANOOR AEO ബൈജു മാസ്റ്റർ അറിയിച്ചു.

LD ORIENTATION CAMP :MODULE

DAY 1: BHAKTHADAS ,RP,SRC


DAY 1 :

FN:

 1.Learning disabilities - general introduction and types

 2. characteristics, symptoms and diagnostic criteria of Reading, writing and maths disoders 

AN:

1. Intervention strategies - accommodation and modification 

2. SRC role in MLD and courses in MANAGEMENT OF LEARNING DISABILITIES


Day 2 :

SESSION 1

C K RADHAKRISHNAN , 
FACULTY COORDINATOR, SLDSC CHERUPUZHA GRAMAPANCHAYATH KANNUR 9447739033 
: 9.30 - 10.30; 

 Review - Day 1:SLD Awareness Survey;  

 Function of an SLDSC , 

SLD Support and Importance of Early Intervention, 

Teaching poems to A CHILD with SLD /ADHD/...

Basic skills of READING 

PHONEMIC AWARENSS AND PHONOLOGICL AWARENESS

Med cert ,UDID card :

Language issues:

Session 3: Shilna Prasad , Mission for Management of LD ,KERALA : 10.30 - 11.30 

Session 3 : Reshma  Janeesh , Phonetics Trainer 11.45-1 PM

SHILNA PRASAD 

🔴Experience as an LD Remediator

🔴 How to identify backward learners

🔴Differences between normal teaching and remedial teaching 

🔴Experience of Splendio Academy

🔴Teaching Subject from base through systematic approach

RESHMA

Splendio Academy

🔴How to teach English Basics systematically

🔴 Happy Learning methods  for teaching English

🔴Spelling Rules ( Basics)

🔴Teaching Experiences( Low Learners)


******************************************************************************

AN:  JYOTHI TEACHER,PASS ACADEMY , KANHANI, THRISSUR  : 1.30-4.30

 Interventions in reading and writing  FOR CWSN  - Practical Class


























മിഷൻ പാനൂർ 

SLDSC പ്രവർത്തനങ്ങൾ




Monday, March 24, 2025

മിഷൻ പാനൂർ SLDSC പ്രവർത്തനങ്ങൾ

 21/ 3 / 2025  - പാനൂർ 




പാനൂർ  BRC യുടേയും MMLDK (മിഷൻ ഫോർ മാനേജ്‌മന്റ് ഒഫ് ലേർണിംഗ് ഡിസബിലിറ്റീസ് ,കേരള ) യുടേയും സംയുക്താഭിമുഖ്യത്തിൽ  മിഷൻ പാനൂർ SLDSC  പ്രവർത്തനങ്ങൾ തുടങ്ങി .കടവത്തൂർ UP സ്‌കൂളിൽ 11 മണിക്ക് തുടങ്ങിയ സ്ക്രീനിംഗ് 5 മണിക്ക് പൂർത്തിയായി .46 കുട്ടികൾ പങ്കെടുത്തു .

ലേണിംഗ്  ഡിസബിലിറ്റി മാനേജ്മെന്റ് വിദഗ്ദ്ധരായ പത്മജ തളിപ്പറമ്പ് , ആശാലത  കണ്ണൂർ  ,ബിജിമ പി പി പെരളശ്ശേരി , ,  ,ഷീബ മുയ്യം , ഗ്രീഷ്‌മ ചെറുപുഴ ,ഷിൽന പ്രസാദ് വെള്ളൂർ ,റിഷാന കണ്ണൂർ , ഷെറിൻ കണ്ണൂർ ,സുനിത പിലാത്തറ ,തുടങ്ങിയ 10   ഫാക്കൽറ്റിമാർ അഭിനന്ദനീയമായ സേവനം നടത്തി.കടവത്തൂർ UP സ്‌കൂൾ ഹെഡ്മാസ്റ്ററും സ്റ്റാഫും പാനൂർ  എ ഇ ഒ ബിജു മാസ്റ്റർ , ക്യാമ്പ് കോഡിനേറ്റർ   പ്രദീപൻ  പാനൂർ , പവിത്രൻ കോട്ടയംപൊയിൽ , രാജേന്ദ്രൻ പാനൂർ ,രാധാകൃഷ്ണൻ ആലക്കോട് എന്നിവരും  പ്രവർത്തനങ്ങൾ നിയന്ത്രിച്ചു .

