3 / 7 / 2025 : SLDSC സ്റ്റാഫ് മീറ്റിംഗ് തീരുമാനങ്ങൾ .
(1 ) കുട്ടികളുടെ പ്രതിമാസ പഠന പുരോഗതി ചർച്ച ചെയ്തു .ഫാക്കൽറ്റി മാർ പ്രതിമാസ പഠന പുരോഗതി റിപ്പോർട്ട് എഴുതി സമർപ്പിച്ചു . കുട്ടികളുടെ പഠനത്തിലും വൈകാരിക പ്രശ്നങ്ങളിലും ഗുണപരമായ മാറ്റങ്ങൾ ഉണ്ടായതായി ഫാക്കൽറ്റിമാർ അറിയിച്ചു . അടുത്ത മാസം മുതൽ പ്രതിമാസ പഠന പുരോഗതി റിപ്പോർട്ട് പൊതുവായ ഒരു ഫോർമാറ്റിൽ തയ്യാറാക്കുന്നതാണ് . അതിന്റെ ഒരു മാതൃക അശ്വതി ടീച്ചർ തയ്യാറാക്കി നൽകുന്നതാണ് .
(2 ) ഈ മാസത്തിൽ ഹാജർ കുറഞ്ഞ കുട്ടികളുടെ രക്ഷിതാക്കളെ കുട്ടികളെ ക്‌ളാസ്സിലേക്കു വീണ്ടും അയക്കുന്നതിനായി പ്രേരിപ്പിച്ചു ഫോണിൽ വിളിക്കാൻ അതാത് ഫാക്കൽറ്റി മാരെ ചുമതലപ്പെടുത്തി .
( 3 ) തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ സ്‌കൂളുകളിൽ നിന്നും കുട്ടികളെ അയക്കാൻ സ്‌കൂൾ അധികൃതർ തയ്യാറല്ല എന്നതിനാൽ പ്രവൃത്തി ദിവസങ്ങളിൽ ക്‌ളാസ്സുകൾ വേണ്ടത്ര നടക്കുന്നില്ല .ഞായർ ദിവസങ്ങളിൽ കുട്ടികളെ പൊതുവേ അയക്കാത്ത സ്ഥിതിയുമുണ്ട് .ശനിയാഴ്ച ദിവസങ്ങളിൽ ആകെ ലഭ്യമായ 6 ക്യാബിനുകളിൽ 6 സെഷനുകളിൽ ആയി 36 കുട്ടികൾക്ക് മാത്രമേ ക്‌ളാസ് നല്കാൻ കഴിയുന്നുള്ളൂ .സെന്ററിൽ ഇപ്പോൾ 55 + കുട്ടികൾ ഉണ്ട് താനും.എല്ലാ കുട്ടികൾക്കും ക്‌ളാസ് ലഭിക്കണമെങ്കിൽ പ്രവൃത്തി ദിവസങ്ങളിൽ ആഴ്ചയിൽ 1 ദിവസമെങ്കിലും പഠന പരിമിതിയുള്ള കുട്ടികളെ I E P ക്‌ളാസുകൾക്ക് അയക്കാൻ സ്‌കൂൾ അധികൃതർ അനുമതി നൽകേണ്ടതാണ് എന്ന കാര്യം ചർച്ച ചെയ്തു .
(4 ) വാർഷിക ഫണ്ടിൻറെ പരിമിതി കാരണം ഓരോ ഫാക്കൽറ്റിക്കും പ്രതിമാസ പരമാവധി 60 മണിക്കൂർ( 10 ദിവസം ) ക്‌ളാസ് മാത്രമേ നൽകാൻ കഴിയുകയുള്ളൂ എന്ന അവസ്ഥയും ചർച്ച ചെയ്‌തു .ഇത് 55 കുട്ടികൾക്ക് ആവശ്യമായതിന്റെ 5 ൽ 1 ഭാഗം മാത്രമേ ആകുന്നൂള്ളൂ . അത് കൊണ്ട് തന്നെ എല്ലാ കുട്ടികൾക്കും ആവശ്യമായത്ര ക്‌ളാസ്സുകൾ പതിവായി നൽകാൻ കഴിയാത്ത സ്ഥിതിയിലാണുള്ളത് . എങ്കിലും ഒരു കുട്ടിക്ക് ആഴ്ചയിൽ ഒരു മണിക്കൂർ വീതം ഒരു വിഷയത്തിൽ പ്രതിമാസം 4 മണിക്കൂർ എങ്കിലും ക്‌ളാസ് നൽകാനുള്ള തീരുമാനം സാദ്ധ്യമായത്ര കാലം തുടരുന്നതാണ് .
