പഠന പരിമിതികൾ ഉള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഗ ണിത പ്രശ്ന പരിഹാര ബോധനത്തിൽ ഡോമിനോസിന്റെ DOMINOES (GAME COINS) സ്ഥാനം
നമ്മുടെ വീടുകളിൽ പൊടി പിടിച്ചു കിടക്കുന്ന ഡോമിനോസ് കട്ടകളെ ഗണിതത്തിൽ അടിസ്ഥാന ധാരണ ഉണ്ടാക്കുന്നതിനു പല വിധത്തിൽ ഉപയോഗിക്കാവുന്നതാണ് .വീട്ടിൽ ഇല്ലെങ്കിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽ നിന്നും 100 രൂപയ്ക്കു പ്ലാസ്റ്റിക്കിന്റെ ഡോമിനോസ് കട്ടകൾ ( 6x 6 വരെയുള്ളത് , 28 എണ്ണം ) വാങ്ങാവുന്നതേയുള്ളു .
A.10ൽ കുറഞ്ഞ 2 സംഖ്യ കളുടെ തുക മനക്കണക്കായികാണാൻ-
(1 ) ആരംഭ ഘട്ടത്തിൽ കട്ടകൾ ( കമഴ്ത്തി വെച്ച്, അതായത് ക റുത്ത അടയാളങ്ങൾ അടിയിൽ വരുന്ന വിധത്തിൽ വെച്ച് ) എ ണ്ണിച്ചു കൊണ്ട് 1 മുതൽ 28 വരെയുള്ള എണ്ണം പഠിപ്പിക്കാം .
(2 ) കട്ടകൾ ചേർത്തു നിരത്തിവെച്ച ശേഷം ,കട്ടകളിലെ കറുത്ത അടയാളങ്ങൾ ( മലർത്തി വെച്ച്, അതായത് കറുത്ത അടയാളങ്ങൾ മുകളിൽ വരുന്ന വിധത്തിൽ വെച്ച് ) എണ്ണിച്ചു കൊണ്ട് 1 മുതൽ168 വരെയുള്ള എണ്ണം പഠിപ്പിക്കാം.
(3 ) നിശ്ചിത എണ്ണം കട്ടകൾ കുട്ടി കാണാതെ എടുത്തു മാറ്റി , എത്ര എണ്ണം മാറ്റിയിട്ടുണ്ട് എന്നു കണ്ടുപിടിക്കുന്ന കളി ആകാം .(വ്യവകലനം എന്ന ആശയത്തെ കുറിച്ച് ധാരണയുണ്ടാകുന്നു ) .
(4 ) (a )10 ൽ കുറവ് എണ്ണം കട്ടകൾ എടുത്തു , 10 കട്ടകൾ തികക്കുന്നതിനു ഇനി എത്ര കട്ടകൾ വേണമെന്ന് കണ്ട് പിടിക്കുന്ന കളികൾ ആകാം .(തുടർന്ന് 7 നോട് 3 കൂട്ടിയാൽ 10 കിട്ടും .6 നോട് എത്ര കൂട്ടിയാൽ 10 കിട്ടും ? 10 -7 = ? , 10 -6 = ? തുടങ്ങിയ കണക്കുകളുമായി ഈ കളികളെ ബന്ധപ്പെടുത്തി കാണിക്കണം .)
(ബി) കറുത്ത അടയാളങ്ങൾ 10 എണ്ണം തികക്കുന്ന വിധത്തിലുള്ള കട്ടകൾ കണ്ടുപിടിക്കുന്ന പ്രവർത്തനം ചെയ്യിക്കാം .(3+ 7 =10; 8+2= )
(c) കറുത്ത അടയാളങ്ങൾ 9 / 8/7 /...... എണ്ണം തികക്കുന്ന വിധത്തിലുള്ള കട്ടകൾ കണ്ടുപിടിക്കുന്ന പ്രവർത്തനം ചെയ്യിക്കാം.(ഒരു സംഖ്യയെ രണ്ട് ചെറു സംഖ്യകളുടെ തുകയായി വേർതിരിക്കാൻ ഇങ്ങനെ പഠിപ്പിക്കാം .)
( 5 ) ഒരേ എണ്ണം കട്ടകൾ ( 1 / 2/3/4/......) ടീച്ചറും കുട്ടിയും കയ്യിൽ എടുത്തു വെക്കുന്നു .കറുത്ത അടയാളങ്ങൾ ആകെ എണ്ണി ആർക്കാണ് പോയന്റ് കൂടുതൽ കിട്ടിയത് അയാൾ ജയിച്ചതായി പ്രഖ്യാപിക്കാം .(തുക കാണൽ , കൂട്ടൽ പട്ടിക ,തുക കാണാനുള്ള എളുപ്പ വഴികൾ ഇവ ഈഘട്ടത്തിൽ ബോധ്യപ്പെടുത്താം .7 + 6 കാണുന്നതിന് 7 +3 +3 =10 + 3 എന്ന മാർഗം കട്ടകൾ ചേർത്തു വെച്ച് കാണിച്ചു ബോധ്യപ്പെടുത്താം .മനക്കണക്കായി തുക കാണാൻ ഈ മാർഗം പഠിപ്പിക്കുന്നത് നല്ലതാണു .പക്ഷെ ഇത് ചെയ്യുന്നതിന് മുൻപ് ഒരു സംഖ്യയെ രണ്ട് സംഖ്യകളുടെ തുകയായി വേർതിരിക്കാൻ പഠിപ്പിക്കണം ;സ്റ്റെപ്പ് 4a-c )
..........തുടരും .....CKR
MORE.....
https://www.stem.org.uk/news-and-views/opinions/10-ways-use-dominoes-your-mathematics-classroom
No comments:
Post a Comment