,തുടർന്ന് , ഇന്നത്തെ ക്യാമ്പ് റിപ്പോർട് പ്രകാരം(TOTAL-46 ; LG-25, SLD s-17,LG+SLD-3,ID 1) പഠന  വിടവ് ഉള്ളതായി ഉറപ്പാക്കിയ  25  കുട്ടികൾക്ക് അതാതു സ്‌കൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ  BRC നിർദ്ദേശ പ്രകാരം  പഠന പിന്തുണാ ക്‌ളാസ്സുകൾ നടക്കുന്നതാണ് .

SLD സംശയിക്കപ്പെടുന്ന കുട്ടികൾക്ക് ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന വിധത്തിൽ വ്യക്തി ഗത വിദ്യാഭ്യാസ പദ്ധതി(IEP)യുടെ അടിസ്ഥാനത്തിൽ ക്‌ളാസ്സുകളും സൗകര്യങ്ങളും (ACCOMODATIONS AND MODIFICATIONS )ഉടൻ ആലോചിക്കേണ്ടതാണ്  .

****************************************************************************

തുടർന്നും മാർച്ച് 24  മുതൽ  ഫാക്കൽറ്റിമാരുടെ ലഭ്യത അനുസരിച്ചു വിവിധ സ്‌കൂളുകളിൽ സ്ക്രീനിങ് ക്യാമ്പ്‌ നടക്കുന്നതാണ് .

ANNOUNCEMENT FROM BHAKTHADAS SIR, SRC

കണ്ണൂർ ജില്ലയിലുള്ള SRC യുടെ CMLD course കഴിഞ്ഞവരുടെ അറിവിലേക്ക് പാനൂർ BRC ൽ നിന്നുള്ള ഒരു request താഴെ കൊടുക്കുന്നു. Service ചെയ്യാൻ സന്മനസ്സ് ഉള്ളവർ പ്രതീപ് സാറിനെയോ  ( 97443 22582 ) രാധാകൃഷ്ണൻ സാറിനെയോ( 9447739033 ) contact ചെയ്യണം. 

വിശദ വിവരങ്ങൾ : 

സർ/ മാഡം, പാനൂർBRC ലേക്ക്  Learning Gap / SLD സ്ക്രീനിംഗിനായി മാര്ച്ച് 21 മുതൽ ഏപ്രിൽ 14 വരെ  ധാരാളം ഫാക്കൽറ്റിമാരെ ആവശ്യമുണ്ട്.മിതമായ പ്രതിഫലം പ്രതീക്ഷിക്കാം . Learning Gap or Not എന്ന റിപ്പോർട്ട് മതി. ഒരു ഫാക്കൽറ്റി ഒരു ദിവസത്തെ എങ്കിലും സേവനം എന്ന നിലക്ക് ഈ ആഴ്ച പരമാവധി ഫാക്കൽറ്റിമാരുടെ സേവനം പ്രതീക്ഷിക്കുന്നു

പ്രശസ്ത് ഉപയോഗിക്കുന്ന വിധം       PART 1        PART 2

 . _ CKR


*****************************************************************

                                                            എ ഇ ഒ പാനൂർ 9495325884

                                             പ്രൊജക്ട് കോഡിനേറ്റർ ,  പ്രദീപൻ മാസ്റ്റർ 97443 22582 























24/ 3 / 25 :മൊകേരി UP















പ്രിയരേ,ഇന്നത്തെ (24/3/25 തിങ്കൾ) സേവനത്തിൽ പങ്കെടുത്ത  ഗിരിജ ടീച്ചർ, ജീജാ ബായി ടീച്ചർ, പവിത്രൻ മാസ്റ്റർ, ദേവദാസ് മാസ്റ്റർ എന്നിവരെMMLD Kഅഭിനന്ദിക്കുന്നു. നാളെ മുതൽ വെള്ളിയാഴ്ച വരെ March 25-28) സേവനത്തിന് തയ്യാറായവർക്ക് Panoor AEO / Pradeepan Sir എന്നിവരെ നേരിട്ട് contact ചെയ്ത് Work allottment വാങ്ങാവുന്നതാണ്. ഓർക്കുക.ഇത് ജോലി അല്ല. മഹത്തായ ഒരു സേവന സാധ്യതയുടെ തുടക്കമാണ്. Every Long Journey begins with a small step ! - CKR.