(5) ജൂൺ മാസത്തെ സെന്റർ നടത്തിപ്പ് ചെലവ് ( ഫാക്കൽറ്റി പ്രതിഫലം-32 900 ;ഭക്ഷണച്ചെലവ് ഏതാണ്ട് 5000 രൂ ഉൾപ്പെടെ ) മൊത്തം -37, 900 രൂപ ആകുമെന്ന് വിലയിരുത്തി . ഫാക്കൽറ്റിമാർക്കു ഏപ്രിൽ ,മെയ് , ജൂൺ മാസങ്ങളിലെ സേവനത്തിനുള്ള യാതോരു പ്രതിഫലവും ഇന്നേ വരെ ലഭിച്ചിട്ടില്ല എന്ന കാര്യത്തിൽ യോഗം ഉൽക്കണ്ഠ രേഖപ്പെടുത്തുന്നു .പുതിയ IMPLEMENTING OFFICER ഒപ്പിടാത്തതിനാലാണ് ഫാക്കൽറ്റി പ്രതിഫലം വൈകുന്നത് .എത്രയും വേഗം പ്രതിഫലം ലഭിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് പഞ്ചായത്തു പ്രസിഡണ്ട് അറിയിച്ച കാര്യം യോഗത്തിൽ ചർച്ച ചെയ്തു.
(6) പരമാവധി 2025 ഡിസംബർ 31 വരെ നിലവിലുള്ള വിധത്തിൽ SLDSC പ്രവർത്തനങ്ങൾ തുടരാൻ കഴിയുകയുള്ളൂ എന്ന് പഞ്ചായത്തിൽ നിന്നും അറിയിച്ചിട്ടുണ്ട് . അതിനു ശേഷവും ക്‌ളാസ്സുകൾ തുടരാൻ വേണ്ട ശ്രമങ്ങൾ നടത്തണമെന്നു യോഗത്തിൽ പൊതു അഭിപ്രായമുണ്ടായി . ഈ വർഷം രൂപം കൊള്ളാനുള്ള പുതിയ ഭരണ സമിതിയുടെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ് എന്നും വിലയിരുത്തപ്പെട്ടു .
(7 ) സ്‌കൂളുകളിൽ മെന്റർമാരെ നിയമിക്കാനും കേൾവി പരിമിതർക്ക് പ്രത്യേക പാഠ്യപദ്ധതി സൗകര്യപ്പെടുത്താനുമു ള്ള കേരള വിദ്യാഭ്യാസ വകുപ്പിൻറെ തീരുമാനങ്ങൾ യോഗം സ്വാഗതം ചെയ്തു .മെന്റർമാർക്കു കൗണ്സലിങ്ങിൽ ഉള്ളതിന് പുറമേ LD management യോഗ്യത കൂടി നിഷ്കർഷിക്കണമെന്നും കേൾവി പരിമിതർക്ക് അനുവദിച്ചതു പോലെ പഠന പരിമിതർക്കും പ്രത്യേക പാഠ്യപദ്ധതി സൗകര്യപ്പെടുത്തണമെന്നും ഇതിനു വേണ്ട നിവേദനങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് നൽകുന്നതിനും തീരുമാനിച്ചു.
(8) സെന്ററിലെ കുട്ടികൾക്ക് cognitive improvemnt നു ഉപകരിക്കുന്ന ശാരീരിക മാനസിക വ്യായാമങ്ങൾ ഓരോ ആഴ്ചയിലും ചെയ്യാൻ തീരുമാനിച്ചു .കൂടാതെ ഒരു ഫാക്കൽറ്റി ഒരു ഇനം എന്ന വിധത്തിൽ കുട്ടികൾക്ക് life skill training നൽകുന്നകാര്യം ചർച്ച ചെയ്തു .
(9 ) BORDER INTELLIGENCE FUNCTIONING ഉള്ള കുട്ടികൾക്ക് അധിക പരിശീലനം നൽകുന്നതിനുള്ള സാദ്ധ്യതകൾ ചർച്ച ചെയ്തു .
(10 ) 2025 ജൂലൈ 10 നു അല്ലെങ്കിൽ രക്ഷിതാക്കൾക്ക് സൗകര്യപ്രദമായ ഒരു സമീപദിവസം ജനറൽ പി റ്റി എ യോഗം വിളിച്ചു കൂട്ടാൻ തീരുമാനിച്ചു .
No comments:
Post a Comment