അടുത്ത  ക്യാമ്പ്  @ 29/3 / 25 കൊളവല്ലൂർ  :

29/1: ശനി  സ്ക്രീനിംഗ് സേവനം @ Panoor BRC.... 9 AM - 3 PM : :

1. Bijima 

2. Greeshma 

3. Sunitha 

4. Rishana 

5. Rajasree 

6. Suma... 

7. Rema 

8. Jayanthi  

9. Shilna. Prasad.. 

10. Padmaja KV....... 

11. Sheeba  ....

 11 പേർ  തയ്യാർ.... Thank you all.

 Over to Camp coordinator, Pradeep.

കുറിപ്പുകൾ  :

പഠന വിടവ് (LEARNING GAP )എന്നത് ഒരു വിദ്യാർത്ഥിയുടെ പ്രതീക്ഷിക്കുന്ന പ്രകടനവും യഥാർത്ഥ നേട്ടവും തമ്മിലുള്ള പൊരുത്തക്കേടിനെയാണ് സൂചിപ്പിക്കുന്നത്, പലപ്പോഴും മോശം വിദ്യാഭ്യാസം അല്ലെങ്കിൽ നഷ്ടപ്പെട്ട പഠന അവസരങ്ങൾ പോലുള്ള ഘടകങ്ങൾ മൂലമാണ്, അതേസമയം ഒരു പ്രത്യേക പഠന വൈകല്യം (SLD) എന്നത് വായന, എഴുത്ത് അല്ലെങ്കിൽ ഗണിതം പോലുള്ള പഠനത്തിന്റെ പ്രത്യേക മേഖലകളെ ബാധിക്കുന്ന ഒരു നാഡീവ്യവസ്ഥാ അവസ്ഥയാണ്, ശരാശരിയോ അതിൽ കൂടുതലോ ബുദ്ധിശക്തിയുണ്ടെങ്കിൽ പോലും. 


കൂടുതൽ വിശദമായ വിശദീകരണം ഇതാ:

പഠന വിടവുകൾ:

നിർവചനം:


ഒരു വിദ്യാർത്ഥിക്ക് അവരുടെ ഗ്രേഡ് തലത്തിൽ അറിയാൻ പ്രതീക്ഷിക്കുന്നതും യഥാർത്ഥത്തിൽ അറിയുന്നതും തമ്മിലുള്ള വ്യത്യാസമാണ് പഠന വിടവ്. 

കാരണങ്ങൾ:

മോശം അഭ്യാസം

വിഭവങ്ങളുടെ അഭാവം

അഭാവം

സ്കൂളുകൾക്കിടയിൽ മാറ്റം

പഠന ബുദ്ധിമുട്ടുകൾ

പാരിസ്ഥിതിക ഘടകങ്ങൾ (ഉദാ. പിന്തുണയുള്ള പഠന അന്തരീക്ഷത്തിന്റെ അഭാവം)

കഴിവുകളിലെ വിടവുകൾ (ഉദാ. അവശ്യ കഴിവുകൾ വികസിപ്പിക്കുന്നതിൽ പരിശീലനത്തിന്റെ അഭാവം)

സ്വാധീനം:

സഹപാഠികളുമായി പൊരുത്തപ്പെടുന്നതിലെ ബുദ്ധിമുട്ട്

ആത്മവിശ്വാസത്തിലും മാനസികാരോഗ്യത്തിലും നെഗറ്റീവ് ആഘാതം

സാമൂഹിക ബന്ധങ്ങളിലും വികസനത്തിലും ഉണ്ടാകാവുന്ന ആഘാതം


കുറിപ്പ്:

പഠന വിടവുകൾ പലപ്പോഴും താൽക്കാലികമാണ്, ലക്ഷ്യബോധമുള്ള ഇടപെടലുകൾ ഉപയോഗിച്ച് പരിഹരിക്കാൻ കഴിയും.

**********************************************************************

നിർദ്ദിഷ്ട പഠന വൈകല്യങ്ങൾ (SLD):


നിർവചനം: വായന, എഴുത്ത് അല്ലെങ്കിൽ ഗണിതം പോലുള്ള പ്രത്യേക കഴിവുകൾ പഠിക്കാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ ബാധിക്കുന്ന തലച്ചോറിനെ അടിസ്ഥാനമാക്കിയുള്ള വൈകല്യങ്ങളാണ് SLDകൾ.

ഉദാ.: ഡിസ്ലെക്സിയ (വായന), ഡിസ്ഗ്രാഫിയ (എഴുത്ത്), ഡിസ്കാൽക്കുലിയ (ഗണിതം).

സ്വഭാവഗുണങ്ങൾ:

സാധ്യതയും യഥാർത്ഥ നേട്ടവും തമ്മിലുള്ള കാര്യമായ വ്യത്യാസം

ആജീവനാന്ത അവസ്ഥ

പ്രത്യേക നിർദ്ദേശവും പിന്തുണയും ആവശ്യമായി വന്നേക്കാം

കുറിപ്പ്:

SLDകളുള്ള ആളുകൾക്ക് ശരാശരി അല്ലെങ്കിൽ ശരാശരിക്ക് മുകളിലുള്ള ബുദ്ധിശക്തി ഉണ്ടായിരിക്കാം.

DSM-5 അനുസരിച്ച്, ഒരു പ്രത്യേക പഠന വൈകല്യം (SLD) നിർണ്ണയിക്കുന്നത്, ഒരു വ്യക്തിക്ക് കുറഞ്ഞത് ഒരു മേഖലയിലെങ്കിലും (വായന, എഴുത്ത്, ഗണിതം) അവരുടെ പ്രായത്തിന് ശരാശരിയേക്കാൾ വളരെ താഴെയായി അനുഭവപ്പെടുകയും, അക്കാദമിക്, തൊഴിൽ, അല്ലെങ്കിൽ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, മറ്റ് അവസ്ഥകൾ മൂലമല്ലാതിരിക്കുകയും ചെയ്യുമ്പോൾ ആണ്. 


SLD-യുടെ DSM-5 മാനദണ്ഡങ്ങളുടെ കൂടുതൽ വിശദമായ വിശകലനം ഇതാ:

1. സ്ഥിരമായ ബുദ്ധിമുട്ടുകൾ:

കുറഞ്ഞത് ഒരു മേഖലയെങ്കിലും:

വ്യക്തിക്ക് വായന, എഴുത്ത്, അല്ലെങ്കിൽ ഗണിതം (അല്ലെങ്കിൽ ഒരു സംയോജനം) എന്നിവയിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരിക്കണം.

കുറഞ്ഞത് ആറ് മാസത്തേക്ക്:

ലക്ഷ്യമിട്ട ഇടപെടലുകളോ പിന്തുണയോ ഉണ്ടായിരുന്നിട്ടും, ഈ ബുദ്ധിമുട്ടുകൾ കുറഞ്ഞത് ആറ് മാസത്തേക്ക് നിലനിൽക്കണം.

ലക്ഷണങ്ങൾ:

ഈ ബുദ്ധിമുട്ടുകൾ ഇങ്ങനെ പ്രകടമാകാം:

വായന: കൃത്യതയില്ലാത്തതോ മന്ദഗതിയിലുള്ളതോ ആയ വായന, അക്ഷരവിന്യാസത്തിലെ ബുദ്ധിമുട്ട്, അല്ലെങ്കിൽ വായിച്ചതിന്റെ അർത്ഥം മനസ്സിലാക്കുന്നതിലെ ബുദ്ധിമുട്ട്.

എഴുത്ത് പദപ്രയോഗം: വ്യക്തതയില്ലാത്ത മോശം എഴുത്ത് പദപ്രയോഗം, വ്യാകരണം, ചിഹ്നനം അല്ലെങ്കിൽ ഓർഗനൈസേഷൻ എന്നിവയിലെ പ്രശ്നങ്ങൾ.

ഗണിതം: സംഖ്യാ ആശയങ്ങൾ, സംഖ്യ വസ്തുതകൾ അല്ലെങ്കിൽ കണക്കുകൂട്ടൽ എന്നിവ മനസ്സിലാക്കുന്നതിലെ ബുദ്ധിമുട്ട്, അല്ലെങ്കിൽ ഗണിതശാസ്ത്ര യുക്തിയിലെ ബുദ്ധിമുട്ട്.

2. ശരാശരിയിലും താഴെയുള്ള അക്കാദമിക് കഴിവുകൾ:

ശരാശരിയിലും താഴെയുള്ളത്: ബാധിത പ്രദേശത്തെ (പ്രദേശങ്ങളിലെ) വ്യക്തിയുടെ അക്കാദമിക് കഴിവുകൾ അവരുടെ പ്രായത്തിന് ശരാശരിയിലും താഴെയുള്ളതായിരിക്കണം, കൂടാതെ സ്കൂൾ, ജോലി, അല്ലെങ്കിൽ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും വേണം. 

3. സ്കൂൾ വർഷങ്ങളിൽ ബുദ്ധിമുട്ടുകൾ ആരംഭിക്കുന്നു:

ആരംഭം: സ്കൂൾ പ്രായത്തിൽ തന്നെ ബുദ്ധിമുട്ടുകൾ ആരംഭിച്ചിരിക്കണം.

4. മറ്റ് സാഹചര്യങ്ങൾ കാരണം മാത്രമല്ല:

മറ്റ് സാഹചര്യങ്ങൾ ഒഴിവാക്കിയിരിക്കുന്നു: ബുദ്ധിപരമായ വൈകല്യം, കാഴ്ച അല്ലെങ്കിൽ കേൾവി പ്രശ്നങ്ങൾ, നാഡീസംബന്ധമായ അവസ്ഥ, സാമൂഹിക സാമ്പത്തിക പോരായ്മ, മോശം അധ്യാപനം, അല്ലെങ്കിൽ പഠന മാധ്യമത്തിലുള്ള പരിചയക്കുറവ് തുടങ്ങിയ മറ്റ് അവസ്ഥകളുമായി പഠന ബുദ്ധിമുട്ടുകൾ ബന്ധപ്പെട്ടിരിക്കില്ല.

അടിസ്ഥാന ഘടക കഴിവുകൾ 

വിദ്യാർത്ഥികൾക്ക്, വായന, എഴുത്ത്, ഗണിതം എന്നിവയിലെ അടിസ്ഥാന ഘടക കഴിവുകളിൽ സ്വരസൂചക അവബോധം, സ്വരസൂചകം, ഒഴുക്ക്, പദാവലി, വായനയ്ക്കുള്ള ഗ്രാഹ്യം; വ്യാകരണം, അക്ഷരവിന്യാസം, എഴുത്തിനുള്ള ഓർഗനൈസേഷൻ; ഗണിതത്തിനായുള്ള സംഖ്യാബോധം, പ്രശ്നപരിഹാരം, യുക്തി എന്നിവ ഉൾപ്പെടുന്നു. 

വായന:

സ്വരസൂചക അവബോധം: വാക്കുകളിലെ ശബ്ദങ്ങൾ തിരിച്ചറിയാനും കൈകാര്യം ചെയ്യാനുമുള്ള കഴിവ്.

സ്വരസൂചകം: ശബ്ദങ്ങളും അക്ഷരങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കൽ.

ഒഴുക്ക്: കൃത്യമായി, വേഗത്തിൽ, ആവിഷ്കാരത്തോടെ വായിക്കൽ.

പദാവലി: വാക്കുകളുടെ അർത്ഥം മനസ്സിലാക്കുകയും അവ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുക.

ഗ്രഹണം: വായിക്കുന്നത് മനസ്സിലാക്കൽ.

എഴുത്ത്:

വ്യാകരണം: ഭാഷയുടെ നിയമങ്ങൾ മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

അക്ഷരവിന്യാസം: വാക്കുകളുടെ ശരിയായ അക്ഷരവിന്യാസം.

ഓർഗനൈസേഷൻ: യുക്തിസഹമായും സ്ഥിരതയോടെയും എഴുത്ത് ഘടന.

വ്യക്തത: ആശയങ്ങൾ വ്യക്തമായും സംക്ഷിപ്തമായും പ്രകടിപ്പിക്കൽ.


ഗണിതം:

സംഖ്യാബോധം: സംഖ്യകളുടെ അർത്ഥവും ബന്ധങ്ങളും മനസ്സിലാക്കൽ.

പ്രശ്നപരിഹാരം: പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗണിത കഴിവുകൾ പ്രയോഗിക്കൽ.

ന്യായവാദം: യുക്തിസഹമായി ചിന്തിക്കുകയും ഗണിതത്തിൽ കണക്ഷനുകൾ ഉണ്ടാക്കുകയും ചെയ്യുക.

കമ്പ്യൂട്ടേഷണൽ കഴിവുകൾ: കണക്കുകൂട്ടലുകൾ കൃത്യമായും കാര്യക്ഷമമായും നിർവഹിക്കുക.

****************************************************************

***************************************************************
REVIEWS:21 / 3 / 2025 
ചെറുപുഴ വരെ കഴിഞ്ഞ vacation യാത്ര ചെയ്തു വന്ന എന്നെ സംബന്ധിച്ചിടത്തോളം പാനൂർ assessment യാത്രയുടെ കാര്യത്തിൽ വളരെ സൗകര്യമാണ്.assessment ഇന്നലെ നടത്തിയപ്പോൾ learning gap ആണ് കൂടുതലും ആ കുട്ടികൾക്കു വെക്കേഷനിൽ തന്നെ ക്ലാസുകൾ കൊടുക്കാനും അത് നമ്മുടെ മിഷനെ തന്നെ ഏൽപ്പിച്ചാൽ അത് നല്ല ഒരു മതിപ്പ് ഉണ്ടാക്കുകയും ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും ഇത് മാതൃകയാക്കി മാറ്റാൻ സാധിക്കും.-BIJIMA
ഇന്നലെ 5 കുട്ടികളെ മാത്രം അല്ല 6 കുട്ടികളെയും 4 കുട്ടികളെയും അസസ്സ് ചെയ്തവരുണ്ട് എല്ലാവർക്കും ഒരേ തുക  തന്നെ ആണ് നൽകിയത്. ഇനി മുന്നോട്ട് ഉള്ള അസസ്സ്മെന്റിൽ  ഇത്ര കുട്ടികളെ അസസ്സ് ചെയണം എന്നു എല്ലാവർക്കും കൊടുക്കുന്ന payement  ഒരുപോലെ ആയിരിക്കുകയും വേണം . അഭിപ്രായം പറയാൻ പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്-PADMAJA
Halo sir     ഒരു ദിവസം  വരാൻ നോക്കാം വെക്കേഷൻ ടൈം സെന്ററിൽ നല്ല തിരക്കായിരിക്കും  . അതു പോലെ ഇന്നലെ യാത്രക്ഷീണം നല്ലത് പോലെ ബാധിച്ചു  കിട്ടുന്ന പേയ്‌മെന്റ് വളരെ കുറവും . ഇതിൽ എന്തെങ്കിലും മാറ്റം വരുത്താൻ  സാധിക്കുമെങ്കിൽ നല്ലതാണ് നമ്മുടെ കഷ്ടപ്പാടിന് ന്യായമായ  പ്രതിഫലം തരാൻ cordinate ചെയുന്നവരോട് ആവശ്യപെട്ടാൽ ഉപകാരം ആയിരിക്കും-PADMAJA
സർ , മിക്ക സെന്ററുകളിലും ഒരു അസ്സസ് മെന്റിന് ഏറ്റവും കുറഞ്ഞത് 500 രൂപ മുതലാണ് വാങ്ങുന്നത്. നമുക്ക് 5 കുട്ടികളുടെ അസ്സസ് മെന്റിന് ആകെ കിട്ടിയത് 500 രൂപയാണ്. ഇത് എല്ലാ ഫാക്കൽറ്റിമാരെ സംബന്ധിച്ചും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. (ബസ് ചാർജ് കിട്ടിയതിൽ സന്തോഷം.) ഇനിയുള്ള ദിവസങ്ങളിൽ ഇത്രയും ചെറിയ തുകയ്ക്ക് ക്യാമ്പിൽ പങ്കെടുക്കാൻ പ്രയാസമുണ്ട്. മാത്രമല്ല  2-30 മണിക്കൂർ വീതമുള്ള യാത്രാ ക്ഷീണം വേറെയും..  ഇതിൽ എന്തെങ്കിലും മാറ്റും വരുത്താൻ സാധിക്കുമെങ്കിൽ വെക്കേഷൻ സമയങ്ങളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വരാൻ ഞാൻ തയ്യാറാണ്.-SHEEBA

വെക്കേഷൻ ടൈമിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ വരാം സർ-SUNITHA

യാത്ര ബുദ്ധിമുട്ടായതുകൊണ്ടാണ് sir -SHERIN

Monday  to friday സ്കൂളിൽ exam time ആയത് കൊണ്ട് അവധി എടുക്കാൻ കഴിയില്ല saturday ok ആണ്.vacation time ok ആണ്

വരാൻ ആഗ്രഹമുണ്ട് പക്ഷെ തിരിച്ച് വരാൻ bus കിട്ടാൻ പ്രയാസമാണ്. Vacation നിൽ ആണെങ്കിൽ ok ആണ്.
29 Saturday possibility-GREESHMA
സാർ വരുന്നു ആഴ്ച എനിക്ക് വരാൻ സാധിക്കില്ല-ASHALATHA
Tuesday and Thursday i can come.-RISHANA